Contents
Displaying 17341-17350 of 25107 results.
Content:
17713
Category: 22
Sub Category:
Heading: മഹാനായ വിശുദ്ധ യൗസേപ്പിതാവേ: പ്രാര്‍ത്ഥന
Content: മഹാനായ വിശുദ്ധ യൗസേപ്പേ ദാവീദിന്റെ പുത്രാ, മറിയത്തിന്റെ കളങ്കമില്ലാത്ത ജീവിത പങ്കാളി, തിരുകുടുംബത്തിന്റെ കാവൽക്കാരാ, ദിവ്യശിശുവിന്റെ പിതാവേ, ദൈവം നിന്നെ അനുഗ്രഹങ്ങളാൽ നിറയ്ക്കുകയും സങ്കീർണ്ണമായ നിന്റെ ജീവിതത്തെ മഹത്വവൽക്കരിക്കുകയും ചെയ്തു. എല്ലാ കന്യകളുടെയും കാവൽക്കാരനും ദരിദ്രരുടെ ആശ്വാസവുമായി അവൻ നിന്നെ ഉയർത്തി. ഗാർഹിക ജീവിതത്തിന്റെ ആഭരണമേ അധ്വാന ജിവിതത്തിന്റെ മാതൃകയേ രോഗികളുടെയും ക്ലേശിതരുടെയും പ്രത്യാശയേ മരണമണിക്കൂറിൽ ഞങ്ങളുടെ സങ്കേതമേ. ആഗോളസഭയുടെ മഹാനായ സംരക്ഷകനേ ഞങ്ങൾ നിന്നെ അഭിവാദ്യം ചെയ്യുന്നു. ഓ മഹാനായ യൗസേപ്പിതാവേ ഞങ്ങൾ നിന്റെ നാമം വിളിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ. ഈശോയുടെയും മറിയത്തിന്റെയും കൈകളിൽ പിടിച്ചു, അവസാനം സൗമ്യമായി മരണം വരിച്ചപ്പോൾ, നിന്റെ ശുദ്ധാത്മാവ് മധുരമായി നെടുവീർപ്പെട്ടു അതിന്റെ ഭൗമിക വാസസ്ഥലത്തുനിന്ന് കടന്നുപോയി. മഹാനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ മരണം അങ്ങയുടെ മരണം പോലെയാകട്ടെ. ഈശോയോടും, മറിയത്തോടും യൗസേപ്പിതാവിനുമൊപ്പം, ഞങ്ങളുടെ ആത്മാക്കൾ എന്നേക്കും പ്രകാശിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-11-11-17:25:42.jpg
Keywords: ജോസഫ്, യൗസേ

17714
Category: 18
Sub Category:
Heading: ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ ലിറ്റർജി കമ്മീഷന്റെ നേതൃത്വത്തിൽ നവീകരിച്ച കുർബാനക്രമത്തെക്കുറിച്ച് "ലിത്തൂർജിയ 2021" എന്ന പേരിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. നവംബർ 7 മുതൽ 10 വരെയായിരുന്നു വെബിനാർ നടന്നത്. സീറോമലബാർ സഭ ആരാധനക്രമനവീകരണത്തിന്റെ പാതയിലൂടെ കടന്നുപോവുകയാണ്. ഒരേ രീതിയിൽ ബലിയർപ്പിക്കുന്ന സുദിനത്തിനായി സഭ കാത്തിരിക്കുകയാണെന്നും ഏകീകൃതരീതിയിലുള്ള ബലിയർപ്പണത്തിലൂടെ സഭയുടെ ഐക്യമാണ് വെളിവാകുന്നതെന്നും മേജർ ആർച്ച്ബിഷപ്പ് ഉദ്ബോധിപ്പിച്ചു. സീറോമലബാർ ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ വെബിനാറിൽ സന്ദേശം നല്കി. പരിശുദ്ധ കുർബാന ദൈവജനത്തിന്റെ വിശ്വാസത്തിന്റെ വെളിപ്പെടുത്തലാണെന്നും കുർബാനയിലെ പ്രാർത്ഥനകളും അടയാളങ്ങളും പ്രതീകങ്ങളും വിശ്വാസം പ്രഘോഷിക്കുന്നതിന് സഹായകരമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രഫസറും പ്രസിദ്ധ സുറിയാനി പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യൻ ബ്രോക്ക് വെബിനാറിൽ പ്രധാന പ്രമേയം അവതരിപ്പിച്ചു. പൗരസ്ത്യസുറിയാനി അനാഫൊറകളിലുള്ള മിശിഹാ വിജ്ഞാനീയത്തെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി റവ. ഡോ. ജേക്കബ് കിഴക്കേവീട്, റവ. ഡോ. പോളി മണിയാട്ട് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, ഷംഷാബാദ് രൂപതാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു. സി. നിർമൽ എം.എസ്.ജെ, ഡോ. മനോജ് എബ്രാഹം, സെന്റട്രൽ ലിറ്റർജി കമ്മിറ്റിയിലെ അംഗങ്ങൾ തുടങ്ങിയവർ വെബിനാറിന് നേതൃത്വം നല്കി.
Image: /content_image/India/India-2021-11-11-18:19:47.jpg
Keywords: ആലഞ്ചേ, ആരാധന

17715
Category: 1
Sub Category:
Heading: എത്യോപ്യയില്‍ സര്‍ക്കാര്‍ സൈന്യം അകാരണമായി വൈദികരെ അറസ്റ്റ് ചെയ്തു
Content: ആഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ തെരുവ് കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സലേഷ്യന്‍ മിഷ്ണറിമാരെ സര്‍ക്കാര്‍ സൈന്യം അകാരണമായി അറസ്റ്റ് ചെയ്തു. നവംബര്‍ 5ന് ആഡിസ് അബാബയിലെ ഗോട്ടെരായില്‍ ഡോണ്‍ബോസ്കോ മിഷ്ണറിമാര്‍ നടത്തികൊണ്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ സര്‍ക്കാര്‍ സൈന്യം വൈദികരും, ഡീക്കന്മാരും, അടുക്കള ജീവനക്കാരും ഉള്‍പ്പെടെ 17 പേരെ അകാരണമായി അറസ്റ്റ് ചെയ്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ സലേഷ്യന്‍ സഭ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രോവിന്‍ഷ്യല്‍ ഹൗസില്‍ താമസിച്ച് ജോലി ചെയ്തിരുന്ന എത്യോപ്യന്‍, എറിത്രിയന്‍ വൈദികരെയും, ഡീക്കന്‍മാരേയും, ജീവനക്കാരേയും അറസ്റ്റ് ചെയ്ത വാര്‍ത്ത തങ്ങളെ ഞെട്ടിച്ചുവെന്നു ‘ഹാബെയിഷാ ഏജന്‍സി’യുടെ പ്രസിഡന്റായ ഫാ. മുസ്സി സെറായി പ്രസ്താവിച്ചു. ഇത്തരമൊരു ഗുരുതരമായ നടപടിയുടെ കാരണമെന്തെന്ന്‍ തങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ ഫാ. സെറായി തെരുവ് കുട്ടികളുടെ പുനരധിവാസവും, വിദ്യാഭ്യാസവും പോലെയുള്ള സാമൂഹ്യ നന്‍മകള്‍ക്കായി പ്രതിജ്ഞാബദ്ധമായ സ്ഥാപനത്തില്‍ സേവനം ചെയ്യുന്ന വൈദികരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് ചോദ്യമുയര്‍ത്തി. മറ്റ് സഭാ സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുന്നുണ്ടെന്ന വിവരം തങ്ങള്‍ക്കറിയാമെന്നും, ദേവാലയങ്ങളും സഭാ സ്ഥാപനങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളല്ലെന്ന വിവരം എല്ലാവര്‍ക്കും വ്യക്തമായി അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1975-ലാണ് സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്കോ എത്യോപ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അന്നു തൊട്ട് രാജ്യത്തിന്റെ 5 പ്രദേശങ്ങളില്‍ ഇവര്‍ സജീവമാണ്. സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയിലാണ് ഇതില്‍ ഒരു സ്ഥാപനമിരിക്കുന്നത്. നിരവധി പേരാണ് ഈ സംഘര്‍ഷം മൂലം പലായനം ചെയ്തത്. 3 മിഷന്‍ കേന്ദ്രങ്ങളും, 5 ഇടവക ദേവാലയങ്ങളും, 6 ടെക്നിക്കല്‍ സ്കൂളുകളും, 13 യൂത്ത് കേന്ദ്രങ്ങളും, 13 പ്രൈമറി, സെക്കണ്ടറി സ്കൂളുകളും, തെരുവ് കുട്ടികള്‍ക്ക് വേണ്ടിയുള്ള 2 കേന്ദ്രങ്ങളുമായി നൂറോളം സലേഷ്യന്‍ വൈദികര്‍ ടൈഗ്രേ പ്രവിശ്യയില്‍ സജീവമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-11-19:15:17.jpg
Keywords: എത്യോപ്യ

17716
Category: 13
Sub Category:
Heading: സിസ്റ്റര്‍ മേരി കൊളേത്ത ഇനി ദൈവദാസി: നാമകരണ നടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം
Content: കോട്ടയം: പ്രാര്‍ത്ഥനനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൂഞ്ഞാര്‍ മണിയംകുന്ന് തിരുഹൃദയ ദേവാലയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലി മധ്യേ സിസ്റ്റര്‍ മേരി കോളേത്തയെ ദൈവദാസിയായി പ്രഖ്യാപിച്ചു. സിസ്റ്റര്‍ മേരി കൊളേത്തയെ ദൈവദാസിയായി ഉയര്‍ത്തുന്നതിനു മാര്‍പാപ്പയുടെ അനുമതി ലഭിച്ചതായുള്ള ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ അറിയിപ്പും രൂപതാധ്യക്ഷന്റെ നാമകരണ നടപടി വിജ്ഞാപനവും വായിച്ചു. രൂപത ചാന്‍സലര്‍ റവ.ഡോ. ജോസ് കാക്കല്ലിലാണ് ഇരു കത്തുകളും വായിച്ചത്. കൊളേത്താമ്മയുടെ സന്യാസിനിസഭയായ ഫ്രാന്‍സിസ്‌കന്‍ സന്യാസിനിസഭയിലെ സന്യസിനികളും വിശ്വാസികളും പ്രാര്‍ഥനയോടെയും കൈഅടിച്ചും പ്രഖ്യാപനത്തെ സ്വീകരിച്ചു. സഭയുടെ തിളങ്ങുന്ന മാണിക്യമാണ് ദൈവദാസി സിസ്റ്റര്‍ മേരി കൊളേത്തയെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തില്‍ പറഞ്ഞു. പാലാ രൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും അഭിമാനത്തിന്റെ നിമിഷമാണ്. പറുദീസയിലെ നദികള്‍ സമീപമുള്ള തോട്ടങ്ങളെ ഫലപുഷ്ടിയാക്കിയപോലെ സിസ്റ്റര്‍ കൊളേത്ത താമസിച്ച മണിയംകുന്നിലെ നാലുവീടുകള്‍ വിശുദ്ധയിലേക്കുള്ള വഴി തുറക്കുകയാണു ചെയ്തത്. തന്റെ സമര്‍പ്പണ ജീവിതത്തില്‍ ഫ്രാന്‍സീസ് അസീസിയോടും ക്ലാര പുണ്യവതിയോടും ചേര്‍ന്നു ദൈവനിയോഗത്താല്‍ നേരിടേണ്ടി വന്ന കഠിനമായ ഏകാന്തതയുടെയും രോഗത്തിന്റെയും ഭയവും വേദനയും തിക്തതയുമെല്ലാം യാതൊരു വിഷമവുമില്ലാതെ സുകൃതങ്ങളുടെ പുണ്യപുഷ്പമാക്കി മാറ്റിയ പുണ്യവതിയായിരുന്നു കൊളേത്താമ്മയെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍, ചാന്‍സലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍, കൊളേത്താമ്മയുടെ സഹോദരപുത്രന്‍ റവ.ഡോ. ജയിംസ് ആരംപുളിക്കല്‍, മണിയംകുന്ന് പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, ഫാ. കുര്യാക്കോസ് വട്ടമുകളേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സമൂഹബലിക്കുശേഷം പള്ളിയുടെ സെമിത്തേരിയിലുള്ള കൊളേത്താമ്മയുടെ കബറിടത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷകളും നടന്നു. എഫ്‌സിസി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട് കൃതജ്ഞത പറഞ്ഞു. 1904ല്‍ ചേര്‍പ്പുങ്കല്‍ ആരംപുളിക്കല്‍ ഔസേപ്പ് ജോസഫിന്റെയും അന്നമ്മയുടെയും മകളായിട്ടാണ് മറിയാമ്മ എന്ന കൊളേത്താമ്മയുടെ ജനനം. 1953ല്‍ എഫ്‌സിസി അംഗമായി. വിശുദ്ധ കൊള്ളറ്റിന്റെ പേരാണ് സ്വീകരിച്ചത്. കാലക്രമത്തില്‍ കൊള്ളറ്റ് കൊളേത്ത എന്നായി. 1984ല്‍ ഡിസംബര്‍ 18നായിരുന്നു വിയോഗം. സിസ്റ്റര്‍ കൊളേത്ത വഴിയായി നിരവധി പേര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുകയും സാക്ഷ്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ച മുന്പാണ് സിസ്റ്റര്‍ മേരി കൊളേത്തയുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി ലഭിച്ചത്. അന്നു തന്നെ നാമകരണ നടപടികള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു.
Image: /content_image/News/News-2021-11-12-09:29:07.jpg
Keywords: ദൈവദാസി

17717
Category: 9
Sub Category:
Heading: യേശുനാമത്തിന്റെ ശക്തിയിൽ അനുഗ്രഹം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ
Content: ബർമിംങ്‌ഹാം: ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ അനുഗ്രഹവർഷത്തിനായി ബർമിങ്ഹാം ബെഥേൽ സെന്റെറിൽ ഒരുക്കങ്ങൾ പൂർത്തിയായി . നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വവും പ്രമുഖ വചന പ്രഘോഷകനുമായ റവ. ഫാ ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും . അനുഗ്രഹ സന്ദേശവും ആശീർവ്വാദവുമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷനിൽ പങ്കെടുക്കും. സെഹിയോൻ ശുശ്രൂഷകളുടെ ഭാഗമായി പാകിസ്ഥാനിലടക്കം നിരവധി രാജ്യങ്ങളിൽ ദൈവമഹത്വം പ്രഘോഷിച്ചിട്ടുള്ള പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്ററ്യൻ സെയിൽസ് , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറാൻ എന്നിവരും മലയാളത്തിലും ഇംഗ്ലീഷിലുമായി ശുശ്രൂഷകളിൽ പങ്കുചേരും. റവ ഫാ സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി ലോക സുവിശേഷവത്ക്കരണത്തിന് നൂതന ഭാവവുമായി 2009 ൽ , സെഹിയോൻ യുകെ സ്ഥാപകൻ റവ. ഫാ .സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകം പേർ പങ്കെടുത്തുവരുന്നു .. അത്യത്ഭുതകരങ്ങളായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബറിന്റെ പരിശുദ്ധിയിൽ സകല വിശുദ്ധരുടെയും മരിച്ച വിശ്വാസികളുടെയും മാധ്യസ്ഥം തേടി യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ യൂറോപ്പിലെ എറ്റവും വലിയ ആത്മീയ ശുശ്രൂഷകളിലൊന്നായി നിലനിന്നുകൊണ്ട് സഭയുടെ വളർച്ചയിൽ പങ്കുചേരുകയാണ്. മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു .... രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, ഹിന്ദിയിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ, എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.പതിവുപോലെ രാവിലെ 9 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ "കാലെബ് "ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . www.sehionuk.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയി ബുക്കിങ് നടത്താവുന്നതാണ്. #{red->n->n->Address: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) <br> B70 7JW. #{blue->none->b->ബുക്കിങ്ങിനും മറ്റ് കൂടുതൽ വിവരങ്ങൾക്കും ; }# * ജോൺസൻ .07506 810177 * അനീഷ്.07760254700 * ബിജുമോൻ മാത്യു 07515 368239. **** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ** ബിജു എബ്രഹാം 07859 890267 ** ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2021-11-12-09:57:31.jpg
Keywords: യേശു

17718
Category: 1
Sub Category:
Heading: ഹെയ്തി തട്ടിക്കൊണ്ടുപോകലിന് ഒരു മാസമാകുന്നു: മിഷ്ണറിമാര്‍ ഇപ്പോഴും തടങ്കലില്‍ തന്നെ
Content: പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ 17 മിഷ്ണറിമാരെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ആളൊന്നിന് 10 ലക്ഷം ഡോളര്‍ വീതം 17 പേര്‍ക്ക് കൂടി 1.7 കോടി ഡോളര്‍ ഇവരുടെ മോചനത്തിനായി നല്‍കണമെന്നും അല്ലെങ്കില്‍ ഇവരെ കൊന്നു കളയുമെന്നും '400 മാവോസോ' എന്ന കൊള്ളസംഘം ഭീഷണി മുഴക്കിയ വീഡിയോ പുറത്തുവന്നിരിന്നു. തട്ടിക്കൊണ്ടു പോകലിന് ഇരയായവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്. ഇതിനിടെ ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ, കനേഡിയൻ മിഷ്ണറിമാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ യുഎസ് സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ബൈഡൻ അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്ത് തരത്തിലുള്ള തെളിവാണ് ലഭിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. 8 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. മോചനം വൈകുന്നത് എല്ലാവരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-12-11:36:45.jpg
Keywords: ഹെയ്തി

17719
Category: 10
Sub Category:
Heading: പട്ടാളക്കാർക്ക് ഒരു ലക്ഷം പ്രാർത്ഥന പുസ്തകങ്ങൾ: നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയുടെ ഇടപെടല്‍
Content: വാഷിംഗ്ടണ്‍ ഡിസി: സൈന്യത്തില്‍ സേവനം ചെയ്യുന്നവർക്ക് ഒരു ലക്ഷം പ്രാർത്ഥനാ പുസ്തകങ്ങൾ വിതരണം ചെയ്യുവാന്‍ കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. ഇതിന്റെ ഭാഗമായി 'ആർമഡ് വിത്ത് ദി ഫെയിത്ത്' എന്ന കത്തോലിക്ക പ്രാർത്ഥന പുസ്തകത്തിന്റെ ആറാം പതിപ്പിലുളള ഒരു ലക്ഷം കോപ്പികൾ വാഷിംഗ്ടൺ ഡിസിയിലുള്ള എഡ്വിൻ കർദ്ദിനാൾ ഒബ്രെയിൻ പാസ്റ്ററൽ സെന്ററിൽ ചൊവ്വാഴ്ച സൈനികർക്ക് വിതരണം ചെയ്യാനായി എത്തിച്ചു. സൈനികർക്ക് വേണ്ടി പ്രത്യേകമായി സ്ഥാപിതമായ ആർച്ച് ഡയോസിസ് ഫോർ ദി മിലിറ്ററി സർവീസിന്റെ ആസ്ഥാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മിലിറ്ററി അതിരൂപതയുടെ ആർച്ച് ബിഷപ്പായ തിമോത്തി പി ബ്രോഗിളിയോ പുസ്തകങ്ങൾ വെഞ്ചരിച്ചു. 2003ന് ശേഷം ഏകദേശം ആറുലക്ഷത്തോളം പ്രാർത്ഥനാ പുസ്തകങ്ങൾ സൈനികർക്ക് വേണ്ടി നൈറ്റ്സ് ഓഫ് കൊളംബസ് നൽകിയിട്ടുണ്ട്. പട്ടാള യൂണിഫോമിലുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ആത്മീയ വളർച്ചയ്ക്കുവേണ്ടി സഹായം ചെയ്യുന്ന സംഘടനയ്ക്ക് ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. സംഘടനയുടെ തലവനും, മുൻ നേവി ഓഫീസറുമായിരുന്ന പാട്രിക് കെല്ലിക്കും അദ്ദേഹം പേരെടുത്തു നന്ദി പറഞ്ഞു. മിലിട്ടറി ജീവിതത്തിലുടനീളം തനിക്കും, സഹ പട്ടാളക്കാർക്കും ശക്തി നൽകിയത് അനുദിനമുള്ള പ്രാർത്ഥനയായിരുന്നുവെന്ന് പാട്രിക് കെല്ലി സ്മരിച്ചു. പ്രാർത്ഥനയ്ക്കും, വിചിന്തനത്തിനും സംഘടന നൽകുന്ന പുസ്തകം പട്ടാളക്കാർക്ക് ഉപയോഗപ്രദമാകുമെന്നുളള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ പ്രാർത്ഥനാ പുസ്തകം വാട്ടർപ്രൂഫ് കൂടിയാണ്. ആറാം പതിപ്പിൽ പാട്രിക് കെല്ലിയുടെ ഒരു ആമുഖവും നൽകിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-12-13:15:09.jpg
Keywords: പട്ടാള, സൈന്യ

17720
Category: 1
Sub Category:
Heading: ആക്രമണങ്ങളിൽ മരണാസന്നരായവര്‍ക്ക് അന്ത്യകൂദാശ: പഠിക്കാൻ ബ്രിട്ടനിൽ വിദഗ്ധ സമിതി
Content: ലണ്ടന്‍: ആക്രമണങ്ങളിൽ മരണാസന്നരായവര്‍ക്ക് രോഗിലേപനം നൽകാൻ കത്തോലിക്ക വൈദികർക്ക് അനുവാദം നൽകുന്നതിനെപ്പറ്റി പഠിക്കാൻ പുതിയ സമിതിക്ക് ബ്രിട്ടീഷ് മെത്രാൻ സമിതി അധ്യക്ഷനും വെസ്റ്റ് മിന്‍സ്റ്റർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ വിൻസന്റ് നികോൾസും, ലണ്ടൻ പോലീസ് മേധാവി ക്രസേഡ ഡിക്കും രൂപം നൽകി. ബ്രിട്ടനിലെ എസക്സിൽ ഒക്ടോബർ 15നു കത്തോലിക്ക വിശ്വാസിയും എംപിയുമായ ഡേവിഡ് അമേസ്, സോമാലിയൻ വംശജനായ ഒരു തീവ്ര ഇസ്ലാമികവാദിയുടെ ആക്രമണത്തിനിരയായി മരണത്തോട് മല്ലടിക്കുന്ന സമയത്ത് രോഗിലേപനം നൽകാൻ എത്തിയ കത്തോലിക്ക വൈദികന് അതിനുള്ള അനുമതി പോലീസ് നിഷേധിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് വിഷയത്തെപ്പറ്റി ആഴത്തിൽ പഠിക്കാൻ പുതിയ സമിതിയെ വയ്ക്കാൻ കത്തോലിക്കാസഭയും, പോലീസ് വകുപ്പും തീരുമാനമെടുക്കുന്നത്. അക്രമസംഭവങ്ങൾ നടന്ന സ്ഥലത്തേക്ക് പ്രവേശിക്കാൻ കത്തോലിക്കാ വൈദികർക്ക് അനുവാദം ലഭിച്ചതും, നിഷേധിക്കപ്പെട്ടതുമായ സാഹചര്യങ്ങൾ സമിതി വിലയിരുത്തുമെന്നും, അങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടാൻ വേണ്ടി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദേശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമോ എന്ന് പഠിക്കുമെന്നും നവംബർ ഒമ്പതാം പ്രസിദ്ധീകരിച്ച കുറിപ്പിൽ കർദ്ദിനാൾ വിൻസന്റ് നികോൾസ് വ്യക്തമാക്കി. നവംബർ എട്ടാം തീയതി വെസ്റ്റ് മിന്‍സ്റ്റർ കത്തീഡ്രൽ ദേവാലയത്തിൽ മരിച്ചുപോയ കത്തോലിക്കാ പോലീസ് ഉദ്യോഗസ്ഥർക്കു വേണ്ടി ഒരു പ്രത്യേക ദിവ്യബലിയർപ്പണം നടന്നിരുന്നു. മെട്രോപോളിറ്റൻ പോലീസ് കമ്മീഷണർ പദവി വഹിക്കുന്ന ക്രസേഡ ഡിക്കും കാത്തലിക് പോലീസ് ഗിൾഡ് എന്ന സംഘടനയിലെ മറ്റ് അംഗങ്ങളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നൽകുന്ന എല്ലാ സേവനങ്ങൾക്കും വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച കർദ്ദിനാൾ നിക്കോസ് നന്ദി രേഖപ്പെടുത്തി. ഡേവിഡ് എംപിയുടെ മരണത്തെ പറ്റിയും, പുതിയ സമിതിക്ക് രൂപം നൽകുന്നതിനെപ്പറ്റിയും സന്ദേശത്തിൽ വിൻസന്റ് നികോൾസ് പരാമർശിച്ചു. സംയുക്തമായി എടുത്ത പുതിയ തീരുമാനം, മുമ്പോട്ടുള്ള യാത്രയിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നേരത്തെ അക്രമ സംഭവങ്ങളുടെ ഇരകൾക്ക് രോഗിലേപനം നൽകേണ്ടതിനെ 'എമർജൻസി സർവീസ്' എന്ന രീതിയിൽ കണക്കാക്കണമെന്ന് ഷ്റൂസ്ബെറി രൂപതയുടെ മെത്രാൻ മാർക്ക് ഡേവിസ് ആവശ്യപ്പെട്ടിരുന്നു. സമാന സാഹചര്യങ്ങളിൽ കത്തോലിക്കാ വൈദികർക്ക് രോഗിലേപനം നൽകാൻ അനുവാദം നൽകുന്ന 'അമസ് അമൻമെന്റ്' എന്ന് പേരിട്ടിരിക്കുന്ന ഭരണഘടനാ ഭേദഗതി ബ്രിട്ടീഷ് നിയമ നിർമാണ സഭാംഗങ്ങൾ ഔദ്യോഗികമായി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലെ നാല് അംഗങ്ങളാണ് പുതിയ ബില്ലിന്റെ കരടിന് രൂപം നൽകിയിരിക്കുന്നത്. അതേസമയം ഡേവിഡ് അമസിനെ കൊലപ്പെടുത്തിയ അലി ഹർബി അലി എന്ന 25 വയസ്സുള്ള തീവ്രവാദിയുടെ വിചാരണ അടുത്തവർഷം മാർച്ച് ഏഴാം തീയതി ആരംഭിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-12-15:54:01.jpg
Keywords: അന്ത്യകൂ

17721
Category: 1
Sub Category:
Heading: ചൈനീസ് അധികൃതര്‍ കാരണം കൂടാതെ തടങ്കലില്‍വെച്ച ബിഷപ്പ് പീറ്റര്‍ ഷാവോയെ വിട്ടയച്ചു
Content: ബെയ്ജിംഗ്: യാതൊരു കാരണവും കൂടാതെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്ത കിഴക്കന്‍ ചൈനയിലെ വെന്‍ചു രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ ഷാവോയെ വിട്ടയച്ചു. മോചനവാര്‍ത്ത പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുക്കൊണ്ട് ഏഷ്യാന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 25നാണ് യാതൊരു കാരണവും കൂടാതെ പോലീസ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. ഈ അടുത്ത ദിവസങ്ങളില്‍ അദ്ദേഹം മോചിതനായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് കത്തോലിക്കാസഭയില്‍നിന്നുള്ള ബിഷപ്പ് ചുമിന്‍ ഇത് ആറാം തവണയാണ് അറസ്റ്റിലാകുന്നത്. തന്റെ കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തിന് 27,000 യൂറോ പിഴയിട്ടിരുന്നു. ചൈനയിലെ വത്തിക്കാന്‍ അംഗീകൃത ഭൂഗര്‍ഭ സഭയോടുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ എതിര്‍പ്പാണ് ബിഷപ്പിനെയും വൈദികരെയും തടങ്കലിലാക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്ന് വ്യക്തമാകുന്നത്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനുമായി ചൈന മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉടന്പടി ഉണ്ടാക്കുകയും അത് 2020ല്‍ വീണ്ടും നീട്ടുകയും ചെയ്‌തെങ്കിലും രാജ്യത്തെ ക്രൈസ്തവ മതപീഡനത്തിന് കുറവുണ്ടായിട്ടില്ല. ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പതിനഞ്ചാം സ്ഥാനത്താണ് ചൈന.
Image: /content_image/News/News-2021-11-12-17:35:07.jpg
Keywords: ചൈന

17722
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം: പിന്നില്‍ രാഷ്ട്രീയ സമ്മർദ്ധമെന്ന് വെളിപ്പെടുത്തല്‍
Content: സാമൂഹിക സേവനം ലക്ഷ്യംവച്ച് ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ മതപരിവർത്തന നിരോധന നിയമം ദുരുപയോഗിച്ച് കുറ്റം ചുമത്താനുള്ളനീക്കങ്ങൾ പുതുമയല്ല. അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മധ്യപ്രദേശിലെ ഇന്റ്ഖേരി ഗ്രാമത്തിൽ പാവപ്പെട്ട പെൺകുട്ടികൾക്കായി പ്രവർത്തിച്ചുവരുന്ന സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ ഹോസ്റ്റലുമായി ബന്ധപ്പെട്ടുയർന്ന അനാവശ്യവിവാദങ്ങളും ഒടുവിൽ ഹോസ്റ്റൽ അടച്ചുപൂട്ടാനുള്ള ആസൂത്രിതമായ നീക്കവും. നവംബർ എട്ടാം തിയ്യതി NCPCR (നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) ചെയർമാന്റെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത റെയ്ഡ് ആയിരുന്നു ഇന്റ്ഖേരി ഗ്രാമത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെ ആരംഭം. ബാലാവകാശ കമ്മീഷൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടങ്ങിയവയിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്ന ടീം മുന്നറിയിപ്പോ വ്യക്തമായ വിശദീകരണമോ കൂടാതെ വളരെ പെട്ടെന്ന് ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് കുട്ടികളുടെ താമസ സ്ഥലത്തേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത് എന്ന് സിസ്റ്റേഴ്സ് ഓഫ് ജീസസ് കോൺഗ്രിഗേഷൻ കൗൺസിലർ സി. പാവന പറയുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ക്രൈസ്തവരായ കുട്ടികൾ സൂക്ഷിച്ചിരുന്ന ബൈബിളുകൾ, പ്രാർത്ഥനാ പുസ്തകങ്ങൾ തുടങ്ങിയവ അവർ കണ്ടെടുക്കുകയുണ്ടായി. ഒടുവിൽ, മതംമാറ്റമാണ് അവിടെ നടക്കുന്നതെന്ന് ആരോപിക്കുകയും പിന്നീട് അത്തരം വാസ്തവവിരുദ്ധമായ കുറ്റാരോപണങ്ങൾ എഴുതിച്ചേർത്തും നടപടി ആവശ്യപ്പെട്ടും ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ലെറ്റർ നൽകുകയും ചെയ്തു. NCPCR ചെയർമാൻ പ്രിയങ്ക് കനൂങ്കോയുടെ നിർദ്ദേശപ്രകാരം, NCPCR സെക്രട്ടറി ധർമേന്ദ്ര ഭണ്ഡാരു നവംബർ ഒമ്പതിന് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ കത്ത് പിന്നീട് ചിലർ ആസൂത്രിതമായി ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും വർഗ്ഗീയ പരാമർശങ്ങളോടെ പ്രചരിപ്പിക്കുകയുമുണ്ടായി. ആ കത്തിൽ ഉന്നയിക്കുന്ന ദുരാരോപണങ്ങളിൽ പ്രധാനം ഹൈന്ദവരായ പെൺകുട്ടികളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെ അവിടെ ബൈബിൾ പഠിപ്പിക്കുന്നു എന്നതാണ്. ഗ്രാമീണരായ പെൺകുട്ടികൾക്കായി 2014 ൽ ആരംഭിച്ച ആ ഹോസ്റ്റലിൽ ഇപ്പോഴുള്ള 19 കുട്ടികളിൽ ഏതാനും പേർ ക്രൈസ്തവരാണ് എന്ന വിവരം കത്തിൽ ബോധപൂർവ്വം മറച്ചു വയ്ക്കുകയും, ഹോസ്റ്റലിന് അംഗീകാരമില്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. തങ്ങൾക്കെതിരെ ബോധപൂർവ്വം ചിലർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ഉദ്യോഗസ്ഥ ഇടപെടൽ എന്ന് മനസിലാക്കിയ സന്യാസിനിമാർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളെ സമീപിച്ചപ്പോൾ തങ്ങൾക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് പലരും തുറന്ന് സമ്മതിക്കുകയുണ്ടായതായി അവർ പറയുന്നു. അനധികൃതമായാണ് ഹോസ്റ്റൽ നടത്തുന്നതെന്ന ആരോപണവും തികച്ചും വാസ്തവ വിരുദ്ധമാണ്. മറ്റ് കമ്മീഷനുകളിലെ അംഗങ്ങൾ ഒപ്പമുണ്ടായിരുന്നെങ്കിലും NCPCR ചെയർമാൻ തന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. പെൺകുട്ടികളുടെ ഹോസ്റ്റൽ പരിശോധനയിൽ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കുട്ടികളുടെ വാസസ്ഥലം പരിശോധിക്കേണ്ടത് അവരുടെ സാന്നിധ്യത്തിൽ ആകേണ്ടിയിരുന്നിട്ടും അതുണ്ടായില്ല. വനിതാ ഉദ്യോഗസ്ഥർ ആരും സംഘത്തിൽ ഉണ്ടായിരുന്നുമില്ല. പരിശോധനയിൽ NCPCR ചെയർമാനൊപ്പമുണ്ടായിരുന്ന പലരും തങ്ങൾക്ക് ഈ നടപടിയിൽ പങ്കില്ല എന്ന് സിസ്റ്റേഴ്‌സിനോട് പിന്നീട് പറയുകയുണ്ടായി. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം പരിശോധന നടത്തുകയും റിപ്പോർട്ട് തയ്യാറാക്കി ജില്ലാകളക്ടർക്കും പോലീസ് മേധാവിക്കും നൽകി നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് അടുത്ത ദിവസങ്ങളിൽ ബാലാവകാശ കമ്മീഷൻ, പോലീസ് തുടങ്ങി മറ്റ് വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകളും ചോദ്യം ചെയ്യലുകളും ഉണ്ടായെങ്കിലും സന്യാസിനിമാർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വാസ്തവമാണെന്ന് തെളിയിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ചോദ്യം ചെയ്തപ്പോൾ ഹോസ്റ്റലിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അവർ പങ്കുവച്ചത്. എങ്കിലും ഏതോ നിഗൂഢ കേന്ദ്രത്തിൽനിന്ന് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദേശത്തെ തുടർന്ന് ഹോസ്റ്റൽ അടച്ചുപൂട്ടാനുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ തുടരുന്നു. നവംബർ 12ന് വീണ്ടും പരിശോധനയ്‌ക്കെത്തിയ ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതനുസരിച്ച് ഹോസ്റ്റൽ അടച്ചുപൂട്ടാനുള്ള കർശന നിർദ്ദേശമാണ് അവർക്കുള്ളതെന്ന് സി. പാവന പറഞ്ഞു. എന്നാൽ, കുട്ടികളുടെ മാതാപിതാക്കൾ ശക്തമായി ആവശ്യപ്പെടുന്ന പക്ഷം ഒരുപക്ഷെ തുടരാൻ കഴിഞ്ഞേക്കും എന്ന് അവർ കൂട്ടിച്ചേർക്കുകയുണ്ടായി. "ബേഢി ബചാവോ ബേഢി പഠാവോ" എന്ന മുദ്രാവാക്യം കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന ഈ രാജ്യത്ത് പാവപ്പെട്ട പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി വേണ്ടി നിസ്വാർത്ഥമായി നടത്തപ്പെടുന്ന ഒരു സ്ഥാപനം അകാരണമായി അടച്ചുപൂട്ടുന്ന നടപടി വിചിത്രമാണെന്ന് സിസ്റ്റേഴ്സ് അഭിപ്രായപ്പെടുന്നു. #{blue->none->b->ഇന്റ്ഖേരി ഗ്രാമത്തിലെ ഹോസ്റ്റൽ }# വളരെ വർഷങ്ങളായി ഇന്റ്ഖേരി ഗ്രാമത്തിലെ പാവപ്പെട്ടവർക്കിടയിൽ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസിനിമാരാണ് സാഗർ രൂപതയിൽ പെട്ട സിസ്റ്റേഴ്സ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലേത്. ഇന്റ്ഖേരിയിലെ സർക്കാർ സ്‌കൂളിലെ ജോലിക്കാരും മറ്റുമായി കത്തോലിക്കാ വിശ്വാസികൾ ഉൾപ്പെടെയുള്ള ചില മലയാളി കുടുംബങ്ങളും അവിടെ താമസമാക്കിയിട്ടുണ്ട്. മലയാളികളടക്കമുള്ള മികച്ച അദ്ധ്യാപകർ ഉള്ളതിനാൽ ഉയർന്ന നിലവാരമുള്ള സ്‌കൂളായി അത് അറിയപ്പെടുന്നു. അത്തരമൊരു സ്‌കൂൾ അവിടെയുണ്ടെങ്കിലും, ഉൾഗ്രാമങ്ങളിൽനിന്നുള്ള കുട്ടികൾക്ക് വീട്ടിൽ പോയിവന്ന് പഠിക്കാൻ സാധിക്കാത്ത സാഹചര്യം മൂലം നിരവധി പെൺകുട്ടികൾക്ക് പഠനം തുടരാൻ കഴിയാത്ത അവസ്ഥയ്ക്ക് പരിഹാരമായാണ് സിസ്റ്റേഴ്സ് ഓഫ് ജീസസ് കോൺഗ്രിഗേഷൻ സ്‌കൂളിന് അടുത്തുള്ള തങ്ങളുടെ മഠത്തോട് ചേർന്ന് ഒരു ഹോസ്റ്റൽ ആരംഭിക്കാൻ തീരുമാനിച്ചത്. ഗ്രാമീണവാസികളുടെ നിരന്തരമുള്ള അഭ്യർത്ഥനകളെ തുടർന്നായിരുന്നു ആ തീരുമാനം. ആറാം ക്‌ളാസ് മുതൽ പതിനൊന്നാം ക്‌ളാസ് വരെയുള്ള പത്തൊമ്പത് കുട്ടികളാണ് ഇപ്പോൾ ഈ ഹോസ്റ്റലിലെ അന്തേവാസികൾ. ഹോസ്റ്റലിന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭഘട്ടത്തിൽ തന്നെ തുടങ്ങുകയും ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹോസ്റ്റൽ ആരംഭിക്കുന്നതായി ലെറ്റർ നൽകുകയും ചെയ്തിട്ടുള്ളതാണ്. അതിനാൽ, ഹോസ്റ്റൽ പ്രവർത്തിക്കുന്നത് അധികൃതർ അറിഞ്ഞിട്ടില്ല എന്ന വാദം വാസ്തവവിരുദ്ധമാണ് എന്നുവ്യക്തം. രജിസ്‌ട്രേഷൻ നടപടികൾ വർഷങ്ങളോളം ആവശ്യമുള്ള പ്രക്രിയയായതിനാൽ രജിസ്‌ട്രേഷനുള്ള അപേക്ഷ സ്വീകരിക്കുകയും ലോഗിൻ നെയിം, പാസ്‌വേഡ് തുടങ്ങിയവ ലഭിക്കുകയും ചെയ്താൽ ഹോസ്റ്റൽ പ്രവർത്തനം ആരംഭിക്കുന്നതിൽ തടസമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ഹോസ്റ്റലുകളും ഇത്തരത്തിൽ പ്രവർത്തിക്കുന്നവയാണ്. ഈ ഹോസ്റ്റൽ കഴിഞ്ഞ ഏഴ് വർഷങ്ങളായി കുട്ടികൾക്കുള്ള ഏറ്റവും മികച്ച സൗകര്യങ്ങളോടെ മാതൃകാപരമായി ഇന്റ്ഖേരി ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നു. സ്‌കൂളിന്റെ മികവിനെക്കുറിച്ച് മനസിലാക്കിയ അരുണാചൽ പ്രദേശിലുള്ള ചില കുടുംബങ്ങളും ചില വർഷങ്ങളായി കുട്ടികളെ ഈ ഹോസ്റ്റലിൽ താമസിപ്പിച്ച് പഠിപ്പിച്ചുവരുന്നുണ്ട്. ഹിന്ദിയിലുള്ള മികച്ച പരിജ്ഞാനം ലഭിക്കുന്നു എന്നതാണ് അവർ ഈ സ്‌കൂൾ തെരഞ്ഞെടുക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. ഇപ്പോൾ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് കുട്ടികൾ ഇവിടെയുണ്ട്. ഭൂരിപക്ഷം കുട്ടികളും ഹൈന്ദവ കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഇപ്പോഴുള്ള അഞ്ചുകുട്ടികൾ ക്രൈസ്തവരാണ്. അവർ സൂക്ഷിച്ചിരുന്ന ബൈബിൾ, പ്രാർത്ഥന പുസ്തകങ്ങൾ തുടങ്ങിയവയാണ് മതംമാറ്റ ആരോപണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതും വ്യാജാരോപണങ്ങൾ ചുമത്തി അടച്ചുപൂട്ടാൻ കാരണമാക്കിയിരിക്കുന്നതും. മദ്ധ്യപ്രദേശിൽ ഉൾപ്പെടെ നടപ്പാക്കപ്പെട്ടിരിക്കുന്ന മതംമാറ്റ നിരോധന നിയമം ദുരുപയോഗംചെയ്ത് നിരപരാധികളെ കേസിൽ അകപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെയും നടന്നിരിക്കുന്നത് എന്നുള്ളത് വളരെ വ്യക്തമാണ്. ജാതി മത ഭേദമന്യേ കുട്ടികളും അവരുടെ രക്ഷിതാക്കളും വളരെ മഹത്തരമായി കാണുന്ന ഒരു സേവനത്തെ പോലും ശത്രുതയോടെ വീക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വർഗ്ഗീയ സംഘടനകളുടെയും ഇത്തരം നീക്കങ്ങൾ ആശങ്കാജനകമാണ്. ഒരു പരാതിയുടെ പോലും പിൻബലമില്ലാതെ, ആരോ തയ്യാറാക്കിയ അജണ്ട പ്രകാരം സാധുക്കളായ സന്യാസിനിമാരെ നിയമത്തിന്റെ കെണിയിൽ പെടുത്തി ജയിലിലടയ്ക്കാൻ ശ്രമമുണ്ടായിരിക്കുന്നത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയും ഹിന്ദുത്വ വർഗ്ഗീയ സംഘടനകളുടെ ഇത്തരം ഇടപെടലുകൾക്ക് കടിഞ്ഞാണിടുകയും വേണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-12-18:47:22.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്