category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദേവാലയത്തില്‍ ഫാഷന്‍ ഷോ: പ്രതിഷേധം ശക്തമായതോടെ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പോര്‍ട്ടോ റിക്കോ അതിരൂപതയുടെ ഉറപ്പ്
Contentസാന്‍ ജുവാന്‍: അമേരിക്കന്‍ അധീനതയിലുള്ള കരീബിയന്‍ ദ്വീപായ പോര്‍ട്ടോ റിക്കോ (പുവര്‍ട്ടോ റിക്കോ) യിലെ സ്റ്റെല്ലാ മേരീസ് ദേവാലയത്തില്‍ ഒക്ടോബര്‍ അവസാനം നടത്തിയ ‘ഫാഷന്‍ ഷോ’ വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ ഇനിയൊരു ദേവാലയത്തിലും ഇത്തരം പ്രവര്‍ത്തി നടക്കുകയില്ലെന്ന് സാന്‍ ജുവാന്‍ ഡെ അതിരൂപതയുടെ ഉറപ്പ്. നവംബര്‍ 5ന് മെട്രോപ്പൊളിറ്റന്‍ മെത്രാപ്പോലീത്തയുടെ പ്രസ് ഓഫീസിന്റെ ചുമതല നിര്‍വഹിക്കുന്ന സാമുവല്‍ സോറോ അലോണ്‍സോയാണ് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയത്. ഇക്കാര്യത്തെ കുറിച്ച് ഇടവക തലത്തിലും രൂപതാ തലത്തിലും പല ചര്‍ച്ചകളും നടന്നുവെന്നും, ഇനി ഇത്തരമൊരു കാര്യം നടക്കുകയില്ലെന്നും അലോണ്‍സോയുടെ കത്തില്‍ പറയുന്നു. 2012-ല്‍ പോര്‍ട്ടോ റിക്കോയില്‍വെച്ച് കൊലചെയ്യപ്പെട്ട സ്റ്റെഫാനോ എന്ന യുവാവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ ‘സ്റ്റെഫാനോ ഫൗണ്ടേഷന്‍’ എന്ന സന്നദ്ധ സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ധനസമാഹരണാര്‍ത്ഥം നടത്തിയ ഫാഷന്‍ ഷോയാണ് വിവാദമായത്. ഡിസൈനര്‍ ബിയാ റോഡ്രിഗസ് സുവാരസിന്റെ നേതൃത്വത്തിലാണ് ദേവാലയത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തിക്കൊണ്ട് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ഇതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എന്ത് ധനസമാഹരണത്തിന്റെ പേരിലായാലും ഇത് സ്വീകാര്യമല്ല’ എന്ന് നിരവധി പേര്‍ പ്രതിഷേധം അറിയിച്ചുക്കൊണ്ട് പറഞ്ഞു.

A fashion pasarela at Stella Maris Church in San Juan, Puerto Rico. Regardless of purpose (supposedly to raise funds) this is unacceptable. pic.twitter.com/BQpY4YRAbh
— Trad ☩ Cath P. R. (@PRTrad1) October 24, 2021

ഇത്തരമൊരു പരിപാടിക്ക് പറ്റിയ വേദി ഇതല്ലായിരിന്നുവെന്നും ഇത് അപകീര്‍ത്തികരമാണെന്നും അന്നാ സ്ട്രൂങ്ങ് എന്ന ട്വിറ്റര്‍ ഉപയോക്താവ് വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. സാന്‍ ജുവാനില്‍ നിരവധി സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കെ ഒരു ദേവാലയത്തില്‍ തന്നെ ഇത് വേണമായിരുന്നോയെന്ന്‍ നിരവധി പേര്‍ ചോദ്യമുയര്‍ത്തി. വിശുദ്ധ സ്ഥലത്തിന്റെ പവിത്രതയേ സംബന്ധിച്ചു കാനോന്‍ നിയമം 1210നു വിരുദ്ധമായ പ്രവര്‍ത്തിയാണ് ദേവാലയത്തില്‍ അരങ്ങേറിയതെന്ന് മറ്റ് ചിലര്‍ പ്രസ്താവിച്ചു. ദേവാലയത്തില്‍ നടന്ന സംഭവത്തെ ചോദ്യം ചെയ്തുക്കൊണ്ട് വിശ്വാസികള്‍ അതിരൂപത നേതൃത്വത്തിന് നേരത്തെ കത്തയച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-06 14:00:00
Keywordsഷോ
Created Date2021-11-06 14:01:02