Contents

Displaying 17391-17400 of 25107 results.
Content: 17763
Category: 1
Sub Category:
Heading: ആരാധന കലണ്ടറിൽ മദർ തെരേസയുടെ തിരുനാൾ ദിനം ഉൾപ്പെടുത്താൻ യു‌എസ് മെത്രാൻ സമിതി
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിലെ കത്തോലിക്ക സഭ ഉപയോഗിക്കുന്ന ആരാധനക്രമ കലണ്ടറിൽ കൊല്‍ക്കത്തയിലെ മദർ തെരേസയുടെ തിരുനാൾ ദിനം കൂടി ഉൾപ്പെടുത്താൻ അമേരിക്കൻ മെത്രാൻ സമിതിയുടെ തീരുമാനം. ബാൾട്ടിമോറിൽ ചേർന്ന വാർഷിക സമ്മേളനത്തിലാണ് മദർ തെരേസ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സെപ്തംബർ അഞ്ചാം തീയതി വിശുദ്ധ കുർബാനയിൽ സ്മരണ ദിവസമായി ആചരിക്കാൻ മെത്രാൻ സമിതിയിലെ അംഗങ്ങൾ തീരുമാനമെടുത്തത്. 213 അംഗങ്ങൾ ഇതിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ എതിർ വോട്ടുകൾ ഒന്നും ഉണ്ടായില്ല. 'ഓപ്ഷണൽ മെമ്മോറിയൽ' എന്ന രീതിയിൽ ആയിരിക്കും തിരുനാൾ ദിവസം ആരാധന കലണ്ടറിൽ ഉൾപ്പെടുത്തുക. വത്തിക്കാന്റെ വിശ്വാസ തിരുസംഘം അംഗീകാരം നൽകിയാൽ മാത്രമേ ഔദ്യോഗികമായി തിരുനാൾ ദിവസം കലണ്ടറിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. മദർ തെരേസ പറഞ്ഞ വാചകങ്ങൾ താൻ പ്രബോധനങ്ങളിലും, പ്രസംഗങ്ങളിലും ഉൾപ്പെടുത്താറുണ്ടെന്നും, അവ ഹൃദയങ്ങളെ സ്പർശിക്കാൻ തക്കവിധത്തിൽ ശക്തമായവയാണെന്നും വോട്ടെടുപ്പിന് മുമ്പ് ഗ്രീൻ ബേ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഡേവിഡ് റിക്കൻ പറഞ്ഞു. ഭാരതത്തിലെ ദയനീയ അവസ്ഥ അറിഞ്ഞു തന്റെ ജീവിതം ദരിദ്രരായ സമൂഹത്തോടൊപ്പം സമര്‍പ്പിച്ച വിശുദ്ധ മദർ തെരേസയുടെ സേവന ചൈതന്യം അന്നും ഇന്നും ഏറെ പ്രസിദ്ധമാണ്. എയിഡ്സ് രോഗികളെ അടക്കം പരിചരിക്കാനും, അനാഥർക്ക് ആശ്രയം നൽകാനും വിശുദ്ധ രൂപം നല്‍കിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 500 ഇടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 1979ൽ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. മാസിഡോണിയയിൽ ജനിച്ച മദർ തെരേസയെ 1996ൽ ഹോണററി പൗരത്വം നൽകി അമേരിക്കയും ആദരിച്ചിരുന്നു. ഏഴ് പേർക്ക് മാത്രമാണ് അമേരിക്ക ഈ പദവി നൽകിയിട്ടുള്ളത്. 1997ൽ മരണമടഞ്ഞ മദർ തെരേസയെ 2016 സെപ്റ്റംബർ നാലാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-18-13:29:11.jpg
Keywords: മദർ തെരേസ
Content: 17764
Category: 1
Sub Category:
Heading: തീവ്രവാദികളുടെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട സിസ്റ്റര്‍ ഗ്ലോറിയ നർവേസ് ഒടുവില്‍ ജന്മനാട്ടില്‍
Content: ബൊഗോട്ട: മാലിയിൽ നിന്ന് ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടുപോകുകയും കഴിഞ്ഞ മാസം മോചിതയാകുകയും ചെയ്ത സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നർവേസ് ഒടുവില്‍ ജന്മനാടായ കൊളംബിയയില്‍ തിരിച്ചെത്തി. നവംബർ 16 ചൊവ്വാഴ്ച ബൊഗോട്ടയിലെ എൽ ഡൊറാഡോ എയർപോർട്ടിൽ, എത്തിചേര്‍ന്ന സിസ്റ്റർ നർവേസിനെ വലിയ ആഹ്ലാദത്തോടെയാണ് മരിയ ഇൻമാകുലഡയിലെ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സും യൂണിഫൈഡ് ആക്ഷൻ ഗ്രൂപ്പ് ഫോർ പേഴ്‌സണൽ ഫ്രീഡം (GAULA) അംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചത്. തനിക്ക് ശക്തി നൽകിയതിന് ദൈവത്തിനും മാധ്യസ്ഥം യാചിച്ച കന്യാമറിയത്തിനും തന്റെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാ ആളുകൾക്കും നന്ദി പറയുകയാണെന്ന് സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Primeras imágenes del arribo de la hermana Gloria Cecilia Narváez a Colombia. #gloriacecilianarvaez #hermana #Colombia #NEWS #BreakingNews pic.twitter.com/WswPGVOENp
— Canal Cristovisión (@CRISTOVISION) November 17, 2021

മാലി ആസ്ഥാനമായുള്ള അല്‍ക്വയ്ദ തീവ്രവാദി സംഘടനയുടെ വിഭാഗമായ സപ്പോര്‍ട്ട് ഫ്രണ്ട് ഫോര്‍ ഇസ്ലാം ആന്‍ഡ്‌ മുസ്ലിംസ് (എസ്.ജി.ഐ.എം) സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് 2017 ഫെബ്രുവരി 7ന് മാലി-ബുര്‍ക്കിനാഫാസോ അതിര്‍ത്തിയിലെ കൗടിയാല സര്‍ക്കിളിലെ കാരന്‍ഗാസോയില്‍വെച്ച് സിസ്റ്റര്‍ ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്. 12 വര്‍ഷമായി മാലിയില്‍ സേവനം ചെയ്തു വരികയായിരിന്നു അവര്‍. ചെറുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയേയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുവാന്‍ ഉദ്ദേശിച്ചതെങ്കിലും അവരെ രക്ഷിക്കുവാന്‍ സിസ്റ്റര്‍ ഗ്ലോറിയ ജീവന്‍ പണയംവെക്കാന്‍ സ്വയം സന്നദ്ധയാവുകയായിരുന്നു. 4 വർഷവും 8 മാസവും തീവ്രവാദികളുടെ തടങ്കലിലായിരിന്നു അവര്‍. മകള്‍ മോചിപ്പിക്കപ്പെടുന്നതും കാത്ത് കഴിഞ്ഞിരുന്ന സിസ്റ്റര്‍ ഗ്ലോറിയയുടെ അമ്മ അതിനുള്ള ഭാഗ്യം ലഭിക്കാതെ കഴിഞ്ഞ വര്‍ഷമാണ്‌ അന്തരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് മോചിതയായ സിസ്റ്റര്‍ ഗ്ലോറിയ അടുത്ത ദിവസം തന്നെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-18-14:28:03.jpg
Keywords: കൊളംബി
Content: 17765
Category: 22
Sub Category:
Heading: ജോസഫ്: സ്വന്തം ആഗ്രഹങ്ങൾ ദൈവത്തിനു വേണ്ടി ബലി കഴിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തി
Content: ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ( Oblate Sisters of St. Francis de Sales) എന്ന സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകയായിരുന്നു വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914) എന്ന ഫ്രഞ്ച് സന്യാസിനി . "തന്നെ പൂർണമായും മറന്ന് തന്റെ അയൽക്കാരന്റെ സന്തോഷത്തിനായി പ്രവർത്തിക്കുക" എന്നതായിരുന്നു അവളുടെ മുദ്രാവാക്യം. "ഓ എന്റെ ദൈവമേ, എന്റെ ആഗ്രഹങ്ങൾ നിനക്കു വേണ്ടി ബലി കഴിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തട്ടെ!” എന്നവൾ നിരന്തരം പ്രാർത്ഥിച്ചിരുന്നു. ഈശോയുടെ വളർത്തു പിതാവ് വിശുദ്ധ യൗസേപ്പിതാവിന്റെ ജിവിത ക്രമവും ഇതു തന്നെയായിരുന്നു. സ്വന്തം ആഗ്രഹങ്ങൾ ദൈവത്തിനു വേണ്ടി ബലി കഴിക്കുന്നതിൽ പൂർണ്ണ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു നസറത്തിലെ ഈ തച്ചൻ. പൂർണ്ണ സന്തോഷത്തോടെ സ്വന്തം ആഗ്രഹങ്ങൾ ഉപരി നന്മയ്ക്കു കാരണമാകുന്ന ദൈവീക പദ്ധതിക്കു വേണ്ടി ത്യജിക്കാൻ ദൈവ വരപ്രസാദം ലഭിച്ചവർക്കു മാത്രമേ കഴിയു. ദൈവീക പദ്ധതികൾ സ്വന്തം ആഗ്രഹങ്ങളാക്കി മാറ്റുന്ന ജീവിതക്രമത്തിലാണ് പൂർണ്ണമായ ആത്മസംതൃപ്തിയും വിജയവും ലഭിക്കു എന്നു യൗസേപ്പിതാവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. അത്തരം ജീവിതങ്ങളിൽ പരാതിയോ പരിഭവങ്ങളോ ഉദയം ചെയ്യുകയില്ല. സ്വന്തം ആഗ്രഹങ്ങൾ ദൈവീക പദ്ധതിതകൾവേണ്ടി ബലി കഴിക്കുക എന്നത് ആത്മീയ പക്വതയുടെ ലക്ഷണമാണ്. അത്തരക്കാർക്കു അനേകം ജീവിതങ്ങളെ പ്രകാശമാനമാകാൻ കഴിയും. ദൈവീക പദ്ധതികളെ ജീവിതത്തിൻ്റെ ആഗ്രഹങ്ങളാക്കി രൂപാന്തരപ്പെടുത്താൻ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃകയും മദ്ധ്യസ്ഥതയും നമ്മെ തുണയ്ക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-11-18-17:15:24.jpg
Keywords: ജോസഫ്, യൗസേ
Content: 17766
Category: 10
Sub Category:
Heading: നൈജീരിയന്‍ ജനത നേരിടുന്ന പ്രതിസന്ധിയ്ക്കുള്ള പ്രതിവിധി ജപമാല: അബൂജ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കയിഗാമ
Content: അബൂജ: കൊലപാതകങ്ങളും, അക്രമങ്ങളും ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാഷ്ട്രമായ നൈജീരിയന്‍ ജനത അനുഭവിക്കുന്ന കഷ്ടതകള്‍ക്കും ആശങ്കകള്‍ക്കുമുള്ള പ്രതിവിധി ജപമാലയിലൂടെ നിത്യസഹായ മാതാവിന്റെ സഹായം അഭ്യര്‍ത്ഥിക്കുക മാത്രമാണെന്ന് അബൂജ ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കയിഗാമ. എനുഗു രൂപതയിലെ ഉഗ്വോഗോ-നിക്കേയിലെ മരിയന്‍ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിനിടയിലാണ് മെത്രാപ്പോലീത്ത ഇക്കാര്യം പറഞ്ഞത്. പരിശുദ്ധ കന്യകാമാതാവ് അനുഭവിച്ച സഹനങ്ങളെക്കുറിച്ച് വിവരിച്ച ബിഷപ്പ്, ദിവ്യകാരുണ്യ ഭക്തിയും, മരിയന്‍ ഭക്തിയുമാണ് കത്തോലിക്കരുടെ ആത്മീയ യാത്രയിലെ സവിശേഷതകളായ രണ്ട് തൂണുകളെന്നും നമ്മെ ഭവനരഹിതരാക്കുന്ന അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെ കുറിച്ചും നിത്യസഹായ മാതാവിനോട് പറയണമെന്നും ഓര്‍മ്മിപ്പിച്ചു. നാം പട്ടിണിയും ദാരിദ്ര്യവും നേരിട്ടുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ പൊതു സേവനങ്ങള്‍ അഴിമതിക്കും, വര്‍ഗ്ഗീയവും മതപരവുമായ പക്ഷപാതത്തിനും ഇരയായിരിക്കുന്നു. നമുക്ക് നമ്മുടെ രാഷ്ട്രം നേരിടുന്ന വിഷമതകളും പ്രശ്നങ്ങളും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് ജപമാലയിലൂടെ ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുകയും, ദിവ്യകാരുണ്യ ആരാധനയില്‍ പങ്കുചേരുകയും, നിനവേ നിവാസികളെപ്പോലെ നമ്മുടെ പാപങ്ങളില്‍ അനുതപിക്കുകയും ചെയ്യാം. നൈജീരിയയിലെ ദൈവമക്കളായ നമ്മള്‍ ഈ അത്യാവശ്യ ഘട്ടത്തില്‍ മാതാവിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തണം. കാനായില്‍ അപേക്ഷിച്ചതുപോലെ നൈജീരിയക്ക് വേണ്ടിയും ദൈവമാതാവ് മാധ്യസ്ഥം യാചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൈവവചനം കേള്‍ക്കുകയും, അതുപോലെ ജീവിക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയമാണ് ആദ്യ ശിഷ്യയും, സുവിശേഷവത്കരണത്തിന്റെ താരവും. ദൈവമാതാവിന്റെ നാമം ഉച്ചരിക്കുകയോ, ജപമാല ധരിക്കുകയോ ചെയ്‌താല്‍ മാത്രം പോര, അവിടുത്തെ ജീവിതത്തേക്കുറിച്ചും ധ്യാനിക്കണമെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, രാഷ്ട്രത്തിനും, കുടുംബത്തിനും, മതനേതാക്കള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ നൈജീരിയായില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന തീരായാതന ഓരോ ദിവസവും ചര്‍ച്ചയാകുന്നുണ്ട്.
Image: /content_image/News/News-2021-11-18-17:51:12.jpg
Keywords: നൈജീ
Content: 17767
Category: 14
Sub Category:
Heading: ബ്രിട്ടനില്‍ 600 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ബൈബിളിന്റെ ചെറുരൂപം കണ്ടെത്തി
Content: യോര്‍ക്ക്ഷയര്‍: ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍.എച്ച്.എസ്) നേഴ്സായി ജോലി ചെയ്യുന്ന വനിത 600 വര്‍ഷത്തോളം പഴക്കമുള്ള തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള സ്വര്‍ണ്ണനിര്‍മ്മിത ചെറു ബൈബിള്‍ മാതൃക കണ്ടെത്തി. യോര്‍ക്കിലെ കൃഷിയിടത്തില്‍ ഭര്‍ത്താവിനൊപ്പം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ അമൂല്യ പുരാവസ്തു കണ്ടെത്തിയത്. വെറും അഞ്ചിഞ്ച് മാത്രം കുഴിച്ചപ്പോഴേക്കും അര ഇഞ്ച്‌ മാത്രം നീളമുള്ള അത്ര പെട്ടെന്നൊന്നും ആരുടേയും ദൃഷ്ടിയില്‍ പെടാത്ത ഈ അമൂല്യ നിധി കണ്ടെത്തിയെന്നാണ് ബെയ്ലി എന്ന നാല്‍പ്പത്തിയെട്ടുകാരി പറയുന്നത്. ആകൃതിയില്‍ ചെറുതാണെങ്കിലും വിശുദ്ധരായ വിശുദ്ധ ലിയോണാര്‍ഡിന്റേയും, വിശുദ്ധ മാര്‍ഗരറ്റിന്റേതെന്നും കരുതപ്പെടുന്ന ഒരു പുരുഷന്റേയും സ്ത്രീയുടേയും രൂപങ്ങള്‍ ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 22 അല്ലെങ്കില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചെറു ബൈബിള്‍ മാതൃകക്ക് വെറും 0.2 ഔണ്‍സ് ഭാരം മാത്രമേ ഉള്ളു. നല്ല കനവും തിളക്കവുമുള്ള മനോഹരമായ ബൈബിള്‍ മാതൃകയാണിതെന്നാണ് ബെയ്ലി പറയുന്നത്. ബെയ്ലിയുടെ കണ്ടെത്തലിന് അഭിനന്ദനവുമായി യോര്‍ക്ക്‌ഷയര്‍ മ്യൂസിയം രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം പൗണ്ട് ($ 1,34,150) മൂല്യമാണ് മ്യൂസിയം ഈ അമൂല്യ നിധിക്ക് കണക്കാക്കുന്നത്. 1483 മുതല്‍ 1485 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിന് പുരാവസ്തു കണ്ടെത്തിയ സ്ഥലത്തിന് സമീപം സ്ഥലമുണ്ടായിരുന്നു എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റേയോ പത്നി ആന്‍ നെവില്ലേയുടേയോ സ്വന്തക്കാരിയായ ഏതെങ്കിലും സമ്പന്ന സ്ത്രീയുടേതായിരിക്കാം ഈ ബൈബിള്‍ മാതൃകയെന്നാണ് നിഗമനം.

#NHSnurse is set to make hundreds of thousands of pounds after finding tiny gold bible believed to have belonged to relative of #RichardIII while metal-detecting on farmland near #York #BuffyBailey discovered solid gold #Bible which has now left scholars stunned, so intricate pic.twitter.com/oWbonvIoTU
— Norgie Pal (@NorgiePaul) November 6, 2021

1985-ല്‍ ഇതേ മേഖലയില്‍ നിന്നും കണ്ടെത്തുകയും ഇപ്പോള്‍ യോര്‍ക്ക്‌ഷയര്‍ മ്യൂസിയത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതുമായ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിക്കുകയും നീല മരതകക്കല്ല് പതിക്കുകയും ചെയ്തിട്ടുള്ളതുമായ ‘മിഡില്‍ഹാം ജ്യുവല്‍’ എന്ന ലോക്കറ്റിന്റെ വിവരങ്ങളും ഇപ്പോള്‍ കണ്ടെത്തിയ ചെറു ബൈബിള്‍ മാതൃകയുടെ വിശദാംശങ്ങളും തമ്മില്‍ നല്ല സാമ്യമുള്ളതിനാല്‍ ഈ രണ്ട് അമൂല്യ നിധികളും പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരേ കലാകാരന്‍ തന്നെ നിര്‍മ്മിച്ചതാകാമെന്നും നിരീക്ഷണമുണ്ട്. മിഡില്‍ഹാം ജ്യുവലിനേ പോലെ തന്നെ ഈ അമൂല്യ നിധിയും യോര്‍ക്ക്‌ഷയര്‍ മ്യൂസിയം സ്വന്തമാക്കുവാനാണ് സാധ്യത. 1992-ല്‍ 25 ലക്ഷം പൗണ്ട് നല്‍കിയാണ്‌ യോര്‍ക്ക്‌ഷയര്‍ മ്യൂസിയം ‘മിഡില്‍ഹാം ജ്യുവല്‍’ സ്വന്തമാക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-18-20:02:14.jpg
Keywords: ബൈബി
Content: 17768
Category: 11
Sub Category:
Heading: പ്രഥമ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ച് അലബാമ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ
Content: അലബാമ: അമേരിക്കയിലെ അലബാമ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ തങ്ങളുടെ ക്യാംപസിൽ ആദ്യമായി ദിവ്യകാരുണ്യപ്രദക്ഷിണം സംഘടിപ്പിച്ചു. സർവ്വകലാശാലയ്ക്കുളളിൽ സ്ഥിതിചെയ്യുന്ന ഹാൻകോക്ക് വിറ്റ്നി സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയോടുകൂടിയാണ് കാത്തലിക്ക് സ്റ്റുഡൻസ് സെന്റർ സംഘടിപ്പിച്ച ദിവ്യകാരുണ്യപ്രദക്ഷിണം ആരംഭിച്ചത്. സെക്രട്ടറി ഓഫ് ജീസസ് കാത്തലിക്ക് സ്റ്റുഡൻഡ് സെന്ററില്‍ പ്രദക്ഷിണം സമാപിച്ചു. സർവ്വകലാശാലയിലെ വിദ്യാർത്ഥികളെയും, പുറത്തുനിന്നുള്ളവരെയും സംഘാടകർ സ്വാഗതം ചെയ്തിരുന്നു. യൂണിവേഴ്സിറ്റി ക്യാംപെസിലെ പ്രഥമ ദിവ്യകാരുണ്യപ്രദക്ഷിണത്തിന്റെ ഭാഗമാകാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബിസിനസ് മാനേജ്മെന്റ് പഠിക്കുന്ന മില്ലി മാർതോറാന എന്ന വിദ്യാർത്ഥിനി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഭക്തിയിലൂടെയും, പ്രാർത്ഥനയിലൂടെയും, ക്രിസ്തുവിനെ കണ്ടെത്താൻ ദിവ്യകാരുണ്യപ്രദക്ഷിണം വിദ്യാർത്ഥികളെ സഹായിക്കുമെന്ന പ്രതീക്ഷയും മാർതോറാന പ്രകടിപ്പിച്ചു. ഈ വർഷം പ്രദക്ഷിണം സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, മുന്നോട്ടുള്ള വർഷങ്ങളിലും ഇത് നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സ്റ്റുഡൻഡ് സെന്ററിന്റെ ചാപ്ലിൻ ആയ നോർബർട്ട് ജുറക്ക് പറഞ്ഞു. മൊബൈൽ അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് റോഡി ദിവ്യകാരുണ്യ വർഷം പ്രഖ്യാപിച്ചിരുന്നുവെന്നും, നവംബർ 21നു ഇത് സമാപിക്കുവാനിരിക്കെയാണ് ദിവ്യകാരുണ്യപ്രദക്ഷിണം നടത്താൻ സ്റ്റുഡൻസ് സെന്ററിന് പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50 ലക്ഷം ജനസംഖ്യയുള്ള അലബാമയിലെ 7 ശതമാനം ആളുകൾ മാത്രമാണ് കത്തോലിക്കാ വിശ്വാസികളായിട്ടുള്ളത്. ജനസംഖ്യയുടെ ഭൂരിപക്ഷവും പ്രൊട്ടസ്റ്റന്റ് വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-19-11:14:01.jpg
Keywords: ദിവ്യകാരുണ്യ
Content: 17769
Category: 18
Sub Category:
Heading: വേദനകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് തിരുഹൃദയ സന്യാസിനി സമൂഹം
Content: കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിയും പ്രളയ ദുരിതങ്ങളും മൂലം കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളെ ചേര്‍ത്തു പിടിച്ച് തിരുഹൃദയ സന്യാസിനി സമൂഹം. കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് തിരുഹൃദയ സന്യാസിനി സമൂഹത്തിലെ കാഞ്ഞിരപ്പള്ളി വിമലാ പ്രോവിൻസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും, വസ്ത്രങ്ങളും, സാമ്പത്തിക സഹായവും വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി വിമല പ്രോവിൻസിന്റെ ഭാഗമായ വിമൽ ജ്യോതി സോഷ്യൽ സർവ്വീസ് സൊസൈറ്റിയാണ് സഹായങ്ങൾ എത്തിച്ചു നൽകിയത്. സാമൂഹ്യക്ഷേമ വിഭാഗം കൗൺസിലർ സിസ്റ്റർ ട്രീസയുടെ നേതൃത്വത്തിലാണ് കഷ്ടതയനുഭവിക്കുന്ന ഏറ്റവും അർഹരായ കുടുംബങ്ങളെ കണ്ടെത്തി സഹായങ്ങൾ വിതരണം ചെയ്തത്. ഇതു കൂടാതെ സ്വന്തമായി ഭവനമില്ലാത്ത ഒന്‍പതു നിർധന കുടുംബങ്ങൾക്ക് കാരുണ്യഭവനങ്ങളും നിർമ്മിച്ചു നൽകി. ഇക്കഴിഞ്ഞ നാളുകളിൽ മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടങ്ങളുണ്ടായ അഴങ്ങാട്‌ ഇടവകയിൽ തിരുഹൃദയ സന്യാസിനി സമൂഹത്തിലെ സിസ്റ്റർമാർ നേരിട്ടെത്തി അവിടെ ഹോം മിഷൻ നടത്തി അവരുടെ പ്രയാസങ്ങൾ ശ്രവിക്കുകയും അവർക്കായി പ്രാത്ഥിക്കുകയും ചെയ്തു. കോവിഡ് 19 മഹാമാരി മൂലം താൽകാലികമായി നിർത്തിവെച്ചിരുന്ന, പെൺകുട്ടികളുടെ ഉന്നമനത്തിനായുള്ള സാഫല്യ, മദ്യപാനം നിർത്തിയ കുടുംബനാഥന്മാരുടെ കൂട്ടായ്മയായ മോചനാ ഗ്രൂപ്പ് എന്നിവ പുനരാരംഭിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു.
Image: /content_image/India/India-2021-11-19-11:46:28.jpg
Keywords: ഹൃദയ
Content: 17770
Category: 13
Sub Category:
Heading: പ്രാർത്ഥനയെന്നത് ദൈവത്തെ ശ്രവിക്കുന്നതും കണ്ടുമുട്ടുന്നതും: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രാർത്ഥനയെന്നത് ദൈവത്തെ ശ്രവിക്കുന്നതും അവിടുത്തെ കണ്ടുമുട്ടുന്നതുമാണെന്ന് ഫ്രാൻസിസ് പാപ്പ. ഇന്നലെ നവംബർ 18ന് ട്വിറ്ററിൽ പ്രാർത്ഥന (#Prayer) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം കുറിച്ചത്. ദൈവത്തെ ശ്രവിക്കുകയും കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ, അനുദിനം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിന് തടസങ്ങളായി മാറുകയല്ല , മറിച്ച് നമുക്ക് മുന്നിലുള്ള മറ്റു മനുഷ്യരെ കണ്ടുമുട്ടാനും അവരെ ശ്രവിക്കാനും ദൈവം നൽകുന്ന ഒരു അവസരവും വിളിയുമായി മാറുകയാണെന്നും പാപ്പ കുറിച്ചു. മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിലൂടെ ജീവിതത്തിലെ പരീക്ഷകൾ വിശ്വാസത്തിലും ഉപവിപ്രവർത്തികളിലും വളരാനുള്ള ഒരു അവസരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്.
Image: /content_image/News/News-2021-11-19-12:21:18.jpg
Keywords: പാപ്പ
Content: 17771
Category: 18
Sub Category:
Heading: യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ആയിരങ്ങളെ ആകര്‍ഷിച്ച് 'യൗസേപ്പിതാവിന്റെ തണലിൽ'
Content: വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ പുറത്തിറക്കിയ 'യൗസേപ്പിതാവിന്റെ തണലിൽ' എന്ന പുസ്തകം അനേകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നു. മഞ്ഞുമ്മല്‍ പ്രോവിന്‍സിന് കീഴില്‍ തിരുവല്ല ആവേ മരിയ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ആന്റണി ജി. പുല്ലുവിള ഒ. സി.ഡി എഴുതിയ ഈ പുസ്തകത്തിന്റെ പ്രിന്‍റ് പതിപ്പ് ചുരുങ്ങിയ സമയം കൊണ്ട് 12,000 കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. ഈശോയുടെ വളര്‍ത്തു പിതാവിനോടുള്ള സ്നേഹമാണ് തന്നെ പുസ്തകം എഴുതുവാന്‍ പ്രേരിപ്പിച്ചതെന്ന് ഫാ. ആന്റണി ജി. പുല്ലുവിള പറഞ്ഞു. പുസ്തകത്തിന്റെ സൌജന്യ ഡിജിറ്റല്‍ കോപ്പികള്‍ ആയിരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വിശുദ്ധ യൗസേപ്പിനെ കേന്ദ്രീകരിച്ചുള്ള 31 ധ്യാന ചിന്തകളും യൗസേപ്പിതാവിനോടുള്ള വിശുദ്ധരുടെ വിവിധ പ്രാര്‍ത്ഥനകളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ☛ {{പുസ്തകത്തിന്റെ സൌജന്യ ഇ കോപ്പി പി‌ഡി‌എഫ് ഫയലായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://rb.gy/lsakaa/}} ☛ പുസ്തകത്തിന്റെ പ്രിന്‍റ് കോപ്പി വേണ്ടവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: +91 70122 67728 #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-19-14:23:18.jpg
Keywords: യൗസേ
Content: 17772
Category: 1
Sub Category:
Heading: പൗരോഹിത്യവും വിശുദ്ധ ഗ്രന്ഥ അടിത്തറയും: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ പതിനേഴാമത് ക്ലാസ് നാളെ (നവംബര്‍ 20)
Content: നൂറുകണക്കിന് വിശ്വാസികള്‍ തത്സമയം പങ്കെടുത്തുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ പതിനേഴാമത് ഓണ്‍ലൈന്‍ ക്ലാസ് നാളെ (നവംബര്‍ 20) ശനിയാഴ്ച നടക്കും. പൗരോഹിത്യത്തേയും മെത്രാന്‍ സ്ഥാനത്തേയും കുറിച്ചു ബൈബിള്‍ എന്തുവിവരിക്കുന്നു? പ്രൊട്ടസ്റ്റന്‍റ് സമൂഹം നിരാകരിക്കുന്ന പൗരോഹിത്യത്തിന് പിന്നിലെ വിശുദ്ധ ഗ്രന്ഥ അടിത്തറ എന്താണ്? പൗരോഹിത്യത്തിന്റെ യഥാര്‍ത്ഥ ദൌത്യങ്ങള്‍ എന്താണ്? പൗരോഹിത്യം സ്വീകരിച്ച ആളുകള്‍ക്ക് തെറ്റുപറ്റാനുള്ള സാധ്യതയുണ്ടോ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് നാളത്തെ ക്ലാസ് നടക്കുക. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പതിവുപോലെ കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. നാളെ ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. മെത്രാന്‍ സ്ഥാനം, ഹയരാര്‍ക്കി, അപ്പസ്തോലികത, ശ്ലൈഹീക പിന്തുടര്‍ച്ച തുടങ്ങീയവ അടിസ്ഥാനപ്പെടുത്തി പുതിയ അദ്ധ്യായത്തിലെ രണ്ടാമത്തെ ക്ലാസാണ് നാളെ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ ഇരുനൂറിലധികം പേര്‍ ഭാഗഭാക്കാകുന്ന ഒരു മണിക്കൂര്‍ സെഷനില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. പഠനപരമ്പരയുടെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് സജീവമായി പ്രാര്‍ത്ഥന തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FnwVEpas8cy8rrCZDNGETD}}
Image: /content_image/News/News-2021-11-19-15:28:48.jpg
Keywords: പഠന