category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശ്രീലങ്കക്കാരുടെ പ്രിയപ്പെട്ട സ്വാമിതാത്ത ഇനിയില്ല: ഫാ. അബേരത്നെയ്ക്കു കണ്ണീരോടെ വിട
Contentകൊളംബോ: ശ്രീലങ്കയിലെ ഏറ്റവും വലിയ അത്മായ അപ്പസ്തോലേറ്റ് രൂപീകരിച്ചതിന്റെ പേരില്‍ പ്രസിദ്ധനാകുകയും രാജ്യത്തെ സമൂഹം സ്നേഹപൂര്‍വ്വം സ്വാമി താത്താ എന്ന് വിളിക്കുകയും ചെയ്തിരുന്ന ഫാ. സിരി ഓസ്കാര്‍ അബേരത്നെ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അവശതകളെ തുടര്‍ന്നു നവംബര്‍ നാലിനായിരുന്നു അന്ത്യം. കൊളംബോ അതിരൂപതയില്‍ നിന്നും ആരംഭിച്ച് ചിലോ, കാണ്ടി, മാന്നാര്‍, ജാഫ്ന, രത്നപുര, കുരുനെഗാല എന്നീ രൂപതകളിലേക്ക് വ്യാപിച്ച ‘കിതുദാന പുബുദുവ’ (ക്രിസ്ത്യന്‍ ജനതയുടെ നവീകരണം) എന്ന സംഘടനക്ക് വേണ്ടി മൂന്നു ദശകത്തോളം തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഫാ. അബേരത്നെ. എണ്‍പതുകളിലെ സമരം, കണ്ടാലാമ, ഇരന്‍വിള പ്രകടനങ്ങള്‍ തുടങ്ങി ശ്രീലങ്കയില്‍ നടന്ന നിരവധി സാമൂഹിക പോരാട്ടങ്ങള്‍ക്ക് കാര്യമായ സംഭാവന നല്‍കിയിട്ടുള്ള ഫാ. അബേരത്നെയ്ക്കു രാജ്യത്തു വലിയ സ്ഥാനമാണ് ഉണ്ടായിരിന്നത്. മദുലുവാവേ ശോഭിത തേരായെ പോലെയുള്ള പ്രമുഖ ബുദ്ധിസ്റ്റ് സന്യാസിമാരുമായി മതപരമായ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് ഫാ. അബേരത്നെ. ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല മനുഷ്യാവകാശ ലംഘനകളും, പാരിസ്ഥിതിക പ്രശ്നങ്ങളും അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന്‍ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗാമിനി ഫെര്‍ണാണ്ടോ പറഞ്ഞു. ഫാ. അബേരത്നെ തുടങ്ങിവെച്ച പ്രസ്ഥാനം ഓസ്ട്രേലിയ, ഇറ്റലി, ഒമാന്‍, ലെബനോന്‍, ഇംഗ്ലണ്ട്, അബുദാബി തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതൊരു പരിപാടിയും നടത്തുന്നതിന് മുന്‍പ് ദൈവേഷ്ടം അറിയുവാന്‍ രാത്രിയും പകലുമില്ലാതെ പ്രാര്‍ത്ഥിച്ചിരുന്ന വ്യക്തിയായിരുന്നു ഫാ. അബേരത്നെ. ബീച്ചുകളിലും, തെങ്ങിന്‍തോപ്പുകളിലും ബൈബിള്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്ന കാര്യത്തിലും പ്രദേശവാസികള്‍ക്കിടയില്‍ ഫാ. അബേരത്നെ പ്രസിദ്ധനായിരുന്നു. അത്തരം ക്ലാസ്സുകള്‍ പലപ്പോഴും മെഴുകുതിരി വെട്ടത്തില്‍ രാത്രി വൈകിയായിരിന്നു അവസാനിച്ചുകൊണ്ടിരിന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-08 11:07:00
Keywordsശ്രീലങ്ക
Created Date2021-11-08 11:08:27