Contents
Displaying 17171-17180 of 25113 results.
Content:
17543
Category: 1
Sub Category:
Heading: നൈജീരിയയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മടങ്ങിയ വൈദികനെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി തട്ടിക്കൊണ്ടുപോകലിനിരയായി. അബിയ സംസ്ഥാനത്തിലെ ഉമുവാഹിയ രൂപതയിലെ സെന്റ് തെരേസാസ് ഇടവകയിലെ അസിസ്റ്റന്റ് വൈദികനായ ഫാ. ഗോഡ്ഫ്രെ ചിമെസിയെയാണ് അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഒക്ടോബര്‍ 13 ബുധനാഴ്ച സെന്റ് തെരേസാസ് ഇടവകയുടെ കീഴിലുള്ള സെന്റ് ഗബ്രിയേല്‍ ദേവാലയത്തില്‍ പ്രഭാത കുര്‍ബാന അര്‍പ്പിച്ച് മടങ്ങുമ്പോള്‍ അഫാരാവുകുവിലെ എനിയുക്വു റോഡില്‍വെച്ചായിരുന്നു സംഭവം. ഫാ. ചിമെസി സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ അജ്ഞാതര്‍ വൈദികനെ കാറില്‍ നിന്നും ഇറക്കി തങ്ങളുടെ വാഹനത്തില്‍ കൊണ്ടുപോകുകയായിരിന്നുവെന്ന് ദൃക്സാക്ഷി നൈജീരിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ തിരുപ്പട്ടസ്വീകരണം നടത്തിയ ഫാ. ചിമെസി ഓഗസ്റ്റിലാണ് സെന്റ് തെരേസാസ് ഇടവകയിലെത്തിയത്. വൈദികനെ തട്ടിക്കൊണ്ടു പോയ അതേദിവസം തന്നെ മറ്റൊരു സ്ത്രീയും തട്ടിക്കൊണ്ടുപോകലിന് ഇരയായതായി ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ‘ഇന്റർ സൊസൈറ്റി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 'ക്രൈസ്തവരുടെ ഏറ്റവും വലിയ കൊലക്കളമാണ് നൈജീരിയ' എന്നാണ് പറയുന്നത്. ഏതാണ്ട് 18,500 ആളുകളേയാണ് കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ കൊള്ളക്കാരുടെ ആക്രമണങ്ങളോ, ഗോത്രവര്‍ഗ്ഗക്കാരും കൃഷിക്കാരും തമ്മിലുള്ള പോരാട്ടങ്ങളോ ആയി ചിത്രീകരിച്ചുകൊണ്ട്, നൈജീരിയയെ ക്രിസ്ത്യന്‍ വിമുക്ത രാഷ്ട്രമാക്കി മാറ്റുവാന്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളാണിതെന്നും ഇതിനെ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്നു അമേരിക്കന്‍ കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) 2021-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്മീഷണര്‍ ഗാരി എല്‍ ബോയര്‍ പ്രസ്താവിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-21-17:58:22.jpg
Keywords: നൈജീ

17544
Category: 4
Sub Category:
Heading: വാഴ്ത്തപ്പെട്ട ചാൾസും വിവാഹിതർക്കുള്ള അഞ്ചു കല്‍പ്പനകളും
Content: ഒക്ടോബർ 21 വാഴ്ത്തപ്പെട്ട ചാൾസിൻ്റെ തിരുനാൾ ദിനമാണ്. വിവാഹ തീയതി തിരുനാളായി ആഘോഷിക്കാൻ കത്തോലിക്കാ സഭയിൽ ഭാഗ്യലഭിച്ച വ്യക്തിയെ നിങ്ങൾക്കു പരിചയപ്പെടേണ്ടേ ? പരമ്പരാഗതമായി ഒരു വിശുദ്ധനോ വിശുദ്ധയോ മരിച്ച തീയതി, അതായതു സ്വർഗ്ഗത്തിൽ പ്രവേശിച്ച ദിനമാണു തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കുക, എന്നാൽ ആസ്ട്രിയയിലെ വാഴ്ത്തപ്പെട്ട ചാൾസിന്റെ കാര്യത്തിൽ, മരണ ദിനമല്ല വിവാഹദിന തിരുനാൾ ദിനം. (ഒക്ടോബർ 21) അതിനു കാരണം വിവാഹ ജീവിതം ചാൾസിന്റെ വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ സഹായമായിരുന്നതുകൊണ്ടാണ്. ആസ്ട്രിയായിലെ ആസ്ട്രോ ഹംഗേറിയൻ വംശത്തിലെ അവസാന ചക്രവർത്തി ആയിരുന്നു ചാൾസ്. ഒന്നാം ലോകമഹായുദ്ധ കാലത്തു സമാധാനം സ്ഥാപിക്കാനായി അക്ഷീണം പ്രയ്നിച്ച മനുഷ്യസ്നേഹി. കുടുംബത്തെ അങ്ങയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത വിശ്വസ്തനായ ഭർത്താവ്, ദയാലുവായ ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ചാൾസ്. ശക്തമായ കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന ചാൾസിനു വിശുദ്ധ കുർബാനയോടും ഈശോയുടെ തിരുഹൃദയത്തോടും സവിശേഷ ഭക്തി ഉണ്ടായിരുന്നു. 1911 ഒക്ടോബർ 21 ന് ബർബണിലെയും പാർമയിലെയും രാജകുമാരിയായ സീത്തായെ വിവാഹം കഴിച്ചു. ചാൾസിന്റെയും ഭാര്യ സിത്തായുടെയും ദാമ്പത്യ ജീവിതത്തിനു പതിനൊന്നു വർഷമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും, ദൈവം 8 കുഞ്ഞുങ്ങളെ നൽകി അവരെ അനുഗ്രഹിച്ചു. 1914 ജൂൺ 28 ന് ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാണ്ടിന്റെ വധത്തോടെ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു. ഫെർഡിനാണ്ടിൻ്റെ വധത്തെ തുടർന്ന് ചാൾസ് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ സിംഹാസനത്തിന്റെ അവകാശിയായി. 1916 നവംബർ 21 ന് ഫ്രാൻസിസ് ജോസഫ് ചക്രവർത്തിയുടെ മരണത്തോടെ ചാൾസ് ഓസ്ട്രിയ ചക്രവർത്തിയായി; 1916 ഡിസംബർ 30 ന് ഹംഗറിയിലെ അപ്പോസ്തോലിക രാജാവായി കിരീടമണിഞ്ഞു. ക്രിസ്ത്യൻ ഉപവിയും സാമൂഹിക പരിഷ്കരണവും നടപ്പാക്കാനുള്ള ഒരു മാർഗമായിട്ടാണ് അദ്ദേഹം തന്റെ കിരീടധാരണത്തെ കണ്ടത്. സമാധാനത്തിനും യുദ്ധം അവസാനിപ്പിക്കാനും അക്ഷീണം പ്രയ്നിച്ച ചാൾസ് ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പയുടെ സമാധാന ശ്രമങ്ങളെ പിന്തുണച്ച ഏക ലോക നേതാവായിരുന്നു. യുദ്ധാനന്തരം 1919 മാർച്ചിൽ ചാൾസിനെ സ്വിറ്റ്സർലൻഡിലേക്ക് നാടുകടത്തി. മധ്യ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ വളർച്ച തടയാൻ ശ്രമിച്ച ചാൾസ് 1921 ൽ രണ്ടു തവണ അധികാരത്തിൽ തിരിച്ചു വരാൻ ശ്രമിച്ചു. ആഭ്യന്തര യുദ്ധം കാരണം അതു നടന്നില്ല. ലോക മഹായുദ്ധകാലത്തു ഒരു വലിയ സാമ്രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നിട്ടു, 1922ൽ മരിക്കുന്നതുവരെ വിവാഹമെന്ന കൂദാശയുടെ പ്രാധാന്യം അദ്ദേഹം മറന്നില്ല. വാഴ്ത്തപ്പെട്ട ചാൾസിന്റയും ദൈവദാസിയായ ഭാര്യ സീത്തായുടെയും ദാമ്പത്യ ജീവിതത്തിൽ നിന്നു രൂപം കൊണ്ട ഈ അഞ്ചു വിവാഹ നിർദ്ദേശങ്ങൾ ഇന്നും സ്ഥല കാല വ്യത്യാസമില്ലാതെ ഏവർക്കും അനുകരണീയമാണ്. #{blue->none->b-> 1) ജീവിത പങ്കാളിയെ സ്വർഗ്ഗത്തിൽ എത്തിക്കുക എന്നതാണ് വിവാഹത്തിന്റെ പ്രഥമ ലക്ഷ്യം എന്നതു മറക്കാതിരിക്കുക }# തങ്ങളുടെ രാജകീയ വിവാഹത്തിനു തലേന്ന് ചാൾസ് സീത്തായോടു ഇപ്രകാരം പറഞ്ഞു, “സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതിനു ഇപ്പോൾ മുതൽ നമുക്കു പരസ്പരം സഹായിക്കാം.” വിവാഹം എല്ലാറ്റിനും ഉപരി ഒരു കൂദായാണ് ഈ സത്യം മറക്കാൻ എളുപ്പമാണ്. വിവാഹം എന്ന കൂദാശയിലൂടെ ദൈവം ദമ്പതികൾക്കു അവരുടെ ജീവിതാവസ്ഥയിൽ നിന്നു കൊണ്ടു സ്വർഗ്ഗത്തിൽ എത്തിച്ചേരാനുള്ള കൃപ നൽകുന്നു. ദൈവം നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നു, ജീവിത പങ്കാളിക്കു വിശുദ്ധിയിൽ വളരാനുള്ള സഹായം നൽകികൊണ്ടു ഈ ദൈവിക സന്തോഷത്തിൽ ദമ്പതികൾ പങ്കുചേരണം. ഇതു അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ദൈവീക കൃപയാൽ സാധ്യമാണ്. #{blue->none->b-> 2) വിവാഹ ജീവിതത്തെ ദൈവത്തിനു പരിശുദ്ധ കന്യകാമറിയത്തിനും ഭരമേല്പിക്കുക }# സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ പരസ്പരം സഹായിക്കണമെങ്കിൽ ദൈവീക കൃപ സമൃദ്ധമായി വേണമെന്നു അവർക്കു നല്ല ബോധ്യമുണ്ടായിരുന്നു. ചാൾസിന്റെയും സിത്തായുടെയും വിവാഹമോതിരത്തിൽ ലത്തീൻ ഭാഷയിൽ Sub tuum praesidium confugimus, sancta Dei Genitrix” (ഓ പരിശുദ്ധ മറിയമേ നിന്റെ സംരക്ഷണത്തിനായി ഞങ്ങൾ പറക്കുന്നു) എന്നു ആലേഖനം ചെയ്തിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷഷണത്തിനു ഭരമേല്പിച്ചുകൊണ്ടുള്ള ഒരു പുരാതന പ്രാർത്ഥനയാണിത്. മധുവിധുവിനു പോകുന്നതിനു മുമ്പേ മരിയ സെല്ലിലുള്ള മാതാവിന്റെ ബസിലിക്കയിലേക്കു (Great Mother of Austria) തീർത്ഥാടനത്തിനാണു ചാൾസും സീത്തായും ആദ്യം പോയത്. കുടുംബ ജീവിതത്തിന്റെ പ്രശ്നങ്ങളിൽ സഹായിക്കാൻ പരിശുദ്ധ മറിയത്തിനു കഴിയുമെന്നു ആ ദമ്പതികൾ എന്നും വിശ്വസിച്ചിരുന്നു. #{blue->none->b-> 3) വിവാഹദിനത്തിനു ശേഷം ഒരിക്കലും "ഞാൻ" ഇല്ല "ഞങ്ങൾ" മാത്രമേ കാണാവു }# വിവാഹ ജീവിതത്തിൽ പലപ്പോഴും കടന്നു വരാറുള്ള ഒരു പ്രലോഭനമാണ് ഭർത്താവിന്റെയും ഭാര്യയുടെയും ജോലികൾ വേർതിരിച്ചു കാണുക എന്നത്. ചാൾസും സീത്തായും മക്കളും ഒരു ടീമായിട്ടാണു ജീവിച്ചതും പ്രവർത്തിച്ചതും. ഭർത്താവിന്റെ ജോലിയിൽ താൽപര്യമുണ്ടായിരുന്ന സീത്താ ചാൾസിനു വേണ്ട നേരത്തു നിർദ്ദേശങ്ങൾ കൊടുക്കാൻ ഭയപ്പെട്ടിരുന്നില്ല. രാജകീയ ജീവിതത്തിന്റെ പ്രൗഡിയിൽ, ആ ദമ്പതികൾ, കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തുക എന്ന ഉത്തരവാദിത്വത്തെ നിസ്സാരമായി കരുതിയില്ല. കുഞ്ഞുങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക, ദൈവസ്നേഹത്തിൽ വളർത്തുക ഇവ സീത്തായുടെ മാത്രം ജോലി ആയിരുന്നില്ല. ചാൾസും അതിനായി സമയം കണ്ടെത്തിയിരുന്നു. സകല അർത്ഥത്തിലും അവർ ഇരുവരും ഒരു ശരീരമായി തീർന്നിരുന്നു. #{blue->none->b-> 4) സ്നേഹത്തിന്റെ ജ്വാല നിരന്തരം ഉത്തേജിപ്പിക്കുക. }# ഒന്നാം ലോക മഹായുദ്ധകാലത്തെ ഒരു ഭരണാധികാരി എന്ന നിലയിൽ ചാൾസിനു നിരന്തരം യാത്ര ചെയ്യേണ്ടതിന്റെയും സൈനിക തീരുമാനങ്ങൾ എടുക്കേണ്ടതിനായി കുടുംബത്തിൽ നിന്നു അകന്നു നിൽക്കേണ്ട നിരവധി സാഹചര്യങ്ങളുണ്ടായിരുന്നു. ഭാര്യയിൽ നിന്നും മക്കളിൽ നിന്നു അകന്നു കഴിയുന്നതു അദ്ദേഹത്തിനു വലിയ ദു:ഖമായിരുന്നു. ഇതു പരിഹരിക്കുന്നതിനു വേണ്ടി സൈനിക ആസ്ഥാനത്തും രാജകൊട്ടാരത്തും ടെലിഫോൺ സ്ഥാപിക്കുകയും ദിവസത്തിൽ പല തവണ സീത്തയെയും മക്കളെയും വിളിക്കുകയും ചെയ്തിരുന്നു. രാജ്യഭരണത്തോടൊപ്പം കുടുംബ ജീവിതവും ചാൾസിനു വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്നേഹത്തിന്റെ ജ്വാലകളെ ആളിക്കത്തിക്കാനുള്ള അവസരങ്ങളിൽ വിമുഖത കാണിച്ചാൽ കുടുംബ ഭദ്രത തകരുമെന്നു ചാൾസും സീത്തയും തിരിച്ചറിഞ്ഞിരുന്നു. #{blue->none->b-> 5) എതു പരീക്ഷണങ്ങളെയും അതിജീവിക്കുന്ന നിത്യം നിലനിൽക്കുന്ന സ്നേഹത്താൽ പരസ്പരം സ്നേഹിക്കുക. }# വിവാഹ ജീവിതത്തിലെ ആദ്യ സ്നേഹാനുഭൂതികൾ എത്ര പെട്ടന്നാണു അപ്രത്യക്ഷമാകുന്നതെന്ന് പലരും അതിശയിച്ചട്ടുണ്ടാവും. സ്നേഹാനുഭൂതികളുടെ അഭാവം കഷ്ടതകൾക്കിടയിൽ ദമ്പതികളെ നിരുത്സഹരക്കിയേക്കാം. കഷ്ടതയുടെ നാളുകളിൽ പോലും സ്നേഹത്തിൽ ഒന്നായിരിക്കാൻ ഈ ദമ്പതികൾ ശ്രദ്ധിച്ചിരുന്നു. സ്വന്തം രാജ്യം ത്യജിച്ചു വിപ്രാവസ്ത്തിനു പോകേണ്ടി വന്ന അവസ്ഥയിലാണു അവരുടെ സ്നേഹം ഏറ്റവും ആഴത്തിൽ വേരുപാകിയത്. അതിനു ശേഷം ന്യുമോണിയ ബാധിച്ചു ചാൾസു മരണത്തിനു കീഴടങ്ങിയപ്പോഴും ആ ദാമ്പത്യസ്നേഹത്തിനു യാതൊരു ഉലച്ചിലും തട്ടിയില്ല. “ഞാൻ നിന്നെ അവസാനമില്ലാതെ സ്നേഹിക്കുന്നു ” ഭാര്യയോടുള്ള ചാൾസിന്റെ അവസാന വാക്കുകളായിരുന്നു ഇത്. ചാൾസിനോടുള്ള സ്നേഹത്തെ പ്രതി പിന്നീടു സീത്ത ജീവിച്ച 67 വർഷങ്ങൾ കറുത്ത വസ്ത്രങ്ങൾ മാത്രമേ അവൾ ധരിക്കുമായിരുന്നുള്ളു. സ്വർഗ്ഗത്തിലെത്തി ഭർത്താവിനെ കാണാൻ സ്വയം ഒരുങ്ങുക ആയിരുന്നു അവൾ. അവരുടെ സ്നേഹം ഒരു വികാരം മാത്രമായിരുന്നില്ല മരണം വരെയും അതിനപ്പുറവും പരസ്പരം സ്നേഹിച്ചു കൊള്ളാം എന്നുള്ള ഒരു ദൃഢമായ തീരുമാനമായിരുന്നു അത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} #repost
Image: /content_image/Mirror/Mirror-2021-10-21-18:35:13.jpg
Keywords: വിവാഹ

17545
Category: 1
Sub Category:
Heading: ഡേവിസിന്റെ ചികിത്സയ്ക്കു ആവശ്യമായ തുക ലഭിച്ചു: ഇനി വേണ്ടത് പ്രാര്‍ത്ഥനാസഹായം
Content: ചെറുപ്പം മുതലേ പ്രമേഹ രോഗബാധിതനായി നിരവധിയായ ക്ലേശങ്ങളിലൂടെ കടന്നുപോയി കൊണ്ടിരിന്ന എറണാകുളം കുത്തിയതോട് സ്വദേശിയായ ഡേവിസ് എന്ന യുവാവിനു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചുള്ള വാര്‍ത്ത ഈ ലിങ്കില്‍ കഴിഞ്ഞ വ്യാഴാഴ്ച (21/10/2021) പ്രസിദ്ധീകരിച്ചിരിന്നു. വൃക്ക തകരാറിലാകാതിരിക്കുവാന്‍ ഇന്‍സുലിന്‍ പമ്പും അനുബന്ധ ചികിത്സകളും അത്യാവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് നല്‍കിയ വാര്‍ത്തയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. കോവിഡിനിടെയുള്ള സാമ്പത്തിക ഞെരുക്കങ്ങളെ പോലും മറന്നു ഹൃദയം തുറന്നു സഹായിച്ച അനേകം ആളുകളുടെ സമയോചിത ഇടപെടല്‍ മൂലം ചികിത്സയ്ക്കു ആവശ്യമായ മുഴുവന്‍ തുകയും ലഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പ്രവാചകശബ്ദത്തിന്റെ ഓരോ വായനക്കാരോടും യേശു നാമത്തില്‍ നന്ദി പറയുന്നു. ചികിത്സയ്ക്കു ആവശ്യമായ തുക ഡേവീസിന് ലഭിച്ചതിനാല്‍ ഇനി പണം അയക്കേണ്ടതില്ല. അതേസമയം ആ സഹോദരന് പ്രാര്‍ത്ഥനസഹായം ആവശ്യമാണ്. സഹോദരന്റെ മുന്നോട്ടുള്ള ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള വലിയ കൃപയ്ക്കായി സര്‍വ്വശക്തനായ ദൈവത്തോട് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല" (മര്‍ക്കോസ് 9:41). സാമ്പത്തികമായും പ്രാര്‍ത്ഥന കൊണ്ടും പിന്തുണ നല്‍കി ഡേവിസിനെ ചേര്‍ത്തുപിടിച്ച എല്ലാ മാന്യവായനക്കാരോടും ഒരിക്കല്‍ കൂടി യേശു നാമത്തില്‍ നന്ദി പറയുന്നു. ദൈവം നമ്മുടെ കുടുംബങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. #{blue->none->b->ടീം പ്രവാചകശബ്ദം }#
Image: /content_image/Charity/Charity-2021-10-25-14:54:50.jpg
Keywords: സഹായ

17546
Category: 1
Sub Category:
Heading: മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം
Content: പോർട്ട്-ഓ-പ്രിൻസ്: ഹെയ്തിയില്‍ തട്ടിക്കൊണ്ടു പോയ ക്രിസ്ത്യന്‍ മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ ആളൊന്നിന് ഒരു മില്യണ്‍ വീതം 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം. ഹെയ്തി ഉദ്യോഗസ്ഥനാണ് കൊള്ളസംഘം മോചനദ്രവ്യം ആവശ്യപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത്. മിഷ്ണറിമാരെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ പേരില്‍ നടക്കുന്ന നീണ്ട ചർച്ചയുടെ ആരംഭമായാണ് ഇതിനെ നോക്കികാണുന്നതെന്ന് നീതിന്യായ മന്ത്രി ലിസ്റ്റ് ക്വിറ്റൽ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് രണ്ടാഴ്ച വരെ സമയമേടുത്തേക്കാമെന്നും പണം നൽകാനുള്ള അവസാന തീയതി സംഘം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ 17 അംഗങ്ങളെ ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. ഒക്ടോബര്‍ 16നായിരിന്നു സംഭവം. 400 മാവോസൊ എന്ന സംഘമാണ് മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയെതെന്ന് സൂചനയുണ്ട്. സർക്കാർ അധികാരികൾക്കൊപ്പം, അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ തങ്ങള്‍ പരിശ്രമം തുടരുകയാണെന്നും മിഷ്ണറിമാര്‍,തുടർച്ചയായ അക്രമങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് ക്ലേശങ്ങളും സഹിച്ചുക്കൊണ്ടാണ് ഹെയ്തിയില്‍ ശുശ്രൂഷ ചെയ്യുന്നതെന്നും ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് പ്രസ്താവിച്ചു. തങ്ങളുടെ മിഷ്ണറിമാരുടെ മോചനത്തിനായി ഇന്ന്‍ വ്യാഴാഴ്ച ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുകയാണ്.
Image: /content_image/News/News-2021-10-21-19:42:40.jpg
Keywords: മിഷ്ണ

17547
Category: 1
Sub Category:
Heading: ഭാരതത്തില്‍ 273 ദിവസങ്ങള്‍ക്കിടെ 305 ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങള്‍
Content: ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്നതായി വസ്തുതാപഠന റിപ്പോര്ട്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് എന്നിവ സംയുക്തമായി നടത്തിയ വസ്തുതാ പഠനത്തില്‍ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ 273 ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള 305 അക്രമസംഭവങ്ങള്‍ രാജ്യത്തുണ്ടായി. ഒരു ദിവസം ഒന്നിലേറെ ആക്രമണങ്ങള്‍ നടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വസ്തുതാ പഠന സംഘം പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ദേശീയ കോഓഡിനേറ്റര്‍ എ.സി. മൈക്കിള്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ മൗവില്‍ ഉര്‍സുലിന്‍ ഫ്രാന്സിസ്‌കന്‍ സന്യാസസഭാംഗങ്ങളായ രണ്ടു കന്യാസ്ത്രീകള്‍ക്കു നേരേയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ളവ ഇതിന്റെ തുടര്‍ച്ചയായാണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കു തങ്ങളുടെ വിശ്വാസപ്രകാരമുള്ള ആരാധന ക്രമങ്ങള്‍ പാലിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും ഉള്ളതെന്നു വസ്തുത പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നതെന്നും സംഘടനയുടെ ഹെല്പ്‍ ലൈന്‍ നമ്പറില്‍ സഹായം അഭ്യര്‍ത്ഥിച്ച് നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 69 സംഭവങ്ങളാണ് കഴിഞ്ഞ മാസം ഇത്തരത്തില്‍ റിപ്പോര്ട്ട് ചെയ്തത്. കഴിഞ്ഞ ഒന്‍പതു മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ജാര്ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ക്രൈസ്തവര്ക്കെതിരെ 169 ആക്രമണങ്ങളുണ്ടായി. ഇക്കാലയളവില്‍ കര്‍ണ്ണാടകയില്‍ ക്രൈകസ്തവര്‍ക്ക് നേരെ 32 അക്രമസംഭവങ്ങള്‍ റിപ്പോര്ട്ട് ചെയ്തു. 1331 വനിതകള്‍ക്കും പരിക്കേറ്റു. അക്രമത്തിനിരയായവരില്‍ 588 പേര്‍ ആദിവാസി വിഭാഗത്തിലും 513 പേര്‍ ദളിത് വിഭാഗത്തിലും പെട്ടവരാണ്. ചുരുങ്ങിയ കാലയളവില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവവും രാജ്യത്തു അരങ്ങേറിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.
Image: /content_image/News/News-2021-10-22-09:23:54.jpg
Keywords: ഭാരത, ആര്‍എസ്‌എസ്

17548
Category: 18
Sub Category:
Heading: 'മിഷ്ണറിമാര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അടിയന്തര ഇടപെടല്‍ വേണം'
Content: കോട്ടയം: ഭാരതമൊട്ടാകെ കഴിഞ്ഞ കുറെ കാലങ്ങളായി സന്യസ്തര്‍ക്കും മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങള്‍ അപലപനീയവും സാമൂഹിക വിപത്തും ആണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി. ഭാരതത്തിലെ അവികസിത മേഖലകളില്‍ മരുന്നും വിദ്യയും ഒരുപോലെ പ്രദാനം ചെയ്ത് എല്ലാ വിഭാഗം ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മിഷനറി സമൂഹത്തില്‍ നിന്ന് ഭാരതത്തില്‍ ഇതുവരെ ലഭ്യമായിട്ടുള്ളത്. ഇത് അവസാനിപ്പിക്കുക തന്നെ വേണം. ഇതിനായി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തരമായി ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ സമിതി ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, ജാന്‍സന്‍ ജോസഫ്, അതിരൂപത ഭാരവാഹികളായ ഷെയിന്‍ ജോസഫ്, സി.റ്റി. തോമസ്, ലിസി ജോസ്, ജോയി പാറപ്പുറം, സെബിന്‍ ജോണ്‍, ടോമിച്ചന്‍ മേത്തശ്ശേരി, ജോര്‍ജുകുട്ടി മുക്കത്ത്, ജേക്കബ് നിക്കോളാസ്, മിനി ജെയിംസ്, ഷേര്‍ലികുട്ടി ആന്റണി, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-10-22-09:29:01.jpg

17549
Category: 18
Sub Category:
Heading: കൂട്ടിക്കലിന്റെ പുനര്‍നിര്‍മ്മാണം: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദേശപ്രകാരം വൈദികരുടെ സമ്മേളനം
Content: കൂട്ടിക്കല്‍: മഴക്കെടുതിയില്‍ പൂര്‍ണ്ണമായും തകര്‍ന്ന കൂട്ടിക്കല്‍ ദേശത്തിലെ വിവിധ പ്രദേശങ്ങളുടെ പുനര്‍ നിര്‍മാണത്തെപ്പറ്റിയും ജനങ്ങളുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനെപ്പറ്റിയും ചര്‍ച്ചചെയ്യാന്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദേശപ്രകാരം വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ നേതൃത്വത്തില്‍ കൂട്ടിക്കല്‍ ഫൊറോന പള്ളിയില്‍ വിവിധ പള്ളികളിലെ വൈദികരുടെ സമ്മേളനം നടന്നു. കൂട്ടിക്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാലിന്റെ നേതൃത്വത്തില്‍ വൈദികര്‍ കൂട്ടിക്കല്‍ മേഖലയിലെ പ്രദേശങ്ങളിലെയും ജനങ്ങളുടെയും പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുകയും അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. കൂട്ടിക്കല്‍ മേഖലയുടെ പുനര്‍നിര്‍മാണത്തിനായി ബൃഹദ് പദ്ധതിയുടെ ആവശ്യകതയെപ്പറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടിക്രമങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ദുരന്തമേഖലയില്‍ അടിയന്തര സഹായമെത്തിക്കാനും ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നിട്ടിറങ്ങിയ എസ്എസ്എംവൈഎം, ജീസസ് യൂത്ത്, നല്ല അയല്‍ക്കാരന്‍ സംഘടനകളിലെ യുവാക്കളുടെ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി. ദുരന്തമേഖലയില്‍ പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തില്‍ ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. യോഗത്തില്‍ കൂട്ടിക്കല്‍ ഫൊറോനയിലെ വൈദികര്‍, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ജീസസ് യൂത്ത് പാലാ സോണ്‍ ചാപ്ലിന്‍ ഫാ. കുര്യന്‍ മറ്റം, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-10-22-09:45:01.jpg
Keywords: ഉരുള്‍, മഴ

17550
Category: 1
Sub Category:
Heading: പ്രതിസന്ധികള്‍ക്ക് ഇടയിലും അഭയാര്‍ത്ഥികള്‍ക്ക് അഭയമൊരുക്കി മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ സഭകള്‍
Content: ബെയ്റൂട്ട്: സ്വന്തം രാജ്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും ജോര്‍ദ്ദാനിലേയും ലെബനോനിലേയും ക്രിസ്ത്യന്‍ സഭകള്‍ അഭയാര്‍ത്ഥികളുടെ ആശ്രയകേന്ദ്രങ്ങളായി മാറുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ വിവിധ ക്രൈസ്തവ സഭകള്‍ സജീവമായി രംഗത്തുണ്ട്. ഭക്ഷണവും വാസസ്ഥലവും ക്രമീകരിച്ചുക്കൊണ്ട് അനേകര്‍ക്കാണ് ക്രിസ്തീയ സമൂഹം വലിയ സഹായമായി മാറുന്നത്. തങ്ങളുടെ ദേവാലയങ്ങള്‍ എല്ലാ വിഭാഗത്തിലുള്ള അഭയാർത്ഥികളേയും സ്വാഗതം ചെയ്യുന്നതിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന്‍ ജോര്‍ദ്ദാന്‍ ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡേവിഡ് റിഹാനി പ്രസ്താവിച്ചു. അവര്‍ക്ക് വേണ്ട സൗകര്യങ്ങളും ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട അഭയാർത്ഥി കുടുംബങ്ങൾക്കും, ഇറാഖിൽ നിന്നും സിറിയയിൽ നിന്നും വരുന്ന കുട്ടികളുള്ള വിധവകള്‍ക്കും ജോര്‍ദ്ദാനിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ തങ്ങളുടെ വീടുകളില്‍ അഭയം നല്‍കിവരികയാണ്. പലായനം ചെയ്യുന്ന മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവര്‍ അതിർത്തികളുടെ ഇരുവശങ്ങളിലും മനുഷ്യക്കടത്തിനും ദുരുപയോഗത്തിനും വിധേയരാകുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അവരുടെ സുരക്ഷയ്ക്കായി തങ്ങള്‍ പ്രാർത്ഥിക്കുന്നുവെന്നും റിഹാനി പറഞ്ഞു. താലിബാന്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ തുടങ്ങി തങ്ങളുടെ സേവനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തു കുടുങ്ങിക്കിടക്കുന്ന നിരവധി കുടുംബങ്ങളുമായി തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ്. എഴുപതോളം കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 400 പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന വിവരം തങ്ങള്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 7,50,000-ത്തിലധികം അഭയാര്‍ത്ഥികള്‍ ജോര്‍ദ്ദാനില്‍ മാത്രം അഭയം തേടിയിട്ടുണ്ടെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സിയുടെ (യു.എന്‍.എച്ച്.സി.ആര്‍) കണക്കുകളില്‍ പറയുന്നത്. അയല്‍രാജ്യമായ സിറിയയില്‍ നിന്നുള്ളവരാണ് ഭൂരിഭാഗമെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്. സ്വന്തം രാഷ്ട്രത്തെ കഷ്ടതകള്‍ടയിലും ലെബനോനിലെ നിരവധി ക്രിസ്ത്യാനികളാണ് അഭയാര്‍ത്ഥികള്‍ക്കിടയില്‍ ശാരീരികവും, ആത്മീയവുമായ സേവനങ്ങള്‍ ചെയ്തുവരുന്നുണ്ടെന്ന് ‘ഇവാഞ്ചലിക്കല്‍ ക്രിസ്റ്റ്യന്‍ ഓര്‍ഗനൈസേഷന്‍ ലെബനീസ് സൊസൈറ്റി ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ്’ന്റെ ഓപ്പറേഷന്‍ തലവനായ വിസാം നസ്രള്ള അറിയിച്ചു. ചരിത്രത്തിലുടനീളം സഭ വിശ്വാസത്തിന്റെ നിലനിൽപ്പും തുടര്‍ച്ചയും ഉറപ്പുവരുത്തുന്നതിലും, അര്‍ത്ഥപൂര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 8,70,000 ൽ അധികം അഭയാർഥികളുള്ള ലെബനൻ, രാജ്യത്തിന്റെ ആഭ്യന്തര ബുദ്ധിമുട്ടുകൾക്കിടയിലും, ലോകത്ത് ഏറ്റവും കൂടുതൽ അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ്. മധ്യപൂര്‍വ്വേഷ്യയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ക്രിസ്ത്യാനികളുടെ എണ്ണം മേഖലയില്‍ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും നസ്രള്ള ചൂണ്ടിക്കാട്ടി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-22-11:03:04.jpg
Keywords:

17551
Category: 13
Sub Category:
Heading: 134,44,03,000 വിശ്വാസികള്‍: ആഗോളതലത്തിൽ കത്തോലിക്കരുടെ എണ്ണത്തിൽ വർദ്ധനവ്
Content: വത്തിക്കാന്‍ സിറ്റി: തൊണ്ണൂറ്റിയഞ്ചാമത് ലോക മിഷൻ ദിനത്തോട് അനുബന്ധിച്ച് ക്രൈസ്തവ മാധ്യമ മേഖലയിലെ നിറസാന്നിധ്യമായ ഏജൻസിയ ഫിഡസ് ആഗോള വിശ്വാസികളുടെ എണ്ണത്തെ പറ്റിയുള്ള റിപ്പോർട്ട് പുറത്തുവിട്ടു. 134,44,03,000 ആണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. മുൻവർഷത്തെ അപേക്ഷിച്ച് ഒരു കോടി 50 ലക്ഷത്തിന് മുകളിൽ വിശ്വാസികളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ യൂറോപ്പ് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വിശ്വാസികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 83 ലക്ഷത്തിന് മുകളിൽ ആളുകൾ പുതിയതായി തിരുസഭയിലെ അംഗങ്ങളായി. ഏഷ്യയിൽ 20 ലക്ഷത്തിനടുത്ത് ആളുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 17.74 ആണ് കത്തോലിക്കാ വിശ്വാസികളുടെ ആഗോളതലത്തിലെ ശതമാനക്കണക്ക്. ആകെ 414, 336 വൈദികരാണ് ഉള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 271 വൈദികരുടെ വർധനവാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പെർമനന്റ് ഡീക്കൻമാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. മേജർ സെമിനാരി വിദ്യാർഥികളുടെ എണ്ണം ആഫ്രിക്കയിൽ ഒഴികെ ബാക്കി എല്ലാ ഭൂഖണ്ഡങ്ങളിലും കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്കാ സന്യാസികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എന്നാൽ ഏഷ്യയിലും, ആഫ്രിക്കയിലും സന്യാസിനികളുടെ എണ്ണം വർദ്ധിച്ചു. ആഗോളതലത്തിൽ അല്മായ മിഷ്ണറിമാരുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ് വർദ്ധിച്ചത്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും സഭ നടത്തുന്ന പ്രവർത്തനങ്ങളുടെ കണക്കും റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2019 ഡിസംബർ 31 വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2021-10-22-14:10:42.jpg
Keywords: കത്തോലിക്ക, എണ്ണ

17552
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം
Content: ഇന്നു ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പറ്റി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരൻ ജോർജ് വീഗൽ പറയുന്നത് ഇപ്രകാരം: "അവൻ നമ്മുടെ കാലത്തെ മഹാനായ ക്രിസ്തു സാക്ഷിയാണ്. യേശുക്രിസ്തുവിനും സുവിശേഷത്തിനുമായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതമാണ് ഏറ്റവും ആവേശകരമായ മനുഷ്യജീവിതം എന്നതിന്റെ ഉദാഹരണമാണ് പാപ്പ” മാർപാപ്പയുടെ ജീവിതത്തെ വീഗൽ വിശേഷിപ്പിക്കുന്നത് "ഒരു ഹോളിവുഡ് തിരക്കഥാകൃത്തും എഴുതാൻ ധൈര്യപ്പെടാത്ത അത്ര അസാധാരണമായ ഒരു ജീവിത കഥയാണ് ഈ മനുഷ്യൻ്റേത്. ഈ ജീവിത കഥ അടുത്ത 100 അല്ലെങ്കിൽ അടുത്ത 1,000 വർഷങ്ങൾക്കുള്ള പാഠപുസ്തകമാണ്" എന്നാണ്. ഒരു വിശുദ്ധന്റെ ജീവിതം സുവിശേഷം പ്രകാശിപ്പിക്കുന്ന ഒന്നാണ്. ഈ രീതിയിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമനിൽ സഭയ്ക്ക് വിലമതിക്കാനാവാത്ത ഒരു സമ്മാനം ലഭിച്ചു. തന്റെ ജീവിതത്തിലൂടെ, മനുഷ്യരാശിക്കു ദൈവത്തിന്റെ പിതൃസ്നേഹത്തിൻ്റെ പ്രഭ കാണിച്ചു കൊടുത്തു അല്ലങ്കിൽ അല്ലെങ്കിൽ വിശുദ്ധ പൗലോസ് പറയുന്നതു പോലെ "ക്രിസ്തുവിലുള്ള ജീവിതത്തിന്റെ പുതുമ" (റോമ. 6: 4) നമുക്കു കാണിച്ചു തന്നു. #{blue->none->b->ജീവിതരേഖ }# 1920 മെയ് 18 ന് പോളണ്ടിലെ വാഡോവീസിൽ മൂന്ന് മക്കളിൽ ഇളയവനായി കരോൾ ജുസെഫ് വോയ്റ്റില ജനിച്ചു. കരോൾ എന്നായിരുന്നു പിതാവിൻ്റെ പേര് അദ്ദേഹം പോളിഷ് ആർമി ലെഫ്റ്റനന്റായിരുന്നു, അമ്മ എമിലിയ ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു. സ്നേഹനിധിയായ ഒരു കുടുംബത്തിലാണ് കരോൾ ജനിച്ചതെങ്കിലും, അവന്റെ ബാല്യകാലജീവിതം കഷ്ടപ്പാടുകളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി ഓൾഗ ശൈശവത്തിൽത്തന്നെ മരിച്ചു, കരോളിന് പന്ത്രണ്ട് വയസ്സായപ്പോൾ, അമ്മ എമെലിയ വൃക്ക തകരാറിനെത്തുടർന്ന് മരിച്ചു. മൂത്ത സഹോദരൻ എഡ്മണ്ട് സ്കാർലറ്റ് പനി ബാധിച്ച് മരിച്ചു. സുഹൃത്തുക്കൾക്കിടയിൽ ലോലെക്ക് എന്നനാണ് കരോൾ അറിയപ്പെട്ടിരുന്നത്. 1929 മെയ് മാസം 25 നു പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കരോൾ ക്രാക്കോവിലെ ജാഗിയോലോണിയൻ സർവകലാശാലയിലും 1938 ൽ നാടകം പഠിപ്പിക്കുന്ന ഒരു സ്കൂളിലും ചേർന്നു. പോളണ്ടിലെ നാസി അധിനിവേശ സേന 1939 ൽ സർവകലാശാല അടച്ചതിനാൽ കരോളിന് നാല് വർഷം ക്വാറിയിൽ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതാവ് 1941-ൽ അന്തരിച്ചു. പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി അറിഞ്ഞ കരോൾ 1942-ൽ ക്രാക്കോവിലെ രഹസ്യ സെമിനാരിയിൽ പഠനം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ക്രാക്കോവിലെ പ്രധാന സെമിനാരി വീണ്ടും തുറന്നപ്പോൾ അവിടെ പഠനം തുടർന്നു. 1946 നവംബർ 1 ന് പുരോഹിതനായി അഭിഷിക്തനായി 1964 ജനുവരി 13 ന് പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആർച്ച് ബിഷപ്പായും പിന്നീട് 1967 ജൂൺ 26 ന് കർദിനാളായും ഉയർത്തി. 1978 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോൾ വോയ്റ്റില ഇറ്റലിക്കു പുറത്തുനിന്നു 455 വർഷത്തിനു ശേഷം നിയമിതനായ ആദ്യ മാർപാപ്പയായി. 2005 ൽ അദ്ദേഹം അന്തരിച്ചു, ഫ്രാൻസിസ് മാർപാപ്പ 2014 ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{blue->none->b->"ഞാൻ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു" }# ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കാലത്തു നാലു വർഷം സ്വിസ്സ് ഗാർഡായി സേവനം ചെയ്ത മാരിയോ എൻസ്ലർ പാപ്പയുടെ ജന്മ ശതാബ്ദി പ്രമാണിച്ചു ഒരു പുസ്തം രചിക്കുകയുണ്ടായി "ഞാൻ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു " I Served a Saint എന്നാണ് ആ ഗ്രന്ഥത്തിൻ്റെ പേര്. ഈ പുസ്തകത്തിൽ പാപ്പയെ അഗാധമായ ദൈവ സ്നേഹവും വീരോചിതമായ മാതൃ ഭക്തിയും നിറഞ്ഞ വ്യക്തിയായി മാരിയോ ചിത്രീകരിക്കുന്നു. ജപമാല പാപ്പയുടെ പ്രിയപ്പെട്ട പ്രാർത്ഥനകളിലൊന്നായിരുന്നു, ജപമാലയുടെ പ്രകാശത്തിൻ്റെ രഹസ്യങ്ങൾ തിരുസഭയ്ക്കുള്ള അദ്ദേഹത്തിൻ്റെ സമ്മാനമാണ്. മാരിയോ എൻസ്ലർ 1989 ലാണ് ജോൺ പോൾ രണ്ടാമനെ ആദ്യമായി കണ്ടുമുട്ടിയ രംഗം വിവരിക്കുന്നു. അപ്പോസ്തോലിക കൊട്ടാരത്തിന്റെ മൂന്നാം നിലയിൽ ആയിരുന്നു അവൻ്റെ ആദ്യ നിയമനം. സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിലേക്ക് പോകാൻ പരിശുദ്ധ പിതാവ് തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് പുറപ്പെടുകയാണെന്ന് മാരിയോക്ക് ഒരു കോൾ ലഭിച്ചു. പാപ്പ പോകുമ്പോൾ സ്വിസ് ഗാർഡ് കോറിഡോറിൽ ശ്രദ്ധയോടെ നിൽക്കണം, ഇടനാഴിയിൽ ആരും ചുറ്റിക്കറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം അതാണ് പ്രോട്ടോക്കോൾ. ചിലപ്പോൾ മാർപ്പാപ്പ കാവൽക്കാരോട് സംസാരിക്കാനായി നിൽക്കും. ഇത്തവണ മാരിയോയെ കണ്ടു പാപ്പ നിന്നു. "താങ്കൾ പുതിയ ആളാണല്ലേ" എന്നു കുശലം ചോദിച്ചു. സ്വയം പരിചയപ്പെടുത്താൻ സമയം അനുവദിച്ചു . അവസാനം കൈ പിടിച്ചു "ശുശ്രൂഷകനെ സേവിക്കുന്ന മാരിയോ നന്ദി" എന്നു പറഞ്ഞു അദേഹം പോയി. ശുശ്രൂഷ നേതൃത്വം എന്ന ആശയം തൻ്റെ ആത്മാവിൽ പച്ചകുത്തിയ സന്ദർഭമായിരുന്നു അത് എന്നു മാരിയോ ഓർക്കുന്നു. "ജോൺ പോൾ പാപ്പ ഒരു പ്രതിഭയായിരുന്നു, പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു… എന്നാൽ ആരെയും ആനന്ദിപ്പിക്കാൻ അദ്ദേഹത്തിനു നല്ല കഴിവുണ്ടായിരുന്നു. അതു ഒരു നൊബേൽ സമ്മാന ജേതാവോ അല്ലെങ്കിൽ ഭവനരഹിതനായ ഒരു വ്യക്തിയോ, ഒരു രാജ്യത്തിൻ്റെ പ്രസിഡൻ്റോ മുതൽ ഒരു കിന്റർഗാർട്ടൻ സ്‌കൂൾ അധ്യാപകനോ ആകട്ടെ പാപ്പ അതു നല്ലതുപോലെ ചെയ്തിരുന്നു." മാരിയോ തൻ്റെ പുസ്തകത്തിൽ കുറിക്കുന്നു. "എല്ലാവരെയും സന്തോഷിപ്പിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു… അത് ഒരു ആംഗ്യത്തിലോടെയോ, ഒരു വാക്കിലൂടെയോ , അല്ലെങ്കിൽ ഒരു ആലിംഗനത്തിലൂടെയോ അതുമല്ലെങ്കിൽ വെറുതെ ഒരു നോട്ടത്തിലൂടെയോ . അദ്ദേഹം സാധിച്ചിരുന്നു. അടുത്ത 1,000 വർഷങ്ങൾ ലാളിത്യം കൊണ്ടു മാത്രം പാപ്പ അറിയപ്പെടും. " മാരിയോ കൂട്ടിച്ചേർത്തു. കോവിഡ് പകർച്ച വ്യാധിയുടെ കാലത്തു എതു പ്രതിസന്ധി കാലഘട്ടങ്ങളിലും സഭയ്ക്കു അതിൻ്റെ നേതാക്കൾക്കുമുള്ള ഉപദേശം മൂന്നു വാക്കുകളിൽ മാരിയോ സംഗ്രഹിക്കുന്നു. മനുഷ്യനാവുക സ്ഥിരതയുള്ളവരാവുക, സൃഷ്ടിപരതയുള്ളവരാവുക (be human, be persistent, be creative) .മാരിയോയുടെ അഭിപ്രായത്തിൽ ഈ മൂന്നു ഗുണങ്ങളും വി. ജോൺ പോൾ രണ്ടാമൻ പാപ്പയിൽ സംഗമിച്ചിരുന്നു. #{blue->none->b->വിശുദ്ധരുടെ കൂട്ടുകാരൻ }# ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധരുടെ കൂട്ടുകാരനായിരുന്നു. വിശു പദവി പ്രഖ്യാപനത്തിൽ മാത്രമല്ല അവരോടു വ്യക്തിപരമായ സുഹൃദ് ബന്ധവും പാപ്പയ്ക്കു ഉണ്ടായിരുന്നു. മാർപാപ്പയായുള്ള 27 വർഷത്തിൽ 1,338 വ്യക്തികളെ വാഴ്ത്തപ്പെട്ടവരായും 482 പേരെ വിശുദ്ധരായും പാപ്പ പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വി. മദർ തെരേസ ജോൺ പോൾ രണ്ടാമന്റെ പാപ്പയുടെ സുഹൃത്തും സമകാലികയും ആയിരുന്നു. 1990 ൽ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച പിയർ ജോർജിയോ ഫ്രസതി, മാർപ്പാപ്പയുടെ മറ്റൊരു സുഹൃത്തായിരുന്നു. ഫാത്തിമ ദർശനങ്ങളിലെ മൂന്നാമത്തെ കുട്ടി സി. ലൂസിയുമായി അടുത്ത ചങ്ങാത്തം ജോൺ പോൾ രണ്ടാമനുണ്ടായിരുന്നു. ദൈവകാരുണ്യത്തിൻ്റെ അപ്പസ്തോലയായ വിശുദ്ധ ഫൗസറ്റീനാ പാപ്പയുടെ പ്രിയപ്പെട്ട മറ്റൊരു വിശുദ്ധ ആയിരുന്നു. ദൈവകരുണയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാൻ മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ ശ്രമങ്ങൾ പ്രസിദ്ധമാണ് .രണ്ടാമായിരമാണ്ടിൽ സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കുർബാന മധ്യേ ജോൺ പോൾ രണ്ടാമൻ പാപ്പ ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായർ ദൈവകരുണയുടെ ഞായറാഴ്ചയായി പ്രഖ്യാപിച്ചു. എല്ലാ സൃഷ്ടികൾക്കും ദൈവത്തിന്റെ അളവറ്റ കാരുണ്യവും സ്നേഹവും സംലഭ്യമാണന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് ദൈവകരുണയുടെ ഞായർ സഭയിൽ ആലോഷിക്കാൻ ആരംഭിച്ചത്. പാപ്പയുടെ മാതാപിതാക്കളും വിശുദ്ധപദവിയിലേക്കുള്ള നാമകരണ പ്രക്രിയിലാണ്. 2020 മാർച്ചിൽ ക്രാക്കോവിലെ ആർച്ച് ബിഷപ്പ് മാരെക് ജാദ്രാസ്വെസ്കി അതിരൂപത ജോൺ പോൾ രണ്ടാമൻ്റെ മാതാപിതാക്കളുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. #{blue->none->b->മറിയമേ ഞാൻ സമ്പൂർണ്ണമായും അങ്ങയുടേത് }# പരിശുദ്ധ കന്യകാമറിയവും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും തമ്മിലുള്ള ബന്ധം നന്നേ ചെറുപ്പത്തിൽ ആരംഭിച്ചതാണ്. കരോൾ വോയ്റ്റിവക്ക് ഒൻപതാം വയസ്സിൽ സ്വന്തം അമ്മയെ നഷ്ടപ്പെട്ടു. ഭക്തനായ പിതാവാണ് ജോൺ പോൾ പാപ്പായെ വളർത്തിയത്. പ്രത്യാശയുടെ പടിവാതിൽ എന്ന പുസ്തകത്തിൽ (Crossing the Threshold of Hope) തന്റെ മാതൃ ഭക്തി വളരാൻ ഇടയായ മൂന്നു വഴികളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ഒന്നാമതായി, വാഡോവീസായിലെ തന്റെ ഇടവക ദേവാലയത്തിൽ, ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചിരിക്കുന്ന നിത്യസഹായ മാതാവിന്റെ ചിത്രത്തിനു മുമ്പിൽ പോയി വോയിറ്റീവാ ദിവസവും പ്രാർത്ഥിക്കുമായിരുന്നു. ഈ ചിത്രത്തിൻ ഉണ്ണിയേശു തന്റെ പീഡാ സഹനവേളയിലെ മർദ്ദന ഉപകരണങ്ങൾ മുൻകൂട്ടികണ്ടിട്ട് പരിശുദ്ധ മറിയത്തെ മുറുകെ പിടിച്ചട്ടുണ്ട്. പരിശുദ്ധ കന്യകാമറിയത്തെ ആശ്രയിച്ചാൽ തനിക്കും സഹനങ്ങളിൽ ആശ്വാസവും സംരക്ഷണവും ലഭിക്കുമെന്ന് കുഞ്ഞു പ്രായത്തിലെ വോയ്റ്റീവ മനസ്സിലാക്കിയിരുന്നു. രണ്ടാമതായി, കരോൾ വോയ്റ്റീവായും പിതാവു അവരുടെ വീടിനടത്തുള്ള പരിശുദ്ധ മാതാവിന്റെ തീർത്ഥാടന കേന്ദ്രമായ കാൽവാരിയാ സെബ്രസ്സിഡോവാസ്കായിൽ, പ്രത്യേകമായി മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ തീർത്ഥാടനത്തിനു പോവുക പതിവായിരുന്നു. കുരിശിന്റെ വഴി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ഈ തീർത്ഥയാത്രകൾ അധികവും. അവിടെയും ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ടുള്ള കന്യകാമറിയത്തിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പ ഇതിനെക്കുറിച്ച് പിന്നീടു പറയുന്നത്," എന്റെ ചെറുപ്പം മുതലേ മറിയത്തോടുള്ള ഭക്തി ഈശോയിലുള്ള വിശ്വാസവുമായി കൂട്ടപ്പെട്ടതായിരുന്നു. അതിനു കാൽവാരിയ ചാപ്പൽ എന്നെ സഹായിച്ചട്ടുണ്ട്. പത്തു വയസു മുതൽ ഇവിടുനിന്നു ലഭിച്ച ഉത്തരീയം മാതൃ സംരക്ഷണം ലഭിക്കുന്നതിനായി പാപ്പ അണിഞ്ഞിരുന്നു. മൂന്നാമതായി വഴി സെസ്റ്റോചോവയിലെ പരിശുദ്ധ മറിയത്തിൻ്റെ തീർത്ഥാടന കേന്ദ്രമാണ്. ( Shrine of Our Lady of Czestochowa) ഉണ്ണീശോയെ കരങ്ങളിൽ വഹിച്ചുകൊണ്ടുള്ള മറിയത്തിൻ്റെ ഐക്കൺ ഏതൊരു പോളണ്ടുകാരനെപ്പോലെ കുഞ്ഞു കരോളിനെയും ചെറുപ്പത്തിലെ സ്വാധീനിച്ചിരുന്നു . 1300 മുതൽ പോളീഷ് ഇനത ഈ ഛായ ചിത്രം വണങ്ങുന്നു. ജീവിതത്തിൻ്റെ കയ്പേറിയ അനുഭവങ്ങളിൽ പോളീഷ് ജനത ഓടിയെത്തുന്ന സങ്കേതമാണ് ഈ മാതൃസന്നിധി. ഈ മാതാവിനോടുള്ള ഭക്തി പലതവണ ജോൺ പോൾ രണ്ടാമൻ പാപ്പ പരസ്യമായി പ്രഖ്യാപിച്ചട്ടുള്ളളതാണ് മാർപാപ്പ ആയതിനുശേഷം ആദ്യമായി പോളണ്ടു സന്ദർശിച്ചപ്പോൾ സെസ്റ്റോചോവയിലെ മാതൃ സന്നിധിയിലെത്തി ഇപ്രകാരം പറഞ്ഞു , “വി. പത്രോസിൻ്റെ കത്തീഡ്രലിലേക്കുള്ള പോളണ്ടിലെ ഈ മകൻ്റെ വിളിയിൽ, ഈ വിശുദ്ധ സ്ഥലവുമായി, പ്രത്യാശയുടെ ഈ ദേവാലയവുമായി വ്യക്തവും ശക്തവുമായ ഒരു ബന്ധം ഉണ്ട്. സമ്പൂർണ്ണമായി ഞാൻ അങ്ങയുടേതാണ് (totus tuus) എന്നു ഈ ചിത്രത്തിനു മുമ്പിൽ പല പ്രാവശ്യം ഞാൻ മന്ത്രിച്ചട്ടുണ്ട്.” (ജൂൺ 4, 1979). #{blue->none->b->പരി. മറിയത്തിൽ നിന്നു പഠിക്കേണ്ടതായി ജോൺ പോൾ പാപ്പ പറയുന്ന മൂന്നു കാര്യങ്ങൾ താഴെപ്പറയുന്നവയാണ്. }# 1) എല്ലാ കാര്യങ്ങളിലും ദൈവഹിതത്തിനു മുമ്പിൽ കീഴടങ്ങാനുള്ള മനസ്സ് 2 ) എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോഴും ദൈവത്തിൽ ശരണപ്പെടാനുള്ള ഹൃദയവിശാലത. 3) ദൈവപുത്രനും മറിയത്തിന്റെ മകനുമായ യേശു ക്രിസ്തുവിനെ എങ്ങനെ സ്നേഹിക്കണമെന്ന് #{blue->none->b->ക്ഷമയുടെ സുവിശേഷമായ കൊലപാതക ശ്രമം }# “അന്ന് എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലും, എനിക്ക് (ദൈവ മാതാവിൻ്റെ ) അസാധാരണമായ മാതൃ സംരക്ഷണവും പരിചരണവും അനുഭവപ്പെട്ടു, അത് മാരകമായ ബുള്ളറ്റിനേക്കാൾ ശക്തമായി മാറി.” - ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ താൻ നേരിട്ട കൊലപാതകശ്രമത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണിവ . 1981 മെയ് 13 ന് വത്തിക്കാനിലെ വി. പത്രോസിൻ്റെ ചത്വരത്തിലാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്കു നേരെ വധശ്രമമുണ്ടായത് . 1983 ൽ റെബിബിയ ജയിലിൽ വെച്ച് ആക്രമണകാരിയായ അലി അഗ്‌കയെ പാപ്പ സന്ദർശിച്ചപ്പോൾ അസാധാരണമായ സ്നേഹത്തിൻ്റെയും ക്ഷമയുടെയും പുതിയ സുവിശേഷം പിറവി എടുക്കുകയായിരുന്നു. #{blue->none->b->മഹാജൂബിലിക്കൊരുക്കിയ നല്ലിടയൻ }# “ ക്രിസ്തീയ ജീവിതം മുഴുവൻ പിതാവിന്റെ ഭവനത്തിലേക്കുള്ള ഒരു വലിയ തീർത്ഥാടനം പോലെയാണ്. ഓരോ മനുഷ്യ സൃഷ്ടിയോടും പ്രത്യേകിച്ച് "ധൂർത്തനായ പുത്രനെ " വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന പിതാവിൻ്റെ പക്കലേക്കുള്ള യാത്ര. ഓരോ ദിവസവും നമ്മൾ പുതിയ സ്നേഹം കണ്ടെത്തുന്നു…. ജൂബിലി… എല്ലാവരേയും … മാനസാന്തരത്തിൻ്റെ യാത്രയ്ക്കു പ്രോത്സാഹിപ്പിക്കണം ” രണ്ടായിരാമാണ്ടിലെ മഹാ ജൂബിലി ആഘോഷിക്കാൻ സഭയെ ഒരുക്കിയ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ദർശനമായിരുന്നു ഇത്. ദൈവ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആഘോഷമാക്കി പാപ്പ ജൂബിലിയെ മാറ്റി . വത്തിക്കാനിലെ പത്രാസിൻ്റെ ബസിലിക്കയിൽ കരുണയുടെ വിശുദ്ധ വാതിൽ തുറന്നു. 2000-ൽ എട്ട് ദശലക്ഷം തീർഥാടകർ പ്രാർത്ഥനയ്ക്കായി റോമിലെത്തി, സഭയെയും മനുഷ്യരാശിയും മൂന്നാം സഹസ്രാബ്ദത്തിലേക്ക് അവൻ നയിച്ചു. ഈ ജുബലി അവസരത്തിൽ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളിൽ സഭ ചെയ്ത തെറ്റുകൾക്കു ലോകത്തോടു മാപ്പു ചോദിപ്പോൾ പാപ്പ ലോക മനസാക്ഷിയുടെ അമരക്കാരനാവുകയായിരുന്നു. . ജോൺ പോൾ രണ്ടാമൻ സഭയും യഹൂദരുമായുള്ള സംഭാഷണത്തെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു . ജൂതന്മാരും മുസ്ലീങ്ങളും മറ്റ് മത വിഭാഗങ്ങളുമായി ഊഷ്മളമായ ബന്ധത്തിനു പുതിയ വാതായനങ്ങൾ തുറക്കുകുകയും പല സന്ദർഭങ്ങളിലും മറ്റു മതനേതാക്കകളെ ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ ക്ഷണിക്കുകുകയും ചെയ്തു. #{blue->none->b->വിശുദ്ധ കുർബാനയെ സ്നേഹിച്ച ബലിവസ്തു }# തിരുസഭയിൽ അസാധാരണമായ വീണ്ടെടുപ്പിന്റെ വിശുദ്ധ വർഷം, മരിയൻ വർഷം, വിശുദ്ധ കുർബാനയുടെ വർഷം എന്നിവ പ്രഖ്യാപിച്ചതു വഴി സഭയുടെ ആത്മീയ നവീകരണത്തിനായി അദ്ദേഹം സ്വയം നിലകൊണ്ടു. കഴിഞ്ഞ നൂറ്റാണ്ടിൽ മാനവികത വലിയ പരീക്ഷണങ്ങൾ നേരിട്ടെങ്കിലും സഭയ്ക്ക് ധൈര്യവും പുതു ചൈതന്യവും എന്നു പ്രധാനം ചെയ്യുന്ന വിശുദ്ധ കുർബാനയെ സഭയുടെ ഹൃദയത്തോടു വീണ്ടും ചേർക്കാൻ പാപ്പ നിരന്തരം പരിശ്രമിച്ചിരുന്നു. മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്ന സഭയെ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുര്‍ബാനയും ആകുന്ന രണ്ട് സ്തൂപങ്ങങ്ങളിൽ വിണ്ടും കെട്ടിയിടാൽ പരിശുദ്ധ പിതാവു ശ്രമിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയിലെ ഈശോയുമായി വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍. ഏറെ ആഴമുളളതും കാലഘട്ടത്തിനു അനിവാര്യവുമായ കുര്‍ബാന പഠനങ്ങളാണ് അദ്ദേഹം സഭയക്കു തന്നത്. 2004-ല്‍ ദിവ്യകാരുണ്യ വത്സരത്തിലൂടെ വിശുദ്ധ കുര്‍ബാനയിലേക്കും സഭയെ സവിശേഷമായി നയിച്ചു. വിശുദ്ധ കുര്‍ബാന വര്‍ഷത്തിനു മുന്നോടിയായി 2003-ലെ പെസഹായ്ക്ക് സഭ വിശുദ്ധ കുര്‍ബാനയില്‍നിന്നും എന്ന ചാക്രിക ലേഖനത്തിലൂടെ വിശുദ്ധ കുര്‍ബാനയെ മൂന്നാ സഹസ്രാബ്ദത്തിൻ്റെ കേന്ദ്രമാക്കി. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേരാൻ സഭാ മക്കളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പാപ്പാ എഴുതി, “... സഭയുടെ നോട്ടം നിരന്തരം അവളുടെ കർത്താവിലേക്ക് തിരിയുന്നു, അൾത്താരയിലെ കൂദാശയിൽ സന്നിഹിതമായ ഈശോയുടെ സാന്നിധ്യത്തിൽ സഭ അവന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ പൂർണ്ണ ആവിഷ്‌ക്കരണം അവൾ കണ്ടെത്തുന്നു.” 2005 ഏപ്രിൽ 2 ഞായറാഴ്ച രാത്രി 9:37 ന് ദൈവകാരുണ്യത്തിൻ്റെ തിരുനാളിനു ഒരുക്കമായുള്ള ഒന്നാം വേസ്പരാ പ്രാർത്ഥന നടക്കുമ്പോൾ “ഞാൻ എന്റെ പിതാവിന്റെ വീട്ടിലേക്ക് പോകട്ടെ” എന്ന വാക്കുകളുമായി പാപ്പ സ്വർഗ്ഗത്തിലേക്കു യാത്രയായി . മാർപ്പാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മൂന്ന് ദശലക്ഷത്തിലധികം തീർഥാടകർ റോമിൽ എത്തി. 2005 ഏപ്രിൽ 8 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പറഞ്ഞ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം എന്നു കരുതുന്നു "നമ്മുടെ പ്രിയപ്പെട്ട മാർപ്പാപ്പ ഇന്ന് പിതാവിന്റെ വീടിന്റെ ജാലകത്തിൽ നിൽക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പാണ്, അവൻ നമ്മെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.” #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-10-22-17:02:10.jpg
Keywords: ജോണ്‍ പോള്‍