Contents
Displaying 17471-17480 of 25107 results.
Content:
17843
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" താമസിച്ചുള്ള ക്രിസ്മസ് അവധിക്കാല ധ്യാനങ്ങൾ ഡിസംബർ 27 മുതൽ 31 വരെ: രെജിസ്ട്രേഷൻ തുടരുന്നു :
Content: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി ക്രിസ്മസ് അവധിക്കാലത്ത് ഡിസംബർ 27 മുതൽ മുതൽ 31 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം , വെള്ളി ദിവസങ്ങളിൽ ) താമസിച്ചുള്ള രണ്ട് ധ്യാനങ്ങൾ വെയിൽസിലെ കെഫെൻലീ വച്ച് നടത്തുന്നു. www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . 27 ന് ഉച്ചയ്ക്ക് 2 മണി മുതൽ 31 ന് ഉച്ചയ്‌ക്ക് 2 വരെയാണ് ശുശ്രൂഷകൾ നടക്കുക . 9 വയസ്സുമുതൽ 12 വരെ പ്രായക്കാർക്ക് പ്രീ ടീൻസ് വിഭാഗത്തിലും 13 മുതൽ 17 വരെ പ്രായക്കാർക്ക് ടീനേജ് വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . > #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# > തോമസ് 07877508926. ജോണി .07727 669529
Image: /content_image/Events/Events-2021-11-28-06:50:10.jpg
Keywords: കുട്ടികൾ

17844
Category: 18
Sub Category:
Heading: സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പുമായി കെയ്റോസ് മീഡിയ
Content: ജീസസ് യൂത്തിലെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ എല്ലാ ശനിയാഴ്ചകളിലും യൂട്യൂബില്‍ ഒരുക്കുന്ന സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. ശനിയാഴ്ചകളില്‍ വൈകിട്ട് 7 മണിക്ക് കെയ്റോസ് മീഡിയയുടെ യൂട്യൂബ് ചാനലിൽ പ്രെയ്സ് അഡൊണായ് ടീം അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പ് ആണ് യുവ സമൂഹത്തിന് പുത്തന്‍ ഉണര്‍വ് പകരുന്നത്. പാട്ടുകൾ കേൾക്കാനും കാണാനും പാടാനും പഠിപ്പിക്കാനും സഹായകരമാകുന്ന മനോഹരമായ പരിപാടിയാണിത്. കൗമാരക്കാരെയും യുവജനങ്ങളെയും ആകർഷിക്കുന്ന തരത്തിലാണ് ഈ ഗാനശുശ്രൂഷ ഒരുക്കിയിരിക്കുന്നത്. ക്രിസ്തുവിൻറെ സന്ദേശം പങ്കുവയ്ക്കുന്ന മാധ്യമരംഗമായ കെയ്റോസ് മീഡിയയാണ് ഈ പുതുസംരംഭം ഒരുക്കിയിരിക്കുന്നത്. വിവിധ ലിങ്കുകൾ വഴി ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ, ഈ പുത്തൻ ഗാനോപഹാരം എല്ലാവർക്കും ആസ്വദിക്കാവുന്നതാണ്.
Image: /content_image/India/India-2021-11-28-07:06:09.jpg
Keywords: കെയ്റോ

17845
Category: 1
Sub Category:
Heading: ബൊളീവിയന്‍ മെത്രാന്‍ സമിതി ആസ്ഥാനത്തിന് മുന്നില്‍ സ്ഫോടനം: ഗര്‍ഭഛിദ്ര അനുകൂലികളെന്ന് സംശയം
Content: ലാ പാസ്:: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ ബൊളീവിയയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സി.ഇ.ബി) ആസ്ഥാന മന്ദിരത്തിന്റെ മുന്നില്‍ ബോംബ് സ്ഫോടനം. ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നടന്ന ബോംബ് സ്ഫോടനത്തില്‍ കെട്ടിടത്തിന് ചില കേടുപാടുകള്‍ പറ്റിയെങ്കിലും ആളപായമൊന്നുമില്ലെന്ന് ബൊളീവിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറിയേറ്റിന്റെ അജപാലക സെക്രട്ടറി ഫാ. ബെന്‍ ഹര്‍ സോട്ടോ പ്രസ്താവനയില്‍ അറിയിച്ചു. അക്രമത്തിന്‍ പിന്നില്‍ ഗര്‍ഭഛിദ്ര അനുകൂലികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് പറ്റിയ കേടുപാടുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് ശരിയാക്കാമെങ്കിലും നിരപരാധികളായ ആളുകള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചിന്തിക്കണമെന്ന്‍ “നിങ്ങള്‍ക്ക് സമാധാനം” (യോഹന്നാന്‍ 20:19) എന്ന തലക്കെട്ടുള്ള പ്രസ്താവനയില്‍ പറയുന്നു. ദേവാലയത്തിന് മുന്നിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളും വീഡിയോയും സി.ഇ.ബി പുറത്തുവിട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് ധരിക്കുന്നത് പോലെയുള്ള വേഷവും, കയ്യുറയും, തലമൂടുന്ന കുപ്പായവുമണിഞ്ഞ ഒരാള്‍ മന്ദിരത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ സ്ഫോടക വസ്തു നിക്ഷേപിച്ച ശേഷം അപ്രത്യക്ഷനാകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. സ്ഫോടക വസ്തു നിക്ഷേപിച്ച് 20 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് സ്ഫോടനം സംഭവിക്കുന്നത്. രണ്ടാനച്ഛനായ വ്യക്തിയുടെ പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഒരു പെൺകുട്ടിയുടെ വാർത്ത ബൊളീവിയയിൽ വലിയ ഒരു വിവാദമായി മാറിയിരിന്നു. പെൺകുട്ടി ഇപ്പോൾ സാന്താക്രൂസ് അതിരൂപത നടത്തുന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷണയിലാണ്. ഈ കേസിൽ ഭ്രൂണഹത്യ നടത്തരുതെന്ന് സഭാ അധികൃതർ പെൺകുട്ടിയോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ബൊളീവിയന്‍ സഭ സ്വീകരിച്ച നിലപാടാണ് ആക്രമണത്തിന്റെ പിന്നിലെ കാരണമെന്ന്‍ വിശ്വസിക്കുന്നവര്‍ ഏറെയാണ്. അക്രമത്തിനിരയായ കുട്ടിയുടേയും ഉദരത്തിലുള്ള ശിശുവിന്റേയും ജീവിക്കുവാനുള്ള അവകാശം ബഹുമാനിക്കപ്പെടണമെന്നാണ് ഇക്കാര്യത്തില്‍ ബൊളീവിയന്‍ മെത്രാന്‍ സമിതി കൈകൊണ്ട നിലപാട്. ബൊളീവിയയില്‍ അബോര്‍ഷന്‍ കുറ്റകരമായതിനാല്‍ ആരെയും അബോര്‍ഷന് നിര്‍ബന്ധിക്കരുതെന്നും സി.ഇ.ബി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിന്നു. ഒക്ടോബര്‍ അവസാനവാരത്തില്‍ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിൽ സ്ഥിതി ചെയ്യുന്ന മെനോർ ഡി സാൻ ലോറൻസോ മാർട്ടിർ കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെയും ഫെമിനിസ്റ്റുകളും ആക്രമണം നടത്തിയിരിന്നു. ഇതിനിടെ അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം അബോര്‍ഷന്‍ അനുകൂലികള്‍ നവംബര്‍ 27ന് മെത്രാന്‍ സമിതിയുടെ നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. സി.ഇ.ബി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ തടിച്ചു കൂടിയ പ്രതിഷേധക്കാര്‍ മന്ദിരത്തിന്റെ ഭിത്തികള്‍ പെയിന്റുകള്‍ കൊണ്ടു വികൃതമാക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2021-11-28-07:43:29.jpg
Keywords: ഗര്‍ഭഛിദ്ര

17846
Category: 1
Sub Category:
Heading: മെഡ്ജുഗോറിയില്‍ വത്തിക്കാൻ പ്രതിനിധിയെ നിയമിച്ച് പാപ്പ
Content: ബോസ്നിയ: ബോസ്‌നിയയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെഡ്ജുഗോറിയില്‍ ദീർഘകാല വത്തിക്കാൻ നയതന്ത്രജ്ഞനെ നിയമിച്ച് പാപ്പ. ദേവാലയത്തിന്റെ വികസനത്തിനു കര്‍മ്മപദ്ധതിയുമായി മാര്‍പാപ്പ തീര്‍ത്ഥാടന കേന്ദ്രത്തിനു നിയോഗിച്ച ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ ആർച്ച് ബിഷപ്പ് അൽഡോ കവല്ലിയെ പാപ്പ നിയമിച്ചത്. 2015 മുതൽ നെതർലൻഡ്‌സിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോയാണ് കവല്ലി. വടക്കൻ ഇറ്റാലിയൻ രൂപതയായ ബെർഗാമോയിൽ നിന്നുള്ള അദ്ദേഹം 1996 മുതല്‍ വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തു വരികയാണ്. 2017-ൽ ആണ് ഫ്രാൻസിസ് മാർപാപ്പ മെഡ്ജുഗോറിയിലേക്ക് ആദ്യമായി പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നത്. പോളിഷ് ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറിനാണ് ഈ ദൌത്യം ലഭിച്ചത്. മരിയൻ പ്രത്യക്ഷീകരണങ്ങൾ നടന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ അജപാലന ആവശ്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വവും വികസനത്തിനു കര്‍മ്മപദ്ധതിയുമായിരിന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. ഇക്കഴിഞ്ഞ ആഗസ്റ്റ് 13നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. എന്നാല്‍ സഭാതലത്തില്‍ ഔദ്യോഗിക തീര്‍ത്ഥാടനങ്ങളൊന്നും മെഡ്ജുഗോറിയിലേക്ക് സംഘടിപ്പിച്ചിരുന്നില്ല. 2017 ഡിസംബറില്‍ രൂപതകള്‍ക്കും, സഭാ സംഘടനകള്‍ക്കും മെഡ്ജുഗോറിയിലേക്ക് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് ഹെന്‍റിക്ക് മെത്രാപ്പോലീത്ത. വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2021-11-28-08:03:07.jpg
Keywords: മെഡ്ജുഗോറി

17847
Category: 1
Sub Category:
Heading: കാത്തിരിപ്പിന് വിരാമം: ബഹ്റിനിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയ വെഞ്ചരിപ്പ് ഡിസംബര്‍ 10ന്
Content: മനാമ: ഗള്‍ഫിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബഹ്റിനില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പരിശുദ്ധ കന്യകാ മാതാവിന്റെ നാമധേയത്തിലുള്ള ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ ദേവാലയം ഡിസംബര്‍ 10-ന് കൂദാശ ചെയ്യും. ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയാണ് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കുക. വെഞ്ചരിപ്പിന്റെ തലേദിവസമായ ഡിസംബര്‍ 9ന് ബഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ദേവാലയത്തിന്റെ പൊതു ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. രാജാവ് സമ്മാനമായി നല്‍കിയ ഭൂമിയിലാണ് ഒരു പെട്ടകത്തിന്റെ ആകൃതിയില്‍ 2,300-നടുത്ത് ആളുകളെ ഉള്‍കൊള്ളുവാന്‍ ശേഷിയുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ആയിരുന്ന കാമിലിയോ ബല്ലിന്‍ മെത്രാന്റെ സ്വപ്നമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. പരിശുദ്ധ കന്യകാമാതാവിന്റെ ബഹുവര്‍ണ്ണത്തിലുള്ള രൂപമായിരിക്കും ദേവാലയത്തിലെ പ്രധാന ആകര്‍ഷണം. 2014-ല്‍ നിര്‍മ്മിക്കുവാന്‍ പോകുന്ന ദേവാലയത്തിന്റെ ഒരു ചെറുമാതൃക ബഹ്റിന്‍ രാജാവ് നേരിട്ട് പാപ്പക്ക് സമ്മാനിച്ചിരുന്നു. തലസ്ഥാനമായ മനാമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ചെറു മുനിസിപ്പാലിറ്റിയായ അവാലിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 95,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കെട്ടിട സമുച്ചയത്തിന്റെ ഭാഗമായിട്ടാണ് ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ നിര്‍മ്മാണം. 2013-ലെ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11-നാണ് ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ നിര്‍മ്മിക്കുവാന്‍ തീരുമാനമാകുന്നതെന്നു ‘സി.എന്‍.എ’യുടെ ഇറ്റാലിയന്‍ ഭാഷാ വിഭാഗമായ എ.സി.ഐ സ്റ്റാംപായുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജാവ് കത്തീഡ്രല്‍ നിര്‍മ്മാണത്തിനായി ഭൂമി നല്‍കി എന്നറിഞ്ഞ ബിഷപ്പ് കാമിലിയോ ബല്ലിന്‍ പുതിയ ദേവാലയം പരിശുദ്ധ കന്യക മാതാവിന്റെ നാമധേയത്തിലായിരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. 1948-ലാണ് “അറേബ്യയുടെ പരിശുദ്ധ കന്യകാമാതാവ്” എന്ന മാതാവിന്റെ വിശേഷണത്തിന് അംഗീകാരം ലഭിക്കുന്നത്. അതേ വര്‍ഷം ഡിസംബര്‍ 8ന് കുവൈറ്റിലെ അഹ്മദിയില്‍ നിര്‍മ്മിക്കപ്പെട്ട ചെറിയ ചാപ്പല്‍ അറേബ്യയുടെ മാതാവിനായി സമര്‍പ്പിക്കപ്പെട്ടു. 1957-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ അറേബ്യയുടെ പരിശുദ്ധ കന്യകാമാതാവിനെ മേഖലയുടേയും കുവൈറ്റ് അപ്പസ്തോലിക വികാരിയത്തിന്റേയും മാധ്യസ്ഥയായി പ്രഖ്യാപിച്ചു കൊണ്ട് ഡിക്രീ പുറത്തുവിട്ടിരുന്നു. 2011-ലാണ് വത്തിക്കാന്‍ അറേബ്യയുടെ പരിശുദ്ധ കന്യകാമാതാവിനെ കുവൈറ്റ് വികാരിയത്തിന്റേയും അറേബ്യയുടേയും മധ്യസ്ഥ വിശുദ്ധയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഏതാണ്ട് 80,000-ത്തോളം കത്തോലിക്കരാണ് ബഹ്റിനില്‍ ഉള്ളത്. ഇതില്‍ നല്ലൊരു ശതമാനവും ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്കായി പ്രാര്‍ത്ഥനാപൂര്‍വ്വം തയാറെടുക്കുകയാണ് വിശ്വാസി സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-28-16:50:50.jpg
Keywords: ഗള്‍ഫ, അറേബ്യ

17848
Category: 18
Sub Category:
Heading: സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവി: കർദ്ദിനാൾ മാർ ആലഞ്ചേരി
Content: കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്നതോടെ സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണു സാധ്യമായതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്ന ആരാധനക്രമവത്സരത്തിന്റെ ആദ്യദിനമായ ഇന്നു സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്നതു ദൈവതീരുമാനമാണ്. വിശുദ്ധ കുർബാന ദൈവത്തിന്റെ വലിയ ദാനമാണ്. പരിപൂർണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും നാം തയാറാകണമെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു. കൂരിയ ചാൻസിലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, കൂരിയായിലെ മറ്റു വൈദികർ എന്നിവർ സഹകാർമികരായിരുന്നു. ലോകമെങ്ങുമുള്ള സഭയിലെ വിശ്വാസികൾക്കായി ദിവ്യബലിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.
Image: /content_image/India/India-2021-11-28-20:33:28.jpg
Keywords: ആലഞ്ചേരി

17849
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ ലക്ഷ്യംവെച്ച് തീവ്രവാദികളുടെ ആക്രമണം: 10 പേർ കൊല്ലപ്പെട്ടു
Content: പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തുളള താഗ്ബേ ഗ്രാമത്തിൽ മുസ്ലിം ഫുലാനി തീവ്രവാദികൾ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. നൂറോളം ഭവനങ്ങളും തീവ്രവാദികൾ അഗ്നിക്കിരയാക്കി. അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ച് കറുത്ത വസ്ത്രം ധരിച്ച് ആയുധങ്ങളുമായിട്ടാണ് ഫുലാനികൾ എത്തിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരിഗ്വേ യൂത്ത് മൂവ്മെന്റ് എന്ന സംഘടനയുടെ അധ്യക്ഷൻ പ്ലേറ്റോ സംസ്ഥാനത്ത് നടന്ന അക്രമണം സ്ഥിരീകരിച്ചു. അക്രമണത്തിൽ പേരക്കുട്ടികൾ കൊല്ലപ്പെട്ടെന്ന് മിയാംഗോ ജില്ലയിലെ ഒരാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിബി ഗാരാ എന്നൊരാൾ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. ഗരാ കു (80), വിയെ ഗര (67), തല ഗര (68), റിക്വ ബാലയോ (65), തബിത ദൻലാമി (8), സിബി ദൻലാമി (4), ഫ്രൈഡേ മൂസ (35), ഡാനിയേൽ മണ്ടി (45), മ്വേരി ചോഗോ (86), അയോ ബാലായി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആറ് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. അക്രമത്തെ തുടര്‍ന്നു 690 ആളുകളെ താൽക്കാലിക സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതായി വന്നിട്ടുണ്ട്. മിയാംഗോ ജില്ലയിൽ അഞ്ച് മാസത്തിലേറെയായി സേവനം ചെയ്തിട്ടുണ്ടെന്നും, ഇതിനിടയിൽ ഫുലാനികളുടെ ആക്രമണത്തിന് ഇരയായ 40നും 50നും ഇടയിൽ ആളുകൾക്ക് വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും മിയാംഗോ, കാൾ ജില്ലകളിലെ ഏക ഡോക്ടർ ഇബ്രാഹിം അമുർ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. ഇതിൽ കൂടുതലും ഇരിഗ്വേ വിഭാഗത്തിൽപ്പെട്ട ക്രൈസ്തവ വിശ്വാസികളായിരുന്നു. ഹോസ്പിറ്റലിലെ ചികിത്സാ ചെലവ് നൽകാൻ പോലും പ്രാപ്തിയില്ലാത്ത ഇവർക്ക് ക്രൈസ്തവ സമൂഹവും, വിവിധ സർക്കാർ സർക്കാരിതര സംഘടനകളുമാണ് സഹായം നൽകി വന്നിരുന്നത്. ആശുപത്രിയിലേക്ക് കൂടുതൽ മരുന്നുകൾ നൽകാൻ തയ്യാറാകണമെന്ന് സർക്കാരിതര സംഘടനകളോട് ഡോക്ടർ ഇബ്രാഹിം അഭ്യർത്ഥിച്ചു. കൂടാതെ അക്രമങ്ങളുടെയും, ദാരിദ്ര്യത്തിന്റെയും ഇരകളെ സഹായിക്കാൻ ആളുകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫുലാനികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നു ക്രൈസ്തവര്‍ അതികഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുന്ന രാജ്യമാണ് നൈജീരിയ.
Image: /content_image/News/News-2021-11-29-11:09:05.jpg
Keywords: നൈജീ

17850
Category: 1
Sub Category:
Heading: "ഹൈന്ദവ ഘോഷയാത്രയിൽ കുരിശ് പതാക": ക്രൈസ്തവര്‍ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം കനക്കുന്നു
Content: അമരാവതി: ആന്ധ്രപ്രദേശിൽ നടന്ന ബാലാജി ഘോഷയാത്രയിൽ കുരിശ് ആലേഖനം ചെയ്ത പതാക ഉപയോഗിച്ചുവെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണം. മിഷൻ കാളി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലാണ് ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷപ്രചരണം നടക്കുന്നത്. വ്യാജ ആരോപണത്തോടൊപ്പം ഒരു വീഡിയോയും അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ആളുകൾ വീഡിയോ കാണുകയും, ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുന്നുമുണ്ട്. സമാനമായുളള പ്രചാരണം മറ്റ് നിരവധി അക്കൗണ്ടുകളിലും നടക്കുന്നുണ്ട്. വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഹൈന്ദവ ഘോഷയാത്രയുടേതല്ല മറിച്ച് അമരാവതി പദയാത്രയുടെതാണെന്ന് 'ദി ക്വിന്റ്' നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായി. ആന്ധ്രാപ്രദേശിന് അമരാവതി എന്നുള്ള ഒരൊറ്റ തലസ്ഥാനം മതി എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് അമരാവതി പദയാത്ര നടന്നത്. കർഷകർ വിവിധ വിഭാഗത്തിൽപ്പെട്ടവർ ആയതുകൊണ്ടും, ഐക്യദാർഢ്യത്തിന്റെ ഭാഗമായും ക്രൈസ്തവ പതാകയോടൊപ്പം തന്നെ, മുസ്ലിം, ഹൈന്ദവ പതാകകളും പദയാത്രയിൽ ഉപയോഗിച്ചുവെന്ന് പ്രാദേശിക റിപ്പോർട്ടറായ സൂര്യ റെഡി 'ദി ക്വിന്റി'നോട് പറഞ്ഞു. വ്യാജപ്രചാരണം നടക്കുന്ന വീഡിയോകൾക്ക് കീഴിലും നിരവധി ആളുകൾ ഇതേ വിശദീകരണം തന്നെ നൽകിയിട്ടുണ്ട്. അമരാവതി ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗമായ സത്യം എന്നൊരു കൃഷിക്കാരനും വീഡിയോയിൽ കാണുന്ന രഥം പദയാത്രയുടെ ഭാഗമായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റു പിന്‍വലിക്കാതെ കൂടുതല്‍ ആളുകളിലേക്ക് വിദ്വേഷപ്രചരണം എത്തിക്കുവാന്‍ ശ്രമം തുടരുകയാണ് ഹിന്ദുത്വവാദികള്‍. ഉത്തരേന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ ക്രൈസ്തവരെ ലക്ഷ്യംവെച്ച് വ്യാജപ്രചാരണങ്ങൾ എപ്രകാരം തകൃതിയായി നടക്കുന്നു എന്നതിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-29-12:57:53.jpg
Keywords: വ്യാജ

17851
Category: 13
Sub Category:
Heading: ഒന്നര പതിറ്റാണ്ടിനിടെ '40 ഡെയ്സ് ഫോര്‍ ലൈഫ്' രക്ഷിച്ചത് 20,368 കുരുന്നു ജീവനുകളെ
Content: ജനിക്കുവാനിരിക്കുന്ന കുരുന്നുകള്‍ക്ക് വേണ്ടിയുള്ള “ജീവന് വേണ്ടി 40 ദിവസങ്ങള്‍” (40 ഡെയ്സ് ഫോര്‍ ലൈഫ്) പ്രചാരണ പരിപാടി സുപ്രധാന നേട്ടത്തിലേക്ക്. 2007 മുതല്‍ ഇതുവരെ ഇരുപതിനായിരത്തിലധികം കുരുന്നു ജീവനുകളെ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസിഡന്റും, സി.ഇ.ഒ യുമായ ഷോണ്‍ കാര്‍ണി ഇക്കഴിഞ്ഞ ആഴ്ച യു ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തി. 40 ദിവസങ്ങള്‍ പ്രാര്‍ത്ഥനയിലൂടെയും, ഉപവാസത്തിലൂടേയും, ജാഗരണ പ്രാര്‍ത്ഥനയിലൂടേയും അബോര്‍ഷന്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രചാരണ പരിപാടിയാണ് '40 ഡെയ്സ് ഫോര്‍ ലൈഫ്'. ഒരു അമ്മയാകുക എന്നതിനേക്കാള്‍ തികഞ്ഞതായി മറ്റൊന്നുമില്ലെന്ന്‍ പറഞ്ഞ ഷോണ്‍ പ്രതിവര്‍ഷം ലോകമെമ്പാടുമായി ഏതാണ്ട് 5.6 കോടി ശിശുക്കള്‍ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. തങ്ങള്‍ രക്ഷിച്ച കുരുന്നുകള്‍ക്ക് ഇപ്പോള്‍ ഒരു പേരുണ്ട്. അവര്‍ കിന്റര്‍ഗാര്‍ട്ടനുകളില്‍ പോകുവാനും, കളിക്കുവാനും, മറ്റു കുട്ടികള്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളും ചെയ്യുവാനും തുടങ്ങി. തങ്ങളുടെ ഈ വര്‍ഷത്തെ ശൈത്യകാല പ്രചാരണ പരിപാടി വഴി 6 ജോടി ഇരട്ടകളേയും, തങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രസവത്തിലുണ്ടായ 3 ശിശുക്കളേയും രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്നും വെളിപ്പെടുത്തി.. സംഘടനയുടെ ശക്തമായ പ്രവര്‍ത്തനം വഴി മൂന്നു പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ ജോലി ഉപേക്ഷിച്ചുവെന്നും, നിരവധി അബോര്‍ഷന്‍ ക്ലിനിക്കുകള്‍ അടച്ചു പൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ 20,368 കുരുന്നു ജീവനുകളെ അബോര്‍ഷന്‍ ചെയ്യപ്പെടുന്നതില്‍ നിന്നും രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന പട്ടികയില്‍ പറയുന്നത്. അബോര്‍ഷന്റെ അവസാനത്തിനു വേണ്ടി വിശ്രമമില്ലാതെ പോരാടിയ തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംഘടനയുടെ മില്‍വോക്കി ജില്ലാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍ മില്ലര്‍ നന്ദി അറിയിച്ചു. നിങ്ങള്‍ കാരണമാണ് ഇന്ന് 20,000-ത്തോളം കുട്ടികള്‍ ജീവിച്ചിരിക്കുന്നതെന്ന് പറഞ്ഞ മില്ലര്‍ ഈ കുട്ടികളെ സംബന്ധിച്ച് ദൈവത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നെന്നും, നിങ്ങള്‍ ആ പദ്ധതിയുടെ ഭാഗമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള അറുപതിലധികം രാജ്യങ്ങളിൽ ഭ്രൂണഹത്യയ്ക്കെതിരെ ക്യാംപെയിനുകള്‍ നടത്തുന്ന ഒരു അന്താരാഷ്ട്ര സംഘടനയായ '40 ഡേയ്‌സ് ഫോർ ലൈഫ്' 2004-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-29-15:23:40.jpg
Keywords: ജീവന്‍

17852
Category: 18
Sub Category:
Heading: ഐക്യത്തിന്റെ പുതുയുഗം യാഥാർത്ഥ്യമായി: സീറോ മലബാര്‍ മീഡിയ കമ്മീഷൻ
Content: കാക്കനാട്: ഏകീകരിച്ച വിശുദ്ധ കുർബാക്രമം നടപ്പിൽവന്നതോടെ ദശാബ്ദങ്ങളായുള്ള സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷ സഫലമായെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷൻ. സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുർബാനയർപ്പണരീതിയുടെ തുടക്കത്തെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അർത്ഥപൂർണ്ണമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വച്ച് സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ അധ്വാനിച്ച എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും സഭയുടെ മുഴുവൻ അഭിനന്ദനം അർഹിക്കുന്നു. മാർപാപ്പയും പൗരസ്ത്യസഭകളുടെ കാര്യാലയവും നൽകിയ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് 2021 ആഗസ്റ്റ്മാസത്തിൽ ചേർന്ന സഭാസിനഡ് വിശുദ്ധ കുർബാനയർപ്പണ രീതി ഏകീകരിക്കാൻ തീരുമാനിച്ചത്. രണ്ടു രൂപതകളിൽ മാത്രമേ നിർദ്ദിഷ്ട സിനഡ്ക്രമം നടപ്പിലാക്കാൻ സാവകാശം ആവശ്യമായി വന്നുള്ളൂ എന്നത് ഏറെ ശ്രദ്ധേയമാണ്. കാനൻ നിയമം 1538 പ്രകാരമുള്ള ഇളവുകൾ താൽക്കാലികവും പ്രാദേശികവുമാകയാൽ അത് സഭയുടെ കൂട്ടായ്മക്കെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സീറോമലബാർ സഭയിലെ മറ്റെല്ലാരൂപതകളും നടപ്പിലാക്കിയ ഏകീകൃത ബലിയർപ്പണരീതിയിലേക്ക്, ഇപ്പോൾ സാവകാശം നൽകിയിരിക്കുന്ന രൂപതകളുംകൂടി താമസംവിനാ കടന്നുവരും. ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കാൻ സാവകാശം ആവശ്യമുള്ള രൂപതകൾക്ക് 2022 ഏപ്രിൽമാസംവരെ സിനഡ് സമയം അനുവദിച്ചിരുന്നു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ധീരമായ നേതൃത്വവും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുമാണ് കൂട്ടായ്മയുടെ വലിയ സാക്ഷ്യത്തിന് വഴിയൊരുക്കിയത്. സഭയുടെ സ്ഥിരംസിനഡ് അംഗങ്ങളായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞറളക്കാട്ട്, മാർ ജേക്കബ് മനത്തോടത്ത് എന്നീ പിതാക്കന്മാരുടെ ശക്തമായ നിലപാടുകൾ പ്രതിസന്ധിഘട്ടങ്ങളിൽ സഭയ്ക്കു ദിശാബോധം നൽകി. കൂടുതൽ ഐക്യത്തിലേക്കും സുവിശേഷാരൂപിയിലേക്കും വളരുവാനുള്ള അവസരമാണ് ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കിയതിലൂടെ സഭയ്ക്കു കൈവന്നിരിക്കുന്നതെന്ന് മീഡിയാകമ്മീഷൻ ചൂണ്ടിക്കാട്ടി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-29-17:10:39.jpg
Keywords: ആലഞ്ചേ