Contents

Displaying 17241-17250 of 25110 results.
Content: 17613
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സുപ്രിംകോടതി വിധി സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ് സുപ്രിംകോടതിയിലേറ്റ തിരിച്ചടിയെന്നു കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. കഴിഞ്ഞ 13 വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ തുടരുന്ന നീതിനിഷേധമാണു തിരുത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെതിരേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലുള്ള അനീതി ചോദ്യംചെയ്യപ്പെടുന്‌പോള്‍ വരാന്‍ പോകുന്ന ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കാലങ്ങളായി തുടരുന്ന തെറ്റിനെ ന്യായീകരിച്ചു തലയൂരാന്‍ ശ്രമിക്കുന്നതു വിചിത്രമാണെന്നും, ഭരണഘടന നല്‍കുന്ന തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-10-30-08:02:33.jpg
Keywords: ലെയ്റ്റി
Content: 17614
Category: 1
Sub Category:
Heading: മോദി പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുമോ? ഏവരും ഉറ്റുനോക്കുന്നത് ഒറ്റക്കാര്യത്തില്‍
Content: റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച ഇന്നു നടക്കാനിരിക്കെ ഏവരും ഉറ്റുനോക്കുന്നത് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്ന് കാര്യത്തില്‍. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ആസ്ഥാനം റോമിലാണ്.അവിടെയും ഉച്ചകോടികൾക്കും ഇറ്റലിയുമായി ഉഭയകക്ഷി ചർച്ചകൾക്കും പോകുന്ന രാഷ്ട്ര നേതാക്കൾ വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുകയെന്നത് കീഴ്വഴക്കമാണ്. വത്തിക്കാൻ രാഷ്ട്രത്തലവൻ എന്നതല്ല കത്തോലിക്കരുടെ പരമാധ്യക്ഷൻ എന്ന നിലയ്ക്കുള്ള ആത്മീയ പദവി പരിഗണിച്ചാണ് ഈ കീഴ്വഴക്കം. എന്നാൽ, ഇറ്റലി സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ എല്ലാവരും ഈ കീഴ്വഴക്കം പാലിച്ചിട്ടുമില്ല. ഇപ്പോഴത്തെ സന്ദര്‍ശനത്തില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്. മുന്‍പ് പലതവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി‌ബി‌സി‌ഐ ശ്രമം നടത്തിയെങ്കിലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പറഞ്ഞു മാര്‍പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​ത്തി​ന് കേന്ദ്രസ​ര്‍ക്കാ​ര്‍ വിലങ്ങു തടയിടുകയായിരിന്നു. 2017 ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഇന്ത്യയും വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയത് 1948ലാണ്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി, 1955 ജൂണിൽ വത്തിക്കാനിൽ 12-ാം പിയൂസ് മാർപ്പാപ്പയെ സന്ദർശിച്ചു. അന്നത്തെ സംഘത്തിൽ ഇന്ദിര ഗാന്ധിയും ഉണ്ടായിരുന്നു. മാർപാപ്പയും നെഹ്റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു ചർച്ചയായി. 21 വര്‍ഷം മുന്പ് 2000-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ വത്തിക്കാനില്‍ ചെന്നു കാണുന്നതെന്ന പ്രത്യേകത ഇന്നത്തെ കണ്ടുമുട്ടലില്‍ ഉണ്ട്. കൂടിക്കാഴ്ചയില്‍ പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കണമോയെന്ന് അറിയുവാന്‍ ഏവരും ഉറ്റുനോക്കുകയാണ്.
Image: /content_image/News/News-2021-10-30-08:31:14.jpg
Keywords: മോദി
Content: 17615
Category: 1
Sub Category:
Heading: ഒന്നേകാൽ മണിക്കൂര്‍ കൂടിക്കാഴ്ച: ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി
Content: വത്തിക്കാന്‍ സിറ്റി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പയെ ഭാരതം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി പ്രത്യേകം ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുയോജ്യമായ തീയതി കണ്ടെത്തിയാല്‍ അടുത്ത വര്‍ഷം പാപ്പ ഭാരത സന്ദര്‍ശനം നടത്തുമെന്നു സൂചനയുണ്ട്. നിലവില്‍ പാപ്പയുടെ അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര സന്ദര്‍ശനങ്ങളില്‍ കാനഡ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സന്ദര്‍ശനം നടന്നാല്‍ പാപ്പ തീര്‍ച്ചയായും കേരളം സന്ദര്‍ശിക്കുമെന്ന് സി‌സി‌ബി‌ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ പ്രസ്താവിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F2050253151796649&show_text=true&width=500" width="500" height="816" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> മാർപാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തിയെന്നും മോദി ട്വീറ്റ് ചെയ്തു. വിവിധ സമയങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി‌ബി‌സി‌ഐ ശ്രമം നടത്തിയെങ്കിലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പറഞ്ഞു മാര്‍പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​ത്തി​ന് കേന്ദ്രസ​ര്‍ക്കാ​ര്‍ നീട്ടിക്കൊണ്ടുപോയി. 2017 ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഒടുവില്‍ സഭയുടെയും രാജ്യത്തെ വിശ്വാസികളുടെയും ദീര്‍ഘമായ കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ടാണ് മോദി പാപ്പയെ ക്ഷണിച്ചിരിക്കുന്നത്. നേരത്തെ മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയത് 1948ലാണ്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി, 1955 ജൂണിൽ വത്തിക്കാനിൽ 12-ാം പിയൂസ് മാർപ്പാപ്പയെ സന്ദർശിച്ചു. അന്നത്തെ സംഘത്തിൽ ഇന്ദിര ഗാന്ധിയും ഉണ്ടായിരുന്നു. മാർപാപ്പയും നെഹ്റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു ചർച്ചയായി. 21 വര്‍ഷം മുന്പ് 2000-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2Dc
Image: /content_image/News/News-2021-10-30-14:47:23.jpg
Keywords: പാപ്പ, ഇന്ത്യ
Content: 17616
Category: 1
Sub Category:
Heading: വചനം ആലേഖനം ചെയ്ത വെങ്കല ഫലകം സമ്മാനിച്ച് പാപ്പ: വെള്ളിയില്‍ തീർത്ത മെഴുകുതിരി പീഠം സമ്മാനിച്ച് മോദി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. ഫ്രാൻസിസ് പാപ്പയ്ക്ക് വെള്ളികൊണ്ട് തീർത്ത മെഴുകുതിരി പീഠം, പ്രധാനമന്ത്രി സമ്മാനമായി നല്‍കിയപ്പോള്‍ നരേന്ദ്ര മോദിക്ക് ഒലീവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് പാപ്പ നൽകിയത്. ഒലിവില ബൈബിളിൽ പ്രതീക്ഷയുടെ അടയാളമാണ്. ഒലിവിന്റെ ചില്ലയുള്ള ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 'മരുഭൂമി ഫലപുഷ്‌ടിയുള്ളതാകും' (ഏശയ്യാ 32:15) എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ച് വിവരിക്കുന്ന പുസ്തകവും മോദി പാപ്പയ്ക്ക് സമ്മാനിച്ചു. ലോക സമാധാനം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധം, മതപീഡനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം, ഭക്ഷ്യ ക്ഷാമം തുടങ്ങിയ ആഗോള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തുവെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരിന്നുവെന്നും പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചുവെന്നും മോദി നേരത്തെ ട്വീറ്റ് ചെയ്തിരിന്നു. .വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശകാര്യ പ്രതിനിധി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-30-16:43:45.jpg
Keywords: മോദി
Content: 17617
Category: 13
Sub Category:
Heading: ജീവൻ പണയംവെച്ച് മുൻ യു‌എസ് സൈനികൻ അഫ്ഗാനിൽ നിന്ന് രക്ഷിച്ചത് ക്രൈസ്തവരുൾപ്പെടെ 30 പേരെ
Content: വാഷിംഗ്ടണ്‍ ഡി‌.സി: താലിബാന്‍ തീവ്രവാദികളുടെ അധിനിവേശത്തിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് ക്രൈസ്തവർ ഉൾപ്പെടെ 30 പേരെ രക്ഷിച്ചുവെന്നു മുൻ യു‌എസ് സൈനികന്റെ വെളിപ്പെടുത്തല്‍. ഇതിനിടെ താലിബാന്‍റെ ചാട്ടവാര്‍ പ്രഹരത്തിന് ഇരയായെന്നും മുൻ യുഎസ് സൈനികൻ ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. താലിബാൻ ഭീഷണി പേടിച്ച് കുടുംബാംഗങ്ങൾ അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ ഒളിച്ചു കഴിയുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനികർ ഒന്നും അവശേഷിക്കുന്നില്ലായെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും, എന്തു സഹായം ചെയ്യാനാണെങ്കിലും താൻ അവിടെ ഉണ്ടെന്നും, താൻ എടുത്ത പ്രതിജ്ഞ ഒരിക്കലും മറക്കില്ലായെന്നും സൈനികൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു. സുരക്ഷാകാരണങ്ങളാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവരങ്ങൾ ചാനൽ പുറത്തുവിട്ടിട്ടില്ല. സൈനികൻ രക്ഷിച്ചവരിൽ കത്തോലിക്കാ വിശ്വാസികളും, മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലെ അംഗങ്ങളും, ഹസാരാ വിഭാഗത്തിൽപെട്ടവരുമുണ്ട്. 10 അംഗങ്ങളുള്ള ഒരു അഫ്ഗാൻ ക്രൈസ്തവ കുടുംബത്തെ രാജ്യത്തുനിന്ന് രക്ഷിച്ചെന്ന് സൈനികൻ വെളിപ്പെടുത്തി. അടുത്തിടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച 2 ദമ്പതികളെയും അദ്ദേഹത്തിന് രക്ഷിക്കാനായി. അതിർത്തികടന്ന് പാക്കിസ്ഥാനിൽ എത്തിയ സംഘം പിന്നീട് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ താലിബാന്റെ പിടിയിൽ ഒരിക്കൽ അകപ്പെട്ടുവന്നും, അവർ ചാട്ടവാറിന് അടിച്ചുവെന്നും സൈനികൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവകുടുംബത്തെ താൻ രാജ്യത്തുനിന്ന് രക്ഷിച്ചുവെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ സാഹചര്യം മോശമാകുമായിരുന്നു. കുടുംബാംഗങ്ങൾ ഒളിച്ചു താമസിച്ച വീട് ഒരിക്കൽ താലിബാൻ ആക്രമിച്ചെന്നും, ഇതാണ് തന്നെ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ഓർത്തെടുത്തു. പുറം വാതിലിലൂടെയാണ് കുടുംബങ്ങൾ അന്ന് രക്ഷപ്പെട്ടത്. അമേരിക്കൻ സർക്കാരിനോട് സഹായം ചോദിച്ചെങ്കിലും അവർ യാതൊന്നും ചെയ്തില്ല. പാക്കിസ്ഥാനിൽ എത്തിചേരാനും സംഘത്തിന് വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു. 30 താലിബാൻ ചെക്ക് പോസ്റ്റുകൾ കടന്നാണ് പാക്കിസ്ഥാനിൽ എത്തിയത്. ഇപ്പോൾ കുടുംബാംഗങ്ങൾ ആയിരിക്കുന്ന രാജ്യത്തു നിന്ന് മറ്റൊരു സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ 28 ദിവസങ്ങൾ മാത്രമാണുള്ളതെന്നും, അതിനു സാധിച്ചില്ലെങ്കിൽ അഫ്ഗാനിസ്ഥാനിലേക്ക് അവരെ തിരികെ അയയ്ക്കാൻ സാധ്യതയുണ്ടെന്നും സൈനികൻ വെളിപ്പെടുത്തി. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തീവ്രവാദികൾ ആക്രമിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരു അഭയാർഥിയായി കൗമാരപ്രായത്തിൽ അദ്ദേഹം അമേരിക്കയിലെത്തിയത്. ഏതാനും വർഷങ്ങൾക്ക് ശേഷം സൈന്യത്തിൽ ജോലി ലഭിച്ച അദ്ദേഹം, അഫ്ഗാനിസ്ഥാനില്‍ ജോലിക്കു പ്രവേശിക്കുകയായിരിന്നുവെന്നും ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2021-10-30-20:59:35.jpg
Keywords: അഫ്ഗാ
Content: 17618
Category: 22
Sub Category:
Heading: ജോസഫ്: ഏറ്റവും മഹാനായ പുരുഷ വിശുദ്ധൻ
Content: ഓപ്പൂസ് ദേയിയുടെ സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവായായുടെ ഒരു നിരീക്ഷണണമാണ് ഇന്നത്തെ ജോസഫ് ചിന്ത. വിശുദ്ധ യൗസേപ്പിതാവിൻ്റെ ഉത്തമ പ്രേഷിതനായ വിശുദ്ധ ജോസ് മരിയ യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: "ഈ ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ പുരുഷ വിശുദ്ധൻ ഒരു ഡീക്കനോ ഒരു പുരോഹിതനോ ഒരു മെത്രാനോ ഒരു മാർപാപ്പയോ, ഒരു യോഗിയോ ഒരു സന്യാസിയോ അല്ല മറിച്ച് ഒരു ഭർത്താവും അപ്പനും തൊഴിലാളിയുമായിരുന്ന യൗസേപ്പിതാവായിരുന്നു". ലോക ചരിത്രത്തിലെ ഏറ്റവു മഹാനായ പുരുഷ വിശുദ്ധൻ വലിയ പ്രഭാഷണങ്ങൾ നടത്തിയോ ബ്രഹത്ഗ്രന്ഥങ്ങൾ രചിച്ചോ അല്ല മഹാനായ വിശുദ്ധനായത്. ദൈവ സ്വരം ശ്രവിച്ച് തദാനുസാരം ജിവിതത്തെ ചിട്ടപ്പെടുത്തിയപ്പോഴാണ്. ദൈവീക പദ്ധതികളോടുള്ള നിസ്സീമമായ തുറവിയും അവ നിറവേറ്റുന്നതിനായി എന്തും സഹിക്കാൻ സന്നദ്ധനായതുമാണ് ആ ജീവിതത്തെ ഇത്രയും ശ്രേഷ്ഠമാക്കിയത്. വലിയ കാര്യങ്ങൾ ചെയ്യുന്നതിലല്ല, മറിച്ച് ദൈവം ഭരമേല്പിക്കുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തയോടെ ചെയ്യുന്നതിലാണ് വിശുദ്ധിയുടെ മഹിമ അടങ്ങിയിരിക്കുന്നതെന്ന് യൗസേപ്പിതാവു പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-10-30-21:08:05.jpg
Keywords: ജോസഫ്, യൗസേ
Content: 17619
Category: 18
Sub Category:
Heading: മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ഇന്ത്യയുടെ യശസ്സ് ഉയർത്തും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കൊച്ചി: വത്തിക്കാനിൽവച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച വേളയിൽ പാപ്പായെ ഇന്ത്യ സന്ദർശിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതു അഭിനന്ദനാർഹമാണെന്ന് കെ‌സി‌ബി‌സി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ലോകം ഉറ്റുനോക്കുന്ന ധാർമികതയുടെയും മാനവികതയുടെയും ശബ്ദമായ ഫ്രാൻസിസ് പാപ്പായ്ക്ക് സ്വാഗതമോതുവാനുള്ള തീരുമാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തും. വത്തിക്കാനും ഭാരതവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഭാരതത്തിലെ ഇതരമതങ്ങളും ക്രൈസ്തവസഭകളും തമ്മിലുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും മാർപാപ്പയുടെ സന്ദർശനം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയർക്കെല്ലാം വിശിഷ്യാ ക്രൈസ്തവർക്ക്, ഏറെ ആഹ്ലാദംപകരുകയാണ് പ്രധാനമന്ത്രിയുടെ ഈ ക്ഷണം. മാർപാപ്പ യഥാസമയം ഭാരതം സന്ദർശിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബഹുസ്വ രസമൂഹമായ ഭാരതത്തിൽ സാഹോദര്യവും സഹവർത്തിത്വവും പരിപോഷിപ്പിക്കാൻ മാർപാപ്പായുടെ സന്ദർശനം വഴിയൊരുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഹൃദയപൂർവ്വകമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു.
Image: /content_image/India/India-2021-10-30-21:27:12.jpg
Keywords: പാപ്പ, ആലഞ്ചേ
Content: 17620
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷം, കേരളത്തില്‍ എത്താനുള്ള സാധ്യതകളേറെ
Content: ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത വര്‍ഷം യാഥാര്‍ഥ്യമായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണമനുസരിച്ച് എത്തുന്ന മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണ് സൂചന. 50 ലക്ഷത്തിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണെന്നതും വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യാ എന്നിവരുടെ ജന്മനാടാണ് കേരളമെന്നതും ഇതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലെത്തി വിശുദ്ധ മദര്‍ തെരേസയുടെ കബറിടത്തില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിക്കാനും സാധ്യതയേറെയാണ്. കേരളം, മുംബൈ, കോല്‍ക്കത്ത, മേഘാലയിലോ മറ്റേതെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഉള്‍പ്പെടെ ഒരാഴ്ചയോളം നീളുന്ന സന്ദര്‍ശനത്തിനാണ് സാധ്യത. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഇന്ത്യയില്‍ വിശദ പര്യടനത്തിനു പാപ്പാ തയാറായേക്കുമെന്നു വത്തിക്കാന്‍ സ്ഥാനപതി കാര്യാലയവും സൂചിപ്പിച്ചു. എന്നാല്‍, ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിന്നീടു മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും വത്തിക്കാന്‍ കാര്യാലയത്തിലെയും കേന്ദ്രസര്‍ക്കാരിലെയും ഉന്നതര്‍ വ്യക്തമാക്കിയതായി 'ദീപിക' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാനത്തിനും കാരണമാകുമെന്നാണു പ്രതീക്ഷ. 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മ്യാന്‍മറിലും ബംഗ്ലാദേശിലും ഒരാഴ്ച നീണ്ട പര്യടനമാണ് പാപ്പ നടത്തിയത്. മാര്‍പാപ്പയുടെ ചരിത്രം കുറിച്ച മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്കു മടങ്ങുന്‌പോള്‍ പ്രത്യേക പേപ്പല്‍ വിമാനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യയിലെ വിശ്വാസികളെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പാപ്പ പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-31-06:36:40.jpg
Keywords: ഭാരത
Content: 17621
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനത്തില്‍ മതാന്തര സമ്മേളനവും നടന്നേക്കും
Content: ന്യൂഡല്‍ഹി: തന്റെ അപ്പസ്തോലിക സന്ദര്‍ശനങ്ങളില്‍ എല്ലാം വിവിധ മതങ്ങളുടെയും സഹവര്‍ത്തിത്വത്തിനും സഹകരണത്തിനും പ്രത്യേകമായി ഊന്നല്‍ നല്‍കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലെത്തുന്‌പോള്‍ മതാന്തര സൗഹാര്‍ദ സമ്മേളനത്തിലും പ്രത്യേകമായി പങ്കെടുക്കുമെന്ന് സൂചന. ലോകരാജ്യങ്ങളിലെ പര്യടനങ്ങളിലെല്ലാം ഇതര മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ പാപ്പ പ്രത്യേകം സമയം മാറ്റിവെച്ചിരിന്നു. വിവിധ മതങ്ങളുടെ ഈറ്റില്ലമായതിനാല്‍ ഇതിന് സാധ്യതകള്‍ ഏറെയാണ്. ഹൈന്ദവ, മുസ്ലിം, സിക്ക്, ബുദ്ധ, ജെയ്ന്‍, പാഴ്‌സി (സൗരാഷ്ട്രിയന്‍) മത നേതാക്കളുടെ പ്രതിനിധികളുമായി മാര്‍പാപ്പ വിശദമായ ചര്‍ച്ച നടത്തിയേക്കും.. കത്തോലിക്കര്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലും സഭാ വിശ്വാസികള്‍ പീഡനം നേരിടുന്ന രാജ്യങ്ങളിലുമെത്തി സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കാനും പരസ്പര സഹകരണം ഉറപ്പാക്കാനും ഫ്രാന്‍സിസ് പാപ്പ ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഇതര മതനേതാക്കളുമായി മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-31-06:47:37.jpg
Keywords: പാപ്പ
Content: 17622
Category: 18
Sub Category:
Heading: മൂന്നര പതിറ്റാണ്ടു മുമ്പു നടന്ന മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ സ്മരണയില്‍ കേരളം
Content: കൊച്ചി: സാര്‍വത്രിക കത്തോലിക്കാസഭയുടെ പരമാധ്യക്ഷനെ ഭാരതമണ്ണിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചെന്ന ശുഭവാര്‍ത്ത കേള്‍ക്കുമ്പോള്‍, മൂന്നര പതിറ്റാണ്ടു മുമ്പു നടന്ന മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തെക്കുറിച്ചുള്ള അഭിമാനസ്മൃതിയിലാണു കേരളം. 1986 ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണു ഭാരത സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയത്. എറണാകുളം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ പാപ്പയുടെ സന്ദര്‍ശന പരിപാടികളിലും വിശുദ്ധ കുര്ബാനനകളിലും പതിനായിരങ്ങള്‍ പങ്കെടുത്തു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയ പുണ്യനിമിഷങ്ങള്‍ക്കും അന്നു പാപ്പയുടെ സന്ദര്‍ശനം സാക്ഷിയായി. ഫെബ്രുവരി ഏഴിനു രാവിലെ 9.20നു ഗോവയില്നിടന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ബോയിംഗ് 737 വിമാനത്തിലാണു കൊച്ചി വിമാനത്താവളത്തില്‍ (ഇന്നത്തെ നേവി എയര്‍പോര്‍ട്ട്) മാര്‍പാപ്പ വന്നിറങ്ങിയത്. എറണാകുളം ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്തറ, കൊച്ചി മേയറുടെ അധികചുമതലയുമുണ്ടായിരുന്ന ജില്ലാ കളക്ടര്‍ എം.പി. ജോസഫ് എന്നിവരുള്‍പ്പെടെ മത, സാമൂഹ്യ നേതാക്കള്‍ പാപ്പയെ സ്വീകരിച്ചു. സന്ദര്‍ശനത്തിലെ ആദ്യ പരിപാടി നടന്ന തൃശൂരിലേക്ക് ഹെലികോപ്റ്ററിലാണു പുറപ്പെട്ടത്. ഉച്ചയ്ക്കു 12ന് തിരിച്ചു കൊച്ചിയില്‍. എറണാകുളത്തു കാര്‍ഡിനല്‍ ഹൗസില്‍ ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം കളമശേരി എച്ച്എംടി ഗ്രൗണ്ടില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ദിവ്യബലിയര്‍പ്പണം. വൈകുന്നേരം എറണാകുളത്തു ക്രൈസ്തവ നേതാക്കളുമായും ഇതര മതങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടന്നു. സെന്റ് മേരീസ്, സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലുകള്‍ പാപ്പ സന്ദര്‍ശിച്ചു. കാര്‍ഡിനല്‍ ഹൗസിലായിരുന്നു അത്താഴവും വിശ്രമവും. പിറ്റേന്നു കോട്ടയത്തു നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററിലായിരുന്നു യാത്ര. കോട്ടയം നെഹ്റു സ്‌റ്റേഡിയത്തില്‍ വിശുദ്ധ കുര്ബാൗനയര്പ്പിരച്ചു. പി ന്നീട് തിരുവനന്തപുരത്തെയും സന്ദര്‍ശനം പൂര്‍ത്തിയാക്കി അന്നത്തെ അത്താഴവും വിശ്രമവും വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍. ഒമ്പതിനു രാവിലെ 8.20നു ബോയിംഗ് 737 പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക്. പാപ്പയുടെ എല്ലാ പരിപാടികളിലും ക്രൈസ്തവ വിശ്വാസികള്‍ക്കു പുറമേ, ഇതര മതസ്ഥരും പങ്കുചേര്‍ന്നു. 1999 ലെ രണ്ടാം ഭാരതസന്ദര്‍ശനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ഡല്‍ഹിയിലെത്തി. കേരളം സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ 2014 ഏപ്രില്‍ 27നു വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടതും മലയാളികളുടെ പുണ്യസ്മൃതികള്‍ക്കു സുഗന്ധം പരത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഭാരത സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കുകയും കേരളത്തിലേക്കുകൂടി എത്താനുമുള്ള പ്രാര്‍ത്ഥനയിലും കാത്തിരിപ്പിലുമാണു മലയാളികള്‍.
Image: /content_image/India/India-2021-10-31-06:52:15.jpg
Keywords: ജോണ്‍ പോള്‍