Contents
Displaying 17231-17240 of 25111 results.
Content:
17603
Category: 18
Sub Category:
Heading: മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം നാളെ
Content: തലശേരി: വൈദികശുശ്രൂഷയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം നാളെ രാവിലെ 11 ന് തലശേരി സാന്‍ജോസ് മെട്രോപ്പൊലിറ്റന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ജൂബിലി സ്മാരക എയ്ഞ്ചല്‍ ഡയാലിസിസ് സഹായപദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക അഞ്ഞൂറാമത് ഭവനത്തിന്റെ താക്കോല്‍ദാനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും ജൂബിലി സ്മാരക സൗജന്യ കണ്ണട വിതരണ പദ്ധതി ഉദ്ഘാടനം ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റവും ജൂബിലി സ്മരണിക പ്രകാശനം കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും നിര്‍വഹിക്കും. മുഖ്യാതിഥികളായി പി.ജെ. ജോസഫ് എംഎല്‍എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, എംപിമാരായ കെ. മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും. കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന്‍, എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, തലശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനറാണി, എംഎസ്എംഐ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതവും വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം നന്ദിയും പറയും. മാര്‍ ജോര്‍ജ് ഞറളക്കാട്ട് മറുപടി പ്രസംഗം നടത്തും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-29-11:21:06.jpg
Keywords: ഞരള

17604
Category: 1
Sub Category:
Heading: സര്‍ക്കാരിന് തിരിച്ചടി, ക്രൈസ്തവര്‍ക്ക് ആശ്വാസം: ന്യൂനപക്ഷ സ്കോളർഷിപ്പില്‍ സ്റ്റേയില്ലെന്ന് സുപ്രീം കോടതി
Content: ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ ഇസ്ലാം മതസ്ഥര്‍ക്ക് എണ്‍പതു ശതമാനവും ഇരുപതു ശതമാനം ക്രൈസ്തവര്‍ അടക്കമുള്ള ഇതര മതന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാർ ആവശ്യം ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരാകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടിസ് അയച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശം നൽകി. തങ്ങളുടെ വാദം കേൾക്കാതെ അപ്പീലിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് തടസ ഹർജി സമർപ്പിച്ചിരിന്നു. നേരത്തെ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജ്ജിയില്‍ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. വിധിക്കെതിരെ വലിയ പ്രതിഷേധമാണ് മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്നു സമ്മര്‍ദ്ധത്തിലായ സർക്കാര്‍ റദ്ദാക്കുവാന്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരിന്നു. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റും, എംഎസ്‌എം സംസ്ഥാന സമിതിയും സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരിന്നു. നിയമവേദികളില്‍ സര്‍ക്കാര്‍ നിലപാടുകളെടുക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും സമഭാവനയോടെ കണക്കിലെടുക്കണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാടു തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരിന്നു. അതേസമയം സുപ്രീം കോടതിയുടെ നിലപാടില്‍ ക്രൈസ്തവര്‍ ആഹ്ലാദത്തിലാണ്. കാലാകാലങ്ങളായി ഒരു വിഭാഗം കൈയടക്കിയിരിന്ന സ്കോളര്‍ഷിപ്പ് അവകാശം വരും നാളുകളില്‍ തങ്ങളുടെ മക്കള്‍ക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ സമൂഹം. ഹൈക്കോടതി വിധിയെ തുടര്‍ന്നു അടുത്ത കാലത്ത് ന്യൂനപക്ഷ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ച സ്കോളര്‍ഷിപ്പില്‍ ഒന്നില്‍ പോലും വിവേചനമില്ല. കൂടുതല്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ നല്കുവാന്‍ മുന്നോട്ട് വരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2021-10-29-12:59:55.jpg
Keywords:

17605
Category: 10
Sub Category:
Heading: മിഷന്‍ മാസത്തിൽ വിയറ്റ്നാമിൽ പൗരോഹിത്യ വസന്തം: രാജ്യത്തെ സഭയ്ക്ക് ലഭിച്ചത് 46 നവവൈദികരെ
Content: ഹോ ചി മിൻ സിറ്റി: മിഷ്ണറിമാരെ പ്രത്യേകമായി അനുസ്മരിച്ച് തിരുസഭ മിഷന്‍ മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തില്‍ വിയറ്റ്നാമിലെ സഭയില്‍ പൗരോഹിത്യ വസന്തം. ഈ മാസം വിയറ്റ്നാമിലെ വിവിധയിടങ്ങളിലായി നടന്ന തിരുപ്പട്ട സ്വീകരണങ്ങളില്‍ 46 വൈദികരാണ് അഭിഷിക്തരായത്. എട്ട് പേർ ഡീക്കൻ പട്ടം സ്വീകരിച്ചു. ഒക്ടോബർ പതിനാറാം തീയതി ഹോ ചി മിൻ നഗരത്തിൽ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് ജോസഫ് ന്യൂവൻ നാങ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സെന്റ് ജോസഫ് ആശ്രമത്തിൽ നടന്ന ചടങ്ങിൽ 19 പേർ പൗരോഹിത്യം സ്വീകരിച്ചു. ചുറ്റുമുള്ളവരുമായി ഒരു പ്രത്യേക ബന്ധം സ്ഥാപിക്കുന്ന വ്യക്തിയാണ് ഓരോ പുരോഹിതനുമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് ന്യൂവൻ ഓര്‍മ്മിപ്പിച്ചു. ഹോ ചി മിൻ നഗരത്തിൽ തന്നെ നടന്ന മറ്റൊരു ചടങ്ങിൽ സുവാൻ ലോക്ക് രൂപതയുടെ മുൻ മെത്രാൻ ഡിൻഹ് ഡുക്ക് ഡായോ മോസ്റ്റ് ഹോളി റെഡിമർ കോൺഗ്രിഗേഷൻ വേണ്ടി എട്ടുപേർക്ക് പട്ടം നൽകി. റിഡംറ്ററിസ്റ്റ് സഭയ്ക്കുവേണ്ടി 8 ഡീക്കൻമാരെയും മെത്രാൻ അഭിഷേകം ചെയ്തു. കോവിഡ് 19 ആശങ്ക നിലനിൽക്കുന്നതിനാൽ വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ദൈവത്തെയും, ദൈവജനത്തെയും സ്നേഹിക്കാനാണ് നവവൈദികര്‍ വിളിക്കപ്പെട്ടിരുന്നതെന്ന് ഡിൻഹ് ഡുക്ക് ഡായോ സന്ദേശത്തിൽ പറഞ്ഞു. ഉത്തര വിയറ്റ്നാമിലെ ഹുങ് ഹോയ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റായ ബിഷപ്പ് പീറ്റർ ന്യൂവൻ വാൻ വീൻ ഒക്ടോബർ പതിമൂന്നാം തീയതി 11 ഡീക്കൻമാർക്ക് തിരുപ്പട്ടം നൽകിയിരിന്നു. ഇതു കൂടാതെ ഒക്ടോബർ 18നു ട്രാ കിയുവിലെ മരിയൻ തീർത്ഥാടന കേന്ദ്രം കൂടിയായ ഇടവകയിൽ ആറു പേരും പൗരോഹിത്യ പട്ടം സ്വീകരിച്ചിരിന്നു. വിയറ്റ്നാമിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍. എഴുപതു ലക്ഷത്തോളം വരുന്ന വിശ്വാസികളാണ് കത്തോലിക്ക വിശ്വാസം പിന്തുടരുന്നത്.
Image: /content_image/News/News-2021-10-29-14:36:09.jpg
Keywords: വിയറ്റ്നാ

17606
Category: 24
Sub Category:
Heading: മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ: കെസിബിസിയ്ക്കു പറയാനുള്ളത്
Content: കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ പലപ്പോഴായി ഉയർന്നുവരികയും ചൂടേറിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മുല്ലപ്പെരിയാർ ഡാം. കൂടുതൽ ശക്തമായ രീതിയിൽ ഈ ദിവസങ്ങളിൽ വീണ്ടും ഒരിക്കൽക്കൂടി ഈ വിഷയം സംബന്ധിച്ച ചർച്ചകൾ നടക്കുന്നു. ഒരു ചാരിറ്റബിൾ ട്രസ്റ്റും ഒരു വ്യക്തിയും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഏറ്റവും ഒടുവിൽ സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പതിവായി പുലർത്തിവരുന്ന നിഷ്ക്രിയത്വമാണ് കേരളസമൂഹത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. 126 വർഷം പഴക്കമുള്ളതും നിരവധി റിപ്പോർട്ടുകൾ പ്രകാരം അപകടകരമായ സാഹചര്യത്തിൽ നിലനിൽക്കുന്നതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പുതുക്കി പണിയണമെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാട് എന്ന് കഴിഞ്ഞ ദിവസവും ബഹു. മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ നാൽപ്പത് വർഷമായി തുടരുന്ന മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച തർക്കങ്ങളിലും വ്യവഹാരങ്ങളിലും ഇന്നോളവും ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ കേരളസർക്കാരിന് കഴിഞ്ഞിട്ടില്ല. പൂർണ്ണമായും കേരളത്തിന്റെ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ട് കരാർ പ്രകാരം അന്യസംസ്ഥാനത്തിന് ഉപയോഗിക്കാൻ വിട്ടു നൽകിയിരിക്കുന്നു എങ്കിലും, കേരളത്തെയും കേരള ജനതയെയും പ്രത്യക്ഷമായിത്തന്നെ ബാധിക്കുന്ന വിഷയമായതിനാൽ ഡാമിന്റെ കാര്യത്തിൽ കേരളത്തിന് ഉത്തരവാദിത്തമില്ലാതാകുന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടിനായി നിയമ പോരാട്ടം നടത്തിവരുന്നതിൽ പ്രമുഖനായ അഡ്വ. റസൽ ജോയി ഉന്നയിക്കുന്ന ആശയങ്ങളിൽ പ്രധാനമായ ഒന്ന്, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പൂർണ്ണ അധികാരം കേരളത്തിനാണ് എന്നുള്ളതാണ്. ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലും, ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകും എന്നതിനാലും ആ ഡാമിന് മേലുള്ള കേരളത്തിന്റെ അവകാശത്തെ പൂർണ്ണമായി നിരാകരിക്കാൻ ലോകത്ത് ഒരു കോടതിക്കും കഴിയില്ല. ഇപ്പോഴുള്ള ഡാമിൽനിന്ന് 500 മീറ്റർ മാറി പുതിയ ഡാം നിർമ്മിക്കാവുന്നതാണ് എന്ന് ജിയോളജിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ 2010ൽ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാൻ കേരളസർക്കാർ ഇനിയും ശ്രമിച്ചിട്ടുള്ളതായി അറിവില്ല. 2014ലെ സുപ്രീം കോടതി വിധിയനുസരിച്ച് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ തമിഴ്നാട് സർക്കാർ യാതൊരു നടപടികളും ഇന്നോളം സ്വീകരിച്ചിട്ടില്ല. അത്യാവശ്യമായ അറ്റകുറ്റപ്പണികൾ ഉടനടി പൂർത്തിയാക്കണം, ഭൂകമ്പ സാദ്ധ്യതകൾ മനസിലാക്കാൻ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കണം, അണക്കെട്ടിന്റെ ചുവട്ടിൽ അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുകയും വേണം, അടിയന്തിര ഘട്ടത്തിൽ വെള്ളം തുറന്നുവിടാൻ അമ്പത് അടി ഉയരത്തിൽ ടണലുകൾ നിർമ്മിക്കണം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങളാണ് അന്ന് സുപ്രീംകോടതി നൽകിയിരുന്നത്. അത്തരം വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കേരളസർക്കാരിനുണ്ടായിരുന്നു. എന്നാൽ ഗൗരവതരമായ അലംഭാവമാണ് അവിടെയും സംഭവിച്ചത്. കേരളത്തിന്റെ സുരക്ഷിതത്വം പോലെത്തന്നെ തമിഴ്‌നാടിന്റെ ആവശ്യവും പ്രധാനപ്പെട്ടത് തന്നെയാണ്. മുല്ലപ്പെരിയാർ ഡാമിൽനിന്നുള്ള വെള്ളം തമിഴ്‌നാട്ടിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ജീവനു തുല്യമാണ്. അവരുടെ ജീവിതവും ഉപജീവനമാർഗ്ഗങ്ങളും മുല്ലപ്പെരിയാർ ഡാമിൽനിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ തമിഴ്‌നാട്ടിലെ ജനലക്ഷങ്ങളുടെ കാര്യത്തിൽ തുടർന്നും കേരളം കരുതൽ കാണിക്കേണ്ടതുണ്ട്. എന്നാൽ, ലോകത്തിലേക്കും വച്ച് ഏറ്റവും കൂടിയ അപകട സാധ്യതയിലായിരിക്കുന്ന ഒരു ഡാമിന്റെ ഡീകമ്മീഷനിംഗ് അക്കാരണംകൊണ്ട് വൈകിപ്പിക്കാനും പാടില്ല. സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പുതിയ ഡാം നിർമ്മിക്കുന്ന കാര്യത്തിൽ വ്യക്തമായ നടപടികൾ ഉടനടി സ്വീകരിക്കുകയാണ് ആവശ്യം. കേരളത്തിന്റെ ആശങ്ക അറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത് അഭിനന്ദനാർഹമായ നടപടിയാണ്. എന്നാൽ, ശാശ്വതമായ ഒരു പരിഹാരത്തിലേയ്ക്ക് ചർച്ചകൾ എത്തിച്ചേരുകയും വേണം. സോഷ്യൽമീഡിയയിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നവരും മുഖ്യധാരാമാധ്യമങ്ങളും കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപെടലുകൾ നടത്താൻ ശ്രമിക്കേണ്ടതുണ്ട്. കേരളസമൂഹത്തെ മുഴുവൻ പരിഭ്രാന്തരാക്കുന്ന വിധത്തിൽ പ്രചരണങ്ങൾ നടത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഇത്തരം വിഷയങ്ങൾ വിവേകത്തോടെയും നയപരമായും കൈകാര്യം ചെയ്യപ്പെടേണ്ടതും യഥാസമയം ശരിയായ പരിഹാരം ഉണ്ടാകേണ്ടതുമാണ്. വൈകാരികമായ ആശയ പ്രചാരണങ്ങൾ കലാപത്തിലേയ്ക്ക് എത്തിച്ചേർന്ന മുന്നനുഭവങ്ങൾ പലതുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ തന്നെ പത്തുവർഷം മുമ്പ് കേരളസമൂഹത്തിനും തമിഴ് ജനതയ്ക്കും ഇടയിൽ രൂക്ഷമായ കലഹങ്ങൾ ഉണ്ടായിട്ടുള്ളത് ആരും മറന്നുകാണാൻ ഇടയില്ല. ഇപ്പോഴത്തെ ചർച്ചകൾ അത്തരം പ്രവണതകളിലേയ്ക്ക് വഴിമാറിയാൽ ഇരുസംസ്ഥാനങ്ങളിലേയ്ക്കും പരസ്പരം കുടിയേറിയിരിക്കുന്ന പതിനായിരക്കണക്കിന് പേരുടെ സുരക്ഷിതത്വത്തെ തന്നെ ബാധിച്ചേക്കും. ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നതനുസരിച്ച് മുല്ലപ്പെരിയാർ ഡാമിന്റെ പഴക്കത്തെക്കാൾ കൂടുതൽ ഗുരുതരമായ വിഷയം ആ പ്രദേശത്ത് നിലനിൽക്കുന്ന ഭൂകമ്പ സാധ്യതയാണ്. വിവിധ വർഷങ്ങളിലായി കാര്യമായ രീതിയിലുള്ള ബലപ്പെടുത്തൽ പ്രവൃത്തികൾ നടന്നിട്ടുള്ളതിനാലും അതൊരു "ഗ്രാവിറ്റി ഡാം" ആയതിനാലും പലരും ഭാവനയിൽ കാണുന്നതുപോലുള്ള ഒരു തകർച്ച ഉണ്ടാവാനിടയില്ല എന്നതാണ് വാസ്തവം. എന്നാൽ, ഭൂകമ്പ സാധ്യത ഉള്ളതിനാൽ നിലവിലുള്ള ബലക്ഷയത്തെ അതീവ ഗൗരവത്തോടെ കാണുക തന്നെ വേണം. 1979ൽ ഗുജറാത്തിലെ മച്ചു ഡാം തകർന്ന് ആയിരക്കണക്കിന് ആൾക്കാർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചത്. അതുപോലൊരു ദുരന്തം ഇവിടെയും ആവർത്തിക്കുമോ എന്നുള്ള സാധാരണക്കാരുടെ ആശങ്കയെ ചെറുതായിക്കാണാൻ കഴിയില്ല. മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയപ്പെടണം എന്ന ആവശ്യം യാതൊരു വിട്ടുവീഴ്ചയും കൂടാതെ തന്നെ മുന്നോട്ടു വയ്ക്കുന്നതോടൊപ്പം സാധാരണ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കുകയും വേണം. ഡാമിനെക്കുറിച്ച് ആശങ്ക വേണ്ട എന്ന് ജനങ്ങളെ അറിയിച്ച മുഖ്യമന്ത്രി ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്ന ഭീതിക്ക് ശമനമുണ്ടാകാൻ വേണ്ട ശരിയായ നടപടികൾ സ്വീകരിക്കണം. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെടുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്ന പക്ഷം അവരുടെ ആശങ്കകൾ അവസാനിക്കും എന്നത് തീർച്ചയാണ്. കേരളം ഇതിനകം ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്ന നിലപാടുകളും പ്രായോഗിക നടപടികളും സംബന്ധിച്ച വിവരങ്ങൾ അസ്വസ്ഥതാജനകമാണ്. തമിഴ്‌നാട്ടിലെ ജലലഭ്യതയുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാർ ഡാം നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന തമിഴ്നാട് സർക്കാർ ആ ലക്ഷ്യത്തിനായി മാത്രം നിരവധി ഉദ്യോഗസ്ഥരെ വിന്യസിക്കുകയും കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്യുമ്പോൾ, കേരളത്തിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ വിഷയമായിട്ടുപോലും ഇക്കാര്യത്തിന് കേരളത്തിൽ ഒരു ഓഫീസ് പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. ഇതുവരെ ഇപ്രകാരമായിരുന്നെങ്കിൽ തന്നെയും, തുടർന്നെങ്കിലും കേരളസർക്കാർ ഈ വിഷയത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകി നടപടികൾ സ്വീകരിക്കുമെന്ന് കരുതാം. രാഷ്ട്രീയമായും സാമൂഹികമായും വളരെ അനുകൂലമായ ഈ സാഹചര്യത്തിൽ തമിഴ്നാട് സർക്കാരുമായി കൂടിയാലോചനകൾ നടത്തി അടിയന്തിര സ്വഭാവത്തോടെ ഡാം പുതുക്കിപ്പണിയൽ നടപടികളുമായി മുന്നോട്ടു പോവുകയാണ് കേരളജനതയുടെ ആവശ്യം. (ലേഖകനായ ഫാ. ജേക്കബ് പാലക്കാപ്പിള്ളി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയാണ്)
Image: /content_image/SocialMedia/SocialMedia-2021-10-29-14:47:46.jpg
Keywords: മുല്ലപ്പെരി

17607
Category: 1
Sub Category:
Heading: ഭ്രൂണഹത്യ വിഷയത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കും ബൈഡനും വ്യത്യസ്ത നിലപാടുകള്‍: വൈറ്റ് ഹൗസ്
Content: വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യ വിഷയത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കും, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യത്യസ്ത നിലപാടുകളാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ പ്സാകി. ഇന്നു വെള്ളിയാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയും, ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കേ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ഭ്രൂണഹത്യ വിഷയത്തിൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി തുറന്നു പറയുകയായിരിന്നു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ 'ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക്' റിപ്പോർട്ടറായ ഓവൻ ജെൻസന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജെൻ പ്സാകി. ഇരുവർക്കും സമാന അഭിപ്രായങ്ങളുള്ള ദാരിദ്ര്യ നിർമ്മാർജനം, കാലാവസ്ഥ വൃതിയാനം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ആയിരിക്കും പ്രധാനമായും ചർച്ച നടക്കുകയെന്ന് ജെൻ പ്സാകി പറഞ്ഞു. ഭ്രൂണഹത്യയെ, കൊലപാതകത്തോടും, ഗർഭസ്ഥ ശിശുവിന്റെ ജീവൻ നശിപ്പിക്കാൻ കൊലയാളിയെ ഏർപ്പാട് ചെയ്യുന്നതിനോടുമാണ് ഫ്രാൻസിസ് മാർപാപ്പ നേരത്തെ ഉപമിച്ചിട്ടുള്ളത്. അതേസമയം അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തത് മുതൽ ഭ്രൂണഹത്യ അനുകൂല നിലപാടുകളാണ് ജോ ബൈഡൻ സ്വീകരിക്കുന്നത്. ഭ്രൂണഹത്യയ്ക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നതടക്കമുള്ള നിരവധി നിലപാടുകൾ അദ്ദേഹം കൈക്കൊണ്ടു. മുൻപുണ്ടായിരുന്ന ഭ്രൂണഹത്യ നിയന്ത്രണങ്ങൾ എടുത്ത് മാറ്റാൻ ശ്രമിച്ചു. പുറം രാജ്യങ്ങളിൽ ഭ്രൂണഹത്യ നടത്തുന്നത് തടയാൻ അമേരിക്കയിൽ നിലവിലുണ്ടായിരുന്ന മെക്സിക്കോ സിറ്റി പോളിസി ജനുവരി 27നു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ റദ്ദാക്കിയത് ഇതിന്റെ പ്രകടമായ ഉദാഹരണമായിരിന്നു. ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് അറിയാൻ സാധിക്കുന്ന നിമിഷം മുതൽ ഭ്രൂണഹത്യ വിലക്കുന്ന പ്രോലൈഫ് നിയമം അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം പാസാക്കിയപ്പോൾ അതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ബൈഡൻ ഭരണകൂടം നടത്തിയത്. ടെക്സാസിലെ നിയമ നിർമ്മാണത്തിനെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കോടതിയിൽ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ബൈഡൻ എല്ലാ ആഴ്ചയും ദേവാലയത്തിൽ പോകുന്ന ആളാണെന്നും, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസത്തിൽ നിന്നാണ് അദ്ദേഹം ശക്തി സ്വീകരിക്കുന്നതെന്നും .കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-29-15:32:42.jpg
Keywords: പാപ്പ, ബൈഡ

17608
Category: 10
Sub Category:
Heading: ലോക സമാധാനത്തിനും ഐക്യത്തിനും വേണ്ടി ജപമാല ചൊല്ലിയത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ
Content: വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) സംഘടിപ്പിച്ച 'ദി വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി' (പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുന്നു) പരിപാടിയില്‍ പങ്കെടുത്ത് ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് കുട്ടികള്‍. ലോക സമാധാനത്തിനും ഐക്യത്തിനുമായുള്ള പ്രാര്‍ത്ഥനയില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂന്നുലക്ഷത്തോളം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും സ്കൂളുകളും, കൂട്ടായ്മകളും, കുടുംബങ്ങളുമായി രജിസ്റ്റര്‍ ചെയ്യാതെ പങ്കെടുത്തവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ ജപമാലയില്‍ പങ്കെടുത്തവരുടെ എണ്ണം വളരെയേറെ കൂടുതലാണെന്നു എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ എക്ലേസിയസ്റ്റിക്കല്‍ അസിസ്റ്റന്റായ ഫാ. മാര്‍ട്ടിന്‍ ബാര്‍ട്ടാ പറയുന്നു. നിരവധി രാജ്യങ്ങളില്‍ ടിവിയിലൂടെയും, റേഡിയോയിലൂടെയും ജപമാല അര്‍പ്പണത്തിന്റെ തത്സമയ സംപ്രേഷണം നടന്നു. സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് തത്സമയ സംപ്രേഷണങ്ങളില്‍ പങ്കെടുത്തവരൂടെ എണ്ണവും നിരവധിയാണ്. ഓസ്ട്രേലിയയില്‍ സ്കൂളുകള്‍ മുഴുവനുമായാണ് 'ദി വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി'യില്‍ പങ്കെടുത്തത്. സ്പെയിനില്‍ ഏതാണ്ട് നാല്‍പ്പതോളം സ്കൂളുകള്‍ ക്യാംപെയിനില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയയിലെ ഗായെപൊഡോങ് കത്തോലിക്ക സണ്‍ഡേ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കര്‍ദ്ദിനാള്‍ യോം സൂ-ജൂങ്ങും പങ്കുചേര്‍ന്നിരിന്നു. കൂട്ടായ്മ വളരെ വിജയമായിരുന്നുവെന്നു ദക്ഷിണ കൊറിയയിലെ എ.സി.എന്‍ ഓഫീസ്, എ.സി.എന്‍ ഇന്റര്‍നാഷ്ണലിനയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഹെയ്തി, ദക്ഷിണാഫ്രിക്കയില്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സമാനമായ സന്ദേശങ്ങള്‍ സംഘാടകര്‍ക്ക് ലഭിക്കുന്നുണ്ട്. ഏതാണ്ട് എഴുനൂറോളം കുട്ടികളാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ജപമാല അര്‍പ്പണത്തില്‍ പങ്കെടുത്തത്. 2005-ല്‍ ആരംഭിച്ച ഈ ജപമാല കാമ്പയിന്‍ ഇന്നും യാതൊരു മുടക്കവും കൂടാതെ നടന്നു വരികയാണ്.
Image: /content_image/News/News-2021-10-29-22:15:16.jpg
Keywords: ജപമാല

17609
Category: 22
Sub Category:
Heading: ജോസഫ്: പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങൾ നിറയ്ക്കുന്നവൻ
Content: അല്പം വിത്യസ്തമാണ് ഇന്നത്തെ ജോസഫ് ചിന്ത. ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS ) കോട്ടയത്തിനടുത്ത് കുടമാളൂരിലുള്ള സംപ്രതീയിലെ മാലാഖമാരുടെ രണ്ടു ചിത്രങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. സംപ്രീതിയിലെ ഡയറക്ടറച്ചൻ ഫാ. റ്റിജോ മുണ്ടുനടയ്ക്കൽ mcbs തൻ്റെ FB പേജിൽ ഒക്ടോബർ 28 ന് കുറിച്ചത് ഇപ്രകാരം: "നിറഭേദങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത ദൈവത്തിന്റെ മാലാഖമാർ മനോഹരമായി നിറം ചാർത്തിയപ്പോൾ... ലോകം മുഴുവനെയും കൊറോണ നിറംകെടുത്തിയപ്പോഴും തങ്ങളുടെ ഉള്ളിലാണ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങളെന്നു പറയാതെ പറയുന്നവർ...സ്നേഹിക്കാൻ വലിയ ഹൃദയമുണ്ടെങ്കിലും ഏറിയ സ്വപ്‌നങ്ങൾ നെയ്യാനാവാത്തവരുടെ കൊച്ചുകൊച്ചു സ്വപ്‌നങ്ങൾ വർണ്ണ ചക്രവാളങ്ങളിലേക്കു ചിറകുവിരിച്ചപ്പോൾ... മാലാഖമാരുടെ ഭവനമായ സംപ്രീതിയും ( An Abode of Angels on Earth ) നിറച്ചാർത്തുകളുടെ ധന്യതയിൽ...." നിരവധി ചിത്രങ്ങൾക്ക് സംപ്രീതിയിലെ മാലാഖമാർ വർണ്ണ ചാർത്തു നൽകിയെങ്കിലും യൗസേപ്പിതാവിൻ്റെ രണ്ടു ചിത്രങ്ങൾ മാത്രമാണ് ചുവടെ ചേർക്കുന്നത്. ഉള്ളിൽ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങൾ നിറയ്ക്കുന്നവനാണ് യൗസേപ്പിതാവ്. നിറഭേദങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാത്തവർക്കു പോലും ആ കരുതലിൻ്റെ വിസ്മയം തിരിച്ചറിയാനാവും . മനുഷ്യ ദൃഷ്ടിയിൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോഴാണ് ദൈവത്തിന്റെ മാലാഖമാരുടെ മുഖം പ്രത്യാശയുടെ ദൂതുമായി നമുക്കു മുമ്പിൽ പ്രത്യക്ഷമാവുക. പ്രതിസന്ധികളും വെല്ലുവിളികളും അസ്തമയത്തിൻ്റെ ചുവപ്പുചായം നമ്മുടെ മനസ്സിൽ നിറയ്ക്കുമ്പോൾ ഈശോയുടെ വളർത്തപ്പൻ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങളാൽ നമ്മുടെ ജീവിതത്തിൻ മനോഹരമായി നിറം ചാർത്തുന്നു. റ്റിജോ അച്ചനും സംപ്രീതിയിലെ മാലാഖമാർക്കും നന്ദി
Image: /content_image/SeasonalReflections/SeasonalReflections-2021-10-29-22:19:42.jpg
Keywords: ജോസഫ്, യൗസേ

17610
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ സമാധാനത്തിന്റെ പോരാളിയെന്ന് വിശേഷിപ്പിച്ച് ബൈഡന്‍
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും അധികം സ്വാധീനമുള്ള നേതാക്കളായ ഫ്രാന്‍സിസ് പാപ്പയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറില്‍ അധികം നീണ്ടത് അസാധാരണ സംഭവമായി. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് പാപ്പയും യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ ജോ ബൈഡനും തമ്മിലുള്ള കുടിക്കാഴ്ച 75 മിനിറ്റ് നീണ്ടു. അതിനുശേഷം ബൈഡന്റെ ഭാര്യ ജില്ലും മറ്റും ചേർന്ന ഫോട്ടോ സെഷനിൽ 15 മിനിറ്റ് കൂടി മാർപാപ്പ ചെലവഴിച്ചു. ഇതാദ്യമാണ് ഒരു രാഷ്ട്രത്തലവനുമായി മാർപാപ്പ ഇത്രയേറെ സമയം കൂടിക്കാഴ്ച നടത്തുന്നത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം രാത്രി റോമിലെത്തിയ ബൈഡന്‍ ഇന്നലെ ഉച്ചഭക്ഷണത്തിനു മുന്പാണു വത്തിക്കാനിലെത്തിയത്. പത്‌നി ജില്‍ ബൈഡനും ഒപ്പമുണ്ടായിരുന്നു. കനത്ത സുരക്ഷയുടെ നടുവില്‍ അപ്പസ്തോലിക കൊട്ടാരത്തില്‍ എത്തിയ ബൈഡനെയും ഭാര്യയെയും പേപ്പല്‍ ഹൗസ് മേധാവി മോണ്‍. ലെയനാര്‍ദോ സാപിയെന്‍സ സ്വീകരിച്ചു. യുഎസ് മിലിട്ടറി കോയിന്‍ അടക്കമുള്ള സമ്മാനങ്ങള്‍ ബൈഡന്‍ മാര്‍പാപ്പയ്ക്കു നല്കി. തന്റെ പരേതനായ മകന്‍ ബ്യൂ ബൈഡനുവേണ്ടിയാണ് കോയിന്‍ നല്കുന്നതെന്ന് അദ്ദേഹം മാര്‍പാപ്പയോടു പറഞ്ഞു. സമാധാനത്തിന്റെ ഏറ്റവും വലിയ പോരാളിയാണ് ഫ്രാന്‍സിസ് പാപ്പയെന്ന് അദ്ദേഹം ഇതിനിടെ ബൈഡന്‍ വിശേഷണം നല്‍കി. കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. മുന്‍കൂട്ടി അറിയിച്ചപ്പോലെ പാപ്പയും ബൈഡനും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ ഒഴിവാക്കിയിരിന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പിന്നീട് വത്തിക്കാന്‍ തന്നെയാണ് പുറത്തുവിട്ടത്. ഗർഭഛിദ്ര വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് ബൈഡൻ പറഞ്ഞു. കുർബാന സ്വീകരിക്കുന്നത് തുടരണമെന്ന് മാർപാപ്പ തന്നോടു പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഗര്‍ഭഛിദ്രമെന്ന മാരക തിന്‍മയോട് ബൈഡന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനാല്‍ അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന ആവശ്യം യുഎസ് വിശ്വാസികളില്‍ ശക്തമാണ്. ഇതിനെ അനുകൂലിച്ച് നിരവധി മെത്രാന്‍മാര്‍ രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ബൈഡന്‍റെ ഗര്‍ഭഛിദ്ര അനുകൂല നിലപാടിനെ അപലപിച്ചു നിരവധി അമേരിക്കന്‍ മെത്രാന്‍മാര്‍ മുന്‍പ് രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-30-07:30:02.jpg
Keywords: ബൈഡ

17611
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ - മോദി കൂടിക്കാഴ്ച ഇന്ന്: ചരിത്ര കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ മാത്രം ബാക്കി
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാഷ്ട്രത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കു ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വത്തിക്കാന്‍ സമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) മാര്‍പാപ്പയുടെ സ്വകാര്യ ലൈബ്രറിയില്‍ ഇരുവരും കൂടിക്കാണും. പ്രതിനിധിസംഘത്തെ ഒഴിവാക്കി ഇരുവരും തനിച്ചാണു കൂടിക്കാഴ്ച നടത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശനം അരമണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് സൂചന. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും താൻ കൂടിക്കാഴ്‌ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചിരിന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി 2000-ത്തിലെ ജൂൺമാസത്തിൽ വത്തിക്കാനിലെത്തി വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഇത് ആദ്യമായിട്ടാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി പാപ്പായെ സന്ദർശിക്കുന്നത്. സന്ദര്‍ശനത്തില്‍ പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. ജി20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് റോമില്‍ എത്തിയ മോദി ഇന്നലെ ന്യൂ റോമില്‍ എവൂരിലുള്ള ഗാന്ധി സ്‌ക്വയറില്‍ എത്തി ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി. മോദിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യന്‍ വംശജര്‍ എത്തിയിരുന്നു.
Image: /content_image/News/News-2021-10-30-07:44:50.jpg
Keywords: മോദി, പാപ്പ

17612
Category: 18
Sub Category:
Heading: ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളില്‍: പ്രതിസന്ധികളെ അനുഗ്രഹങ്ങളായി കണ്ട വൈദികന്‍
Content: കോട്ടയം: പ്രതിസന്ധികളെ അനുഗ്രഹങ്ങളായി കണ്ട വൈദികന്‍ അതായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളില്‍ എസ്‌ജെ. സഹനത്താല്‍ ജീവിതത്തെ അടയാളപ്പെടുത്തിയ ഫാ. സെബാസ്റ്റ്യന്‍ ഓര്‍മയായി. തിരുപ്പട്ടം സ്വീകരിക്കുന്നതിനു മുന്‌പേ കിടക്കയിലായ ഇദ്ദേഹം വീല്‍ ചെയറില്‍ ഇരുന്നാണു പൗരോഹിത്വം സ്വീകരിച്ചത്. തന്റെ തളര്‍ച്ചയിലും തന്നെപ്പോലെയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കാനുള്ള തീവ്രമായ ആഗ്രഹം ഫാ. സെബാസ്റ്റ്യനെ കൊണ്ടെത്തിച്ചത് കോട്ടയത്തെ സ്‌നേഹഭവന്‍ എന്ന സ്ഥാപനത്തിലായിരുന്നു. മാനസിക ന്യൂനതയുള്ള കുട്ടികളെ പഠിപ്പിക്കാനും അവരെ സ്വയം പ്രാപ്തരാക്കാനും സഹായിക്കുന്ന പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. 20 വര്‍ഷക്കാലം സ്‌നേഹഭവനില്‍ ചെലവഴിച്ച അദ്ദേഹം 2002ല്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവി ഏറ്റെടുത്തതിനെ തുടര്‍ ന്ന് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ധാരാളം പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു. ശാരീരിക വിഷമതകള്‍ക്കിടയിലും നിന്നുകൊണ്ടു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച അദ്ദേഹം കുന്പസാരിക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തന്റെ രോഗാവസ്ഥയിലും പരിഭവിക്കുകയോ കുറ്റം പറയുകയോ ചെയ്യാതെ സുസ്‌മേരവദ നനായി സഹനത്തെ സ്വീകരിച്ചു ഈ വൈദികന്‍. കോട്ടയം പായിപ്പാട്ട് തെങ്ങുംപള്ളില്‍ തോമസ്ക്ലാരമ്മ ദന്പതികളുടെ മകനായി 1962ല്‍ ജനിച്ച ഫാ. സെബാസ്റ്റ്യന്‍ 1997ലാണ് വൈദികപട്ടം സ്വീകരിച്ചത്. 2018 മുതല്‍ കോഴിക്കോട് െ്രെകസ്റ്റ് ഹാളില്‍ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു.
Image: /content_image/India/India-2021-10-30-07:55:27.jpg
Keywords: അനുഗ്രഹ