Contents
Displaying 17291-17300 of 25109 results.
Content:
17663
Category: 11
Sub Category:
Heading: വിശുദ്ധരുടെ വേഷമണിഞ്ഞ് കുരുന്നുകളുടെ പ്രദിക്ഷണം: പൈശാചികത നിറഞ്ഞ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് അര്‍ജന്റീനയില്‍ നിന്നും മറുപടി
Content: ബ്യൂണസ് അയേഴ്സ്: പൈശാചികത നിറഞ്ഞ വേഷവിധാനങ്ങളുമായുള്ള ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് മറുപടിയെന്നോണം അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ സഗ്രാഡോ കൊറാസോണ്‍ ഡെ ജെസൂസ് ഡെ കാംബാസെറെസ് ഇടവകയിലെ കുട്ടികള്‍ നടത്തിയ ഹാലോവീന്‍ ദിനാചരണം ശ്രദ്ധേയമായി. തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളുമണിഞ്ഞുള്ള കുട്ടികളുടെ ഹാലോവീന്‍ പ്രദിക്ഷണം വില്ലാ ട്രാന്‍ക്വിലായിലെ ന്യൂസ്ട്രാ സെനോര ഡെ ലുജാന്‍ ആശ്രമം വരെ നീണ്ടു. ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യന്‍ വിനാ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം കുട്ടികള്‍ തങ്ങള്‍ പ്രതിനിധീകരിച്ച വിശുദ്ധരെ കുറിച്ചുള്ള വിവരണങ്ങളും നല്‍കി. ഈ വിശുദ്ധരെല്ലാം നന്മകള്‍ക്കനുസൃതമായി വീരോചിതമായി പ്രവര്‍ത്തിക്കുകയും, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ ദൈവമഹത്വത്തിനു സാക്ഷ്യം വഹിച്ചു ജീവിക്കുകയും ചെയ്തവരാണെന്നു കുട്ടികള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് ഫാ. ക്രിസ്റ്റ്യന്‍ പറഞ്ഞു. ഇന്ന്‍ അര്‍ജന്റീനയെ അര്‍ജന്റീന അല്ലാതാക്കിയവര്‍ക്കിടയില്‍ ഇവരേപ്പോലേയുള്ള മാതൃകകളേയാണ് നമുക്കാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധര്‍ക്ക് നമ്മളെ ആവശ്യമില്ല, മറിച്ച് നമുക്കാണ് വിശുദ്ധരുടെ ആവശ്യം’ എന്ന് പറഞ്ഞ ഫാ. ക്രിസ്റ്റ്യന്‍ നമ്മള്‍ സ്വന്തം അമ്മയോട് പറയുന്നത് പോലെ തന്നെയാണ് വിശുദ്ധരുടെ മാധ്യസ്ഥം അപേക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. “യേശുവിനെ പിന്തുടര്‍ന്നു കൊണ്ട് വിശുദ്ധനായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന പ്രമേയവുമായി നവംബര്‍ 1ന് ‘ബ്ലസ്സഡ് സാക്രമെന്റ് ആന്‍ഡ് ഔര്‍ ലേഡി ഓഫ് ദി വാലി’ കത്തീഡ്രലില്‍വെച്ച് നടന്ന ‘സകല വിശുദ്ധരുടേയും തിരുനാള്‍’ ആഘോഷത്തില്‍ നിരവധി കുട്ടികള്‍ പങ്കുചേര്‍ന്നു. തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളും, ചിത്രങ്ങളുമായെത്തിയ കുട്ടികള്‍ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തിരിന്നു. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-04-14:07:24.jpg
Keywords: ഹാലോ, പ്രദി

17664
Category: 22
Sub Category:
Heading: ജോസഫ്: ജീവിതം വിശുദ്ധ പ്രഘോഷണമാക്കിയവൻ
Content: നവംബർ മാസം നാലാം തീയതി കത്തോലിക്കാ സഭ ചാൾസ് ബറോമിയ എന്ന അതുല്യനായ വിശ്വാസ സംരക്ഷകന്റെ തിരുനാൾ ആഘോഷിക്കുന്നു. പ്രൊട്ടസ്റ്റൻ്റ് വിപ്ലവത്തെത്തുടർന്ന് കത്തോലിക്കാ സഭയിൽ നവീകരണം വേണം എന്നതിൻ്റെ ഒരു മുഖ്യ പ്രചാരകരിൽ ഒരാളായിരുന്നു വിശുദ്ധ ചാൾസ് ബോറോമിയോ. ചാൾസിന്റെ രണ്ടു ജീവിതദർശനങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്ത. "നിങ്ങൾ ആദ്യം പ്രഘോഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിലൂടെയാണന്ന് ഉറപ്പാക്കുക. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങൾ ഒരു കാര്യം പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നവരാണന്ന് ജനങ്ങൾ നിങ്ങളെക്കുറിച്ച് പറയും. നിങ്ങളുടെ വാക്കുകൾ കേവലം പരിഹാസ്യമായി തീരുകയും ചെയ്യും." യൗസേപ്പിതാവ് ജീവിതം കൊണ്ട് സുവിശേഷ പ്രഘോഷണം നടത്തിയ വ്യക്തിയായിരുന്നു. വാക്കുകളും പ്രവർത്തികളും ഒരിക്കലും ആ ജിവിതത്തിൽ സംഘർഷം തീർത്തില്ല. ആർക്കും ആ വിശുദ്ധ ജീവിതത്തെനോക്കി പരിഹസിക്കേണ്ട സാഹചര്യം ഉണ്ടായില്ല ,വാക്കുകളിലും പ്രവർത്തികളിലും പുലർത്തിയ ആത്മാർത്ഥത ആ ജീവിതത്തെ കൂടുതൽ ശോഭയുള്ളതാക്കി. രണ്ടാമത്തെ ചിന്ത നിശബ്ദനായ അവന്‍റെ ജീവിതത്തിന്‍റെ തുറന്നു പറച്ചിലാണ്. "ദൈവ തിരുമുമ്പിൽ നിശബ്ദനായി വർത്തിക്കുക . അനാവശ്യ സംസാരത്തിൽ അവൻ്റെ മുമ്പിൽ സമയം പാഴാക്കരുത്." ദൈവതിരുമുമ്പിൽ വർത്തിക്കുന്ന സമയം അതിശ്രേഷ്ഠമായതിനാൽ അനാവശ്യ ഭാഷണത്തിൽ യൗസേപ്പിതാവ് സമയം കളത്തില്ല മറിച്ച് അതിവിശിഷ്ഠമായ വിശുദ്ധ മൗനത്തിലൂടെ ദൈവീക പദ്ധതികൾ അവൻ വിവേച്ചറിഞ്ഞു. ജീവിതം സുവിശേഷ പ്രഘോഷണമാക്കാനും വിശുദ്ധ മൗനത്തിലൂടെ ദൈവിക പദ്ധതികൾ വിവേചിച്ചറിയാനും യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-11-04-14:35:19.jpg
Keywords: ജോസഫ്, യൗസേ

17665
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പര: പുതിയ അധ്യായം നവംബര്‍ 6 ശനിയാഴ്ച ആരംഭിക്കും
Content: ആയിരങ്ങള്‍ക്ക് ആഴമേറിയ ആത്മീയ ജ്ഞാനം പകര്‍ന്നുക്കൊണ്ടും വിവിധങ്ങളായ സംശയങ്ങള്‍ ദൂരീകരിച്ചുക്കൊണ്ടും മുന്നേറുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ പുതിയ അധ്യായം നവംബര്‍ 6 ശനിയാഴ്ച ആരംഭിക്കും. മെത്രാന്‍ സ്ഥാനം, ഹയരാര്‍ക്കി, അപ്പസ്തോലികത, ശ്ലൈഹീക പിന്തുടര്‍ച്ച തുടങ്ങീയവ അടിസ്ഥാനപ്പെടുത്തിയാണ് മറ്റന്നാള്‍ (നവംബര്‍ 6 ശനിയാഴ്ച) ക്ലാസ് നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരിക്കും കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന പിന്നീടുള്ള ക്ലാസുകളും നടക്കുക. കഴിഞ്ഞ പതിനഞ്ചു ക്ലാസുകളില്‍ ആയിരകണക്കിന് പേര്‍ തത്സമയവും യൂട്യൂബിലുമായി പങ്കെടുത്ത ക്ലാസ് അനേകര്‍ക്ക് വലിയ വിശ്വാസബോധ്യങ്ങളാണ് സമ്മാനിച്ചത്. വത്തിക്കാന്‍ കൗണ്‍സിലിനെയും വിശ്വാസ സത്യങ്ങളെയും തെറ്റിദ്ധരിച്ചു തിരുസഭയില്‍ നിന്ന് അകന്ന്‍ കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന വിവിധ സെക്ടുകളുടെ പിടിയില്‍ അകപ്പെട്ടിരിന്ന നിരവധിപേര്‍ക്ക് കരകയറുവാന്‍ ഈ ഓണ്‍ലൈന്‍ പഠനപരമ്പര സഹായിച്ചുവെന്നത് ശ്രദ്ധേയമാണ്. നിരവധി പേര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുന്നത്. ഇതിന്റെ പതിനാറാമത്തെ ക്ലാസാണ് നവംബര്‍ 6 ശനിയാഴ്ച നടക്കുക. എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വിശ്വാസ സത്യങ്ങളെ കുറിച്ചും വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 }#
➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-11-04-19:46:44.jpg
Keywords: വത്തിക്കാന്‍ കൗണ്‍

17666
Category: 1
Sub Category:
Heading: ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം, സ്ഥിതി വഷളാകുന്നു: പ്രാര്‍ത്ഥനയും ഇടപെടലും തേടി എത്യോപ്യന്‍ വൈദികന്റെ സന്ദേശം
Content: ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ ഗവണ്‍മെന്റ് സൈന്യവും, ടൈഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വടക്കന്‍ എത്യോപ്യയിലെ സ്ഥിതിഗതികള്‍ അതീവ മോശമായികൊണ്ടിരിക്കുകയാണെന്ന്‍ അറിയിച്ചുക്കൊണ്ട് കത്തോലിക്ക വൈദികന്റെ കത്ത്. തലസ്ഥാന നഗരമായ ആഡിസ് അബാബയില്‍ നിന്നും 240 മൈല്‍ വടക്ക് ഭാഗത്തുള്ള ടൈഗ്രേയ്ക്കു സമീപത്തുള്ള അംഹാരയിലെ കൊമ്പോള്‍ച്ച എന്ന ചെറു പട്ടണം സംഘര്‍ഷ മേഖലകളില്‍ നിന്നും പലായനം ചെയ്ത ആഭ്യന്തര അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് സഹായങ്ങളും എങ്ങനെ നല്‍കണമെന്നതാണ് ഏറ്റവും വലിയ ആശങ്കയെന്നും സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താത്ത വൈദികന്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ന് അയച്ച കത്തില്‍ പറയുന്നു. കൊമ്പോള്‍ച്ചയില്‍ സേവനം ചെയ്തുവരികയാണ് അദ്ദേഹം. സംഘര്‍ഷം കൂടുതല്‍ അടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ആഡിസ് അബാബയില്‍ സ്വന്തക്കാരുള്ളവര്‍ തങ്ങളുടെ മക്കളേയും ഭാര്യയേയും അവരുടെ പക്കലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സെമിനാരി വിദ്യാര്‍ത്ഥികളില്‍ ചിലരെ ആഡിസ് അബാബയിലേക്ക് മാറ്റി. ഞങ്ങള്‍ ഒരുപാട് ദുരിതങ്ങള്‍ കണ്ടു. നിരവധി പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പലായനം ചെയ്യേണ്ടതായും വന്നു. ഭക്ഷണം, ശുദ്ധജലം, മരുന്നുകള്‍, താമസ സ്ഥലം എന്നിവയുടെ ആവശ്യമുണ്ട്. കോമ്പോള്‍ച്ചയില്‍ മാത്രം നാലായിരത്തോളം ആഭ്യന്തര അഭയാര്‍ത്ഥികള്‍ ഉണ്ടെന്നും അദ്ദേഹം കത്തില്‍ പങ്കുവെച്ചു. അവര്‍ക്ക് വേണ്ട ഭക്ഷണം, പുതപ്പുകള്‍, വെള്ളം തുടങ്ങിയവ ശേഖരിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും, അതെല്ലാം കടലോളം വരുന്ന ആവശ്യങ്ങളിലേക്കോഴുക്കുന്ന വെറും തുള്ളികള്‍ മാത്രമാണ്. ഒക്ടോബര്‍ അവസാനമായപ്പോഴേക്കും സര്‍ക്കാര്‍ സൈന്യം ഡെസ്സി പിടിച്ചടക്കിയതോടെ ടൈഗ്രേന്‍ പോരാളികള്‍ പിന്‍വാങ്ങി കൊമ്പോള്‍ച്ചയില്‍ പ്രവേശിക്കുവാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ താന്‍ തന്റെ വൈദികരെ കോമ്പോള്‍ച്ചയില്‍ നിന്നും അയച്ചു കഴിഞ്ഞു. താനും കാവല്‍ക്കാരനും മാത്രമാണ് ഇവിടെ തുടരുന്നത്. നാളെ താനും ഇവിടം വിടുവാന്‍ ശ്രമിക്കുമെന്നും കൊമ്പോള്‍ച്ചയില്‍ ടൈഗ്രേന്‍ പോരാളികള്‍ പ്രവേശിക്കുന്നതിന്റെ തലേന്ന് നവംബര്‍ 1ന് രാത്രി അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നു. ടൈഗ്രേന്‍ പോരാളികള്‍ കൊമ്പോള്‍ച്ചയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ബാക്കിയുള്ള അഭയാര്‍ത്ഥികളെല്ലാം സ്ഥലം വിട്ടുകഴിഞ്ഞിരുന്നുവെന്നും വൈദികന്‍ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് നടത്തിയെന്നാരോപിച്ച് പ്രക്ഷോഭം നടത്തുന്ന ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുമായി പോരാട്ടം നടത്താൻ എറിത്രിയൻ സൈനികരോട് ഒപ്പം, എത്യോപ്യൻ സൈനികരെയും രാജ്യത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അയച്ചിരുന്നു. ഇതോടുകൂടിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോർട്ട് പ്രകാരം സാഹചര്യം ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത് ഗർഭിണികളെയും, വികലാംഗരെയും, പ്രായമായവരെയുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-04-22:06:24.jpg
Keywords: എത്യോ

17667
Category: 13
Sub Category:
Heading: അഭിഭാഷകനായെങ്കിലും തൃപ്തിയില്ലാതെ ജെറമിയാസ്: ഒടുവില്‍ ആനന്ദം കണ്ടെത്തിയത് ആഫ്രിക്കയില്‍ മിഷ്ണറിയായപ്പോള്‍
Content: മലാവി: അഭിഭാഷക ജോലി ഉള്‍പ്പെടെ സകലതും ഉപേക്ഷിച്ച് ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ മലാവിയിലെ വിദൂര ഗ്രാമങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ജെന്റെസ് ജെറമിയാസ് വില്ലാല്‍ബ എന്ന യുവ മിഷ്ണറി തന്റെ ദൈവവിളി അനുഭവത്തെ കുറിച്ച് നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സഹ വിഭാഗമായ എ.സി.ഐ പ്രെന്‍സക്ക് നല്‍കിയ അഭിമുഖത്തിലാണ് വില്ലാല്‍ബ അഭിഭാഷകവൃത്തിയില്‍ നിന്നും പ്രേഷിത മേഖലയിലേക്കുള്ള തന്റെ ജീവിതയാത്രയുടെ കഥ വിവരിച്ചത്. ഒരു മിഷ്ണറിയാകുവാനുള്ള ആഗ്രഹം തന്റെ ഇഷ്ട്രപ്രകാരം തോന്നിയതല്ലെന്നും ദൈവമാണ് തന്നില്‍ ആ ആഗ്രഹം ജനിപ്പിച്ചതെന്നും വില്ലാല്‍ബ പറയുന്നു. ഏതാണ്ട് പതിനഞ്ചു വയസ്സ് മുതല്‍ക്കേ തന്നെ ദൈവം പ്രത്യേകമായതെന്തോ ചെയ്യുവാന്‍ തന്നെ വിളിക്കുന്നു എന്നൊരു തോന്നല്‍ തന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതെന്താണെന്നോ, എവിടെയാണെന്നോ ഉറപ്പില്ലാത്തതിനാലാണ് താന്‍ ബ്യൂണസ് അയേഴ്സ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നിയമ പഠനം പൂര്‍ത്തിയായത്. പഠനകാലത്ത് ദൈവേഷ്ടം അറിയുവാന്‍ താന്‍ ഒരുപാടു പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് വില്ലാല്‍ബ പറയുന്നത്. വൈവാഹിക ജീവിതമാണ് തനിക്ക് വിധിച്ചിരുന്നതെന്ന് കരുതിയ വില്ലാല്‍ബയുടെ ഉള്ളില്‍ ആത്മാക്കളുടെ മോക്ഷത്തിനായി ദൈവത്തിനു സ്വയം സമര്‍പ്പിക്കുവാനുള്ള ആഗ്രഹം ശക്തമാകുകയായിരിന്നു. പൗരോഹിത്യത്തിലേക്കാണ് ദൈവം തന്നെ വിളിക്കുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം സെന്റ് ഏലിയാസ് സഭാംഗമായ ഫാ. ഫെഡെറിക്കോ ഹൈട്ടണെ സമീപിക്കുകയായിരുന്നു. അദ്ദേഹമാണ് വില്ലാല്‍ബയെ ആഫ്രിക്കയിലേക്ക് ക്ഷണിച്ചത്. കത്തോലിക്ക സഭ ഇതിനു മുന്‍പ് പ്രവേശിച്ചിട്ടില്ലാത്ത മലാവിയിലെ വിദൂര ഗ്രാമങ്ങളില്‍ പോയി തന്റെ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കുവാന്‍ വില്ലാല്‍ബ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. ഭാഷകളോടും, ഭൂശാസ്ത്രത്തോടും, അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള തന്റെ ആഗ്രഹംവെച്ചു നോക്കുമ്പോള്‍ ദൈവം ഇതിനായി തന്നെ പരുവപ്പെടുത്തുകയായിരുന്നു എന്നാണ് വില്ലാല്‍ബ പറയുന്നത്. മലാവിയുടെ ഏറ്റവും വടക്ക് ഭാഗത്ത് സാംബിയന്‍ അതിര്‍ത്തിയുടെ അറ്റത്തായി കിടക്കുന്ന ചിടിപാ ആയിരുന്നു വില്ലാല്‍ബയുടെ പ്രേഷിത മേഖല. മലാവി ജനതക്ക് ദൈവവചനം ശ്രവിക്കുവാനുള്ള പ്രത്യേക ആഗ്രഹമുണ്ടെന്ന്‍ പറഞ്ഞ വില്ലാല്‍ബ, മലാവിയിലെ സുവിശേഷ പ്രഘോഷണം അത്ഭുതകരമായ രീതിയില്‍ ഫലവത്താണെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നോ, ആറോ മാസങ്ങളിലൊരിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന നൂറുകണക്കിന് ഗ്രാമങ്ങളും, പുരോഹിതര്‍ ഇതുവരെ നേരിട്ട് പ്രവേശിക്കാത്ത ഗ്രാമങ്ങളും മലാവിയില്‍ ഉണ്ടെന്നാണ് വില്ലാല്‍ബ പറയുന്നത്. ഇതെല്ലാം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ വില്ലാല്‍ബയ്ക്കു ബലം പകര്‍ന്നു. മിഷ്ണറി പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ചത് തന്നെ ആകെ മാറ്റിമറിച്ചെന്നാണ് വില്ലാല്‍ബ ഇന്നു പറയുന്നത്. ദൈവം തന്റെ പദ്ധതിയെക്കുറിച്ച് നമ്മളോടു പറയുമ്പോള്‍ ഭയപ്പെടരുതെന്നാണ് ഉപദേശവും അദ്ദേഹം യുവജനങ്ങള്‍ക്കു നല്‍ന്നുണ്ട്. യേശു നാമം കേട്ടിട്ടില്ലാത്ത ദശലക്ഷകണക്കിന് ആത്മാക്കളാണ് ലോകത്തിന്റെ വിവിധ മൂലകളില്‍ നമ്മെ കാത്തിരിക്കുന്നത്. മിഷ്ണ\റി പ്രവര്‍ത്തനത്തിലൂടെ "നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക" എന്ന യേശുവിന്റെ വാക്കുകളോട് നമ്മള്‍ നീതി പുലര്‍ത്തുകയാണ് വേണ്ടത്. ഫാ. ഹൈട്ടണ്‍ എന്ന വൈദികന്‍ ഉള്‍പ്പെടെ രണ്ട് അര്‍ജന്റീനക്കാര്‍ക്കും ഒരു നൈജീരിയന്‍ സ്വദേശിക്കുമൊപ്പമാണ് വില്ലാല്‍ബയുടെ പ്രേഷിത പ്രവര്‍ത്തനം. ഏതാണ്ട് 83 ഗ്രാമങ്ങളില്‍ മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് രൂപതാ മെത്രാന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-11-05-10:50:56.jpg
Keywords: മിഷ്ണ

17668
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ വെടിവെപ്പ്; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ പഞ്ചാബിലെ വെഹാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ട്രിക്കാനി ഗ്രാമത്തിൽ ഇസ്ലാം മത വിശ്വാസികൾ ക്രൈസ്തവർക്ക് നേരെ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്. ക്രൈസ്തവരുടെ സ്ഥലം പിടിച്ചടക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബർ 29നു നടന്ന സംഭവം ഇക്കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. പാടത്ത് വെള്ളം തളിച്ചു കൊണ്ട് നിൽക്കവേ ക്രൈസ്തവരുടെ നേരെ ഇസ്ലാമിസ്റ്റുകൾ വെടിയുതിർക്കുകയായിരിന്നു. അക്രമത്തിന് ഇരയായവർ പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തെങ്കിലും, അക്രമികൾ ഇതിനിടയിൽ മുൻകൂർ ജാമ്യം നേടി. കൂടാതെ പരാതി പിൻവലിക്കാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. വലിയ ഭൂസ്വത്തുളള ഇസ്ലാമിസ്റ്റുകള്‍ പ്രദേശത്തെ ക്രൈസ്തവരോട് അവരുടെ ഭൂമി വിൽപ്പന നടത്താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രദേശവാസിയായ കംറാൻ മാസിഹ് പറഞ്ഞു. അക്രമണത്തിന്റെ ദൃക്സാക്ഷി കൂടിയാണ് ഇദ്ദേഹം. സ്ഥലം വിൽക്കാൻ മടിക്കുകയാണെങ്കിൽ ഗൗരവമേറിയ പ്രത്യാഘാതങ്ങൾ ക്രൈസ്തവർക്ക് നേരിടേണ്ടിവരുമെന്ന് ഭീഷണി ഉണ്ടായിരുന്നുവെന്നും കംറാൻ ചൂണ്ടിക്കാട്ടി. മിഷ്ണറിമാരില്‍ നിന്നു പാരമ്പര്യമായി കൈമാറി വരുന്ന സ്വത്ത് ആയതിനാലും, തങ്ങളുടെ വരുമാനം നിലക്കുമെന്നതിനാലും ക്രൈസ്തവർ അതിന് തയ്യാറായില്ല. കൂടാതെ ന്യായമായ വിലയല്ല ഇവര്‍ മുന്നോട്ടു വച്ചതെന്നും കംറാൻ മാസിഹ് വിശദീകരിച്ചു. ക്രൈസ്തവരെ ലക്ഷ്യംവയ്ക്കാനായി മുസ്ലിം ഭൂവുടമകൾ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നതിലുള്ള വേദന മനുഷ്യാവകാശ പ്രവർത്തകൻ സലീം ഇഖ്ബാൽ പങ്കുവെച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ അദ്ദേഹം നേരിട്ടെത്തി സന്ദർശിച്ചിരിന്നു. ഇതിനുമുമ്പും മേഖലയിൽ സമാനമായ അക്രമങ്ങൾ ക്രൈസ്തവർക്കു നേരെ ഉണ്ടായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-11-05-13:17:26.jpg
Keywords: പാക്കി

17669
Category: 1
Sub Category:
Heading: സിസ്റ്റർ പെട്രിനി വത്തിക്കാൻ ഗവർണറേറ്റിന്റെ പുതിയ സെക്രട്ടറി ജനറല്‍: പദവി ലഭിക്കുന്ന ആദ്യ വനിത
Content: റോം: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റർ റാഫേല്ല പെട്രിനി. 2005 മുതൽ ജനതകളുടെ സുവിശേഷ വത്കരണത്തിനായുള്ള കോൺഗ്രിഗേഷനില്‍ സേവനം ചെയ്യുകയായിരുന്നു സിസ്റ്റർ റാഫേല്ല. വത്തിക്കാൻ സിറ്റി സ്റ്റേറ്റിൽ മാർപാപ്പയ്ക്ക് പകരം എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ബോഡിയാണ് വത്തിക്കാൻ ഗവർണറേറ്റ്. ഇന്നുവരെയുള്ള വത്തിക്കാൻ പാരമ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ നിയമനം. ഇന്നലെ വത്തിക്കാൻ പ്രസ് ഓഫീസിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം അറിയിച്ചത്. 1969 ജനുവരി 15 ന് റോമിലാണ് സിസ്റ്റർ റാഫേല്ല പെട്രിനിയുടെ ജനനം. ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി യൂക്കരിസ്റ്റിക്ക് എന്ന സന്യസസഭയിലെ അംഗമാണ്. റോമിലെ ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബാർണി സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് "സയൻസ് ഓഫ് ഓർഗനൈസേഷൻ ബിഹേവിയർ" എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസസിൽ ഡോക്ടറേറ്റും അവര്‍ നേടി. 2015 മുതൽ 2019 വരെ റോമിലെ കാമിലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററൽ തിയോളജി ഓഫ് ഹെൽത്തിൽ സഭയുടെ സാമൂഹിക സിദ്ധാന്തവും ആരോഗ്യ സാമൂഹ്യശാസ്ത്രവും പഠിപ്പിച്ച സിസ്റ്റർ റാഫേല്ല, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസസിലെ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസിൽ വെൽഫെയർ ഇക്കണോമിക്സ്, സോഷ്യോളജി ഓഫ് എക്കണോമിക് പ്രോസസ് പ്രൊഫസറായി സേവനം ചെയ്തുവരികയാണ്. ഇറ്റാലിയൻ അഭിഭാഷകനായ ഗ്യൂസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയെ, ഗവർണറേറ്റിന്റെ ലീഗൽ ഓഫീസ് മേധാവിയായും പാപ്പ നിയമിച്ചിട്ടുണ്ട്.
Image: /content_image/News/News-2021-11-05-15:23:46.jpg
Keywords: വനിത

17670
Category: 1
Sub Category:
Heading: സിറിയയിലെ റാസ് അല്‍-ഐന്‍ ജില്ല മോചിക്കപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍
Content: റാസ് അല്‍-ഐന്‍: കുര്‍ദ്ദിഷ് ഗറില്ല പോരാളി സംഘടനയായ ‘കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി’ (പി.കെ.കെ)യുടെ സിറിയന്‍ വിഭാഗമായ ‘പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ ഫോഴ്സ്’ (വൈ.പി.ജി) പോരാളികള്‍ വടക്കന്‍ സിറിയയിലെ റാസ് അല്‍-ഐന്‍ ജില്ല പിടിച്ചടക്കിയതിനെ തുടര്‍ന്ന്‍ പലായനം ചെയ്യേണ്ടി വന്ന ക്രൈസ്തവര്‍ക്ക് ഒടുവില്‍ ആശ്വാസം. അതിര്‍ത്തി കടന്നുള്ള സൈനീകാക്രമണത്തിലൂടെ തുര്‍ക്കി സൈന്യം വൈ.പി.ജി/പി.കെ.കെ പോരാളികളെ തുരത്തിയതാണ് ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസം പകര്‍ന്നിരിക്കുന്നതെന്ന്‍ തുര്‍ക്കിയിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ജൂലൈ മാസത്തിലാണ് വൈ.പി.ജി/പി.കെ.കെ പോരാളികള്‍ റാസ് അല്‍-ഐന്‍ ജില്ലയില്‍ ആധിപത്യ മുറപ്പിക്കുന്നത്. ഇതേ തുടര്‍ന്നു മതന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹമാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. ക്രൈസ്തവരായ മെല്‍ക്കി സഹോദരങ്ങള്‍ ഇത് സംബന്ധിച്ച തങ്ങള്‍ നേരിട്ട അനുഭവം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിവരിച്ചിരിന്നു. ആക്രമണത്തെ തുടര്‍ന്ന്‍ സിയാദ് മെല്‍ക്കിക്കും, നാവും മെല്‍ക്കിക്കും തങ്ങളുടെ സഹോദരിയെ ഉപേക്ഷിച്ച് തുര്‍ക്കിയില്‍ അഭയം തേടേണ്ടതായി വന്നിരിന്നു. തുര്‍ക്കിയിലെ മിദ്യാത്ത് ജില്ലയിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞു വരവേയാണ് തങ്ങളുടെ സഹോദരിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും അവളുടെ ഭവനം തീവ്രവാദികള്‍ മോഷ്ടിക്കുകയും ചെയ്തതായി അറിയുന്നതെന്ന് ഇവര്‍ പറയുന്നു. സഹോദരിയെ രക്ഷിക്കുന്നതിനായി സിറിയയില്‍ തിരിച്ചെത്തിയ അന്‍പത്തിയാറുകാരനായ നാവുമിനെ തീവ്രവാദികള്‍ തടവിലാക്കി. അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള 2019-ലെ ഉടമ്പടിക്ക് തൊട്ടുമുന്‍പാണ് താന്‍ മോചിതനായതെന്നു നാവും വെളിപ്പെടുത്തി. തുര്‍ക്കിയിലെ ചില ക്രിസ്ത്യന്‍ സഹോദരങ്ങള്‍ തങ്ങളെ യൂറോപ്പിലേക്ക് അയക്കാമെന്ന് പറഞ്ഞുവെങ്കിലും എപ്പോഴെങ്കിലും റാസ് അല്‍-അയിനിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷയില്‍ തങ്ങളതിന് തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ജില്ല തീവ്രവാദി വിമുക്തമായതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മെല്‍ക്കി സഹോദരങ്ങള്‍ തുര്‍ക്കി സൈന്യത്തിന്റെ സഹായത്തോടെ ‘സിറിയന്‍ നാഷണല്‍ ആര്‍മി’ (എസ്.എന്‍.എ) യാണ് തങ്ങളെ സഹായിച്ചതെന്നും, തുര്‍ക്കിയുടെ സായുധ സേനയുടെ നേതൃത്വത്തില്‍ ജില്ലയിലെ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യര്‍ ക്രിസ്ത്യാനികളുടെ നിലനില്‍പ്പിനെ കുറിച്ച് ഒരുപാട് ആശങ്ക പെടുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും തങ്ങളെ സഹായിക്കുവാന്‍ ആരേയും കണ്ടില്ലെന്നാണ് മെല്‍ക്കി സഹോദരങ്ങള്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-05-16:49:56.jpg
Keywords: സിറിയ, തുര്‍ക്കി

17671
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി ക്രിസ്ത്യന്‍ - മുസ്ലീം നേതൃത്വത്തിന്റെ സംയുക്ത അഭ്യര്‍ത്ഥന
Content: അമ്മാന്‍: ആരാധനാലയങ്ങള്‍ക്കെതിരെയുള്ള രക്തരൂക്ഷിത ആക്രമണങ്ങളും, മതപരമായ പ്രശ്നങ്ങളുടെ പേരിലുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളും പുണ്യ സ്ഥലങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍-മുസ്ലീം പ്രമുഖരുടെ സംയുക്ത അഭ്യര്‍ത്ഥന. ജോര്‍ദ്ദാന്‍ രാജകുമാരനും, അറബ് തോട്ട് ഫോറമിന്റെ ചെയര്‍മാനും, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ ബോര്‍ഡുമായ ഹസന്‍ ബിന്‍ തലാല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ക്രൈസ്തവരും, മുസ്ലീങ്ങളും ഉള്‍പ്പെടെ നാല്‍പ്പതിലധികം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ‘ഇന്റര്‍ റിലീജിയസ്, ഇന്റര്‍ കള്‍ച്ചറല്‍ ഗ്ലോബല്‍ ശൃംഖലയാണ് ആരാധനാലയങ്ങളും പുണ്യ സ്ഥലങ്ങളും സംരക്ഷിക്കണമെന്ന സംയുക്ത അഭ്യര്‍ത്ഥന പുറത്തുവിട്ടിരിക്കുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളും, അക്കാദമിക വിദഗ്ദരും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദൈവശാസ്ത്ര സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളും അഭ്യര്‍ത്ഥനയില്‍ ഒപ്പിട്ടിട്ടുണ്ട്. 2019 ഫെബ്രുവരി 4ന് ഫ്രാന്‍സിസ് പാപ്പയും, അല്‍ അസ്ഹര്‍ മോസ്ക് ഗ്രാന്റ് ഇമാമായ സുന്നി ഷെയിഖ് അഹ്മദ് അല്‍ തയ്യേബും അബുദാബിയില്‍വെച്ച് ഒപ്പിട്ട “ലോക സമാധാനത്തിനും പൊതു സഹവര്‍ത്തിത്വത്തിനും വേണ്ടി മനുഷ്യ സാഹോദര്യം” എന്ന രേഖയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പുതിയ അഭ്യര്‍ത്ഥനയിലും പരാമര്‍ശിക്കുന്നുണ്ട്. മാനുഷിക യുക്തിയേയും, പൊതു മൂല്യങ്ങളേയും പങ്കുവെക്കുന്നവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ വേണമെന്ന് അഭ്യര്‍ത്ഥനയില്‍ എടുത്തു പറയുന്നു. ആരാധനാലയങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ആക്രമണങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയവക്കെതിരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പുരാവസ്തു കേന്ദ്രങ്ങള്‍, മ്യൂസിയം, ഗ്രന്ഥാലയം, കയ്യെഴുത്ത് പ്രതികള്‍ തുടങ്ങിയ അമൂല്യ പൈതൃകങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്കിരയാവുന്നുണ്ടെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. ഒയാസിസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. മാര്‍ട്ടിന്‍ ഡിയസ്, സെബാസ്റ്റ്യായിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത അതള്ള ഹന്നാ, ജെറുസലേമിലെ മുന്‍ ലത്തീന്‍ പാത്രിയാര്‍ക്കല്‍ വികാറും മെത്രാനുമായ സലിം സയേഗ് എന്നിവരാണ് അഭ്യര്‍ത്ഥനയില്‍ ഒപ്പിട്ടിരിക്കുന്ന ക്രൈസ്തവ നേതൃത്വത്തിലെ പ്രമുഖര്‍.
Image: /content_image/News/News-2021-11-05-19:25:23.jpg
Keywords: വിശുദ്ധനാ

17672
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ സൈപ്രസ് - ഗ്രീസ് സന്ദർശനം ഡിസംബർ 2-6 തീയതികളില്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സൈപ്രസ് - ഗ്രീസ് സന്ദർശനത്തിന് സ്ഥിരീകരണവുമായി വത്തിക്കാന്‍. സൈപ്രസ് - ഗ്രീസ് സന്ദർശനം ഡിസംബർ 2-6 വരെ തീയ്തികളില്‍ നടക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്ത വിതരണകാര്യാലയം ഇന്നു വ്യക്തമാക്കി. രണ്ട് മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്കുള്ള നാല് ദിവസത്തെ യാത്രയിൽ സൈപ്രസിന്റെ തലസ്ഥാനമായ നിക്കോസിയ, ഗ്രീക്ക് തലസ്ഥാനമായ ഏഥൻസ്, ഗ്രീക്ക് ദ്വീപായ ലെസ്ബോസ് എന്നിവിടങ്ങളിൽ പാപ്പ സന്ദര്‍ശനം നടത്തും. 2016-ൽ ലെസ്ബോസ് ദ്വീപിലെ കുടിയേറ്റക്കാരുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി, ഓർത്തഡോക്സ് ക്രൈസ്തവരുടെ ആത്മീയ നേതാവായ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബാർത്തലോമിയോ ഒന്നാമനോടൊപ്പം മാർപാപ്പ സന്ദർശനം നടത്തിയിരിന്നു. പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചാണ് പാപ്പ സൈപ്രസ് - ഗ്രീസ് നാടുകളിൽ സന്ദര്‍ശനം നടത്തുന്നത്. സൈപ്രസിലും ഗ്രീസിലും ഭൂരിഭാഗം ഗ്രീക്ക് ഓർത്തഡോക്സ് വിശ്വാസികളാണ്. പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം സൈപ്രസിലെ 72% ആളുകളും ക്രൈസ്തവ വിശ്വാസികളും 25% ഇസ്ലാം മതസ്ഥരുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-05-21:14:54.jpg
Keywords: പാപ്പ