Contents
Displaying 17181-17190 of 25113 results.
Content:
17553
Category: 1
Sub Category:
Heading: സ്ത്രീകളുടെ പൗരോഹിത്യപട്ടം അസാധു, ശ്രമിക്കുന്നവര്‍ സഭയില്‍ നിന്നും പുറത്താക്കപ്പെടും: ന്യൂ മെക്സിക്കോയിലെ സാന്റാ ഫെ അതിരൂപത
Content: ന്യൂ മെക്സിക്കോ: സ്ത്രീകളുടെ തിരുപ്പട്ട സ്വീകരണം അസാധുവായിരിക്കുമെന്നും അതിന് ശ്രമിക്കുന്നവര്‍ സഭയില്‍ നിന്നും പുറത്താക്കപ്പെടുമെന്നും അമേരിക്കന്‍ സംസ്ഥാനമായ ന്യൂ മെക്സിക്കോയിലെ സാന്റാ ഫെ അതിരൂപതാ വികാര്‍ ജനറല്‍ ഫാ. ഗ്ലെന്നോണ്‍ ജോണ്‍സ്. താന്‍ തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്ക വൈദികയായെന്ന്‍ അല്‍ബുക്യുവര്‍ക്കിലെ ഒരു സ്ത്രീ അവകാശപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് സ്ത്രീകള്‍ക്ക് തിരുപ്പട്ടം നല്‍കിയാല്‍ അത് അസാധുവായിരിക്കുമെന്നും അതിന് ശ്രമിക്കുന്നവര്‍ സഭയില്‍ നിന്നും യാന്ത്രികമായി പുറത്താക്കപ്പെടുമെന്നും അസന്നിഗ്ദമായി പ്രഖ്യാപിച്ചു കൊണ്ട് ഫാ. ഗ്ലെന്നോണ്‍ ജോണ്‍സ് തിങ്കളാഴ്ച വീണ്ടും രംഗത്തെത്തിയത്. ഒക്ടോബര്‍ 16ന് അല്‍ബുക്യുവര്‍ക്കിലെ സെന്റ് ജോണ്‍ ദേവാലയത്തില്‍വെച്ച് ആന്‍ ട്രോപ്പിയാനോ എന്ന നാല്‍പ്പത്തിയേഴ്കാരി പുരോഹിതയാകുവാന്‍ ശ്രമിക്കുകയും, തൊട്ടടുത്ത ദിവസം അല്‍ബുക്യുവര്‍ക്കിലെ സെന്റ് പോള്‍ ലൂഥറന്‍ ദേവാലയത്തില്‍വെച്ച് ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭാ വിശ്വാസികള്‍ക്ക് മുന്‍പാകെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തെ അനുകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഫാ. ഗ്ലെന്നോണ്‍ സഭയുടെ കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കിയത്. യേശു പുരുഷന്‍മാരെ മാത്രമാണ് അപ്പസ്തോലന്മാരായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വിശുദ്ധ പോള്‍ ആറാമന്‍ പറഞ്ഞിട്ടുള്ളത് ചൂണ്ടിക്കാട്ടിക്കൊണ്ട്, യേശു കാണിച്ചുതന്ന മാതൃകയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് സ്ത്രീകള്‍ക്ക് പൗരോഹിത്യ പട്ടം നല്‍കുവാനോ, സ്ത്രീകളെ പുരോഹിതരായി നിയമിക്കുവാനുള്ള ശ്രമങ്ങളെ സാധുവായി അംഗീകരിക്കുവാന്‍ കത്തോലിക്കാ സഭക്ക് കഴിയില്ലെന്ന്‍ പറഞ്ഞു. അപ്രകാരം ചെയ്‌താല്‍ യാന്ത്രികമായി തന്നെ സഭയില്‍ നിന്നും പുറത്താക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. സ്ത്രീകള്‍ക്ക് തിരുപ്പട്ടം നല്‍കുവാന്‍ ശ്രമിക്കുന്നവരും, തിരുപ്പട്ടം സ്വീകരിക്കുവാന്‍ മുതിരുന്ന സ്ത്രീകളും സഭയില്‍ നിന്നും യാന്ത്രികമായി പുറത്താക്കപ്പെടുമെന്ന വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ 2007-ലെ പ്രമാണ രേഖയിലും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. .ജ്ഞാനസ്നാനം സ്വീകരിച്ച പുരുഷന്‍മാര്‍ക്ക് മാത്രമേ തിരുപ്പട്ട സ്വീകരണം നടത്തുവാന്‍ കഴിയുകയുള്ളൂ എന്നാണ് നിലവിലെ കാനോന്‍ നിയമത്തില്‍ (സി. 1024) പറയുന്നത്. വിശ്വാസ തിരുസംഘത്തിന്‍റെ 1976-ലെ പ്രഖ്യാപനത്തിലും സ്ത്രീകളെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 1994-ലെ അപ്പസ്തോലിക ലേഖനത്തിലും (ഓര്‍ഡിനാറ്റിയോ സേക്കര്‍ഡോറ്റാലിസ്) പുരുഷന്‍മാര്‍ക്ക് മാത്രമേ പുരോഹിതരാകുവാന്‍ കഴിയുകയുള്ളൂ എന്നാണ് പറയുന്നത്. പൗരോഹിത്യ നിയമനം പുരുഷന്‍മാരില്‍ മാത്രം നിക്ഷിപ്തമാണെന്ന കാര്യം പാലിക്കപ്പെടേണ്ടതാണെന്ന് 1998-ല്‍ അന്നത്തെ വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ (മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍) പരാമര്‍ശിച്ചിട്ടുള്ളതിനെ ഫ്രാന്‍സിസ് പാപ്പയും അടുത്തകാലത്ത് പിന്തുണച്ചിരിന്നു.
Image: /content_image/News/News-2021-10-22-19:25:29.jpg
Keywords: തിരുപ്പട്ട

17554
Category: 1
Sub Category:
Heading: വത്തിക്കാനിലെ നിര്‍ധനര്‍ക്ക് ജീവകാരുണ്യ സഹായവുമായി സ്ലോവാക്യ
Content: റോം: സ്ലോവാക്യന്‍ സന്ദര്‍ശനത്തിനിടെപ്രസിഡൻറ് സുസന്ന കപ്പുടോവ ഫ്രാന്‍സിസ് പാപ്പായ്ക്ക് വാഗ്ദാനം ചെയ്തിരുന്ന ജീവകാരുണ്യസഹായം വത്തിക്കാന് കൈമാറി. ഒരു ലക്ഷത്തിലേറെ മുഖാവരണങ്ങൾ, അണുനാശിനികള്‍, അണുനശീകരണ ഔഷധങ്ങൾ തുടങ്ങിയ കോവിഡ് പ്രതിരോധ വസ്തുക്കള്‍ പാവപ്പെട്ടവർക്കുള്ള സഹായമായി സ്ലോവാക്യ , വത്തിക്കാന് കൈമാറി. സെപ്റ്റംബര്‍ 12-15 വരെ സ്ലോവാക്യയിൽ നടത്തിയ ഇടയസന്ദർശന വേളയിൽ പ്രസിഡൻറ് വാഗ്ദാനം ചെയ്ത സഹായമാണ് ലഭിച്ചിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള സ്ഥാനപതിയുടെ കാര്യാലയം ഇന്നലെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സഹായം കൈമാറുന്നതിനോടനുബന്ധിച്ച് സ്ലോവാക്യയുടെ സ്ഥാനപതി മാരെക്ക് ലിസാൻസ്കി വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ദുർബ്ബലരുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും കാര്യത്തിൽ സ്ലോവാക്യയ്ക്കുള്ള താത്പര്യത്തെ കർദ്ദിനാൾ പരോളിൻ അഭിനന്ദിച്ചു.
Image: /content_image/News/News-2021-10-22-21:31:37.jpg
Keywords: സ്ലോവാ

17555
Category: 22
Sub Category:
Heading: ജോസഫ്: ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥൻ
Content: ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനമാണ്. മഹാനായ ആ മാർപാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ദർശനമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനമാണ് 1989 ൽ പുറത്തിറങ്ങിയ Redemptoris Custos (രക്ഷകന്റെ കാവൽക്കാരൻ ) എന്നത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍” അഥവാ, ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് എന്ന സന്ന്യാസസമൂഹാംഗവും പ്രസിദ്ധ ജോസഫോളജിസ്റ്റായ (Josephologist) ഫാ. ടാർസിസിയോ ജൂസൈപ്പെ സ്ട്രാമാരെ ( Father Tarcisio Giuseppe Stramare) എന്ന വൈദീകനാണ് ഈ അപ്പസ്തോലിക പ്രബോധനമെഴുതാൻ ജോൺ പോൾ രണ്ടാമൻ പാപ്പയെ സഹായിച്ചത്. ഇതിൽ പ്രധാനമായും ആറു ഭാഗങ്ങളാണുള്ളത്. ഇതിലെ അവസാന ഭാഗത്തിൽ യൗസേപ്പിതാവിനെ ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥനായി ( Patron of the Church in Our Day)അവതരിപ്പിക്കുന്നു. തിരുകുടുംബത്തെ യൗസേപ്പിതാവു സംരക്ഷിച്ചതു പോലെ ഇന്നു സഭയെ അവൻ പരിപാലിക്കുന്നു എന്നു മാർപാപ്പ പഠിപ്പിക്കുന്നു. "രക്ഷകന്റെ കാവൽക്കാരകന്റെ" അവസാന അധ്യായത്തിൽ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു." നമ്മുടെ വീണ്ടെടുപ്പിന്റെ ആരംഭത്തിൽ വിശുദ്ധ യൗസേപ്പിന്റെ വിശ്വസ്തമായ പരിചരണത്തിന് ഭരമേൽപ്പിക്കാൻ ദൈവം ആഗ്രഹിച്ചുവെന്ന് ഓർമ്മിച്ചുകൊണ്ട്, രക്ഷാകരപ്രവർത്തനത്തിൽ വിശ്വസ്തതയോടെ സഹകരിക്കാമെന്ന് അവൾ ( സഭ) ദൈവത്തോട് ആവശ്യപ്പെടുന്നു; അവതരിച്ച വചനത്തെ ശുശ്രൂഷിക്കുന്നതിൽ യൗസേപ്പിനെ പ്രചോദിപ്പിച്ച അതേ വിശ്വസ്തതയും ഹൃദയശുദ്ധിയും അവൾക്കും ലഭിച്ചേക്കാം; യൗസേപ്പിന്റെ മാതൃക പിന്തുടർന്ന് അവന്റെ മദ്ധ്യസ്ഥതയിലൂടെ വിശുദ്ധിയുടെയും നീതിയുടെയും വഴികളിൽ അവൾ ദൈവമുമ്പാകെ നടക്കട്ടെ." ഈശോ മിശിഹായുടെ മൗതീക ശരീരമായ തിരുസഭയുടെ അംഗങ്ങളായ നമ്മൾ വിശുദ്ധിയുടെയും നീതിയുടെയും വഴികളിൽ മുന്നേറാൻ യൗസേപ്പിതാവിനെ കൂട്ടുപിടിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-10-22-21:42:12.jpg
Keywords: ജോസഫ്, യൗസേ

17556
Category: 1
Sub Category:
Heading: "പണം കിട്ടിയില്ലെങ്കില്‍ മിഷ്ണറിമാരെ കൊല്ലും": ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ മിഷ്ണറിമാരുടെ ജീവന്‍ അപകടത്തില്‍
Content: പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ 17 മിഷ്ണറിമാരെയും വധിക്കുമെന്ന് ഭീഷണി. ആളൊന്നിന് 10 ലക്ഷം ഡോളര്‍ വീതം 17 പേര്‍ക്ക് കൂടി 1.7 കോടി ഡോളര്‍ ഇവരുടെ മോചനത്തിനായി നല്‍കണമെന്നും അല്ലെങ്കില്‍ ഇവരെ കൊന്നു കളയുമെന്നാണ് '400 മാവോസോ' എന്ന കൊള്ളസംഘം ഭീഷണി മുഴക്കിയിരിക്കുന്നത്. "ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കില്‍ അമേരിക്കക്കാരുടെ തലയില്‍ വെടിയുണ്ട പതിക്കും എന്ന് ആണയിട്ടുപറയുകയാണ്" എന്ന് സംഘത്തലവന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ചെയ്ത വീഡിയോയില്‍ പറയുന്നു. തട്ടിക്കൊണ്ടു പോകലിന് ഇരയായവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്. അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസിനുവേണ്ടി ഹെയ്തി തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ സേവനം ചെയ്തുവരികയായിരിന്നു ഇവര്‍. ശനിയാഴ്ച പോർട്ട് ഓ പ്രിൻസിന് പുറത്ത് അനാഥാലയം സന്ദർശിക്കാൻ പോയപ്പോഴാണ് ഇവരെ അക്രമികള്‍ ബന്ദികളാക്കിയത്. സംഭവത്തില്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) അന്വേഷണം ആരംഭിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. കഴിഞ്ഞ ഏപ്രില്‍ മാസം '400 മാവോസോ' കൊള്ള സംഘം ഏതാനും വൈദികരേയും, സന്യസ്തരെയും തട്ടിക്കൊണ്ടു പോയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-23-10:44:50.jpg
Keywords: ഹെയ്തി

17557
Category: 1
Sub Category:
Heading: ലിബിയയില്‍ നിന്നും 17 കോപ്റ്റിക് ക്രൈസ്തവരെ കാണാതായി: 2015 ആവര്‍ത്തിക്കുമോയെന്ന് ആശങ്ക
Content: വാഷിംഗ്‌ടണ്‍ ഡി.സി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ നിന്നും പതിനേഴ് ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിബിയന്‍ തലസ്ഥാന നഗരമായ ട്രിപ്പോളിയിലെ ഗര്‍ഗാഷ് ജില്ലയില്‍ താമസിച്ചിരുന്ന കോപ്റ്റിക് ക്രൈസ്തവരെയാണ് കാണാതായിരിക്കുന്നത്. അവര്‍ എവിടെയാണെന്നോ, ആര് കൊണ്ടുപോയെന്നോ, എന്തിന് കൊണ്ടുപോയതെന്നോ യാതൊരു അറിവുമില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായവര്‍ ലിബിയന്‍ അധികാരികളുടെ തടവിലായിരിക്കാമെന്നാണ് ചില കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വസിക്കുന്നത്. എന്നാല്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന ആശങ്കയും ശക്തമാണ്. 2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കഴുത്തറത്തു കൊല്ലപ്പെട്ട 21 കോപ്റ്റിക് ക്രൈസ്തവരുടെ വിധി ഇവരെയും കാത്തിരിക്കുമോയെന്ന ഭീതി അനേകരെ ദുഃഖത്തിലാഴ്ത്തുന്നുണ്ട്. ഇമാദ് നാസർ, അസെം അബോ ഗോബ്രിയൽ, ജോർജ് നാസർ റിയാദ്, മാരിസ് മലക് മത്യാസ്, വെയ്ൽ സമീർ ഷൗക്കി, ഹാനി സാക്കി ഷാക്കർ അള്ളാ, ഹൈതം നസീർ മലക്ക്, ഗർഗെസ് നാസി മലക്, തബേത് ഗാഡ് ഹന്ന, ബഖിത് മലക് മത്യാസ്, അഡ്ലി അസദ് അതായ, മിഖായേൽ നാസര്‍ മലക്ക്, റോമൻ മസൌദ് ഫഹീം, കരിം അബു അൽ-ഗെയ്ത്, ഇമാദ് നസ്രി കൽഡി, ഡാനിയൽ സാബർ ലാമെയ്, എസെക്കിയേൽ സാബർ ലാമെയ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവരെ കുറിച്ച് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട യാതൊരു വിവരവും ലഭ്യമല്ലെന്നു കാണാതായവരില്‍ ഉള്‍പ്പെടുന്ന ഇമാദ് നാസറിന്റെ സുഹൃത്തായ അഭിഭാഷകന്‍ പറഞ്ഞു. മൂന്ന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ സുഹൃത്ത് ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ ലിബിയയില്‍ എത്തിയതെന്ന്‍ പറഞ്ഞ അദ്ദേഹം ഇവര്‍ താമസിച്ചിരുന്നതിനടുത്ത് ഇന്ത്യ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ താമസിക്കുന്നുണ്ടെന്നും ഇവരില്‍ 17 കോപ്റ്റിക് ക്രൈസ്തവരെ മാത്രം കാണാതായിരിക്കുന്നതില്‍ എന്തോ നിഗൂഡത ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ആവിര്‍ഭവിച്ച 2014-ന് മുന്‍പുവരെ ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ പൊതു അഭയകേന്ദ്രമായിരുന്നു ലിബിയ. ഈജിപ്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ക്രിസ്ത്യന്‍ സമൂഹം തൊഴിലിനായി ലിബിയയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. 2015-ലെ കൂട്ടക്കൊലക്ക് ശേഷം തൊഴിലിനായി ലിബിയയിലേക്ക് പോകുന്ന ഈജിപ്ഷ്യന്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-23-11:48:39.jpg
Keywords: ലിബിയ

17558
Category: 10
Sub Category:
Heading: യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ അഫ്ഗാന്‍ ഇറാന്‍ അഭയാർത്ഥികള്‍ ഒരുക്കത്തില്‍
Content: വിയന്ന : ഓസ്ട്രിയയിലെ വിയന്ന അതിരൂപതയിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളും, മറ്റ് ഏതാനും രാജ്യങ്ങളിൽനിന്നുള്ളവരും ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ വിശ്വാസികളാകാൻ ഒരുക്കത്തില്‍. ജ്ഞാനസ്നാനം സ്വീകരിക്കുന്ന 27 പേരിൽ, 11 പേർ അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയവരും, ആറുപേർ ഇറാനിൽനിന്ന് എത്തിയവരുമാണ്. ഇവരിൽ മൂന്നിൽ രണ്ടുപേരും 20 നും 40 നും മധ്യേ പ്രായമുള്ള പുരുഷന്മാരാണ് ആണ്. പുതിയ വിശ്വാസികളെ ജ്ഞാനസ്നാനത്തിനായി ക്ഷണിക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങ് ഒക്ടോബർ ഇരുപതാം തീയതി ഡോബ്ലിങ് ജില്ലയിലെ കർമലീത്ത ദേവാലയത്തിൽ നടന്നു. വിയന്ന അതിരൂപതയുടെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ക്രിസ്റ്റഫ് ഷോൺബോണ്‍ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഈ ലോകത്തിലെ പ്രശ്നങ്ങളെക്കാളും, പ്രതിസന്ധികളെക്കാളും വലിയ പ്രത്യാശ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ലഭിക്കുമെന്ന് കർദ്ദിനാൾ ജ്ഞാനസ്നാനം സ്വീകരിക്കാനായി തയ്യാറെടുപ്പ് നടത്തുന്നവരെ ഓർമിപ്പിച്ചു. ക്രൈസ്തവ വിശ്വാസികൾ ഏറ്റവും പീഡനം ഏൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്രൈസ്തവ സന്നദ്ധ സംഘടനായ ഓപ്പൺ ഡോർസ് അഫ്ഗാനിസ്ഥാനെ ഉത്തരകൊറിയയ്ക്ക് പിന്നിൽ രണ്ടാംസ്ഥാനത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ ഇറാൻ എട്ടാം സ്ഥാനത്താണ്. അഭയം നൽകാൻ ഓസ്ട്രിയ തീരുമാനിച്ചിട്ടുളള ഏതാനും ചിലർ ഇപ്പോൾ മാമോദിസ സ്വീകരിക്കാൻ തയാറെടുക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള വിശ്വാസ പരിശീലനത്തിന്റെ വിയന്നയിലെ ചുമതലയുള്ള ഡാനിയേൽ വൈചിറ്റിൽ ഓസ്ട്രിയയിലെ കത്തോലിക്കാ മാധ്യമമായ കാത്ത്പ്രസിനോട് പറഞ്ഞു. എന്നാൽ ജ്ഞാനസ്നാന സ്വീകരിക്കുന്ന ആളുകൾക്ക് തങ്ങളുടെ മാതൃ രാജ്യത്തുള്ള കുടുംബാംഗങ്ങളെ പറ്റി വേണ്ടി ആശങ്കകളുണ്ട്. ഇനി കുടുംബങ്ങൾക്ക് ഓസ്ട്രിയയിലേക്ക് വരാനുള്ള അനുമതി ലഭിച്ചുവെങ്കിൽ പോലും അവർ പാകിസ്ഥാനിലേക്ക് ചെന്ന് അവിടുത്തെ എംബസിയിൽ അപേക്ഷ സമർപ്പിക്കേണ്ടതായി ഉണ്ടെന്ന് ഡാനിയേൽ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന് പുറത്തുള്ള ഏതെങ്കിലും രാജ്യത്തുവെച്ചോ, അതല്ലെങ്കിൽ ഓസ്ട്രിയയിൽവെച്ചോ ആണ് മാമോദിസ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന മിക്ക അഫ്ഗാൻ അഭയാർത്ഥികൾക്കും ക്രൈസ്തവ വിശ്വാസത്തെ പറ്റി മനസ്സിലാക്കാൻ അവസരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചിലർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്വന്തം രാജ്യക്കാരിൽ നിന്ന് തന്നെ ക്രൈസ്തവ വിശ്വാസത്തെ പറ്റി പഠിച്ചു. മറ്റുചിലർ ദേവാലയങ്ങളിൽ നിന്നാണ് യേശുവിനെ കണ്ടെത്തിയത്. 2000ന് ശേഷം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന 14 വയസ്സിനു മുകളിൽ ഉള്ള ആളുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കാത്ത്പ്രസ് റിപ്പോർട്ട് ചെയ്തു. ഇത് ഏറ്റവുമുയർന്ന നിരക്കിൽ എത്തിയത് 2017 ലായിരുന്നു. 200 ജ്ഞാനസ്നാനങ്ങൾ രാജ്യത്ത് ഈ വർഷം ഉണ്ടാകുമെന്ന് ഡാനിയേൽ വൈചിറ്റിൽ കണക്കുകൂട്ടുന്നു. പൗരോഹിത്യ പരിശീലനത്തിന് വേണ്ടി എത്തുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വർധനവുണ്ടായതായി വിയന്ന അതിരൂപത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-23-14:56:58.jpg
Keywords: മാമോ

17559
Category: 18
Sub Category:
Heading: "അനർഹർക്ക് ആനുകൂല്യം ലഭിക്കും": ന്യൂനപക്ഷ സ്കോളർഷിപ്പില്‍ അപ്പീലുമായി സർക്കാർ സുപ്രീം കോടതിയിൽ
Content: ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവര്‍ക്കും ഇസ്ലാം മതസ്ഥര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്ക്കും ജനസംഖ്യാനുപാതികമായി സ്കോളർഷിപ് വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകിയാൽ അനർഹർക്ക് ആനുകൂല്യം ലഭിക്കുമെന്നും ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സച്ചാർ, പാലോളി കമ്മിറ്റികൾ മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ കണ്ടെത്തിയിരുന്നുവെന്നും അതിനാലാണു മുസ്ലിം വിഭാഗത്തിനു കൂടുതൽ സ്കോളർഷിപ് അനുവദിച്ചതെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. നിലവിൽ ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് അനുപാതികമായി സ്കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജെ.ബി. കോശി റിപ്പോർട്ട് വരുന്നതിന് മുമ്പ് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്ക് അത് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽചെയ്തത്. അതേസമയം അപ്പീലിനുള്ള സര്‍ക്കാര്‍ നിലപാട് ക്രൈസ്തവര്‍ക്ക് തിരിച്ചടിയായി മാറുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി മേയ് 28ന് നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയത്. ഇതേ തുടര്‍ന്നു ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്ന എന്ന രീതിയില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തുവരികയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KCaEgYqDaSz09ErZ5qNyst}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-10-23-16:08:53.jpg
Keywords: സ്കോ

17560
Category: 1
Sub Category:
Heading: കൊളംബിയയില്‍ കന്യാസ്ത്രീയുടെ നേരെ സാത്താന്‍ ആരാധകന്റെ ആക്രമണം
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ “ട്രിപ്പിള്‍ സിക്സ് (666)” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധകന്‍ കത്തോലിക്ക കന്യാസ്ത്രീയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. എഴുപത്തിയൊന്ന് വയസ്സുള്ള സിസ്റ്ററിനെ ആക്രമിച്ച ശേഷം മൊബൈല്‍ ഫോണും ബാഗും മോഷ്ടിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ലോസ് ലാച്ചെസിന് സമീപമുള്ള അവന്യൂവില്‍വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നതെന്ന്‍ സാന്റാ ഫെ ടൌണ്‍ പോലീസ് സ്റ്റേഷന്‍ കമാണ്ടര്‍ മേജര്‍ എല്‍കിന്‍ മൊറാലെസിനെ ഉദ്ധരിച്ച് കൊളംബിയയിലെ പ്രധാന റേഡിയോ ശ്രംഖലയാ ആര്‍.സി.എന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യാസ്ത്രീയെ മര്‍ദ്ദിക്കുന്നതും കൊള്ളയടിച്ചതിന് ശേഷം ഓടിമറയുന്നതും സമീപത്തുള്ള സെക്യൂരിറ്റി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുറ്റവാളിയെ ഇതിനോടകം തന്നെ പോലീസ് പിടികൂടി കഴിഞ്ഞുവെന്നാണ് സൂചന. ആക്രമണത്തില്‍ കന്യാസ്ത്രീക്കേറ്റ പരിക്ക് ഗുരുതരമല്ലായെന്നും സന്യാസവസ്ത്രം വലിച്ചുകീറുകയും ചെയ്തിട്ടുണ്ടെന്നു ആര്‍.സി.എന്‍ റേഡിയോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'സാത്താന്റെ മകന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡാമിയന്‍ റോസോ എന്നയാള്‍ 2016-ല്‍ കൊളംബിയയിലെ മോണ്ടെനെഗ്രോ പട്ടണത്തില്‍ സാത്താനിക് ടെമ്പിള്‍ സ്ഥാപിച്ചതിന് ശേഷം രാജ്യത്ത് സാത്താന്‍ ആരാധകരുടെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. നരബലിപോലെയുള്ള ദുരാചാരങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും ശക്തമാണ്. കൊളംബിയയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെ, കത്തോലിക്ക വിശ്വാസി കൂടിയായ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക്, ഓഫീസിൽ ഭൂതോച്ചാട്ടം നടത്താൻ വൈദികനോട് ആവശ്യപ്പെട്ടതു വലിയ ചര്‍ച്ചയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-23-17:52:53.jpg
Keywords: സാത്താ, പിശാച

17561
Category: 18
Sub Category:
Heading: പ്രകൃതി ദുരന്തത്തിൽ പ്രതിസന്ധികൾ നേരിട്ടവർക്ക് സഹായം നൽകണം: കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: പ്രകൃതിദുരന്തംമൂലം വിവിധ ജില്ലകളിലായി ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കും വ്യക്തികൾക്കും സർക്കാർ അർഹിക്കുന്ന സഹായം എത്തിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. കാലാവസ്ഥാവ്യതിയാനം കേരളത്തിൽ സ്ഥിരമാകുന്ന സാഹചര്യത്തിൽ ഡാമിന്റെ സംരക്ഷണ മേഖല, വെള്ളപ്പൊക്കം സ്ഥിരമായുള്ള തുരുത്തുകൾ, ഉരുൾപൊട്ടൽ നടന്ന മലയോരമേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ ഭീതിയും ദുരവസ്ഥയും മനസ്സിലാക്കി സ്ഥിരം പുനരധിവാസക്രമീകരണങ്ങൾ ചെയ്യണമെന്നും സംസ്ഥാന പ്രോലൈഫ് സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു. ഭ്രൂണഹത്യയിലൂടെ ജീവനെ നശിപ്പിക്കാൻ സർക്കാർനയങ്ങൾ ഇടയാക്കുന്നതിനാൽ ജീവന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മനുഷ്യജീവനെയും സാമൂഹ്യജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. പൊതുസമൂഹവും സാമൂഹ്യപ്രസ്ഥാനങ്ങളും ജാഗ്രതയോടെ ഇത്തരം തിന്മകളെ നേരിടണമെന്നും സമ്മേളനം ആഹ്വാനംചെയ്തു. "ഒരു കുഞ്ഞുകൂടി അനുഗ്രഹം" എന്ന കാഴ്ചപ്പാടോടെ ജീവന്റെ സംസ്കാരത്തെ പരിപോഷിപ്പിക്കാൻ പ്രബുദ്ധരായ മലയാളികൾക്കു കഴിയണം. അർഹമായ അവധികൾ ലഭിക്കാതിരിക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുക എന്നിങ്ങനെയുള്ള ദുരനുഭവങ്ങൾ പ്രബുദ്ധ കേരളത്തിലെ ഗർഭിണികൾക്ക് ഉണ്ടാകരുത്. ഇത്തരം പരാതികൾ ഉണ്ടാകുമ്പോൾ ശക്തമായ നിയമനടപടികൾ ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി. വലിയ കുടുംബങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രസവം, ചികിത്സ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുവാനും സമ്മേളനം തീരുമാനിച്ചു. ഡയറക്ടർ ഫാ. പോൾസൺ സിമേതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷനായിരിന്നു. ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ആനിമേറ്റർമാരായ ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ് (ട്രഷറർ), ടോമി പ്ലാത്തോട്ടം, വൈസ് പ്രസിഡൻ്റുമാരായ ജെയിംസ് ആഴ്ചങ്ങാടൻ, ഉമ്മച്ചൻ ചക്കുപുരയ്‌ക്കൽ, സെക്രട്ടറി മാർട്ടിൻ ന്യൂനസ്, പിഎൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2021-10-23-18:01:05.jpg
Keywords: പ്രോലൈ

17562
Category: 1
Sub Category:
Heading: നരേന്ദ്ര മോദി - ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച?
Content: മുംബൈ: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുമ്പോള്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ വെള്ളിയാഴ്ച കൂടികാഴ്ച നടന്നെക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സൗഹൃദ കൂടികാഴ്ച നടന്നേക്കുമെന്നാണ് സൂചന. ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഒക്ടോബര്‍ 29,30 തീയതികളിലായി റോമില്‍വെച്ചാണ് നടക്കുന്നത്. ഫ്രാന്‍സിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ദേശീയ മെത്രാന്‍ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരിന്നു. മാര്‍പാപ്പയ്ക്കും രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള ഇന്ത്യയിലെ നേതൃത്വത്തിനും യോജിച്ച തീയതികള്‍ കണ്ടെത്തുന്നതു തടസ്സമെന്നായിരിന്നു കേന്ദ്ര നേതൃത്വം പലപ്പോഴായി ഇതിന് വിശദീകരണം നല്‍കിക്കൊണ്ടിരിന്നത്. ഭാരതം സന്ദര്‍ശിക്കാനുള്ള താത്പര്യം ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന് മുന്‍പ് പലവട്ടം പ്രകടിപ്പിച്ചിരിന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ ഒന്പത് കര്‍ദിനാള്‍മാരില്‍ ഒരാളും മുംബൈ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസും മേജര്‍ ആര്‍ച്ച് ബിഷപ്പുമാരായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയും പലവട്ടം കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിന്നു. പ്രധാനമന്ത്രി- പാപ്പ കൂടിക്കാഴ്ച നടന്നാല്‍ ഫ്രാന്‍സിസ് പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-23-20:28:24.jpg
Keywords: പാപ്പ, ഭാരത