Contents

Displaying 17371-17380 of 25107 results.
Content: 17743
Category: 1
Sub Category:
Heading: വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Content: കാക്കനാട്: സീറോമലബാർ സഭയിലെ വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചില വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നുവെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. സഭാ സിനഡിന്റെ തീരുമാനം സഭയിലെ ബഹുഭൂരിപക്ഷം വൈദികരും അല്മായ വിശ്വാസികളും സർവ്വാത്മനാ സ്വാഗതം ചെയ്തത് ഏറെ മാതൃകാപരമാണ്. പതിനായിരത്തോളം വൈദികരും അമ്പതുലക്ഷത്തിൽപരം വിശ്വാസികളുമുള്ള സീറോമലബാർസഭ കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും ശക്തമായ പൗരസ്ത്യ സഭാസമൂഹമാണ്. എന്നാൽ, സഭയുടെ മഹത്തായ പാരമ്പര്യത്തിനും മാതൃകാപരമായ അച്ചടക്കത്തിനും വിരുദ്ധമായ ചില പ്രവണതകൾ അടുത്തകാലത്ത് ശക്തിപ്പെടുന്നത് അപലപനീയമാണെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവിച്ചു. സഭയിലെ പകുതിയിലധികം പ്രദേശങ്ങളിലും ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞ ബലിയർപ്പണരീതിയെക്കുറിച്ചാണ് പുകമറ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നത്. ഏതാനും വൈദികരും അവരുടെ വക്താക്കളായ ചില അല്മായരും ചേർന്ന് ‌ഈ ദിവസങ്ങളിൽ സഭയുടെ ആസ്ഥാന കാര്യാലയത്തിനുമുന്നിൽ നടത്തിയ സമരപ്രകടനങ്ങൾക്കെതിരെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെട്ടു തുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. വി. കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് സിനഡിന്റെ തീരുമാനത്തോട് വിയോജിപ്പുള്ളവർക്ക് സഭാനിയമം അനുവദിക്കുന്ന മാർഗ്ഗങ്ങളിലൂടെ പൗരസ്ത്യ തിരുസംഘത്തെയും പരിശുദ്ധ പിതാവിനേയും സമീപിക്കാവുന്നതാണ്. ഇപ്രകാരം നൽകപ്പെട്ട നിവേദനങ്ങളിൽ അന്തിമ തീർപ്പുവരുന്നതിനുമുമ്പേ സമരവുമായി ഇറങ്ങിയവർ കത്തോലിക്കാ പൗരോഹിത്യത്തെയും വിശ്വാസത്തെയും പൊതു സമൂഹത്തിൽ അപഹാസ്യരാക്കാൻ ശ്രമിക്കുകയായിരുന്നു. സിനഡു തീരുമാനത്തിന് നാൾതോറും പിന്തുണ വർദ്ധിച്ചുവരുന്നതിലെ രോഷമായിരിക്കാം ഇത്ര വലിയ അച്ചടക്കലംഘനത്തിനു ചിലരെ പ്രേരിപ്പിച്ചത്. പൂർണ്ണമായും ജനാഭിമുഖ കുർബാനയർപ്പണരീതിയോട് മനസ്സുകൊണ്ട് അടുപ്പം സൂക്ഷിച്ചിരുന്നവരെപ്പോലും മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പ്രകടനങ്ങളാണ് സമീപകാലത്തു നടന്നത്. വൈദികരുടെ പരസ്യമായുള്ള ഇത്തരം അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിൽ എല്ലാവരും സംയമനത്തോടെ പ്രതികരിക്കാൻ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന മാധ്യമങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ചും നാം അവബോധമുള്ളവരാകണം. വർഷങ്ങളായി ശീലിച്ച ചില ക്രമങ്ങളിൽ മാറ്റം വരുന്നതിനെ ഉൾക്കൊള്ളാനുള്ള വൈമുഖ്യത്തെ അനുഭാവപൂർണ്ണമായി മനസ്സിലാക്കാനാകും. എന്നാൽ നൂറ്റാണ്ടുകൾകൊണ്ട് കൈവരിച്ച പൗരോഹിത്യമൂല്യങ്ങളെയും സഭാക്കൂട്ടായ്മയെയും വിസ്മരിച്ച് ചില നിക്ഷിപ്ത താല്പര്യക്കാർ നടത്തുന്ന വ്യാജപ്രചാരണങ്ങളിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വിശുദ്ധ കുർബാനയർപ്പണരീതിയിലെ ഏകീകരണത്തെ വിശ്വാസികൾ സ്വാഗതം ചെയ്യുന്നു എന്നു മനസ്സിലാക്കിയതോടെ പ്രകോപനപരമായ വലിയ വ്യാജപ്രചാരണങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടായി. തിരുസ്വരൂപങ്ങൾ മാറ്റുന്നു, ജപമാലയും കുരിശിന്റെ വഴിയും നിർത്തലാക്കുന്നു, അൾത്താരകൾ പൊളിച്ചുപണിയുന്നു, ക്രൂശിതരൂപം ഒഴിവാക്കുന്നു തുടങ്ങിയ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളും വിലപ്പോകാതെ വന്നതും ഈ പ്രതികരണത്തിന് കാരണമായിട്ടുണ്ടാകാം. നവംബർ 28 മുതൽ ഏകീകൃതരീതിയിലുള്ള ബലിയർപ്പണത്തിന്റെ സാക്ഷ്യങ്ങളായി നമ്മുടെ ദൈവാലയങ്ങൾ മാറാൻ നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് കമ്മീഷന്റെ പ്രസ്താവന സമാപിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-15-18:34:43.jpg
Keywords: സീറോ മലബാ, വൈദിക
Content: 17744
Category: 1
Sub Category:
Heading: ബൈബിൾ വചനം പങ്കുവെച്ചതിന് വിചാരണ: നിയമനിർമാണ സഭാംഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് കോൺഗ്രസ് അംഗങ്ങൾ
Content: ബൈബിളിനെ അടിസ്ഥാനപ്പെടുത്തി ക്രിസ്തീയ പ്രബോധനങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ വിചാരണ നേരിടുന്ന ഫിൻലന്റ് നിയമനിർമ്മാണ സഭാംഗമായ പൈവി റസനന് അമേരിക്കൻ കോൺഗ്രസിലെ ആറ് അംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൈവിയുടെ വിചാരണയെ എതിർത്തുകൊണ്ട് ഹൗസ് ഓഫ് കോമൺസ് അംഗം ചിപ്പ് റോയിയുടെ നേതൃത്വത്തിലുള്ള സംഘം മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ അധ്യക്ഷ നദീൻ മയേൻസയ്ക്ക് കത്തെഴുതി. മനുഷ്യലൈംഗീകതയെ പറ്റിയും, വിവാഹത്തെപ്പറ്റിയുമുളള ക്രിസ്തീയ നിലപാട് പ്രകടിപ്പിച്ചതിന്റെ പേരിലാണ് റസനന് വിചാരണ നേരിടേണ്ടി വന്നത്. ഇത് ആറുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ തക്കതായ കുറ്റമാണ്. 2004-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ വിവാഹം സാധ്യമാകുകയുള്ളൂവെന്ന് പൈവി റസനൻ എഴുതിയിരുന്നു. 2019ൽ ഒരു റേഡിയോ ഷോയിലും നിയമനിർമ്മാണസഭാംഗം തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞിരിന്നു. കൂടാതെ ട്വിറ്ററിലും അവർ ക്രിസ്തീയ ധാര്‍മ്മിക പ്രബോധനങ്ങൾ പോസ്റ്റ് ചെയ്തു. നൂറ്റാണ്ടുകളായുള്ള സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെ പിന്തുണയ്ക്കുന്ന അറിയപ്പെടുന്ന ക്രൈസ്തവരെ ഫിൻലന്റ് സർക്കാർ വിചാരണയ്ക്ക് വിധേയരാക്കുകയാണെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. കേസ് സർക്കാരിന്റെ മതസ്വാതന്ത്ര്യ ലംഘനത്തിന് ഉദാഹരണങ്ങളാണ്. ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോർപ്പറേഷൻ യൂറോപ്പ് അടക്കമുള്ള അന്താരാഷ്ട്ര ഉടമ്പടികൾ ചോദ്യം ചെയ്യുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. ഏറ്റവുമധികം മതപീഡനം നടത്തുന്ന രാജ്യങ്ങളുടെ പട്ടിക തയാറാക്കുമ്പോൾ ഇങ്ങനെയുള്ള സംഭവങ്ങളും പരിഗണനയ്ക്ക് എടുക്കണമെന്ന് യുഎസ് കോൺഗ്രസിനും, അമേരിക്കൻ സർക്കാരിന് ഉപദേശം നൽകുന്ന സമിതിയോട് കോൺഗ്രസ് അംഗങ്ങൾ കത്തിൽ ആവശ്യപ്പെട്ടു. അതേസമയം താൻ പറഞ്ഞതെല്ലാം ബൈബിൾ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാണെന്നും, അത് നിയമവിധേയമാണെന്നുമാണ് പൈവി റസനൻ പറയുന്നത്. മതവിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷ ലഭിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ലെന്ന് റസനൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Image: /content_image/News/News-2021-11-15-19:40:25.jpg
Keywords: ഫിന്‍ലാ
Content: 17745
Category: 22
Sub Category:
Heading: ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ്
Content: യൗസേപ്പിതാവിന്റെ വലിയ ഭക്തയായ ഒരു ക്രോയേഷ്യൻ ചിത്രകാരിയും അവളുടെ ചിത്രവുമാണ് ഇന്നത്തെ ജോസഫ് ചിന്ത. ഐറിസ് മിഹാറ്റോവ് മിയോസിക് (Iris Mihatov Miočić) എന്ന ക്രോയേഷ്യൻ വനിത ചിത്രകാരിയും ഭാര്യയും അമ്മയുമാണ്, "റുവാ അഡോനായ്" " (Ruah Adonai )എന്ന പ്രാർത്ഥന കൂട്ടായ്മയുടെ നേതാവു കൂടിയാണ് ഈ മുപ്പത്തിയെട്ടുകാരി. സദറിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ദൈവാലയത്തിലെ സജീവ അംഗമായ ഐറിസ് വിശുദ്ധ ചിത്രങ്ങളിലൂടെ സഭയിൽ നിരവധി പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു . കർത്താവിൽ നിന്ന് വേർപിരിയാതിരിക്കുക എന്നതാണ് അവളുടെ അദമ്യമായ ആഗ്രഹം. പ്രാർത്ഥനയിലൂടെയും, കൂദാശകളിലൂടെയും സേവനത്തിലൂടെയും ദൈവത്തിന്റെ അനന്തമായ സ്നേഹവും കരുണയും തൻ്റെ മക്കളെ പരിചയപ്പെടുത്തുക എന്നതും അവൾ ജീവിത വ്രതമായി സ്വീകരിച്ചിരിക്കുന്നു. ഐറിസിൻ്റെ ജീവിത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം വഴി അത്ഭുതകരമായ പല കാര്യങ്ങളും നടന്നതിൻ്റെ ഉപകാരസ്മരണയായി ഉണ്ണീശോയെ മാറോടു ചേർത്തു പിടിച്ചിരിക്കുന്ന യൗസേപ്പിതാവിൻ്റെ ഒരു ചിത്രം വരച്ചു. മഹാനായ വിശുദ്ധ യൗസേപ്പിതാവിനാൽ സ്വാധീനിക്കപ്പെടുന്ന എല്ലാവർക്കും നിരവധി കൃപകളും അനുഗ്രഹങ്ങളും ലഭിക്കുമെന്ന് ഐറിസ് ഉറപ്പു തരുന്നു. ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ് നമ്മളെയും മാറോടണക്കുകയും കൃപകളും അനുഗ്രഹങ്ങളും തരുകയും ചെയ്യും.
Image: /content_image/SeasonalReflections/SeasonalReflections-2021-11-15-19:50:51.jpg
Keywords: ജോസഫ്, യൗസേ
Content: 17746
Category: 18
Sub Category:
Heading: 'സ്‌നേഹവും കരുണയും പങ്കുവയ്ക്കുന്നിടത്ത് ദൈവസാന്നിധ്യമുണ്ടാകും'
Content: തൊടുപുഴ: സ്‌നേഹവും കരുണയും പങ്കുവയ്ക്കുന്നിടത്ത് ദൈവസാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തില്‍ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തില്‍ നടന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ് ഇത്തരം ശുശ്രൂഷകളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. ദിവ്യരക്ഷാലയം പോലെയുള്ള ഭവനങ്ങളുടെ സേവനം മാതൃകാപരമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. സഭ ദരിദ്രരുടെ പക്ഷത്താണെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ കോതമംഗലം രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. പി.ജെ.ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സീറോമലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു കാക്കനാട്ട്, പ്രോലൈഫ് അപ്പോസ്റ്റലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷന്‍ ഓഫ് മെന്റലി ഡിസേബിള്‍ഡ് സെക്രട്ടറി സന്തോഷ് ജോസഫ്, ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ലൗവ് ഹോം രക്ഷാധികാരി മാത്തപ്പന്‍ കടവൂര്‍, കെസിബിസി പ്രൊലൈഫ് സമിതി ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു, ബെന്നി ഓടയ്ക്കല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-11-16-10:14:00.jpg
Keywords: ആലഞ്ചേ
Content: 17747
Category: 1
Sub Category:
Heading: സീറോ മലബാർ സഭ അപകടകരമായ അച്ചടക്ക ലംഘനത്തിന്റെ ഇര: ഫേസ്ബുക്ക് കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: വിശുദ്ധ കുര്‍ബാന ഏകീകരണത്തിനായുള്ള സിനഡ് തീരുമാനത്തെ എതിര്‍ത്തുക്കൊണ്ട് നടക്കുന്ന പ്രചരണങ്ങളില്‍ വേദന പങ്കുവെച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അപകടകരമായ അച്ചടക്കലംഘനത്തിന്റെ ഇരയാണ് സീറോ മലബാർ സഭയെന്നും ഭൂരിപക്ഷത്തിന്റെ നിശബ്ദതയിൽ ന്യൂനപക്ഷത്തിന്റെ ആക്രോശങ്ങൾക്കാണ് മുഴക്കമുള്ളതെന്നും ബിഷപ്പ് കുറിച്ചു. കൊന്തനമസ്കാരം ഉൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിരോധിക്കും എന്നൊക്കെ പറഞ്ഞു തെറ്റുധരിപ്പിച്ചാണ് ജനങ്ങളെ വണ്ടി കയറ്റി സമരത്തിന് വിടുന്നതെന്നും തെറ്റുധാരണ പരത്തി വിശ്വാസികളെ അക്രമാസക്തരാക്കുമ്പോൾ മുകളിൽ ദൈവമുണ്ടെന്നെങ്കിലും ഓർക്കണമെന്നും ബിഷപ്പ് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ലോകാവസാനത്തോളം നമ്മോടൊപ്പമുള്ള നമ്മുടെ കർത്താവു മാനസാന്തരത്തിലൂടെ സഭയിൽ ഐക്യം സംജാതമാക്കുമെന്നും പ്രത്യാശയോടെ അതിനായി കാത്തിരിക്കാമെന്ന വാക്കുകളോടെയുമാണ് കുറിപ്പ് അവസാനിക്കുന്നത്. #{blue->none->b-> മാര്‍ തോമസ് തറയില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# ലോകമെമ്പാടുമുള്ള സീറോമലബാർ പള്ളികളിൽ ഒരേ രീതിയിൽ കുർബാനയർപ്പണം സാധ്യമാകുന്നതോടെ ഐക്യത്തിന്റെ പുതുയുഗത്തിലേക്ക് ഈ സഭ പ്രവേശിക്കുമെന്നു പ്രതീക്ഷിച്ചു പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന നിശബ്ദ ഭൂരിപക്ഷത്തിനു ഏറ്റവും വേദനാജനകമാണ് കഴിഞ്ഞ ദിവസങ്ങളിൽ മൗണ്ട് സെന്റ് തോമസിൽ നടന്ന സംഭവങ്ങൾ. മെത്രാന്മാരും സിനഡും എന്തോ ക്രൂരത കാട്ടി എന്ന രീതിയിൽ ഒരു സഹോദരൻ വിദ്വേഷപ്രസംഗം നടത്തുന്നത് വിഡിയോയിൽ കണ്ടപ്പോൾ എന്താണ് സിനഡ് നിഷ്കര്ഷിച്ചിരിക്കുന്നതു എന്ന് ഒരിക്കൽക്കൂടി വിശദീകരിക്കണമെന്ന് തോന്നി. സിനഡ് പറഞ്ഞത് ഇപ്രകാരം മാത്രം: കഴിഞ്ഞ മുപ്പതു വര്ഷങ്ങളിലേറെയായി സീറോ മലബാർ സഭയിൽ വ്യത്യസ്ത രീതിയിൽ നടക്കുന്ന ബലിയർപ്പണം ഏകീകരിക്കണമെന്നത് ദൈവജനത്തിന്റെ വലിയ ഒരു ആവശ്യമായിരുന്നു. തൊട്ടടുത്ത രൂപതകളിൽ വ്യത്യസ്തമായി കുർബാന ചൊല്ലുന്നതുപോലെ ഉതപ്പു കൊടുക്കുന്നത് മറ്റെന്താണ്! അതിനാൽ നവീകരിച്ച കുർബാനക്രമം നിലവിൽ വരുന്ന നവംബര് 28 മുതൽ കുർബാനയിൽ അനാഫൊറ ഭാഗം മാത്രം വൈദികൻ അൾത്താരയിലേക്കു തിരിഞ്ഞു പ്രാർത്ഥിക്കണം. വചനശുശ്രൂഷയും സമാപനശുശ്രൂഷയും ജനഭിമുഖമായും ചൊല്ലണം. ചുരുക്കി പറഞ്ഞാൽ വെറും 15 മിനിട്ടു അൾത്താരയിലേക്കു നോക്കി പ്രാർത്ഥിക്കണം. അത്രേയുള്ളു. അത് വലിയ ക്രൂരതയാണത്രെ. ഇനി ആർകെങ്കിലും അതിനു ബുദ്ധിമുട്ടുണ്ടെങ്കിൽ ഈസ്റ്റർ വരെ സമയവും നൽകിയിട്ടുണ്ട്. സഭയുടെ ചരിത്രത്തിൽ നിര്ണായകമാകുന്ന ഐക്യത്തിന്റെ വാതിലുകൾ തുറക്കുവാൻ പരസ്പരം ചെറിയൊരു വിട്ടുവീഴ്ച ചെയ്യണം. അത് സാധിക്കില്ലെന്ന് പറയുന്നത് ക്രൈസ്തവമാണോ? കൊന്തനമസ്കാരം ഉൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിരോധിക്കും എന്നൊക്കെ പറഞ്ഞു തെറ്റുധരിപ്പിച്ചാണ് ജനങ്ങളെ വണ്ടി കയറ്റി സമരത്തിന് വിടുന്നത്. സിനഡൽ ഫോര്മുലയിൽ കുർബാന ചൊല്ലുന്ന അയൽ രൂപതകളിൽ അന്വേഷിച്ചാൽ മാത്രം മതി, അവിടെയൊക്കെ ഭക്താഭ്യാസങ്ങൾ നിരോധിച്ചോ എന്നറിയാൻ! തെറ്റുധാരണകൾ പരത്തി വിശ്വാസികളെ അക്രമാസക്തരാക്കുമ്പോൾ മുകളിൽ ദൈവമുണ്ടെന്നെങ്കിലും ഓർക്കണം. ഒരു കാര്യം വ്യക്തമാണ്. എന്നൊക്കെ സഭയിൽ ഐക്യശ്രമങ്ങളുണ്ടായിട്ടുണ്ടോ അന്നെല്ലാം അക്രമം അഴിച്ചുവിട്ടു അവയെ പരാജയപ്പെടുത്താൻ വലിയ പരിശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ദൈവത്തിന്റെ ആത്മാവ് ഐക്യത്തിലേക്കു വളരാൻ ഈ സഭയെ നിർബന്ധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പരിശുദ്ധ പിതാവിന്റെ ഐക്യത്തിലേക്കുള്ള ആഹ്വാനം. അപകടകരമായ അച്ചടക്കലംഘനത്തിന്റെ ഇരയാണ് സീറോ മലബാർ സഭ. ഭൂരിപക്ഷത്തിന്റെ നിശബ്ദതയിൽ ന്യൂനപക്ഷത്തിന്റെ ആക്രോശങ്ങൾക്കാണ് മുഴക്കം. എങ്കിലും ലോകാവസാനത്തോളം നമ്മോടൊപ്പമുള്ള നമ്മുടെ കർത്താവു മാനസാന്തരത്തിലൂടെ നമ്മുടെ സഭയിൽ ഐക്യം സംജാതമാകും. പ്രത്യാശയോടെ കാത്തിരിക്കാം.
Image: /content_image/India/India-2021-11-16-10:39:57.jpg
Keywords: തറയി
Content: 17748
Category: 1
Sub Category:
Heading: 'ഓര്‍ഡര്‍ ഓഫ് മാള്‍ട്ട'യെ നയിച്ച മുന്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ മാത്യു ഫെസ്റ്റിങ്ങ് വിടവാങ്ങി
Content: വലെറ്റാ: കത്തോലിക്ക അല്‍മായ സംഘടനയായ 'ഓര്‍ഡര്‍ ഓഫ് മാള്‍ട്ട'യെ എട്ടു വര്‍ഷത്തിലധികം നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മുന്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഫ്രാ' മാത്യു ഫെസ്റ്റിങ്ങ് (71) അന്തരിച്ചു. മാള്‍ട്ടായിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. വലെറ്റായിലെ സെന്റ്‌ ജോണ്‍സ് കോ കത്തീഡ്രലില്‍വെച്ച് നടന്ന ചടങ്ങിന് ശേഷം രോഗബാധിതനായ മാത്യുവിനെ നവംബര്‍ 4ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2008-ല്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ഗ്രാന്‍ഡ്‌ മാസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാ' മാത്യു ഒന്‍പതു വര്‍ഷത്തെ സേവനത്തിന് ശേഷം 2017-ല്‍ രാജിവെച്ചു. ഗ്രാന്‍ഡ്‌ മാസ്റ്ററായിരുന്ന കാലത്ത് ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ആഗോള തലത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, നൂറിലലധികം രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് മാത്യു ആയിരുന്നു. 1949 നവംബര്‍ 30ന് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ആര്‍മി ഓഫീസറുടെ ഇളയ മകനായി വടക്കന്‍ ഇംഗ്ലണ്ടിലാണ് മാത്യു ഫെസ്റ്റിങ്ങ് ജനിക്കുന്നത്. വടക്കന്‍ യോര്‍ക്ക്ഷയറിലെ ആംപിള്‍ഫോര്‍ത്ത് കോളേജിലും, കേംബ്രിജിലെ സെന്റ്‌ ജോണ്‍സ് കൊളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തില്‍ ഇന്‍ഫന്ററി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗ്രനേഡിയര്‍ ഗാര്‍ഡ്സിലും, ടെറിട്ടോറിയല്‍ ആര്‍മിയില്‍ കേണലായും സേവനം ചെയ്തിട്ടുണ്ട്. 1977-ല്‍ ‘ക്നൈറ്റ് ഓഫ് ദി ഓര്‍ഡര്‍’ ആയി പ്രതിജ്ഞ ചെയ്തു. 1993-ല്‍ ഗ്രാന്‍ഡ്‌ മാസ്റ്ററായിരുന്ന ഫ്രാ’ ആന്‍ഡ്ര്യൂ ബെറ്റി ‘ഗ്രാന്‍ഡ്‌ പ്രിയോര്‍ ഓഫ് ഇംഗ്ലണ്ട്’ പദവി തിരികെ കൊണ്ടുവന്നപ്പോള്‍ ആ ചുമതല ഫ്രാ’ മാത്യുവിലാണ് നിക്ഷിപ്തമായത്. 2008 വരെ അദ്ദേഹം ആ പദവിയില്‍ ഉണ്ടായിരുന്നു. യൂഗോസ്ലാവിയായുടെ വിഭജനത്തിന് ശേഷം കൊസോവോ, സെര്‍ബിയ, ക്രോയേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഫ്രാ’ മാത്യു ദൗത്യ സംഘങ്ങളെ നയിച്ചിരിന്നു. 1998-ല്‍ രാജ്ഞി എലിസബത്ത് II ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഓര്‍ഡര്‍ ഓഫീസറായി ഫ്രാ’ മാത്യുവിനെ നിയമിച്ചു. 2008 മാര്‍ച്ച് 11-നാണ് ഫ്രാ’ മാത്യു ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ 79-മത് ഗ്രാന്‍ഡ്‌ മാസ്റ്ററായി തിരഞ്ഞെടുക്കപ്പെടുന്നത്. ഗ്രാന്‍ഡ്‌ മാസ്റ്ററായിരുന്ന കാലത്ത് അദ്ദേഹം സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്കും, കൂടിക്കാഴ്ചകള്‍ക്കും നേതൃത്വം നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-16-12:03:02.jpg
Keywords: മാള്‍ട്ട
Content: 17749
Category: 10
Sub Category:
Heading: ബോംബാക്രമണത്തില്‍ ഗ്വാഡലുപ്പ ചിത്രത്തിന് പ്രതിരോധം തീര്‍ത്ത കുരിശ്: അത്ഭുതകരമായ ആ സംരക്ഷണത്തിന് നൂറുവര്‍ഷം
Content: ഗ്വാഡലുപ്പ: 1531-ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡീഗോക്ക് പരിശുദ്ധ കന്യകാമാതാവ് നല്‍കിയ പ്രത്യക്ഷീകരണങ്ങളിലൂടെ പ്രസിദ്ധമായ ഗ്വാഡലുപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ അത്ഭുത ചിത്രം ബോംബാക്രമണത്തില്‍ നിന്ന് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടതിന്റെ സ്മരണകള്‍ക്ക് നൂറുവര്‍ഷം. 1921 നവംബര്‍ 14-നാണ് ഗ്വാഡലുപ്പയിലെ പഴയ ബസിലിക്കയിലെ ദൈവമാതാവിന്റെ ചിത്രത്തിന് സമീപം പൂക്കള്‍ക്കിടയില്‍ ആരോ ഒളിപ്പിച്ചിരിന്ന ഡൈനാമിറ്റ് ബോംബ്‌ പൊട്ടിത്തെറിച്ചത്. അള്‍ത്താരയുടെ മാര്‍ബിള്‍ പതിച്ച നടക്കല്ലുകളും, വെങ്കലത്തില്‍ തീര്‍ത്ത മെഴുക് തിരിക്കാലുകള്‍ക്കും കേടുപാടുകള്‍ പറ്റിയെങ്കിലും ദൈവമാതാവിന്റെ രൂപത്തിന് നേര്‍ക്കുള്ള ആക്രമണത്തെ സ്വയം ഏറ്റെടുത്തപോലെ മൂന്നടി പൊക്കമുള്ള ക്രൂശിത രൂപം വളഞ്ഞു പോവുകയായിരുന്നു. സ്ഫോടനത്തില്‍ ദൈവമാതാവിന്റെ അത്ഭുതചിത്രത്തിന് യാതൊരു കേടുപാടും സംഭവിച്ചില്ലെന്ന് മാത്രമല്ല ചിത്രം സൂക്ഷിച്ചിരിക്കുന്ന ഗ്ലാസ് ഫ്രെയിമിന് ഒരു പോറല്‍ പോലും ഏറ്റിരിന്നില്ല. വളഞ്ഞ ക്രൂശിത രൂപവും, ബോംബ്‌ സ്ഫോടനത്തിന് ശേഷം എടുത്ത ഫോട്ടോകളും പുതിയ ബസിലിക്കയുടെ അള്‍ത്താരയുടെ പിറകില്‍ സൂക്ഷിച്ചിട്ടുണ്ട്. തന്റെ മാതാവിന് കവചമായി തീര്‍ന്നുകൊണ്ട് മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്ത ക്രിസ്തുവിന്റെ സാക്ഷ്യത്തിന്റെ നൂറാം വാര്‍ഷികവും നമ്മള്‍ ആഘോഷിക്കുകയാണെന്ന് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സഭാ ചരിത്ര പണ്ഡിതനും, ‘ഇന്‍സ്റ്റിറ്റ്യൂട്ടോ സുപ്പീരിയര്‍ ഡെ എസ്റ്റൂഡിയോസ് ഗ്വാഡലൂപാനോസ്’ന്റെ ജനറല്‍ ഡയറക്ടറുമായ ഫാ. എഡ്വാര്‍ഡോ ഷാവെസ് എ.സി.ഐ പ്രെന്‍സയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യേശുവിനെ തന്റെ അമലോത്ഭവ ഉദരത്തില്‍ വഹിക്കുന്ന മാതാവിന്റെ ചിത്രമാണ് ഗ്വാഡലുപ്പയിലെ ചിത്രം. ചിത്രത്തിന്റെ കേന്ദ്രബിന്ദുവും, ഈ ചിത്രത്തെ സഭയുടെ ഒരടയാളമാക്കി മാറ്റുന്നതും അതുതന്നെയാണെന്ന് ദൈവമാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ച ജുവാന്‍ ഡീഗോയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ കൂടിയായിരുന്നു ഫാ. എഡ്വാര്‍ഡോ ഷാവെസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഏലിയാസ് കാല്ലെസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മതപീഡനത്തിന്റെ മുന്നോടിയായിട്ടാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്. ആക്രമണം ചിത്രത്തെ മാത്രം ലക്ഷ്യമിട്ടല്ലായിരുന്നെന്നും, സഭയെ കൂടി ലക്ഷ്യമിട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വളഞ്ഞ ക്രൂശിതരൂപം “ആക്രമണത്തിന്റെ വിശുദ്ധ ക്രിസ്തു” എന്നാണ് ഇന്നു അറിയപ്പെടുന്നത്. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-16-14:04:16.jpg
Keywords: ഗ്വാഡ
Content: 17750
Category: 13
Sub Category:
Heading: അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, "സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍"
Content: ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സഹായത്തിന് പിന്നില്‍ ബൈബിള്‍ പകര്‍ന്നു തന്ന മൂല്യങ്ങളായിരിന്നുവെന്ന് അവര്‍ പറഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ രാജേശ്വരി പറയുന്നത് ഇങ്ങനെ, ഇന്നലെ രാവിലെ മുതൽ തന്നെ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങൾക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക് ഒരു സ്വരം എത്തുന്നത്. ശ്മാശനത്തിൽ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടിൽ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തിൽ നിശ്ചയമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയി. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Chennai, Tamil Nadu: TP Chatram Police Station&#39;s Inspector Rajeshwari carries an unconscious man, on her shoulders, to an autorickshaw in a bid to rush him to a nearby hospital.<br><br>Chennai is facing waterlogging due to incessant rainfall here.<br><br>(Video Source: Police staff) <a href="https://t.co/zrMInTqH9f">pic.twitter.com/zrMInTqH9f</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1458725092720930820?ref_src=twsrc%5Etfw">November 11, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ശ്മശാനത്തിനകത്തോട്ട് പോകുമ്പോൾ ചുമരിനടുത്തായിട്ടായിരുന്നു അയാൾ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാൽ ശരീരം എടുക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോൾ തന്നെ അയാളെ തോളിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു. ജീപ്പിൽ കയറ്റാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കിൽ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഓട്ടോയുമായി എത്തുകയായിരുന്നു. രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ അഭിനന്ദിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉള്‍പ്പെടെയുള്ള നിരവധിപേര്‍ രാജേശ്വരിയെ അഭിനന്ദിച്ചു.വീരോചിതമായ പ്രവര്‍ത്തിയുടെ പേരില്‍ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും, തന്റെ ക്രിസ്തു വിശ്വാസവും വിശുദ്ധ ഗ്രന്ഥം പകര്‍ന്ന വലിയ മൂല്യങ്ങളും പരസ്യമായി പ്രഘോഷിക്കുകയാണ് രാജേശ്വരി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-16-16:07:21.jpg
Keywords: ബൈബി
Content: 17751
Category: 1
Sub Category:
Heading: എത്യോപ്യയില്‍ പോലീസ് തടങ്കലിലാക്കിയ ഏതാനും സലേഷ്യന്‍ മിഷ്ണറിമാര്‍ മോചിതരായി
Content: അഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ സര്‍ക്കാര്‍ സൈന്യം അകാരണമായി അറസ്റ്റ് ചെയ്ത സലേഷ്യന്‍ മിഷ്ണറിമാരില്‍ ചിലരെ സര്‍ക്കാര്‍ വിട്ടയച്ചു. നിലവില്‍ ഏഴ് മിഷ്ണറിമാരാണ് മോചിതരായിരിക്കുന്നത്. അല്‍മായരും സലേഷ്യന്‍ മിഷ്ണറിമാരും ഉള്‍പ്പെടെ 14 പേര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്. മിഷ്ണറി സഹോദരങ്ങളുടെ മോചനത്തെക്കുറിച്ച് അറിയുവാന്‍ കഴിഞ്ഞതില്‍ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് എത്യോപ്യയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ഡയറക്‌ടറും ഹോസന്ന ബിഷപ്പുമായ സെയൂം ഫ്രാൻസ്വ പറഞ്ഞു. സലേഷ്യൻ സഭ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ വഴി 8,000 കുടുംബങ്ങളിൽ സഹായമെത്തുന്നുണ്ടായിരിന്നു. അമ്മമാർക്കും പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും പ്രത്യേക ശ്രദ്ധ മിഷ്ണറിമാര്‍ നൽകി വരുന്നുണ്ടായിരിന്നു. ഇതിനിടെയാണ് മിഷ്ണറിമാരെ തടങ്കലിലാക്കിയത്. ഇക്കഴിഞ്ഞ നവംബര്‍ 5നാണ് ആഡിസ് അബാബയിലെ ഗോട്ടെരായില്‍ ഡോണ്‍ബോസ്കോ മിഷ്ണറിമാര്‍ നടത്തികൊണ്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ സര്‍ക്കാര്‍ സൈന്യം വൈദികരും, ഡീക്കന്മാരും, അടുക്കള ജീവനക്കാരും ഉള്‍പ്പെടെ ഇരുപതോളം പേരെ അകാരണമായി അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയിലാണ് ഇവര്‍ സേവനം ചെയ്യുന്നതില്‍ ഒരു സ്ഥാപനമിരിക്കുന്നത്. 3 മിഷന്‍ കേന്ദ്രങ്ങളും, 5 ഇടവക ദേവാലയങ്ങളും, 6 ടെക്നിക്കല്‍ സ്കൂളുകളും, 13 യൂത്ത് കേന്ദ്രങ്ങളും, 13 പ്രൈമറി, സെക്കണ്ടറി സ്കൂളുകളും, തെരുവ് കുട്ടികള്‍ക്ക് വേണ്ടിയുള്ള 2 കേന്ദ്രങ്ങളുമായി നൂറോളം സലേഷ്യന്‍ വൈദികര്‍ ടൈഗ്രേ പ്രവിശ്യയില്‍ സജീവമായി സേവനം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് എത്യോപ്യ. ജനസംഖ്യയുടെ 38% ദാരിദ്ര്യത്തിലാണ് കഴിയുന്നത്. 75% പേർക്ക് വിദ്യാഭ്യാസം ലഭ്യമല്ല. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെയും നിസ്തുലമായ സേവനം തുടരുന്നതിനിടെ സര്‍ക്കാര്‍ തടങ്കലിലാക്കിയ മിഷ്ണറിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-16-19:05:35.jpg
Keywords: എത്യോപ്യ
Content: 17752
Category: 22
Sub Category:
Heading: ജോസഫ്: ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ
Content: കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയാണ് ജോസഫ് ചിന്തയിൽ ഇന്നു നമ്മുടെ വഴികാട്ടി. കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബംപോലെ മാറ്റിയെടുക്കാൻ കുറുക്കുവഴികൾ പറഞ്ഞു തന്നിരുന്ന നൽകിയ അമ്മ കുടുംബങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നത് ഇപ്രകാരം "നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക”. നല്ലവനായ യൗസേപ്പിതാവ് തൻ്റെ ഹൃദയം ഈശോയ്ക്കു കൊടുക്കുകയും പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്ത വ്യക്തിയായിരുന്നു. ദൈവം തൻ്റെ പ്രിയപുത്രൻ്റെ വളർത്തു പിതാവാകാൻ സമ്മതം ചോദിച്ച സമയം മുതൽ ഈശോയ്ക്കു വേണ്ടി തൻ്റെ ഹൃദയം കൊടുക്കുവാൻ അവൻ സന്നദ്ധനാവുകയും പകരം ഈശോയുടെ ദിവ്യ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്തു. മനുഷ്യവതാരരഹസ്യത്തിലെ കഷ്ടപ്പാടുകളോട് മറുമുറുപ്പു കൂടാതെ സഹകരിക്കാൻ യൗസേപ്പിതാവിനു സാധിച്ചത് ഈശോയുടെ ദിവ്യ ഹൃദയം ചോദിച്ചു വാങ്ങിയതിനാലാണ്. എല്ലാവരെയും ഉൾകൊള്ളുന്ന ഈശോയുടെ തിരുഹൃദയം സ്വന്തമാക്കിയിരുന്നതിനാൽ നിശബ്ദനാകുവാൻ യൗസേപ്പിതാവിന് എളുപ്പമായിരുന്നു. സ്വർഗ്ഗത്തിൻ്റെ ഹൃദയം കീഴടക്കിയ നീതിമാൻ്റെ പക്കൽ എത്തിയാൽ ഈശോയ്ക്കു നമ്മുടെ ഹൃദയം കൊടുക്കുകയും ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്യാം എന്ന സത്യം നമുക്കു മറക്കാതിരിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-11-16-19:18:20.jpg
Keywords: ജോസഫ്, യൗസേ