Contents

Displaying 17441-17450 of 25107 results.
Content: 17813
Category: 1
Sub Category:
Heading: അള്‍ജീരിയയിലെ ട്രാപ്പിസ്റ്റ് കൂട്ടക്കൊലയെ അതിജീവിച്ച അവസാന സന്യാസിയും വിടവാങ്ങി
Content: റോം: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലെ ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ 1996-ല്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരകളില്‍ അവസാന സന്യാസിയും അന്തരിച്ചു. ഫാ. ജീന്‍-പിയറെ ഷൂമാക്കറാണ് ക്രിസ്തുരാജന്റെ തിരുനാള്‍ദിനമായ ഞായറാഴ്ച 97-മത്തെ വയസ്സില്‍ രോഗീലേപനം സ്വീകരിച്ചതിന് പിന്നാലെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1996-ല്‍ സായുധരായ ഇസ്ലാമിക തീവ്രവാദി സംഘടന അള്‍ജീരിയയിലെ തിഭിരിനിലെ നോട്രെഡെയിം ഡെ ല്‍’അറ്റ്‌ലസ് ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ അതിക്രമിച്ച് കയറി നിരപരാധികളായ സന്യാസിമാരെ തട്ടിക്കൊണ്ടു പോയി നിഷ്കരുണം കൊലചെയ്തപ്പോള്‍ ഫാ. ഷൂമാക്കറും, മറ്റൊരു ട്രാപ്പിസ്റ്റ് സന്യാസിയായ ഫാ. അമെഡീ നോട്ടോയും മാത്രമാണ് കൊല്ലപ്പെടാതെ രക്ഷപ്പെട്ടവര്‍. 7 ട്രാപ്പിസ്റ്റ് സന്യാസിമാരാണ് അന്നത്തെ കൂട്ടക്കൊലയില്‍ ദയനീയമായി കൊല്ലപ്പെട്ടത്. അള്‍ജീരിയയില്‍ സര്‍ക്കാര്‍ സൈന്യവും ഇസ്ലാമിക വിമത പോരാളികളും തമ്മില്‍ നടന്ന 10 വര്‍ഷങ്ങളോളം നീണ്ട സായുധ പോരാട്ടത്തിനിടയില്‍ 1993-1996 കാലയളവില്‍ കൊല്ലപ്പെട്ട 12 രക്തസാക്ഷികള്‍ക്കൊപ്പം 2018-ല്‍ ഈ 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു. ആശ്രമത്തിന്റെ പുറത്ത് ചുമട്ട് തൊഴിലാളികളുടെ താമസ സ്ഥലത്ത് ചില ജോലികള്‍ ചെയ്തുകൊണ്ടിരുന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിന്റെ തലേന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ വാര്‍ത്താപത്രമായ അവെനീറിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഷൂമാക്കര്‍ പറഞ്ഞിരിന്നു. താന്‍ ചില ശബ്ദങ്ങള്‍ കേട്ടിരുന്നുവെങ്കിലും ആരെങ്കിലും മരുന്ന്‍ വാങ്ങിക്കുവാന്‍ ആശ്രമത്തില്‍ വന്നതായിരിക്കുമെന്നാണ് കരുതിയതെന്നും കുറച്ച് കഴിഞ്ഞ് ഫാ. അമെഡീയാണ് തന്റെ വാതിലില്‍ മുട്ടി മറ്റുള്ളവര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചതെന്നും അദ്ദേഹം അന്നു വെളിപ്പെടുത്തി. മറ്റുള്ളവര്‍ക്കൊപ്പം കൊല്ലപ്പെടാതെ ദൈവം തങ്ങളെ മാത്രം രക്ഷപ്പെടുത്തിയതെന്തിനെന്ന്‍ ആലോചിച്ച് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും, മറ്റുള്ളവരുടെ മരണത്തോടൊപ്പം സ്നേഹത്തിന്റെ സാക്ഷ്യം നല്‍കുവാനാണ് ദൈവം തങ്ങളെ രക്ഷിച്ചതെന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു ആശ്രമാധിപന്റെ കത്താണ് തനിക്ക് ആശ്വാസം പകര്‍ന്നതെന്നും അദ്ദേഹം അവ്വെനീറിനോട് മുന്‍പ് വെളിപ്പെടുത്തി. ഇത് തനിക്ക് അറിയില്ലെന്നും, ഏതാണ്ട് 50 വര്‍ഷത്തിലധികം നീണ്ട ആശ്രമജീവിതത്തിലൂടെ താന്‍ അതിനായി ശ്രമിച്ചിട്ടുണ്ടെന്നും ഫാ. ഷൂമാക്കര്‍ പറഞ്ഞു. അക്രമം അതിജീവിച്ച ഫാ. അമെഡീ 2008 ൽ മരണമടഞ്ഞിരുന്നു.1924-ല്‍ ജനിച്ച ഫാ. ഷൂമാക്കര്‍ 1953-ല്‍ തിരുപ്പട്ടം സ്വീകരിച്ച ശേഷം തന്റെ സ്വദേശമായ ഫ്രാന്‍സിലെ ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ ചേരുകയായിരുന്നു. 1964-ലാണ് അദ്ദേഹം അള്‍ജീരിയയിലെ തിഭിരിനിലെ ആശ്രമത്തില്‍ എത്തുന്നത്. 2019-ല്‍ മൊറോക്കോയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാന്‍സിസ് പാപ്പ ഫാ. ജീന്‍-പിയറെയുടെ കരം ചുംബിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-24-11:33:55.jpg
Keywords: അള്‍ജീ
Content: 17814
Category: 1
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷ സ്കൂളുകള്‍ക്ക് സഹായം ആവശ്യപ്പെ‌ട്ടുള്ള ബില്ല് തുര്‍ക്കി പാർലമെന്റ് തള്ളി
Content: ഇസ്താംബൂള്‍: തുർക്കിയിൽ ന്യൂനപക്ഷ വിഭാ​ഗങ്ങളുടെ സ്കൂളുകൾക്ക് കൂടുതൽ ഫണ്ടിം​ഗ് ആവശ്യപ്പെ‌ട്ടു കൊണ്ടുള്ള ബില്ല് പാർലമെന്റ് തള്ളി. രാജ്യത്തെ അർമേനിയൻ, ​ഗ്രീക്ക് ക്രൈസ്തവ സഭകളുടെയും യഹൂദ വിഭാ​ഗങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്കൂളുകളിലേക്ക് കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനുള്ള ബില്ലാണ് പാർലമെന്റിൽ തള്ളിയത്. അർമേനിയൻ വംശജനും കുർദിഷ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ലോമേക്കറുമായ ​ഗാരോ പയ്ലാൻ ആണ് പ്ലാനിം​ഗ് ആന്റ് ബജറ്റ് കമ്മിറ്റിക്ക് മുന്നിൽ നിർദ്ദേശം വെച്ചത്. ന്യൂനപക്ഷ സ്കൂളുകൾക്കുള്ള ഫണ്ട് വിഹിതം ഏകദേശം 3.5 മില്യൺ യുഎസ് ഡോളറായി ഉയർത്തണമെന്നായിരുന്നു ആവശ്യം. 4000 കുട്ടികൾ പഠിക്കുന്ന 22 ന്യൂനപക്ഷ സ്കൂളുകൾക്ക് വേണ്ടിയായിരുന്നു ഇത്. തുർക്കിയിലെ ന്യൂനപക്ഷ സ്കൂളുകൾ നിരന്തരമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരി‌ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരിന്നു. ഈ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ബില്ല് ഭരണത്തിലുള്ള ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയും സഖ്യത്തിലുള്ള തീവ്ര വലതു പക്ഷ ദേശീയ പാർട്ടിയായ എംഎച്ച്പിയും തള്ളുകയായിരിന്നു. തീവ്ര ഇസ്ലാമികത ഉയര്‍ത്തിപ്പിടിക്കുന്ന തുർക്കിയിലെ യാഥാസ്ഥിതിക രാഷ്ട്രീയ പാർട്ടിയാണ് ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ്. തുര്‍ക്കി പ്രസിഡന്‍റ് തയിബ് ഏര്‍ദ്ദോഗന്‍ അംഗമായ ഈ പാര്‍ട്ടിയുടെ ഇടപെടലിലാണ് പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റിയത്. കടുത്ത ഇസ്ലാമിക വാദിയായ തുര്‍ക്കി പ്രസിഡന്റ് മുഹമ്മദ്‌ തയിപ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ ക്രിസ്ത്യന്‍ വിരുദ്ധ നിലപാടുകള്‍ നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഹാഗിയ സോഫിയയും, കോറയിലെ ഹോളി സേവ്യര്‍ ദേവാലയവും മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിന്റെ പിന്നാലെ 63 ലക്ഷം ടര്‍ക്കിഷ് ‘ലിറ’യ്ക്കു (8 ലക്ഷം ഡോളര്‍) മിസ മലനിരകളിലെ ബുര്‍സായിലെ അര്‍മേനിയന്‍ ദേവാലയം ഭരണകൂടം വില്‍പ്പനയ്ക്കുവെച്ചിരിന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുവാനും, യാഥാസ്ഥിതിക മുസ്ലീം നേതാക്കളെ പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരുന്നതിനുള്ള എര്‍ദോര്‍ഗന്റെ കുടില തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടികളെയെല്ലാം പൊതുവേ നിരീക്ഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-24-14:08:14.jpg
Keywords: തുര്‍ക്കി, ഏര്‍ദ്ദോ
Content: 17815
Category: 1
Sub Category:
Heading: കേസിനൊടുവില്‍ കത്തോലിക്ക കേന്ദ്രത്തിന് 2 മില്യൺ ഡോളർ നല്‍കാന്‍ ഫിലാഡെല്‍ഫിയ നഗരസഭ
Content: ഫിലാഡെല്‍ഫിയ : സുപ്രീംകോടതി ജൂണിൽ വിധി പറഞ്ഞ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായി ഫിലാഡൽഫിയയിൽ പ്രവർത്തിക്കുന്ന അതിരൂപതയുടെ മേൽനോട്ടത്തിലുള്ള കുട്ടികളുടെ പരിപാലന കേന്ദ്രത്തിന് 2 മില്യൺ ഡോളർ നൽകാമെന്ന് നഗരസഭ. സ്വവർഗ്ഗ ദമ്പതികൾക്ക് കുട്ടികളുടെ മാതാപിതാക്കളായി അംഗീകാരം നൽകുകയില്ല എന്ന പറഞ്ഞ കാത്തലിക്ക് സോഷ്യൽ സർവീസസ് എന്ന കുട്ടികളുടെ പരിപാലന കേന്ദ്രത്തിന്റെ നിലപാട് നഗരസഭ അംഗീകരിക്കാതിരുന്നതാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിച്ചത്. പരിപാലന കേന്ദ്രം ഒപ്പിട്ട കരാറിലെ വിവേചനം കാണിക്കുകയില്ല എന്ന ഉറപ്പിന്റെ ലംഘനമാണ് അവർ നടത്തുന്നത് എന്നാണ് നഗരസഭ നിലപാടെടുത്തത്. എന്നാൽ ഇതിനെ മതസ്വാതന്ത്ര്യ ലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഇതിനെ തുടർന്ന് കാത്തലിക്ക് സോഷ്യൽ സർവീസസിനു വേണ്ടി കേസ് നടത്തിയ ബെക്കറ്റ് ഫണ്ട് എന്ന സംഘടനയ്ക്ക് നഗരസഭ 1.95 മില്യൺ ഡോളറും, പരിപാലന കേന്ദ്രത്തിന് 56,000 ഡോളറും നൽകിയെന്ന് ഫിലാഡൽഫിയ എൻക്വയറർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. മൊത്തം രണ്ട് മില്യൺ ഡോളർ നൽകുമെന്നാണ് നഗരസഭ ഒത്തുതീർപ്പ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ തങ്ങൾ സ്വവർഗ്ഗ ദമ്പതികൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല എന്ന് പരിപാലന കേന്ദ്രത്തിന് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യാനും സാധിക്കും. തങ്ങളുടെ സഹായം ആവശ്യമുള്ളവർക്ക് വേണ്ടി പ്രവർത്തനം തുടരാൻ സാധിക്കുമെന്നതിൽ സന്തോഷമുണ്ടെന്നും നന്ദി അറിയിക്കുകയാണെന്നും അതിരൂപത വക്താവ് കെൻ ഗാവിൻ പറഞ്ഞു. അടുത്ത വർഷത്തേക്ക് വേണ്ടി 350000 ഡോളറിന്റെ കരാറാണ് പരിപാലന കേന്ദ്രം ഒപ്പിട്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-24-18:10:44.jpg
Keywords: കോടതി
Content: 17816
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ കുരുതിക്കളമായ നൈജീരിയയെ മതസ്വാതന്ത്ര്യ ലംഘന ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി: യു‌എസ് സ്റ്റേറ്റ് സെക്രട്ടറിയ്ക്കെതിരെ കടുത്ത രോഷം
Content: വാഷിംഗ്‌ടണ്‍ ഡി.സി: മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക പട്ടികയിലെ പ്രത്യേകം പരിഗണിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ നിന്നും ക്രൈസ്തവരുടെ കുരുതിക്കളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നൈജീരിയയെ നീക്കം ചെയ്യുവാനുള്ള യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകളും നയതന്ത്ര പ്രമുഖരും. കടുത്ത ജനരോഷമാണ് ബ്ലിങ്കന്റെ ഈ നടപടിക്കെതിരെ ഉയരുന്നത്. ബ്ലിങ്കന്റെ നൈജീരിയന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് തീരുമാനം പുറത്തുവന്നതെന്നതും നടപടിയെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ നല്‍കിയ ഉപദേശപ്രകാരം, സെക്രട്ടറി ഓഫ് സ്റ്റേറ്റ് പുറത്തുവിടുന്ന വാര്‍ഷിക മതസ്വാതന്ത്ര്യ പട്ടികയില്‍ പ്രത്യേകം പരിഗണിക്കേണ്ട രാഷ്ട്രങ്ങള്‍ക്ക് വേണ്ട നിയമപരിധിയില്‍ നൈജീരിയ വരുന്നില്ല എന്നാണ് തന്റെ നടപടിക്ക് പിന്നിലെ കാരണമായി ബ്ലിങ്കന്‍ പറയുന്നത്. ബ്ലിങ്കനല്ലാതെ മറ്റ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാരും ഈ നടപടിക്ക് വിശദ്ധീകരണം നല്‍കിയിട്ടില്ല. എന്നാല്‍ നടപടി ബ്ലിങ്കന്റെ നൈജീരിയന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആരോപണം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിഷേധിച്ചിട്ടുണ്ട്. ബ്ലിങ്കന്റെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. 'തീവ്രവാദികളുടെ വിജയവും, മനുഷ്യാവകാശവുമായി ബന്ധപ്പെട്ടവരുടെ പരാജയവും' എന്നാണ് മുന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ഫ്രാങ്ക് വോള്‍ഫ് ഈ നടപടിയെ വിശേഷിപ്പിച്ചത്. ഇതിനു പ്രതിഫലമായി നൈജീരിയ എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ലക്ഷകണക്കിന് നൈജീരിയന്‍ പൗരന്‍മാര്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‍ ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ പറയുന്നുണ്ട്. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലയളവില്‍ നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി അമേരിക്കയില്‍ എത്തിയപ്പോള്‍ ക്രൈസ്തവ നരഹത്യ വര്‍ദ്ധിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇക്കാര്യം പിന്നീട് മുഹമ്മദ് ബുഹാരി തന്നെ തുറന്നു പറഞ്ഞു. #{blue->none->b->Related News: ‍}# {{ക്രൈസ്തവ കൂട്ടക്കൊലയെ സംബന്ധിച്ച് ട്രംപ് തന്നെ ചോദ്യം ചെയ്തെന്ന് നൈജീരിയൻ പ്രസിഡന്‍റിന്റെ വെളിപ്പെടുത്തല്‍-> http://www.pravachakasabdam.com/index.php/site/news/14318}} എന്നാല്‍ ബൈഡന്‍റെ കീഴിലുള്ള ഭരണകൂടം ഇത് കണ്ടില്ലെന്ന് നടിക്കുകയാണോയെന്ന ചോദ്യം നിരവധി പേര്‍ ഉയര്‍ത്തുന്നുണ്ട്. തങ്ങളുടെ വിദേശ നയത്തിന്റെ കേന്ദ്രബിന്ദു മനുഷ്യാവകാശമാണെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ അവകാശവാദത്തോട് ഈ നടപടി എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ടെന്ന്‍ ചോദിക്കുന്നവരും നിരവധിയാണ്. യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) നൈജീരിയയെ പ്രത്യേകം പരിഗണിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ ചേര്‍ക്കണമെന്ന് 2009-മുതല്‍ ആവശ്യപ്പെട്ടു വരുന്നതാണ്. 2020-ല്‍ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ അപ്രകാരം ചെയ്തിരിന്നു. ബ്ലിങ്കന്റെ ഈ നടപടി അമ്പരപ്പിക്കുന്നതാണെന്നാണ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചുക്കൊണ്ട് യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-24-19:42:19.jpg
Keywords: നൈജീ
Content: 17817
Category: 10
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി പീഡനമേൽക്കുന്ന സ്ത്രീകളെ സ്മരിച്ച് ഇത്തവണത്തെ റെഡ് വെനസ്ഡേ ദിനാചരണം
Content: കാലിഫോര്‍ണിയ: ക്രൈസ്തവ വിശ്വാസത്തെ പ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം ഏൽക്കുന്ന വനിതകളെ സ്മരിച്ച് ഈ വർഷത്തെ റെഡ് വെനസ്ഡേ ദിനാചരണം ഇന്നലെ ( ബുധനാഴ്ച നവംബർ ഇരുപത്തിനാലാം തീയതി) നടന്നു. പീഡിത ക്രൈസ്തവരെ പ്രത്യേകം സ്മരിച്ചു ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ആണ് റെഡ് വെനസ്ഡേ ദിനാചരണം എല്ലാവർഷവും സംഘടിപ്പിക്കുന്നത്. ഇത്തവണ ക്രിസ്തു വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്ന സ്ത്രീകളെയാണ് പ്രത്യേകം അനുസ്മരിച്ചത്. ക്രൈസ്തവ വനിതകൾ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളുടെ റിപ്പോർട്ട് അടങ്ങിയ 'ഹിയർ ഹെർ ക്രൈസ്' എന്ന പേരിലുള്ള പുസ്തകവും സംഘടന ഇന്നലെ പ്രസിദ്ധീകരിച്ചു. ആളുകളുടെ സ്വഭാവത്തെ സ്വാധീനിക്കാൻ തക്കവിധം മതം സ്വാധീനം ചെലുത്തുന്ന നിരവധി സ്ഥലങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടെന്നും, വിവിധ രാജ്യങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും, പെൺകുട്ടികളും ലക്ഷ്യം വെക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്നും സംഘടനയുടെ പ്രസ് ഓഫീസർ പദവി വഹിക്കുന്ന ഫിയോൻ ഷൈനർ, ക്രക്സ് എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഷൈനർ ആവശ്യപ്പെട്ടു. : അവബോധം സൃഷ്ടിക്കുക, നിയമങ്ങൾ പരിശോധിക്കുക, വേണ്ടവിധത്തിൽ അവ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഐക്യരാഷ്ട്ര സംഘടന ചെയ്യണമെന്നും പ്രസ് ഓഫീസർ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിതകൾ വേട്ടയാടപ്പെടുന്ന രാജ്യങ്ങളിലൊന്ന് പാക്കിസ്ഥാനാണ്. മിക്കപ്പോഴും തന്നെ പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ തങ്ങളുടെ പക്കൽ എത്താറുണ്ട്. തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും നിര്‍ബന്ധിത വിവാഹത്തിനും മരിയ ഷഹബാസിന്റെ അടക്കം കേസുകൾ ഷൈനർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഹിയർ ഹെർ ക്രൈസ് എന്ന പുസ്തകത്തിൽ ഈജിപ്ത്, നൈജീരിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവ വനിതകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ പറ്റിയും എടുത്തുപറയുന്നുണ്ട്. ഈജിപ്തിൽ കോപ്റ്റിക്ക് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട വനിതകളാണ് പീഡനം അടക്കമുള്ള അക്രമങ്ങൾക്ക് ഇരയാകുന്നത്. അതേസമയം ബൊക്കോ ഹറാം തീവ്രവാദ സംഘടനയിൽ നിന്നാണ് നൈജീരിയൻ ക്രൈസ്തവ വനിതകൾക്ക് ഏറ്റവും വലിയ അതിക്രമങ്ങൾ നേരിടേണ്ടിവരുന്നത്. ക്രൈസ്തവ വനിതകളെ തട്ടിക്കൊണ്ടുപോയി തീവ്രവാദികൾ ലൈംഗിക അടിമകൾ ആക്കുന്നത് രാജ്യത്ത് നിത്യസംഭവമാണെന്നും ഇതില്‍ പറയുന്നുണ്ട്. റെഡ് വെനസ്ഡേ ആചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങള്‍ രക്തത്തിന്റെ പ്രതീകമായി ചുവപ്പ് ലൈറ്റുകള്‍ തെളിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-25-11:24:33.jpg
Keywords: പീഡന
Content: 17818
Category: 1
Sub Category:
Heading: വിസ്കോൺസിന്‍ ക്രിസ്തുമസ് പരേഡ് ആക്രമണം: അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് പാപ്പ
Content: വിസ്കോൺസിന്‍: നവംബർ 21ന് അമേരിക്കയിലെ വിസ്കോൺസിനിൽ ക്രിസ്തുമസ് പരേഡിനിടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കും, പരിക്കേറ്റവർക്കും പ്രാര്‍ത്ഥന അറിയിച്ച് പാപ്പയുടെ സന്ദേശം. മിൽവാക്കീ അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ജെറോം എഡ്വേർഡ് ലിസ്റ്റെസ്ക്കിക്കയച്ച ടെലിഗ്രാം സന്ദേശത്തിലാണ് തന്റെ ആത്മീയസാന്നിദ്ധ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തത്. മരണമടഞ്ഞവരുടെ ആത്മാക്കളെ പാപ്പ ദൈവത്തിന്റെ സ്നേഹം നിറഞ്ഞ കാരുണ്യത്തിന് ഭരമേല്പിക്കുന്നുവെന്നും സംഭവത്തിൽ പരിക്കേറ്റവർക്കും ദുഃഖിതരായവർക്കും വേണ്ടി രോഗശാന്തിയുടെയും ആശ്വാസത്തിന്റെയും ദൈവിക ദാനങ്ങൾ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പയുടെ പേരില്‍ തയാറാക്കിയ സന്ദേശത്തില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ കുറിച്ചു. വിശുദ്ധ പൗലോശ്ലീഹാ റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ പന്ത്രണ്ടാം അധ്യായം ഇരുപത്തൊന്നാം വാക്യവുമായി ബന്ധപ്പെടുത്തി, അക്രമത്തെ ജയിക്കുകയും തിന്മയെ നന്മകൊണ്ട് കീഴടക്കുകയും ചെയ്യുന്ന ആത്മീയ ശക്തി എല്ലാവർക്കും നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കുന്നതിൽ പാപ്പായും നിങ്ങളോടൊപ്പം ചേരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. നവംബര്‍ 21ന് മില്‍വോക്കീ നഗരത്തിന് പുറത്ത് സംഘടിപ്പിച്ച പരമ്പരാഗത ക്രിസ്തുമസ് പരേഡിലേക്കാണ് അമിതവേഗത്തില്‍ വന്ന ചുവന്ന നിറത്തിലുള്ള എസ്.യു.വി ബാരിക്കേഡ് തകര്‍ത്ത ശേഷം പാഞ്ഞുകയറിയത്. സംഭവത്തില്‍ അഞ്ചുപേരാണ് മരണമടഞ്ഞത്. വൈദികനും നിരവധി വിശ്വാസികള്‍ക്കും പരിക്കേറ്റു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-25-12:43:27.jpg
Keywords: പാപ്പ, പ്രാര്‍ത്ഥന
Content: 17819
Category: 1
Sub Category:
Heading: പാക്ക് ക്രൈസ്തവര്‍ ‘ദരിദ്രരില്‍ ദരിദ്രര്‍’, തൊഴില്‍ രംഗത്ത് കടുത്ത വിവേചനം: ദയനീയ സാഹചര്യം വിവരിച്ച് മെത്രാന്‍
Content: ലാഹോര്‍: തീവ്ര ഇസ്ലാമികവാദവും അസഹിഷ്ണുതയും കൊണ്ട് പൊറുതിമുട്ടിയ പാക്ക് ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിക്കൊണ്ട് കടുത്ത ദാരിദ്ര്യവും പിടിമുറുക്കിയിരിക്കുകയാണെന്ന് പാക്ക് മെത്രാന്‍. പാക്കിസ്ഥാനിലെ ഹൈദരാബാദ് ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിനാണ് ഇക്കാര്യം ക്രൈസ്തവ സന്നദ്ധ സംഘടനയായ എ.സിഎന്നിനെ അറിയിച്ചിരിക്കുന്നത്. വര്‍ഗ്ഗീയ വിവേചനവും, മതവിദ്വേഷവും കൊടികുത്തി വാഴുന്ന രാജ്യത്തെ ക്രൈസ്തവരില്‍ പലര്‍ക്കും തങ്ങളുടെ ഭാവി ജീവിതത്തേക്കുറിച്ചുള്ള പ്രതീക്ഷയില്ലെന്നും, തൊഴില്‍ രഹിതരായ യുവജനങ്ങള്‍ നിരാശരാണെന്നും നാഷ്ണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മീഷന്റെ തലവന്‍ കൂടിയായ ബിഷപ്പ് ഷുക്കാര്‍ഡിന്‍ വിവരിച്ചു. ക്രൈസ്തവരുടെ ഈ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്ന്‍ പറഞ്ഞ ബിഷപ്പ്, വിദ്യാഭ്യാസമില്ലായ്മയാണ് അതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. ഭൂരിഭാഗം ക്രൈസ്തവര്‍ക്കും വിദ്യാഭ്യാസമില്ലാത്ത സാഹചര്യമാണുള്ളത്. ഇതേതുടര്‍ന്നു ക്രിസ്ത്യന്‍ യുവതീ - യുവാക്കളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടുവാന്‍ കഴിയുന്നുള്ളൂ. ഓടകളും റോഡുകളും വൃത്തിയാക്കുന്നത് പോലെയുള്ള തങ്ങളുടെ അന്തസ്സിന് ചേരാത്തതെന്ന് മുസ്ലീങ്ങള്‍ കരുതുന്ന ജോലികള്‍ മാത്രമാണ് ക്രൈസ്തവര്‍ക്ക് ലഭിക്കുന്നുള്ളൂവെന്നതും തൊഴില്‍ മേഖലയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനമാണെന്ന് മെത്രാന്‍ പറഞ്ഞു. നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് മുസ്ലീങ്ങളുടെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്യുന്നത്. കോവിഡ് പകര്‍ച്ചവ്യാധി കാരണം ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടതും ദാരിദ്ര്യം കൂടുന്നതിന് കാരണമായെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദമാണ് പാക്ക് ക്രിസ്ത്യാനികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇസ്ലാമിക മൌലീകവാദികള്‍ കുറവാണെങ്കിലും അവര്‍ക്കുള്ള സ്വാധീനം വളരെ വലുതാണെന്നും ബിഷപ്പ് പറയുന്നു. ഇവര്‍ക്കെതിരെ പോരാടുവാന്‍ പ്രാദേശിക, ദേശീയ സര്‍ക്കാരുകള്‍ക്ക് ചില പരിമിതികള്‍ ഉണ്ടെന്നും ഈ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒരുപടി മുന്നോട്ടുവെക്കുമ്പോള്‍ രണ്ടു പടി പിന്നോട്ട് പോവുകയാണെന്നും മെത്രാന്‍ പറഞ്ഞു. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമം കാരണം നിരവധി ക്രൈസ്തവര്‍ അന്യായമായി ജയിലില്‍ കഴിയുന്നുണ്ടെന്നും, വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഉപാധിയായി മതനിന്ദാ നിയമം മാറിയെന്നും മെത്രാന്‍ ചൂണ്ടിക്കാട്ടി. മറ്റ് മതങ്ങളുമായുള്ള മതസാഹോദര്യ ബന്ധങ്ങള്‍ വളര്‍ത്തണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം മുസ്ലീങ്ങളുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാക്കുവാന്‍ സഹായകമായിട്ടുണ്ടെന്നും ബിഷപ്പ് ഷുക്കാര്‍ഡിന്‍ പറഞ്ഞു. അതേസമയം ക്രൈസ്തവ പെണ്‍കുട്ടികളുടെ ശാക്തീകരണം ഉള്‍പ്പെടെയുള്ള നിരവധി അജപാലക പദ്ധതികളുമായി എ.സി.എന്‍ പാക്കിസ്ഥാനില്‍ സജീവമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-25-16:03:37.jpg
Keywords: ക്രൈസ്തവ
Content: 17820
Category: 18
Sub Category:
Heading: അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവര്‍ക്ക് പ്രോലൈഫ് സമിതിയുടെ ആദരം
Content: ഫോർട്ട്‌ കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെ കുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ചു സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയും ആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു. ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽ തെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ള കുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായി സംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിക്കുകയായിരിന്നു. കുട്ടി കൂട്ടംവിട്ടുപോയതാണെന്നു കരുതിയ അഷ്‌കർ ഓട്ടോയിൽ കുട്ടിയുമായി നാലുമണിക്കൂറോളം ഫോർട്ട്‌കൊച്ചിയിലും പരിസരപ്രദേശത്തും അന്വേഷിച്ചു അലഞ്ഞു. ഒടുവിൽ കുട്ടിയെ പോലിസ് സ്റ്റേഷനിൽ കുട്ടിയെ എത്തിച്ചു. പിന്നീട് കോവിഡ് പരിശോധനയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിലും, പനമ്പള്ളി നാഗറിലെ സ്വകാര്യ ലാബിലും, കളമശ്ശേരിയിലെ കുട്ടികളെ സംരക്ഷിക്കുന്ന വാത്സല്യ ഭവനിലേയ്ക്കും അഷ്‌കറിന്റെ ഓട്ടോയിൽ തന്നെയാണ് കൊണ്ടുപോയത്. ഒരു ദിവസം മറ്റ് ഓട്ടം പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ അദ്ദേഹം നിലകൊണ്ടത്. നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന തെരുവോരങ്ങ ളിൽ കണ്ടെത്തുന്ന കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കാനുള്ള സാമൂഹ്യപ്രതിബദ്ധതയുടെ മാതൃകയാണ് അഷ്‌കർ തന്റെ പ്രവര്‍ത്തിയിലൂടെ കാഴ്ചവെച്ചതെന്നു പ്രോലൈലൈഫ് പ്രവർത്തകർ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-25-17:17:42.jpg
Keywords: ആദര
Content: 17821
Category: 1
Sub Category:
Heading: തീവ്ര ഹിന്ദുത്വ ഭീഷണി: കര്‍ണാടകയിലെ ബെല്‍ഗാമില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പോലീസിന്റെ ഉറപ്പ്
Content: ബെൽഗാം: കർണാടകത്തിലെ ബെൽഗാം ജില്ലയില്‍ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പോലീസ് മേധാവിയുടെ ഉറപ്പ്. ക്രിസ്ത്യന്‍ നേതാക്കളുടെ പ്രതിനിധി സംഘം പോലീസ് കമ്മീഷണര്‍ കെ. ത്യാഗരാജനുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് കമ്മീഷണര്‍ സംരക്ഷണം ഉറപ്പ് നല്‍കിയതെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ആക്രമണങ്ങളിലെ ആശങ്ക അറിയിക്കുവാനും, ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുമാണ് ബിഷപ്പ് ഡെറെക് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ പോലീസ് മേധാവിയെ സന്ദര്‍ശിച്ചത്. ക്രൈസ്തവരുടെ പാരമ്പര്യവും ആചാരവും അനുസരിച്ചുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് വേണ്ട സംരക്ഷണം സേന നല്‍കുമെന്നു പോലീസ് കമ്മീഷണര്‍ പറഞ്ഞു. ചില പെന്തക്കോസ്ത് പ്രാര്‍ത്ഥന കൂട്ടായ്മകളോട് പ്രാര്‍ത്ഥന നടത്തരുതെന്ന് പോലീസ് നിര്‍ദേശിച്ചു എന്ന തരത്തിലുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ തങ്ങളെ അസ്വസ്ഥരാക്കിയെന്നും നേതൃത്വം പോലീസിനെ ബോധിപ്പിച്ചു. റിപ്പോര്‍ട്ടിന്റെ മേല്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട മെത്രാന്‍ നിയമപരമായ രീതിയില്‍ സ്വകാര്യ സ്ഥലങ്ങളിലും, ഹാളുകളിലും പ്രാര്‍ത്ഥനകള്‍ നടത്തുന്നത് വിലക്കരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്തകളെ പോലീസ് കമ്മീഷണര്‍ നിഷേധിച്ചു. വാക്കാലേയോ രേഖമൂലമോ അത്തരം നിര്‍ദ്ദേശങ്ങള്‍ ഒരു സംഘടനക്കും പോലീസ് നല്‍കിയിട്ടില്ലെന്നാണ് പോലീസ് മേധാവിയുടെ വാദം. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മെത്രാന്‍, സംരക്ഷണം ഉറപ്പ് നല്‍കിയതിന് പോലീസ് കമ്മീഷണര്‍ക്ക് നന്ദി അറിയിച്ചു. പോലീസിനെ കുറിച്ച് നഗരത്തിലെ ക്രിസ്ത്യാനികള്‍ക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നെന്നും, മറ്റ് മതങ്ങളെപ്പോലെ തന്നെ ക്രിസ്ത്യാനികളും വീടുകളില്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കാറുണ്ടെന്നും, സ്ഥലം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ വാടകക്കെടുക്കുന്ന ഹാളുകളിലായിരിക്കും പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതെന്നും, ക്രിസ്തുമസ് കാലങ്ങളില്‍ പ്രാര്‍ത്ഥനയും പരിപാടികളും പൊതുവേദികളില്‍ സംഘടിപ്പിക്കുന്നത് പതിവാണെന്നും ബിഷപ്പ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ബിഷപ്പ് ഡെറെക്കിന് പുറമേ, ഫാ. ഫിലിപ് , ഫാ. നെല്‍സണ്‍ പിന്റോ, ഫാ. പ്രമോദ് കുമാര്‍, പാസ്റ്റര്‍ നന്ദു കുമാര്‍, ലൂയിസ് റോഡ്രിഗസ്, ക്ലാര ഫെര്‍ണാണ്ടസ്, തുടങ്ങിയവരും ക്രിസ്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ് കമ്മീഷണര്‍ക്ക് പുറമേ, ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം അമാത്തെയും ചര്‍ച്ചയില്‍ പങ്കെടുത്തിരിന്നു. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ഏതാനും മാസത്തിനിടെ, ക്രിസ്ത്യൻ സമൂഹങ്ങള്‍ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ തടസ്സപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രാര്‍ത്ഥന യോഗങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഏറെയും ദക്ഷിണ കന്നഡ മേഖലയിലായിരിന്നു. ഇതിനിടെ മതപരിവര്‍ത്തന ബില്ല് കൊണ്ടുവന്നതും അനധികൃത ദേവാലയങ്ങളെ കണ്ടെത്തുവാനായി സര്‍വ്വേ നടത്തുവാന്‍ എന്ന പേരില്‍ മിഷ്ണറികളെ നിരീക്ഷിക്കുവാന്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ അധികാരികള്‍ക്കും, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ണാടകയിലെ പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയതും വലിയ വിവാദമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-25-18:33:28.jpg
Keywords: കര്‍ണ്ണാ
Content: 17822
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ഗാസയിലെ 500 ക്രൈസ്തവര്‍ക്ക് വെസ്റ്റ്ബാങ്കില്‍ പ്രവേശിക്കുവാന്‍ അനുമതി
Content: ജെറുസലേം: ഗാസ മുനമ്പിലെ ക്രൈസ്തവ സമൂഹത്തിലെ 500 പേര്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ഇസ്രായേലിലും അധിനിവേശിത വെസ്റ്റ്‌ ബാങ്കിലും പ്രവേശിക്കുവാന്‍ അനുമതി നല്‍കുമെന്ന് ഇസ്രായേല്‍ അധികാരികള്‍. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം അനുമതി ഇല്ലായിരുന്നെങ്കിലും ഇതിനുമുന്‍പും ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കുവാനായി വെസ്റ്റ്‌ബാങ്കില്‍ പ്രവേശിക്കുവാന്‍ ഇസ്രായേല്‍ അനുവാദം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ ഇസ്രായേലും, ഹമാസും തമ്മില്‍ നടന്ന 11 ദിവസം നീണ്ട യുദ്ധത്തിന് ശേഷമാണ് ഗാസക്ക് പുറത്തേക്കുള്ള യാത്രകള്‍ക്ക് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തിയത്. ഇസ്രായേലിലും, വെസ്റ്റ്‌ ബാങ്കിലുമുള്ള പുണ്യ സ്ഥലങ്ങളും, ബന്ധുക്കളേയും സന്ദര്‍ശിക്കുവാന്‍ ഗാസയിലെ ക്രിസ്ത്യാനികളെ അനുവദിക്കുമെന്ന് പലസ്തീന്‍ സിവില്‍ അഫയേഴ്സിന്റെ ഉത്തരവാദിത്തമുള്ള ഇസ്രായേല്‍ പ്രതിരോധ വിഭാഗമായ ‘കൊഗാട്ട്’ (സി.ഒ.ജി.എ.ടി) ആണ് അറിയിച്ചിട്ടുള്ളത്. അധിനിവേശ വെസ്റ്റ്‌ ബാങ്കിലെ ക്രിസ്ത്യാനികള്‍ക്ക് ജെറുസലേം സന്ദര്‍ശിക്കുവാനും, ഗാസയിലെ ഇരുനൂറോളം ക്രിസ്ത്യാനികള്‍ക്ക് വിദേശങ്ങളില്‍ പോകുവാനായി ഇസ്രായേലിലൂടെ ജോര്‍ദ്ദാനിലേക്ക് യാത്രനടത്തുവാനുള്ള അനുമതി നല്‍കുമെന്നും ‘കൊഗാട്ട്’ന്റെ അറിയിപ്പില്‍ പറയുന്നു. ലോകരക്ഷകനായ ക്രിസ്തുവിന്റെ ജന്മസ്ഥലം നിലകൊള്ളുന്ന ബെത്ലഹേം വെസ്റ്റ്‌ ബാങ്കിലാണ് സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണമായും വിനോദസഞ്ചാരത്തെ ആശ്രയിച്ച് കഴിയുന്ന ഒരു പട്ടണമാണിത്. ഇരുപത് ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ വെറും ആയിരം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ഈ ചെറു സമൂഹത്തിന്റെ നാലിലൊന്ന് മാത്രമാണ് കത്തോലിക്കര്‍. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് ക്രൈസ്തവരില്‍ ഭൂരിഭാഗം പേരും.
Image: /content_image/News/News-2021-11-25-19:59:12.jpg
Keywords: ഗാസ