Content | ഫിലാഡെല്‍ഫിയ : സുപ്രീംകോടതി ജൂണിൽ വിധി പറഞ്ഞ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായി ഫിലാഡൽഫിയയിൽ പ്രവർത്തിക്കുന്ന അതിരൂപതയുടെ മേൽനോട്ടത്തിലുള്ള കുട്ടികളുടെ പരിപാലന കേന്ദ്രത്തിന് 2 മില്യൺ ഡോളർ നൽകാമെന്ന് നഗരസഭ. സ്വവർഗ്ഗ ദമ്പതികൾക്ക് കുട്ടികളുടെ മാതാപിതാക്കളായി അംഗീകാരം നൽകുകയില്ല എന്ന പറഞ്ഞ കാത്തലിക്ക് സോഷ്യൽ സർവീസസ് എന്ന കുട്ടികളുടെ പരിപാലന കേന്ദ്രത്തിന്റെ നിലപാട് നഗരസഭ അംഗീകരിക്കാതിരുന്നതാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിച്ചത്. പരിപാലന കേന്ദ്രം ഒപ്പിട്ട കരാറിലെ വിവേചനം കാണിക്കുകയില്ല എന്ന ഉറപ്പിന്റെ ലംഘനമാണ് അവർ നടത്തുന്നത് എന്നാണ് നഗരസഭ നിലപാടെടുത്തത്. എന്നാൽ ഇതിനെ മതസ്വാതന്ത്ര്യ ലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ഇതിനെ തുടർന്ന് കാത്തലിക്ക് സോഷ്യൽ സർവീസസിനു വേണ്ടി കേസ് നടത്തിയ ബെക്കറ്റ് ഫണ്ട് എന്ന സംഘടനയ്ക്ക് നഗരസഭ 1.95 മില്യൺ ഡോളറും, പരിപാലന കേന്ദ്രത്തിന് 56,000 ഡോളറും നൽകിയെന്ന് ഫിലാഡൽഫിയ എൻക്വയറർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. മൊത്തം രണ്ട് മില്യൺ ഡോളർ നൽകുമെന്നാണ് നഗരസഭ ഒത്തുതീർപ്പ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ തങ്ങൾ സ്വവർഗ്ഗ ദമ്പതികൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല എന്ന് പരിപാലന കേന്ദ്രത്തിന് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യാനും സാധിക്കും. തങ്ങളുടെ സഹായം ആവശ്യമുള്ളവർക്ക് വേണ്ടി പ്രവർത്തനം തുടരാൻ സാധിക്കുമെന്നതിൽ സന്തോഷമുണ്ടെന്നും നന്ദി അറിയിക്കുകയാണെന്നും അതിരൂപത വക്താവ് കെൻ ഗാവിൻ പറഞ്ഞു. അടുത്ത വർഷത്തേക്ക് വേണ്ടി 350000 ഡോളറിന്റെ കരാറാണ് പരിപാലന കേന്ദ്രം ഒപ്പിട്ടിരിക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |