category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുമസിന് വത്തിക്കാന്‍ ഒരുങ്ങുന്നു: പുൽക്കൂടിന്റെയും ട്രീയുടെയും ഉദ്ഘാടനം ഡിസംബർ 10ന്
Contentറോം: വത്തിക്കാനില്‍ തയാറാക്കുന്ന പുൽക്കൂടിന്റെ ഉദ്ഘാടനവും ക്രിസ്മസ് ടീയിലെ ദീപാലങ്കാരങ്ങളുടെ പ്രകാശനവും ഡിസംബർ 10 ന് വൈകിട്ട് അഞ്ചിന് നടക്കും. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗയുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിൽ സ്ഥാപിക്കാനുള്ള ക്രിസ്മസ് ട്രീ കഴിഞ്ഞ ആഴ്ച വത്തിക്കാനിൽ എത്തിച്ചിരിന്നു. വടക്കൻ ഇറ്റലിയിലെ ട്രെന്റിനോ മേഖലയിലെ ആൻഡലോയിലെ വനത്തിൽ നിന്നുമാണ് ഇത്തവണത്തെ ക്രിസ്മസ് ട്രീയായി ഉപയോഗിക്കാനുള്ള വൃക്ഷം കൊണ്ടുവന്നത്. 28 മീറ്റർ ഉയരവും എട്ടു ടൺ ഭാരമുള്ള ഫിർ മരമാണ് ഇത്തവണത്തെ ക്രിസ്തുമസ് ട്രീയായി അലങ്കരിക്കുന്നത്. ട്രീയില്‍ കുറഞ്ഞ ഊർജ്ജ ഉപഭോഗമുള്ള എൽഇഡി ലൈറ്റിംഗ് സജ്ജീകരിക്കുമെന്ന് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് അറിയിച്ചിട്ടുണ്ട്. ഓരോ വർഷവും വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടുകൾ ഒരുക്കുന്നത് വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാർ അതത് രാജ്യങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹികസാഹചര്യം വെളിപ്പെടുത്തും വിധമാണ് . അതുപ്രകാരം ഇത്തവണ അതിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പെറുവിൽനിന്നുള്ള കലാകാരന്മാരാണ്. പുൽക്കൂട്ടിൽ 30 രൂപങ്ങളാണ് ഉണ്ടാവുക. ചോപ്ക്ക സമൂഹത്തിന്റെ പാരമ്പര്യരീതിയിലുള്ള വസ്ത്രങ്ങളാകും ഉണ്ണീശോയുടെയും കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഉൾപ്പെടെയുള്ള രൂപങ്ങളെ അണിയിക്കപ്പെടുന്നത്. ഉണ്ണിയേശു, മറിയം, ജോസഫ് മൂന്ന് രാജാക്കന്മാർ, ഇടയന്മാർ എന്നിവരുൾപ്പെടെയുള്ളവരെ യഥാർത്ഥ വലിപ്പത്തിൽ സെറാമിക്, തടി, ഫൈബർഗ്ലാസ് എന്നിവയിലാണ് നിർമിക്കുന്നത്. പെറുവിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 200 വർഷം ആഘോഷിക്കുന്ന നേറ്റിവിറ്റി രംഗം, രക്ഷയിലേക്കുള്ള സാർവത്രിക ആഹ്വാനത്തെ പ്രതീകപ്പെടുത്തുന്നുവെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചിരിന്നു. പെറുവിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസ്, ഹുവാങ്കവെലിക്ക രൂപത, റീജിയണൽ ഗവൺമെന്റ്, ഫോറിൻ ട്രേഡ് ആൻഡ് ടൂറിസം മന്ത്രാലയം, ഫോറിൻ അഫയേഴ്‌സ് മന്ത്രാലയം, പെറുവിലെ വത്തിക്കാനിലേക്കുള്ള എംബസി എന്നിവയുടെ സഹകരണത്തോടെയാണ് തിരുപ്പിറവി രംഗം സാക്ഷാത്കരിക്കപ്പെടുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-30 10:29:00
Keywordsക്രിസ്തുമ, പുല്‍ക്കൂ
Created Date2021-11-30 10:30:12