Contents

Displaying 17301-17310 of 25109 results.
Content: 17673
Category: 22
Sub Category:
Heading: പിതാവും സംരക്ഷകനും സമാശംസകനുമായ യൗസേപ്പിതാവ്
Content: വിവിയൻ ഇംബ്രൂഗ്ലിയ (Vivian Imbruglia) അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഐക്കൺ രചിതാവാണ്. കത്തോലിക്കാ വിശ്വാസത്തിൻ്റെ സൗന്ദര്യം ചിത്രങ്ങളിലൂടെ ലോകത്തിൽ പ്രചരിപ്പിക്കുക എന്നതാണ് ഈ കലാകാരിയുടെ ലക്ഷ്യം. അവളുടെ ഇൻസ്റ്റാഗ്രാം profile ൽ അതു രേഖപ്പെടുത്തിയിട്ടുണ്ട് (c.f https://instagram.com/sacred_image_icons?utm_medium=copy_link) വിവിയൻ ഇംബ്രൂഗ്ലിയുടെ വിശുദ്ധ യൗസേപ്പിതാവിൻ്റെ ഒരു ഐക്കൺ ആണ് ഇന്നത്തെ ജോസഫ് ചിന്ത. ഈ ഐക്കണു നൽകുന്ന വിശദീകരണം തികച്ചും വ്യക്തിപരമാണ് എന്ന് ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. യൗസേപ്പിതാവിനെ പിതാവായും സംരക്ഷകനായും സമാശംസകനായും ചിത്രകാരി അവതരിപ്പിക്കുന്നു. യുവത്വം നിറഞ്ഞ അവൻ്റെ മുഖഭാവത്തിൽ എന്തും നേരിടാനുള്ള നിശ്ചയദാർഢ്യം ദർശിക്കാൻ കഴിയും .കയ്യിൽ പിടിച്ചിരിക്കുന്ന പുഷ്പിച്ച ദണ്ഡ് അവൻ്റെ പരിശുദ്ധ ജീവതത്തിൻ്റെ പ്രതിഫലനമാണ്. യൗസേപ്പിതാവ് അണിഞ്ഞിരിക്കുന്ന പച്ച വസ്ത്രം ദൈവപിതാവുമായുള്ള അവൻ്റെ ദൃഢബന്ധത്തിൻ്റെ പ്രതീകമായി നമുക്കു കാണാൻ കഴിയും. തവിട്ടു നിറത്തിലുള്ള മേൽ കുപ്പായം ലോകവസ്തുക്കളോടുള്ള വിരക്തിയായി കാണാൻ കഴിയും. അതിൽ ചിത്രീകരിച്ചിരിക്കുന്ന കുരിശാകൃതിയിലുള്ള നാലു കെട്ടുകൾ പരിശുദ്ധ ത്രിത്വത്തോടും പരിശുദ്ധ മറിയത്തോടുമുള്ള യൗസേപ്പിതാവിൻ്റെ ആത്മബന്ധത്തെയും വരച്ചുകാട്ടുന്നു. പിതാവും സംരക്ഷകനും സമാശംസകനുമായ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥത്തിലൂടെ ഈശോയിലേക്കു നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-11-05-21:18:23.jpg
Keywords: ജോസഫ്, യൗസേ
Content: 17674
Category: 18
Sub Category:
Heading: 'എഫ്ഫാത്ത 2021 മഹാസംഗമം' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി
Content: എറണാകുളം: കേരള കരിസ്മാറ്റിക് കമ്മീഷന്‍ (കെ സി എസി ക്രിസ്റ്റീന്‍ മിനിസ്ട്രി) ക്രിസ്റ്റീന്‍ ശുശ്രൂഷകരെ ഉള്‍ക്കൊള്ളിച്ച് 'എഫ്ഫാത്ത 2021 മഹാസംഗമം' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ സി എസി കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് താമരവെളി ആമുഖ സന്ദേശം നല്‍കി. എംഎസ്എംഐ കോഴിക്കോട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡെല്‍സി എംഎസ്എംഐ വചനസന്ദേശം നല്‍കി. എന്‍ എസ് സി കോഓര്‍ഡിനേറ്റര്‍ ജോയി ആന്റണി, കെഎസ് സി ജോയിന്റ് കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍, ടി. സന്തോഷ്, ബോണി ചെല്ലാനം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ലൂസി ജോസഫ് കാരക്കാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓള്‍ കേരള ക്രിസ്റ്റീന്‍ മിനിസ്ട്രി സിസ്റ്റര്‍ ആനിമേറ്റര്‍ സിസ്റ്റര്‍ മരിയറ്റ് കൊച്ചുപറന്പില്‍ എംഎസ്എംഐ സ്വാഗതവും ട്രഷറര്‍ ജോസ് ജോണ്‍ എറണാകുളം നന്ദിയും പറഞ്ഞു.
Image: /content_image/India/India-2021-11-06-09:32:36.jpg
Keywords: കരിസ്മാ
Content: 17675
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നാളെ വഞ്ചനാദിനമായി ആചരിക്കും
Content: കൊച്ചി: 80:20 ന്യൂനപക്ഷ ആനുകൂല്യ അനുപാതത്തിലുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നാളെ വഞ്ചനാദിനമായി ആചരിക്കും. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ, ഇടവക സമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍, ധര്‍ണകള്‍, മുഖ്യമന്ത്രിക്ക് കത്തയയ്ക്കല്‍ എന്നിവ നടത്തും. കൂടാതെ അതത് പ്രദേശത്തുള്ള ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കും. ഗ്ലോബല്‍ സമിതി ഈ കേസില്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങിയില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിര്‍വഹിക്കും.
Image: /content_image/India/India-2021-11-06-09:39:28.jpg
Keywords: കത്തോലിക്ക കോണ്‍ഗ്രസ്
Content: 17676
Category: 1
Sub Category:
Heading: അൽക്വയ്ദ ഭീകരാക്രമണത്തിൽ തകര്‍ന്ന ന്യൂയോര്‍ക്കിലെ സെന്റ് നിക്കോളാസ് ദേവാലയം കൂദാശ ചെയ്തു
Content: ന്യൂയോർക്ക്: ഇസ്ലാമിക ഭീകരസംഘടനയായ അൽക്വയ്ദ നടത്തിയ ഭീകരാക്രമണത്തിൽ ‘വേൾഡ് ട്രേഡ് സെന്ററി’നൊപ്പം തകര്‍ന്നു വീണ സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്‌സ് ദേവാലയം വീണ്ടും കൂദാശ ചെയ്തു. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ യു.എസ് പര്യടനത്തിന് എത്തിയ സാഹചര്യത്തിൽ ദേവാലയ കൂദാശാകർമം ക്രമീകരിക്കുകയായിരുന്നു. ശേഷിക്കുന്ന പണികൾകൂടി പൂർത്തിയാക്കിയ ശേഷമാകും ദേവാലയത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കുക. വേൾഡ് ട്രേഡ് സെന്റർ മെമ്മോറിയൽ പ്ലാസയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ദേവാലയം ഇരുപതു വർഷത്തിന് ശേഷമാണ് നവീകരണത്തിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ദേവാലയ കൂദാശ കര്‍മ്മത്തില്‍ ബർത്തലോമിയോ ഒന്നാമൻ സന്ദേശം നല്‍കി. വിശ്വാസത്താലും ഭക്തിയാലും അസാധാരണമായ അധ്വാനത്താലും ഉയിർത്തെഴുന്നേറ്റ വിശുദ്ധ ദേവാലയത്തിന് മുമ്പാകെയാണ് നാം ഇവിടെ നില്‍ക്കുന്നതെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ സുവിശേഷമായ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും വെളിച്ചമായി സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും ദേവാലയവും ഈ ന്യൂയോർക്ക് നഗരത്തിലും ലോകമെമ്പാടും ക്രിസ്തുവിന്റെ പ്രകാശം നിത്യമായി പ്രകാശിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പാത്രിയാർക്കീസിന്റെ നേതൃത്വത്തിൽ, കുരിശും തിരികളുമേന്തി വൈദികരും വിശ്വാസികളും അണിചേർന്ന പ്രദിക്ഷണത്തോടെയായിരുന്നു തിരുക്കർമ്മങ്ങള്‍ ആരംഭിച്ചത്. തീവ്രവാദ ആക്രമണത്തിൽ തകരാകാതെ നിലകൊണ്ട പരിശുദ്ധ മാതാവിന്റെ രൂപവും, ദേവാലയ മണിയും പാത്രിയാർക്കീസ് വെഞ്ചരിച്ച് പുതിയ ദേവാലയത്തിൽ പുനഃപ്രതിഷ്ഠിച്ചു. ചൊവ്വാഴ്ചത്തെ ചടങ്ങ് ബർത്തലോമിയോ ഒന്നാമൻ സിംഹാസനസ്ഥനായതിന്റെ 30-ാം വാർഷികം അടയാളപ്പെടുത്തുന്നതായിരിന്നു. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് പദവിയില്‍ ഇത് റെക്കോര്‍ഡ് കാലയളവാണ്. ചടങ്ങില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരെയും പ്രത്യേകമായി അനുസ്മരിച്ചിരിന്നു. 2001 സെപ്റ്റംബർ പതിനൊന്നിനാണ് അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഇസ്ളാമിക ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു കളഞ്ഞത്. ആക്രമണത്തില്‍ വേൾഡ് ട്രേഡ് സെന്ററിന് സമീപം സ്ഥിതിചെയ്ത സെന്റ് നിക്കോളാസ് ദേവാലയവും നിലം പതിച്ചു. ‘ഗ്രൗണ്ട് സീറോ’ എന്ന പേരിൽ പിന്നീട് പ്രസിദ്ധമായ ആ ദുരന്തഭൂമി ലോകത്തിന് മൊത്തം നൊമ്പരമായി മാറിയിരിന്നു. ആക്രമണത്തിൽ 2977 പേരാണ് കൊല്ലപ്പെട്ടത്, ആറായിരത്തിൽപ്പരം പേർക്ക് പരിക്കേറ്റു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-06-11:58:36.jpg
Keywords: കൂദാശ
Content: 17677
Category: 1
Sub Category:
Heading: ദേവാലയത്തില്‍ ഫാഷന്‍ ഷോ: പ്രതിഷേധം ശക്തമായതോടെ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പോര്‍ട്ടോ റിക്കോ അതിരൂപതയുടെ ഉറപ്പ്
Content: സാന്‍ ജുവാന്‍: അമേരിക്കന്‍ അധീനതയിലുള്ള കരീബിയന്‍ ദ്വീപായ പോര്‍ട്ടോ റിക്കോ (പുവര്‍ട്ടോ റിക്കോ) യിലെ സ്റ്റെല്ലാ മേരീസ് ദേവാലയത്തില്‍ ഒക്ടോബര്‍ അവസാനം നടത്തിയ ‘ഫാഷന്‍ ഷോ’ വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ ഇനിയൊരു ദേവാലയത്തിലും ഇത്തരം പ്രവര്‍ത്തി നടക്കുകയില്ലെന്ന് സാന്‍ ജുവാന്‍ ഡെ അതിരൂപതയുടെ ഉറപ്പ്. നവംബര്‍ 5ന് മെട്രോപ്പൊളിറ്റന്‍ മെത്രാപ്പോലീത്തയുടെ പ്രസ് ഓഫീസിന്റെ ചുമതല നിര്‍വഹിക്കുന്ന സാമുവല്‍ സോറോ അലോണ്‍സോയാണ് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയത്. ഇക്കാര്യത്തെ കുറിച്ച് ഇടവക തലത്തിലും രൂപതാ തലത്തിലും പല ചര്‍ച്ചകളും നടന്നുവെന്നും, ഇനി ഇത്തരമൊരു കാര്യം നടക്കുകയില്ലെന്നും അലോണ്‍സോയുടെ കത്തില്‍ പറയുന്നു. 2012-ല്‍ പോര്‍ട്ടോ റിക്കോയില്‍വെച്ച് കൊലചെയ്യപ്പെട്ട സ്റ്റെഫാനോ എന്ന യുവാവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ ‘സ്റ്റെഫാനോ ഫൗണ്ടേഷന്‍’ എന്ന സന്നദ്ധ സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ധനസമാഹരണാര്‍ത്ഥം നടത്തിയ ഫാഷന്‍ ഷോയാണ് വിവാദമായത്. ഡിസൈനര്‍ ബിയാ റോഡ്രിഗസ് സുവാരസിന്റെ നേതൃത്വത്തിലാണ് ദേവാലയത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തിക്കൊണ്ട് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ഇതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എന്ത് ധനസമാഹരണത്തിന്റെ പേരിലായാലും ഇത് സ്വീകാര്യമല്ല’ എന്ന് നിരവധി പേര്‍ പ്രതിഷേധം അറിയിച്ചുക്കൊണ്ട് പറഞ്ഞു.

A fashion pasarela at Stella Maris Church in San Juan, Puerto Rico. Regardless of purpose (supposedly to raise funds) this is unacceptable. pic.twitter.com/BQpY4YRAbh
— Trad ☩ Cath P. R. (@PRTrad1) October 24, 2021

ഇത്തരമൊരു പരിപാടിക്ക് പറ്റിയ വേദി ഇതല്ലായിരിന്നുവെന്നും ഇത് അപകീര്‍ത്തികരമാണെന്നും അന്നാ സ്ട്രൂങ്ങ് എന്ന ട്വിറ്റര്‍ ഉപയോക്താവ് വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. സാന്‍ ജുവാനില്‍ നിരവധി സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കെ ഒരു ദേവാലയത്തില്‍ തന്നെ ഇത് വേണമായിരുന്നോയെന്ന്‍ നിരവധി പേര്‍ ചോദ്യമുയര്‍ത്തി. വിശുദ്ധ സ്ഥലത്തിന്റെ പവിത്രതയേ സംബന്ധിച്ചു കാനോന്‍ നിയമം 1210നു വിരുദ്ധമായ പ്രവര്‍ത്തിയാണ് ദേവാലയത്തില്‍ അരങ്ങേറിയതെന്ന് മറ്റ് ചിലര്‍ പ്രസ്താവിച്ചു. ദേവാലയത്തില്‍ നടന്ന സംഭവത്തെ ചോദ്യം ചെയ്തുക്കൊണ്ട് വിശ്വാസികള്‍ അതിരൂപത നേതൃത്വത്തിന് നേരത്തെ കത്തയച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-06-14:01:02.jpg
Keywords: ഷോ
Content: 17678
Category: 1
Sub Category:
Heading: പാലസ്തീനിലെ സ്ത്രീകൾക്കും ക്രൈസ്തവ യുവജനങ്ങൾക്കും സംരംഭങ്ങൾ തുടങ്ങാന്‍ സഹായവുമായി ലത്തീൻ പാത്രിയാർക്കേറ്റ്
Content: ബെത്ലഹേം: തൊഴിലവസരങ്ങൾ തേടി മറ്റ് രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറുന്നത് കുറയ്ക്കാൻ പാലസ്തീനിലെ സ്ത്രീകൾക്കും, ക്രൈസ്തവ യുവജനങ്ങൾക്കും വിവിധ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിക്ക് ലത്തീൻ പാത്രിയാർക്കേറ്റ് രൂപംനൽകി. ബെത്ലഹേം യൂണിവേഴ്സിറ്റിയോടും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി പാർട്ട്ണർഷിപ്പിനോടും ചേർന്ന് സംയുക്തമായാണ് 'അഫാക്ക്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ലത്തീൻ പാത്രിയാർക്കേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. തയിബേ പട്ടണത്തിലെ ഒരു കത്തോലിക്കാ സ്കൂളിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. വെസ്റ്റ് ബാങ്കിലെ 13 ഇടവകകളിൽ അഫാക്ക് നടപ്പിലാക്കും. മറ്റ് പട്ടണങ്ങളിൽ ജീവിക്കുന്ന ചെറിയ ക്രൈസ്തവ സമൂഹങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ക്രൈസ്തവ വിശ്വാസികൾ പാശ്ചാത്യ നാടുകളിലേക്ക് കുടിയേറി പോകാതിരിക്കാൻ ഇറാഖിലും, സിറിയയിലും, വിശുദ്ധ നാട്ടിലും, ലെബനോനിലും സ്ഥിതിചെയ്യുന്ന കത്തോലിക്ക സ്ഥാപനങ്ങൾ വിവിധ വിദ്യാഭ്യാസ, സംരംഭകത്വ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. അഫാക്കിനു വേണ്ടി ആളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി പാർട്ട്ണർഷിപ്പിനാണ് ചുമതല ലഭിച്ചിരിക്കുന്നത്. തൊഴിൽമേഖല തെരഞ്ഞെടുക്കാൻ സഹായിക്കുന്ന സെമിനാറുകളടക്കം അഫാക്കിന്റെ കീഴിൽ നടക്കും. ആവശ്യക്കാർക്ക് ലോൺ അടക്കമുള്ളവ ലഭ്യമാകും. വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളെ പറ്റി ബോധ്യമുണ്ടെന്നും, അതേസമയം തന്നെ സംരംഭകത്വത്തിനും, തൊഴിലിനും വിഘാതം സൃഷ്ടിക്കുന്ന കാര്യങ്ങൾ ഇല്ലാതാക്കാനോ, നിയന്ത്രിക്കാനോ യൂണിവേഴ്സിറ്റി ഇടപെടൽ നടത്തുമെന്നും ബത്ലഹേം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ബ്രദർ പീറ്റർ ബ്രേ പറഞ്ഞു. അതിര്‍ത്തി, ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ജീവിതം വഴിമുട്ടി തങ്ങളുടെ ജന്‍മഭൂമി വിട്ടു പലായനം ചെയ്യുന്ന നൂറുകണക്കിന് പാലസ്തീന്‍ ക്രൈസ്തവര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് ലത്തീന്‍ പാത്രിയാർക്കേറ്റിന്റെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-06-15:25:10.jpg
Keywords: പാലസ്തീ
Content: 17679
Category: 1
Sub Category:
Heading: നൈജീരിയന്‍ ദേവാലയത്തില്‍ വെടിവെയ്പ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു, നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ട്
Content: കടൂണ: നൈജീരിയയില്‍ കടൂണ സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറിലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ട്. രണ്ട് ക്രൈസ്തവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കകൗ ഡാജിയിലെ ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടു പോയ ക്രൈസ്തവരെ മോചിപ്പിക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടൂണ മേഖലയിലെ അരക്ഷിതാവസ്ഥ തീവ്രവാദത്തിന് അനുയോജ്യമായ കേന്ദ്രം സൃഷ്ടിക്കുകയാണെന്ന് ഓപ്പൺ ഡോർസ് സബ് സഹാറൻ ആഫ്രിക്ക വക്താവ് ജോ ന്യൂഹൗസ് ആരോപിച്ചു. വിഷയത്തിൽ സർക്കാർ പൗരന്മാരോട് കടുത്ത നീതിനിഷേധമാണ് തുടരുന്നതെന്നും ഇത് നിലവിലെ അവസ്ഥ കൂടുതല്‍ ദയനീയമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സർക്കാർ സുരക്ഷ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ കടൂണ റവ. ജോസഫ് ഹയ, ദേശീയ മാധ്യമമായ 'പൊളിറ്റിക്സ് നൈജീരിയ'യോട് പറഞ്ഞു. ഓപ്പൺ ഡോർസിന്റെ 2021 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 2019 നവംബർ മുതല്‍ 2020 ഒക്ടോബർ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന പദ്ധതിയോടു കൂടി 2009-ല്‍ ബൊക്കോഹറം തീവ്രവാദ സംഘടന പ്രവർത്തനം ആരംഭിച്ചത് മുതൽ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നു പോകുന്നത്. ഇക്കാലയളവില്‍ നിരവധി തീവ്രവാദ ആക്രമണങ്ങൾ സംഘടന രാജ്യമെമ്പാടും നടത്തിയിരിന്നു. തീവ്രവാദ ചിന്താഗതി പുലർത്തുന്ന മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ആക്രമണങ്ങളും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഇതിന്റെ എല്ലാ ഭീകരതയ്ക്കും ഇരയാകുന്നത് ക്രൈസ്തവ സമൂഹമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-06-16:49:10.jpg
Keywords: നൈജീ
Content: 17680
Category: 22
Sub Category:
Heading: ജോസഫ്: മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഒരു മാർഗ്ഗരേഖ
Content: ഒക്ടോബർ മാസം പത്താം തീയതി വർഷം തോറും ലോകാരോഗ്യ സംഘടന ലോക മാനസികാരോഗ്യ ദിനമായി (World Mental Health Day) ആചരിക്കുന്നു. എല്ലാവർക്കും മാനസിക ആരോഗ്യ പരിചരണം : അതു നമുക്കൊരു യാഥാർത്ഥ്യമാക്കാം.(Mental health care for all: let’s make it a reality) എന്നതായിരുന്നു ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിൻ്റെ മുഖ്യവിഷയം. ലോകം മുഴുവൻ കോവിഡ് മഹാമാരിയെ കീഴ്പ്പെടുത്തുവാനായി ഒന്നിച്ചു പരിശ്രമിക്കുമ്പോൾ മാനസിക ആരോഗ്യ പരിചരണം അത്യന്ത്യം വിലപ്പെട്ടതാണ്. ആരോഗ്യമുള്ള മനസ്സുണ്ടായാലേ ജിവിതം സംതൃപ്തി നിറഞ്ഞതായി തീരുകയുള്ളു. മാനുഷികമായി ചിന്തിച്ചാൽ ജീവിതത്തിൽ ഒരുപാടു തിക്താനുഭവങ്ങൾ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. മാനസിക സംഘർഷങ്ങൾ പരമ്പര പോലെ ആ പിതാവിനെ പിൻതുടർന്നെങ്കിലും സമചത്തതയോടും ശാന്തതയോടും കൂടി അതിനെയെല്ലാം യൗസേപ്പിതാവ് നേരിട്ടു. മാനസിക പിരിമുറുക്കങ്ങളോ തെറ്റിധാരണകളൊ സ്വന്തം ജീവിതത്തെ കാർന്നുതിന്നാൻ അവൻ അനുവദിച്ചില്ല. അതിനു കാരണം ദൃഢമായ ദൈവാശ്രയ ബോധവും അചഞ്ചലമായ ദൈവന്മോമുഖതയും ആയിരുന്നു. നമ്മുടെ മനസ്സ് ദുര്‍ബ്ബലമാകുന്നത് ആവശ്യമില്ലാത്ത ആധിയും സംശയങ്ങളും ചിന്തകളും കൊണ്ടാണ്. ദൈവാശ്രയ ബോധമുണ്ടെങ്കിൽ ജീവിതത്തിൽ എപ്പോഴും പോസറ്റീവ് മനോഭാവം പുലർത്താനും ആധിരഹിത ജീവിതം (stress free life ) കെട്ടിപ്പടുക്കാനും സാധിക്കുമെന്നു യൗസേപ്പിതാവിൻ്റെ ജീവിതം പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-11-06-20:42:53.jpg
Keywords: ജോസഫ്, യൗസേ
Content: 17681
Category: 18
Sub Category:
Heading: തൊഴിലാളികളെ നയിക്കുകയെന്നത് ക്രൈസ്തവ സഭയുടെ മുഖ്യപ്രേഷിതദൗത്യം: മാർ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശ്ശേരി: തൊഴിലാളികളെ നയിക്കുവാനും തൊഴിൽ മാഹാത്മ്യത്തിന് സാക്ഷ്യം വഹിക്കുവാനുമുള്ള ക്രൈസ്തവസഭയുടെ ദൗത്യം മുഖ്യപ്രേഷിതദൗത്യമാണെന്ന് മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് (KLM) ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജോസ് പുത്തൻ ചിറക്കു നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ അനുമോദന സന്ദേശവും, 'സ്നേഹാദരവ്' സമർപ്പണവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഈശോയുടെ വളർത്തുപിതാവായ യൗസേപ്പ് ഒരു തച്ചൻ ആയിരുന്നു. ഈശോയുടേത് ഒരു തൊഴിലാളി കുടുംബമാണ്. തിരുസഭ പണിയപ്പെട്ടിരിക്കുന്നത് ഈശോയുടെ ശിഷ്യൻമാരായ മുക്കുവൻമാരായ തൊഴിലാളികളുടെ കൂട്ടായ്മയിൽ നിന്നാണെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ലെയോ പതിമൂന്നാമൻ മാർപാപ്പ 'റേരും നൊവാരും' എന്ന തന്റെ ചാക്രികലേഖനം വഴി തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും നേതൃത്വം നൽകി. ദൈവത്തിൽ വിശ്വസിക്കുവാനും മറ്റുള്ളവർക്ക് തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നിസ്വാർത്ഥസേവനം ചെയ്യുവാനും തൊഴിലാളികളോട് ലെയോ പതിമൂന്നാമൻ മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു എന്നും മാർ പെരുന്തോട്ടം ഓർമ്മിപ്പിച്ചു. തൊഴിലാളികൾ വളരെ കഷ്ടപ്പെടുകയും,ത്യാഗം സഹിക്കുന്നവരും ആണ്. ഇവർ രാവും, പകലും ലാഭനഷ്ടം നോക്കാതെ അന്നന്ന് വേണ്ട ആഹാരത്തിനായി അധ്വാനിക്കുന്ന വിഭാഗമാണ്. തൊഴിലാളികളുടെ ഉന്നമനത്തിനും തൊഴിൽമേഖലയെ വിശുദ്ധീകരിക്കുന്ന തിനായുള്ള ദൗത്യം കേരള ലേബർ മൂവ്മെൻറ് പ്രവർത്തകർ ഏറ്റെടുത്തു നടപ്പിലാക്കി മാറ്റണം എന്ന് മാർ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേർത്തു. ജോസച്ചൻ തൊഴിലാളികൾക്കായി പുതിയ സംഘങ്ങൾ രൂപീകരിക്കാനും, സർക്കാരിൽ നിന്നും തൊഴിലാളികൾക്ക് അവകാശപ്പെട്ട വിവിധ ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കുവാൻ പ്രവർത്തിക്കുകയും തൊഴിലാളികളുടെ ആവശ്യങ്ങളിൽ എന്നും ഓടിയെത്തുന്ന വ്യക്തിയുമായിരുന്നു എന്ന് പിതാവ് പറഞ്ഞു. ഈ നേതൃത്വമാണ് ഈശോ കാണിച്ചു തന്നത്. ഈശോ സമൂഹത്തിന്റെ താഴെതട്ടിലുള്ളവർക്ക് ഒപ്പമായിരുന്നു. പുത്തൻചിറ അച്ചൻ മൂന്ന് വർഷ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം നന്ദിയോടുകൂടി ഓർക്കുന്നുമെന്നും അഭിനന്ദനങ്ങൾ നേരുന്നുവെന്നും മാർ പെരുന്തോട്ടം നടത്തിയ അനുമോദന സന്ദേശത്തിൽ പറഞ്ഞു. കേരള ലേബർ മൂവ്മെന്റ് (KLM) ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ഡയറക്ടറായി നിയമപഠനം പൂർത്തീകരിച്ച ഫാ. ജോൺ വടക്കേകളത്തെ നിയമിച്ചതായി പിതാവ് പൊതുസമ്മേളനത്തിൽ പ്രഖ്യാപനം നടത്തി. സിബിച്ചൻ ഇടശ്ശേരി പറമ്പിൽ ആലപിച്ച പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിന് വികാരി ജനറാൾ വെരി.റവ. ഫാ. ജോസഫ് വാണിയപുരക്കൽ അധ്യക്ഷത വഹിച്ചു. കേരള ലേബർ മൂവ്മെന്റ് അസിസ്റ്റന്റ ഡയറക്ടർ ഫാ. ജോൺ വടക്കേകളത്തിൽ സ്വാഗതം പറഞ്ഞു. അജി ജോസഫ്, ജോളി നാല്പതാംകളം, കെ.ഡി ചാക്കോ, തങ്കച്ചൻ പുല്ലമ്പാറ, ഡാനി തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി. കെ.എൽ. എം അംഗങ്ങൾ നൽകിയ സമ്മാനം ജോജൻ ചക്കാലയിൽ, ബാബു കുട്ടി കളത്തിപ്പറമ്പിൽ എന്നിവർ ചേർന്ന് ജോസച്ചന് നൽകി. സണ്ണി അഞ്ചിൽ നന്ദി പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ചു ആശംസഗാനം റെജി മോൾ പി.ജെയും, പാപ്പാ ഗാനം ബ്ലസി മനോജും ആലപിച്ചു. സ്നേഹവിരുന്നോടെ കൂടി സമ്മേളനം സമാപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-07-07:54:10.jpg
Keywords: പെരുന്തോ
Content: 17682
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ ന്യൂനപക്ഷ പഠനം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് 15ന് തിരുവനന്തപുരത്ത്
Content: തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് 15ന് തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10.30 മുതല്‍ 2.30 വരെയാണ് സിറ്റിംഗ്. തളിവെടുപ്പില്‍ പങ്കെടുക്കുന്നതിന് 04842993148 എന്ന നമ്പറില്‍ മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.
Image: /content_image/India/India-2021-11-07-07:58:23.jpg
Keywords: കോശി