Contents

Displaying 17221-17230 of 25112 results.
Content: 17593
Category: 1
Sub Category:
Heading: നരേന്ദ്ര മോദി - ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച
Content: റോം/ കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാൻസിസ് പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടന്നേക്കും. കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റും സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഉദ്ധരിച്ച് കെ‌സി‌ബി‌സി‌ പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചരിത്രപ്രധാനമായ കൂടിക്കാഴ്ച ഭാരതവും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജവും ഊഷ്മളതയും പകരുമെന്നതിൽ സംശയമില്ലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ പരിപാടികൾക്കും കേരള കത്തോലിക്കാ മെത്രാൻ സമിതി വിജയാശംസകൾ നേരുന്നുവെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുമ്പോള്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലായിരിന്നു. കൂടിക്കാഴ്ച ശനിയാഴ്ച നടന്നാല്‍ ഫ്രാന്‍സിസ് പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്നു ഏവരും ഉറ്റുനോക്കുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ ഒന്പത് കര്‍ദിനാള്‍മാരില്‍ ഒരാളും മുംബൈ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസും മേജര്‍ ആര്‍ച്ച് ബിഷപ്പുമാരായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയും പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുവാന്‍ പലവട്ടം കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിന്നു. 1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോൺപോൾ രണ്ടാമൻ 1986 ൽ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി. 1999–ലെ സന്ദർശനം ഡൽഹിയിൽ മാത്രമായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-27-20:23:56.jpg
Keywords: മോദി, പാപ്പ
Content: 17594
Category: 11
Sub Category:
Heading: മൈതാനങ്ങള്‍ ക്രിസ്തു വിശ്വാസം പ്രഘോഷിക്കുന്നതിനുള്ള വേദിയായി: അമേരിക്കയില്‍ 'ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്' വീണ്ടും
Content: അമേരിക്കയിലെ ‘ഫെല്ലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ അത്ലറ്റ്സ്’ (എഫ്.സി.എ) ഒക്ടോബര്‍ 13ന് സംഘടിപ്പിച്ച പതിനെട്ടാമത് വാര്‍ഷിക ‘ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്’ (വിശ്വാസത്തിന്റെ മൈതാനങ്ങള്‍) മുന്‍ വര്‍ഷങ്ങളിലേപ്പോലെ തന്നെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരകണക്കിന് വിദ്യാര്‍ത്ഥികളും, കായിക താരങ്ങളും പരിശീലകരുമാണ് വിവിധ മൈതാനങ്ങളില്‍ നടന്ന കൂട്ടായ്മകളില്‍ പങ്കെടുത്ത് യേശു നാമം വിളിച്ച് പ്രാര്‍ത്ഥിക്കുകയും, സുവിശേഷം പരസ്പരം പങ്കുവെക്കുകയും ചെയ്തത്. തങ്ങളുടെ മറ്റ് പരിപാടികളെപ്പോലെ തന്നെ ഇക്കൊല്ലത്തെ ‘ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്’ വഴിയും നിരവധി കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും യേശുവിന്റെ രക്ഷാകര മഹത്വത്തെ കുറിച്ചും, യേശുവിലൂടെ ജീവിതങ്ങള്‍ മാറുന്നതിനെ കുറിച്ചും അറിയുവാനുള്ള അവസരം ലഭിച്ചുവെന്ന് എഫ്.സി.എ പ്രസിഡന്റും, സി.ഇ.ഒ യുമായ വില്ല്യംസണ്‍ പറഞ്ഞു. 1956 മുതല്‍ പരിശീലകരേയും, വിദ്യാര്‍ത്ഥി കായിക താരങ്ങളേയും ദൈവസ്നേഹത്തേക്കുറിച്ച് അറിയിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണ് എഫ്.സി.എ. എഫ്സിഎയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഫീല്‍ഡ്സ് ഓഫ് ഫെയിത്ത് കൂട്ടായ്മകളില്‍ 23 മൈതാനങ്ങളിലായി ആറായിരത്തോളം പേരാണ് പങ്കെടുത്തത്. 2004-ലാണ് ആദ്യമായി ഫീല്‍ഡ്സ് ഫെയിത്ത് സംഘടിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹനം ഏറുകയും പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തു. കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളും കായിക താരങ്ങളും മറ്റുള്ളവരേക്കൂടി പ്രോത്സാഹിപ്പിക്കുന്നതാണ് പരിപാടിയുടെ വിജയത്തിന്റെ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്.

Fields of Faith 2021! Incredible night of worship, testimony, and prayer at Citronelle High! #FCAPursue #fieldsoffaith pic.twitter.com/7iRsXEtf0S
— Mobile Area FCA (@FcaMobile) October 14, 2021

ദൈവവചനം ശക്തിയുള്ളതും രാഷ്ട്രങ്ങളേപ്പോലും മാറ്റി മറിക്കുവാന്‍ കഴിവുള്ളതുമാണെന്നു എഫ്.സി.എ യുടെ കാമ്പസ് സ്പോര്‍ട്സ് മിനിസ്ട്രിയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ജെഫ് മാര്‍ട്ടിന്‍ സി.ബി.എന്‍ ന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും കായിക താരങ്ങള്‍ക്കും, പരിശീലകര്‍ക്കും പ്രാര്‍ത്ഥിക്കുവാനും, സുവിശേഷങ്ങളും തങ്ങളുടെ അനുഭവസാക്ഷ്യങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കുവാനുമുള്ള അവസരമാണ് ‘ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്’ ഒരുക്കുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ കഴിവുള്ള തുറന്ന സ്ഥലമായതിനാലാണ് മൈതാനങ്ങള്‍ വേദിയായി തിരഞ്ഞെടുത്തതെന്നും സ്പോര്‍ട്സ് ഒരു ആഗോള ഭാഷയാണെന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാനും, മറ്റുള്ളവരെ പങ്കെടുപ്പിക്കുവാനും കഴിയുമെന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനെട്ടാമത് ഫീല്‍ഡ്സ് ഓഫ് ഫെയിത്ത് കൂട്ടായ്മയുടെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍.
Image: /content_image/News/News-2021-10-28-08:21:20.jpg
Keywords: ക്രിസ്തു
Content: 17595
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം ഇന്ന്
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം ഇന്ന് പാലാരിവട്ടം പിഒസിയില്‍ ചേരും. രാവിലെ പത്തിനു യോഗം ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രസിഡന്റ് സാബു ജോസിന്റെ അധ്യക്ഷനാകും. ട്രഷറര്‍ ടോമി പ്ലാത്തോട്ടം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി ആശംസ നേരും. വൈസ് പ്രസിഡന്റ് ജയിംസ് ആഴ്ച്ചങ്ങാടന്‍ കെസിബിസി പ്രോലൈഫ് സമിതി നയരേഖയും, ആനിമേറ്റര്‍ ജോര്‍ജ് എഫ് സേവ്യര്‍ വലിയകുടുംബങ്ങള്‍-അനുധാവനം-പോളിസിയും, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രാഹം കുടുംബവര്‍ഷ സമാപനം പരിപാടിയും, സെക്രട്ടറി മാര്‍ട്ടിന്‍ ജെ ന്യൂനസ് കുടുംബ ക്ഷേമ പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കും. ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി സ്വാഗതവും വൈസ് പ്രസിഡന്റ് ഉമ്മച്ചന്‍ ചക്കുപുരക്കല്‍ നന്ദിയും പറയും. സിസ്റ്റര്‍ സോളി, സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസി തുടങ്ങിയവര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു തെരഞ്ഞെടുപ്പ്. 32 രൂപതകളില്‍ നിന്നുള്ള ഡയറക്ടര്‍മാരും പ്രതിനിധികളും നേതൃസമ്മേളനത്തില്‍ പങ്കെടുക്കും.കുടുംബപ്രേഷിത ശുശ്രൂഷകള്‍, ജീവന്റെ സംരക്ഷണ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. തുടര്‍ന്നു കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതിയും പ്രസിഡന്റ് സാബു ജോസും അറിയിച്ചു.
Image: /content_image/India/India-2021-10-28-08:33:48.jpg
Keywords: കെ‌സി‌ബി‌സി
Content: 17596
Category: 18
Sub Category:
Heading: ക്രൈസ്തവ സഭയുടെ സേവന ചരിത്രം തമസ്ക്കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ക്രൈസ്തവ സഭ കേരള സമൂഹത്തിനു നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അവിഭക്ത ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരിയുടെ 72ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ചങ്ങനാശേരി അതിരൂപതയുടെ ചരിത്ര ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിന്റെ ആദ്യപുസ്തകമായ കേരള വികസനത്തില്‍ സഭയുടെ സംഭാവനകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ആര്‍ച്ച്ബിഷപ്പ് നിര്‍വഹിച്ചു. സഭയിലും സമൂഹത്തിലും ധീരമായ നേതൃത്വം വഹിച്ച ചരിത്രപുരുഷനായിരുന്നു മാര്‍ ജയിംസ് കാളാശേരിയെന്നും െ്രെകസ്തവ സഭയുടെ സേവനചരിത്രം സമൂഹം മനസിലാക്കണമെന്നും ഇത് പുത്തന്‍ തലമുറയ്ക്ക് പ്രചോദനമാകണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ഡോ. കുര്യാസ് കുന്പളക്കുഴി എഴുതിയ ഈ പുസ്തകം അതിരൂപതാ ചരിത്ര കമ്മീഷനാണ് പ്രസിദ്ധീകരിച്ചത്. റവ.ഡോ.സേവ്യര്‍ കൂടപ്പുഴ ആദ്യ കോപ്പി ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കി. കാളാശേരി പിതാവും വിദ്യാഭ്യാസ പ്രേഷിതത്വവും എന്ന വിഷയത്തില്‍ വികാരിജനറാള്‍ മോണ്‍. തോമസ് പാടിയത്ത് പ്രബന്ധം അവതരിപ്പിച്ചു. മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡോ. കുര്യാസ് കുന്പളക്കുഴി, ഫാ. ജോസഫ് പനക്കേഴം, പ്രഫ. ജെ.സി. മാടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-10-28-08:39:55.jpg
Keywords: പെരുന്തോ
Content: 17597
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: ഇരകള്‍ക്കും സഭയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാപ്പയുടെ കത്ത്
Content: കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റർ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയിലെ ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള ശ്രീലങ്കൻ കത്തോലിക്ക സഭയുടെ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയൻ ഭാഷയിൽ സ്വന്തം കൈപ്പടയിൽ പാപ്പ തനിക്ക് കത്തയച്ചുവെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്താണ് അറിയിച്ചത്. രാജ്യത്ത് നടന്ന ദാരുണ സംഭവത്തെ കുറിച്ച് ബോധവാനാണെന്നും ശ്രീലങ്കയിലെ ജനങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുന്നുണ്ടെന്നും നീതിക്കായി കാത്തിരിക്കുന്നവർക്ക് പിന്തുണ നൽകുമെന്നു പാപ്പ വാഗ്ദാനം ചെയ്തുവെന്ന് ഭീകരാക്രമണത്തിന്റെ ഇരകളെ സഹായിക്കാൻ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീലങ്കൻ ജസ്റ്റിസ് ഫോറം ക്രമീകരിച്ച ഓൺലൈൻ ബ്രീഫിംഗില്‍ കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. അന്ന് പ്രതികാര ചിന്ത കൂടാതെ സൗഹൃദത്തിന് സാക്ഷ്യം വഹിക്കാൻ ഇസ്ലാമിക സമൂഹത്തിന്റെ ഇമാമുമാരെ കാണാൻ പോയ ശ്രീലങ്കന്‍ സഭ സ്വീകരിച്ച നിലപാടിനെ പാപ്പ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സംഭവത്തില്‍ താന്‍ കൂടുതൽ പ്രാർത്ഥിക്കുമെന്നും സ്റ്റേറ്റ് സെക്രട്ടറിയുമായി ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും പാപ്പ കത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാപ്പയുടെ കത്തില്‍ കര്‍ദ്ദിനാള്‍ നന്ദി പ്രകടിപ്പിച്ചു. ആക്രമണത്തെക്കുറിച്ചുള്ള നിയമപാലകരുടെ അന്വേഷണത്തിന്റെ പുരോഗതിയില്ലായ്മയിലും അവയെ തുരങ്കം വയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിലും കർദ്ദിനാൾ മാൽക്കം വീണ്ടും അതൃപ്തി പ്രകടമാക്കി. 2019 ഏപ്രില്‍ 21നു ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്. സംഭവത്തില്‍ ക്രിയാത്മകമായ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ ഇപ്പൊഴും പ്രതിഷേധത്തിലാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-28-09:14:54.jpg
Keywords: ശ്രീലങ്ക, പാപ്പ
Content: 17598
Category: 1
Sub Category:
Heading: മനുഷ്യ ഹൃദയങ്ങളെ മാറ്റുന്നത് പരിശുദ്ധാത്മാവ്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ വ്യക്തിപരമായ പ്രവർത്തനങ്ങളല്ല മറിച്ച് പരിശുദ്ധാത്മാവാണ് മനുഷ്യഹൃദയങ്ങളെ മാറ്റുന്നന്നതെന്നു ഫ്രാൻസിസ് പാപ്പ. ഇന്നലെ ഒക്ടോബർ ഇരുപത്തിയേഴിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ ഇടപെടലിനെക്കുറിച്ചും ആധ്യാത്മികജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ മുഖ്യസ്ഥാനത്തെക്കുറിച്ചും പാപ്പ ഉദ്ബോധിപ്പിച്ചത്. "യേശുവിന്റെ പെസഹായിൽനിന്ന് ഉത്ഭവിക്കുന്ന പരിശുദ്ധാത്മാവാണ് ആധ്യാത്മികജീവിതത്തിന്റെ കേന്ദ്രം. നമ്മുടെ പ്രവൃത്തികളല്ല, പരിശുദ്ധാത്മാവാണ്, നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് മനുഷ്യഹൃദയത്തെ മാറ്റുന്നത്"- പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ഇന്നലെ ബുധനാഴ്ച പൊതുകൂടിക്കാഴ്ചയില്‍ പങ്കുവെച്ച കാര്യമായതിനാല്‍ (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം. വിശുദ്ധ പൗലോസ് ശ്ലീഹ ഗലാത്തിയക്കാർക്കെഴുതിയ ലേഖനം അഞ്ചാമധ്യായം ഇരുപത്തിരണ്ടുമുതൽ ഇരുപത്തിനാലുവരെയുള്ള വാക്യങ്ങളെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ ബുധനാഴ്ച സന്ദേശം. ഇതുമായി ബന്ധപ്പെടുത്തിയാണ് ട്വിറ്ററിൽ, മനുഷ്യജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ കുറിച്ചത്. 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-28-09:31:21.jpg
Keywords: പാപ്പ
Content: 17599
Category: 1
Sub Category:
Heading: ജീവന്റെ ശബ്ദമാകാന്‍ ഭീമന്‍ പ്രോലൈഫ് മണികള്‍ വീണ്ടും വെഞ്ചിരിച്ച് പാപ്പ: ഇത്തവണ ലക്ഷ്യം ഉക്രൈനും ഇക്വഡോറും
Content: വത്തിക്കാന്‍ സിറ്റി: ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ശബ്ദമായി മാറാന്‍ ഉക്രൈനിലും, ഇക്വഡോറിലും പര്യടനം നടത്തേണ്ട 'വോയിസ് ഓഫ് ദി അണ്‍ബോണ്‍' എന്ന രണ്ട് ഭീമന്‍ പ്രോലൈഫ് മണികള്‍ ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. ഇന്നലെ ഒക്ടോബര്‍ 27ലെ പൊതു അഭിസംബോധനയ്ക്കു മുന്‍പായിരിന്നു മണികളുടെ വെഞ്ചിരിപ്പ്. ജീവന്റെ സന്ദേശവാഹകരായി മാറണമെന്ന് ഓര്‍മ്മിപ്പിച്ച് പ്രോലൈഫ് മണികളുടെ പര്യടനം പോളണ്ടിലെ ‘യെസ് ടു ലൈഫ് ഫൗണ്ടേഷന്‍’ ആണ് ഉക്രൈനിലും, ഇക്വഡോറിലും സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാപ്പ ആശീര്‍വദിച്ച മറ്റൊരു മണി ഇതിനോടകം തന്നെ പോളണ്ടിലെ മുപ്പതോളം നഗരങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉക്രൈനിലേക്കും, ഇക്വഡോറിലേക്കും കൊണ്ടുപോകുന്ന ഈ മണികള്‍ ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരേയുള്ള മനുഷ്യ ജീവന്‍ സംരക്ഷിക്കുവാനുള്ള പ്രതിജ്ഞാബദ്ധതയുടെ അടയാളങ്ങളാണെന്നും ഈ മണിനാദം ജനങ്ങളുടെ ബോധത്തെ ഉണര്‍ത്തുകയും, കുരുന്നു ജീവനുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന ജീവന്റെ സുവിശേഷമാകട്ടെയെന്നും പാപ്പ ആശംസിച്ചു. പോളണ്ടിലെ പ്രിസെമിസിലിലെ പണിശാലയില്‍ നിര്‍മ്മിച്ചതാണ് നാലടി ചുറ്റളവും, ഏതാണ്ട് 2,000 പൗണ്ടിലധികം ഭാരവുമുള്ള ഈ മണികള്‍. ഓരോ മണിയിലും ഡി.എന്‍.എ ശ്രംഖലയുടേയും ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാ സൗണ്ടിന്റേയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ദൈവം മോശക്ക് നല്‍കിയ 10 കല്‍പ്പനകള്‍ രേഖപ്പെടുത്തിയിട്ടുള്ള ശിലാഫലകവും മണികളുടെ സവിശേഷതയാണ്. “നിങ്ങള്‍ കൊല്ലരുത്” എന്ന അഞ്ചാമത്തെ കല്‍പ്പനയും, അള്‍ട്രാസൗണ്ടിന്റെ ചിത്രത്തിന് താഴെയായി “മാതാവിന്റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനു മുന്നേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു” (ജെറമിയ 1:5) എന്ന ബൈബിള്‍ വാക്യവും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രോലൈഫ് വാചകവും മണിയുടെ ഭാഗമാണ്. പാപ്പ വെഞ്ചിരിച്ചതില്‍ ഒരു മണി ഉക്രൈനിലെ ല്വിവിലെ സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തിലേക്കും, മറ്റേത് ഇക്വഡോറിലെ ഗ്വായക്വിലിലേക്കുമാണ് ആദ്യം കൊണ്ടുപോകുക. പിന്നീട് വിവിധ പട്ടണങ്ങളിലൂടെയുള്ള പര്യടനം നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-28-20:31:26.jpg
Keywords: മണി
Content: 17600
Category: 22
Sub Category:
Heading: ജോസഫ്: അഭിനയങ്ങളില്ലാതെ ജീവിച്ചവൻ
Content: സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ കണ്ട ഒരു നാലു വരി ചിന്താശലകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. അഭിനയങ്ങളില്ലാതെ ജീവിക്കുക ആശ്രയിക്കാതെ സ്നേഹിക്കുക ന്യായീകരിക്കാതെ കേൾക്കുക മുറിപ്പെടുത്താതെ സംസാരിക്കുക. ഈ നാലു വരികളിൽ യൗസേപ്പിതാവിന്റെ ചൈതന്യം ഒളിഞ്ഞു കിടപ്പുണ്ട്. യൗസേപ്പിതാവിന്റെ ജീവിതത്തിൽ അഭിനയം ഇല്ലാതിരുന്നു. അഭിനയം അഭിനേതാവിൻ്റെ കലയാണ്. മനുഷ്യവതാര രഹസ്യം സജീവനായ ദൈവത്തിൻ്റെ മനുഷ്യ രക്ഷാ പദ്ധതി ആയിരുന്നതിനാൽ നാട്യങ്ങളോ ചമയങ്ങളോ അതിനാവശ്യമില്ലായിരുന്നു. ജീവിതം നൽകി യൗസേപ്പിതാവ് സഹകരിക്കുക മാത്രമാണ് ചെയ്തത്. മറ്റു മനുഷ്യരെ ആശ്രയിച്ചു സ്വയം വളരുന്നതിനെക്കാൾ അവരെ സ്നേഹിക്കുകയായിരുന്നു അവന്റെ ജീവപ്രമാണം. നിശബ്ദനായ യൗസേപ്പിതാവ് ഒരിക്കലും ഒരു ന്യായീകരണ തൊഴിലാളിയായി സ്വയം മാറിയില്ല. നീതിമാനായ അവൻ വാക്കുകൾകൊണ്ട് ആരെയും മുറിപ്പെടുത്തുകയോ ഇകഴ്ത്തികെട്ടുകയോ ചെയ്തില്ല. സാധാരണക്കാരായ മനുഷ്യർക്കു അനുകരിക്കാൻ സാധിക്കുന്ന യൗസേപ്പിതാവ് ഇന്നേ ദിനം നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-10-28-20:37:09.jpg
Keywords: ജോസഫ്, യൗസേ
Content: 17601
Category: 1
Sub Category:
Heading: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ - ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും ചര്‍ച്ചകളെന്നു വൈറ്റ്ഹൗസ് നേരത്തേ അറിയിച്ചിരുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമിലെത്തുന്ന ബൈഡന്‍ ഇന്നു വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണും. മാര്‍പാപ്പയുടെ ലൈബ്രറിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. അതേസമയം, കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം ഉണ്ടാകില്ലെന്നു വത്തിക്കാന്‍ ഇന്നലെ അറിയിച്ചു. യുഎസിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റായ ബൈഡന്‍ നാലാം തവണയാണു മാര്‍പാപ്പയെ കാണുന്നത്. പ്രസിഡന്റായശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഉച്ചകോടിക്കായി എത്തുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ഇന്നു മാര്‍പാപ്പയെ കാണുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്മാരില്‍ നിന്നു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന പ്രസിഡന്‍റാണ് ജോ ബൈഡന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-29-08:57:00.jpg
Keywords: ബൈഡ, യു‌എസ്
Content: 17602
Category: 1
Sub Category:
Heading: ഭാരതം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നാളെ: ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മില്‍ റോമില്‍ കൂടിക്കാഴ്ച 21 വര്‍ഷത്തിന് ശേഷം
Content: ന്യൂഡല്‍ഹി: നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ. 21 വര്‍ഷം മുന്പ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ വത്തിക്കാനില്‍ ചെന്നു കാണുന്നതെന്ന പ്രത്യേകത നാളത്തെ കണ്ടുമുട്ടലില്‍ ഉണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1955ലും പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി 1981ലും ഐ.കെ. ഗുജ്‌റാള്‍ 1997ലും അടല്‍ ബിഹാരി വാജ്‌പേയി 2000ത്തിലും മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ 21 വര്‍ഷത്തെ ഇടവേളയില്‍ പ്രധാനമന്ത്രിമാര്‍ മാര്‍പാപ്പയെ കണ്ടിട്ടില്ല. വാജ്‌പേയിക്കു ശേഷം ഇതാദ്യമായാണ് ബിജെപിക്കാരനായ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ സംസ്‌കാര ചടങ്ങില്‍ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തും ഉന്നത സംഘവും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു. പിന്നീട് 2008ല്‍ അല്ഫോന്‍സാമ്മയേ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘത്തെയും, 2014ല്‍ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിലേക്കു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ഇന്ത്യ അയച്ചിരുന്നു. 2016ല്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും സംഘവും വത്തിക്കാനിലെത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം 2019ല്‍ മറിയം തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘത്തെയും കേന്ദ്രസര്‍ക്കാര്‍ വത്തിക്കാനിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിന് അടുത്തായി ഫ്രാന്‍സിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം ദേശീയ കത്തോലിക്ക നേതൃത്വം പലപ്പോഴായി ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ പലപല ആരോപണങ്ങളുമായി കേന്ദ്രം നിസംഗത പുലര്‍ത്തിവരുകയായിരിന്നു. നാളെ കൂടിക്കാഴ്ച നടന്നാല്‍ പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്ന് ഏവരും ഉറ്റുനോക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-29-10:58:03.jpg
Keywords: പാപ്പ