Contents
Displaying 17151-17160 of 25113 results.
Content:
17523
Category: 18
Sub Category:
Heading: കോതമംഗലം സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്ത
Content: 94 വർഷം പിന്നിടുന്നതും എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി മികച്ച വിജയം കരസ്ഥമാക്കുന്നതുമായ കോതമംഗലം സെയ്ന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെക്കുറിച്ച് ഈ ദിവസങ്ങളിൽ പ്രചരിക്കുന്നത് തികഞ്ഞ വ്യാജവാർത്തയാണെന്ന് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. തീവ്ര ഹിന്ദു വർഗ്ഗീയതയുടെ പ്രചാരകരായ ചില ഓൺലൈൻ മാധ്യമങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വർഗ്ഗീയ പ്രചാരണങ്ങളുമായി സ്‌കൂളിനെതിരെ രംഗത്തെത്തിയിരുന്നു. "മതപഠനം നടത്തുന്നില്ല" എന്ന കാരണത്താൽ ഒരു പെൺകുട്ടിക്ക് അഡ്മിഷൻ നിഷേധിച്ചു എന്നാണ് അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വ്യാജപ്രചരണം അനേകരെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണുന്നതിനാൽ ശരിയായ വിശദീകരണം നൽകേണ്ടത് ആവശ്യമാണെന്ന് കരുതുന്നു. #{blue->none->b->സ്‌കൂളിനെക്കുറിച്ച്... }# മികവിന്റെ പാതയിൽ പതിറ്റാണ്ടുകളായി മുന്നേറുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അധ്യയന വർഷം 394 വിദ്യാർത്ഥികൾ SSLC പരീക്ഷ എഴുതിയതിൽ, 100 % വിജയവും 280 പേർക്കു എല്ലാ വിഷയങ്ങൾക്കും എ പ്ലസും ലഭിക്കുകയുണ്ടായി. കഴിഞ്ഞ 20 വർഷമായി ഹയർ സെക്കൻഡറി വിഭാഗവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ വഴിയിൽ നിലകൊള്ളുന്നു. ഇവിടെ ഒരു അഡ്മിഷൻ ലഭിച്ചാൽമതി, പിന്നെ കുട്ടികളെക്കുറിച്ച് ആശങ്ക വേണ്ട എന്ന് ജാതിമതഭേദമന്യേ മാതാപിതാക്കൾ ആശ്വസിക്കുന്നു. മതമോ ജാതിയോ നോക്കാതെ കുട്ടികളുടെ മാനസിക, വൈകാരിക, ബൗദ്ധിക തലങ്ങളുടെ സമഗ്ര വികാസത്തിനാണ് എക്കാലവും ഈ വിദ്യാലയം പ്രാധാന്യം നൽകിയിട്ടുള്ളത്. രണ്ട് സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉൾപ്പെടെ ഹയർ സെക്കൻഡറിക്ക് ആകെ മൂന്ന് ബാച്ച് മാത്രമേ ഉള്ളൂ എന്നതിനാൽ ഇവിടെ SSLC പാസ്സായ ഫുൾ എ പ്ലസ് കാരിൽ പകുതി കുട്ടികൾക്ക് പോലും പ്ലസ് വണ്ണിൽ പ്രവേശനം നൽകാൻ പറ്റുന്നില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. #{blue->none->b->പ്ലസ്‌ടു അഡ്മിഷനോട് അനുബന്ധിച്ചുണ്ടായ വിവാദം }# സെപ്റ്റംബർ 25 ആം തീയതി ഓപ്പൺ മെറിറ്റിൽ അഡ്മിഷൻ എടുത്ത ഒരു വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ചു എന്ന് പറഞ്ഞാണ് ഇപ്പോൾ സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നത്. പ്രസ്തുത കുട്ടിക്ക് അഡ്മിഷൻ കൊടുത്തതിന് എല്ലാ തെളിവുകളുമുണ്ട്. ഫസ്റ്റ് അലോട്മെന്റിന്റെ അഡ്മിഷൻ നടന്ന ദിവസം പ്രിൻസിപ്പൽ സിസ്റ്റർ സന്യാസ സമൂഹത്തിന്റെ ഒഫീഷ്യൽ മീറ്റിംഗിൽ (സിനാക്സിസ്) ആയിരുന്നതിനാൽ അടുത്തയാളെ ചാർജ് ഏൽപ്പിച്ചിരുന്നു. ഹയർ സെക്കൻഡറി അധ്യാപികയും, കോതമംഗലം കത്തീഡ്രൽ ഇടവകയുടെ സൺഡേ സ്കൂൾ പ്രധാനാധ്യാപികയുമായിരുന്നു ആ സിസ്റ്റർ. രാവിലെ ആരംഭിച്ച അഡ്മിഷൻ നടപടികളുടെ ഭാഗമായി അതിനായുള്ള റൂമിൽ പല ടീച്ചർമാരും ഒരുമിച്ചുണ്ടായിരുന്നു. നാല് മണി സമയം ആയപ്പോൾ ഒരമ്മ തനിയെ വരികയും, 'കുട്ടി എവിടെ' എന്ന് ചോദിച്ചപ്പോൾ 'വീട്ടിലുണ്ട്' എന്ന് അവർ മറുപടി പറയുകയുമുണ്ടായി. കുട്ടിയില്ലാതെ അഡ്മിഷൻ നടത്താൻ പറ്റില്ല എന്നതിനാൽ, വീട് അടുത്ത് തന്നെ എന്നറിഞ്ഞപ്പോൾ കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെടുകയും, ഏതാനും മിനിറ്റുകൾക്കകം കുട്ടിയെ കൊണ്ടുവരികയും ചെയ്തു. കുട്ടിയെയും അമ്മയെയും ഇരുത്തി അഡ്മിഷനുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കുന്നതിന് ഇടയിൽ, കാസ്റ്റിന്റെ കോളത്തിൽ ക്രിസ്ത്യൻ RCSC എന്ന് എഴുതിയിരുന്നതിനാലും ആ ഇടവക പരിധിയിൽ പെട്ട കുടുംബവും ആയിരുന്നതിനാലും 'മോൾ വേദപാഠം പഠിക്കുന്നത് ഏതു ക്ലാസ്സിലാണ്' എന്ന് അഡ്മിഷൻ നടപടികൾക്ക് നേതൃത്വം നൽകിയ സിസ്റ്റർ സ്നേഹത്തോടെ ചോദിക്കുകയുണ്ടായി. എന്നാൽ, 'ഞാൻ പഠിക്കുന്നില്ല, എനിക്കോ എന്റെ മാതാപിതാക്കൾക്കോ വിശ്വാസം ഇല്ല' എന്നായിരുന്നു കുട്ടിയുടെ ഉത്തരം. 'ഏത് ക്ലാസ്സ് മുതലാണ് പഠിക്കാത്തത്' എന്ന് ചോദിച്ചപ്പോൾ 'നാലാം ക്ലാസ്സ് മുതൽ' എന്നും പറയുകയുണ്ടായി. വളരെ ശാന്തമായ ചോദ്യവും ഉത്തരവും ആയിരുന്നു എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും പറയുകയുണ്ടായി. എന്നാൽ, വളരെ പെട്ടെന്ന് അവളുടെ അമ്മ ദേഷ്യഭാവത്തിൽ ചാടി വീണ് വലിയ ബഹളം ഉണ്ടാക്കി. 'ഏകജാലകത്തിൽ അഡ്മിഷൻ കിട്ടിയ കുട്ടിയോട് ഇതൊക്കെ ചോദിക്കാൻ എന്താണ് അവകാശം' എന്ന് ചോദിക്കുകയും, തുടർന്ന് വളരെ മോശമായ പദപ്രയോഗങ്ങൾ നടത്തി ചോദിച്ച സിസ്റ്ററിനെ ശകാരിക്കുകയും ചെയ്തു. വിശദീകരണത്തിന് മുതിർന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും എന്ന് മനസിലാക്കിയതിനാൽ സിസ്റ്റർ അതിനൊന്നും മറുപടി പറഞ്ഞതുമില്ല. തുടർന്ന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ കുട്ടി ഒപ്പിടേണ്ട കോളത്തിൽ അമ്മ ഒപ്പിട്ടിരിക്കുന്നത് കണ്ട് അതൊന്നു വെട്ടി കുട്ടിയോട് ഒപ്പിടാൻ സിസ്റ്റർ പറയുകയും കുട്ടി അങ്ങനെ ചെയ്യുകയുമുണ്ടായി. ഇത്രയും സംഭവിച്ചതിനെയാണ് കുട്ടിയുടെ അമ്മ ക്രൈസ്തവ സമൂഹത്തെ ശത്രുതയോടെ കാണുന്ന ചില ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ വളച്ചൊടിച്ച്, സത്യത്തെ മൂടിവച്ച് വ്യാജ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. വാസ്തവം മനസിലാക്കി ജന പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, പിടിഎ പ്രസിഡന്റ് തുടങ്ങി പലരും ആ സ്ത്രീയോട് സംസാരിക്കുകയും സത്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയുണ്ടായെങ്കിലും അതൊന്നും അവർ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അവരെയും പ്രതിസ്ഥാനത്ത് നിർത്തുകയാണ് ഉണ്ടായിട്ടുള്ളത്. പ്രസ്തുത ഇടവകയിലെ വേദപാഠ പ്രധാനാധ്യാപിക ആയിരുന്നതിനാൽ നിഷ്കളങ്കമായി തന്റെ ഇടവകക്കാരി ആണെന്ന് കണ്ട കുട്ടിയോട് അക്കാര്യം തിരക്കി എന്ന വളരെ നിസാരമായ ഒരു കാര്യമാണ് വളരെ ശത്രുതാപരമായി കത്തോലിക്കാ സഭയെ ശത്രുതയോടു കൂടി കാണുന്നവരോട് കൂടെ ചേർന്ന് വിവാദമാക്കി മാറ്റിയിരിക്കുന്നത്. ഏതുമതത്തിൽ വിശ്വസിക്കണമെന്നുള്ളതും, അവിശ്വാസിയായി ജീവിക്കണമോ എന്നുള്ളതും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ, എസ്എസ്എൽസി പരീക്ഷയ്ക്ക് മുമ്പ് തന്റെ ജാതി തിരുത്താൻ അവസരം ഉണ്ടായിരുന്നിട്ടും ആ കുട്ടിയോ രക്ഷിതാക്കളോ അതിന് മുതിർന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. വിശ്വാസജീവിതത്തെ കുറിച്ച് ഒരു ചോദ്യം വന്നപ്പോൾ ഉണ്ടായതിനേക്കാൾ കൂടുതൽ അസ്വസ്ഥത അവർക്കുണ്ടായിരിക്കേണ്ടത്, സീറോമലബാർ കത്തോലിക്കാ സമൂഹത്തിൽ അംഗമാണ് ആ കുട്ടി എന്ന സർട്ടിഫിക്കറ്റിലെ സാക്ഷ്യപ്പെടുത്തലിനെക്കുറിച്ചാണ്. എല്ലാ മതസ്ഥരും ഒരേ മനസോടെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഈ സ്ഥാപനത്തെ മോശമായി ചിത്രീകരിക്കുക എന്ന ഗൂഢ ലക്ഷ്യമാണോ ആണോ ഇതിനു പിന്നിൽ എന്ന് സംശയിക്കേണ്ടതുണ്ട്. വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗ്ഗീയമായി ദുരാരോപണങ്ങൾ ചുമത്തി ഈ പൊതുസമൂഹമധ്യത്തിൽ തരംതാഴ്ത്തി ചിത്രീകരിക്കുന്നതും അവഹേളിക്കുന്നതും ഇതാദ്യമല്ലാത്തതിനാൽ അത്തരമൊരു സംശയം അടിസ്ഥാന രഹിതമല്ല. ഇത്തരം ലക്ഷ്യങ്ങളോടെ നമുക്കിടയിൽ പ്രവർത്തിക്കുന്ന ഗൂഢ ശക്തികളെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും നാം തയ്യാറാകണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-19-10:15:29.jpg
Keywords: വ്യാജ

17524
Category: 1
Sub Category:
Heading: ചൈനീസ് സർക്കാരിന്റെ സമ്മർദ്ധം: ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ പിൻവലിച്ചു
Content: ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സമ്മർദ്ധത്തെ തുടർന്ന് ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ, ആപ്ലിക്കേഷന്റെ നിർമ്മാതാക്കളായ ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ എന്ന കമ്പനി പിൻവലിച്ചു. അമേരിക്കയിലെ സ്പോക്കേയിൻ ആസ്ഥാനമായി ദീർഘനാളായി ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ. ഇവരുടേതായി നിരവധി ബൈബിൾ തർജ്ജമകള്‍ ലഭ്യമാക്കിയിരിന്നു. ഖുർആൻ മജീദ് എന്ന ഖുർആൻ ആപ്ലിക്കേഷനും സമാനമായി ആപ്പിൾ സ്റ്റോറിൽ നിന്നും പിൻവലിക്കപെട്ടിരിന്നു. പുസ്തകങ്ങളിലെയോ, മാസികകളിലെയോ ഉള്ളടക്കങ്ങൾ ബൈബിൾ ആപ്ലിക്കേഷനിൽ നൽകാൻ പ്രത്യേക അനുവാദം ലഭിച്ചതിന് തെളിവായി രേഖ ഹാജരാക്കാൻ ആപ്പിൾ സ്റ്റോറിലെ വിവിധ ആപ്ലിക്കേഷനുകൾ പരിശോധിക്കുന്നതിനിടയിൽ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ ബിബിസിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബൈബിൾ ആപ്ലിക്കേഷൻ പിൻവലിക്കാൻ കമ്പനി നിർബന്ധിതരായത്. വിശദീകരണത്തിനു വേണ്ടി ബിബിസി ആപ്പിളിനെ സമീപിച്ചെങ്കിലും അവർ വിശദീകരണം നൽകാൻ തയാറായില്ല. സെപ്റ്റംബർ മാസം ഓഡിബിൾ എന്ന ആമസോണിന്റെ ആപ്ലിക്കേഷനും ചൈനയിലെ ആപ്പിൾ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. ശക്തമായ നിയന്ത്രണങ്ങൾ മൂലം ലിങ്ക്ഡ് ഇൻ എന്ന തങ്ങളുടെ സാമൂഹ്യ മാധ്യമത്തിന്റെ ചൈനയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റും അടുത്തിടെ വ്യക്തമാക്കിയിരുന്നു. മറ്റ് നിരവധി ആപ്ലിക്കേഷനുകൾക്കും രാജ്യത്ത് നിയന്ത്രണമുണ്ട്. മതങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യമാണ് ചൈന. ചൈനയിലെ ക്രൈസ്തവ സമൂഹം വലിയ രീതിയിലുള്ള പീഡനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു.
Image: /content_image/News/News-2021-10-19-12:32:08.jpg
Keywords: ബൈബി, ചൈനീ

17525
Category: 1
Sub Category:
Heading: ഹെയ്തിയില്‍ തട്ടിക്കൊണ്ട് പോയ മിഷ്ണറിമാരെ കണ്ടെത്തുവാന്‍ ശ്രമം തുടരുന്നു
Content: ഹെയ്തിയില്‍ നിന്നു ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ മിഷ്ണറിമാരെ കണ്ടെത്താനും മോചിപ്പിക്കാനും ഇടപെടല്‍ തുടരുന്നു. സംഭവത്തില്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ 17 മിഷ്ണറിമാരെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്.ശനിയാഴ്ച പോർട്ട്-ഓ-പ്രിൻസിന് പുറത്ത് അനാഥാലയം സന്ദർശിക്കാൻ പോയപ്പോഴാണ് ഇവരെ അക്രമികള്‍ ബന്ദികളാക്കിയത്. 400 മാവോസൊ എന്ന പ്രസ്ഥാനമാണ് മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയെതെന്ന് സൂചനയുണ്ട്. എഫ്‌ബിഐ വിഷയത്തില്‍ ഇടപെട്ടതോടെ ഉടനെ മിഷ്ണറിമാര്‍ മോചിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2021-10-19-14:56:10.jpg
Keywords: ഹെയ്തി

17526
Category: 13
Sub Category:
Heading: "തടവില്‍ കഴിയുമ്പോഴും ദൈവം എന്നോടൊപ്പം ഉണ്ടായിരുന്നു": സിസ്റ്റര്‍ ഗ്ലോറിയയുടെ ആദ്യ സന്ദേശം പുറത്ത്
Content: മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നാലര വര്‍ഷത്തോളം ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിതയായ കൊളംബിയന്‍ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീയുടെ വികാര നിര്‍ഭരമായ സന്ദേശം പുറത്ത്. "എനിക്ക് ദൈവം തന്ന എല്ലാ നന്മകള്‍ക്കും ഞാന്‍ എങ്ങനെയാണ് പ്രതിഫലം കൊടുക്കുക?" എന്ന ചോദ്യത്തോടെയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് പുറത്തുവന്ന സിസ്റ്റര്‍ ഗ്ലോറിയ സെസിലിയയുടെ മോചനത്തിനു ശേഷമുള്ള ആദ്യ സന്ദേശം ആരംഭിക്കുന്നത്. ഈ ദിവസം ദൈവത്തോട് തന്റെ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നു സിസ്റ്റര്‍ പറഞ്ഞു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയ്ക്കും, ഇറ്റാലിയൻ സർക്കാരിനും, ഇറ്റാലിയൻ രഹസ്യാന്വേഷണ ഏജൻസികൾക്കും, മാലി അധികാരികൾക്കും, കർദ്ദിനാൾ സെർബോയ്ക്കും കൊളംബിയ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക്, കൊളംബിയൻ സർക്കാർ, ഇറ്റലിയിലെ കൊളംബിയൻ അംബാസഡർ, എപ്പിസ്കോപ്പൽ കോൺഫറൻസ്, മെത്രാന്മാര്‍, പുരോഹിതര്‍, ഇടവക കൂട്ടായ്മകള്‍, പ്രാർത്ഥനാ ഗ്രൂപ്പുകൾ തുടങ്ങി തന്റെ മോചനത്തില്‍ സഹായിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും സിസ്റ്റര്‍ ഗ്ലോറിയ നന്ദി അറിയിച്ചു. കൊളംബിയന്‍ പബ്ലിക് ഫോഴ്സിന്റെ പ്രത്യേക വിഭാഗമായ ഗൌളക്കും, കൊളംബിയന്‍ സൈന്യത്തിനും സിസ്റ്റര്‍ നന്ദി പറഞ്ഞു.

Primeras palabras de la religiosa colombiana Gloria Narváez tras su liberación en #Mali hace una semana.
Se encuentra todavía en #Roma a la espera de recuperarse antes de regresar a #Colombia
Agradece la ayuda de todos los que contribuyeron a su libertad. pic.twitter.com/yyGjHPjsHY
— Eva Fernández (@evaenlaradio) October 17, 2021

മാലി ആസ്ഥാനമായുള്ള അല്‍ക്വയ്ദ തീവ്രവാദി സംഘടനയുടെ വിഭാഗമായ സപ്പോര്‍ട്ട് ഫ്രണ്ട് ഫോര്‍ ഇസ്ലാം ആന്‍ഡ് മുസ്ലിംസ് (എസ്.ജി.ഐ.എം) സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് 2017 ഫെബ്രുവരി 7ന് മാലി-ബുര്‍ക്കിനാഫാസോ അതിര്‍ത്തിയിലെ കൗടിയാല സര്‍ക്കിളിലെ കാരന്‍ഗാസോയില്‍ വെച്ച് ഏതാണ്ട് 12 വര്‍ഷത്തോളം മാലിയില്‍ സേവനം ചെയ്തു വരികയായിരുന്ന സിസ്റ്റര്‍ ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്. ചെറുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയേയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുവാന്‍ ഉദ്ദേശിച്ചതെങ്കിലും അവരെ രക്ഷിക്കുവാന്‍ സിസ്റ്റര്‍ ഗ്ലോറിയ ജീവന്‍ പണയംവെക്കാന്‍ സ്വയം സന്നദ്ധയാവുകയായിരുന്നു. മകള്‍ മോചിപ്പിക്കപ്പെടുന്നതും കാത്ത് കഴിഞ്ഞിരുന്ന സിസ്റ്റര്‍ ഗ്ലോറിയയുടെ അമ്മ അതിനുള്ള ഭാഗ്യം ലഭിക്കാതെ കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് മോചിതയായ സിസ്റ്റര്‍ ഗ്ലോറിയ അടുത്ത ദിവസം തന്നെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-19-16:05:18.jpg
Keywords: ഇസ്ലാമിക

17527
Category: 13
Sub Category:
Heading: ദശാബ്ദങ്ങള്‍ക്ക് ശേഷം ഗാസ മുനമ്പില്‍ നിന്നും പ്രതീക്ഷയുടെ അടയാളമായി ദൈവവിളി
Content: ഗാസ: പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല് യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തുറന്ന തടവറ എന്ന് വിശേഷിക്കാവുന്ന ഗാസ മുനമ്പില്‍ നിന്നും ദശാബ്ദങ്ങള്‍ക്ക് ശേഷം ദൈവവിളിക്ക് പ്രത്യുത്തരം. 2019-ല്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും കത്തോലിക്കാ സഭയിലെത്തിയ അബ്ദല്ലാ ജെല്‍ദാ എന്ന ഇരുപത്തിമൂന്നുകാരന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തന്റെ പ്രഥമ വ്രത വാഗ്ദാനം നടത്തി. ഗാസ മുനമ്പില്‍ നിന്നും ദശാബ്ദങ്ങള്‍ക്ക് ശേഷം വ്രതവാഗ്ദാനം നടത്തിയ ആദ്യ തദ്ദേശീയന്‍ എന്ന ഖ്യാതിയോടെയാണ് അബ്ദല്ലാ ജെല്‍ദാ പൗരോഹിത്യത്തിലേക്കു പ്രവേശിക്കുന്നത്. അര്‍ജന്റീന സ്വദേശിയും, ഗാസയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനുമായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. നൊവീഷ്യേറ്റ് പൂര്‍ത്തിയാക്കിയ ശേഷം ഫാ. റൊമാനെല്ലി അംഗമായ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇന്‍കാര്‍നേറ്റ്’ (ഐ.വി.ഇ) സഭയില്‍ ചേരുവാനാണ് അബ്ദല്ലായുടെ തീരുമാനം. ഹോളി ഫാമിലി ഇടവക ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങിയതോടെയാണ് തന്റെ ദൈവവിളിയുടെ ആരംഭം എന്നാണ് അബ്ദല്ലാ പറയുന്നത്. പുരോഹിതനും, മിഷണറിയുമാകുവാനുള്ള ആഗ്രഹം തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞത് തനിക്ക് ഒരുപാട് ആന്തരിക സമാധാനം നല്‍കിയെന്നും അബ്ദല്ലാ പറയുന്നു. “ഗാസ മുതൽ ബെത്ലഹേം വരെ, നസ്രത്ത് മുതൽ ജറുസലേം വരെയുള്ള ആദിമ ക്രൈസ്തവരുടെ പിൻഗാമികളാണ് ഞങ്ങൾ, ലോകത്ത് എല്ലായിടത്തും സുവിശേഷം പ്രഘോഷിച്ചുകൊണ്ട്, വിശ്വാസത്തില്‍ ജീവിക്കാനും സാക്ഷ്യം വഹിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്”. ഗാസ മുനമ്പില്‍ ഈ വിശ്വാസ സാക്ഷ്യത്തിന് വളരെയേറെ ആവശ്യകതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. താന്‍ നാല് യുദ്ധങ്ങള്‍ക്കിടെയിലാണ് ജീവിച്ചത്, തിന്മകള്‍ക്കിടയിലും ഞാൻ എപ്പോഴും പ്രതീക്ഷയ്ക്ക് ഇടം നൽകി. സമാധാനത്തിനായി തന്റെ പ്രേഷിത ദൗത്യം വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. അബ്ദല്ലായുടെ ദൈവവിളി പ്രതീക്ഷയുടെ ഒരു അടയാളമായതിനാല്‍ ഗാസ ഇടവകക്കും, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിനും, മറ്റ് സഭകള്‍ക്കും ഒരു അനുഗ്രഹമാണെന്നു ഫാ. ഗബ്രിയേല്‍ റൊമാനെല്ലി .പറഞ്ഞു. യുദ്ധങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന് സഭ എങ്ങോട്ട് അയച്ചാലും അവിടെ പോകുവാന്‍ യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 1984-ല്‍ സ്ഥാപിതമായി 5 ഭൂഖണ്ഡങ്ങളിലായി 26 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഐ.വി.ഇ സഭയുടെ ഇറ്റലിയിലെ മോണ്ടെഫിയാസ്കോണിലെ സെമിനാരിയില്‍ ചേരുവാനായി വിസക്കായി കാത്തിരിക്കുകയാണ് അബ്ദല്ലാ ഇപ്പോള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-10-19-19:56:24.jpg
Keywords: ഗാസ

17528
Category: 14
Sub Category:
Heading: കുരിശു യുദ്ധ പോരാളിയുടെ വാള്‍ ഇസ്രായേലില്‍ കണ്ടെത്തി
Content: ടെല്‍ അവീവ്: ജറൂസലേമിന്റെ നിയന്ത്രണത്തിനായി യൂറോപ്യന്‍ ശക്തികള്‍ 1095ല്‍ ആരംഭിച്ച കുരിശുയുദ്ധത്തില്‍ പങ്കെടുത്ത പോരാളിയുടേതെന്ന് കരുതപ്പെടുന്ന വാള്‍ ഇസ്രായേലിന്റെ വടക്കന്‍ തീരത്തു നിന്നും കണ്ടെടുത്തു. ഷ്ലോമി കാറ്റ്‌സിന്‍ എന്ന മുങ്ങല്‍വിദഗ്ധനാണു കാര്‍മല്‍ തീരത്തുനിന്ന് ഇതു കണ്ടെത്തിയത്. വാളിന് 900 വര്‍ഷം പഴക്കമുണ്ടെന്നാണ് നിലവിലെ സ്ഥിരീകരണം. ഒരു മീറ്റര്‍ നീളമുള്ള വാളില്‍ കക്കയും മറ്റു പൊതിഞ്ഞിരിക്കുകയാണ്. ഇതു നീക്കം ചെയ്തു വിശദമായി പരിശോധിച്ച ശേഷം പ്രദര്‍ശനത്തിനു വയ്ക്കുമെന്ന് ഇസ്രേലി പുരാവസ്തു അഥോറിറ്റി അറിയിച്ചു. 1095 -ൽ തുടങ്ങി നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കുരിശുയുദ്ധങ്ങൾ യൂറോപ്യൻ ക്രൈസ്തവര്‍ മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്ത് ജറുസലേമിന്റെയും വിശുദ്ധ നാടിന്റെ മറ്റ് ഭാഗങ്ങളുടെയും നിയന്ത്രണം മുസ്ലീങ്ങളിൽ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമമായിരിന്നു. ഇതിന്റെ ഭാഗമായി പോരാളികളുടെ കപ്പല്‍ നങ്കൂരമീട്ട് കൊണ്ടിരിന്ന സ്ഥലമായിരിന്നു കാർമൽ തീരമെന്നാണ് ഐഎഎയുടെ മറൈൻ ആർക്കിയോളജി യൂണിറ്റിന്റെ നിരീക്ഷണം. അറ്റ്ലിറ്റിലെ അടുത്തുള്ള കുരിശുയുദ്ധക്കാരുടെ കോട്ടയുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-10-20-09:51:53.jpg
Keywords: കുരിശ

17529
Category: 1
Sub Category:
Heading: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കരടുനിയമം തള്ളിയതില്‍ പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍
Content: ഇസ്ലാമാബാദ്: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കരടുനിയമം തള്ളിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സമൂഹമായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍. ഇസ്ലാം വിരുദ്ധ നിയമം എന്ന പേരില്‍ തള്ളിയ നടപടി പാക്കിസ്ഥാനിലെ മുസ്ലിം ഇതര സമുദായങ്ങളില്‍ ഭയവും അരക്ഷിതാവസ്ഥയും വിതയ്ക്കുന്നതായി ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ പ്രസിഡന്റ് ബിഷപ്പ് ആസാദ് മാര്‍ഷല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ സ്വമനസാലെ മതം മാറുന്നതിനു തങ്ങള്‍ എതിരല്ലായെന്നും എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ തടയുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലിനെ പാക്കിസ്ഥാന്‍ റിലീജിയസ് അഫയേഴ്സ് ആന്‍ഡ് ഹാര്‍മണി മന്ത്രാലയവും, കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജിയും (സി.ഐ.ഐ) തള്ളിക്കളഞ്ഞതില്‍ കത്തോലിക്ക സഭ നേരത്തെ പ്രതിഷേധം അറിയിച്ചിരിന്നു. നടപടിയെ അപലപിച്ചുകൊണ്ട് രംഗത്ത് വന്ന പാക്ക് മെത്രാന്‍ സമിതിയുടെ മനുഷ്യാവകാശ വിഭാഗമായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (എന്‍.സി.ജെ.പി) ഇത് മതസ്വാതന്ത്ര്യത്തിന് എതിരാണെന്നു പ്രസ്താവിച്ചിരിന്നു. പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. വര്‍ഷംതോറും ക്രിസ്ത്യന്‍, ഹൈന്ദവ വിഭാഗങ്ങളില്‍പെടുന്ന ആയിരത്തോളം പെണ്‍കുട്ടികള്‍ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനിരയാകുന്നുണ്ടെന്നാണ് ‘സി.സി.ജെ.പി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്രകാരം തട്ടിക്കൊണ്ടുപോകപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം ചെയ്ത് നിര്‍ബന്ധിത വിവാഹത്തിനിരയാക്കുകയാണ് പതിവ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കൂടി കണക്കിലെടുത്താല്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സി.സി.ജെ.പി പറയുന്നത്.
Image: /content_image/News/News-2021-10-20-10:28:41.jpg
Keywords: പാക്ക, പെണ്‍

17530
Category: 18
Sub Category:
Heading: കുറവിലങ്ങാട് ഇടവകയിലെ അഖണ്ഡ ജപമാല ആറു മാസത്തിന്റെ തികവിലേക്ക്
Content: കുറവിലങ്ങാട്: ജപമാലയുടെ പുണ്യംപേറുന്ന ഒക്ടോബര്‍ പൂര്‍ത്തീകരിക്കുമ്പോള്‍ മരിയഭക്തിയുടെ പ്രചാരകരായ കുറവിലങ്ങാടിന് പുതിയൊരു പ്രാര്‍ത്ഥനാചരിത്രവും. ആറു മാസം തുടര്‍ച്ചയായി ഇടമുറിയാതെ ജപമാല ചൊല്ലിയ ഇടവകയെന്ന ചരിത്രമാകും കുറവിലങ്ങാട് എഴുതിച്ചേര്‍ക്കുക. മേയ് ഒന്നിന് ആരംഭിച്ച അഖണ്ഡ ജപമാലയാണ് ആറുമാസത്തിന്റെ പൂര്‍ണതയിലേക്കു പ്രവേശിക്കുന്നത്. കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും ആത്മീയ കരുത്തിനാല്‍ മോചനം നേടുക എന്ന ലക്ഷ്യത്തോടെയാണ് അഖണ്ഡ ജപമാലയ്ക്കു ലക്ഷ്യമിട്ടത്. കഴിഞ്ഞ 170 ദിവസത്തോളമായി ഇടവകയിലെ ഒരു കുടുംബമെങ്കിലും രാപകല്‍ ഭേദമില്ലാതെ ജപമാല ചൊല്ലുന്നുവെന്നതാണു രീതി. ഒരു ദിവസം ഒരു കുടുംബകൂട്ടായ്മാ യൂണിറ്റിന് എന്ന രീതിയില്‍ 48 കുടുംബങ്ങള്‍ക്ക് ജപമാല ചൊല്ലാനുള്ള അവസരം നല്‍കുന്നു. 3200 ലേറെ കുടുംബങ്ങളുള്ള ഇടവകയില്‍ തങ്ങള്‍ക്കു ലഭിക്കുന്ന അവസരത്തെ വലിയ ആത്മീയ ആഘോഷമായാണ് ഓരോ കുടുംബവും ഏറ്റുവാങ്ങുന്നത്. പള്ളി യോഗപ്രതിനിധികളുടെയും കുടുംബകൂട്ടായ്മ ഭാരവാഹികളുടെയും നേതൃത്വത്തില്‍ മുന്‍കൂട്ടി പട്ടിക തയാറാക്കിയാണ് കുടുംബങ്ങള്‍ക്ക് അവസരം നല്‍കുന്നത്. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയിലിന്റെ നിര്‍ദേശപ്രകാരമാണ് ഒരു മാസത്തേയ്ക്ക് ആരംഭിച്ച പ്രാര്‍ത്ഥനായജ്ഞം ആറു മാസത്തിന്റെ തികവിലേക്ക് വളര്‍ത്താനായത്. വീടുകളിലെ ജപമാലയര്‍പ്പണത്തിനൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇടവക ദേവാലയത്തിലും ഇടവകയുടെ സ്ഥാപനങ്ങളിലും പ്രത്യേക ജപമാല അര്‍പ്പണങ്ങളും അഖണ്ഡ ജപമാലയും ക്രമീകരിച്ചതോടെ ജപമാലഭക്തിയില്‍ വളരാന്‍ ഇടവകയ്ക്കു കഴിഞ്ഞു. ഒക്ടോബറിലെ ജപമാലപുണ്യത്തോടു ചേര്‍ന്ന് മാസത്തിലെ അവസാന പത്തു ദിവസം ഇടവക ദേവാലയത്തില്‍ പ്രത്യേക ജപമാല അര്‍പ്പണവും നടക്കും.
Image: /content_image/India/India-2021-10-20-11:27:53.jpg
Keywords: ജപമാല, കുറവില

17531
Category: 18
Sub Category:
Heading: സൂക്ഷിക്കുക: ലോഗോസ് പരീക്ഷയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം
Content: കൊച്ചി: കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് പരീക്ഷയുടെ പേര് പറഞ്ഞു സാമ്പത്തിക തട്ടിപ്പ്. ലോഗോസ് 2021 പരീക്ഷയ്ക്ക് Online ആയി രജിസ്റ്റർ ചെയ്യാനും 100 രൂപ ഫീസ് അടയ്ക്കാനുമായി ആവശ്യപ്പെട്ടുകൊണ്ടുള്ള വെബ് ലിങ്കാണ് ഇപ്പോള്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. Akhilesh Kumar Chaudhari എന്നയാളുടെ യുപിഐ ഐഡിയിലേക്ക് ലോഗോസ് രെജിസ്ട്രേഷന് പണം അയക്കുവാന്‍ ലിങ്കില്‍ ആവശ്യപ്പെടുന്നുണ്ട്. തട്ടിപ്പ് വിശ്വസനീയമാക്കാന്‍ പേര്, ഇ മെയില്‍ അഡ്രസ്, വാട്സാപ്പ് നമ്പര്‍, ജനന തീയതി, ഇടവകയുടെ പേര് തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിക്കുവാനും ലിങ്കില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് ബൈബിൾ കമ്മീഷന്റേത് അല്ലായെന്നും ഈ തട്ടിപ്പിൽ വീഴരുതെന്നും കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി സിഎസ്‌ടി പ്രസ്താവനയില്‍ അറിയിച്ചു. 21-ാമത് ആഗോള ലോഗോസ് ബൈബിൾ ക്വിസ് ഡിസംബർ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലായാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ നീട്ടിവച്ച ബൈബിൾ പഠനക്വിസിൽ പങ്കെടുക്കാൻ ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കുമെന്ന് ബൈബിള്‍ കമ്മീഷന്‍ നേരത്തെ അറിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-20-12:22:27.jpg
Keywords: തട്ടിപ്പ

17532
Category: 10
Sub Category:
Heading: 'അത്ഭുതങ്ങളുടെ കര്‍ത്താവ്' ന്യൂയോര്‍ക്ക് തെരുവില്‍; 'ദി ബിഗ് ആപ്പിള്‍' പ്രദിക്ഷിണത്തില്‍ വന്‍ ജനപങ്കാളിത്തം
Content: ന്യൂയോര്‍ക്ക്: തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഏറ്റവും അധികം ആദരിക്കപ്പെടുന്ന “അത്ഭുതങ്ങളുടെ കര്‍ത്താവ്” (സെനോര്‍ ഡെ ലോസ് മിലാഗ്രോസ്) ചിത്രത്തിന്റെ പകര്‍പ്പുമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന പ്രദിക്ഷിണത്തില്‍ വന്‍ജന പങ്കാളിത്തം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17-ന് ഫിഫ്ത് അവന്യൂവില്‍ സംഘടിപ്പിച്ച “ദി ബിഗ് ആപ്പിള്‍” പ്രദിക്ഷിണത്തില്‍ ന്യൂയോര്‍ക്കിലെ പെറു സ്വദേശികള്‍ക്ക് പുറമെ നിരവധി വിദേശികളും പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവുമധികം ജനസാന്ദ്രതയേറിയ നഗരത്തിലൂടെ വിശ്വാസികള്‍ക്കൊപ്പം കാഴ്ചക്കാരുടേയും ഹൃദയങ്ങളെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു പ്രദിക്ഷിണം നീങ്ങിയത്. ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും, ലിമായിലെ സഹായ മെത്രാനായ മോണ്‍. ഗ്വില്ലെര്‍മോ കോര്‍ണെജോയും സംയുക്തമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷമായിരുന്നു പ്രദിക്ഷിണം. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ ക്രിസ്തു വിശ്വാസത്തിന്റേയും, ഭക്തിയുടേയും ഉദാഹരണങ്ങളായി ന്യൂയോര്‍ക്കില്‍ നടന്ന പ്രദിക്ഷിണത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചു കൊണ്ടിരിക്കുയാണ്. ന്യൂയോര്‍ക്കിലെ ‘ലോര്‍ഡ് ഓഫ് മിറക്കിള്‍സ്’ ബ്രദര്‍ഹുഡിലെ അംഗങ്ങളാണ് ഏതാണ്ട് 5 മണിക്കൂറോളം നീണ്ട പ്രദിക്ഷിണത്തിലുടനീളം അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ ചിത്രത്തിന്റെ പകര്‍പ്പ് വഹിച്ചിരുന്നത്. ഗായകരും, മെഴുക് തിരിയും, ധൂപക്കുറ്റികളും പിടിച്ച സ്ത്രീകള്‍ രൂപത്തിന് പിന്നിലായി അണിനിരന്നു. അത്ഭുതങ്ങളുടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്ന പരമ്പരാഗത പാട്ടുകള്‍ക്കൊപ്പം നൃത്തക്കാര്‍ ചുവടുവെക്കുകയും ചെയ്തു. പെറുവിലെ കത്തോലിക്കരുടെ അഭിമാനമാണ് 'സെനോര്‍ ഡെ ലോസ് മിലാഗ്രോസ്'. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പെഡ്രോ ഡാൽക്കൺ എന്ന ആഫ്രിക്കന്‍ അടിമയാണ് ഇരുണ്ട നിറമുള്ള ക്രിസ്തുവിന്റെ അത്ഭുതശക്തിയുള്ള ചിത്രം വരച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്. പലപ്പോഴായുണ്ടായ അതിശക്തമായ ഭൂകമ്പങ്ങളില്‍ ലിമാ നഗരം തകര്‍ന്ന്‍ തരിപ്പണമായപ്പോള്‍ ഈ അത്ഭുത ചിത്രം സ്ഥാപിച്ചിരുന്ന സ്ഥലം മാത്രമാണ് ഭൂകമ്പങ്ങളെ അതിജീവിച്ചതെന്നും ചരിത്രമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-10-20-16:51:58.jpg
Keywords: അത്ഭുത