Contents

Displaying 17311-17320 of 25109 results.
Content: 17683
Category: 1
Sub Category:
Heading: കിഴക്കന്‍ ചൈനയില്‍ വീണ്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്തു: ഫലമില്ലാതെ വത്തിക്കാന്‍ കരാര്‍
Content: വിയന്ന: കിഴക്കന്‍ ചൈനയിലെ വെന്‍ചു രൂപതാ ബിഷപ് പീറ്റര്‍ ഷാവോ ചുമിനെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. 2011ല്‍ യോങ്ജിയ രൂപതയുടെ സഹായമെത്രാനായി നിയമിതനായ പീറ്റര്‍ ഷാവോ ചുമിന്‍ 2016ലാണ് വെന്‍ചുവിലെ മെത്രാനാകുന്നത്.ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് കത്തോലിക്കാസഭയില്‍നിന്നുള്ള ബിഷപ്പ് ചുമിന്‍ ഇത് ആറാം തവണയാണ് അറസ്റ്റിലാകുന്നത്. 2017ല്‍ ഏതാനും ആഴ്ചകള്‍ അദ്ദേഹത്തെ 'കാണാതായിരുന്നു.' ബിഷപ് ചുമിന്റെ അനുയായികളായ കത്തോലിക്കരെയും സര്‍ക്കാര്‍ പീഡിപ്പിക്കുന്നുണ്ട്. തന്റെ കപ്പേളയില്‍ വിശ്വാസികള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തിന് 27,000 യൂറോ പിഴയിട്ടിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനുമായി ചൈന മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉടന്പടി ഉണ്ടാക്കുകയും അത് 2020ല്‍ വീണ്ടും നീട്ടുകയും ചെയ്‌തെങ്കിലും രാജ്യത്തെ ക്രൈസ്തവ മതപീഡനത്തിന് കുറവുണ്ടായിട്ടില്ല. ഉടമ്പടിക്ക് ശേഷവും വത്തിക്കാന്റെ അംഗീകാരമുള്ള അധോസഭയ്ക്കു നേര്‍ക്കുള്ള അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-07-08:17:43.jpg
Keywords: ചൈന
Content: 17684
Category: 1
Sub Category:
Heading: കോവിഡ് 19 സേവനങ്ങള്‍ക്കിടെ ഇന്തോനേഷ്യയില്‍ മരണപ്പെട്ട സന്യസ്തരുടെ എണ്ണം 120 പിന്നിട്ടു
Content: ജക്കാര്‍ത്ത: തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഫ്രിയാര്‍മാരും, കന്യാസ്ത്രീകളും ഉള്‍പ്പടെ നൂറ്റിഇരുപതിലധികം സമര്‍പ്പിതര്‍ കോവിഡ് മൂലം മരണപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളില്‍ നിക്ഷിപ്തമായ അജപാലക ദൗത്യം നിര്‍വഹിക്കുന്നതിനിടയിലും, രോഗികള്‍ക്കും അല്ലാത്തവര്‍ക്കും വേണ്ട ആത്മീയ സേവനങ്ങള്‍ ചെയ്യുന്നതിനിടയിലുമാണ് ഇവര്‍ രോഗബാധിതരായത്. അജപാലക ശുശ്രൂഷയും, പ്രത്യാശയും പകരുവാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനായി ഇന്തോനേഷ്യയിലെ കത്തോലിക്ക സഭക്ക് വലിയ വില നല്‍കേണ്ടി വന്നുവെന്നു ഇന്തോനേഷ്യന്‍ മെത്രാന്‍ സമിതിയുടെ സെമിനാരികള്‍ക്ക് വേണ്ടിയുള്ള കമ്മീഷനിലെ ഫാ. ജോസഫ് ക്രിസ്റ്റാന്റോ സുരാട്ട്മാന്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ സമര്‍പ്പിതരുടെ കാര്യത്തിലും തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഒരു വൈദികനെ വാര്‍ത്തെടുക്കുവാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു. മൈനര്‍ സെമിനാരിയില്‍ ചേരുന്ന ഒരു ആണ്‍കുട്ടി 11 മുതല്‍ 14 വര്‍ഷങ്ങള്‍ എടുത്താണ് വൈദികനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടവരില്‍ സമര്‍പ്പിതരുടെ എണ്ണക്കൂടുതല്‍ ഇന്തോനേഷ്യയിലെ കത്തോലിക്കാ സഭക്ക് വലിയ നഷ്ടമാണെന്ന് ഇന്തോനേഷ്യന്‍ കത്തോലിക്കാ പോര്‍ട്ടലായ ‘സെസാവി.നെറ്റ്’ യുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക രൂപീകരണത്തിന് പുറമേ 1 വര്‍ഷത്തെ പോസ്റ്റുലന്‍സിയും, രണ്ടു വര്‍ഷത്തെ നോവിഷ്യെറ്റും ഉള്‍പ്പെടെ 3 വര്‍ഷങ്ങള്‍ കന്യാസ്ത്രീയാകുന്നതിന് എടുക്കേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാട്ടി. തങ്ങള്‍ ദൈവത്തിന്റെ കരങ്ങളിലാണെന്നും ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പോലെയുള്ള പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ ദൗത്യം തുടരുമെന്നും സന്യസ്തര്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-07-08:39:34.jpg
Keywords: സന്യസ്ത
Content: 17685
Category: 10
Sub Category:
Heading: ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധി ശാപമല്ല, അത് ജീവിത യാത്രയുടെ ഭാഗം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധി ശാപമല്ലായെന്നും പ്രത്യുത അത് ജീവിതയാത്രയുടെ ഒരു ഭാഗവും ഒരു അവസരവും ആണെന്നും സാക്ഷ്യമേകാൻ കഴിയുന്ന ദമ്പതികളെ ഇന്ന് ഏറെ ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. 'റെത്തുവായ്' എന്ന സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിൻറെ അറുനൂറോളം പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ച (06/11/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പ. ദമ്പതികൾ, നിരവധിയായ പ്രതിസന്ധിയില്‍ ഉഴലുകയോ വേർപരിയുകയോ ചെയ്യുന്ന അവസ്ഥ അഭിമുഖീകരിക്കുമ്പോൾ നല്കാൻ കഴിയുന്ന ഉത്തരം, സർവ്വോപരി, അവർക്ക് തുണയേകലാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. വ്യക്തികൾക്കുണ്ടാകുന്ന പ്രതിസന്ധി മുറിവിനു കാരണമാകുന്നു. അത് ഹൃദയത്തെയും ശരീരത്തെയും വ്രണപ്പെടുത്തുന്നു. ഇത്തരം മുറിവുകളിൽ നിന്ന് സൗഖ്യം നേടിയവർക്ക് മുറിവേറ്റ മറ്റു ദമ്പതികളെ സഹായിക്കാനാകുമെന്ന വസ്തുത പാപ്പ അനുസ്മരിച്ചു. കുടുംബ അജപാലനത്തിൽ സുപ്രധാനമാണ് പ്രതിസന്ധി, മുറിവ് എന്നീ പദങ്ങളോടു ചേർന്നു പോകുന്ന 'തുണയേകൽ' എന്ന പദം. തുണയേകുക എന്നതിനർത്ഥം പ്രതിസന്ധികളുടെ വേളകളിൽ അവർക്കൊപ്പം ആയിരിക്കുന്നതിന് സമയം ചിലവഴിക്കുക എന്നതാണ്. അതിന് പലപ്പോഴും ഏറെ സമയം വേണ്ടിവരും, ക്ഷമയും ആദരവും സന്നദ്ധതയും മറ്റും ആവശ്യമായി വരുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അമേരിക്കഭൂഖണ്ഡത്തിൽ വിവാഹജീവിതം ഗുരുതര പ്രതിസന്ധിയിലായ ഒരു കാലഘട്ടത്തിൽ, 1970-കളിൽ കനേഡിയന്‍ സ്വദേശികളായ ഏതാനും ദമ്പതികൾ തുടക്കം കുറിച്ച കൂടിക്കാഴ്ചയോടുകൂടി ക്രമേണ രൂപംകൊള്ളുകയും ഇതര ഭൂപ്രദേശങ്ങളിലേക്കു വ്യാപിക്കുകയും ചെയ്ത “പുന:സമാഗമം” എന്നർത്ഥം വരുന്ന “റെത്തുവായ്” എന്ന സംഘടന പ്രതിസന്ധിയിലാകുകയും, വിവാഹമോചനത്തിൻറെ വക്കിലെത്തുകയോ, വിവാഹമോചനം നടത്തുകയോ ചെയ്തവരും വീണ്ടും കൂടിച്ചേരാൻ ആഗ്രഹിക്കുന്നവരുമായ ദമ്പതികൾക്ക് സഹായം നല്കുന്നതിന് നിസ്തുലമായ സേവനമാണ് ഇവര്‍ തുടര്‍ന്നുവരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-07-20:11:29.jpg
Keywords: പാപ്പ
Content: 17686
Category: 22
Sub Category:
Heading: ജോസഫ്: ശിശുക്കളുടെ സംരക്ഷകൻ
Content: എല്ലാ വർഷവും നവംബർ ഏഴാം തീയതി ശിശുസംരക്ഷണദിനമായി ആചരിക്കുന്നു. "ശിശുക്കളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, വളർത്തുക " എന്നതാണ് 2021 ലെ ലോക ശിശു സംരക്ഷണദിന പ്രമേയം. ശിശുവായി ഈ ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ്റെ വളർത്തു പിതാവും സംരക്ഷകനും ആയിരുന്നല്ലോ യൗസേപ്പിതാവ്. ഈശോയുടെ ജനനം മുതൽ അവനെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അവനു വേണ്ടി അധ്വാനിക്കുന്നതിലും യാതൊരു പരിധിയും യൗസേപ്പിതാവ് വച്ചില്ല. മരണകകരമായ സാഹചര്യങ്ങളിൽ നിന്നു ശിശുവായ ഈശോയെ സംരക്ഷിക്കാൻ ക്ലേശങ്ങളും സഹനങ്ങളും അവൻ സ്വയം ഏറ്റെടുത്തു. ഈശോ ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു (ലൂക്കാ 2 : 52 ) എന്നു വിശുദ്ധ ഗ്രന്ഥത്തിൽ നാം വായിക്കുന്നു. അതിനു സാഹചര്യമൊരിക്കിയത് നസറത്തിലെ വളർത്തപ്പനായ യൗസേപ്പിതാവായിരുന്നു. തിരുകുടുംബത്തിൻ്റെ തലവൻ ശിശുക്കളുടെയും മദ്ധ്യസ്ഥനാണ്. ശിശുവായ ദൈവപുത്രനെ സംരക്ഷിക്കുകയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത യൗസേപ്പിതാവിൻ്റെ പിതൃ സംരക്ഷണത്തിന് എല്ലാ ശിശുക്കളയും നമുക്ക് ഭരമേല്പിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-11-07-20:16:20.jpg
Keywords: ജോസഫ്, യൗസേ
Content: 17687
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു
Content: കൊച്ചി: ന്യൂനപക്ഷ ആനുകൂല്യ വിഷയത്തില്‍ ഹൈക്കോടതി വിധി നടപ്പാക്കാത്തത്തിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിലും പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്നലെ വഞ്ചനാ ദിനം ആചരിച്ചു. ഭരണഘടനാപരമായ അവകാശങ്ങളും തുല്യ നീതിയും നിഷേധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയം വഞ്ചനാപരമാണെന്ന് സംഘടന പ്രസ്താവിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എല്ലാ രൂപതാ, ഇടവക സമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍, ധര്‍ണകള്‍, മുഖ്യമന്ത്രിക്ക് കത്തയയ്ക്കല്‍, ജനപ്രതിനിധികള്‍ക്ക് നിവേദനം സമര്‍പ്പിക്കല്‍ എന്നിവ നടത്തി. വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിര്‍വഹിച്ചു.
Image: /content_image/India/India-2021-11-08-08:45:07.jpg
Keywords: കോണ്‍
Content: 17688
Category: 18
Sub Category:
Heading: കൂട്ടിക്കലിനെ വീണ്ടും ചേര്‍ത്ത് പിടിച്ച് പാലാ രൂപത: 50 കുടുംബങ്ങള്‍ക്ക് കൂടി 10,000 വീതം വിതരണം ചെയ്തു
Content: കൂട്ടിക്കല്‍: പാലാ രൂപതയുടെ കൂട്ടിക്കല്‍ റിലീഫ് മിഷന്റെ അടിയന്തര സഹായമായി പതിനായിരം രൂപ വീതം അന്‍പതു കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇടവക പള്ളികളും പഞ്ചായത്ത് അധികൃതരും തയാറാക്കിയ അര്‍ഹരുടെ പട്ടികയിലുള്ളവര്‍ക്കാണു സഹായധനം നല്‍കിയത്. ഒന്നാം ഘട്ടത്തില്‍ അന്‍പതു പേര്‍ക്ക് സഹായം നല്‍കിയതിനു തുടര്‍ച്ചയായാണ് അന്‍പതു വീടുകള്‍ക്ക് സഹായധനം സമ്മാനിച്ചത്. പ്രകൃതി ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അഭിനന്ദനീയമാണെന്നും കൂട്ടിക്കലിന്റെ പുനര്‍നിര്‍മിതിക്ക് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ പാലാ രൂപത സജ്ജവും സന്നദ്ധമാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വീടുകള്‍ക്കു സ്ഥലം കണ്ടെത്തുന്നതിനും വീടുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും രൂപതയുടെ തുടര്‍ സഹായമുണ്ടാകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇടവക പള്ളികളും പഞ്ചായത്ത് അധികൃതരും തയാറാക്കിയ അര്‍ഹരുടെ പട്ടികയിലുള്ളവര്‍ക്കാണു സഹായധനം നല്‍കിയത്. കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി കൂട്ടിക്കല്‍ പ്രദേശം സന്ദര്‍ശിച്ചു. രൂപതകള്‍ ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ മഹത്തരമാണെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. മിഷന്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാല്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് രൂപത ഡയറക്ടര്‍ ഫാ.തോമസ് സിറിള്‍ തയ്യില്‍, ഫാ.തോമസ് ഇല്ലിമൂട്ടില്‍, ഫാ. മാത്യു വാഴചാരിക്കല്‍, ഫാ.ജോമോന്‍ മണലേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2021-11-08-09:13:38.jpg
Keywords: പാലാ
Content: 17689
Category: 1
Sub Category:
Heading: ശ്രീലങ്കക്കാരുടെ പ്രിയപ്പെട്ട സ്വാമിതാത്ത ഇനിയില്ല: ഫാ. അബേരത്നെയ്ക്കു കണ്ണീരോടെ വിട
Content: കൊളംബോ: ശ്രീലങ്കയിലെ ഏറ്റവും വലിയ അത്മായ അപ്പസ്തോലേറ്റ് രൂപീകരിച്ചതിന്റെ പേരില്‍ പ്രസിദ്ധനാകുകയും രാജ്യത്തെ സമൂഹം സ്നേഹപൂര്‍വ്വം സ്വാമി താത്താ എന്ന് വിളിക്കുകയും ചെയ്തിരുന്ന ഫാ. സിരി ഓസ്കാര്‍ അബേരത്നെ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അവശതകളെ തുടര്‍ന്നു നവംബര്‍ നാലിനായിരുന്നു അന്ത്യം. കൊളംബോ അതിരൂപതയില്‍ നിന്നും ആരംഭിച്ച് ചിലോ, കാണ്ടി, മാന്നാര്‍, ജാഫ്ന, രത്നപുര, കുരുനെഗാല എന്നീ രൂപതകളിലേക്ക് വ്യാപിച്ച ‘കിതുദാന പുബുദുവ’ (ക്രിസ്ത്യന്‍ ജനതയുടെ നവീകരണം) എന്ന സംഘടനക്ക് വേണ്ടി മൂന്നു ദശകത്തോളം തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഫാ. അബേരത്നെ. എണ്‍പതുകളിലെ സമരം, കണ്ടാലാമ, ഇരന്‍വിള പ്രകടനങ്ങള്‍ തുടങ്ങി ശ്രീലങ്കയില്‍ നടന്ന നിരവധി സാമൂഹിക പോരാട്ടങ്ങള്‍ക്ക് കാര്യമായ സംഭാവന നല്‍കിയിട്ടുള്ള ഫാ. അബേരത്നെയ്ക്കു രാജ്യത്തു വലിയ സ്ഥാനമാണ് ഉണ്ടായിരിന്നത്. മദുലുവാവേ ശോഭിത തേരായെ പോലെയുള്ള പ്രമുഖ ബുദ്ധിസ്റ്റ് സന്യാസിമാരുമായി മതപരമായ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് ഫാ. അബേരത്നെ. ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല മനുഷ്യാവകാശ ലംഘനകളും, പാരിസ്ഥിതിക പ്രശ്നങ്ങളും അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന്‍ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗാമിനി ഫെര്‍ണാണ്ടോ പറഞ്ഞു. ഫാ. അബേരത്നെ തുടങ്ങിവെച്ച പ്രസ്ഥാനം ഓസ്ട്രേലിയ, ഇറ്റലി, ഒമാന്‍, ലെബനോന്‍, ഇംഗ്ലണ്ട്, അബുദാബി തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതൊരു പരിപാടിയും നടത്തുന്നതിന് മുന്‍പ് ദൈവേഷ്ടം അറിയുവാന്‍ രാത്രിയും പകലുമില്ലാതെ പ്രാര്‍ത്ഥിച്ചിരുന്ന വ്യക്തിയായിരുന്നു ഫാ. അബേരത്നെ. ബീച്ചുകളിലും, തെങ്ങിന്‍തോപ്പുകളിലും ബൈബിള്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്ന കാര്യത്തിലും പ്രദേശവാസികള്‍ക്കിടയില്‍ ഫാ. അബേരത്നെ പ്രസിദ്ധനായിരുന്നു. അത്തരം ക്ലാസ്സുകള്‍ പലപ്പോഴും മെഴുകുതിരി വെട്ടത്തില്‍ രാത്രി വൈകിയായിരിന്നു അവസാനിച്ചുകൊണ്ടിരിന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-08-11:08:27.jpg
Keywords: ശ്രീലങ്ക
Content: 17690
Category: 1
Sub Category:
Heading: 35 കോടിയോളം വരുന്ന പീഡിത ക്രൈസ്തവര്‍ക്കായി പ്രാർത്ഥനാദിനം ആചരിച്ച് വിവിധ സംഘടനകൾ
Content: ന്യൂയോര്‍ക്ക്: ലോകമെമ്പാടും വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്ന 35 കോടിയോളം വരുന്ന ക്രൈസ്തവ സമൂഹത്തിനുവേണ്ടി ഇന്നലെ നവംബർ ഏഴാം തീയതി ഞായറാഴ്ച, വിവിധ ക്രൈസ്തവ സംഘടനകൾ പ്രാർത്ഥനാദിനമായി ആചരിച്ചു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്താനായി 1996ലാണ് വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് റിലീജിയസ് ലിബർട്ടി കമ്മീഷൻ നവംബർ മാസത്തെ പ്രാർത്ഥനാദിനത്തിന് തുടക്കമിടുന്നത്. തങ്ങളുടെ ക്രിസ്തുവിശ്വാസം പങ്കിടുന്ന, എന്നാൽ തങ്ങളുടെ അതേ സ്വാതന്ത്ര്യം ലഭിക്കാത്ത ആളുകളെ സ്മരിക്കാനാണ് അന്താരാഷ്ട്ര പ്രാർത്ഥനാദിനം സംഘടിപ്പിക്കുന്നതെന്ന് വേൾഡ് ഇവാഞ്ചലിക്കൽ അലയൻസിന്റെ റിലീജിയസ് ഫ്രീഡം അംബാസഡർ പദവി വഹിക്കുന്ന ഗോഡ്ഫ്രി യോഗരാജ ഏതാനും ദിവസങ്ങൾക്കു മുമ്പ് വ്യക്തമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ടായി നവംബർ മാസം പീഡിപ്പിക്കപ്പെടുന്ന സഹോദരീസഹോദരന്മാർക്കായി ആഗോളസഭ പ്രാർത്ഥനയിൽ ഒത്തുചേരാറുണ്ടെന്നും യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആക്രമിക്കപ്പെടുന്ന ഇടങ്ങളിലാണ് 30 കോടിയിൽ അധികം ആളുകൾ ജീവിക്കുന്നതെന്നും വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് സെക്രട്ടറി ജനറൽ തോമസ് ഷിർമാച്ചർ സ്മരിച്ചു. എന്നാൽ പീഡത ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 34 കോടിയിലധികമാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ പ്രസിഡന്റ് ഡേവിഡ് കറി ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് എന്ന മാധ്യമത്തോട് പറഞ്ഞു. ഉത്തര കൊറിയ പോലുള്ള സ്ഥലങ്ങളിൽ ബൈബിളുമായി പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷയോ, ഒരുപക്ഷേ മരണശിക്ഷ പോലുമോ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു ചില സ്ഥലങ്ങളിൽ ക്രൈസ്തവർ വിശ്വാസത്തെ പ്രതി അപമാനിക്കപ്പെടുന്നു. കൊറോണ വൈറസ് വ്യാപന നാളുകളിൽ ഇന്ത്യ, മ്യാന്മാർ, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ ക്രൈസ്തവർക്ക് അടിസ്ഥാന സഹായങ്ങൾ പോലും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ക്രൈസ്തവര്‍ അതിരൂക്ഷമായി പീഡനമേൽക്കുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്ന വേൾഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. സ്വേച്ഛാധിപത്യ സർക്കാരുകളും, ഇസ്ലാമിക തീവ്രവാദികളും ഉള്ള രാജ്യങ്ങളിലാണ് മതസ്വാതന്ത്ര്യം പ്രതിസന്ധി അഭിമുഖീകരിക്കുന്നതെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ക്രൈസ്തവ സന്നദ്ധ സംഘടനയുടെ പബ്ലിക് അഫേഴ്സ് ആൻഡ് റിലീജിയസ് ഫ്രീഡം അധ്യക്ഷ പദവി വഹിക്കുന്ന മാർക്ക് റീഡിമാൻ വിശദീകരിച്ചു. തങ്ങളുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നവരെ ആക്രമിക്കുന്ന ഇസ്ളാമിക തീവ്രവാദി സംഘടനകൾ ആഫ്രിക്കയിൽ ശക്തിപ്രാപിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യയിലെ ചില ഹൈന്ദവ, ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധിയും ആശങ്ക ഉളവാക്കുന്നതാണെന്ന് റീഡിമാൻ അഭിപ്രായപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-08-12:23:44.jpg
Keywords: പീഡിത
Content: 17691
Category: 14
Sub Category:
Heading: കടലിനടിയിലെ വിശുദ്ധ പാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
Content: ഗര്‍ഗാനോ: ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമയുടെ ചിത്രങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പര്‍വ്വതത്തിന് സമീപമുള്ള തീരപ്രദേശത്തുള്ള ചെറു ദ്വീപ്‌ സമൂഹമായ ട്രെമിറ്റി ദ്വീപിലെ തീരപ്രദേശത്തിന് സമീപം 14 മീറ്റര്‍ താഴെ കടലിനടിത്തട്ടില്‍ 80 സെന്റീമീറ്ററുള്ള ഒരു അടിത്തറയിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ “അഗാധതയിലെ അത്ഭുതം” എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര സൃഷ്ടി മിമ്മോ നോര്‍ഷ്യ എന്ന ശില്‍പ്പിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 'ഫ്രാൻസെസ്കോ ഫോർജിയോൺ' എന്ന ഫേസ്ബുക്ക് പേജില്‍ അടുത്ത നാളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ മറ്റ് നവമാധ്യമങ്ങളിലെ പേജുകളും ഏറ്റെടുത്തതോടെയാണ് ചിത്രം ഒരിടവേളയ്ക്ക് ശേഷം വീണ്ടും തരംഗമായി മാറിയിരിക്കുന്നത്. പ്രതിമയുടെ വലുപ്പത്തിനും, മനോഹാരിതക്കും പുറമേ, കടലിനടിയില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്യവും ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. വിശുദ്ധന്റെ എളിമയേയും, ലാളിത്യത്തേയും അനുസ്മരിപ്പിക്കും വിധമുള്ള കുരിശുമാലയും ധരിച്ച്, ആത്മീയതയുടെ അടിസ്ഥാനമായ വിശുദ്ധി, സമാധാനം, സ്നേഹം, കാരുണ്യം എന്നിവയുടെ സ്ഫുരണമെന്നോണം ഏകാന്തതയില്‍ ധ്യാനാത്മകമായി കൈകള്‍ വിരിച്ചു നില്‍ക്കുന്ന വിധത്തിലാണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്.

1998-ല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 3-നായിരുന്നു പ്രതിമ സ്ഥാപിച്ചത്. വിശുദ്ധ പാദ്രെ പിയോ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച ഗര്‍ഗാനോ പ്രദേശത്ത് ജനിച്ചു വളര്‍ന്ന മിമ്മോ നോര്‍ഷ്യയുടെ ഒരു സ്വപ്നമായിരുന്നു ഈ കലാസൃഷ്ടിയുടെ പൂര്‍ത്തീകരണം. വിശുദ്ധ പാദ്രെ പിയോ, കടല്‍, ഗര്‍ഗാനോ പര്‍വ്വതം, ട്രെമിറ്റി ദ്വീപ്‌ തുടങ്ങിയവയോട് തനിക്കൊരു പ്രത്യേക ഇഷ്ടം തന്നെയുണ്ടെന്നും “അഗാധതയിലെ അത്ഭുതം” എന്ന ഈ സൃഷ്ടി ചെറുപ്പം മുതലുള്ള തന്റെ സ്വപ്നമായിരുന്നെന്ന്‍ നോര്‍ഷ്യ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കടലിനടിയില്‍ വിശുദ്ധരുടെ പ്രതിമകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണയായി മാറിയിരിക്കുകയാണ്. പ്രോട്ടോഫിനോയില്‍ ‘അഗാധതയിലെ ക്രിസ്തു’, ടാരന്‍ന്റോവില്‍ ‘ക്രൈസ്റ്റ് ഓഫ് ദി സീ’ എന്നീ രൂപങ്ങളും കടലിന്റെ അടിത്തട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. പോര്‍ട്ടോഫിനോയിലെ പ്രതിമ വാര്‍ക്കുവാന്‍ ഉപയോഗിച്ച മോള്‍ഡ് അമേരിക്കയില്‍ കൊണ്ടു വന്ന്‍ നിര്‍മ്മിച്ച ഒരു പ്രതിമ ഫ്ലോറിഡ തീരത്തും സ്ഥാപിച്ചിട്ടുണ്ട്. ഡൈവേഴ്സിന് മാത്രമാണ് ഈ പ്രതിമകള്‍ കാണുവാന്‍ കഴിയുകയുള്ളൂ എന്നതാണ് വാസ്തവമെങ്കിലും ആത്മീയതലത്തില്‍ നോക്കുമ്പോള്‍ ദൈവം എല്ലായിടത്തും സന്നിഹിതനാണ് എന്ന പരമമായ സത്യത്തേയാണ് ഈ രൂപങ്ങള്‍ പ്രതിനിധീകരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-08-15:57:28.jpg
Keywords: കടല്‍
Content: 17692
Category: 1
Sub Category:
Heading: ബുർക്കിനാ ഫാസോയില്‍ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി: 147 ക്രൈസ്തവർ പലായനം ചെയ്തു
Content: ഔഗഡോഗോ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയില്‍ തീവ്ര ഇസ്ലാമികവാദികൾ ക്രൈസ്തവരെ വേട്ടയാടുന്നത് സംബന്ധിച്ച റിപ്പോർട്ടുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. നൈജറിന്റെ അതിർത്തിയിലുള്ള രണ്ട് ഗ്രാമങ്ങളിൽ നിന്ന് എട്ടു ഗർഭിണികളും, കുട്ടികളും ഉൾപ്പെടെ 147 ക്രൈസ്തവർ സാഹലിന്റെ തലസ്ഥാനമായ ഡോറിയിലേയ്ക്ക് ഇസ്ലാമിക തീവ്രവാദികളെ ഭയപ്പെട്ട് ഒക്ടോബർ അവസാനം പലായനം ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവർക്ക് അഭയം നൽകുന്ന ആളുകളെയും തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നുണ്ട്. തങ്ങളുടെ ഉറ്റവരിൽ ചിലർ ഇപ്പോഴും ഗ്രാമങ്ങളിൽ ജീവിക്കുന്നുണ്ടെന്നും, അവരുടെ സ്ഥിതി എന്താകും എന്നോർത്ത് ആശങ്കയുണ്ടെന്നും പലായനം ചെയ്ത ക്രൈസ്തവരിൽ ഒരാൾ സംഘടനയോട് വെളിപ്പെടുത്തി. തീവ്രവാദികൾ ഗ്രാമങ്ങളിൽ പ്രവേശിച്ച് കന്നുകാലികളുടെ എണ്ണത്തിനനുസരിച്ച് കരം നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും, ഇസ്ലാം മതസ്ഥരെ ഒഴിവാക്കി ക്രൈസ്തവരെ കൊലചെയ്യാൻ ആളുകളുടെ മതം ചോദിച്ചുവെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യമെമ്പാടും അക്രമങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കൊലപാതകങ്ങളും നടക്കുന്നുണ്ടെന്ന് ഡോറിയിലെ മെത്രാനായ ലോറന്റ് ബിർഫുറേ ഡാബിറേ സംഘടനയോട് പറഞ്ഞു. തങ്ങൾക്ക് തോന്നുന്നതനുസരിച്ച് ആളുകളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയാണ്. ഇതിൽ ചിലരെ അവർ വധിക്കുകയും, ചിലരെ വെറുതെ വിടുകയും ചെയ്യുന്നു. ഒക്ടോബർ 31നു ഡോറിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വാഹനങ്ങൾ തീവ്രവാദികൾ തടഞ്ഞിട്ട കാര്യവും അദ്ദേഹം വിവരിച്ചു. രാജ്യത്തെ മെത്രാൻ സമിതി അധ്യക്ഷൻ കൂടിയായ ബിഷപ്പ് ലോറന്റ് ബിർഫുറേയുടെ രൂപതയിൽ 2018ൽ എന്നും 2019 ലേക്ക് എത്തിയപ്പോൾ 250% അക്രമ സംഭവങ്ങളാണ് വർധിച്ചത്. ഇപ്പോഴത്തെ വിഷമകരമായ അവസ്ഥയെ അതിജീവിക്കാൻ പ്രാർത്ഥനയ്ക്ക് മെത്രാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വൈദികർക്കും, സന്യസ്തർക്കും, അൽമായർക്കും വേണ്ടി 28 പദ്ധതികള്‍ ഡോറി രൂപതയിൽ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നടപ്പിലാക്കിയിരിന്നു. രാജ്യത്തു ഇതിന് മുന്‍പും നിരവധി തവണ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു ക്രൈസ്തവര്‍ പലായനം ചെയ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-08-17:37:24.jpg
Keywords: തീവ്രവാ, ബുർക്കി