category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ യു‌എസ് മെത്രാന്മാര്‍ നടത്തുന്ന ശ്രമം പരിശുദ്ധാത്മാവിന്റെ പ്രവർത്തനമെന്ന് ബിഷപ്പ് കോസെൻസ്
Contentവാഷിംഗ്ടണ്‍ ഡി‌സി: ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി മൂന്നു വർഷം നീണ്ടുനിൽക്കുന്ന കർമരേഖ തയ്യാറാക്കാൻ അമേരിക്കൻ മെത്രാൻ സമിതിയിലെ അംഗങ്ങൾ കാണിക്കുന്ന താൽപര്യത്തിന് പിന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെന്ന് ക്രുക്സ്റ്റൺ രൂപതയുടെ നിയുക്ത മെത്രാനും മെത്രാൻ സമിതിയുടെ സുവിശേഷ പ്രചരണത്തിനും, മതബോധനത്തിനും വേണ്ടിയുള്ള കമ്മിറ്റി തലവനുമായ ആൻഡ്രൂ കോസെൻസ്. ദിവ്യകാരുണ്യ ഭക്തി പ്രചാരണത്തിനു വേണ്ടിയുള്ള കർമ്മരേഖയും, 2024 നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സും എപ്രകാരം കത്തോലിക്കാസഭയ്ക്ക് ആളുകളുടെ ഇടയിൽ ആഴത്തിലുളള ബോധ്യം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും എന്ന ചോദ്യത്തിന്, വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല എന്ന ക്രിസ്തുവചനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകി. ആളുകൾക്ക് ദൃശ്യമാകുന്ന സ്ഥലത്താണ് അത് വയ്ക്കുക. ദിവ്യകാരുണ്യത്തെ പറ്റിയുള്ള മെത്രാൻ സമിതിയുടെ പ്രബോധനവും ഇങ്ങനെ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് തങ്ങൾക്ക് ഉള്ളതെന്ന് ബിഷപ്പ് ആൻഡ്രൂ കോസെൻസ് പറഞ്ഞു. ബാൾട്ടിമോറിൽ നടന്ന മെത്രാൻ സമിതിയുടെ സമ്മേളനത്തിലും, സെന്റ് പോൾ ആൻഡ് മിനിയാപോളിസ് അതിരൂപതയുടെ മാധ്യമമായ ദി കാത്തലിക് സ്പിരിറ്റിന് നവംബർ പതിനെട്ടാം തീയതി നൽകിയ അഭിമുഖത്തിലും ഇപ്പോൾ അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്യുന്ന കോസെൻസ് തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു. മെത്രാൻ സമിതിയുടെ വാർഷിക സമ്മേളനത്തിൽ ഉടനീളം ഐക്യം ദൃശ്യമായിരുന്നുവെന്ന് ആൻഡ്രൂ കോസെൻസ് സ്മരിച്ചു. നേരത്തെ 'ദ മിസ്റ്ററി ഓഫ് യൂക്കരിസ്റ്റ് ഇൻ ദ ലൈഫ് ഓഫ് ദ ചർച്ച്' എന്ന പേരില്‍ 26 പേജുള്ള രേഖയാണ് മെത്രാൻ സമിതിയിലെ അംഗങ്ങൾ വോട്ടിനിട്ട് പാസാക്കിയത്. കത്തോലിക്കാ സഭയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരുടെ മതബോധനത്തിനും, ഇടവകകളിലെ പഠനങ്ങൾക്കും ഇത് വഴികാട്ടിയാണെന്ന് ആർച്ച് ബിഷപ്പ് ബെർണാഡ് എ ഹെബ്ദ അഭിപ്രായപ്പെട്ടു. ആളുകൾ മൂന്നു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെയും, കോൺഗ്രസിന്റെയും ഭാഗമാകുമ്പോൾ പരിശുദ്ധാത്മാവ് അവർക്ക് ദിവ്യകാരുണ്യ അനുഭവം നൽകും. ഒന്നാമത്തെ വർഷം രൂപതാ തലത്തിൽ ആയിരിക്കും ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന തുടങ്ങി വിവിധ പരിപാടികൾ നടക്കുക. രണ്ടാമത്തെ വർഷം ഇടവക തലത്തിൽ ആളുകൾക്ക് ദിവ്യകാരുണ്യത്തെപ്പറ്റി പ്രസംഗിക്കാൻ വേണ്ടിയുള്ള പരിശീലനം നൽകും. 2024 ൽ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന ഇന്ത്യാനാപോളിസിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്താനും മെത്രാൻ സമിതി പദ്ധതി തയ്യാറാക്കുന്നുണ്ട്. വിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും യേശുക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വളരെ കുറവാണെന്ന് വ്യക്തമാക്കുന്ന സർവേഫലം ‘പ്യൂ റിസർച്ച്’ സെന്‍റര്‍ 2019-ല്‍ പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടിയിരിന്നു. ഈ സാഹചര്യത്തില്‍ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ മെത്രാന്‍ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-30 12:24:00
Keywords:ദിവ്യകാരുണ്യ
Created Date2021-11-30 12:25:35