Contents

Displaying 17281-17290 of 25109 results.
Content: 17653
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസില്‍ രണ്ടു വര്‍ഷമായി ജയിലില്‍: പാക്ക് ക്രൈസ്തവന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകള്‍
Content: സിയാല്‍കോട്ട്: പാക്കിസ്ഥാനില്‍ അയല്‍വാസിയുമായുള്ള വാഗ്വാദത്തില്‍ നിന്നും ഉടലെടുത്ത വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന ക്രൈസ്തവനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിചാരണയെ നേരിടുവാന്‍ തക്കവിധമുള്ള മാനസിക ആരോഗ്യമില്ലായെന്ന് പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് വിധിയെഴുതിയ സിയാല്‍കോട്ട് സ്വദേശിയായ സ്റ്റീഫന്‍ മാസി എന്ന ക്രിസ്ത്യാനിയാണ് വ്യാജ മതനിന്ദയുടെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുന്നത്. സ്റ്റീഫന്‍ മസിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പ്രമുഖ മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ടെങ്കിലും നീക്കുപോക്ക് ഉണ്ടാകുന്നില്ല. 42 വിചാരണകള്‍ നടന്നുവെങ്കിലും സ്റ്റീഫന്‍ മാസി കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന യാതൊന്നും ലഭിച്ചിട്ടില്ലെന്നു മനുഷ്യാവകാശങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ജൂബിലി കാമ്പയിന്‍’ ചൂണ്ടിക്കാട്ടി. 2019 മാര്‍ച്ചിലാണ് സ്റ്റീഫന്‍ മാസിയുടെ അറസ്റ്റിനു ആധാരമായ സംഭവം നടന്നത്. അയല്‍വാസിയായ ഒരു സ്ത്രീയുമായുണ്ടായ വാഗ്വാദത്തിനിടയില്‍ സ്റ്റീഫന്‍ മാസി അസഭ്യം പറഞ്ഞുവെന്ന്‍ ആരോപിക്കുകയായിരിന്നു. പിറ്റേദിവസം ഈ സ്ത്രീയുടെ ഭര്‍ത്താവും മുസ്ലീം പുരോഹിതനുമായ ഹഫീസ് മുഹമ്മദ്‌ മുദാസര്‍ എന്ന വ്യക്തി ഒരു കൂട്ടം ആള്‍ക്കാരുമായി വന്ന് മതനിന്ദ ആരോപിച്ചുകൊണ്ട് സ്റ്റീഫന്‍ മാസിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ക്രൂരമായി മര്‍ദ്ദിച്ചു. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം മാസിക്കെതിരെ മതനിന്ദ ചാര്‍ത്തിക്കൊണ്ട് എഫ്.ഐ.ആര്‍ തയ്യാറാക്കുകയാണ് പഞ്ചാബ് പോലീസ് ചെയ്തത്. സ്റ്റീഫന്‍ മാസിയുടെ ജയിലിലെ ജീവിതം ആശങ്കാജനകമാണെന്നു ഇദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു മനുഷ്യാവകാശ സംഘടനയായ ‘വോയിസ് ഓഫ് ജസ്റ്റിസ്’ പ്രസ്താവിച്ചു. മതനിന്ദയുടെ പേരില്‍ ജയിലിലാകുന്നവര്‍ തടങ്കലില്‍വെച്ച് തന്നെ കൊല്ലപ്പെടുവാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും, സ്റ്റീഫന് ആവശ്യമായ മെഡിക്കല്‍ ശുശ്രൂഷകള്‍ ലഭിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു.വളരെക്കാലമായി സ്റ്റീഫന്‍ മസിയുടെ മാനസിക നില ശരിയല്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലാക്കുവാനോ, വേണ്ട വിധത്തില്‍ ചിന്തിക്കുവാനോ കഴിയുന്നില്ല. ഇക്കാര്യം കണക്കിലെടുത്ത് അദ്ദേഹത്തെ ഉടന്‍തന്നെ ജെയിലില്‍ നിന്നും മോചിപ്പിക്കണമെന്നും ‘വോയിസ് ഓഫ് ജസ്റ്റിസ്’ന്റെ സ്ഥാപകനായ ജോസഫ് ജാന്‍സന്‍ ആവശ്യപ്പെട്ടു. ഒരു ഇസ്ലാം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമം. കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കുന്നത് വിരളമാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. വിവാദ മതനിന്ദ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പോലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ഇത് ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമല്ലായെന്നതാണ് വസ്തുത. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-03-15:56:32.jpg
Keywords: നിന്ദ
Content: 17654
Category: 1
Sub Category:
Heading: അനുസരണ വ്രതമെടുത്തവരുടെ അനുസരണക്കേടു ജനത്തിന് ഉതപ്പ്: കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: സീറോ മലബാർ സഭയിൽ വിശുദ്ധ കുര്‍ബാന ഏകീകരണത്തിനെതിരെ സംഘടിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. "സീറോ മലബാർ സഭയിൽ ഐക്യം ഉണ്ടാകരുതെന്ന് ആർക്കാണ് നിർബന്ധം?" എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശനവും അനൈക്യത്തിലുള്ള ദുഃഖവും പങ്കുവെച്ചിരിക്കുന്നത്. സഭയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും അനൈക്യം നിലനിൽക്കണമെന്നാഗ്രഹിക്കുമോയെന്ന ചോദ്യം കുറിപ്പില്‍ ഉയര്‍ത്തിയ മാര്‍ തോമസ് തറയില്‍ അനുസരണ വ്രതമെടുത്തവരുടെ അനുസരണക്കേടു ജനത്തിന് ഉതപ്പേകുന്നുണ്ടെന്നും കുറിച്ചു. ജനാഭിമുഖമോ അൾത്താരാഭിമുഖമോ എന്ന ചോദ്യത്തെക്കാൾ പ്രധാനപ്പെട്ടത്, ഐക്യം വേണമോ വേണ്ടമോ സിനഡിനെ അനുസരിക്കണമോ വേണ്ടയോ എന്ന ചോദ്യമാണ് അഭിമുഖീകരിക്കേണ്ടതെന്നും ബിഷപ്പ് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. #{blue->none->b->ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# സീറോ മലബാർ സഭയിൽ ഐക്യം ഉണ്ടാകരുതെന്ന് ആർക്കാണ് നിർബന്ധം? കുർബാനയിൽ അനൈക്യം തീരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ലോകമെമ്പാടുമുള്ള യുവജനങ്ങളാണെന്നതാണെന്റെ അനുഭവം. അവർക്കു അവരുടെ സഭയെക്കുറിച്ച് അഭിമാനിക്കാൻ ആഗ്രഹമുണ്ട്. ഐക്യമുള്ള സഭയാണ് അവർക്കു ശക്തിയായി മാറുന്നത്. അതുകൊണ്ടു അടുത്ത തലമുറക്കുവേണ്ടി നമുക്ക് ഒന്നിക്കാം. ജനാഭിമുഖമോ അൾത്താരാഭിമുഖമോ എന്ന ചോദ്യത്തെക്കാൾ പ്രധാനപ്പെട്ടത്, ഐക്യം വേണമോ വേണ്ടമോ സിനഡിനെ അനുസരിക്കണമോ വേണ്ടയോ എന്ന ചോദ്യമാണ്. വിശ്വാസികൾ ഒന്നടങ്കം വൈദികരോടാവശ്യപ്പെടുന്നത് മാർപാപ്പയുടെ ആഹ്വാനം ശ്രവിച്ചു സിനഡിന്റെ തീരുമാനം അനുസരിച്ചു സഭയെ ഐക്യത്തിൽ വളർത്താനാണ്. സഭയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും അനൈക്യം നിലനിൽകണമെന്നാഗ്രഹിക്കുമോ? അനുസരണവ്രതമെടുത്തവരുടെ അനുസരണക്കേടു നമ്മുടെ ജനത്തിന് ഉതപ്പാണ്. ഐക്യമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.
Image: /content_image/News/News-2021-11-03-17:08:00.jpg
Keywords: തറയി
Content: 17655
Category: 1
Sub Category:
Heading: അനുസരണ വ്രതമെടുത്തവരുടെ അനുസരണക്കേടു ജനത്തിന് ഉതപ്പ്: കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: സീറോ മലബാർ സഭയിൽ വിശുദ്ധ കുര്‍ബാന ഏകീകരണത്തിനെതിരെ സംഘടിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. "സീറോ മലബാർ സഭയിൽ ഐക്യം ഉണ്ടാകരുതെന്ന് ആർക്കാണ് നിർബന്ധം?" എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശനവും അനൈക്യത്തിലുള്ള ദുഃഖവും ബിഷപ്പ് പങ്കുവെച്ചിരിക്കുന്നത്. സഭയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും അനൈക്യം നിലനിൽക്കണമെന്നാഗ്രഹിക്കുമോയെന്ന ചോദ്യം കുറിപ്പില്‍ ഉയര്‍ത്തിയ മാര്‍ തോമസ് തറയില്‍ അനുസരണ വ്രതമെടുത്തവരുടെ അനുസരണക്കേടു ജനത്തിന് ഉതപ്പേകുന്നുണ്ടെന്നും കുറിച്ചു. ജനാഭിമുഖമോ അൾത്താരാഭിമുഖമോ എന്ന ചോദ്യത്തെക്കാൾ പ്രധാനപ്പെട്ടത്, ഐക്യം വേണമോ വേണ്ടയോ സിനഡിനെ അനുസരിക്കണമോ വേണ്ടയോ എന്ന ചോദ്യമാണ് അഭിമുഖീകരിക്കേണ്ടതെന്നും ബിഷപ്പ് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. #{blue->none->b->ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# സീറോ മലബാർ സഭയിൽ ഐക്യം ഉണ്ടാകരുതെന്ന് ആർക്കാണ് നിർബന്ധം? കുർബാനയിൽ അനൈക്യം തീരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ലോകമെമ്പാടുമുള്ള യുവജനങ്ങളാണെന്നതാണെന്റെ അനുഭവം. അവർക്കു അവരുടെ സഭയെക്കുറിച്ച് അഭിമാനിക്കാൻ ആഗ്രഹമുണ്ട്. ഐക്യമുള്ള സഭയാണ് അവർക്കു ശക്തിയായി മാറുന്നത്. അതുകൊണ്ടു അടുത്ത തലമുറക്കുവേണ്ടി നമുക്ക് ഒന്നിക്കാം. ജനാഭിമുഖമോ അൾത്താരാഭിമുഖമോ എന്ന ചോദ്യത്തെക്കാൾ പ്രധാനപ്പെട്ടത്, ഐക്യം വേണമോ വേണ്ടയോ സിനഡിനെ അനുസരിക്കണമോ വേണ്ടയോ എന്ന ചോദ്യമാണ്. വിശ്വാസികൾ ഒന്നടങ്കം വൈദികരോടാവശ്യപ്പെടുന്നത് മാർപാപ്പയുടെ ആഹ്വാനം ശ്രവിച്ചു സിനഡിന്റെ തീരുമാനം അനുസരിച്ചു സഭയെ ഐക്യത്തിൽ വളർത്താനാണ്. സഭയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും അനൈക്യം നിലനിൽകണമെന്നാഗ്രഹിക്കുമോ? അനുസരണവ്രതമെടുത്തവരുടെ അനുസരണക്കേടു നമ്മുടെ ജനത്തിന് ഉതപ്പാണ്. ഐക്യമുണ്ടാകാൻ പ്രാർത്ഥിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-03-17:15:12.jpg
Keywords: തറയി
Content: 17656
Category: 22
Sub Category:
Heading: സ്വർഗ്ഗീയ പിതാവിനെ സ്നേഹിച്ച യൗസേപ്പിതാവും മാർട്ടിൻ ഡീ പോറസും
Content: അമേരിക്കയിലെ ഫ്രാൻസീസ് അസ്സീസി എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ (1579-1639) തിരുനാൾ ദിനമാണ് നവംബർ 3. യൗസേപ്പിതാവിന്റെ വർഷത്തിലെ ഡീപോറസിൻ്റെ തിരുനാൾ ദിനത്തിൽ ഈശോയുടെ വളർത്തപ്പനെപ്പോലെ സ്വർഗ്ഗീയ പിതാവിനെ സ്നേഹിച്ച വിശുദ്ധ മാർട്ടിനെ അനുസ്മരിക്കുന്നത് ഉചിതമായിരിക്കും. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സൽപ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും ബോധപൂർവ്വം ഹുവാൻ മറന്നു. മാർട്ടിനു എട്ടു വയസ്സുള്ളപ്പോഴാണ് ഹുവാൻ ഡീ പോറസ് മാർട്ടിനെ തന്റെ പുത്രനാണന്നു അംഗീകരിച്ചത്. ഭൂമിയിൽ തന്റെ സംരക്ഷണം ഏറ്റെടുക്കാൻ ജന്മം നൽകിയ പിതാവ് സന്നദ്ധനാകാത്തതിനാൽ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹത്തിലും കാരുണ്യത്തിലും ചെറുപ്പം മുതലേ കൊച്ചു മാർട്ടിൻ ആശ്രയിക്കാൻ തുടങ്ങി . ബാലനായിരിക്കുമ്പോൾ ദൈവാലയത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്താൽ ദേവാലയത്തിന്റെ അകത്തു കയറി സ്വർഗ്ഗീയ പിതാവിനെ സന്ദർശിക്കുന്ന ഒരു അവസരവും മാർട്ടിൻ ഒഴിവാക്കിയിരുന്നില്ല. പിതാവിന്റെ തിരസ്കരണം നിരാശയിലേക്കും വെറുപ്പിലേക്കും പ്രതികാരത്തിലേക്കും വഴുതിപ്പോകാതെ ക്ഷമയിലും സൗഖ്യത്തിലും മാർട്ടിനെ രൂപപ്പെടുത്തിയതു ദൈവ പിതാവിന്റെ സ്നേഹം ഇളം പ്രായത്തിലെ അനുഭവിച്ചതു മൂലമാണ്. സ്വർഗ്ഗീയ പിതാവിനെ സ്നേഹിച്ചു അവൻ്റെ പദ്ധതികൾ ഭൂമിയിൽ നൂറു ശതമാനം വിശ്വസ്തയോടെ നിറവേറ്റിയ വിശുദ്ധരായിരുന്നു യൗസേപ്പിതാവും വിശുദ്ധ മാർട്ടിനും. സ്വർഗ്ഗീയ താതനെ ജിവിത സർവ്വസ്വവുമായി സ്നേഹിക്കുവാനും അവൻ്റെ സംരക്ഷണയിൽ വളർന്നു വരാനും ഇന്നേ ദിനം നമുക്കു ശ്രമിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-11-03-19:53:06.jpg
Keywords: ജോസഫ്, യൗസേ
Content: 17657
Category: 1
Sub Category:
Heading: പൈശാചിക വേഷവിധാനങ്ങള്‍ അണിയുന്നതിന് പിന്നില്‍ വലിയ അപകടം: മുന്നറിയിപ്പുമായി ഐറിഷ് വൈദികന്‍
Content: ഡബ്ലിന്‍: ഹാലോവീന്‍ ദിനത്തില്‍ കുട്ടികള്‍ പൈശാചിക വേഷവിധാനങ്ങള്‍ അണിയുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഐറിഷ് കത്തോലിക്കാ വൈദികന്‍ രംഗത്ത്. ‘ദി ഐറിഷ് കാത്തലിക്’ ന്യൂസ് പേപ്പറിന് നല്‍കിയ കത്തിലൂടെയാണ് കെറി രൂപതാംഗമായ ഫാ. റിച്ചാര്‍ഡ് ഒ’കോണോര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹാലോവീന് പൈശാചിക വേഷവിധാനങ്ങള്‍ അണിയുന്നത് ക്രിസ്തീയ വിശ്വാസത്തോടുള്ള കടുത്ത വഞ്ചനയാണെന്നു അദ്ദേഹം തുറന്നു പറഞ്ഞു. നവംബര്‍ 1ന് സകല വിശുദ്ധരുടേയും തിരുനാള്‍ ആഘോഷിക്കേണ്ട നമ്മള്‍ അതിന് നേര്‍ വിപരീതമായി കുട്ടികളെ പിശാചുക്കളുടെയും, ദുര്‍മന്ത്രവാദിനികളുടെയും വേഷവിധാനങ്ങള്‍ അണിയിക്കുകയാണ് ചെയ്യുന്നത്. ആഘോഷങ്ങള്‍ പിശാചിലല്ല, വിശുദ്ധരില്‍ കേന്ദ്രീകൃതമായിരിക്കണമെന്നും ഫാ. റിച്ചാര്‍ഡ് ഒ’കോണോര്‍ പ്രസ്താവിച്ചു. പൈശാചിക വേഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെ വേഷവിധാനങ്ങള്‍ ധരിക്കുകയാണെങ്കില്‍ അത് ഹാലോവീന്‍ ആഘോഷത്തിന് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നല്‍കും. സകല വിശുദ്ധരുടേയും തിരുനാള്‍ ദിവസത്തിന്റെ തലേന്ന് രാത്രിയേയാണ് ഹാലോവീന്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന കാര്യം ഓര്‍മ്മിപ്പിച്ച അദ്ദേഹം, കടകളുടേയും സ്കൂളുകളുടേയും ജനാലകളില്‍ വരെ പ്രേതങ്ങളുടേയും, അസ്ഥികൂടങ്ങളുടേയും, ദുര്‍മന്ത്രവാദികളുടേയും ചിത്രങ്ങളും, സാത്താന്‍ ആരാധനയെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള വൃത്തികെട്ട ചിത്രങ്ങളും സ്ഥാനം പിടിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കത്തോലിക്കരായ മാതാപിതാക്കള്‍ക്കോ, കത്തോലിക്കാ സ്കൂള്‍ അധികൃതര്‍ക്കോ വരെ ഇതില്‍ യാതൊരു പ്രശ്നവും പ്രകടിപ്പിക്കാത്തതിലുള്ള ദുഃഖം അദ്ദേഹം പങ്കുവെച്ചു. സാത്താന്‍ ആരാധനയും, കറുത്ത കുര്‍ബാനകളും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കുട്ടികള്‍ ഇത്തരം വേഷവിധാനങ്ങള്‍ ധരിക്കുന്നതിനെ സാത്താന്‍ ആരാധനയിലേക്ക് വഴിതിരിച്ചു വിടുന്ന പാതകളെന്നാണ് ഫാ. റിച്ചാര്‍ഡിന്റെ കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഹാലോവീന്റെ യഥാര്‍ത്ഥ അര്‍ത്ഥം വീണ്ടെടുക്കണമെങ്കില്‍ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അവരുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷം ധരിക്കുവാനാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും, ഏറ്റവും നന്നായി വേഷം ധരിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുമാണ്‌ വേണ്ടതെന്നും ഫാ. റിച്ചാര്‍ഡ് നിര്‍ദ്ദേശിച്ചു. കുട്ടികള്‍ അയല്‍ വീടുകളില്‍ പോയി തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധനോട് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അത് നന്നായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തുമസ് അവധിക്ക് മുന്‍പായി സ്കൂളുകളില്‍ നടത്താറുള്ള തിരുപ്പിറവി നാടകങ്ങള്‍ പോലെയുള്ള ക്രിയാത്മകങ്ങളായ ആശയങ്ങളും ഇക്കാര്യത്തില്‍ സ്വീകാര്യമാണെന്നും ഫാ. റിച്ചാര്‍ഡ് പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-03-20:34:23.jpg
Keywords: പൈശാ, സാത്താ
Content: 17658
Category: 1
Sub Category:
Heading: "ക്രൈസ്തവ വിശ്വാസം തെറ്റ്": ജര്‍മ്മന്‍ ദേവാലയത്തില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയുടെ ആക്രമണം
Content: ബെര്‍ലിന്‍: ജര്‍മനിയിലെ തുരിഞ്ജിയ സംസ്ഥാനത്തെ നോര്‍ദ്ഹൗസന്‍ പട്ടണത്തിലുള്ള സെന്റ് മേരീസ് പള്ളിയില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയുടെ ആക്രമണം. ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ അഭയാര്‍ഥി തിരുസ്വരൂപങ്ങളും ദേവാലയ ഉപകരണങ്ങളും നശിപ്പിച്ചു. പള്ളിയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം അക്രമി വലിച്ചു താഴെയിടുകയും ബെഞ്ചുകളും ജനാലകളും തകര്‍ക്കുകയും ചെയ്തു. വലിയ ശബ്ദകോലാഹലം കേട്ട് പള്ളിയിലെത്തിയ വിശ്വാസികളും വികാരിയുംകൂടി അക്രമിയെ പോലീസില്‍ ഏല്‍പ്പിച്ചു. ആക്രമണത്തെ ചോദ്യം ചെയ്തപ്പോള്‍ തന്റെ ഇസ്ളാമിക മതതത്വങ്ങള്‍ ഉപയോഗിച്ച് ന്യായീകരിക്കുകയാണ് ചെയ്തതെന്ന് ജര്‍മ്മന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം തെറ്റായതുകൊണ്ടാണ് താനിതു ചെയ്തതെന്നാണ് ഇദ്ദേഹം പറഞ്ഞു. ആറു വര്‍ഷം മുന്പാണ് ഇയാള്‍ അഭയംതേടി ജര്‍മനിയില്‍ എത്തിയത്. എട്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് നോര്‍ദ്ഹൗസനിലെ സെന്റ് മേരീസ് പള്ളി. അക്രമി തകര്‍ത്ത ക്രൂശിതരൂപം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ കലാമൂല്യം കല്പിക്കപ്പെടുന്നതുമായ ഒരു ദാരുശില്പമാണ്. ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റർ മത്തിയാസ് ജെൻഡ്രിക്ക് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കരുതെന്ന് ഞാൻ വേനൽക്കാലത്ത് അഭ്യർത്ഥിച്ചതിന് കാരണം അത്തരം പെരുമാറ്റമാണെന്നും അവരിൽ ഭൂരിഭാഗവും നമ്മുടെ സംസ്കാരത്തെ നിരാകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-04-09:50:54.jpg
Keywords: അഭയാര്‍
Content: 17659
Category: 18
Sub Category:
Heading: കോര്‍പറേറ്റുകളുടെ വഴിയില്‍ നിന്ന് സര്‍ക്കാര്‍ മാറി സഞ്ചരിക്കണം: മാര്‍ ജേക്കബ് മുരിക്കന്‍
Content: കോട്ടയം: കേരള യുവത ഉപജീവനത്തിനായി ജീവന്‍ ബലികഴിക്കുന്ന ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ഇല്ലാത്തതു പോരായ്മയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി സംഘടിപ്പിച്ച അടിയന്തര ഓണ്ലൈെന്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. കോര്‍പറേറ്റുകളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ പുതിയ പതിപ്പായ ഈ പബ് സംസ്‌കാരത്തെ ഇടതു പക്ഷ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു. കോര്‍പറേറ്റ് മാഫിയകളുടെയും മുതലാളിത്ത വക്താക്കളുടെയും പുതുലാവണമായ ടെക്‌നോപാര്‍ക്കുകളോടു ചേര്‍ന്ന് പബ്ബുകള്‍ തുറക്കുന്നത് കച്ചവടാധിനിവേശത്തിന്റെ ഏറ്റവും പുതിയ മുഖമാണ് പ്രതിഫലിക്കുന്നതെന്നും. കോര്‍പറേറ്റുകളുടെ വ്യവസായ തത്പര്യങ്ങള്‍ക്കു അടിയറവു പറയുന്ന ഈ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരായ കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഡോ. ജെയിംസ് ആനപറന്പില്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏബ്രഹാം മാര്‍ പൗലോസ് എന്നിവര്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജ്ജന സമിതി ജനറല്‍ സെക്രട്ടറി അലക്‌സ് പി ഉമ്മന്‍, പ്രഫ. ഡോ.സാബു ഡി മാത്യൂ, കോശി മാത്യു, പ്രഫ. ജോസ് പാറേക്കടവില്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-11-04-09:59:35.jpg
Keywords: മുരിക്ക
Content: 17660
Category: 18
Sub Category:
Heading: മാര്‍ ജേക്കബ് മനത്തോടത്ത് പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലി നിറവിലേക്ക്
Content: പാലക്കാട്: പാലക്കാട് രൂപതയുടെ ഇടയന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലി നിറവിലേക്ക്. 1972 നവംബര്‍ നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇതോടൊപ്പം മെത്രാഭിഷേകത്തിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് ഈ മാസം 28നു കടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പാലക്കാട് രൂപതയുടെ ഇടയനായുള്ള രജത ജൂബിലിയും ഈ വര്‍ഷംതന്നെയാണ്.പാവപ്പെട്ടവരോടും അശരണരോടും ഏറെ കരുണ കാണിക്കുന്ന മാര്‍ മനത്തോടത്ത് മിഷന്‍ സന്ദര്‍ശനവുമായി ഇപ്പോള്‍ പഞ്ചാബിലാണുള്ളത്. ഇന്നു മല്ലന്‍വാല ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ ബിഷപ്പ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആലപ്പുഴ ജില്ലയിലെ കോടംതുരുത്തില്‍ കുര്യന്‍ കത്രീന ദമ്പതികളുടെ മൂത്തമകനായി 1947 ഫെബ്രുവരി 22 നാണ് ജനനം. എസ്എസ്എല്‍സിക്കു ശേഷം എറണാകുളം സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ പഠനം. തുടര്‍ന്ന് പൂന പേപ്പല്‍ സെമിനാരിയില്‍ ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ്, തിയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി. 1972 നവംബര്‍ നാലിനു വൈദികനായി. 1979 ല്‍ ഉന്നത പഠനത്തിനായി റോമിലേക്ക്. റോം ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം. കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ പ്രൈവറ്റ് സെക്രട്ടറി, അതിരൂപത സെക്രട്ടറി, കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1992 സെപ്റ്റംബര്‍ ആറിന് എറണാകുളം അതിരൂപത സഹായമെത്രാനായി. 1996 നവംബര്‍ 11 ന് പാലക്കാട് ബിഷപ്പായി നിയമനം. 1997 ഫെബ്രുവരി ഒന്നിനു ചാര്‍ജെടുത്തു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍, സിബിസിഐ കമ്മീഷന്‍ ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍, സിനഡല്‍ കമ്മീഷന്‍ ഫോര്‍ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി മംഗലപ്പുഴ ചെയര്‍മാന്‍, സിനഡല്‍ കമ്മീഷന്‍ ഫോര്‍ കാറ്റിക്കിസം വൈസ് ചെയര്‍മാന്‍, 2018 ല്‍ അങ്കമാലി എറണാകുളം അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ സ്ഥാനങ്ങളിലും ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-11-04-11:13:16.jpg
Keywords: മനത്തോ
Content: 17661
Category: 1
Sub Category:
Heading: വിഷാദത്തിലൂടെ കടന്നുപോകുന്നവരെ സമര്‍പ്പിച്ച് പാപ്പയുടെ നവംബർ മാസത്തെ നിയോഗം
Content: വത്തിക്കാന്‍ സിറ്റി: വിഷാദരോഗമനുഭവിക്കുന്ന ആളുകൾക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ഫ്രാന്‍സിസ് പാപ്പയുടെ നവംബർ മാസത്തെ നിയോഗം. വിഷാദ രോഗമനുഭവിക്കുന്ന മനുഷ്യർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെവരാൻ സാധിക്കുന്ന രീതിയിൽ സമൂഹത്തിൽനിന്ന് പിന്തുണയും പ്രതീക്ഷയുടെ വെളിച്ചവും ലഭ്യമാകാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' വീഡിയോയില്‍ പാപ്പ പറഞ്ഞു. തിരക്കിട്ട ലോകത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ജോലിയുടെ അമിതഭാരവും സമ്മർദ്ധവും പല മനുഷ്യരിലും കടുത്ത ക്ഷീണവും, മാനസികവും, വൈകാരികവും, സ്നേഹബന്ധപരവും, ശാരീരികവുമായ ക്ഷീണവും ഉണ്ടാക്കുന്നുവെന്ന് പാപ്പ സ്മരിച്ചു. ഇന്ന് സമൂഹത്തിൽ- നിലവിലെ ജീവിതത്തിന്റെ വേഗതനിറഞ്ഞ താളക്രമത്തിൽ സ്വയം തളർന്നുപോകുന്ന മനുഷ്യരുടെ ജീവിതത്തിന്മേൽ, സങ്കടം, നിസ്സംഗത, ആത്മീയ ക്ഷീണം എന്നിവ ആധിപത്യം സ്ഥാപിക്കുന്നു. തളർന്ന മനുഷ്യരോട് കൂടെനിൽക്കുകയാണ് വേണ്ടത്. ഈ അവസ്ഥയ്ക്ക് പെട്ടെന്ന് സുഖപ്പെടുത്തുവാൻ തക്ക പ്രത്യേകമായ രഹസ്യപോംവഴികളൊന്നും ഇല്ല. ക്ഷീണിതരും, പ്രത്യാശയില്ലാതെ നിരാശരായ മനുഷ്യരുടെയും അടുത്തായിരുന്നുകൊണ്ട്, നിശബ്ദമായി അവരെ കേൾക്കാൻ പാപ്പ ആഹ്വാനം ചെയ്തു. ഉപകാരപ്രദവും ഫലപ്രദവും ഒഴിച്ചുകൂടാനാകാത്തതുമായ മനഃശാസ്ത്രപരമായ പിന്തുണയ്ക്കൊപ്പം, യേശുവിന്റെ വാക്കുകളും സഹായിക്കുന്നു എന്നത് മറക്കരുത്. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" എന്ന വാക്കുകളാണ് ഈ അവസരത്തിൽ തന്റെ മനസില്‍ വരുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്നതും സമ്മർദ്ധങ്ങളാൽ ജീവിതം ശുഷ്ക്കിക്കുകയും ചെയ്ത ആളുകൾക്ക് ഒരു കൈത്താങ്ങായി എല്ലാവരിൽനിന്നും സഹായം ലഭിക്കുവാനും, അതുവഴി അവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുന്ന ഒരു പ്രകാശം ലഭിക്കുവാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-04-12:11:50.jpg
Keywords: പാപ്പ, നിയോ
Content: 17662
Category: 1
Sub Category:
Heading: വിശുദ്ധരുടെ വേഷമണിഞ്ഞ് കുരുന്നുകളുടെ പ്രദിക്ഷണം: പൈശാചികത നിറഞ്ഞ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് അര്‍ജന്റീനയില്‍ നിന്നും മറുപടി
Content: ബ്യൂണസ് അയേഴ്സ്: പൈശാചികത നിറഞ്ഞ വേഷവിധാനങ്ങളുമായുള്ള ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് മറുപടിയെന്നോണം അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ സഗ്രാഡോ കൊറാസോണ്‍ ഡെ ജെസൂസ് ഡെ കാംബാസെറെസ് ഇടവകയിലെ കുട്ടികള്‍ നടത്തിയ ഹാലോവീന്‍ ദിനാചരണം ശ്രദ്ധേയമായി. തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളുമണിഞ്ഞുള്ള കുട്ടികളുടെ ഹാലോവീന്‍ പ്രദിക്ഷണം വില്ലാ ട്രാന്‍ക്വിലായിലെ ന്യൂസ്ട്രാ സെനോര ഡെ ലുജാന്‍ ആശ്രമം വരെ നീണ്ടു. ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യന്‍ വിനാ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം കുട്ടികള്‍ തങ്ങള്‍ പ്രതിനിധീകരിച്ച വിശുദ്ധരെ കുറിച്ചുള്ള വിവരണങ്ങളും നല്‍കി. ഈ വിശുദ്ധരെല്ലാം നന്മകള്‍ക്കനുസൃതമായി വീരോചിതമായി പ്രവര്‍ത്തിക്കുകയും, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ ദൈവമഹത്വത്തിനു സാക്ഷ്യം വഹിച്ചു ജീവിക്കുകയും ചെയ്തവരാണെന്നു കുട്ടികള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് ഫാ. ക്രിസ്റ്റ്യന്‍ പറഞ്ഞു. ഇന്ന്‍ അര്‍ജന്റീനയെ അര്‍ജന്റീന അല്ലാതാക്കിയവര്‍ക്കിടയില്‍ ഇവരേപ്പോലേയുള്ള മാതൃകകളേയാണ് നമുക്കാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധര്‍ക്ക് നമ്മളെ ആവശ്യമില്ല, മറിച്ച് നമുക്കാണ് വിശുദ്ധരുടെ ആവശ്യം’ എന്ന് പറഞ്ഞ ഫാ. ക്രിസ്റ്റ്യന്‍ നമ്മള്‍ സ്വന്തം അമ്മയോട് പറയുന്നത് പോലെ തന്നെയാണ് വിശുദ്ധരുടെ മാധ്യസ്ഥം അപേക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. “യേശുവിനെ പിന്തുടര്‍ന്നു കൊണ്ട് വിശുദ്ധനായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന പ്രമേയവുമായി നവംബര്‍ 1ന് ‘ബ്ലസ്സഡ് സാക്രമെന്റ് ആന്‍ഡ്‌ ഔര്‍ ലേഡി ഓഫ് ദി വാലി’ കത്തീഡ്രലില്‍വെച്ച് നടന്ന ‘സകല വിശുദ്ധരുടേയും തിരുനാള്‍’ ആഘോഷത്തില്‍ നിരവധി കുട്ടികള്‍ പങ്കുചേര്‍ന്നു. തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളും, ചിത്രങ്ങളുമായെത്തിയ കുട്ടികള്‍ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തിരിന്നു. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-04-13:57:55.jpg
Keywords: ഹാലോവീ