Content | വിവിയൻ ഇംബ്രൂഗ്ലിയ (Vivian Imbruglia) അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഐക്കൺ രചിതാവാണ്. കത്തോലിക്കാ വിശ്വാസത്തിൻ്റെ സൗന്ദര്യം ചിത്രങ്ങളിലൂടെ ലോകത്തിൽ പ്രചരിപ്പിക്കുക എന്നതാണ് ഈ കലാകാരിയുടെ ലക്ഷ്യം. അവളുടെ ഇൻസ്റ്റാഗ്രാം profile ൽ അതു രേഖപ്പെടുത്തിയിട്ടുണ്ട് (c.f https://instagram.com/sacred_image_icons?utm_medium=copy_link) വിവിയൻ ഇംബ്രൂഗ്ലിയുടെ വിശുദ്ധ യൗസേപ്പിതാവിൻ്റെ ഒരു ഐക്കൺ ആണ് ഇന്നത്തെ ജോസഫ് ചിന്ത.
ഈ ഐക്കണു നൽകുന്ന വിശദീകരണം തികച്ചും വ്യക്തിപരമാണ് എന്ന് ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. യൗസേപ്പിതാവിനെ പിതാവായും സംരക്ഷകനായും സമാശംസകനായും ചിത്രകാരി അവതരിപ്പിക്കുന്നു. യുവത്വം നിറഞ്ഞ അവൻ്റെ മുഖഭാവത്തിൽ എന്തും നേരിടാനുള്ള നിശ്ചയദാർഢ്യം ദർശിക്കാൻ കഴിയും .കയ്യിൽ പിടിച്ചിരിക്കുന്ന പുഷ്പിച്ച ദണ്ഡ് അവൻ്റെ പരിശുദ്ധ ജീവതത്തിൻ്റെ പ്രതിഫലനമാണ്. യൗസേപ്പിതാവ് അണിഞ്ഞിരിക്കുന്ന പച്ച വസ്ത്രം ദൈവപിതാവുമായുള്ള അവൻ്റെ ദൃഢബന്ധത്തിൻ്റെ പ്രതീകമായി നമുക്കു കാണാൻ കഴിയും. തവിട്ടു നിറത്തിലുള്ള മേൽ കുപ്പായം ലോകവസ്തുക്കളോടുള്ള വിരക്തിയായി കാണാൻ കഴിയും.
അതിൽ ചിത്രീകരിച്ചിരിക്കുന്ന കുരിശാകൃതിയിലുള്ള നാലു കെട്ടുകൾ പരിശുദ്ധ ത്രിത്വത്തോടും പരിശുദ്ധ മറിയത്തോടുമുള്ള യൗസേപ്പിതാവിൻ്റെ ആത്മബന്ധത്തെയും വരച്ചുകാട്ടുന്നു. പിതാവും സംരക്ഷകനും സമാശംസകനുമായ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥത്തിലൂടെ ഈശോയിലേക്കു നമുക്കു വളരാം.
|