category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങൾ നിറയ്ക്കുന്നവൻ
Contentഅല്പം വിത്യസ്തമാണ് ഇന്നത്തെ ജോസഫ് ചിന്ത. ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS ) കോട്ടയത്തിനടുത്ത് കുടമാളൂരിലുള്ള സംപ്രതീയിലെ മാലാഖമാരുടെ രണ്ടു ചിത്രങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. സംപ്രീതിയിലെ ഡയറക്ടറച്ചൻ ഫാ. റ്റിജോ മുണ്ടുനടയ്ക്കൽ mcbs തൻ്റെ FB പേജിൽ ഒക്ടോബർ 28 ന് കുറിച്ചത് ഇപ്രകാരം: "നിറഭേദങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത ദൈവത്തിന്റെ മാലാഖമാർ മനോഹരമായി നിറം ചാർത്തിയപ്പോൾ... ലോകം മുഴുവനെയും കൊറോണ നിറംകെടുത്തിയപ്പോഴും തങ്ങളുടെ ഉള്ളിലാണ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങളെന്നു പറയാതെ പറയുന്നവർ...സ്നേഹിക്കാൻ വലിയ ഹൃദയമുണ്ടെങ്കിലും ഏറിയ സ്വപ്‌നങ്ങൾ നെയ്യാനാവാത്തവരുടെ കൊച്ചുകൊച്ചു സ്വപ്‌നങ്ങൾ വർണ്ണ ചക്രവാളങ്ങളിലേക്കു ചിറകുവിരിച്ചപ്പോൾ... മാലാഖമാരുടെ ഭവനമായ സംപ്രീതിയും ( An Abode of Angels on Earth ) നിറച്ചാർത്തുകളുടെ ധന്യതയിൽ...." നിരവധി ചിത്രങ്ങൾക്ക് സംപ്രീതിയിലെ മാലാഖമാർ വർണ്ണ ചാർത്തു നൽകിയെങ്കിലും യൗസേപ്പിതാവിൻ്റെ രണ്ടു ചിത്രങ്ങൾ മാത്രമാണ് ചുവടെ ചേർക്കുന്നത്. ഉള്ളിൽ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങൾ നിറയ്ക്കുന്നവനാണ് യൗസേപ്പിതാവ്. നിറഭേദങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാത്തവർക്കു പോലും ആ കരുതലിൻ്റെ വിസ്മയം തിരിച്ചറിയാനാവും . മനുഷ്യ ദൃഷ്ടിയിൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോഴാണ് ദൈവത്തിന്റെ മാലാഖമാരുടെ മുഖം പ്രത്യാശയുടെ ദൂതുമായി നമുക്കു മുമ്പിൽ പ്രത്യക്ഷമാവുക. പ്രതിസന്ധികളും വെല്ലുവിളികളും അസ്തമയത്തിൻ്റെ ചുവപ്പുചായം നമ്മുടെ മനസ്സിൽ നിറയ്ക്കുമ്പോൾ ഈശോയുടെ വളർത്തപ്പൻ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങളാൽ നമ്മുടെ ജീവിതത്തിൻ മനോഹരമായി നിറം ചാർത്തുന്നു. റ്റിജോ അച്ചനും സംപ്രീതിയിലെ മാലാഖമാർക്കും നന്ദി
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-29 22:18:00
Keywordsജോസഫ്, യൗസേ
Created Date2021-10-29 22:19:42