Contents
Displaying 17401-17410 of 25107 results.
Content:
17773
Category: 1
Sub Category:
Heading: യൂറോപ്പില്‍ 980 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍: വന്‍ വര്‍ദ്ധനവെന്നു റിപ്പോര്‍ട്ട്
Content: ലണ്ടന്‍: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നുവെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. സുരക്ഷാധിഷ്ടിത അന്തര്‍ സര്‍ക്കാര്‍ സംഘടനയായ ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കൊ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ്’ (ഒ.എസ്.സി.ഇ) നവംബര്‍ 16-ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേര്‍ക്കുള്ള തീബോംബാക്രമണങ്ങള്‍, ആശീര്‍വദിക്കപ്പെട്ട തിരുവോസ്തി നിന്ദിയ്ക്കുക/മോഷ്ടിക്കുക , വൈദികര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍, ദേവാലയങ്ങളിലും അനുബന്ധ കെട്ടിടങ്ങളിലും ഭ്രൂണഹത്യ അനുകൂലികള്‍ നടത്തുന്ന കത്തോലിക്കാ വിരുദ്ധ ചുവരെഴുത്തുകള്‍ തുടങ്ങിയ 980 ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങളാണ് ഒ.എസ്.സി.ഇ യുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടു മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടുമായി (2019-ല്‍ 595 സംഭവങ്ങള്‍) താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം 385 സംഭവങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള സ്വത്തുവകകള്‍ക്കെതിരെയുള്ള ആക്രമണത്തിലും കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വ്യക്തികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളില്‍ കുറവുണ്ടെന്നത് മാത്രമാണ് പ്രതീക്ഷ നല്‍കുന്ന ഏകവസ്തുത. 2019-ല്‍ ക്രൈസ്തവ വിശ്വാസികളായ 80 പേര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ 2020-ല്‍ 56 പേര്‍ മാത്രമാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നത് പോളണ്ടിലാണ് (241 സംഭവങ്ങള്‍). പോളണ്ടിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഏതാണ്ട് നൂറിലധികം പ്രാവശ്യമാണ് ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെട്ടത്. പ്രോലൈഫ് നിയമങ്ങളില്‍ അസ്വസ്ഥതരായവരാണ് ഭൂരിഭാഗം ആക്രമണവും നടത്തിയത്. രാജ്യത്തെ കത്തോലിക്ക സെമിത്തേരിക്ക് നേര്‍ക്ക് വരെ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ലെ വനിതാദിനത്തില്‍ സ്പെയിനിലെ ഒരു ആശ്രമവും 4 ദേവാലയങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ജര്‍മ്മനിയിലും, ഫ്രാന്‍സിലും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒ.എസ്.സി.ഇ യുടെ റിപ്പോര്‍ട്ടനുസരിച്ച് ജര്‍മ്മനി 172, ഫ്രാന്‍സ് 159, ഇറ്റലി 113 എന്നിങ്ങനെയാണ് മറ്റ് പ്രമുഖ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കണക്കുകള്‍. ‘ഒ.എസ്.സി.ഇ’യുടെ 57 അംഗരാഷ്ട്രങ്ങളില്‍ വെറും 11 രാഷ്ട്രങ്ങള്‍ മാത്രമാണ് വിവരങ്ങള്‍ കൈമാറിയിട്ടുള്ളതിനാല്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങളുടെ യഥാര്‍ത്ഥ എണ്ണം ഇനിയും ഒരുപാട് കൂടുമെന്നാണ് സൂചന. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ക്രൈസ്തവര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളെ ഒരു സാമൂഹ്യ പ്രശ്നമായി കണക്കാക്കുന്നതേയില്ല എന്ന വസ്തുത ‘ഒബ്സര്‍വേറ്ററി ഓഫ് ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’നെ നയിക്കുന്ന മഡെലിന്‍ എന്‍സ്ല്‍ബര്‍ജര്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളിലുടെയുള്ള ക്രൈസ്തവ വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും യൂറോപ്പില്‍ ശക്തമായി കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിന് മുന്‍പും യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-19-16:53:30.jpg
Keywords: :യൂറോപ്പ

17774
Category: 9
Sub Category:
Heading: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 20 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,രജനി മനോജ് എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK }# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; }# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . >>>>>>
Image: /content_image/Events/Events-2021-11-19-17:53:51.jpg
Keywords: രണ്ടാം

17775
Category: 14
Sub Category:
Heading: ബെത്ലഹേം തിരുപ്പിറവി പള്ളിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍
Content: ബെത്ലഹേം: ബെത്ലഹേമില്‍ ലോകരക്ഷകനായ ക്രിസ്തു ജനിച്ചുവെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന തിരുപ്പിറവി ദേവാലയത്തില്‍ (നേറ്റിവിറ്റി ചര്‍ച്ച്) കഴിഞ്ഞ 8 വര്‍ഷങ്ങളായി നടന്നുവന്നിരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സഹോദരസ്ഥാപനമായ എ.സി.ഐ പ്രെന്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശുദ്ധനാട്ടിലെ ഏറ്റവും പഴക്കമേറിയ ദേവാലയങ്ങളില്‍ ഒന്നായ തിരുപ്പിറവി പള്ളിയില്‍ മഴവെള്ളം കൊണ്ട് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കുവാനായിട്ടാണ് വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ആരംഭം കുറിച്ചത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും, പുരാതന മൊസൈക്കുകളുടേയും, ചുവര്‍ചിത്രങ്ങളുടേയും, തൂണുകളുടേയും വൃത്തിയാക്കലും, മഴവെള്ളത്തെ പ്രതിരോധിക്കുന്നതിനായി മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണിയുമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഇതാദ്യമായാണ് ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദേവാലയത്തിന്റെ ഭിത്തിയിലൂടെ മഴവെള്ളം തുടര്‍ച്ചയായി ഒഴുകിയത് പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും, ഭിത്തിയിലൂടെ ഒലിച്ചിറങ്ങിയിരുന്ന മഴവെള്ളം കാലക്രമേണ ദേവാലയത്തിന്റെ ഘടനക്കും, പുരാതന മൊസൈക്കുകള്‍ക്കും, ചുവര്‍ചിത്രങ്ങള്‍ക്കും, തറക്കും ഭീഷണിയായെന്നും പുനരുദ്ധാരണത്തിന് വേണ്ടിയുള്ള പലസ്തീനിയന്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ ചെയര്‍മാനായ സിയാദ് അല്‍-ബണ്ടക് പറഞ്ഞു. ഏതാണ്ട് 1.5 കോടി യു.എസ് ഡോളര്‍ ചിലവായി. ഇനിയും ഏതാണ്ട് 16.9 ലക്ഷം ഡോളര്‍ കൂടി വേണ്ടിവരും. വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച തുകകൊണ്ടാണ് കഴിഞ്ഞ 8 വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ബണ്ടക് പറയുന്നു. ഏതാണ്ട് എ.ഡി 330-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പൗരസ്ത്യ ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്, കത്തോലിക്ക സഭകളുടെ കീഴിലാണ് ഉള്ളത്. 2012-ല്‍ യുനെസ്കോ അപകടഭീഷണി നേരിടുന്ന പൈതൃക കെട്ടിടങ്ങളുടെ പട്ടികയില്‍ തിരുപ്പിറവി പള്ളിയെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും 2019-ല്‍ നീക്കം ചെയ്തു. കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്നു തിരുപ്പിറവി പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. വിശുദ്ധ നാട്ടിലെ 80% കുടുംബങ്ങളും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഈ കുടുംബങ്ങളെ കൊറോണ പകര്‍ച്ചവ്യാധി സാരമായി ബാധിച്ചുവെന്നും ബെലെനിലെ സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ‘പ്രൊ ടെറാ സാങ്ക്റ്റാ’ പദ്ധതികളുടെ ചുമതലക്കാരനായ വിന്‍സെന്‍സോ ബെല്ലോമോ പറഞ്ഞു. തിരുപ്പിറവി പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വിശുദ്ധ നാട് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് പ്രതിസന്ധിയിലായ ഈ കുടുംബങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-19-20:08:29.jpg
Keywords: തിരുപ്പിറവി

17776
Category: 22
Sub Category:
Heading: ജോസഫ്: മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിലെല്ലാം ഈശോയെ അനുഗമിച്ചവൻ
Content: സ്പെയിനിൽ ജനിക്കുകയും പിന്നീട് മെക്സിക്കോയിലേക്കു മാറി താമസിക്കുകയും ചെയ്ത ഒരു വിശുദ്ധയണ് നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ (1889- 1943) . ആദ്യം Little Sisters of the Abandoned Elderly എന്ന സന്യാസ സഭയിലെ അംഗമായ നസ്രാരിയ 1915ൽ നിത്യവ്രതവാഗ്ദാനത്തിനു ശേഷം ബോളീവിയയിൽ ശുശ്രൂഷ ചെയ്തു. ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം എന്റെ ഈശോയെ ഞാൻ അനുഗമിക്കും ഇതായിരുന്നു നസ്രാരിയ ഇഗ്നാസിയുടെ ജീവിതാദർശം. സുവിശേഷത്തെ പ്രതിയുള്ള തീഷ്ണത മറ്റൊരു സന്യാസ സമൂഹം സ്ഥാപിക്കാൻ അവളെ പ്രേരിപ്പിച്ചു. 1925 നസ്രാരിയായും ആറു സഹോദരിമാരും ചേർന്ന് the Pontifical Crusade എന്ന സഭ സ്ഥാപിച്ചു പിന്നിടു ഈ സഭയുടെ നാമം Congregation of the Missionary Crusaders of the Church എന്നാക്കി. ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം ഈശോയെ ആദ്യം അനുഗമിച്ച വ്യക്തികളിൽ ഒരാളായിരുന്നു യൗസേപ്പിതാവ്. മറിയത്തോടൊപ്പം ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൻ്റെ ആരംഭം മുതൽ ഈശോയെ മനുഷ്യസൃഷ്ടിക്കു സാധ്യമായ രീതിയിൽ യൗസേപ്പിതാവ് അനുഗമിച്ചു. ദൈവീക പദ്ധതികളുടെ ഭാഗമായുള്ള നിർദേശങ്ങൾ വിശ്വസ്തതയോടെ നിറവേറ്റണമെങ്കിൽ ഈശോയോടുള്ള അതിരില്ലാത്ത സ്നേഹം ആവശ്യമായിരുന്നു. ദൈവ പിതാവ് ഏല്പിച്ച ദൗത്യം ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിൽ നിർവ്വഹിച്ചു എന്ന ചാരിതാർത്ഥ്യം യൗസേപ്പിതാവിനും തൻ്റെ പ്രിയപുത്രനെ മറ്റെല്ലൊവരെയുകാൾ യൗസേപ്പ് സ്നേഹിച്ചു എന്ന ഹൃദയ സംതൃപ്തി ദൈവ പിതാവിനും ഉണ്ടായിരുന്നു. ഈശോയേയും അവന്റെ സഭയെയും കൂടുതൽ സ്നേഹിക്കാനും അവനെ അനുഗമിക്കാനും യൗസേപ്പിതാവു നമ്മളെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-11-19-20:16:13.jpg
Keywords: ജോസഫ്, യൗസേ

17777
Category: 18
Sub Category:
Heading: വെട്ടുകാട് തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാള്‍ പ്രദക്ഷിണം ഇന്ന്
Content: തിരുവനന്തപുരം: തീര്‍ത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം ഇന്നു നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സന്ധ്യാവന്ദന പ്രാര്‍ഥനയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ അഞ്ചിനും 6.30നും ദിവ്യബലി, രാവിലെ എട്ടിന് സീറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറന്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന സമൂഹ ദിവ്യബലിയില്‍ ആലുവ സെമിനാരി പ്രഫസര്‍ ഡോ. ഗ്രിഗറി ആര്‍ബി വചന പ്രഘോഷണം നടത്തും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിക്കും. 26ന് രാവിലെ 6.30നും എട്ടിനും 11നും ദിവ്യബലി. വൈകുന്നേരം 5.30ന് സമൂഹ ദിവ്യബലിക്കുശേഷം തിരുനാളിന് കൊടിയിറങ്ങും.
Image: /content_image/India/India-2021-11-20-10:41:50.jpg
Keywords: തിരുനാള്‍\

17778
Category: 18
Sub Category:
Heading: എസ്‌പിസി പോലീസ് ഓഫീസറായ ഫാ. ജോസഫ് വരമ്പുങ്കലിന് അഭിനന്ദന പ്രവാഹം
Content: കൊച്ചി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ കത്തോലിക്ക വൈദികന് അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ. മലങ്കര സുറിയാനി കത്തോലിക്കാ സഭ അംഗമായ ഫാ. ജോസഫ് വരമ്പുങ്കല്‍ ഒഐസിയാണ് കഴിഞ്ഞ ദിവസം എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായത്. പരിചയസമ്പന്നരും സന്നദ്ധരും സാമൂഹിക പ്രതിബദ്ധതയുമുള്ള രണ്ട് അധ്യാപകരെ ഓരോ സ്കൂളിലും കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി നിയമിക്കുന്നതിന്റെ ഭാഗമായാണ് ഫാ. ജോസഫ് വരമ്പുങ്കലിനും ദൌത്യം ലഭിച്ചത്. ഓരോ സിപിഒയും പോലീസ് ഉദ്യോഗസ്ഥരുടെ ശരിയായ പരിശീലനത്തിന് വിധേയരാകുകയും പരിശീലനത്തിന് ശേഷം ഓണററി സബ് ഇന്‍സ്പെക്ടര്‍ (എസ്ഐ) പദവി നല്‍കുകയും ചെയ്യുന്നു. പലരും ഏറ്റെടുക്കാന്‍ മടിക്കുന്ന ചുമതല ഫാ. ജോസഫ് വരമ്പുങ്കല്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. കേരള കത്തോലിക്കാ വൈദികരില്‍ ആദ്യത്തെ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറാണ് ഫാ. ജോസഫ്. നിരവധി പേരാണ് വൈദികന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നവമാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-20-10:47:15.jpg
Keywords: പോലീസ്

17779
Category: 10
Sub Category:
Heading: ‘സർവ്വശക്തനായ ദൈവ നാമത്തിൽ’ പ്രതിജ്ഞ തുടരാം: ഐറിഷ് നേതാക്കളുടെ പരാതി യൂറോപ്യൻ കോടതി തള്ളി
Content: പാരീസ്: ‘സർവ്വശക്തനായ ദൈവ നാമത്തിൽ' സത്യപ്രതിജ്ഞ ചെയ്യണമെന്ന ഭരണഘടന അനുച്ഛേദത്തിനെതിരെ ഐറിഷ് രാഷ്ട്രീയപ്രവർത്തകർ നൽകിയ പരാതി യൂറോപ്യൻ മനുഷ്യാവകാശ കോടതി തള്ളി. കോടതിയിലെ ഏഴംഗ ബെഞ്ചാണ് പ്രസിഡന്റായും കൗൺസിൽ അംഗങ്ങളായും അധികാരമേൽക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും ഭരണഘടനാനുസൃതം പ്രവർത്തിക്കാനുമുള്ള സന്നദ്ധത ‘സർവശക്തനായ ദൈവത്തിന്റെ നാമത്തിൽ’ പ്രതിജ്ഞ ചെയ്യുന്നത് ഭരണഘടന പ്രകാരം തുടരാമെന്നു വ്യക്തമാക്കിയിരിക്കുന്നത്. ഐറിഷ് ഭരണഘടനയിലെ 12.8, 31.4 എന്നീ അനുച്ഛേദങ്ങൾ പ്രകാരമുള്ള ‘സർവശക്തനായ ദൈവം’ എന്ന സത്യപ്രതിജ്ഞാവാചകം അക്രൈസ്തവരും അവിശ്വാസികളുമായ കൗൺസിൽ അംഗങ്ങളുടെ സ്വാതന്ത്ര്യത്തെ നിഹനിക്കുന്നുവെന്ന വാദമാണ് പരാതിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ സത്യപ്രതിജ്ഞാ വാചകങ്ങൾ തങ്ങളെ ഏതെങ്കിലും തരത്തിൽ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് വസ്തുതാപരമായി തെളിയിക്കുന്നതിൽ പരാതിക്കാർ പരാജയപ്പെട്ടെന്നും സ്വീകാര്യമായ കാര്യങ്ങളൊന്നും പരാതിക്കാർ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പരാതി തള്ളിക്കളഞ്ഞത്. ജോൺ ബ്രാൻഡി, റോയ്‌സിൻ ഷോർട്ടാൾ, ഡേവിഡ് നോറിസ്, ബർനാർഡോസ് മുൻ സി.ഇ.ഒ ഫെർഗൂസ് ഫിൻലെ, ഡബ്ലിൻ ട്രിനിറ്റി കോളജ് ചാൻസിലർ ഡേവിഡ് മക്‌കോണൽ എന്നിവരാണ് നേരത്തെ കോടതിയെ സമീപിച്ചത്. ക്രിസ്തീയ മൂല്യങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും തള്ളിക്കളഞ്ഞുക്കൊണ്ട് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് കോടതി വിധി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-20-12:47:13.jpg
Keywords: ബൈബി

17780
Category: 11
Sub Category:
Heading: സ്പോർട്സിനും ഷോപ്പിംഗിനും മുന്‍പ് ഞായറാഴ്ച കുർബാനയ്ക്കു പ്രാധാന്യം നല്‍കുക: ആഹ്വാനവുമായി ബ്രിട്ടീഷ് മെത്രാന്മാർ
Content: ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ പിൻവലിക്കുന്ന സാഹചര്യത്തിൽ ദേവാലയങ്ങളിലേക്കു തിരികെ മടങ്ങാൻ വിശ്വാസികളോട് ആഹ്വാനവുമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാൻ സമിതി. ഏറെ നാളായി യുകെയിലുള്ള വിശ്വാസികൾ കോവിഡ് വ്യാപന ഭീതിയെ തുടർന്ന് ഓൺലൈൻ തിരുക്കർമ്മങ്ങളിലാണ് പങ്കെടുത്തിരുന്നത്. ഇളവുകളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയെ 'സമ്മാനം' എന്നാണ് മെത്രാൻ സമിതി വിശേഷിപ്പിച്ചത്. ദേവാലയത്തിൽ ആരാധനയ്ക്കായി എത്തേണ്ടതിനു പകരം ഞായറാഴ്ച ദിവസങ്ങളിൽ മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നുണ്ടോയെന്ന് വിശ്വാസികൾ വിചിന്തനം ചെയ്യണമെന്ന് മെത്രാൻ സമിതി പറഞ്ഞു. കായിക വിനോദം, ഷോപ്പിംഗ്, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളായി അവർ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ ഏറ്റവും വിശുദ്ധ ജനം എന്ന നിലയിൽ ഏറ്റവും ശ്രേഷ്ഠമായി ദൈവത്തെ മഹത്വപ്പെടുത്താനും, ദൈവത്തിന് നന്ദി പറയാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. 'ആമേൻ' പറഞ്ഞുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ദൈവത്തോടുള്ള നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള സ്നേഹമാണ് നാം പ്രകടമാക്കുന്നത്. വിശുദ്ധ കുർബാനയ്ക്കുശേഷം നാം അയക്കപെടുമ്പോൾ സഹായം ആവശ്യമുള്ളവരോടുള്ള സ്നേഹം നാം പ്രകടമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ നീക്കിയിട്ടുണ്ടെങ്കിലും, വൈറസ് പടരാൻ സാധ്യത നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ആരോഗ്യപരമായ മുന്‍കരുതല്‍ എടുക്കണമെന്നും മെത്രാൻ സമിതി പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-20-14:02:55.jpg
Keywords: ബ്രിട്ട, ബ്രിട്ടീ

17781
Category: 1
Sub Category:
Heading: നേപ്പാളില്‍ വ്യാജ ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ കൊറിയന്‍ കന്യാസ്ത്രീകള്‍ക്ക് ഒടുവില്‍ മോചനം
Content: കാഠ്മണ്ടു: നേപ്പാളിലെ ചേരി പ്രദേശങ്ങളില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകള്‍ക്കും രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേപ്പാളി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റേഴ്സ് ഓഫ് സെന്റ് പോള്‍ ഓഫ് ചാര്‍ട്ടേഴ്സ് സഭാംഗങ്ങളായ സിസ്റ്റര്‍ ജെമ്മാ ലൂസിയ കിമ്മും, സിസ്റ്റര്‍ മാര്‍ത്താ പാര്‍ക്ക് ബ്യോങ്ങ്സുക്കും മതപരിവര്‍ത്തനം നടത്തി എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14-നാണ് അറസ്റ്റിലാവുന്നത്. പൊഖാറായിലെ ജയിലിലായിരുന്നു ഇരുവരും. ജാമ്യത്തുക കെട്ടിവക്കല്‍ ഉള്‍പ്പെടെയുള്ള കീഴ്ക്കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും നവംബര്‍ 19ന് ജയില്‍ മോചിതരായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജാമ്യം ലഭിച്ചുവെങ്കിലും കന്യാസ്ത്രീകള്‍ വിചാരണ നേരിടേണ്ടി വരും. ബസ് - പാര്‍ക്കിലെ ചേരി നിവാസികളായ നൂറ്റിഇരുപതോളം പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ട താമസവും, ഭക്ഷണവും, വിദ്യാഭ്യാസവും, തൊഴില്‍ പരിശീലനവും, വൈദ്യ സേവനങ്ങളും നല്‍കുന്ന ‘സെന്റ് പോള്‍’സ് ഹാപ്പി ഹോം’ എന്ന സ്ഥാപനം പൊഖാറാനില്‍ നടത്തിവരികയായിരുന്നു അവര്‍. കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ പാവപ്പെട്ടവര്‍ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്തതാണ് ഇവര്‍ക്ക് 'വിന'യായത്. ഇതാണ് മതപരിവര്‍ത്തനമായി കെട്ടിച്ചമച്ചത്. കൊറിയന്‍ സന്യാസിനികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ നേപ്പാള്‍ വികാര്‍ ജനറല്‍ ഫാ. സിലാസ് ബോഗാട്ടി ആഹ്ലാദം പ്രകടിപ്പിച്ചു. മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്ന് ഫാ. സിലാസ് പറഞ്ഞു. പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന സന്യാസിനികളുടെ അറസ്റ്റും, ജാമ്യ നിഷേധവും നേപ്പാളി കത്തോലിക്കാ സമൂഹത്തെ ഞെട്ടിപ്പിച്ചുവെന്നും കന്യാസ്ത്രീമാര്‍ക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്കര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവരല്ല. വര്‍ഷങ്ങളായി തങ്ങളുടെ ജീവിതം പാവങ്ങള്‍ക്കായി സമര്‍പ്പിച്ചവരുമാണ് ഈ കൊറിയന്‍ കന്യാസ്ത്രീകള്‍. പ്രതികൂല സാഹചര്യത്തിലും സന്യാസിനികള്‍ ജയിലില്‍ വളരെ ശാന്തരും, പ്രസന്നരുമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും .അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഒരാക്രമണമായിട്ടാണ് നേപ്പാളി കത്തോലിക്ക സമൂഹം ഈ അറസ്റ്റിനെ നോക്കി കാണുന്നത്.
Image: /content_image/News/News-2021-11-20-15:53:32.jpg
Keywords: നേപ്പാ

17782
Category: 22
Sub Category:
Heading: ജോസഫ്: ഹൃദയം നിറയെ സ്നേഹമുള്ളവൻ
Content: ഹൃദയം നിറയെ സ്നേഹമുള്ളവനു മറ്റുള്ളവർക്കു കൊടുക്കാനും കാണും എന്ന മഹാനായ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ചിന്തയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. യൗസേപ്പിതാവിനു നൽകാൻ കഴിയുന്ന ഏറ്റവും നല്ല വിശേഷണങ്ങളിലൊന്നാണ്, അവൻ ഹൃദയം നിറയെ സ്നേഹമുള്ളവൻ എന്നത്. തിരുവചനം നീതിമാൻ എന്നു വിളിക്കുന്ന ദൈവപുത്രന്‍റെ വളർത്തു പിതാവ് ഹൃദയം നിറയെ സ്നേഹമുള്ളവനായിരുന്നു. സ്നേഹം നിറഞ്ഞ അവൻ്റെ ഹൃദയം ദൈവത്തിനും സഹോദരങ്ങൾക്കും വേണ്ടി പങ്കു വയ്ക്കുന്നതിൽ അവൻ യാതൊരു വൈമനസ്യവും കാട്ടിയില്ല. ഹൃദയം നിറയെ സ്നേഹമുള്ളവർക്കേ മറ്റുള്ളവരെ സഹായിക്കാനും അവരുടെ വേദനകളിൽ പങ്കുപറ്റാനും സാധിക്കൂ. ഹൃദയം നിറയെ സ്നേഹമുള്ളവരുടെ അരികിലേ പ്രതീക്ഷയോടെ മറ്റുള്ളവർ സഹായം തേടി എത്തുകയുള്ളു. അവരുടെ മുമ്പിൽ ചെല്ലുമ്പോഴേ ആഗതൻ്റെ പകുതി ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിരിക്കും. ഹൃദയം നിറയെ സ്നേഹമുള്ള യൗസേപ്പിതാവിൻ്റെ സ്വഭാവത്തിനു ആരെയും സമാശ്വസിപ്പിക്കാൻ കഴിയുന്ന വശ്യതയുണ്ട്. അവനെ സമീപിക്കുന്നവർ ഒരിക്കലും വെറും കൈയ്യോടെ മടങ്ങാറില്ല. യൗസേപ്പിൻ്റെ പക്കലേക്കു പോവുക എന്നാൽ ഹൃദയം നിറയെ സ്നേഹമുള്ള പിതാവിൻ്റെ സ്നേഹവും പരിചരണവും തേടുവാനുള്ള ആഹ്വാനവുമാണ്. ഹൃദയം തുറന്നു സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന യൗസേപ്പിൻ്റെ പക്കലേക്കുള്ള യാത്ര നമുക്കൊരു ശീലമാക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-11-20-16:31:58.jpg