category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ അഫ്ഗാന്‍ ഇറാന്‍ അഭയാർത്ഥികള്‍ ഒരുക്കത്തില്‍
Contentവിയന്ന : ഓസ്ട്രിയയിലെ വിയന്ന അതിരൂപതയിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളും, മറ്റ് ഏതാനും രാജ്യങ്ങളിൽനിന്നുള്ളവരും ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ വിശ്വാസികളാകാൻ ഒരുക്കത്തില്‍. ജ്ഞാനസ്നാനം സ്വീകരിക്കുന്ന 27 പേരിൽ, 11 പേർ അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയവരും, ആറുപേർ ഇറാനിൽനിന്ന് എത്തിയവരുമാണ്. ഇവരിൽ മൂന്നിൽ രണ്ടുപേരും 20 നും 40 നും മധ്യേ പ്രായമുള്ള പുരുഷന്മാരാണ് ആണ്. പുതിയ വിശ്വാസികളെ ജ്ഞാനസ്നാനത്തിനായി ക്ഷണിക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങ് ഒക്ടോബർ ഇരുപതാം തീയതി ഡോബ്ലിങ് ജില്ലയിലെ കർമലീത്ത ദേവാലയത്തിൽ നടന്നു. വിയന്ന അതിരൂപതയുടെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ക്രിസ്റ്റഫ് ഷോൺബോണ്‍ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഈ ലോകത്തിലെ പ്രശ്നങ്ങളെക്കാളും, പ്രതിസന്ധികളെക്കാളും വലിയ പ്രത്യാശ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ലഭിക്കുമെന്ന് കർദ്ദിനാൾ ജ്ഞാനസ്നാനം സ്വീകരിക്കാനായി തയ്യാറെടുപ്പ് നടത്തുന്നവരെ ഓർമിപ്പിച്ചു. ക്രൈസ്തവ വിശ്വാസികൾ ഏറ്റവും പീഡനം ഏൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്രൈസ്തവ സന്നദ്ധ സംഘടനായ ഓപ്പൺ ഡോർസ് അഫ്ഗാനിസ്ഥാനെ ഉത്തരകൊറിയയ്ക്ക് പിന്നിൽ രണ്ടാംസ്ഥാനത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ ഇറാൻ എട്ടാം സ്ഥാനത്താണ്. അഭയം നൽകാൻ ഓസ്ട്രിയ തീരുമാനിച്ചിട്ടുളള ഏതാനും ചിലർ ഇപ്പോൾ മാമോദിസ സ്വീകരിക്കാൻ തയാറെടുക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള വിശ്വാസ പരിശീലനത്തിന്റെ വിയന്നയിലെ ചുമതലയുള്ള ഡാനിയേൽ വൈചിറ്റിൽ ഓസ്ട്രിയയിലെ കത്തോലിക്കാ മാധ്യമമായ കാത്ത്പ്രസിനോട് പറഞ്ഞു. എന്നാൽ ജ്ഞാനസ്നാന സ്വീകരിക്കുന്ന ആളുകൾക്ക് തങ്ങളുടെ മാതൃ രാജ്യത്തുള്ള കുടുംബാംഗങ്ങളെ പറ്റി വേണ്ടി ആശങ്കകളുണ്ട്. ഇനി കുടുംബങ്ങൾക്ക് ഓസ്ട്രിയയിലേക്ക് വരാനുള്ള അനുമതി ലഭിച്ചുവെങ്കിൽ പോലും അവർ പാകിസ്ഥാനിലേക്ക് ചെന്ന് അവിടുത്തെ എംബസിയിൽ അപേക്ഷ സമർപ്പിക്കേണ്ടതായി ഉണ്ടെന്ന് ഡാനിയേൽ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന് പുറത്തുള്ള ഏതെങ്കിലും രാജ്യത്തുവെച്ചോ, അതല്ലെങ്കിൽ ഓസ്ട്രിയയിൽവെച്ചോ ആണ് മാമോദിസ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന മിക്ക അഫ്ഗാൻ അഭയാർത്ഥികൾക്കും ക്രൈസ്തവ വിശ്വാസത്തെ പറ്റി മനസ്സിലാക്കാൻ അവസരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചിലർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്വന്തം രാജ്യക്കാരിൽ നിന്ന് തന്നെ ക്രൈസ്തവ വിശ്വാസത്തെ പറ്റി പഠിച്ചു. മറ്റുചിലർ ദേവാലയങ്ങളിൽ നിന്നാണ് യേശുവിനെ കണ്ടെത്തിയത്. 2000ന് ശേഷം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന 14 വയസ്സിനു മുകളിൽ ഉള്ള ആളുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കാത്ത്പ്രസ് റിപ്പോർട്ട് ചെയ്തു. ഇത് ഏറ്റവുമുയർന്ന നിരക്കിൽ എത്തിയത് 2017 ലായിരുന്നു. 200 ജ്ഞാനസ്നാനങ്ങൾ രാജ്യത്ത് ഈ വർഷം ഉണ്ടാകുമെന്ന് ഡാനിയേൽ വൈചിറ്റിൽ കണക്കുകൂട്ടുന്നു. പൗരോഹിത്യ പരിശീലനത്തിന് വേണ്ടി എത്തുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വർധനവുണ്ടായതായി വിയന്ന അതിരൂപത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-23 14:56:00
Keywordsമാമോ
Created Date2021-10-23 14:56:58