category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവന്റെ കാവൽക്കാരനായ യൗസേപ്പിതാവിനോടുള്ള ലുത്തിനിയ
Contentജീവന്റെ കാവൽക്കാരനായ യൗസേപ്പിതാവിനോടുള്ള ജീവനു വേണ്ടിയുള്ള മനോഹരമായ ഒരു പ്രാർത്ഥനയാണ് ഈ ലുത്തിനിയ. നല്ലവനായ വിശുദ്ധ യൗസേപ്പിതാവ... (മറുപടി: ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. ) പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഭർത്താവേ... ദൈവമാതാവിന്റെ സംരക്ഷകനേ... വിശ്വസ്തനായ ജീവിത പങ്കാളിയേ... നല്ല തൊഴിലാളിയേ... നല്ലവനും മാന്യനുമായ മനുഷ്യനേ... വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മനുഷ്യനേ... അനുകമ്പയും പരസ്നേനേഹവും നിറഞ്ഞ മനുഷ്യനേ... സ്നേഹം നിറഞ്ഞ മനുഷ്യനേ... ഈശോമിശിഹായുടെ പിതാവേ... ഉണ്ണീശോയുടെ കാവൽക്കാരനേ... പുണ്യത്തിൻ്റെ അധ്യാപകനേ... ക്ഷമയുടെ മാതൃകയേ... ദയയുടെ മാതൃകയേ... സ്നേഹം നിറഞ്ഞ പിതാവേ... കാരുണ്യം നിറഞ്ഞ പിതാവേ... പരിശുദ്ധിയുടെ ഉദാഹരണമേ... വിവാഹിതരാകാത്ത പിതാക്കന്മാർക്കു വേണ്ടി... #{blue->none->b->മറുപടി: ‍}# ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഭയപ്പെടുന്നവർക്കുവേണ്ടി... നിശായുടെ പ്രലോഭനത്തിൽ അകപ്പെട്ടവർക്കു വേണ്ടി.... തിന്മയുടെ പ്രലോഭനത്തിൽ അകപ്പെട്ടവർക്കു വേണ്ടി... അനാഥർക്കും അഭയാർത്ഥികൾക്കും വേണ്ടി... മരണകരമായ രോഗങ്ങളിൽ ആയിരിക്കുന്നവർക്കു വേണ്ടി... അവരുടെ മരണമണിക്കൂറിൽ... ഡോക്ടർമാർക്കും നേഴ്സുമാർക്കും വേണ്ടി... മരണംകാത്തു കിടക്കുന്നവർക്കു വേണ്ടി... വൃദ്ധർക്കും എകാന്തവാസികൾക്കും വേണ്ടി... സത്യത്തിനും നീതിക്കും വേണ്ടി.. നിയമ പാലർക്കും ന്യായാധിപന്മാർക്കും വേണ്ടി... രാഷ്ടീയ പ്രവർത്തകർക്കു ജീവനു വേണ്ടി ജോലി ചെയ്യുന്ന എല്ലാവർക്കും വേണ്ടിയും... #{blue->none->b->പ്രാർത്ഥന ‍}# നല്ലവനായ വിശുദ്ധ യൗസേപ്പിതാവേ, നിന്റെ വിശ്വസ്ത സ്നേഹം ദൈവമാതാവിനെയും അവളുടെ പുത്രനായ ഈശോയെയും പരിപാലിച്ചുവല്ലോ. നിൻ്റെ പിതൃതുല്യമായ പരിചരണം എല്ലാ സൃഷ്ടികൾക്കും മുമ്പുള്ളവനെ പക്വതയിലേക്ക് നയിച്ചു. നിൻ്റെ മധ്യസ്ഥതയിലൂടെ, ദൈവം എല്ലാ മനുഷ്യജീവനെയും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ നയിക്കുകയും സംരക്ഷിക്കുകയും സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ ഞങ്ങളെ നയിക്കുകയും ചെയ്യട്ടെ. നല്ല വിശുദ്ധ യൗസേപ്പിതാവേ ഈശോയോടു ചേർന്ന് പിതാവായ ദൈവത്തെ നിത്യം സ്തുതിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ആമ്മേൻ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-10 19:07:00
Keywordsജോസഫ്, യൗസേ
Created Date2021-11-10 08:51:48