category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിലെല്ലാം ഈശോയെ അനുഗമിച്ചവൻ
Contentസ്പെയിനിൽ ജനിക്കുകയും പിന്നീട് മെക്സിക്കോയിലേക്കു മാറി താമസിക്കുകയും ചെയ്ത ഒരു വിശുദ്ധയണ് നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ (1889- 1943) . ആദ്യം Little Sisters of the Abandoned Elderly എന്ന സന്യാസ സഭയിലെ അംഗമായ നസ്രാരിയ 1915ൽ നിത്യവ്രതവാഗ്ദാനത്തിനു ശേഷം ബോളീവിയയിൽ ശുശ്രൂഷ ചെയ്തു. ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം എന്റെ ഈശോയെ ഞാൻ അനുഗമിക്കും ഇതായിരുന്നു നസ്രാരിയ ഇഗ്നാസിയുടെ ജീവിതാദർശം. സുവിശേഷത്തെ പ്രതിയുള്ള തീഷ്ണത മറ്റൊരു സന്യാസ സമൂഹം സ്ഥാപിക്കാൻ അവളെ പ്രേരിപ്പിച്ചു. 1925 നസ്രാരിയായും ആറു സഹോദരിമാരും ചേർന്ന് the Pontifical Crusade എന്ന സഭ സ്ഥാപിച്ചു പിന്നിടു ഈ സഭയുടെ നാമം Congregation of the Missionary Crusaders of the Church എന്നാക്കി. ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം ഈശോയെ ആദ്യം അനുഗമിച്ച വ്യക്തികളിൽ ഒരാളായിരുന്നു യൗസേപ്പിതാവ്. മറിയത്തോടൊപ്പം ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൻ്റെ ആരംഭം മുതൽ ഈശോയെ മനുഷ്യസൃഷ്ടിക്കു സാധ്യമായ രീതിയിൽ യൗസേപ്പിതാവ് അനുഗമിച്ചു. ദൈവീക പദ്ധതികളുടെ ഭാഗമായുള്ള നിർദേശങ്ങൾ വിശ്വസ്തതയോടെ നിറവേറ്റണമെങ്കിൽ ഈശോയോടുള്ള അതിരില്ലാത്ത സ്നേഹം ആവശ്യമായിരുന്നു. ദൈവ പിതാവ് ഏല്പിച്ച ദൗത്യം ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിൽ നിർവ്വഹിച്ചു എന്ന ചാരിതാർത്ഥ്യം യൗസേപ്പിതാവിനും തൻ്റെ പ്രിയപുത്രനെ മറ്റെല്ലൊവരെയുകാൾ യൗസേപ്പ് സ്നേഹിച്ചു എന്ന ഹൃദയ സംതൃപ്തി ദൈവ പിതാവിനും ഉണ്ടായിരുന്നു. ഈശോയേയും അവന്റെ സഭയെയും കൂടുതൽ സ്നേഹിക്കാനും അവനെ അനുഗമിക്കാനും യൗസേപ്പിതാവു നമ്മളെ സഹായിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-19 20:15:00
Keywordsജോസഫ്, യൗസേ
Created Date2021-11-19 20:16:13