Content | വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. ഫ്രാൻസിസ് പാപ്പയ്ക്ക് വെള്ളികൊണ്ട് തീർത്ത മെഴുകുതിരി പീഠം, പ്രധാനമന്ത്രി സമ്മാനമായി നല്‍കിയപ്പോള്‍ നരേന്ദ്ര മോദിക്ക് ഒലീവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് പാപ്പ നൽകിയത്. ഒലിവില ബൈബിളിൽ പ്രതീക്ഷയുടെ അടയാളമാണ്. ഒലിവിന്റെ ചില്ലയുള്ള ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 'മരുഭൂമി ഫലപുഷ്‌ടിയുള്ളതാകും' (ഏശയ്യാ 32:15) എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ച് വിവരിക്കുന്ന പുസ്തകവും മോദി പാപ്പയ്ക്ക് സമ്മാനിച്ചു.
ലോക സമാധാനം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധം, മതപീഡനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം, ഭക്ഷ്യ ക്ഷാമം തുടങ്ങിയ ആഗോള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തുവെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരിന്നുവെന്നും പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചുവെന്നും മോദി നേരത്തെ ട്വീറ്റ് ചെയ്തിരിന്നു. .വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശകാര്യ പ്രതിനിധി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |