category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യുദ്ധം സ്വദേശത്തെ കുട്ടികളെ വിഴുങ്ങും, ആയുധങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണം: ഫ്രാന്‍സിസ് പാപ്പ
Contentറോം: ആയുധങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണമെന്നും യുദ്ധം സ്വദേശത്തെ കുട്ടികളെ വിഴുങ്ങുമെന്നും ഫ്രാന്‍സിസ് പാപ്പ. സകല മരിച്ചവരുടെയും തിരുനാള്‍ ദിനമായ ഇന്നലെ റോമിലെ ഫ്രഞ്ച് മിലിട്ടറി സെമിത്തേരി സന്ദര്‍ശിക്കുന്നതിനിടെയാണ് മാര്‍പാപ്പ ആയുധ നിര്‍മ്മാണം അവസാനിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച ഫ്രഞ്ച്, മൊറോക്കന്‍ സൈനികരെ അടക്കം ചെയ്ത സെമിത്തേരി സന്ദര്‍ശിച്ച പാപ്പ, പേര് രേഖപ്പെടുത്താത്ത ചില കല്ലറകളില്‍ വെളുത്ത റോസാപുഷ്പം അര്‍പ്പിച്ചു. ഇവിടെ ഒരു പേരുപോലുമില്ലായെന്നും ഇത് യുദ്ധത്തിന്റെ ദുരന്തമാണെന്നും എന്നാൽ ദൈവത്തിന്റെ ഹൃദയത്തിൽ നമ്മുടെ എല്ലാ നാമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തെ സംരക്ഷിക്കാൻ വിളിക്കപ്പെട്ട് നല്ല മനസ്സുമായി പോയ ഇവരെല്ലാം കർത്താവിന്റെ കൂടെയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. റോമിലെ ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സിമിത്തേരിയിൽ ഏതാണ്ട് 1900 ശവകുടീരങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗവും രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ കൊടുത്ത മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിലുള്ള പടയാളികളുടെ ശവകുടീരങ്ങളാണ്. കുരിശു നാട്ടിയ കല്ലറകളെക്കൂടാതെ അവയിൽ വളരെയേറെ കല്ലറകൾ ചന്ദ്രക്കല കൊണ്ട് അടയാളപ്പെടുത്തിയവയുമുണ്ട്. അവയിലെല്ലാം 'ഫ്രാൻസിനായി മരണമടഞ്ഞവർ' എന്നാണ് പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികൾക്ക് മാര്‍പാപ്പയുടെ ചടങ്ങില്‍ പങ്കെടുക്കാൻ അനുവാദമില്ലായിരിന്നു. കഴിഞ്ഞ വര്‍ഷം നവംബർ രണ്ടിന് ഫ്രാൻസിസ് പാപ്പാ മരിച്ചവർക്കായുള്ള പരിശുദ്ധ കുർബാനയർപ്പിച്ചത് വത്തിക്കാനിൽ തന്നെയുള്ള ട്യൂട്ടോണിക് സെമിത്തേരിയിലായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-03 10:51:00
Keywordsപാപ്പ
Created Date2021-11-03 10:52:22