Contents

Displaying 17211-17220 of 25112 results.
Content: 17583
Category: 14
Sub Category:
Heading: യൂറോപ്പിന് പിന്നാലെ ദിവ്യകാരുണ്യ സിനിമ 'വിവോ' ലാറ്റിന്‍ അമേരിക്കയിലേക്ക്
Content: മാഡ്രിഡ്: ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ കുറിച്ച് പറയുന്ന ‘വിവോ’ എന്ന ഡോക്യുമെന്ററി സിനിമ ലാറ്റിന്‍ അമേരിക്കയിലേക്ക്. യൂറോപ്പില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ബോസ്കോ ഫിലിംസ് വിതരണം ചെയ്യുന്ന സിനിമ ലാറ്റിന്‍ അമേരിക്കയില്‍ എത്തുന്നത്. നവംബര്‍ 25ന് മെക്സിക്കോയില്‍ പ്രദര്‍ശനം ആരംഭിക്കുന്ന സിനിമ ഡിസംബര്‍ രണ്ടോടെ അര്‍ജന്റീന, പനാമ, പെറു, ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, പരാഗ്വേ, ഇക്വഡോര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ വാരാന്ത്യത്തില്‍ യൂറോപ്യന്‍ രാജ്യമായ സ്പെയിനില്‍ 9 തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച ‘വിവോ’ സ്പെയിനില്‍ ഈ വര്‍ഷം പ്രദര്‍ശിപ്പിച്ച 10 ബോക്സ്ഓഫീസ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നു ബോസ്കോ ഫിലിംസിന്റെ ക്രിയേറ്ററും, എക്സിക്യുട്ടീവ്‌ ഡയറക്ടറുമായ ലൂസിയ ഗോണ്‍സാലസ്-ബാരാണ്ടിയാരന്‍ പറഞ്ഞു. നൂറ്റിയന്‍പത് മുതല്‍ മുന്നൂറ്റിഅന്‍പതോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് വിവോ സ്പെയിനിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ 10 ബോക്സോഫീസ് ചിത്രങ്ങളില്‍ ഇടം പിടിച്ചത്. ‘വിവോ’യുടെ ലാറ്റിന്‍ അമേരിക്കയിലേക്കുള്ള വരവിനെ തങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണെന്നു ഗോണ്‍സാലസ് പറയുന്നു. സ്പെയിനില്‍ സംഭവിച്ചതുപോലെ തന്നെ നിരവധി പേരുടെ ഹൃദയങ്ങളെ ഈ സിനിമ സ്പര്‍ശിക്കുമെന്നും, യുവജനങ്ങളാണ് ഈ സിനിമ കാണുവാന്‍ തങ്ങളുടെ കുടുംബാംഗങ്ങളേയും മാതാപിതാക്കളേയും ക്ഷണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താല്‍പ്പര്യമുള്ളവര്‍ക്ക് തങ്ങളുടെ വെബ്സൈറ്റ് വഴി സ്വന്തം രാജ്യത്തെ തങ്ങളുടെ പട്ടണത്തില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ ആവശ്യപ്പെടാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജേയ്മി, കാർലോസ്, ആൻഡ്രിയ, ദമ്പതികളായ അന്തോണിയോ, സോൺസൊലസ് എന്നിവരുടെ ജീവിതാനുഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചലച്ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്ന ഹക്കുനാ മാഡ്രിഡ് അതിരൂപതയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വിശ്വാസികളുടെ സംഘടനയാണ്. ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും എങ്ങനെ ആളുകളുടെ ജീവിതത്തെ സ്പർശിക്കുമെന്ന് വിവോയിലൂടെ അവതരിപ്പിക്കുന്നുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-26-18:49:22.jpg
Keywords: സിനിമ, ചലച്ചി
Content: 17584
Category: 1
Sub Category:
Heading: വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിൽ നിര്‍ധനര്‍ക്കായി ഹൃദ്രോഗ മൊബൈൽ ക്ലിനിക്ക്
Content: റോം: നിരാലംബര്‍ക്കും ചികിത്സയ്ക്കായി കഷ്ട്ടപ്പെടുന്നവര്‍ക്കുമായി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഹൃദ്രോഗ മൊബൈൽ ക്ലിനിക്ക്. മാര്‍പാപ്പയുടെ ഉപവി കാര്യാലയവും റോമിലെ സാൻ കാർളോ ദി നാൻസി ആശുപത്രി സംഘവും സംയുക്തമായി ഇന്നലെ ഒക്ടോബർ 25നാണ് ഹൃദ്രോഗ മൊബൈൽ ക്ലിനിക്ക് ക്രമീകരിച്ചത്. "ഹൃദയത്തിന്റെ വഴികൾ, പ്രതിരോധത്തിന്റെ യാത്ര" എന്നാണ് ഈ പരിപാടിയ്ക്കു നല്‍കിയ പേര്. ഹൃദ്രോഗ പരിശോധനകൾ നടത്തുവാന്‍ കഷ്ട്ടപ്പെടുന്നവര്‍ക്കും ദരിദ്രർക്കും അവ ലഭ്യമാക്കുന്നതിനും ഉപേക്ഷിക്കപ്പെട്ടവരായി ചിന്തിക്കുന്ന ആളുകൾക്കിടയിൽ സ്നേഹ സാന്നിധ്യം അറിയിച്ചുകൊണ്ടുമാണ് ക്ലിനിക്ക് നടത്തിയത്. വത്തിക്കാന്റെ ചത്വരത്തിലെ ഇടതു വശത്തുള്ള തൂണുകളോടു ചേർന്നാണ് മൊബൈൽ ക്ലിനിക്ക് ഒരുക്കിയത്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ നിരവധി പേര്‍ സഹായം സ്വീകരിച്ചിരിന്നു. മാര്‍പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവനായ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കിയും റോമിലെ സാൻ കാർളോ ദി നാൻസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും തിബേരിയ ഹോസ്പിറ്റലിലേയും ഇറ്റാലിയൻ ഹാർട്ട് ഫൗണ്ടേഷനിലേയും ശുശ്രൂഷകരും സംരഭത്തിന് നേതൃത്വം നല്‍കി. ഹൃദ്രോഗ സംബന്ധിയായ രോഗങ്ങളാണ് ഇറ്റലിയിലെ മരണങ്ങൾക്ക് പ്രധാന കാരണം.
Image: /content_image/News/News-2021-10-26-20:50:44.jpg
Keywords: വത്തിക്കാ
Content: 17585
Category: 22
Sub Category:
Heading: യൗസേപ്പ്: കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി
Content: "അന്യന്റെ വിശപ്പിൽ അപ്പമാകുമ്പോൾ കുർബാനായ് നീ ഗണിക്കപ്പെടും കുർബാനായ് നീ ഉയിർത്തപ്പെടും. ദൈവം ചെയ്യുന്ന കർമ്മത്തിൽ ചേരവേ കൂദാശയാകും മനുഷ്യനാകും". പ്രസിദ്ധ ഭക്തിഗാന രചിതാവായ മിഖാസ് കൂട്ടുങ്കൽ എം‌സി‌ബി‌എസ് അച്ചന്റെ "സമൃദ്ധി "എന്ന ആൽബത്തിലെ "പാടെ തകർന്നപ്പോൾ കുർബാനയായെന്ന്... " എന്നു തുടങ്ങുന്ന ഗാനത്തിലെ നാലുവരികളാണിവ. ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയവും ഇതുതന്നെയാണ്. ഈശോ ദിവ്യകാരുണ്യം സ്ഥാപിക്കുന്നതിനു മുമ്പേ കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തിയായിരുന്നു ഈശോയുടെ വളർത്തപ്പൻ യൗസേപ്പിതാവ്. അന്യന്റെ വിശപ്പിൽ അപ്പമാകുന്നവരെല്ലാം കുർബാനയായി മാറും എന്നാണ് കവി ഭാവന. അപ്പം സംതൃപ്തി, തൃപ്തി നൽകുന്ന യാഥാർത്ഥ്യമാണ് . തിരു കുടുംബത്തിൻ്റെ സംതൃപ്തിക്കുവേണ്ടി ജീവിതം വ്യയം ചെയ്ത യൗസേപ്പിതാവ് സ്വയം അപ്പമായി പരിണമിക്കുകയായിരുന്നു. ഉയിർത്തപ്പെടുകയായിരുന്നു. ദൈവപിതാവിന്റെ കർമ്മത്തിൽ സഹകാരിയായി ചേർന്നു കൊണ്ട് ഭൂമിയിൽ ജീവിച്ചപ്പോൾ യൗസേപ്പിതാവ് ദൈവത്തിന്റെ ഒരു കൂദാശയായി ഭൂമിയിൽ പരിണമിക്കുകയായിരുന്നു.വിശുദ്ധീകരിക്കുന്നത്' എന്നാണു കൂദാശ എന്ന സുറിയാനി പദത്തിന്റെ അർത്ഥം.എല്ലാ കൂദാശകളുടെയും ലക്ഷ്യം വിശുദ്ധീകരണമാണല്ലോ. ദൈവ പിതാവിന്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിൽ യൗസേപ്പിതാവ് നിലകൊണ്ടത് മനുഷ്യവംശത്തിന്റെ വിശുദ്ധികരണത്തിനും രക്ഷയ്ക്കും വേണ്ടിയായിരുന്നല്ലോ?. കുർബാന അനുഭവം സ്വന്തമാക്കാനും വിശുദ്ധികരണത്തിന്റെ പാതയിൽ മുന്നേറാനും യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം നമുക്കു തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-10-26-20:58:15.jpg
Keywords: ജോസഫ്, യൗസേ
Content: 17586
Category: 18
Sub Category:
Heading: വിവിധ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ക്കു അപേക്ഷിക്കാം: മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അവസാന തീയതി ഇന്ന്
Content: മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങി അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ സുവര്‍ണ്ണ അവസരം. സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതമായി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു മുന്‍വര്‍ഷങ്ങളില്‍ നിന്ന്‍ വിപരീതമായി ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഇതില്‍ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്. #{blue->none->b->പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് ‍}# എസ്എസ്എല്‍സി/പ്ലസ്ടു, വിഎച്ച്എസ്ഇ യില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും ഡിഗ്രിയ്ക്ക് 80 ശതമാനവും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്‍ ഒക്ടോബര്‍ 27 . {{APPLY ONLINE-> http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php#dialog/}} #{blue->none->b->മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് ‍}# സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിങ് ഡിപ്ലോമ/പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ക്രൈസ്തവ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. മെറിറ്റ് സീറ്റ് നേടിയവര്‍ക്കാണ് അവസരം. അവസാന തീയതി 20/11/2021. {{APPLY ONLINE-> http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php#dialog/}} #{blue->none->b->പ്രിമെട്രിക് സ്‌കോളര്‍ഷിപ്പ് ‍}# ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നീരേഖകള്‍ ആവശ്യമാണ്. അവസാനതീയതി നവംബര്‍ 15. #{blue->none->b->പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ‍}# പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന വിഭാഗങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അവസരം. അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, എസ്എസ്എല്‍സി ബുക്ക്, കഴിഞ്ഞവര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, നടപ്പുവര്‍ഷത്തെ ഫീസടച്ച രസീത് രേഖകള്‍ അനുബന്ധമായി നല്‍കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30. #{blue->none->b->മെറിറ്റ് കം സ്‌കോളര്‍ഷിപ്പ് ‍}# വിവിധ ടെക്‌നിക്കല്‍ കോഴ്‌സുകളിലും പ്രഫഷണല്‍ കോഴ്‌സുകളിലും പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് മെറിറ്റ് കം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനവസരം. അപേക്ഷിക്കാനായി ആധാര്‍ കാര്‍ഡ്, പാസ്ബുക്ക്, മുന്‍വര്‍ഷത്തെ മാര്‍ക്ക് ഷീറ്റ്, കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകരുടെ ഫോട്ടോ, എസ്എസ്എല്‍സി ബുക്ക്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, നടപ്പു വര്‍ഷത്തെ ഫീസടച്ച രസീത് എന്നിവ അനുബന്ധമായി നല്‍കണം.അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. #{blue->none->b->സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ‍}# നിലവില്‍ ബിരുദ കോഴ്‌സിന് ഒന്നാംവര്‍ഷം പഠിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്. ഹയര്‍ സെക്കന്‍ഡറി!/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ഡുറി കോഴ്‌സുകള്‍ക്ക് കുറഞ്ഞത് 80 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30. അപേക്ഷയോടൊപ്പം അനുബന്ധമായി ചേര്‍ക്കേണ്ട രേഖകള്‍ താഴെപ്പറയുന്നു. ആധാര്‍ കാര്‍ഡ്, ഫോട്ടോ, എസ്എസ്എല്‍സി ബുക്ക്, കഴിഞ്ഞവര്‍ഷത്തെ മാര്‍ക്കറ്റ് ലിസ്റ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, നടപ്പു വര്‍ഷത്തെ ഫീസടച്ച രസീത്.
Image: /content_image/India/India-2021-10-27-10:31:43.jpg
Keywords: സ്കോള
Content: 17587
Category: 14
Sub Category:
Heading: തീവ്രവാദികളുടെ കൈയില്‍പ്പെടാതെ സംരക്ഷിച്ച അമൂല്യ ക്രൈസ്തവ ഗ്രന്ഥങ്ങൾ സൂക്ഷിക്കാൻ ഇറാഖിൽ മ്യൂസിയം
Content: അങ്കാവ: ഇറാഖിൽ സംഹാര താണ്ഡവമാടിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽപ്പെടാതെ സൂക്ഷിച്ച അമൂല്യമായ പുരാതന കൈയെഴുത്തു പ്രതികളും ക്രൈസ്തവ ഗ്രന്ഥങ്ങളും സംരക്ഷിക്കാൻ അങ്കാവ ജില്ലയിൽ പുതിയ മ്യൂസിയം ആരംഭിക്കാൻ തീരുമാനമായി. ഇറാഖി കുർദിസ്ഥാന്റെ തലസ്ഥാനമായ ഇർബിൽ നഗരത്തിൽ ഒക്ടോബർ 23നു നടന്ന കൂടിക്കാഴ്ചയിൽ കൽദായ മെത്രാന്മാരാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇർബിലിലെ ക്രൈസ്തവർ തിങ്ങി പാർക്കുന്ന ഒരു ജില്ലയാണ് അങ്കാവ. കൽദായ സഭയുടെ തലവൻ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ കൂടിക്കാഴ്ചയുടെ അധ്യക്ഷത വഹിച്ചു. കൽദായ വൈദികരും, സെമിനാരി വിദ്യാർത്ഥികളും താമസിക്കുന്ന ഒരു കെട്ടിടത്തിൽ തന്നെയായിരിക്കും മ്യൂസിയം നിർമ്മിക്കുന്നത്. ഡൊമിനിക്കൻ സഭയിലെ വൈദികർക്ക് ആണ് നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. മ്യൂസിയത്തിലേക്ക് മാറ്റുന്ന അമൂല്യ ശേഖരങ്ങൾ കൂടിക്കാഴ്ചയിൽ പുരാതന ശേഖരം മൊസൂൾ ആർച്ച് ബിഷപ്പ് നജീബ് മൈക്കിൾ മറ്റ് മെത്രാന്മാർക്ക് പരിചയപ്പെടുത്തി. 2019ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈവശമിരുന്ന മൊസൂൾ നഗരത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ഡൊമിനിക്കൻ സഭാംഗമായ നജീബ് മൈക്കിൾ മൂസ പൗരസ്ത്യസഭയുമായി ബന്ധപ്പെട്ട പ്രാചീന ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിനും, പഠനത്തിനും വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്. 2014 ഓഗസ്റ്റ് മാസമാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ നിന്നും രക്ഷപെടാൻ പുരാതന ഗ്രന്ഥങ്ങളുടെ അമൂല്യ ശേഖരങ്ങളുമായി നിനവേ പ്രവിശ്യയിൽ നിന്നും ഒരു വാനിൽ നജീബ് മൈക്കിൾ പലായനം ചെയ്യുന്നത്. മറ്റ് നിരവധി ക്രൈസ്തവ വിശ്വാസികളും അവിടെ നിന്നും പലായനം ചെയ്തിരുന്നു. ഈ നാളുകളിൽ പുരാവസ്തുക്കളുടെ സംരക്ഷണത്തിനുവേണ്ടി ഇർബിലിലെ മറ്റ് അഭയാർത്ഥികളും അദ്ദേഹത്തെ സഹായിച്ചു. ഇതിൽ ക്രൈസ്തവരും, മുസ്ലിം മത വിശ്വാസികളും ഉണ്ടായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-27-12:14:57.jpg
Keywords: പുരാതന
Content: 17588
Category: 10
Sub Category:
Heading: ഇന്തോനേഷ്യയില്‍ ക്രിസ്തു വിശ്വാസം സധൈര്യം പ്രഘോഷിക്കുവാന്‍ എട്ടു നവവൈദികര്‍
Content: ജക്കാർത്ത: ആഗോളതലത്തില്‍ ഏറ്റവും വലിയ ഇസ്ളാമിക രാഷ്ട്രമായി കണക്കാക്കപ്പെടുന്ന ഇന്തോനേഷ്യയില്‍ ക്രിസ്തു വിശ്വാസത്തെ സധൈര്യം പ്രഘോഷിക്കുവാന്‍ തിരുപ്പട്ടം സ്വീകരിച്ച് എട്ടു നവവൈദികര്‍. പാപ്പുവ പ്രവിശ്യയിലെ ടിമിക രൂപതയിലാണ് രണ്ടു ദിവസങ്ങളായി വൈദികരുടെയും ഡീക്കൻമാരുടെയും പട്ടസ്വീകരണം നടന്നത്. ബന്ദൂങ്ങിലെ (പശ്ചിമ ജാവ) ബിഷപ്പ് അന്റോണിയസ് സുബിയാന്റോ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്തോനേഷ്യന്‍ സുരക്ഷസേനയും പാപ്പുവ ഇന്‍ഡിപെന്‍ഡന്‍സ് മൂവ്മെന്‍റും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ മേഖലയാണിത്. ഫാ.ഫ്രാൻസിസ്‌കസ് സോണ്ടെഗൗ, ഫാ.ജോസഫ് ബുനൈ, ഫാ.യെസ്‌കിയേൽ ബെലാവു, ഫാ.സിൽവസ്റ്റർ ബോബി, ഫാ.സിൽവസ്റ്റർ ഡോഗോമോ, ഫാ.വിൻസെന്റിയസ് ബുഡി നഹിബ, ഫാ.ഫെബ്രോണിയസ് ആഞ്ചലോ, ഫാ.പൗലോസ് ലിയോ പാറ്റി യെരൂവുയാൻ, ഫാ.റീക്കി ഐകാർ ഐ എന്നിവരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഇമ്മാനുവൽ റിച്ചാർഡസ് ബുവാങ്‌ലെല, റിക്കി ഇക്കറോൾ യൂയാനൻ എന്നിവര്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഇന്തോനേഷ്യയിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനും പ്രാദേശിക സഭയ്ക്കും തിരുപ്പട്ട സ്വീകരണം ഏറെ ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്. മധ്യ പാപ്പുവ മുതൽ ഗ്രേറ്റ് ദ്വീപിന്റെ വടക്ക് വരെ തെക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശം ഉള്‍ക്കൊള്ളുന്നതാണ് ടിമിക രൂപത. 1.2 ദശലക്ഷം ജനസംഖ്യയിൽ 114,680 കത്തോലിക്ക വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2021-10-27-14:27:25.jpg
Keywords: ഇന്തോനേ
Content: 17589
Category: 18
Sub Category:
Heading: മദർ തെരേസ സ്കോളർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം
Content: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കു നൽകുന്ന മദർതെരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് , അപേക്ഷാ സമർപ്പണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 ആണ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നേഴ്സിങ് കോളേജു കളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000/- രൂപയാണ് സ്കോളർഷിപ്പ് ലഭിക്കും. ജനസംഖ്യനുപാതത്തിൽ നൽകുന്ന മദർതെരേസ സ്കോളർഷിപ്പിന്, ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കേ,അപേക്ഷിക്കാനാകൂ. അപേക്ഷകർ,പ്ലസ് ടു പരീക്ഷയിൽ 45% മാർക്ക് നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കുന്നതാണ്. 50% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നതാണ്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. നിലവിൽ കോഴ്സിൽ ഒന്നാം വർഷം ചേർന്നവർക്കും ഈ അക്കാദമിക രണ്ടാം വർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. #{blue->none->b->കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും ‍}# {{APPLY ONLINE-> http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php#dialog/}} (ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് )
Image: /content_image/India/India-2021-10-27-15:26:38.jpg
Keywords: സ്കോ
Content: 17590
Category: 13
Sub Category:
Heading: ഭ്രൂണഹത്യ ചെയ്യില്ലെന്ന് അള്‍ത്താരയ്ക്കു മുന്‍പില്‍ പ്രതിജ്ഞ ആവര്‍ത്തിച്ച് മെക്സിക്കന്‍ ഡോക്ടര്‍മാര്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജാലിസ്‌കോ സംസ്ഥാനത്തെ സാൻ ജുവാൻ ഡി ലോസ് ലാഗോസ് കത്തീഡ്രൽ ബസിലിക്കയിലെ അള്‍ത്താരയുടെ മുന്‍പില്‍ ഒരു കാരണവശാലും ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന പ്രതിജ്ഞയെടുത്ത് ഡോക്ടര്‍മാര്‍. ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്‌പെയുടെ സാന്നിധ്യത്തിലായിരിന്നു ഭ്രൂണഹത്യയ്ക്കെതിരെയുള്ള തങ്ങളുടെ ശക്തമായ നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച് നൂറോളം ഡോക്ടര്‍മാര്‍ തീരുമാനം പുതുക്കിയത്. ഒക്‌ടോബർ 23 ശനിയാഴ്ച മരിയന്‍ തിരുസ്വരൂപത്തിന് മുന്നിലായിരിന്നു പ്രതിജ്ഞ ചടങ്ങ്. സാൻ ജുവാനിലെ പരിശുദ്ധ അമ്മയുടെയും ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്പേയുടെയും സാന്നിധ്യത്തിന് സാക്ഷിയായി ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന് സത്യപ്രതിജ്ഞയെടുക്കുകയാണെന്ന് മെക്സിക്കൻ ഡോക്ടർമാര്‍ പ്രതിജ്ഞയില്‍ ഊന്നിപ്പറഞ്ഞു. ഭ്രൂണഹത്യയെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രിം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരിന്നു ഇപ്രകാരം ചെയ്യുവാന്‍ തീരുമാനിച്ചതെന്ന് ഡോക്ടറായ എവറാർഡോ ലോപ്പസ് പാഡില്ല എസിഐ പ്രെൻസയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തു ജീവന് വലിയ രീതിയില്‍ ഭീഷണി ഉയര്‍ത്തിയ മാസമായിരിന്നു ഇത്. അതിനാല്‍ മെഡിക്കൽ യൂണിയനിൽ നിന്ന് മറ്റ് ഡോക്ടര്‍മാരെ ക്ഷണിക്കുകയായിരിന്നുവെന്നും കത്തോലിക്കാ ശൈലിയിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞ പുതുക്കുകയായിരിന്നുവെന്നും ഡോ. എവറാർഡോ കൂട്ടിച്ചേര്‍ത്തു. ജീവന്റെ മഹത്വത്തെ മാനിക്കുന്ന ഡോക്ടര്‍മാരെ ഒരുമിച്ച് ചേര്‍ക്കുന്നതിനായി തങ്ങള്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. 2018 ജൂണ്‍ മാസത്തില്‍ കത്തോലിക്കാ ഡോക്ടര്‍മാരുടെ രാജ്യാന്തര പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു സംസാരിച്ചപ്പോള്‍ ജീവന്റെ മഹത്വം മാനിക്കണമെന്ന് പാപ്പ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിന്നു. കത്തോലിക്കരായ ഡോക്ടര്‍മാരുടെ ജോലി വിശ്വാസത്തില്‍ വേരൂന്നി ക്രൈസ്തവ സാക്ഷ്യം ഉള്‍ച്ചേരുന്നതാകണമെന്നും ജീവന്‍ അതിന്‍റെ ഏറ്റവും ദുര്‍ബലമായ രോഗാവസ്ഥയിലോ പ്രായത്തിലോ എത്തിയാലും വൈദ്യശാസ്ത്രത്തിന്‍റെ ഏതു ഘടകവും നിലപാടും ജീവന് എതിരാകാന്‍ പാടുള്ളതല്ലായെന്നും അന്നു പാപ്പ പ്രസ്താവിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-27-16:41:22.jpg
Keywords: മെക്സി
Content: 17591
Category: 18
Sub Category:
Heading: പ്രളയബാധിതരെ കൈപിടിച്ചുയർത്താൻ സമഗ്ര പുനരധിവാസ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി രൂപത
Content: കാഞ്ഞിരപ്പള്ളി: നാടിനെ കണ്ണീരിലാഴ്ത്തിയ പ്രളയദുരന്തത്തിൽ തലമുറകളുടെ അധ്വാനവും കരുതലും ഒഴുകിപ്പോയ കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളുടെ പുനരധിവാസത്തിനും പുനർനിർമാണത്തിനും സഹായ സമാശ്വാസ പദ്ധതികളുമായി കാഞ്ഞിരപ്പള്ളി രൂപത. രൂപതയുടെയും ഇടവകകളുടെയും സ്ഥലങ്ങളിൽ അനുയോജ്യമായവ കണ്ടെത്തിയും സുമനസുകളുടെ സ്ഥലങ്ങൾ സംഭാവനയായി സ്വീകരിച്ചും പുനരധിവാസ ഭവന നിർമാണ പദ്ധതിക്കായി രൂപത ഒരു ഭൂനിധി രൂപീകരിക്കും. ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും അറ്റകുറ്റപണികളും നഷ്ടങ്ങളുണ്ടായവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുമാണ് നടപ്പിലാക്കുന്നത്. വിവിധ പ്രദേശങ്ങളിൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി പാർപ്പിടങ്ങൾ നിർമിക്കുവാനുള്ള പദ്ധതി തയ്യാറാക്കി വരുന്നു. പുനരധിവാസ പദ്ധതിയുടെ രൂപരേഖ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു. വെള്ളളപ്പാച്ചിൽ ഒഴിഞ്ഞതിനു പിന്നാലെ എല്ലാം നഷ്ടമായവർക്ക് ആശ്വാസവും സഹായവുമായി ഇതിനോടകം രൂപതയിലെ സന്യാസസമൂഹങ്ങളും അത്മായസംഘടനകളും ഇടവകകളും സ്ഥാപനങ്ങളും വ്യക്തികളും സഹായസംരംഭങ്ങളിൽ സഹകാരികളായിട്ടുണ്ട്. നിലവിൽ ലഭ്യമാകുന്ന സർക്കാർ സംവിധാനങ്ങളോടു ചേർന്ന് മനസിലും ശരീരത്തിലും മുറിവേറ്റവരുടെ ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങളിൽ രൂപതയും സഹകാരികളാവുകയാണ്. ഓരോ വർഷവും കാഞ്ഞിരപ്പള്ളി രൂപത 20 കോടിയോളം രൂപ രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലമെന്റ് സൊസൈറ്റി, ജീവൻ ദശാംശ പദ്ധതി തുടങ്ങിയ രൂപത സംവിധാനത്തിന്റെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചെലവഴിക്കുന്നുണ്ട്. പ്രദേശങ്ങൾക്കും ജനങ്ങൾക്കും നേരിടേണ്ടിവന്ന മഹാദുരന്തത്തിൽ 18 മനുഷ്യരുടെ ആൾനാശത്തിനു പുറമെ സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്തവിധം നഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങളാണ് സഹായങ്ങൾ അർഹിക്കുന്നതും അഭ്യർഥിക്കുന്നതും അടിയന്തിര സാഹചര്യത്തെ നേരിടാൻ കാഞ്ഞിരപ്പള്ളി നിർമ്മാണ പുനരധിവാസ പദ്ധതിയിൽ സ്ഥലം, സാമഗ്രികൾ, സാമ്പത്തികം ഉൾപ്പെടെ ആവുന്ന സഹായങ്ങൾ നൽകി റെയിൻബോ പദ്ധതിയിൽ സഹകരിക്കുവാൻ വിശ്വാസസമൂഹത്തോട് മാർ ജോസ് പുളിക്കൽ ആഹ്വാനം ചെയ്തു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ അതിരിടുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ കൊക്കയാർ, അഴങ്ങാട്, മേലോരം, മുക്കുളം, വടക്കേമല, ഏന്തയാർ മുണ്ടക്കയം, പാലൂർക്കാവ്, തെക്കേമല, കാഞ്ഞിരപ്പള്ളി, അലി, പഴയിടം, ചേനപ്പാടി, കൊരട്ടി, ആനക്കല്ല്, കപ്പാട്, എരുമേലി, ചെറുവള്ളി തുടങ്ങിയ ഗ്രാമീണ പ്രദേശങ്ങളിലാണ് നൂറ്റാണ്ടിലെതന്നെ അത്യപൂർവമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കോടികളുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞും റോഡുകൾ മുറിഞ്ഞും ഒറ്റപ്പെട്ടുപോയ അഴങ്ങാട്, മുക്കുളം, വടക്കേമല മലയോരഗ്രാമങ്ങളിലെ കുടിയേറ്റ കർഷകർക്കുണ്ടായ വൻ കഷ്ടനഷ്ടങ്ങൾ തുടക്കത്തിൽ മാധ്യമങ്ങളിൽ വരാതിരുന്നതിനാൽ പുറംലോകം അറിഞ്ഞിരുന്നില്ല. കുടുംബത്തിനോ ഗ്രാമത്തിനോ പ്രദേശത്തിനോ അവരുടെ തനിച്ചുള്ള അധ്വാനത്തിലും സംഭാവനയിലും നാടിനെയും വീടിനെയും തിരികെപ്പിടിക്കാൻ സാധിക്കില്ലാത്ത സാഹചര്യമാണുള്ളത്. പ്രളയം പിൻവാങ്ങിയ മണിക്കൂറുകളിൽ തന്നെ രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കലിന്റെ അധ്യക്ഷതയിൽ വിവിധ അജപാലന സമിതികളും സാമൂഹിക സേവന വിഭാഗങ്ങളും അടിയന്തര യോഗങ്ങൾ ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കു രൂപം നൽകിയിരുന്നു. തുടർന്ന് വിവിധ സന്യാസ സന്യാസിനി സമൂഹങ്ങളുടെ യോഗങ്ങൾ ചേർന്ന് നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി. അപ്രതീക്ഷിത പ്രളയത്തിൽ പ്രദേശങ്ങൾ ഒറ്റപ്പെടുകയും ഗതാഗതതടസത്തിൽ ഏറെപ്പേർ വഴിമധ്യേ കുരുങ്ങുകയും ചെയ്തവേളയിൽ വിവിധദേശക്കാരായ യാത്രക്കാർ, ശബരിമല തീർഥാടകർ തുടങ്ങിയവർക്കും ദുരിതത്തിൽ അകപ്പെട്ടവർക്കും കുട്ടിക്കാനം മരിയൻ കോളജ്, കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും വിവിധ ഇടവകളിലെ പാരീഷ് ഹാളുകളിലും സ്കൂൾ കെട്ടിടങ്ങളിലും ഭക്ഷണവും സുരക്ഷിത താമസവും ക്രമീകരിച്ചിരുന്നു. സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം ആരംഭിച്ച ഹെൽപ് ഡെസ്കിലൂടെ ഒറ്റപ്പെട്ടുപോയവരുടെ വിവിധ അഭ്യർത്ഥനകൾക്കും ആവശ്യങ്ങൾക്കും കാര്യക്ഷമമായ രീതിയിൽ സഹായങ്ങൾ നൽകിയിരുന്നു. വൈദികരുടെയും സന്യാസ്തരുടെയും അത്മായ സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉപളയ ബാധിത മേഖലകളിൽ ശുചീകരണം ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുവദീപ്തി എസ്എംവൈഎം, എ.കെ.സി.സി, പിതൃവേദി, മാതൃവേദി, ജീസസ് യൂത്ത്, വിൻസെന്റ് ഡി പോൾ, മിഷൻലീഗ് എന്നിവ തുടർന്നുവരികയാണ്. രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയിലൂടെ സഹായങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. അടിയന്തിര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ രൂപതയുടെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രളയദുരന്തത്തിൽ പരിക്കേറ്റവർക്ക് ആദിവസങ്ങളിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യചികിത്സ നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപതയിലെ സംഘടനകളുടെയും അജപാലന സാമൂഹ്യസേവന വിഭാഗങ്ങളുടെയും കൂട്ടായസഹകരണത്തോടെ ആശ്വാസ ഏകോപിപ്പിക്കുകയാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവരും ഇപ്പോഴും അപകടസാധ്യതാ മേഖലയിലുള്ളവരും സഹായ പദ്ധതികൾ വിവിധയിടങ്ങളിൽ പള്ളികളുടെ സ്ഥാപന സംവിധാനത്തിൽ കഴിയുന്നുണ്ട്. ഈ ദിവസങ്ങളിൽ മാർ ജോസ് പുളിക്കൽ ദുരിതബാധിതമേഖലകളിൽ തുടർച്ചയായി സന്ദർശനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകിവരുന്നു. ഒപ്പം ഉറ്റവരെ നഷ്ടപ്പെടുകയും ജീവിതത്തിന്റെ കരുതൽ കൈവിട്ടുപോവുകയും ചെയ്തതിന്റെ ദുഖത്തിൽ കഴിയുന്നവരെ സന്ദർശിച്ച് സാന്ത്വനവും പ്രത്യാശയും പകരാനും മാർ ജോസ് പുളിക്കൽ സന്ദർശനങ്ങൾ തുടരുകയാണ്. വേദനിക്കുന്ന സഹോദരങ്ങൾക്ക് ആശ്വാസമേകുവാൻ എല്ലാവർക്കും മാനുഷികവും ധാർമികവിമായ ഉത്തരവാദിത്തമുണ്ടെന്നും നിസഹായരായവർക്ക് സാന്ത്വനവും കരുതലും നൽകുന്ന വിധത്തിൽ രൂപതയുടെ ബൃഹത്തായ പുനരധിവാസ സംരംഭത്തിൽ സംഘടനകളും വിശ്വാസികളും സ്ഥാപനങ്ങളും അടിയന്തിര പ്രാധാന്യത്തോടെ ഒരുമയുടെ കരുതലായി കൈകോർക്കേണ്ടതുണ്ട്. രൂപതയുടെ ശുശ്രൂഷാ സംവിധാനങ്ങൾ സാഹചര്യത്തിനൊത്തുയർന്ന് നൽകിവരുന്ന വലിയ സേവനങ്ങളെ ബഹുമതിക്കുന്നതായും വിപുലമായ പുനരധിവാസ പദ്ധതിയിൽ പങ്കുചേരാൻ ഏവരും മുന്നോട്ടുവരാൻ അഭ്യർഥിക്കുന്നതായും ജോസ് പുളിക്കൽ പറഞ്ഞു. പത്രസമ്മേളനത്തിൽ വികാരി ജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ, മലനാട് ഡെവണ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ഫിനാൻസ് കൗൺസിൽ സെക്രട്ടറി അഡ്വ. സോണി തോമസ് പുരയിടത്തിൽ എന്നിവരും പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-27-17:58:09.jpg
Keywords: കാഞ്ഞി
Content: 17592
Category: 1
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമം: ക്രൈസ്തവരോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം അറിയിച്ച് സീറോ മലബാര്‍ സഭ
Content: രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന വിവേചനപരമായ അനുപാതം ഭരണഘടനാവിരുദ്ധമാണെന്നും സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്കു വീതിക്കണമെന്നും ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിൻമേൽ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജിയും ബഹു. ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഈ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നു. സര്‍വ്വകക്ഷിയോഗത്തിലും മറ്റും സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നു ചുവടുമാറിയതു ചില സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്നു ന്യായമായും അനുമാനിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ പാടില്ലെന്നും അപ്രകാരമുള്ള വേര്‍തിരിവുകള്‍ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷതത്വങ്ങള്‍ക്കു വിരുദ്ധമാണെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാകേണ്ട സംസ്ഥാന സര്‍ക്കാര്‍, ബഹു. ഹൈക്കോടതിയുടെ 24355/2020 വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. നിയമവേദികളില്‍ സര്‍ക്കാര്‍ നിലപാടുകളെടുക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും സമഭാവനയോടെ കണക്കിലെടുക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാടു തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെയുള്ള നിയമനടപടികളുമായി പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സഹകരിച്ചു മുന്നോട്ടു പോകുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-27-18:31:55.jpg
Keywords: ന്യൂനപക്ഷ