Contents

Displaying 17321-17330 of 25109 results.
Content: 17693
Category: 13
Sub Category:
Heading: അഫ്ഗാനില്‍ നിന്നും മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ സാഹസികമായി രക്ഷപ്പെടുത്തിയത് 14 അനാഥകുഞ്ഞുങ്ങളെ
Content: റോം: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ അധിനിവേശത്തേത്തുടര്‍ന്ന് സ്ഥിതിഗതികള്‍ മോശമായ അഫ്ഗാനിസ്ഥാനില്‍ നിന്നും വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സന്യാസ സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ സ്വജീവന്‍ പോലും വകവെക്കാതെ രക്ഷപ്പെടുത്തിയത് 14 വികലാംഗരായ അനാഥകുട്ടികളെ. ആറിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള 11 പെണ്‍കുട്ടികളേയും 3 ആണ്‍കുട്ടികളേയുമാണ്‌ ഇവര്‍ രക്ഷപ്പെടുത്തിയത്. അഞ്ചോളം സന്യാസിനികളാണ് രക്ഷാദൌത്യത്തിന് ചുക്കാന്‍ പിടിച്ചത്. റോമിന് സമീപമുള്ള ടോര്‍ ബെല്ലാ മൊണാക്കയിലെ ചാരിറ്റി കേന്ദ്രത്തില്‍ കുട്ടികളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 2006 മുതല്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ സന്യാസിനികളുടെ സാന്നിധ്യം അഫ്ഗാനിസ്ഥാനിലുണ്ട്. മാതാപിതാക്കള്‍ ഉപേക്ഷിച്ച വികലാംഗരായ കുട്ടികള്‍ക്ക് വേണ്ടി കാബൂളില്‍ ഒരു അനാഥാലയം നടത്തിവരികയായിരുന്നു ഇവര്‍. എന്നാല്‍ താലിബാന്റെ വരവോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരിന്നു. അനേകരുടെ കണ്ണീരൊപ്പിക്കൊണ്ട് 15 വര്‍ഷങ്ങളായി നടത്തിവന്നിരുന്ന പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് ഇവര്‍ക്ക് അഫ്ഗാനിസ്ഥാന്‍ വിടേണ്ടതായി വന്നു. അനാഥാലയം അടച്ചു പൂട്ടിയെങ്കിലും തങ്ങള്‍ പരിപാലിച്ചു വന്നിരുന്ന അനാഥ കുട്ടികളെ ഉപേക്ഷിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമായിരിന്നില്ലെന്ന് മഡഗാസ്കറില്‍ നിന്നുള്ള മുപ്പത്തിമൂന്നുകാരിയായ സിസ്റ്റര്‍ ജോസ് ഇറ്റാലിയന്‍ ദിനപത്രമായ ‘ലാ റിപ്പബ്ലിക്ക’യോട് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സജീവമായിരുന്ന ഏക വൈദികനായ ഇറ്റാലിയന്‍ സ്വദേശി ഫാ. ജിയോവന്നി സ്കാലെസിന്റെ സഹായത്തോടെയാണ് 14 കുട്ടികളേയും ഈ സന്യാസിനികള്‍ ഇറ്റലിയിലെത്തിച്ചത്. ഈ കുട്ടികളേ കൂടാതെ താനൊരിക്കലും ഇറ്റലിയിലേക്ക് മടങ്ങില്ലായിരുന്നെന്നും, അവരെ ഉപേക്ഷിക്കുവാന്‍ തങ്ങള്‍ക്ക് കഴിയില്ലായെന്നും ബര്‍ണാബൈറ്റ് സഭാംഗമായ ഫാ. ജിയോവന്നി പറഞ്ഞു. അനാഥരും വികലാംഗരുമായ ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം പുതിയൊരു ജീവിതമാണ്‌ ഇറ്റലിയില്‍ കാത്തിരിക്കുന്നത്. ഇറ്റലിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി വൈദ്യ സംഘത്തോടൊപ്പം കുട്ടികളെ സന്ദര്‍ശിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-08-20:22:39.jpg
Keywords: അനാഥ
Content: 17694
Category: 22
Sub Category:
Heading: വിശുദ്ധ ദമ്പതികളുടെ ജപമാല
Content: 1991ൽ Oblates of St Joseph എന്ന സമർപ്പിത സമൂഹത്തിന്റെ അമേരിക്കയിലെ കാലിഫോർണിയായിൽ നടന്ന വാർഷിക ധ്യാനത്തിൽ രൂപപ്പെട്ട ഒരു ഭക്ത കൃത്യമാണ് (Holy Spouses Rosary ) അഥവാ വിശുദ്ധ ദമ്പതികളുടെ ജപമാല. പരമ്പരാഗതമായ മരിയൻ ഭക്തിയോടു വിശുദ്ധ യൗസേപ്പിതാവിനെക്കൂടി ഉൾചേർക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പത്തു രഹസ്യങ്ങളാണ് ഈ ജപമാലയിലുള്ളത്. പരമ്പരാഗതമായ സന്തോഷത്തിന്റെ രഹസ്യങ്ങളോടുകൂടെ അഞ്ചു രഹസ്യങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് വിശുദ്ധ ദമ്പതികളുടെ ജപമാല. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയ്ക്കു പകരം നിറഞ്ഞ മറിയമേ, ദാവീദിൻ്റെ സുതനായ യൗസേപ്പേ എന്ന പ്രാർത്ഥന ജപിക്കുന്നു. #{blue->none->b-> ജപം ‍}# കൃപ നിറഞ്ഞ മറിയമേ ( നന്മ നിറഞ്ഞ മറിയമേ ) ദാവീദിൻ്റെ സുതനായ യൗസേപ്പേ, ദൈവമാതാവും രക്ഷകന്റെ സംരക്ഷകനുമേ നിങ്ങൾക്കു മഹത്വം. നിങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമായ ദിവ്യശിശുവായ ഈശോയക്കു നിത്യ സ്തുതി. വിശുദ്ധ ദമ്പതികളെ, പാപികളായ ഞങ്ങൾക്കു വേണ്ടിയും ഞങ്ങളുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വേണ്ടിയും ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേൻ (ഓരോ രഹസ്യങ്ങൾക്കു ശേഷവും 10 തവണ നന്മ നിറഞ്ഞ മറിയമേ ദാവീദിന്റെ സുതനായ യൗസേപ്പേ എന്ന ജപം ചൊല്ലുന്നു.) #{blue->none->b-> പത്തു രഹസ്യങ്ങൾ ‍}# 1) മറിയവും യൗസേപ്പും തമ്മിലുള്ള വിവാഹ നിശ്ചയം (മത്താ 1:18, ലൂക്കാ 1:26-27, 2:4-5). 2) മംഗലവാർത്ത (ലൂക്കാ 1:28-38). 3) കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ ജോസഫിനു പ്രത്യക്‌ഷപ്പെടുന്നു (മത്താ 1:19-25). 4) മറിയം എലിസബത്തിനെ സന്ദർശിക്കുന്നു (ലൂക്കാ 1:39-56). 5) ഈശോയുടെ ജനനം (ലൂക്കാ 2:6,15-16). 6) ഈശോയുടെ പരിഛേദനവും പേരിടലും (ലൂക്കാ 2:21). 7) ഈശോയെ ദേവാലയത്തിൽ കാഴ്ചവയ്ക്കുന്നു (ലൂക്കാ 2:22-40) 8 ) ഈജിപ്തിലേക്കുള്ള പലായനം ( മത്താ 2:13-15) 9 ) ഈശോയെ ദൈവാലയത്തിൽ കണ്ടെത്തുന്നു (ലൂക്കാ 2:41-50). 10) നസറത്തിലെ രഹസ്യ ജീവിതം (ലൂക്കാ 2:51-52). ഈ ജപമാല കുടുബങ്ങൾക്ക്, പ്രത്യേകിച്ച് വിവാഹത്തിന് ഒരുങ്ങുന്ന നവ ദമ്പതികൾക്ക് പ്രത്യേകം അനുഗ്രഹങ്ങൾ കൊണ്ടുവരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾ, അവരുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പിനായി ഈ ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-11-08-20:32:16.jpg
Keywords: ജോസഫ്, യൗസേ
Content: 17695
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം: രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ശ്രീലങ്കന്‍ വൈദികന് ഭീഷണി
Content: കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ നടന്ന ഭീകരാക്രമണത്തില്‍ ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച വൈദികനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമായി. ലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം ആക്രമണത്തില്‍ ഇടപെട്ടിട്ടുണ്ടാകുമെന്നു ഫാ. സിറില്‍ ഗാമിനി പറഞ്ഞതായി രഹസ്യാന്വേഷണവിഭാഗം തലവന്‍ മേജര്‍ ജനറല്‍ സുരേഷ് സാലി നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ചോദ്യംചെയ്യലിനു ഹാജരാകാന്‍ ഫാ. സിറിലിനോടു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സിഐഡി) ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റ് മുന്നില്‍ക്കണ്ട് ഫാ. സിറില്‍ ശ്രീലങ്കന്‍ സുപ്രീംകോടതിയെ സമീപിച്ചു. മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ഫാ.സിറിലിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് വൈ ദികന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ സന്യസ്തര്‍ സുപ്രീംകോടതി വളപ്പിനു പുറത്ത് പ്രതിഷേധിച്ചത്. നൂറുകണക്കിനു സന്യസ്തര്‍ മൗനപ്രതിഷേധത്തില്‍ പങ്കെടുത്തു. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയ സഹ്‌റാന്‍ ഹാഷിമിന് ലങ്കന്‍ രഹസ്യാന്വേഷണവിഭാഗം സാന്പത്തികസഹായമുള്‍പ്പെടെ നല്‍കിയെന്ന് ഫാ.സിറില്‍ പറഞ്ഞതായാണ് ആരോപണം. വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറ്റോര്ണി‍ ജനറല്‍ വകുപ്പുവഴി സിഐഡി കോടതിയെ അറിയിക്കുകയായി രുന്നു. 2022 ഏപ്രില്‍ 20 നു കേസ് വീണ്ടും പരിഗണിക്കും. ആഗോളതലത്തില്‍ ശ്രീലങ്കയ്ക്കു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ഈസ്റ്റര്‍ദിന ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ക്രൈസ്തവ നേതൃത്വം നേരത്തെയും അതൃപ്തി അറിയിച്ചിരുന്നു. രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടുണ്ടായിട്ടും ക്രൈസ്തവ ദേവാലയങ്ങള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്താന്‍ അന്നത്തെ പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയും തയാറായില്ല എന്നതായിരുന്നു പ്രധാന ആക്ഷേപം. രാജ്യാന്തരസമൂഹത്തില്‍ നിന്നുവരെ വിമര്‍ശനം ഉയര്‍ന്നതോടെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് സിരിസേന പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രസിഡന്റിന്റെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അനാസ്ഥ ചൂണ്ടിക്കാട്ടി ഈ അന്വേഷണസംഘവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിരിസേന ഉള്‍പ്പെടെ ഭരണനേതൃത്വത്തിനെതിരേ ക്രിമിനല്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു. അതേസമയം ആക്രമണം സംബന്ധിച്ച് മുന്‍കൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല എന്നാണ് സിരിസേന വാദിക്കുന്നത്. 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരേ നാഷണല്‍ തൗഹീദ് ജമാഅത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 270 പേരാണ് കൊല്ലപ്പെട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-09-09:05:38.jpg
Keywords: ശ്രീലങ്ക
Content: 17696
Category: 18
Sub Category:
Heading: മാര്‍ തോമാശ്ലീഹായുടെ ഭാരതത്തിലെ സാന്നിധ്യം ചരിത്രസത്യം: ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള
Content: കോഴിക്കോട്: മാര്‍ തോമാശ്ലീഹായുടെ ഭാരതത്തിലെ സാന്നിധ്യം ചരിത്രസത്യമാണെന്നും ഭാരതത്തിലെ ക്രൈസ്തവ സാന്നിധ്യം അതിനു നേര്‍സാക്ഷ്യമാണെന്നും ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള. ഡോ. ഏബ്രഹാം ബെന്‍ഹര്‍ രചിച്ച ജൂത ഭാരതം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായുടെ ഭാരത സാന്നിധ്യത്തെ തള്ളിപ്പറയുന്നവരുടെ കണ്ണു തുറപ്പിക്കുന്നതാവും ബെന്‍ഹറിന്റെ ഈ പുസ്തകമെന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന്‍ അലി അക്ബര്‍ ആശംസകളര്‍പ്പിച്ചു. പ്രഫ. ശോഭീന്ദ്രന്‍ സ്വാഗതവും കെ. ടി. തോമസ് നന്ദിയും പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-09-09:27:49.jpg
Keywords: തോമസ്
Content: 17697
Category: 18
Sub Category:
Heading: ദൈവദാനമായ ജീവന്‍ എപ്പോള്‍ നശിപ്പിച്ചാലും അത് കൊലപാതകം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ദൈവദാനമായ ജീവന്‍ എപ്പോള്‍ നശിപ്പിച്ചാലും അത് കൊലപാതകമാണെന്നു ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കൃപ പ്രോലൈഫേഴ്‌സ് സില്‍വര്‍ ജൂബിലി വര്‍ഷത്തിനു തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്പ്. ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്ന പ്രവണത അതിക്രൂരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളമൊട്ടാകെ നാനാജാതി മതസ്ഥരുടെ ഇടയില്‍ ജീവന്റെ സംരക്ഷണത്തിനും സമൃദ്ധിക്കും വേണ്ടി 24 വര്‍ഷമായി ശുശ്രുഷ ചെയ്തുവരുന്ന കൃപ പ്രോലൈഫേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ അജാത ശിശുക്കളുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ലൂയീസ് വെള്ളാനിക്കല്‍ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറന്പില്‍, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഫാ. തോമസ് പ്ലാപ്പറമ്പില്‍, ഏബ്രഹാം പുത്തന്‍കളം, പ്രമോദ് ജോസഫ്, ജോണ്‍ മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-09-09:37:24.jpg
Keywords: ജീവന്‍
Content: 17698
Category: 1
Sub Category:
Heading: സ്വന്തം പദവി മറ്റുള്ളവരെ തകർക്കാൻ ദുരുപയോഗിക്കരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സര്‍വ്വ സാധാരണയായി മാറിയിരിക്കുന്ന വൈദികമേധാവിത്വത്തിൻറെ മോശമായ മനോഭാവം തിന്‍മയാണെന്നും സ്വന്തം പദവി മറ്റുള്ളവരെ തകർക്കാൻ ദുരുപയോഗിക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ തടിച്ചുക്കൂടിയ സമൂഹത്തിന് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സ്വന്തം കാര്യങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്യുകയും ദരിദ്രരെ ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ട് മതത്തെ കരുവാക്കിയിരുന്നത് പലയിടങ്ങളിലും ഇന്നു കാണുന്നുണ്ടെന്നും എല്ലാം തികഞ്ഞവരാണെന്ന തോന്നലാണ് ഇതിന് പിന്നിലെന്നും പാപ്പ പറഞ്ഞു. ഇത് പൗരോഹിത്യാധിപത്യത്തിൻറെ തിന്മയാണ്. ഇത് എക്കാലത്തിനും എല്ലാവർക്കും, സഭയ്ക്കും സമൂഹത്തിനും ഒരു മുന്നറിയിപ്പാണ്: അതായത്, സ്വന്തം പദവിയെ മറ്റുള്ളവരെ തകർക്കാൻ ദുരുപയോഗിക്കരുത്, സ്വന്തം നേട്ടങ്ങൾക്കായി ഏറ്റം ദുർബ്ബലരെ ബലികൊടുക്കരുത്! വ്യർത്ഥതയിൽ നിപതിക്കാതിരിക്കാൻ ജാഗരൂകരായിരിക്കുക. അത് നമുക്ക് സത്ത നഷ്ടപ്പെടുകയും, നാം ബാഹ്യമായവയിൽ ഊന്നിനില്ക്കുകയും ഉപരിപ്ലവതയിൽ ജീവിക്കുകയും ചെയ്യാതിരിക്കേണ്ടതിനാണ്. നാം ആദരിക്കപ്പെടുന്നതിനും നമ്മുടെ സംതൃപ്തിയും ആഗ്രഹിച്ചുകൊണ്ടാണോ, അതോ ദൈവത്തിനും നമ്മുടെ അയൽക്കാരനും, പ്രത്യേകിച്ച്, ഏറ്റവും ദുർബ്ബലരായവർക്കും ഉള്ള ശുശ്രൂഷ ആയിട്ടാണോ നാം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്? - ഇത് നാം സ്വയം ചോദിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-09-10:07:50.jpg
Keywords: വൈദിക
Content: 17699
Category: 1
Sub Category:
Heading: ശരിയത്ത് ഭേദഗതി: മലേഷ്യന്‍ സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് വിലക്ക്
Content: കേളന്റാന്‍: തെക്കു കിഴക്കേ ഏഷ്യന്‍ രാഷ്ട്രമായ മലേഷ്യയിലെ വടക്ക് - കിഴക്കന്‍ സംസ്ഥാനമായ കേളന്റാന്‍ തങ്ങളുടെ നിലവിലെ ക്രിമിനല്‍ കോഡ് ശരിയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭേദഗതി ചെയ്തു. ഇസ്ലാം ഒഴികേയുള്ള മതങ്ങളിലേക്കുള്ള മതപരിവര്‍ത്തനം നിരോധിക്കുന്നതുള്‍പ്പെടെ ഇരുപത്തിനാലോളം ഭേദഗതികളാണ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. 2019-ല്‍ നടത്തിയ ദി കേളന്റാന്‍ സ്യാരിയ ക്രിമിനല്‍ കോഡ് (I) നവംബര്‍ 1 മുതലാണ്‌ പ്രാബല്യത്തില്‍ വന്നത്. ഇസ്ലാമിലേക്കൊഴികെയുള്ള മതപരിവര്‍ത്തനം, ഇസ്ലാമിക പ്രബോധനങ്ങളുടെ വളച്ചൊടിക്കല്‍, റമദാന്‍ മാസത്തെ ബഹുമാനിക്കാതിരിക്കുന്നത് തുടങ്ങിയവ അടക്കമുള്ള കാര്യങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് ഉള്ളത്. നിരോധിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് മൂന്ന്‍ വര്‍ഷം വരെ തടവോ, 5,000 മലേഷ്യന്‍ റിന്‍ഗിറ്റ് (USD 1,202) വരെ പിഴയോ, ചൂരല്‍ കൊണ്ട് ശിക്ഷയായി ലഭിക്കാവുന്നതാണ്. 1993-ലെ സ്യാരിയ ക്രിമിനല്‍ കോഡ് (II), നിലവിലിരുന്ന ക്രിമിനില്‍ കോഡും അടിസ്ഥാനമാക്കിയാണ് 2019-ലെ സ്യാരിയ ക്രിമിനല്‍ കോഡ് (I) ഭേദഗതി നിര്‍ദ്ദേശിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ സുല്‍ത്താന്‍ മുഹമ്മദ്‌ V ഈ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി. നിയമ ഭേദഗതി ശരിയത്ത് നിയമങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല തെക്കുകിഴക്കേ ഏഷ്യയിലെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കും ഇത് മാതൃകയക്കാവുന്നതാണെന്നു ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഒരു പരിപാടിക്കിടെ കേളന്റാന്‍ മുഖ്യമന്ത്രി അഹമദ് യാക്കോബ് പറഞ്ഞിരിന്നു. ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുവാന്‍ ഇരിക്കുന്ന നിരവധി ഇസ്ലാം മതസ്ഥര്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ ഭേദഗതി. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ കത്തോലിക്കരും, മെത്തഡിസ്റ്റുകളും ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നു മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. മുസ്ലീങ്ങളുമായി സുവിശേഷം പങ്കുവെക്കുന്നതിന് പോലും നിരോധനമുണ്ട്. പുതിയ നിയമഭേദഗതി അസഹിഷ്ണുതയുള്ള ഒരു സമൂഹത്തെ നിര്‍മ്മിക്കുവാനാണ് സഹായിക്കുകയെന്നു അമേരിക്ക ആസ്ഥാനമായുള്ള മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ പത്തു ശതമാനത്തിലും താഴെയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-09-16:52:33.jpg
Keywords: മലേഷ്യ
Content: 17700
Category: 13
Sub Category:
Heading: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപനം അടുത്ത വര്‍ഷം മെയ് 15ന്
Content: വത്തിക്കാൻ സിറ്റി: ​യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി ധീര രക്തസാക്ഷിത്വം വരിച്ച ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപന തീയതി വത്തിക്കാന്‍ പ്രഖ്യാപിച്ചു. 2022 മേയ് 15നാണ് വത്തിക്കാനില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ക്കിടെ ഏഴുപേരെയും പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുക. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം ഇന്നാണ് (നവംബർ 09) വത്തിക്കാൻ നടത്തിയത്. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെയും ഇറ്റലിയിൽ നിന്നുള്ള വൊക്കേഷണിസ്റ്റ് സന്യാസസമൂഹ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിൻ റുസ്സലീലോയുടെയും മറ്റ് വാഴ്ത്തപ്പെട്ടവരുടെയും നാമകരണത്തിനായി അവരുടെ പേരിൽ നടന്ന അത്ഭുതങ്ങൾ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറിയിരിന്നു. 2022 മേയ് 15ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരില്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള കൂടാതെ വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫൂക്കോൾഡ്, വാഴ്ത്തപ്പെട്ട സീസർ ഡി ബസ്, വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോലോ, വാഴ്ത്തപ്പെട്ട ജിയുസ്റ്റിനോ മരിയ റുസോളില്ലോ, വാഴ്ത്തപ്പെട്ട മരിയ ഫ്രാൻസെസ്ക ഡി ഗെസോ, വാഴ്ത്തപ്പെട്ട മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-09-20:34:25.jpg
Keywords: ദേവസഹായ
Content: 17701
Category: 22
Sub Category:
Heading: ജോസഫ്: ഈശോയെ പ്രസരിപ്പിക്കുകയും നൽകുകയും ചെയ്യുന്ന ജീവനുള്ള പുഞ്ചിരി
Content: പത്തൊമ്പത് ഇരുപതു നൂറ്റാണ്ടുകളായി കേവലം 26 വർഷം (18 ജൂലൈ 1880 – നവംബർ 1906) മാത്രം ജീവിച്ച ഒരു ഫ്രഞ്ചു കർമ്മലീത്താ സന്യാസിനിയായിരുന്ന പരിശുദ്ധ ത്രിത്വത്തിൻ്റെ വിശുദ്ധ എലിസബത്തിൻ്റെ തിരുനാൾ ദിനമാണ് നവംബർ മാസം എട്ടാം തീയതി. കുട്ടിക്കാലത്ത് വലിയ ദേഷ്യക്കാരിയായിരുന്ന എലിസബത്ത് ആദ്യ കുർബാന സ്വീകരിച്ചതിനുശേഷമാണ് ആത്മനിയന്ത്രണം നേടുകയും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഭക്തിയിൽ വളരാൻ തുടങ്ങുകയും ചെയ്തത്. എലിസബത്തിൻ്റെ ആത്മീയ സമ്പത്തു വെളിപ്പെടുത്തുന്ന ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്ത. "ഈശോയോടു ഐക്യപ്പെടുന്ന ആത്മാവ് അവനെ പ്രസരിപ്പിക്കുന്നതും അവനെ നൽകുന്നതുമായ ഒരു ജീവനുള്ള പുഞ്ചിരിയാണ്." ഈശോയോടു ചേർന്നു ജീവിക്കുന്ന ആത്മാവിൽ എന്നും സന്തോഷമാണ്, ജീവനുള്ള പുഞ്ചരിയായാണ് എലിസബത്ത് അതിനെ അവതരിപ്പിക്കുക. അത്തരം ആത്മാക്കൾ ഈശോയെ പ്രസരിപ്പിക്കുന്നവരും അവനെ നൽകുന്നവനുമായി രൂപാന്തരപ്പെടുന്നു. ഈശോയോടു ഏറ്റവും ഹൃദയ ഐക്യത്തിൽ ജീവച്ചവരിൽ ഒരാളായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. അവൻ്റെ മുഖത്തു നിന്നു നിർഗ്ഗമിക്കുന്ന ജീവനുള്ള പുഞ്ചരിയിൽ ലോകത്തിൻ്റെ പ്രകാശമായ ഈശോയെ പ്രസരിപ്പിക്കുകയും അവനെ നൽകുകയും ചെയ്തു. നമ്മൾ ഏതു വിഷമസന്ധികളിലും ആയി കൊള്ളട്ടെ യൗസേപ്പിതാവിൻ്റെ സവിധേ അണഞ്ഞാൽ ആ മുഖത്ത് ഈശോയെ പ്രസരിപ്പിക്കുകയും നൽകുകയും ചെയ്യുന്ന ജിവനുള്ള പുഞ്ചരി നാം ദർശിക്കും.
Image: /content_image/SeasonalReflections/SeasonalReflections-2021-11-09-22:23:35.jpg
Keywords: ജോസഫ്, യൗസേ
Content: 17702
Category: 13
Sub Category:
Heading: ക്രിസ്തു സാക്ഷ്യമേകി സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നല്‍കി: ഡയാനയ്ക്കു പുതുജീവിതം
Content: കൊച്ചി: തലശ്ശേരി അതിരൂപതാംഗവും ക്രിസ്തുദാസി സമൂഹാംഗവുമായ സിസ്റ്റർ ഷാന്റി തന്റെ വൃക്ക പകുത്തു നല്‍കിയതോടെ ഇരിഞ്ഞാലക്കുട കരോട്ടുകര സ്വദേശിനിയായ ഡയാനയ്ക്കു പുതുജീവിതം. 31 വയസുള്ള ഡയാനയുടെ വൃക്കകളില്‍ ഒന്ന് പണ്ട് തൊട്ടേ പ്രവർത്തിക്കുന്നേയില്ലായിരിന്നു. മറ്റൊന്ന് 15 വയസു മുതൽ രോഗബാധിതമായിരിന്നു. തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിൽ ആണ് കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ രക്ഷപ്പെടുമെന്നുള്ള നിർദ്ദേശം ലഭിക്കുന്നത്. .ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ക്രിസ്തുദാസി സമൂഹാംഗമായ സിസ്റ്റർ ഷാന്റി ദാതാവായി മുന്നോട്ടു വന്നത്. ഡയാനയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞ സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നല്കുവാന്‍ സന്നദ്ധയാകുകയായിരിന്നു. ക്രിസ്തുദാസി സമൂഹത്തിന്റെ ജനറാളമ്മ സമ്മതം മൂളിയതോടെ ഏവര്‍ക്കും ഇരട്ടി സന്തോഷം. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം എറണാകുളം ലിസി ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമായിരിന്നു. ഇരിഞ്ഞാലക്കുട രൂപതയിലെ കരോട്ടുകര സെയ്ൻ്റ് ആൻ്റണി ഇടവകയിലെ പടയാട്ടി കുടുംബത്തിലെ ഡേവിസ് - മായ ദമ്പതികൾക്ക് ജനിച്ച ഇരട്ട കുഞ്ഞുങ്ങളിൽ മൂത്ത കുട്ടിയാണ് ഡയാന. തലശ്ശേരി അതിരൂപതയിലെ പൊന്മല ഇടവകയിൽ മാങ്കോട്ട് ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമത്തെ മകളായി സിസ്റ്റർ ഷാന്റി 1999 ൽ ആണ് ക്രിസ്തുദാസി സമൂഹാംഗമായി പ്രഥമ വ്രത വാഗ്ദാനം നടത്തിയത്. തുടർന്നിങ്ങോട്ടു വിവിധ ശുശ്രുഷാ മേഖലകളിൽ പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ ഒരു വർഷമായി മാനന്തവാടി രൂപതയിലെ ചുണ്ടക്കര ഇടവകയിൽ ഇടവക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. സഹോദര സ്നേഹത്താല്‍ ക്രിസ്തു സാക്ഷ്യമേകി വൃക്ക പകുത്തു നല്‍കി വലിയ സാക്ഷ്യമേകിയ സിസ്റ്റര്‍ ഷാന്‍റിയ്ക്കു അഭിനന്ദനവും പ്രാര്‍ത്ഥനയും നേര്‍ന്ന് കൊണ്ട് നിരവധി പേരാണ് നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-10-05:57:53.jpg
Keywords: വൃക്ക