Contents

Displaying 17191-17200 of 25112 results.
Content: 17563
Category: 22
Sub Category:
Heading: യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ
Content: 2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011)എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിന്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്നു പത്തു വർഷം തികയുന്നു. ഇന്നേ ദിനം റോയി അച്ചൻ 2010 നവംബർ ഒന്നിനു തന്റെ ഡയറിയിൽ കുറിച്ച ഒരു വാചകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ആ വാക്കുകൾ ഇപ്രകാരമായിരുന്നു: "വിശ്വാസത്തിൽ ശ്വാസമുണ്ട് വിശ്വസ്തയിൽ സ്വസ്ഥതയുണ്ട് വിശുദ്ധിയിൽ വിലയുണ്ട് വിനയത്തിൽ വിനയില്ല." വിശുദ്ധ യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ചിരുന്ന നാലു വിശുദ്ധ സുകൃതങ്ങളായിരുന്നു വിശ്വാസവും വിശ്വസ്തതയും വിശുദ്ധിയും വിനയവും .ഈ നാലു പുണ്യങ്ങൾ കൊണ്ട് ദൈവ പിതാവിന്റെ ഭൂമിയിലെ പ്രതിനിധിയായി യൗസേപ്പിതാവു തന്റെ കടമ നിറവേറ്റി. സ്വർഗ്ഗം അതിനു ആദരവും നൽകി. ചങ്ങനാശ്ശേരി അതിരൂപതയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള വെരൂർ ഇടവകാംഗമായ റോയി അച്ചൻ തൻ്റെ ജീവിതത്തിൽ യൗസേപ്പിതാവിൻ്റെ വിശ്വാസവും വിശ്വസ്തയും വിശുദ്ധിയും വിനയവും പകർത്താൻ പരിശ്രമിച്ചിരുന്നു. ദൈവ വിശ്വാസം വിശ്വാസിക്കു പ്രാണവായുവാണ്. വിശ്വസ്തത അവരുടെ ജീവിതത്തിൽ ആന്തരിക സ്വസ്ഥത സമ്മാനിക്കും. വിശുദ്ധിക്ക് ഏത് കാലഘട്ടത്തിലും വിലയുണ്ട്, മൂല്യമുണ്ട്. വിനയത്തിൽ ഒരിക്കലും വിനയില്ല. വിശ്വാസത്തിലും വിശ്വസ്തയിലും വിശുദ്ധിയിലും വിനയത്തിലും വളരാൻ റോയി അച്ചന്റെ മാതൃകയും യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയും നമ്മെ സഹായിക്കട്ടെ
Image: /content_image/SeasonalReflections/SeasonalReflections-2021-10-23-20:41:39.jpg
Keywords: ജോസഫ്, യൗസേ
Content: 17564
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളര്‍ഷിപ്: സര്‍ക്കാരിന്റെ മതേതര മുഖത്തിനേറ്റ കളങ്കമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: കേരളത്തില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ് ആനുകൂല്യങ്ങളുടെ 80:20 എന്ന വിതരണാനുപാതം നീതിരഹിതമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇതു നിര്‍ത്തലാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത് അനുചിതവും സര്‍ക്കാരിന്റെ മതേതര മുഖത്തിനേറ്റ കളങ്കവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ന്യൂനപക്ഷ വിതരണാനുപാതം തെറ്റാണെന്നറിഞ്ഞിട്ടും ഒരു വിഭാഗത്തിനു വേണ്ടി മാത്രം സര്‍ക്കാര്‍ നിലകൊള്ളുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഹൈക്കോടതി വിധി മാനിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ക്രൈസ്തവ വിഭാഗത്തോടുള്ള കടുത്ത വിവേചനമാണ്. കോടതി വിധി മാനിക്കാന്‍ തയാറാകുകയും, കോടതി വിധിക്കനുസരിച്ചുള്ള നീതിപൂര്‍വമായ നിയമനിര്‍മാണവുമാണ് നടക്കേണ്ടത്. വിധി കാലതാമസം കൂടാതെ നടപ്പാക്കാനാണ് തയാറാകേണ്ടത്. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്കും ജനാധിപത്യ രീതിയിലുള്ള സമരമുറകള്‍ക്കും കേരളമൊട്ടാകെ കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗം അറിയിച്ചു.കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ ഡോ. ജോബി കാക്കശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-10-24-07:51:18.jpg
Keywords: ന്യൂനപക്ഷ
Content: 17565
Category: 18
Sub Category:
Heading: പാലാ രൂപത ഗുഡ് സമരിറ്റന്‍ കോവിഡ് ടാസ്ക് ഫോഴ്സ് 250 മൃതസംസ്കാരം പൂര്‍ത്തിയാക്കി
Content: പാലാ: പാലാ രൂപത ഗുഡ് സമരിറ്റന്‍ കോവിഡ് ടാസ്ക് ഫോഴ്സ് 250 കോവിഡ് സംസ്കാരങ്ങള്‍ പൂര്‍ത്തിയാക്കി. 250ാമത്തെ സംസ്കാരം ഇവരുടെ നേതൃത്വത്തില്‍ മലപ്പുറം ആയാംകുടി പള്ളിയില്‍ നടത്തി. ഇന്നലെ 251ാമത്തെ സംസ്കാരം കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം ഏറ്റെടുത്ത് കൊഴുവനാല്‍ പള്ളിയിലും നടത്തി. 2020 ഓഗസ്റ്റ് ഒന്ന് പാലാ ബിഷപ്‌സ് ഹൗസില്‍ ട്രെയിനിംഗ് നല്‍കി പ്രവര്‍ത്തനം ആരംഭിച്ച ടാക്‌സ് ഫോഫ്‌സ് ടീം ഓഗസ്റ്റ് മൂന്നിന് കളത്തൂര്‍ ഇടവകയിലാണ് ആദ്യ സംസ്കാരം നടത്തിയത്. 20 വൈദികരും 20 അല്മായരും ഫൊറോന ലീഡേഴ്സായി തുടങ്ങിയ ടീമില്‍ 500 മെംബര്‍മാര്‍ സന്നദ്ധരായി ചേര്‍ന്നു. 200 പേര്‍ ആക്ടീവായി പങ്കെടുക്കുന്നു. ജാതി, മത, രാഷ്ട്രീയ വ്യത്യാസം ഇല്ലാതെയാണ് ടാസ്ക് ഫോഴ്‌സിന്റെ സേവനം തുടരുന്നത്. 95 ശതമാനം എസ്എംവൈഎം യുവാക്കളും അഞ്ചു ശതമാനം കുടുംബകൂട്ടായ്മ, എകെസിസി സംഘടനകളിലെ മുതിര്‍ന്നവരുമാണ് വോളന്റിയര്‍മാരായുള്ളത്. കൂട്ടിക്കലിലെ ദുരന്ത മുഖത്തും ഈ ടീമിലെ വോളന്റിയര്‍മാര്‍ സജീവമാണ്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
Image: /content_image/India/India-2021-10-24-08:05:01.jpg
Keywords: പാലാ
Content: 17566
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണത്തിന് 20 വര്‍ഷം: നീതി ലഭിക്കാതെ ബംഗ്ലാദേശിലെ ക്രൈസ്തവ കുടുംബങ്ങള്‍
Content: ധാക്ക: ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് കത്തോലിക്ക ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തിനു ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് നീതി ഇപ്പോഴും അകലെ. ജീവിതപങ്കാളിയെയും പ്രിയപ്പെട്ടവരെയും നഷ്ട്ടപ്പെട്ട നിരവധി പേരുടെ ജീവിതസാഹചര്യം വളരെ ദുസഹമാണെന്ന് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ജീവിതം കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോകുന്നതെന്നും അവസാനമായി ഒരു സാരി വാങ്ങിയതെന്നു ഓര്‍മ്മപോലുമില്ലായെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ട സതീഷ് ബിശ്വാസിന്റെ വിധവ ലോലിത ബിശ്വാസ് പറയുന്നു. 2001 ജൂണ്‍ മൂന്നിന് നടന്ന ബോംബ് ആക്രമണത്തില്‍ നിരപരാധികളായ 10 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. 26 പേര്‍ക്ക് പരിക്കേറ്റു. ഇടവകയുടേയും സ്വന്തക്കാരുടേയും സഹായം കൊണ്ടാണ് തന്റെ മകന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും ലോലിത ബിശ്വാസ് നിറകണ്ണുകളോടെ കൂട്ടിച്ചേര്‍ത്തു. തകരം കൊണ്ട് മേഞ്ഞ വീട്ടിലാണ് സതീഷിന്റെ കുടുംബം ഇപ്പോഴും കഴിയുന്നത്. കൊല്ലപ്പെട്ട സുമോണ്‍ എന്ന ഇരുപത്തിനാലുകാരന്റെ വീട് ഇപ്പോഴും മഴപെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുന്നു. എങ്കിലും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ന്യായമായ ശിക്ഷ നല്‍കുന്നതും കാത്ത് കഴിയുകയാണ് സുമോണിന്റെ പ്രായമായ മാതാപിതാക്കള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലക്ഷം ടാകയാണ് ($ 1,169) ഓരോ കുടുംബത്തിനും സര്‍ക്കാര്‍ നല്‍കിയത്. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം സഭ നല്‍കിവരുന്നുണ്ട്. ഓരോ ഇരയുടേയും കുടുംബത്തിന് 700 ടാകാ വീതം മാസം തോറും ഇടവക നല്‍കുന്നുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 7 പേരും തങ്ങളുടെ വീടുകളിലെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു. ആക്രമണം കഴിഞ്ഞ് രണ്ടു ദശകങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നു യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരാരും തന്നെ കുറ്റം സമ്മതിച്ചിട്ടില്ല. പോലീസിന്റെ നിസംഗത അപലപനീയമാണെന്നു കൊല്ലപ്പെട്ട സതീഷിന്റെ ഇരുപത്തിയൊന്നുകാരനായ മകന്‍ അരുപ് ബിശ്വാസ് പറയുന്നത്. കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് അരുപ് സഭയോട് പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വന്നുപോകുന്നുണ്ടെങ്കിലും കേസില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഇടവക വികാരിയായ ഫാ. ജെമൈന്‍ സാഞ്ചെ ഗോമസും പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ ഹര്‍ക്കത്ത് ഉള്‍ ജിഹാദ് അല്‍ ഇസ്ലാം (എച്ച്.യു.ജെ.ഐ) എന്ന തീവ്രവാദി സംഘടനയുടെ തലവനായ മുഫ്തി അബ്ദുള്‍ ഹാനാന്‍ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം താനാണെന്ന് സമ്മതിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്നതും ഈ കേസന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നു യു.സി.എ ന്യൂസ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 23 പ്രാവശ്യമാണ് ഇവര്‍ സ്ഥലം മാറ്റപ്പെട്ടത്. ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുവാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ലെന്നതും വിശ്വാസികളെ വേദനയിലാഴ്ത്തുന്നുണ്ട്.
Image: /content_image/News/News-2021-10-24-08:15:49.jpg
Keywords: ബംഗ്ലാദേ
Content: 17567
Category: 22
Sub Category:
Heading: ജോസഫ്: നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി
Content: The Power of Silence: Against the Dictatorship of Noise (നിശബ്ദതയുടെ ശക്തി: ശബ്ദ കോലാഹലത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ) എന്ന ഗ്രന്ഥത്തിൽ കാർഡിനൽ റോബർട്ട് സാറ ഇങ്ങനെ കുറിക്കുന്നു: "നിശബ്ദതയില്ലങ്കിൽ ദൈവം കോലാഹലത്തിൽ അപ്രത്യക്ഷനാകുന്നു. ദൈവം ഇല്ലാത്തതിനാൽ ഈ ശബ്ദം കൂടുതൽ ഭ്രാന്തമായിത്തീരുന്നു. ലോകം നിശബ്ദത വീണ്ടെടുക്കുന്നില്ലെങ്കിൽ, അതിനു ദൈവത്തെ നഷ്ടപ്പെടുകയും ഭൂമി ശൂന്യതയിലേക്ക് കുതിക്കുകയും ചെയ്യും." ലോകത്തിന്റെ ശബ്ദ കോലാഹലത്തിനിടയിൽ നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയതിനാൽ അവൻ്റെ ജീവിതം ശൂന്യതയിലേക്കു കൂപ്പുകുത്തിയില്ല. ദൈവത്തെ തിരിച്ചറിഞ്ഞ അവന്റെ ജീവിതം നിറവുള്ളതായിരുന്നു. ശ്രദ്ധിച്ചില്ലങ്കിൽ നമ്മുടെ കാലഘട്ടത്തിലെ വലിയ കോലാഹലങ്ങൾ നമുക്കു ദൈവത്തെ നഷ്ടപ്പെടുത്തുന്നതിന് കാരണമായിത്തീർന്നേക്കാം. നിശബ്ദതയിൽ ദൈവത്തെ നമുക്കു വീണ്ടെടുക്കാം. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രക്ഷകൻ്റെ സംരക്ഷകൻ എന്ന അപ്പസ്തോലിക പ്രബോധനത്തിൻ്റെ അഞ്ചാം അധ്യയത്തിൽ "ആന്തരിക ജീവിതത്തിന്റെ പ്രാഥമികതയെക്കുറിച്ച് പഠിപ്പിക്കുന്നു" മറിയത്തിൻ്റെ ഭർത്താവും ഈശോയുടെ വളർത്തു പിതാവും എന്ന നിലയിൽ പക്വതയോടെ പ്രതികരിക്കാനും ജീവിതത്തിൽ തനിക്ക് ലഭിച്ച കൃപകളോട് സ്ഥിരമായി സഹകരിക്കാനും യൗസേപ്പിനെ പ്രാപ്തമാക്കിയത് വിശുദ്ധമായ മൗനത്തിലൂന്നിയ ധ്യാനാത്മക ജീവിതമായിരുന്നു. നമ്മുടെ ജീവിതത്തിലെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ദൈവത്തെ നഷ്ടപ്പെടാതിരിക്കാൻ യൗസേപ്പിതാവിൻ്റെ മാതൃക നമുക്കു സ്വന്തമാക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-10-24-08:20:54.jpg
Keywords: ജോസഫ്, യൗസേ
Content: 17568
Category: 1
Sub Category:
Heading: പാക്കിസ്ഥാനും താലിബാനും തമ്മിൽ അവിശുദ്ധ ബന്ധം, ക്രൈസ്തവർ ജീവിക്കുന്നത് ഭീഷണിക്ക് നടുവിൽ: വൈദികന്റെ വെളിപ്പെടുത്തല്‍
Content: ലാഹോര്‍: അടുത്തിടെ അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ച തീവ്രവാദ സംഘടനയായ താലിബാനോട്, പാക്കിസ്ഥാനിലെ സർക്കാരിന് അടുത്തബന്ധം ഉണ്ടെന്ന് കത്തോലിക്ക വൈദികനായ കമീലിയൻ സഭയിലെ അംഗമായ ഫാ. മുഷ്താഖ് അൻജും. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോടാണ് ഇക്കാര്യവും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളും അദ്ദേഹം പങ്കുവെച്ചത്. പാക്കിസ്ഥാൻ, താലിബാനെ പിന്തുണയ്ക്കുന്നതിനാൽ ക്രൈസ്തവർ നേരിടുന്ന ഭീഷണി വർദ്ധിച്ചുവെന്ന് ഫാ. മുഷ്താഖ് പറഞ്ഞു. അഫ്ഗാനിസ്ഥാനും, പാക്കിസ്ഥാനും അമേരിക്കയെ ശത്രുവായാണ് കാണുന്നത്. വലിയൊരു ശതമാനം ക്രൈസ്തവർ ജീവിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇവർക്ക് വൈരാഗ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ന്യൂനപക്ഷങ്ങളിലെ ആളുകളെ പ്രത്യേകിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റുന്നതിനെതിരെ രൂപം നൽകിയ ഒരു ബില്ല് കഴിഞ്ഞമാസം പാക്കിസ്ഥാനിലെ മത മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു. ബില്ല് ശരിയത്ത് നിയമത്തിന് വിരുദ്ധമാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം തള്ളിക്കളഞ്ഞത്. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനെതിരെയും, പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെതിരെയും നിരവധി തവണ പരാതികൾ അധികാരികളെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഫാ. മുഷ്താഖ് അൻജും പറഞ്ഞു. മറ്റ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പാക്കിസ്ഥാനിൽ മത നിയമങ്ങൾക്ക് സിവിൽ നിയമങ്ങളെക്കാൾ പ്രസക്തി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. പെഷവാറിലെ ഓൾ സെയിന്റ് ചർച്ചിൽ ഇരട്ട ചാവേർ ആക്രമണം നടന്നതിന്റെ എട്ടാമത് വാർഷികമായിരുന്നു സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി കഴിഞ്ഞു പോയതെന്ന് അദ്ദേഹം സ്മരിച്ചു. ചാവേർ ആക്രമണങ്ങളിൽ 85 ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. താലിബാൻ തീവ്രവാദികൾ പാക്കിസ്ഥാനിൽ ഭീകരവാദം വ്യാപിക്കുന്നതിനു മുമ്പ് ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് സുരക്ഷ ശക്തമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഫാ. മുഷ്താഖ് അൻജും കൂട്ടിച്ചേർത്തു.
Image: /content_image/News/News-2021-10-24-15:51:27.jpg
Keywords: പാക്ക, താലി\ബാ
Content: 17569
Category: 1
Sub Category:
Heading: ഫ്രഞ്ച് കര്‍ദ്ദിനാള്‍ എവുജിന്‍ തിസരാങ്ങിന് ഇസ്രായേലിന്റെ മരണാനന്തര ബഹുമതി
Content: ജെറുസലേം: കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍, പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട്, പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ് മുതലായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഫ്രഞ്ച് കര്‍ദ്ദിനാള്‍ എവുജിന്‍ തിസരാങ്ങിന് ജറുസലെമിലെ 'യാദ് വഷേം' ഹോളോകോസ്റ്റ് മ്യൂസിയം 'ജനതകളില്‍നിന്നുള്ള നീതിമാന്‍' എന്ന ബഹുമതി നല്‍കി. കര്‍ദ്ദിനാള്‍ പദവിയിലിരുന്നുകൊണ്ടു നിരവധി യഹൂദരെ രക്ഷിക്കാനും നാടുവിടുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യാനും അദ്ദേഹം തയാറായതായി യാദ് വഷേം അധികൃതര്‍ വ്യക്തമാക്കി. നിരവധി യഹൂദരെ റോമിലെ വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം രഹസ്യമായി പാര്‍പ്പിക്കുകയുണ്ടായി. ഇറ്റാലിയന്‍ ഭരണകൂടത്തിന്റെ യഹൂദവിരുദ്ധ നയങ്ങളെ കര്ദി്നാള്‍ പരസ്യമായി ചോദ്യംചെയ്യാനും തയാറായി. ബഹുഭാഷാ വിദഗ്ധനും ചരിത്രപണ്ഡിതനുമായ കര്‍ദ്ദിനാള്‍ തിസരാങ്ങ് 1953ല്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 'ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. 1957 മുതല്‍ 1971 വരെ വത്തിക്കാന്‍ ലൈബ്രേറിയനും ആര്‍ക്കിവിസ്റ്റുമായിരുന്ന അദ്ദേഹമാണ് വത്തിക്കാന്‍ ലൈബ്രറിയുടെ ആധുനികീകരണത്തിനു നേതൃത്വം വഹിച്ചത്. 1961ല്‍ ഫ്രഞ്ച് അക്കാദമിയിലെ അംഗത്വം ലഭിച്ച അദ്ദേഹത്തിന് നിരവധി സര്‍വ്വകലാശാലകളില്‍ നിന്നു ഡോക്ടര്‍ ബിരുദങ്ങളും ലഭിച്ചിട്ടുണ്ട്. 1936ല്‍ കര്‍ദ്ദിനാളായി. 1884ല്‍ ഫ്രാന്സില്‍ ജനിച്ച അദ്ദേഹം റോമിനടുത്ത് അല്ബാലനോയില്‍വച്ച്‌ 1972ല്‍ ദിവംഗതനായി.
Image: /content_image/News/News-2021-10-25-11:01:14.jpg
Keywords: ഫ്രഞ്ച
Content: 17570
Category: 1
Sub Category:
Heading: മോദിയും പാപ്പയും തമ്മില്ലുള്ള കൂടിക്കാഴ്ച അനിശ്ചിതത്വത്തില്‍: സ്ഥിരീകരിക്കാതെ വിദേശകാര്യ മന്ത്രാലയം
Content: ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച റോമിലെത്തുന്‌പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാതെ വിദേശകാര്യമന്ത്രാലയം. റോമില്‍ ജി 20 ഉച്ചകോടി, യുകെയിലെ ഗ്ലാസ്‌ഗോയില്‍ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎന്‍ കോപ് 26 ഉച്ചകോടി എന്നിവയ്ക്കായി വെള്ളിയാഴ്ച മുതല്‍ നവംബര്‍ രണ്ടു വരെയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്ര. റോം, യുകെ സന്ദര്‍ശനത്തിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദാഗ്രി ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പയെ മോദി സന്ദര്‍ശിക്കുമോയെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയില്ല. ശനിയാഴ്ച തുടങ്ങുന്ന ജി 20 സമ്മേളനത്തിനായി വെള്ളിയാഴ്ച മോദി റോമിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്നാണ് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്, ഇന്ത്യയിലേക്കുള്ള വരവിനോട് ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. നിരവധി തവണ ഇക്കാര്യം ദേശീയ മെത്രാന്‍ സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിന്നു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കാനായി 2016 സെപ്റ്റംബര്‍ നാലിന് വത്തിക്കാനിലെത്തിയപ്പോള്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു.
Image: /content_image/News/News-2021-10-25-11:22:47.jpg
Keywords: മോദി, പാപ്പ
Content: 17571
Category: 18
Sub Category:
Heading: വൈദികനെതിരെ കള്ളക്കേസെടുത്ത സംഭവം: യുപി മുഖ്യമന്ത്രിയ്ക്കു പി.സി തോമസ് കത്തയച്ചു
Content: കോട്ടയം: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പത്തിന് ഏതാനും കന്യാസ്ത്രീകളെ പോലീസ് സ്‌റ്റേഷനില്‍ അനധികൃതമായി തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് അവരെ ഇറക്കാന്‍ സ്‌റ്റേഷനിലെത്തിയ വൈദികനെതിരെ കള്ളക്കേസെടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസ് കത്തയച്ചു. ബസ് കയറി പോകാന്‍ തുടങ്ങിയ ഒരു കന്യാസ്ത്രീയെയും കൂടെ വന്ന മറ്റൊരു കന്യാസ്ത്രീയെയും ഡ്രൈവറെയും ഉള്‍പ്പെടെയാണ് ചില ആളുകള്‍ തടഞ്ഞത്. ഡ്രൈവറെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അതിനെതിരെ പോലീസില്‍ പരാതി പറഞ്ഞ കന്യാസ്ത്രികളെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും തടഞ്ഞു വെക്കുകയാണ് പോലീസ് ചെയ്തത്. ഇവരെ ഇറക്കുവാന്‍ ആണ് കോളജ് പ്രിന്‍സിപ്പലായ വൈദികന്‍ അവിടെ ചെന്നത്. കന്യാസ്ത്രീകളെ വിട്ടയച്ചെങ്കിലും വൈദികനെതിരെ കേസെടുക്കുകയായിരുന്നു. യുപിയിലും മറ്റു ചില പ്രദേശങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ നീചമായ രീതിയില്‍ അക്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തോമസ് കത്തയിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-10-25-11:35:10.jpg
Keywords: വൈദിക
Content: 17572
Category: 18
Sub Category:
Heading: കൂട്ടിക്കലിന്റെ പുനര്‍നിര്‍മിതിക്കു റിഹാബിലിറ്റേഷന്‍ മിഷനു മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപം നല്‍കി
Content: പാലാ: ദുരന്തഭൂമിയായ കൂട്ടിക്കല്‍, കൊക്കയാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ പ്രദേശങ്ങളുടെ പുനര്‍നിര്‍മിതിക്കു പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പിലിന്റെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും അടങ്ങുന്ന കൂട്ടിക്കല്‍ റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ മിഷനു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപം കൊടുത്തു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍സഹായ പദ്ധതികള്‍ തയാറാക്കുന്നതിനുമായി കൂട്ടിക്കല്‍, ഏന്തയാര്‍, കാവാലി എന്നിവിടങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ വിവിധ യോഗ പ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയുടെയും സംയുക്തയോഗം ചേര്‍ന്നു. വീടുകള്‍ ശുചീകരിക്കാനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വികാരിയച്ചന്‍മാരുടെയും കമില്ലസ് സന്യാസ വൈദികരുടെയും നേതൃത്വത്തില്‍ എസ്എംവൈഎം, ജീസസ് യൂത്ത്, എകെസിസി, പിഎസ്ഡബ്ല്യുഎസ് സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. ദുരിത ബാധിതര്‍ക്ക് ജീവിതസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി വാസയോഗ്യമായ ഭൂമി, വീട്, വരുമാന മാര്‍ഗം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായങ്ങള്‍ക്കൊപ്പം ഇതര സഹായങ്ങളും നേടിയെടുക്കുന്നതിന് ആവശ്യമായ റിലീഫ് പദ്ധതികളും കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുമെന്ന് കൂട്ടിക്കല്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍, പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2021-10-25-13:25:59.jpg
Keywords: പാലാ