Contents
Displaying 17331-17340 of 25107 results.
Content:
17703
Category: 18
Sub Category:
Heading: പാവപ്പെട്ടവരുടെ വക്കീല്‍ സിസ്റ്റര്‍ അഡ്വ. ജോസിയയ്ക്കു മൂന്നാം റാങ്ക്
Content: തൊടുപുഴ: ചോദിക്കാനും പറയാനും ആരോരുമില്ലാത്തവര്‍ക്കും കോടതിയും നിയമവും വശവും അറിയാതെ പതറുന്ന പാവങ്ങള്‍ക്കും ഇടയില്‍ സൗജന്യ സേവനം നൽകികൊണ്ടു നേരത്തെ മാധ്യമ ശ്രദ്ധനേടിയ അഡ്വ. സിസ്റ്റര്‍ ജോസിയ എസ്ഡി വീണ്ടും സഭയ്ക്കു അഭിമാനമാകുന്നു. കേരള യൂണിവേഴ്‌സിറ്റിയിൽ മൂന്നാം റാങ്കുകൂടി നേടിക്കൊണ്ടാണ് തിരുവനന്തപുരം ലോ കോളേജിൽ നിന്നും സി. അഡ്വ. ജോസിയ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കിയിരിക്കുന്നത്. തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സി. ജോസിയ. ആദിവാസിമേഖലയിലും ഭിന്നശേഷിക്കാരുടെ ഇടയിലും നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സിസ്‌റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സഭയിലെ അംഗമാണ് ഈ സന്യസ്ഥ അഭിഭാഷക. കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍, പ്രോവിൻസിലെ ഏക അഡ്വക്കേറ്റാണെന്നതും ശ്രദ്ധേയമാണ്. സഭാവസ്ത്രം സ്വീകരിച്ചിട്ടു 16 വര്‍ഷമായ സിസ്റ്റര്‍ അഭിഭാഷകയായിട്ടു നാലു വര്‍ഷമായി. തിരുവനന്തപുരം ലോ അക്കാദമിയില്‍ തന്നെയായിരിന്നു ബിരുദ പഠനവും. മുട്ടം ജില്ലാ കോടതിയിലാണ് സിസ്റ്റര്‍ അഡ്വ. ജോസിയ നിലവില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നത്. : #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-10-06:16:50.jpg
Keywords: അഭിഭാ

17704
Category: 10
Sub Category:
Heading: ജോണ്‍ പോള്‍ II റെസ്ക്യൂവര്‍ ഇടപെടലില്‍ ഭ്രൂണഹത്യയില്‍ നിന്നും രക്ഷപ്പെടുത്തിയ 14 ശിശുക്കള്‍ക്ക് ജ്ഞാനസ്നാനം
Content: മാഡ്രിഡ്: ഗര്‍ഭിണികളായ സ്ത്രീകളെ സഹായിച്ചുക്കൊണ്ടിരിക്കുന്ന കത്തോലിക്ക സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനയായ ‘ജോണ്‍ പോള്‍ II റെസ്ക്യൂവര്‍ അസോസിയേഷന്‍’ അംഗങ്ങളുടെ ഇടപെടല്‍ വഴി ഭ്രൂണഹത്യയില്‍ നിന്നും രക്ഷപ്പെടുത്തിയ 14 ശിശുക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കി. സ്പാനിഷ് രൂപതയായ അല്‍ക്കാലാ ഡെ ഹെനാരെസിലെ മെത്രാനായ അന്റോണിയോ റെയിഗ് പ്ലായാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കിയത്. ഗര്‍ഭഛിദ്ര അനുകൂലികളുടെ ചതിയില്‍പ്പെട്ട് ഭ്രൂണഹത്യ ചെയ്തു തങ്ങളുടെ കുട്ടികളെ കൊല്ലുന്നത് മാത്രമല്ല വേറെയും മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് ഗര്‍ഭിണികളെ ബോധ്യപ്പെടുത്തുകയാണ് ജോണ്‍ പോള്‍ റെസ്ക്യൂവര്‍ അസോസിയേഷന്റെ പ്രധാന കര്‍മ്മപരിപാടി. ഇവരുടെ സഹായം കൊണ്ട് ഗര്‍ഭഛിദ്രത്തില്‍ നിന്നും തലനാരിഴക്ക് പിന്മാറിയ മാര്‍ത്ത, അനാ, മരിയാന എന്നീ വനിതകളുടെ അനുഭവ സാക്ഷ്യങ്ങള്‍ സംഘടനയുടെ വെബ്സൈറ്റില്‍ വിവരിക്കുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ ഗര്‍ഭിണിയായ മാര്‍ത്തയെ നിരവധി പേരാണ് അബോര്‍ഷന് നിര്‍ബന്ധിച്ചത്. ആശയകുഴപ്പത്തിലായ മാര്‍ത്ത ടെലിഫോണിലൂടെ ജോണ്‍ പോള്‍ റെസ്ക്യൂവര്‍ അസോസിയേഷന്റെ അംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. അവരുടെ സംസാരം കേട്ട താന്‍ കരഞ്ഞുപോയെന്നാണ് മാര്‍ത്തയുടെ സാക്ഷ്യത്തില്‍ പറയുന്നത്. അബോര്‍ഷനെ കുറിച്ചുള്ള ചിന്തപോലും തന്റെ സമാധാനം നശിപ്പിച്ചുവെന്ന് പറഞ്ഞ മാര്‍ത്ത ഇപ്പോള്‍ താന്‍ സമാധാനത്തിലാണെന്നും പറയുന്നു. തന്റെ അഞ്ചാമത്തെ മകള്‍ ഉദരത്തിലായിരിക്കേ ഭ്രൂണഹത്യ ചെയ്യുവാന്‍ തീരുമാനിച്ചിരുന്നവളായിരുന്നു അന്ന. എന്നാല്‍ ജോണ്‍ പോള്‍ റെസ്ക്യൂവര്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഇടപെടല്‍ മൂലം അവള്‍ തന്റെ തീരുമാനം മാറ്റുകയായിരുന്നു. അബോര്‍ഷന് ക്ലിനിക്കിലേക്ക് പോകുന്ന വഴിക്ക് തന്റെ അപ്പോയിന്റ്മെന്റിന് വെറും 10 മിനിറ്റ് മുന്‍പ് മാത്രമാണ് മരിയാന അസോസിയേഷന്‍ അംഗമായ റെസ്ക്യൂവറെ കണ്ടുമുട്ടുന്നത്. അബോര്‍ഷന് തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ പങ്കാളി തന്നെ ഉപേക്ഷിച്ച കാര്യവും, സ്വന്തം സഹോദരി തന്നെ കയ്യൊഴിഞ്ഞ കാര്യവും മരിയാന പറഞ്ഞു. പാബ്ലോ സാന്റിയാഗോ എന്ന ആ റെസ്ക്യൂവറിന്റെ ഉപദേശമാണ് മരിയാനക്കും കുഞ്ഞിനും രക്ഷയായത്. ഇതേ പേര് തന്നെയാണ് അവള്‍ തന്റെ മകനും നല്കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-11-10-07:49:11.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍ഷ

17705
Category: 1
Sub Category:
Heading: മതപീഡനം രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണം: സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍
Content: വാഷിംഗ്ടണ്‍ ഡിസി: ഏറ്റവും രൂക്ഷമായ മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ (കൺട്രീസ് ഓഫ് പർട്ടികുലർ കൺസേൺ) ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ. അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മതപീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഏതെല്ലാം രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ മാസം തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയെ കൂടാതെ റഷ്യ, സിറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തണമന്നാണ് മതസ്വാതന്ത്ര്യ കമ്മീഷൻ ആവശ്യപ്പെടുന്നത്. കമ്മീഷന്റെ വിദഗ്ധ സമിതിയാണ് വിഷയത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ഉപദേശം നൽകുന്നത്. പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ഉപരോധമടക്കമുള്ള പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടതായി വരും. അഫ്ഗാനിസ്ഥാൻ, അൽജീരിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളെ സ്പെഷ്യൽ വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നുളള ആവശ്യവും വിദഗ്ധസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. 2020ലും അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ മുന്നോട്ടുവച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ പേര് ഉണ്ടായിരുന്നു. എന്നാൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതിനെ അടിസ്ഥാനപ്പെടുത്തി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മുന്നോട്ടു വച്ച ആവശ്യം പിൻവലിക്കാൻ മതസ്വാതന്ത്ര്യ കമ്മീഷന് മേൽ വലിയ സമ്മർദ്ദമുണ്ടായി. വാഷിംഗ്ടണിലുളള തങ്ങളുടെ പ്രതിനിധികളെ ഉപയോഗിച്ച് സംഘടനയുടെ മേൽ ഇന്ത്യൻ സർക്കാർ സമ്മര്‍ദ്ധം ചെലുത്തിയതിൽ ആശങ്കയുണ്ടെന്ന് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് അധ്യക്ഷൻ ജോൺ പ്രഭുദോസ് ഏപ്രിൽ മാസം നടന്ന ഒരു പാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. ഭാരതത്തില്‍ ബിജെപി സർക്കാർ അധികാരത്തിലേറിയത് മുതൽ ക്രൈസ്തവർക്കെതിരെയുളള അക്രമസംഭവങ്ങളിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായി: മാറിയിരിന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ ലോക രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പൺ ഡോർസ് സംഘടനയുടെ പട്ടികയില്‍ ഇന്ത്യയെ പത്താം സ്ഥാനത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2021-11-10-08:10:17.jpg
Keywords: കമ്മീ, മതസ്വാത

17706
Category: 1
Sub Category:
Heading: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന ബില്‍ തള്ളിയ നടപടി: വ്യാപക പ്രതിഷേധ പരിപാടിയുമായി പാക്ക് ക്രൈസ്തവര്‍
Content: കറാച്ചി: തട്ടിക്കൊണ്ടുപോകലിന്റേയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റേയും ഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ബില്‍ തള്ളിയതിനെതിരെ രാജ്യത്തെ ക്രൈസ്തവര്‍ വന്‍ പ്രതിഷേധത്തിലേക്ക്. കഴിഞ്ഞ ദിവസം കറാച്ചി പ്രസ്സ് ക്ലബ്ബിന് മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നിരവധി ക്രൈസ്തവര്‍ പങ്കെടുത്തു. നവംബര്‍ 13ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുവാന്‍ മതന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വിവിധ സംഘടനകള്‍ പദ്ധതിയിട്ടിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ മനുഷ്യാവകാശ മന്ത്രാലയം തയ്യാറാക്കിയ ബില്‍ ഇസ്ലാമികമല്ലെന്ന് പറഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പാര്‍ലമെന്ററി കമ്മീഷന്‍ തള്ളിയത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട ബില്‍ തള്ളിയ നടപടി മനുഷ്യാവകാശ ലംഘനം തന്നെയാണെന്നും, പൗരന്‍മാരെ പ്രത്യേകിച്ച് സ്ത്രീകളേയും പെണ്‍കുട്ടികളേയും സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്നും പ്രസ്സ് ക്ലബ്ബിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ കറാച്ചിയില്‍ നിന്നുള്ള കത്തോലിക്ക അഭിഭാഷകനായ തബാസ്സും യൂസഫ് പറഞ്ഞു. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഒരു നിയമം നിലവിലുണ്ടെന്നും, എന്നാല്‍ തന്റെ പ്രായത്തേക്കാളും മൂന്നിരട്ടിയോ നാലിരട്ടിയോ പ്രായമുള്ള ആളെ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിതരായി തീരുന്ന മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ കാര്യം വരുമ്പോള്‍ ഈ നിയമം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ അടിസ്ഥാന അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ക്രിസ്ത്യന്‍ നാഷണല്‍ പാര്‍ട്ടിയുടെ പ്രസിഡന്റായ ഷാബിര്‍ ഷഫാക്കത്ത് പറഞ്ഞു. മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന അമുസ്ലീം, മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റിനായി താമസിക്കുന്ന സ്ഥലത്തുള്ള ജഡ്ജിക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നും, അപേക്ഷ സ്വീകരിച്ച് 7 ദിവസങ്ങള്‍ക്കുള്ളില്‍ ജഡ്ജി ആ വ്യക്തിയുമായി കൂടിക്കാഴ്ച നടത്തണമെന്നുമാണ് നിര്‍ദ്ദേശിക്കപ്പെട്ട ബില്ലില്‍ പറഞ്ഞിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്നും, ഈ കുറ്റത്തിന് 5 മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും, ഏറ്റവും ചുരുങ്ങിയത് 1,00,000 പാക്കിസ്ഥാനി റുപ്പീ പിഴയും ലഭിക്കാവുന്നതാണെന്നും, നിര്‍ബന്ധിത വിവാഹം നടത്തികൊടുക്കുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് ഏറ്റവും ചുരുങ്ങിയത് 3 വര്‍ഷത്തെ തടവും, 1,00,000 റുപ്പീ പിഴയും ലഭിക്കാവുന്നതാണെന്നും ബില്ലില്‍ പറയുന്നു. ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ചൂഷണത്തില്‍ നിന്ന് മോചനം നേടുവാന്‍ സഹായകരമായ ബില്ല് തള്ളിക്കളഞ്ഞതില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കനക്കുവാനാണ് സാധ്യത. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-10-08:32:29.jpg
Keywords: പാക്ക

17707
Category: 22
Sub Category:
Heading: ജീവന്റെ കാവൽക്കാരനായ യൗസേപ്പിതാവിനോടുള്ള ലുത്തിനിയ
Content: ജീവന്റെ കാവൽക്കാരനായ യൗസേപ്പിതാവിനോടുള്ള ജീവനു വേണ്ടിയുള്ള മനോഹരമായ ഒരു പ്രാർത്ഥനയാണ് ഈ ലുത്തിനിയ. നല്ലവനായ വിശുദ്ധ യൗസേപ്പിതാവ... (മറുപടി: ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. ) പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഭർത്താവേ... ദൈവമാതാവിന്റെ സംരക്ഷകനേ... വിശ്വസ്തനായ ജീവിത പങ്കാളിയേ... നല്ല തൊഴിലാളിയേ... നല്ലവനും മാന്യനുമായ മനുഷ്യനേ... വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മനുഷ്യനേ... അനുകമ്പയും പരസ്നേനേഹവും നിറഞ്ഞ മനുഷ്യനേ... സ്നേഹം നിറഞ്ഞ മനുഷ്യനേ... ഈശോമിശിഹായുടെ പിതാവേ... ഉണ്ണീശോയുടെ കാവൽക്കാരനേ... പുണ്യത്തിൻ്റെ അധ്യാപകനേ... ക്ഷമയുടെ മാതൃകയേ... ദയയുടെ മാതൃകയേ... സ്നേഹം നിറഞ്ഞ പിതാവേ... കാരുണ്യം നിറഞ്ഞ പിതാവേ... പരിശുദ്ധിയുടെ ഉദാഹരണമേ... വിവാഹിതരാകാത്ത പിതാക്കന്മാർക്കു വേണ്ടി... #{blue->none->b->മറുപടി: }# ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഭയപ്പെടുന്നവർക്കുവേണ്ടി... നിശായുടെ പ്രലോഭനത്തിൽ അകപ്പെട്ടവർക്കു വേണ്ടി.... തിന്മയുടെ പ്രലോഭനത്തിൽ അകപ്പെട്ടവർക്കു വേണ്ടി... അനാഥർക്കും അഭയാർത്ഥികൾക്കും വേണ്ടി... മരണകരമായ രോഗങ്ങളിൽ ആയിരിക്കുന്നവർക്കു വേണ്ടി... അവരുടെ മരണമണിക്കൂറിൽ... ഡോക്ടർമാർക്കും നേഴ്സുമാർക്കും വേണ്ടി... മരണംകാത്തു കിടക്കുന്നവർക്കു വേണ്ടി... വൃദ്ധർക്കും എകാന്തവാസികൾക്കും വേണ്ടി... സത്യത്തിനും നീതിക്കും വേണ്ടി.. നിയമ പാലർക്കും ന്യായാധിപന്മാർക്കും വേണ്ടി... രാഷ്ടീയ പ്രവർത്തകർക്കു ജീവനു വേണ്ടി ജോലി ചെയ്യുന്ന എല്ലാവർക്കും വേണ്ടിയും... #{blue->none->b->പ്രാർത്ഥന }# നല്ലവനായ വിശുദ്ധ യൗസേപ്പിതാവേ, നിന്റെ വിശ്വസ്ത സ്നേഹം ദൈവമാതാവിനെയും അവളുടെ പുത്രനായ ഈശോയെയും പരിപാലിച്ചുവല്ലോ. നിൻ്റെ പിതൃതുല്യമായ പരിചരണം എല്ലാ സൃഷ്ടികൾക്കും മുമ്പുള്ളവനെ പക്വതയിലേക്ക് നയിച്ചു. നിൻ്റെ മധ്യസ്ഥതയിലൂടെ, ദൈവം എല്ലാ മനുഷ്യജീവനെയും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ നയിക്കുകയും സംരക്ഷിക്കുകയും സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ ഞങ്ങളെ നയിക്കുകയും ചെയ്യട്ടെ. നല്ല വിശുദ്ധ യൗസേപ്പിതാവേ ഈശോയോടു ചേർന്ന് പിതാവായ ദൈവത്തെ നിത്യം സ്തുതിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ആമ്മേൻ
Image: /content_image/SeasonalReflections/SeasonalReflections-2021-11-10-08:51:48.jpg
Keywords: ജോസഫ്, യൗസേ

17708
Category: 18
Sub Category:
Heading: ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: ആത്മീയാഹ്ലാദത്തില്‍ കൊച്ചി രൂപത
Content: കൊച്ചി: ഭാരതീയനായ അല്മായന്‍ ആദ്യമായി സാര്‍വത്രികസഭയിലെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുമ്പോള്‍, ചരിത്രസ്മൃതികളുടെ നാള്‍വഴിപ്പെരുമയില്‍ കൊച്ചി രൂപത സവിശേഷമായ ആത്മീയാഹ്ലാദത്തില്‍. വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്ന ദേവസഹായം പിള്ള ജനിച്ച നാഗര്‍കോവില്‍ നട്ടാലം, ജ്ഞാനസ്നാനം സ്വീകരിച്ച വടക്കന്‍കുളം ഗ്രാമങ്ങള്‍ അന്ന് പഴയ വിശാലമായ കൊച്ചി രൂപതയുടെ ഭാഗമായിരുന്നു. 1557ല്‍ സ്ഥാപിതമായ കൊച്ചി രൂപത, ഏറെക്കാലം ഭൂമിശാസ്ത്രപരമായി കേരളവും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളും പിന്നിട്ടു വിശാലമായിരുന്നു. പടിഞ്ഞാറു മലബാര്‍ തീരം മുതല്‍, കിഴക്ക് ചോളമണ്ഡല തീരവും മദ്രാസിന്റെ സമീപപ്രദേശങ്ങളും അതിലുള്‍പ്പെട്ടു. മധുര, കര്‍ണാടക, ശ്രീലങ്ക (സിലോണ്‍), ബര്‍മ എന്നിവയെല്ലാം പഴയ കൊച്ചി രൂപതയിലാണ് ഉള്‍പ്പെട്ടിരുന്നത്. തിരുവിതാംകൂറില്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠ പിള്ള (ദേവസഹായം പിള്ള) 1748ല്‍ ഈശോസഭാ വൈദികനായ ഫാ. ബൂത്ത്വരി ഇറ്റാലൂസില്നിിന്നാണു ജ്ഞാനസ്നാനം സ്വീകരിച്ചത്. ഭാരതത്തിലെ വിശ്വാസസംബന്ധമായ കാര്യങ്ങളുടെ ഏകോപനം പോര്‍ച്ചുഗീസ് മെത്രാന്മാരുടെ മേല്‍നോട്ടത്തിലായിരുന്ന (പദ്രുവാദോ) കാലഘട്ടത്തിലാണു 1752 ല്‍ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം. അന്നത്തെ കൊച്ചി രൂപതയുടെ ചുമതല വഹിച്ചിരുന്ന പോച്ചുഗീസ് മെത്രാന്‍ ക്ലെമന്റ് ജോസഫ് ദേവസഹായം പിള്ളയുടെ വിശ്വാസത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വം സംബന്ധിച്ചു റോമിനെ അറിയിച്ചിരുന്നെന്നു വ്യക്തമാക്കുന്ന രേഖകള്‍ രൂപതയുടെ ആര്‍ക്കൈവ്സിലുണ്ടെന്നു പിആര്‍ഒ റവ.ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട് പറഞ്ഞു. 1756 നവംബര്‍ 15നു തന്റെ ആദ്ലിമിന സന്ദര്‍ശനത്തില്‍ ബിഷപ് ക്ലെമന്റ് ജോസഫ്, ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം സംബന്ധിച്ചു ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയ വിവരണ രേഖയുടെ വിശദാംശങ്ങള്‍ ആര്‍ക്കൈവ്സിലുണ്ട്. ദേവസഹായം പിള്ളയുടെ നാമകരണ നടപടികളില്‍ ഈ രേഖകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഫാ. പുതുക്കാട്ട് പറഞ്ഞു. ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 14നു കൊച്ചി രൂപതയില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ഥന നടത്താറുണ്ട്. മാര്‍ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തായും പാറേമ്മാക്കല്‍ തോമാക്കത്തനാരും നടത്തിയ റോമായാത്രയില്‍ (17781786) ദേവസഹായം പിള്ളയുടെ നാമകരണത്തിനായി റോമിന് അപേക്ഷ നല്‍കിയിരുന്നതായി 'വര്‍ത്തമാനപുസ്തക'ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടാര്‍ ബിഷപ് 2004ലും നാമകരണ നടപടികള്‍ക്കായി അപേക്ഷ നല്‍കിയിരുന്നു. നിലവില്‍ കോട്ടാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ നാഗര്കോവില്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലാണു ദേവസഹായം പിള്ളയുടെ കബറിടമുള്ളത്.
Image: /content_image/India/India-2021-11-11-07:15:00.jpg
Keywords: പിള്ള

17709
Category: 1
Sub Category:
Heading: ഇറാഖ് പ്രധാനമന്ത്രിക്ക് നേരെയുള്ള വധശ്രമം: പ്രാര്‍ത്ഥന നേര്‍ന്ന് പാപ്പയുടെ ടെലഗ്രാം സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തോടും കുടുംബത്തോടും പരിക്കേറ്റവരോടും തന്റെ പ്രാർത്ഥനാനിർഭരമായ സാമീപ്യം അറിയിക്കുന്നുവെന്ന് അറിയിച്ച് പാപ്പയുടെ ടെലഗ്രാം സന്ദേശം. വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വഴിയാണ് ഫ്രാൻസിസ് പാപ്പ ടെലഗ്രാം സന്ദേശമയച്ചത്. ഹീനമായ ഭീകരപ്രവർത്തനത്തെ അപലപിച്ച പാപ്പ അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹത്തോടെ ഇറാഖിലെ ജനങ്ങൾ സംവാദത്തിലൂടെയും, സാഹോദര്യ ഐക്യത്തിലൂടെയും സമാധാനത്തിന്റെ പാത പിന്തുടരുന്നതിന് പാപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവംബർ ഏഴാം തിയതി, ഞായറാഴ്ച മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചു ഇറാഖ് പ്രധാനമന്ത്രിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രധാനമന്ത്രി പരിക്ക് കൂടാതെ രക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിക്കുന്ന നിരവധി ലോക നേതാക്കള്‍ക്കൊപ്പം തന്നെയാണ് പരിശുദ്ധ പിതാവിന്റെ സന്ദേശവും. ഈ വർഷം മാർച്ച് 5 മുതൽ 8 വരെ മധ്യ കിഴക്കൻ രാജ്യമായ ഇറാഖ് സന്ദർശിച്ച പരിശുദ്ധ പിതാവ് ബാഗ്ദാദ്, മൊസൂൾ, ക്വാരഘോഷ്, എർബിൽ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരിന്നു.. .അന്നു ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പരിശുദ്ധ പിതാവിനെ സ്വീകരിക്കാനും യാത്രയാക്കാനും പ്രധാനമന്ത്രി നേരിട്ടെത്തിയിരിന്നു. പിന്നീടും ഇരുവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി.
Image: /content_image/News/News-2021-11-11-07:40:22.jpg
Keywords: ഇറാഖ

17710
Category: 1
Sub Category:
Heading: ബെയ്ജിംഗിലെ ക്രിസ്ത്യന്‍ സ്കൂള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചു പൂട്ടി: കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍
Content: ബെയ്ജിംഗ്: നൂറിലധികം കുട്ടികളുടെ ഭാവി തുലാസ്സിലാക്കിക്കൊണ്ട് ബെയ്ജിംഗിലെ അറിയപ്പെടുന്ന ക്രിസ്ത്യന്‍ സ്കൂള്‍ ചൈനീസ് അധികാരികള്‍ അന്യായമായി അടച്ചു പൂട്ടി. രാജ്യതലസ്ഥാനമായ ഗോള്‍ഡന്‍ റീഡ് കിന്റര്‍ഗാര്‍ട്ടന്‍ & പ്രൈമറി സ്കൂളാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനീസ് അധികാരികള്‍ അടച്ചു പൂട്ടിയത്. ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും നിരീക്ഷിക്കുകയും, മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചൈനീസ് സന്നദ്ധ സംഘടനയായ ‘ചൈന എയിഡാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്കൂള്‍ അടച്ച് സ്ഥലം ഒഴിവായി തരണമെന്ന ഉത്തരവിന്റെ പിറകേയാണ് സ്കൂള്‍ അടച്ചു പൂട്ടിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭവനങ്ങള്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സഭയായ ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് സഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളാണ് അടച്ചുപൂട്ടപ്പെട്ടത്. ഇതോടെ ഓട്ടിസം ബാധിച്ചവരേപ്പോലെ പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ ഉള്‍പ്പെടെ നൂറിലധികം കുട്ടികളുടെ ഭാവിയാണ് അവതാളത്തിലായത്. കിന്റര്‍ഗാര്‍ട്ടനും പ്രൈമറി വിഭാഗത്തിനും പുറമേ ഡേ കെയര്‍, കിച്ചന്‍, ജിം, കളിസ്ഥലം, ലൈബ്രറി പോലെയുള്ള സൗകര്യങ്ങള്‍ ഉള്ള സ്കൂളായിരുന്നു ഗോള്‍ഡന്‍ റീഡ് കിന്റര്‍ഗാര്‍ട്ടന്‍ സ്കൂള്‍. കുട്ടികളുടെ പഠനം മുടക്കിക്കൊണ്ട് സ്കൂള്‍ അടച്ചു പൂട്ടിയതില്‍ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) പോലെയുള്ള അന്താരാഷ്ട്ര അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിന്‍ കീഴില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന മതപീഡനത്തിന്റെ ഭാഗം തന്നെയാണ് സ്കൂളിന്റെ അടച്ചു പൂട്ടലെന്നാണ് 'ചൈന എയിഡ്' പറയുന്നത്. മതപരമായ കാര്യങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ മറവില്‍ അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. 2018-ലാണ് ഇരുപത് ലക്ഷം യു.എസ് ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ച ചൈനയിലെ പ്രമുഖ ദേവാലയങ്ങളില്‍ ഒന്നായ ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് ദേവാലയം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ചൈനീസ് അധികാരികള്‍ തകര്‍ത്തത്.ജിയാങ്ങ്സു, ഷേജിയാംഗ്, ഗുവാങ്ങ്ഡോങ്ങ് ജില്ലകളിലെ നിരവധി ക്രിസ്ത്യന്‍ സ്കൂളുകളില്‍ പരിശോധനകള്‍ നടന്നുവെന്നു ഐ.സി.സി യുടെ റിപ്പോര്‍ട്ടുണ്ടായിരിന്നു. 2018-ല്‍ മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ പുതിയ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തിയതിന് ശേഷമാണ് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേര്‍ക്കുള്ള സര്‍ക്കാര്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-11-07:53:49.jpg
Keywords: ചൈന

17711
Category: 11
Sub Category:
Heading: ഏകഹൃദയത്തോടെ ക്രിസ്തുവിനെ മഹത്വപ്പെടുത്താന്‍ യുവജനങ്ങളുടെ സംഗമത്തിന് ബാഗ്ദാദ് തയാര്‍
Content: ബാഗ്ദാദ്: ഏകദേശം നാനൂറോളം വരുന്ന കൽദായ യുവജനങ്ങളുടെ സംഗമം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നവംബർ 18 മുതൽ 20 വരെ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കാൻ എത്തും. "നിങ്ങൾ ഒരു ജീവിക്കുന്ന സഭയാണ്" എന്നതാണ് സംഗമത്തിന്റെ ആപ്തവാക്യം. അടുത്തിടെ ഇറാഖിൽ സന്ദർശനം നടത്തിയപ്പോൾ ബാഗ്ദാദിലുളള സെന്റ് ജോസഫ് കൽദായ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിവ. യുവജന സംഗമത്തിൽ ബലിയർപ്പണവും, പ്രാർത്ഥനകളും, ചർച്ചകളും ഉണ്ടാവും. കൂടാതെ കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ പങ്കെടുക്കുന്ന ഒരു പ്രത്യേക കൂടിക്കാഴ്ചയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. "ഞങ്ങൾ കർത്താവായ യേശുക്രിസ്തു വിശ്വസിക്കുന്നു" എന്നതാണ് കര്‍ദ്ദിനാള്‍-യുവജനങ്ങള്‍ കൂടിക്കാഴ്ചയുടെ ആപ്തവാക്യം. ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം, മതബോധനത്തിന്റെ ഫലദായകത്വം, ബൈബിൾ പഠിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി യുവജനങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. കത്തോലിക്കാസഭയിൽ ആരംഭിച്ച മൂന്ന് വർഷം നീണ്ടുനിൽക്കുന്ന സിനഡിനെ പറ്റിയുള്ള പ്രതീക്ഷയും അവർ പങ്കുവെക്കും. ദീർഘനാളായി തീവ്രവാദം ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളെ നേരിടുന്ന ഇറാഖിലെ ക്രൈസ്തവരിൽ വലിയൊരു ശതമാനം യുവജനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യവും സംഗമത്തിനുണ്ട്. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും, ഭാവിയും മെച്ചപ്പെടുത്താൻ ഉതകുന്ന നിർദേശങ്ങളുമാണ് ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിച്ചപ്പോൾ ജനങ്ങൾക്ക് നൽകിയത്. ഇറാഖിലെ സഭ ജീവിക്കുന്നുവെന്നും, ക്രിസ്തു തന്റെ വിശുദ്ധ ജനത്തിലൂടെ പ്രവർത്തിക്കുന്നുണ്ടെന്നും മാർച്ച് ഏഴാം തീയതി ഇർബിലിൽ വച്ച് നൽകിയ സന്ദേശത്തിൽ പാപ്പ പറഞ്ഞിരുന്നു. ഫ്രാൻസിസ് മാർപാപ്പ പകർന്നുനൽകിയ ഊർജ്ജത്തിന്റെ ആവേശത്തിലായിരിക്കും ഈ മാസം ഇറാഖിലെ കത്തോലിക്ക യുവജനങ്ങൾ ഒരുമിച്ചുകൂടുക.-
Image: /content_image/News/News-2021-11-11-08:07:33.jpg

17712
Category: 1
Sub Category:
Heading: ഏദൻതോട്ടം എവിടെയാണ്?
Content: ഉത്പത്തി 2 -ാം അധ്യായത്തിലാണ് ഏദൻതോട്ടത്തെക്കുറിച്ചുള്ള ആദ്യപരാമർശങ്ങൾ കാണുക. ഉൽപത്തി 2 : 8 -ൽ ദൈവം "കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി മനുഷ്യനെ അവിടെ പാർപ്പിച്ചു" എന്ന് വായിക്കുന്നു. 2:15 അനുസരിച്ച് തോട്ടത്തിന്റെ പേരാണ് ഏദൻ. അതായത് ഏദൻ എന്നത് ഒരു സ്ഥലപ്പേരായി കരുതുന്നവരുണ്ട്. അത് തോട്ടത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നതാണ് എന്ന് മറ്റു ചിലർ കരുതുന്നു. ഏദൻ എന്ന ഹീബ്രുപദത്തിന്റെ അർത്ഥം 'ആനന്ദം' ( Delight ) എന്നാണ് ( 2 സാമു 1:24 ; ജറെ 51:34 ; സങ്കീ 36 : 9 ). "കിഴക്ക് ഏദനിൽ ഒരു തോട്ടം ”എന്നതിന് ദൈവം വസിക്കുന്ന ഇടമെന്ന വ്യംഗ്യാർത്ഥവുമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏദൻതോട്ടം എവിടെയാണെന്ന് കണ്ടുപിടിക്കുവാൻ നിരവധി പരിശ്രമങ്ങൾ നടന്നിട്ടുണ്ട്. പ്രധാനപ്പെട്ട ചില നിഗമനങ്ങൾ താഴെപറയുന്നവയാണ്: 1. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഉത്ഭവസ്ഥാനവുമായി ബന്ധപ്പെടുത്തി അത് കിഴക്കൻ തുർക്കിയിലെ പൂർവ്വ അനറ്റോലിയായിൽ ആണ്. 2. ജറുസലേമിലാണ്; 3. മംഗോളിയായിലോ, ഇൻഡ്യയിലോ, എത്യോപ്യയിലോ ആണ്; 4. ഇറാന്റെ വടക്ക് - പടിഞ്ഞാറൻ ഭാഗത്താണ്; 5. തെക്കൻ ചൈനാക്കടലിലെ സുന്ദലാൻഡ് ആണ്. 6. നൈൽ നദിയോട് ചേർന്നാണ്. ഇതെല്ലാം ഈ വിവരണത്തെ അതിന്റെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുവാൻ ശ്രമിക്കുന്നതിന്റെ ഫലമാണ് . ഒരു ചരിത്രവസ്തുത എന്നതിലുപരിയായി ഈ വിവരണത്തിലടങ്ങിയിരിക്കുന്ന പ്രതികാത്മകതയെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു . "പറുദീസ' എന്നത് ഏദൻതോട്ടത്തിന്റെ പര്യായമായി ഉപയോഗിക്കുന്ന പദമാണ്. ഇതൊരു പുരാതന പേർഷ്യൻ വാക്കാണ്, ഇതിന്റെ അർത്ഥം ‘നാലു ഭാഗവും അടവാക്കിയ തോട്ടം ' അഥവാ ‘രാജാക്കന്മാരുടെ വേട്ടസ്ഥലം ' എന്നായിരുന്നു. പശ്ചാത്തപിക്കുന്ന പാപിയോട് "നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും” എന്ന് ഈശോ പറയുന്നുണ്ട് ( ലൂക്കാ 23:43 ). ഏദന്റെ സ്വഭാവം കൂടുതൽ വ്യക്തമാക്കുകയാണ് നാലു നദികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരാമർശം. ഇവിടെ പറയുന്ന യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾ കാണുന്നത് ഇന്നത്തെ ഇറാഖിലാണ്. പിഷോൺ, ഗിഹോൺ എന്നീ നദികൾ എവിടെയാണെന്ന് ആർക്കും അറിയില്ല. ദൈവം നട്ടുപിടുപ്പിച്ച് തോട്ടത്തിന്റെ സ്ഥലമോ സ്വഭാവമോ അക്ഷരാർത്ഥത്തിൽ എടുക്കരുതെന്നും ആരും ആ സ്ഥലം അന്വേഷിച്ചു പോകേണ്ടതില്ലെന്നും സൂചിപ്പിക്കാനായിരിക്കാം അജ്ഞാതമായ രണ്ടു നദികളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിളിൽ നാല് സമഗ്രതയെ സൂചിപ്പിക്കുന്നു. ഭൂതലം മുഴുവൻ ജലസേചനം ചെയ്യുവാൻ തക്കവിധം ശക്തമാണ് ഏദനിലെ നദികളെന്ന് നിറഞ്ഞൊഴുകുന്ന നാലു മഹാനദികളുടെ പ്രതീകത്തിലൂടെ ഗ്രന്ഥകാരൻ സൂചിപ്പിക്കാൻ ശ്രമിക്കുന്നു. ദൈവം വസിക്കുന്നിടം സമൃദ്ധിയുടെ സ്ഥലമാണ്. മനുഷ്യൻ ജീവിക്കുന്നത് ദൈവിക സാന്നിധ്യത്തിന്റെ സമൃദ്ധിയിലാണ് /സന്തോഷത്തിലാണ്. ഏദനിൽ നിന്നും പുറപ്പെടുന്ന നദികളുടെ പ്രത്യേകതയാണ് അവിടെ നല്ല പവിഴക്കല്ലുകളും സ്വർണ്ണവും ഉണ്ടെന്നുള്ളത് . സമാഗമകൂടാരവും പുരോഹിത വസ്ത്രങ്ങളും അലങ്കരിക്കുന്നതിനും, ദൈവാലയത്തിലെ വസ്തുക്കളിലും സ്വർണവും പവിഴക്കല്ലുകളും ഉപയോഗിക്കുന്നതായി കാണുന്നു (പുറപ്പാട് 25 : 7 , 28 : 9-14 ; 1 ദിന 29 : 2 ) . ഏദനിലെ കെരുബുകൾ വാഗ്ദാന പേടകത്തിന്റെ മുൻപിലുള്ള കെരൂബുകളെ സൂചിപ്പിക്കുന്നു . ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരു പ്രത്യേകസ്ഥലം എന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതിലുപരിയായി ദൈവം വസിക്കുന്നതും, ദൈവിക സാന്നിദ്ധ്യത്തിന്റെ ഇടമായ ആനന്ദത്തിന്റെയും സമൃദ്ധിയുടെയും ജീവന്റെ നിറവിന്റെയും പ്രതീകമായിട്ടാവണം ഏദനെ മനസ്സിലാക്കേണ്ടത് എന്നാണ്. ➤ കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍.
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-11-11-08:15:06.jpg
Keywords: ?