Contents
Displaying 17271-17280 of 25110 results.
Content:
17643
Category: 18
Sub Category:
Heading: കാര്‍ളോ അക്യുട്ടിസിന്റെ പേരില്‍ മ്യൂസിയം നിര്‍മ്മിക്കുവാന്‍ കേരളത്തില്‍ സ്ഥലം തേടുന്നു
Content: കൊച്ചി: സൈബര്‍ അപ്പസ്തോലന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെ പേരില്‍ മ്യൂസിയം നിര്‍മ്മിക്കുവാന്‍ കേരളത്തില്‍ സ്ഥലം തേടുന്നു. ദിവ്യകാരുണ്യ അത്ഭുതങ്ങളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകളും ഇതുമായി ബന്ധപ്പെട്ട രേഖകളും ഉള്‍പ്പെടുത്തി മ്യൂസിയം നിര്‍മ്മിക്കുവാനാണ് കാർളോ അക്യൂട്ടിസിന്റെ ഏഷ്യൻ അസോസിയേഷൻ ലക്ഷ്യമിടുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മ്യൂസിയം നിര്‍മ്മിക്കുവാന്‍ സ്ഥലം തേടുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളും മരിയന്‍ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ടവ, കാര്‍ളോയുടെ വിവിധങ്ങളായ തിരുശേഷിപ്പുകള്‍, അഞ്ഞൂറോളം വിശുദ്ധരുടെ ഒന്നാം തരത്തിലുള്ള തിരുശേഷിപ്പുകള്‍ എന്നിവയെല്ലാം സംയോജിപ്പിച്ച് മ്യൂസിയം നിര്‍മ്മിക്കുവാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 1500 മുതൽ 2000 sq feet വരെയുള്ള ഒഴിഞ്ഞ വീടുകളോ മ്യൂസിയം നിര്‍മ്മിക്കുവാന്‍ ആവശ്യമായ സ്ഥലമോ ആണ് കാര്‍ളോ ഏഷ്യന്‍ അസോസിയേഷൻ തേടുന്നതെന്ന് പ്രസിഡന്‍റ് ജോയ്‌സ് കുന്നപ്പള്ളി പറഞ്ഞു. വാഴ്ത്തപ്പെട്ട കാർളോയുടെ നാമകരണത്തോട് അനുബന്ധിച്ച കാർളോ അക്യൂട്ടിസിന്റ അമ്മ അന്റോണിയോ സല്‍സാനോയും മറ്റു സുഹൃത്തുക്കളും ചേർന്നു 2007 ആരംഭിച്ച അമിസി ഡി കാർലോ അക്യുട്ടിസ് സംഘടനയുടെ ഏഷ്യ വിഭാഗത്തിന് 2019 ഒക്ടോബർ 12നാണ് തുടക്കമായത്. വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്‍റെ മാധ്യമ ശുശ്രുഷ തുടർന്നു കൊണ്ടു പോകുന്ന മലയാളി വൈദിക വിദ്യാര്‍ത്ഥികളും കാർളോ ബ്രദേഴ്സ് എന്ന അപര നാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. പിന്നീട് ബ്രദർ എഫ്രേം കുന്നപ്പള്ളിയുടെ പിതാവും റിട്ടയേർഡ് സബ് ഇൻസ്‌പെക്ടറുമായ ജോയ്‌സ് കുന്നപ്പള്ളി, എബിൻ കണ്ണികട്ടിനെ, ജോർജ് കണായങ്കൽ തുടങ്ങിയവരുടെ നേത്രത്വത്തിൽ ഗവർണ്മെന്റ് തലത്തിൽ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘടനയുടെ രക്ഷാധികാരി അസീസി ബിഷപ്പ് ഡൊമിനിക് സൊറന്റിനോയും ഇന്ത്യ ഏഷ്യ രാജ്യങ്ങളുടെ ആത്മീയ ഗുരു ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐയുമാണ്. മ്യൂസിയമോ സ്ഥലമോ കെട്ടിടമോ സംഭാവന ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ ജോയ്‌സ് കുന്നപ്പള്ളിയെ (+919447679520) ബന്ധപ്പെടണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. : #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-02-18:27:23.jpg
Keywords: കാര്‍ളോ

17644
Category: 18
Sub Category:
Heading: മയക്കുമരുന്നു ലോബിയുടെ തായ് വേരറക്കണം: ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ്
Content: കൊച്ചി: കേരള യുവതയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്ന മയക്കുമരുന്ന് ലോബിയുടെ തായ്‌വേര് അറുക്കണമെന്ന് മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയോഡേഷ്യസ് പറഞ്ഞു. പാലാരിവട്ടം പിഓസി യിൽ കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. യുവാക്കൾ വളരെ വേഗം ലഹരിക്കടിപ്പെടുന്നു. സർക്കാർ സംവിധാനങ്ങൾ ലഹരിക്കെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് തുടർന്ന് പറഞ്ഞു. മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ലഹരി വിമുക്ത കുടുംബ കൂട്ടായ്മകൾ രൂപതകൾ തോറും രൂപീകരിക്കാൻ തീരുമാനിച്ചതായും കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ അറിയിച്ചു.
Image: /content_image/India/India-2021-11-02-18:33:40.jpg
Keywords: ലഹരി

17645
Category: 14
Sub Category:
Heading: വിശുദ്ധ നാട്ടിലെ വിര്‍ച്വല്‍ തീര്‍ത്ഥാടനം: പങ്കെടുത്തത് 149 രാജ്യങ്ങളില്‍ നിന്നുമായി ഒരു ലക്ഷത്തോളം പേര്‍
Content: ജെറുസലേം: കഴിഞ്ഞ അഞ്ചാഴ്ചകളായി നടന്നുവന്നിരുന്ന വിശുദ്ധ നാട്ടിലൂടെയുള്ള മൂന്നാമത് വിര്‍ച്വല്‍ തീര്‍ത്ഥാടനത്തിന് വിജയകരമായ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 149 രാജ്യങ്ങളില്‍ നിന്നുമായി ഏതാണ്ട് 95,340 ആളുകള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. ഇസ്രായേലിലെ അപ്പസ്തോലിക ന്യൂണ്‍ഷോയും, ജെറുസലേം-പലസ്തീന്‍ അപ്പസ്തോലിക പ്രതിനിധിയുമായ ബിഷപ്പ് അഡോള്‍ഫോ ടിറ്റോ യില്ലാനയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മഗ്ദലന മറിയത്തിന്റെ ജന്മദേശമായ ഗലീലിയിലെ മഗ്ദലന ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു തീര്‍ത്ഥാടനത്തിനു സമാപനമായത്. ജോര്‍ദ്ദാനിലെ അപ്പസ്തോലിക പ്രതിനിധി ബിഷപ്പ് മൌറോ ലാല്ലി സഹകാര്‍മ്മികനായിരുന്നു. ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് വൈദികനായ ഫാ. ജുവാന്‍ മരിയ സോളാന വിര്‍ച്വല്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. തീര്‍ത്ഥാടനത്തിന്റെ സമാപനത്തില്‍ ഫാ. സൊളാന പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു. ഇന്ന്‍ വിര്‍ച്വല്‍ തീര്‍ത്ഥാടനം അവസാനിക്കുകയാണെന്നും ഇനിയാണ് നാം ഇന്നലേയും, ഇന്നും, എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്ന യേശുവിന്റെ യഥാര്‍ത്ഥ തീര്‍ത്ഥാടനം ആരംഭിക്കുവാന്‍ പോകുന്നതെന്നും ഫാ. സൊളാന പറഞ്ഞു. അടുത്ത വര്‍ഷത്തെ നോമ്പ് കാലത്ത് നടക്കുവാന്‍ പോകുന്ന നാലാമത് വിര്‍ച്വല്‍ തീര്‍ത്ഥാടനത്തിന്റെ പ്രമേയവും ഫാ. ജുവാന്‍ സോളാന പ്രഖ്യാപിച്ചു. “മോശയുടെ കരങ്ങള്‍ വഴി വിശുദ്ധ നാട്ടിലൂടെ തീര്‍ത്ഥാടനം” എന്നതാണ് അടുത്ത വിര്‍ച്വല്‍ തീര്‍ത്ഥാടനത്തിന്റെ മുഖ്യ പ്രമേയം. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നറുക്കെടുപ്പും ഉണ്ടായിരുന്നു. കാനഡ, പെറു, മെക്സിക്കോ, പരാഗ്വേ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ വിശുദ്ധ നാട്ടിലേക്കുള്ള സൌജന്യ തീര്‍ത്ഥാടനം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ക്കര്‍ഹരായി. ഇത്തവണ പങ്കെടുത്തതിലും കൂടുതല്‍ പേര്‍ അടുത്ത തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-02-20:52:12.jpg
Keywords: തീര്‍ത്ഥാ, വിശുദ്ധ നാട്ടി

17646
Category: 22
Sub Category:
Heading: യൗസേപ്പിതാവിനോടു ശുദ്ധീകരണസ്ഥലത്തിലെ ഒരു ആത്മാവിനുവേണ്ടിയുള്ള പ്രാർത്ഥന
Content: നവംബർ മാസം രണ്ടാം തീയതി കത്തോലിക്കാ സഭ സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കുന്നു. നൽമരണ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടു ശുദ്ധീകരണസ്ഥലത്തിലെ ഒരു ആത്മാവിനു വേണ്ടിയുള്ള പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. യൗസേപ്പിതാവിനോടുള്ള ഭക്തി ആധുനിക ലോകത്തിൽ പ്രചരിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന വൈദീകൻ ഫാ. ഡോണാൾഡ് കല്ലോവേയാണ് ഈ പ്രാർത്ഥനയുടെ രചിതാവ്. ഈശോയോടും മറിയത്തോടുമൊപ്പം സ്വർഗ്ഗത്തിൽ ഭരണം നടത്തുന്ന വിശുദ്ധ യൗസേപ്പിതാവേ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടി നീ മാദ്ധ്യസ്ഥം വഹിക്കണമേ. ഇന്നു പ്രത്യേകമായി ശുദ്ധീകരണസ്ഥലത്തിൽ ആരാരും പ്രാർത്ഥിക്കാനില്ലാത്ത ഒരു ആത്മാവിലേക്ക് നിൻ്റെ ദിവ്യ ദൃഷ്ടി പായിക്കണമേ. നല്ലവനായ പിതാവേ, ഈ ആത്മാവ് ദൈവത്തിൻ്റെ തിരുമുഖം ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നു. ഇന്നേ ദിവസം സ്വർഗ്ഗത്തിൻ്റെ മഹത്വത്തിലേക്ക് ഈ ആത്മാവിനെ എടുക്കുവാൻ നീ പരിശുദ്ധ ത്രിത്വത്തോട് പറയണമേ. വിശുദ്ധ യൗസേപ്പിതാവേ, എൻ്റെ മരണ നേരത്തു നീ എന്നെ ഓർമ്മിക്കണമേ. ശുദ്ധീകരണസ്ഥലത്തു നിന്നു കാലതാമസമില്ലാതെ എനിക്കു വിമോചനം തരണമേ എന്നു ഞാൻ യാചിക്കുന്നു, അതുവഴി നിന്നെയും ഈശോയെയും മറിയത്തെയും മുഖാഭിമുഖം കാണാൻ എനിക്കു സാധിക്കട്ടെ. ആമ്മേൻ
Image: /content_image/SeasonalReflections/SeasonalReflections-2021-11-02-20:57:56.jpg
Keywords: ജോസഫ്, യൗസേ

17647
Category: 18
Sub Category:
Heading: കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് തുറന്നു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് കൊച്ചി പാലാരിവട്ടം പിഒസിയില്‍ തുറന്നു. ഉദ്ഘാടനവും കൂദാശകര്‍മവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി നിര്‍വഹിച്ചു. മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ രതീഷ്, റവ. ഡോ. ജേക്കബ് പ്രസാദ്, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോണ്‍സണ്‍, റവ. ഡോ. ജോഷി മയ്യാറ്റില്‍, ഫാ. ചാള്‍സ് ലിയോണ്‍, ഫാ. മൈക്കിള്‍, ഫാ.സ്റ്റീഫന്‍ തോമസ്, ഫാ. ഷാജി, ഫാ. ആന്റണി കൊമരന്‍ചാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-11-03-09:01:56.jpg
Keywords: കെസിബിസി

17648
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13ന്: അത്ഭുത അടയാളങ്ങളുടെ നേർസാക്ഷ്യത്തിനൊരുങ്ങി ബഥേൽ സെന്റർ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അനുഹ്രഹ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ
Content: ബർമിംങ്‌ഹാം: പരിശുദ്ധാത്മ കൃപയാൽ ആത്മാഭിഷേകത്തിന്റെ പൂർണ്ണതയിൽ അനേകരിൽ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും സാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്ന സെഹിയോൻ യുകെയുടെ പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് ബർമിങ്ഹാം ബഥേൽ സെന്റെറിൽ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വവും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ റവ .ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത് . സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷകനും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറൻ എന്നിവരും കൺവെൻഷനിൽ ശുശ്രൂഷകൾ നയിക്കും. നവംബറിന്റെ പരിശുദ്ധിയിൽ സകല വിശുദ്ധരുടെയും മരിച്ച വിശ്വാസികളുടെയും മാധ്യസ്ഥം തേടി യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം വൻ ഒരുക്കത്തിലാണ്. ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ യൂറോപ്പിലെ എറ്റവും വലിയ ആത്മീയ ശുശ്രൂഷകളിലൊന്നായി നിലനിന്നുകൊണ്ട് സഭയുടെ വളർച്ചയിൽ പങ്കുചേരുകയാണ്. മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 9 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ "കാലെബ് "ബർമിങ്ഹാമിൽ ഇന്ന് നടക്കും . കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . www.sehionuk.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയി ബുക്കിങ് നടത്താവുന്നതാണ് . #{red->n->n->Address: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5)
B70 7JW. #{blue->none->b->ബുക്കിങ്ങിനും മറ്റ് കൂടുതൽ വിവരങ്ങൾക്കും ; }# * ജോൺസൻ .07506 810177 * അനീഷ്.07760254700 * ബിജുമോൻ മാത്യു 07515 368239. **** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ** ബിജു എബ്രഹാം 07859 890267 ** ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2021-11-03-09:20:15.jpg
Keywords: കൺവെൻഷൻ

17649
Category: 18
Sub Category:
Heading: ദൈവത്തിന്റെ സ്വന്തം നാട് ലഹരിയുടെ നാടായി മാറുന്നത് തടയാന്‍ നടപടി ശക്തമാക്കണം: മാര്‍ ജോസഫ് പാംപ്ലാനി
Content: തലശേരി: ദൈവത്തിന്റെ സ്വന്തം നാട് ലഹരിയുടെ നാടായി മാറുന്നത് തടയാന്‍ അധികാരികള്‍ നടപടി ശക്തമാക്കണമെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. കേരളപ്പിറവി ദിനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ, പ്രതീക്ഷ മദ്യപാന ചികിത്സാകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തലശേരിയില്‍ നടന്ന 'ജനം ഉണരണം ലഹരി മുക്ത കേരളത്തിനായ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവതയും ബാല്യകൗമാരങ്ങള്‍ പോലും മദ്യമയക്കുമരുന്ന് ഉപയോഗത്തിന്റെ ദുശീലങ്ങളിലേക്ക് കരകയറാനാകാത്തവിധം അടിപ്പെട്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ, പ്രതീക്ഷ മദ്യപാന ചികിത്സാകേന്ദ്രം ഡയറക്ടര്‍ ഫാ. ചാക്കോ കുടിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മോണ്‍. തോമസ് തൈത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഏകദിന സെമിനാര്‍ ഫാ. മാത്യു കാരിക്കലും സംഘവും നയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. എടൂര്‍, ചെമ്പേരി, പയ്യാവൂര്‍, കുന്നോത്ത്, ഉളിക്കല്‍, കോട്ടൂര്‍ എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിച്ചു. ആന്റണി മേല്‍വെട്ടം, ജിന്‍സി കുഴിമുള്ളില്‍, വിന്‍സെന്റ് മുണ്ടാട്ടുചുണ്ടയില്‍, മേരി ആലയ്ക്കാമറ്റം, സന്‍ജന്‍ പുന്നയ്ക്കല്‍, എം.എല്‍. ജോയ്, ദേവസ്യ തൈപ്പറമ്പില്‍, മേരി പാലയ്ക്കലോടി എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2021-11-03-09:43:52.jpg
Keywords: പാംപ്ലാ

17650
Category: 1
Sub Category:
Heading: യുദ്ധം സ്വദേശത്തെ കുട്ടികളെ വിഴുങ്ങും, ആയുധങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണം: ഫ്രാന്‍സിസ് പാപ്പ
Content: റോം: ആയുധങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണമെന്നും യുദ്ധം സ്വദേശത്തെ കുട്ടികളെ വിഴുങ്ങുമെന്നും ഫ്രാന്‍സിസ് പാപ്പ. സകല മരിച്ചവരുടെയും തിരുനാള്‍ ദിനമായ ഇന്നലെ റോമിലെ ഫ്രഞ്ച് മിലിട്ടറി സെമിത്തേരി സന്ദര്‍ശിക്കുന്നതിനിടെയാണ് മാര്‍പാപ്പ ആയുധ നിര്‍മ്മാണം അവസാനിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച ഫ്രഞ്ച്, മൊറോക്കന്‍ സൈനികരെ അടക്കം ചെയ്ത സെമിത്തേരി സന്ദര്‍ശിച്ച പാപ്പ, പേര് രേഖപ്പെടുത്താത്ത ചില കല്ലറകളില്‍ വെളുത്ത റോസാപുഷ്പം അര്‍പ്പിച്ചു. ഇവിടെ ഒരു പേരുപോലുമില്ലായെന്നും ഇത് യുദ്ധത്തിന്റെ ദുരന്തമാണെന്നും എന്നാൽ ദൈവത്തിന്റെ ഹൃദയത്തിൽ നമ്മുടെ എല്ലാ നാമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തെ സംരക്ഷിക്കാൻ വിളിക്കപ്പെട്ട് നല്ല മനസ്സുമായി പോയ ഇവരെല്ലാം കർത്താവിന്റെ കൂടെയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. റോമിലെ ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സിമിത്തേരിയിൽ ഏതാണ്ട് 1900 ശവകുടീരങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗവും രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ കൊടുത്ത മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിലുള്ള പടയാളികളുടെ ശവകുടീരങ്ങളാണ്. കുരിശു നാട്ടിയ കല്ലറകളെക്കൂടാതെ അവയിൽ വളരെയേറെ കല്ലറകൾ ചന്ദ്രക്കല കൊണ്ട് അടയാളപ്പെടുത്തിയവയുമുണ്ട്. അവയിലെല്ലാം 'ഫ്രാൻസിനായി മരണമടഞ്ഞവർ' എന്നാണ് പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികൾക്ക് മാര്‍പാപ്പയുടെ ചടങ്ങില്‍ പങ്കെടുക്കാൻ അനുവാദമില്ലായിരിന്നു. കഴിഞ്ഞ വര്‍ഷം നവംബർ രണ്ടിന് ഫ്രാൻസിസ് പാപ്പാ മരിച്ചവർക്കായുള്ള പരിശുദ്ധ കുർബാനയർപ്പിച്ചത് വത്തിക്കാനിൽ തന്നെയുള്ള ട്യൂട്ടോണിക് സെമിത്തേരിയിലായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-03-10:52:22.jpg
Keywords: പാപ്പ

17651
Category: 4
Sub Category:
Heading: വിശുദ്ധ മാർട്ടിൻ ഡീ പോറസ്: ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃകകൾ
Content: നവംബർ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ ജനനം. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സൽപ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും ബോധപൂർവ്വം മറന്നു. കാരണം അവർ അവിവാഹിതരും അന്ന ഒരു ആഫ്രിക്കൻ അടിമയുമായിരുന്നു. 1579 ൽ മാർട്ടിനു ജ്ഞാനസ്നാനം നൽകിയെങ്കിലും മാമ്മോദീസാ രജിസ്റ്ററിൽ പിതാവിന്റെ നാമം രേഖപ്പെടുത്തിയിട്ടില്ല. കടുത്ത ദാരിദ്യത്തിനു നടുവിൽ അമ്മ ഒറ്റയ്ക്കാണു മാർട്ടിനെ വളർത്തിയത്. ചെറുപ്പം മുതലേ മറ്റുള്ളവരോടു ഉദാരതയാടെ കൊച്ചു മാർട്ടിൻ പെരുമാറിയിരുന്നു. സാധനങ്ങൾ വാങ്ങാൻ അമ്മ മാർക്കറ്റിൽ വിട്ടിരുന്നപ്പോൾ വിട്ടിലെത്തുന്നതിനു മുമ്പേ അവയെല്ലാം തങ്ങളേക്കാൾ പാവപ്പെട്ടവരായവർക്കു അവൻ പങ്കുവെച്ചു നൽകിയിരുന്നു. പത്തു വയസ്സു മുതൽ രാത്രിയിൽ മണിക്കൂറുകൾ പ്രാർത്ഥിക്കുന്നത് അവൻ പതിവാക്കി. ഇതു ജീവിതാവസാനം വരെ മാർട്ടിൻ പാലിച്ചു പോന്നു. മാർട്ടിനു എട്ടു വയസ്സുള്ളപ്പോൾ ഹുവാൻ ഡീ പോറസ് മാർട്ടിൻ തന്റെ പുത്രനാണന്നു അംഗീകരിച്ചു. പന്ത്രണ്ടാം വയസ്സിൽ ബാർബറിന്റെ പണി ചെയ്യാൻ തുടങ്ങി. പിന്നീടു ശസ്ത്രക്രീയ നടത്തുന്നതിന്റെ അടിസ്ഥാന തത്വങ്ങൾ, മരുന്നുകൾ ഉപയോഗിക്കേണ്ട രീതി, മുറിവുകൾ വൃത്തിയാകുന്ന മാർഗ്ഗങ്ങൾ എന്നിവ മാർട്ടിൻ ഹൃദ്യസ്ഥമാക്കി. ഭൂമിയിൽ തന്റെ സംരക്ഷണം ഏറ്റെടുക്കാൻ ജന്മം നൽകിയ പിതാവ് സന്നദ്ധനാകാത്തതിനാൽ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹത്തിലും കാരുണ്യത്തിലും ചെറുപ്പം മുതലേ ആശ്രയിക്കാൻ തുടങ്ങി . കുട്ടി ആയിരിക്കുമ്പോഴേ തന്നെ ദൈവാലയത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്താൽ ദൈവാലയത്തിന്റെ അകത്തു കയറി സ്വർഗ്ഗീയ പിതാവിനെ സന്ദർശിക്കുന്ന ഒരു അവസരവും മാർട്ടിൻ ഒഴിവാക്കിയിരുന്നില്ല. പിതാവിന്റെ തിരസ്കരണം നിരാശയിലേക്കും വെറുപ്പിലേക്കും പ്രതികാരത്തിലേക്കും വഴുതിപ്പോകാതെ ക്ഷമയിലും സൗഖ്യത്തിലും മാർട്ടിനെ രൂപപ്പെടുത്തിയതു ദൈവ പിതാവിന്റെ സ്നേഹം ഇളം പ്രായത്തിലെ അനുഭവിച്ചതു മൂലമാണ്. #{blue->none->b-> എല്ലാവർക്കും വേണ്ടിയുള്ള വിശുദ്ധൻ }# ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവർക്കുള്ള വിശുദ്ധനാണ് വി. മാർട്ടിൻ .ബാർബറായും, തൂപ്പുകാരനായും, കാഴ്ച മുറി സൂക്ഷിപ്പുകാരനായും, രോഗി ശുശ്രൂഷിയായും, ദൈവത്തിന്റെ സൃഷ്ടികളായ മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലകനായും വിശക്കുന്നവർക്കു ഭക്ഷണം നൽകിയും മാർട്ടിൻ പകർന്നാടിയതു നിരവധി വേഷങ്ങളാണ്, എല്ലാത്തിനും ഉപരിയായി രാത്രിയുടെ പകുതി സമയവും പ്രാർത്ഥനയ്ക്കായി മാറ്റി വച്ചിരുന്നു. പ്രാർത്ഥനയുടെ അടിത്തറയിൽ പണിതുയർത്തിയതായിരുന്നു വിശുദ്ധ മാർട്ടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. പിതാവാരെന്നറിയപ്പെടാത്ത ഒരു പുത്രനിൽ നിന്നു ദൈവത്തിന്റെ പ്രിയപ്പെട്ട മകനായി വിശുദ്ധ മാർട്ടിനെ രൂപാന്തരപ്പെടുത്തിയത് പ്രാർത്ഥനയല്ലാതെ മറ്റൊന്നുമല്ല. #{blue->none->b-> സന്യാസ ജീവിതം }# പതിനഞ്ചാം വയസ്സിൽ സന്യാസ സഭയിൽ ചേരണമെന്ന ആഗ്രഹം ഉദിച്ചു. ലീമായിലെ ഡോമിനിക്കൻ സഭക്കാരുടെ ജപമാല ആശ്രമത്തിൽ ചേരാൻ അപേക്ഷ നൽകിയെങ്കിലും വർണ്ണവിവേചനം മൂലം ഒരു പണിക്കാരനായി മാത്രമേ അവർ മാർട്ടിനെ സ്വീകരിച്ചുള്ളു. പിന്നീടു1603 ൽ ഇരുപത്തിനാലാമത്തെ വയസ്സിൽ ഡോമിനിക്കൻ സഭയിൽ ഒരു തുണ സഹോദരനായി മാർട്ടിൻ ചേർന്നു. പൗരോഹിത്യം സ്വീകരിക്കുന്നതിൽനിന്നു അദ്ദേഹം സ്വയം പിന്മാറി. മാർട്ടിന്റെ അനതി സാധാരണമായ വിശുദ്ധിയെ കുറിച്ചു ധാരാളം കഥകളുണ്ട്. പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ മാർട്ടിന്റെ തലക്കു ചുറ്റും പലപ്പോഴും ഒരു പ്രകാശഗോളം വലയം ചെയ്തിരുന്നു. മറ്റു ചില അവസരങ്ങളിൽ സ്വർഗ്ഗീയ അനുഭൂതിയാൽ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടിരുന്നു. ബൈ ലോക്കേഷനുള്ള ദൈവിക സിദ്ധി മാർട്ടിനെ ആവശ്യക്കാരുടെ അടുത്തു കൊണ്ടുചെന്നു എത്തിക്കുമായിരുന്നു. അടിച്ചിട്ട മുറികളിൽ ആരും ആശ്രയമില്ലാതിരുന്ന രോഗികളുടെ അടുത്തു സഹായ ഹസ്തമായി അത്ഭുഭുതകരമായ രീതിയിൽ മാർട്ടിൻ എത്തുമായിരുന്നു. #{blue->none->b-> സഹിക്കുന്ന പാവങ്ങളുടെ പിതാവ് }# മാർട്ടിന്റെ ജീവിതകാലത്തു ലീമായിലെ ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത് സഹിക്കുന്ന പാവങ്ങളുടെ പിതാവ് എന്നായിരുന്നു. അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുക മാത്രമല്ല മാർട്ടിൻ ചെയ്തിരുന്നത് മറിച്ചു മക്കളെ തേടി അലഞ്ഞിരുന്ന ദൈവ പിതാവിനെ അവർക്കു കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധവും അടിമത്തവും സർവ്വസാധാരണവും അത്യാഗ്രഹികളുടെ ആർത്തി സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥ പരിതാപത്തിലാക്കുകയും ചെയ്തിരുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് മാർട്ടിൻ ജീവിച്ചിരുന്നത്. മറ്റൊരർത്ഥത്തിൽ ഒരു സാമൂഹിക നരകത്തിന്റെ ഇരയായിരുന്നു മാർട്ടിൻ.മിശ്ര വംശജനും അവിവാഹിത ബന്ധത്തിന്റെ സന്തതിയുമായിരുന്നതിനാൽ മാർട്ടിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. വർണ്ണവിവേചനത്തിന്റെയും അടിമപ്പണിയുടെയും ക്രൂരത അതിന്റെ എല്ലാ തീവ്രതകളോടും കൂടെ അവൻ അനുഭവിച്ചിരുന്നു. ലീമായിലെ പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിൽ മാർട്ടിൻ പ്രദർശിപ്പിച്ചിരുന്ന ശ്രദ്ധയും താൽപര്യവും പലപ്പോഴും ആശ്രമാംഗങ്ങളിൽ അസൂയ ഉളവാക്കിയിരുന്നു. ഒരിക്കൽ തെരുവിൽ നിന്നു വ്രണം ഒലിക്കുന്ന ഒരു രോഗിയുമായി മാർട്ടിൻ ആശ്രമത്തിലെത്തി. നഗ്നനായിരുന്ന ആ വൃദ്ധന്റെ ശരീരത്തിൽ നിന്നു പുഴുക്കൾ പുറത്തു വന്നിരുന്നു. രോഗിയുടെ പിതാവസ്ഥ കണ്ടു മറ്റു ആശ്രമാംഗങ്ങൾ ഭയപ്പെട്ടു പിന്മാറുകയും മാർട്ടിനെ ശകാരിക്കുകയും ചെയ്തു. മാർട്ടിൻ സ്വന്തം കട്ടിലിൽ ആ പടുവൃദ്ധനെ കിടത്തി ശുശ്രൂഷിച്ചു. ഒരു സഹായത്തിനും തിരിഞ്ഞു നോക്കാതിരുന്ന സഹോദരനോടു വിശുദ്ധൻ ഇപ്രകാരം പറഞ്ഞു. " എന്റെ പ്രിയ സഹോദരാ, വൃത്തിയെക്കാൾ കാരുണ്യമാണ് കൂടുതല്‍ അഭിലഷണീയം. ഒരല്പം സോപ്പു കൊണ്ട് എന്റെ കിടക്ക വിരി എനിക്കു വൃത്തിയാക്കാൻ സാധിക്കും , പക്ഷേ നിർഭാഗ്യവാനായ ആ മനുഷ്യനെ സഹായിക്കാതെ നിഷ്‌ഠുരമായി ഞാൻ പെരുമാറിയാൽ അതു എന്റെ ആത്മാവിൽ സൃഷ്ടിക്കുന്ന കറ ഇല്ലാതാക്കുവാൻ കണ്ണീരിന്റെ ഒരു മലവെള്ളപ്രവാഹം ഒഴിക്കിയാലും മതിയാവുകയില്ല." പെറുവിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ വെള്ളക്കാരനോ കറുത്തവനോ എന്ന പക്ഷഭേദം കൂടാതെ മാർട്ടിൻ എല്ലാവരെയും ശുശ്രൂഷിച്ചു. ഒരു ഭിഷഗ്വരനെന്ന നിലയിലും മാർട്ടിന്റെ കീർത്തി ലാറ്റിൻ അമേരിക്കയിൽ പെട്ടന്നു പടർന്നു. മെക്സിക്കോയിലെ മെത്രാപ്പോലീത്ത പോലും ഒരിക്കൽ മാർട്ടിന്റെ സഹായം തേടി ലീമായിൽ എത്തിയിരുന്നു. ഒരു രോഗി സുഖപ്പെടുമോ ഇല്ലയോ എന്നു പരിശോധനയിൽ മനസ്സിലാക്കാനുള്ള അത്ഭുത സിദ്ധി മാർട്ടിനുണ്ടായിയിരുന്നു. #{blue->none->b-> മരണവും വിശുദ്ധ പദവി പ്രഖ്യാപനവും }# 1639 നവംബർ മാസം മൂന്നാം തീയതി പനി ബാധിച്ചാണ് മാർട്ടിൻ അറുപതാമത്തെ വയസ്സിൽ ലിമായിൽ നിര്യാതനായത് . ലാറ്റിൻ അമേരിക്കയിൽ പ്രശസ്താനായിരുന്നെങ്കിലും ആഗോള സഭ 1837 ലാണ് മാർട്ടിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത് .1962 മെയ് മാസം ആറാം തീയതി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ മാർട്ടിനെ വിശുദ്ധ പദവിയിലേക്കു ഉയർത്തി. വംശങ്ങൾ തമ്മിലുള്ള ബന്ധം, സാമൂഹിക നീതി, പൊതു വിദ്യാഭ്യാസം, പെറുവിലെ ടെലിവിഷൻ , പൊതു ആരോഗ്യം, സെപ്യനിലെ തൊഴിലാളി സംഘടനകൾ, മിശ്ര വംശജരായ വ്യക്തികൾ, ബാർബർമാർ എന്നിവരുടെ മധ്യസ്ഥനാണ് വി. മാർട്ടിൻ.
Image: /content_image/SocialMedia/SocialMedia-2021-11-03-12:40:15.jpg
Keywords: മാര്‍ട്ടി

17652
Category: 14
Sub Category:
Heading: ക്രിസ്തുമസ് സ്പെഷ്യലുമായി ചോസൺ ടീം; 'ദി മെസഞ്ചേഴ്സിന്റെ' ടിക്കറ്റ് വില്പന റെക്കോര്‍ഡ് വേഗത്തില്‍
Content: വാഷിംഗ്ടണ്‍ ഡി.സി: യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കൻ സംവിധായകൻ ഡാളസ് ജംഗിൻസ് സംവിധാനം ചെയ്യുന്ന പരമ്പരയായ 'ദി ചോസൺ' ക്രിസ്തുമസ്സിനോടനുബന്ധിച്ച് പ്രത്യേക എപ്പിസോഡ് പ്രേക്ഷകരിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റ് വിൽപ്പന റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ചക്കാരുള്ള പരമ്പരയാണ് ദി ചോസൺ. പരമ്പര മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി മുന്നേറവേയാണ് 'ക്രിസ്തുമസ്സ് വിത്ത് ദി ചോസൺ: ദി മെസഞ്ചേഴ്സ്' എന്ന ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നാം തീയതി ആയിരിക്കും എപ്പിസോഡ് തിയേറ്ററുകളിലെത്തുന്നത്. എപ്പിസോഡിന് പിന്നാലെ പ്രമുഖ ക്രൈസ്തവ ഗായകരുടെ ഗാനാലാപനവും ഉണ്ടാകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഫാത്തോം ഇവന്റസാണ് എപ്പിസോഡ് തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. തിരുപ്പിറവി സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും കണ്ണുകളിലൂടെയുള്ള ദൃശ്യാവിഷ്കാരമായിരിക്കും എപ്പിസോഡിൽ ഒരുക്കുന്നത്. ഇതിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഡാളസ് ജംഗിൻസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടത്തിയത്. പന്ത്രണ്ട് മണിക്കൂറുകൾക്കുള്ളിൽ 15 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 1079 തിയേറ്ററുകളിലാണ് ആദ്യം എപ്പിസോഡ് റിലീസ് ചെയ്യാൻ പദ്ധതി ഉണ്ടായിരുന്നതെങ്കിലും, പ്രേക്ഷകരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങളെ തുടർന്ന് 450 തിയേറ്ററുകളിൽ കൂടി എപ്പിസോഡ് റിലീസ് ചെയ്യുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്തുമസ് പ്രത്യേക എപ്പിസോഡ് ചിത്രീകരിക്കാൻ പദ്ധതി ഇട്ടപ്പോൾ തന്നെ തിയേറ്ററുകളിൽ എപ്പിസോഡ് റിലീസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിരുന്നുവെന്ന് ജംഗിൻസ് പറഞ്ഞു. ഏതാണ്ട് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡിൽ ദി ചോസൺ പരമ്പരയിലെ ഏതാനും അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-03-13:22:23.jpg
Keywords: ചോസ