Contents

Displaying 17411-17420 of 25107 results.
Content: 17783
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകപ്പെട്ട മിഷ്ണറിമാരുടെ മോചനത്തിന് വേണ്ടി ഹെയ്തിയില്‍ വീണ്ടും ഉപവാസ പ്രാര്‍ത്ഥനാദിനം
Content: പോര്‍ട്ട്‌ ഒ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ പോര്‍ട്ട്‌ ഓ പ്രിന്‍സില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട 17 അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്ക് വേണ്ടി ഹെയ്തി ജനത വീണ്ടും ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ചു. ബന്ധികളാക്കപ്പെട്ട മിഷ്ണറിമാര്‍ ഒരു മാസം കഴിഞ്ഞിട്ടും മോചിതരാകാത്ത സാഹചര്യത്തില്‍ വര്‍ഷങ്ങളായി ഹെയ്തിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ്’ നല്‍കിയ ആഹ്വാനപ്രകാരമാണ് നവംബര്‍ 18നു പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാദിനം നടന്നത്. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാര്‍. ദൈവത്തിന്റെ ശക്തമായ കരം പ്രവര്‍ത്തിക്കേണ്ടതിനുള്ള പ്രാര്‍ത്ഥനയില്‍ തങ്ങളോടൊപ്പം ചേരുവാന്‍ ലോകം മുഴുവനുമുള്ള വിശ്വാസികളെ ക്ഷണിക്കുകയാണെന്ന് സംഘടന പ്രസ്താവിച്ചിരിന്നു. ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. 16 അമേരിക്കക്കാരും ഒരു കാനഡക്കാരനുമാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാര്‍. വെറും 8 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 48 വയസ്സുള്ളവര്‍ വരെ ബന്ധികളാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ‘400 മാവോസോ’ എന്ന കുപ്രസിദ്ധ കുറ്റവാളി സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 1.7 കോടി ഡോളറാണ് ഇവരുടെ മോചനത്തിനായി ആവശ്യപ്പെടുന്നത്. തങ്ങള്‍ ആവശ്യപ്പെടുന്നത് കിട്ടിയില്ലെങ്കില്‍ അമേരിക്കക്കാരുടെ തലയില്‍ വെടിയുണ്ട കയറ്റുമെന്ന് ‘400 മാവോസോ’ ഗ്യാങ്ങിന്റെ നേതാവു ഭീഷണി മുഴക്കിയിരിന്നു. വിദേശികളായ 17 ക്രിസ്ത്യന്‍ മിഷണറിമാര്‍ തട്ടിക്കൊണ്ടു പോകപ്പെട്ടത് കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയെ വീണ്ടും ലോക ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച വിവരങ്ങള്‍ ദിവസവും പ്രസിഡന്റ് ജോ ബൈഡനെ താന്‍ ധരിപ്പിക്കുന്നുണ്ടെന്നു യു.എസ് നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ജേക് സുള്ളിവന്‍ അറിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-20-21:29:45.jpg
Keywords: ഹെയ്തി
Content: 17784
Category: 18
Sub Category:
Heading: ഷംഷാബാദ് രൂപത ബിഷപ്പ്സ് ഹൗസ് വെഞ്ചരിപ്പ് ഇന്ന്
Content: ഷംഷാബാദ് (തെലങ്കാന): ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ്സ് ഹൗസ് വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് നടക്കും. വെഞ്ചരിപ്പിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയില്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ഡോ. അന്തോണി പൂലാ വചന സന്ദേശം നല്‍കും. തുടര്‍ന്ന് പൊതുസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പു അധ്യക്ഷത വഹിക്കും. ഷംഷാബാദ് രൂപതാ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്ത്, തെലുങ്ക് റീജണല്‍ ബിഷപ്‌സ് കൗണ്സി‍ല്‍ പ്രസിഡന്റ് ബിഷപ് ഡോ. മോസസ് പ്രകാശം, പ്രിയങ്ക വര്‍ഗീസ്, ബെഡങ്ക്‌പേട്ട് മേയര്‍ ശികിരിന്ത പാരിജാത റെഡ്ഡി, അദിലാബാദ് രൂപതാ ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, ഉജ്ജെയ്ന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, നല്‍ഗോണ്ട രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. മാര്‍ണേനി ബാലസ്വാമി, ടിസിബിസി ഡെപ്യൂട്ടി സെക്രട്ടറി മോണ്‍. ജോസഫ് അരുള്‍ഗദ്ദ, വികാരി ജനറാള്‍ മോണ്‍. ഏബ്രാഹം പാലത്തിങ്കല്‍, പാസ്റ്ററല്‍ കൗണ്സി‍ല്‍ സെക്രട്ടറി പി.സി. ചാക്കോ തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2021-11-21-07:42:03.jpg
Keywords: ഷംഷാ
Content: 17785
Category: 1
Sub Category:
Heading: ബാലവേല വിപത്ത് തുടച്ചുനീക്കണമെങ്കിൽ, ദാരിദ്ര്യനിർമ്മാർജ്ജനം അനിവാര്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ബാലവേല എന്ന വിപത്ത് തുടച്ചുനീക്കണമെങ്കിൽ, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, സമ്പത്ത് - ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കുന്ന നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ വികലതകൾ തിരുത്തുന്നതിനു നാം സംഘടിതമായി പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (19/11/21) ബാലവേല നിർമ്മാർജ്ജന വിഷയത്തില്‍ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പ. ബാലവേല കുട്ടികളുടെ ആരോഗ്യം, അവരുടെ മാനസിക-ശാരീരിക സുസ്ഥിതി എന്നിവയെ അപകടത്തിലാക്കുകയും വിദ്യാഭ്യാസത്തിനും ബാല്യകാലം സന്തോഷത്തോടും ശാന്തതയോടും കൂടി ജീവിക്കുന്നതിനുമുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കോവിഡ് മഹാമാരി ഈ സാഹചര്യം കൂടുതല്‍ ക്ലേശകരമാക്കിയെന്നും പാപ്പ പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ചു പോലും നാം സംസാരിക്കുന്ന ഈ സമയത്ത്, ലോകത്തിൽ അത്യാധുനിക സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഉപയോഗപ്പെടുത്തുന്ന സമകാലിക സമ്പദ്‌വ്യവസ്ഥകളിൽ, ബാലവേല നിലനില്‍ക്കുന്നുവെന്നത് ആശങ്കാജനകമാണ്. കുടുംബജീവിത പശ്ചാത്തലത്തിലുള്ള ജോലികൾ പൊതുവെ അവരുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകമാണെന്നും, കാരണം അവരുടെ കഴിവുകൾ പരീക്ഷിക്കാനും അവബോധത്തിലും ഉത്തരവാദിത്തത്തിലും വളരാനും അവ അവരെ പ്രാപ്തരാക്കുന്നു. എന്നാല്‍ ബാലവേലയാകട്ടെ മറ്റുള്ളവരുടെ ലാഭത്തിനും സമ്പാദ്യത്തിനും വേണ്ടിയുള്ള ആഗോളവത്കൃത സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദന പ്രക്രിയകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടിയാണെന്നും പാപ്പ കുറ്റപ്പെടുത്തി.
Image: /content_image/News/News-2021-11-21-08:38:04.jpg
Keywords: പാപ്പ
Content: 17786
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവരെ വിടാതെ പിന്തുടര്‍ന്ന് ഹിന്ദുത്വ ഭീകരത: കണക്കുകള്‍ ഉദ്ധരിച്ച് ‘ഫ്രണ്ട് ലൈന്‍’ മാഗസിന്‍
Content: ചെന്നൈ: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുമായി ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ കീഴിലുള്ള ‘ഫ്രണ്ട് ലൈന്‍’ മാഗസിന്‍. ഈ വര്‍ഷത്തെ ആദ്യ 273 ദിവസങ്ങള്‍ക്കുള്ളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 305-ഓളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) ഹെല്‍പ്പ് ലൈന്റെ കണക്കുകലെ ഉദ്ധരിച്ചുകൊണ്ട് ഫ്രണ്ട് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെ കാര്യത്തില്‍ ഉത്തര്‍ പ്രദേശാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് (അലഹാബാദ്), നോയിഡ, അയോധ്യ, റാംപൂര്‍, ബഹ്രൈച്ച്, ലാഖിംപൂര്‍, ഖേരി തുടങ്ങിയ വിവിധ നഗരങ്ങള്‍ക്ക് പുറമേ, പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ വരെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് വസ്തുത. ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ നിന്നും, ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലുമാണ് സമീപ കാലത്തെ ഏറ്റവും കടുത്ത ആക്രമണങ്ങള്‍ നടന്നത്. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ മറവിലാണ് ആക്രമണങ്ങള്‍ കൂടുതലായും നടക്കുന്നതെന്നു ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോണ്‍ ദയാല്‍ പറഞ്ഞു. ലാത്തിയുമേന്തി പ്രാദേശിക ഫോട്ടോഗ്രാഫറേയും, ചിലപ്പോള്‍ പോലീസിനേയും കൂട്ടിവരുന്ന ഹിന്ദുത്വ വാദികള്‍ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തി, വചനപ്രഘോഷകനെ മര്‍ദ്ദിച്ച് ദേവാലയം അലംകോലമാക്കുകയും ബൈബിളുകള്‍ വലിച്ചു കീറുകയുമാണ്‌ സമീപകാലത്തെ ആക്രമണങ്ങളുടെ പതിവ് ശൈലിയെന്നും ജോണ്‍ ദയാല്‍ വെളിപ്പെടുത്തി. പോലീസ് നിഷ്ക്രിയത്വം പാലിക്കുക മാത്രമല്ല ഇരകളായ ക്രൈസ്തവര്‍ക്കെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതും അക്രമികള്‍ക്ക് സഹായകരമാവുകയാണ്. ബൈബിളുകള്‍ വലിച്ചു കീറിയാല്‍ പോലും ബജ്രംഗ് ദള്‍ പോലെയുള്ള തീവ്രഹിന്ദുത്വവാദി സംഘടനകള്‍ക്കെതിരെ കേസെടുക്കുന്നതിനൊപ്പം മര്‍ദ്ദനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് നേരെ കേസെടുക്കുന്നതാണ് പോലീസിന്റെ ശൈലി. ഒക്ടോബര്‍ 3ന് റൂര്‍ക്കിയിലെ പ്രാര്‍ത്ഥന കൂട്ടായ്മയിലേക്ക് അതിക്രമിച്ച് കയറിയ ഇരുന്നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ ഒരു വചനപ്രഘോഷന്റെ മകളെ വരെ അപമാനിച്ചു. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകള്‍ ആ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും അവളുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. പോലീസിനെ അറിയിച്ചിട്ടും വെറും ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള പോലീസ് ഒരുമണിക്കൂര്‍ കഴിഞ്ഞ് അക്രമികളുടെ ലക്ഷ്യം നിറവേറിയതിന് ശേഷമാണ് എത്തിയതെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഒക്ടോബര്‍ 10-നാണ് ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ക്രൈസ്തവരെ ബജ്രംഗ്ദളിന്റേയും, ഹിന്ദു യുവവാഹിനിയുടേയും പ്രവര്‍ത്തകര്‍ അപമാനിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ സ്റ്റേഷനിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോവുകയുമായിരുന്നു. മാവുവിലെ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകള്‍ കൂടി ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായിരിന്നു. ഉത്തര്‍പ്രദേശിന് പുറമേ ഛത്തീസ്ഗഡ്‌, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്‌, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് . ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-21-09:18:07.jpg
Keywords: ഹിന്ദുത്വ, തീവ്ര
Content: 17787
Category: 10
Sub Category:
Heading: കെനിയയില്‍ മുന്നൂറോളം പേര്‍ കൂട്ടത്തോടെ സ്ഥൈര്യലേപനം സ്വീകരിച്ചു
Content: നെയ്‌റോബി: കെനിയയിലെ നെയ്‌റോബിയില്‍ യുവജനങ്ങളും മുതിര്‍ന്നവരും അടക്കം മുന്നൂറോളം പേര്‍ കൂട്ടത്തോടെ സ്ഥൈര്യലേപനം സ്വീകരിച്ചു. കിയാംബു കൗണ്ടിയിലെ കൊമോത്തായിയിലുള്ള സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിന്റെ ഒമ്പത് ഉപ ഇടവകകളിൽ നിന്നെത്തിയ യുവജനങ്ങളാണ് സ്ഥൈര്യലേപന കൂദാശ സ്വീകരിച്ച് വിശ്വാസ നവീകരണം നടത്തിയത്. ​അനേകം വെല്ലുവിളികൾ നേരിടേണ്ടി വന്നാലും വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാന്‍ ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച നെയ്‌റോബിയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോണ്‍. ഡേവിഡ് കമാവു പറഞ്ഞു. വിശ്വാസത്തില്‍ നിങ്ങൾ മുതിർന്നവർ ആയതിനാൽ ആത്മീയമായി മുതിർന്നവരാകാൻ അഭ്യര്‍ത്ഥിക്കുകയാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇടവക കൂട്ടായ്മയിലെ നിരവധി പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ വിശ്വാസത്തോടുള്ള പ്രതിബദ്ധതയാണ് കൂദാശ സ്വീകരിക്കാന്‍ ഇരിന്നവരുടെ എണ്ണ കൂടുതലിന് പിന്നിലെ കാരണമെന്ന് കോമോത്തായി ഇടവകയുടെ ചുമതലയുള്ള വൈദികൻ ഫാ. മൈക്കൽ മുംഗായി വിശദീകരിച്ചു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് കെനിയ. ജനസംഖ്യയുടെ 85.52% ക്രിസ്തു വിശ്വാസമാണ് പിന്തുടരുന്നത്. .ഇസ്ലാം, ബഹായി, ബുദ്ധമതം, ഹിന്ദുമതം, തുടങ്ങീയ മതങ്ങളാണ് മറ്റുള്ളവര്‍ പിന്തുടരുന്നത്, #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-21-17:31:36.jpg
Keywords: കെനിയ
Content: 17788
Category: 22
Sub Category:
Heading: ജോസഫ്: ദൈവപിതാവ് കണ്ടെത്തിയ മെന്‍റര്‍
Content: മെന്‍റര്‍ എന്ന ഇംഗ്ലീഷ് വാക്കിനെ വഴികാട്ടി, മാർഗ്ഗദർശകൻ എന്നൊക്കെ മൊഴിമാറ്റം നടത്താം. ഒരുമെൻ്ററിനു അഥവാ നേതാവിനു അടിസ്ഥാനപരമായി മൂന്നു സ്വഭാവസവിശേഷതകൾ ഉണ്ട്. അവനു നടക്കേണ്ട വഴി അറിയാം, അവൻ ആ വഴിയെ ചരിക്കുന്നു. മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ വഴി കാണിച്ചു കൊടുക്കുന്നു. ദൈവപുത്രന്റെ വളർത്തു പിതാവായ യൗസേപ്പിതാവ് ദൈവ പിതാവ് ലോകത്തിനായി കണ്ടെത്തിയ മെൻ്റെറായിരുന്നു. പിതാവായ ദൈവം തനിക്കായി ഒരുക്കിയ വഴി ഏതാണന്ന് അവനറിയാമായിരുന്നു. അവൻ ആ വഴിയിലൂടെ വിശ്വസ്തതയോടെ നടന്നു. സഭയുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായിക്കൊണ്ട് സഭാ തനയരെ ഈശോ മിശിഹാ ആകുന്ന വഴിയിലൂടെ നടക്കാൻ യൗസേപ്പിതാവ് വഴി കാണിച്ചു കൊടുക്കുന്നു. മെന്‍റര്‍ ഒരു വ്യക്തിയുടെ ഭൂതകാലത്തെ അംഗീകരിക്കാനും വർത്തമാനകാലത്തെ പടുത്തുയർത്താനും അവന്റെ ഭാവിയെ അഭിമുഖീകരിക്കാനും ഒരുവനെ സജ്ഞനാക്കുന്നു. ശുഭാപ്തി വിശ്വാസത്തിൽ ഒരു വ്യക്തിയെ വളർത്തുവാനും മെൻ്ററിനു സവിശേഷമായ ഒരു പങ്കുണ്ട്. ദൈവ പിതാവു നമുക്കു സമ്മാനിച്ച യൗസേപ്പിതാവ് എന്ന മെൻ്ററിൻ്റെ കൈ പിടിച്ച് ഈശോയാകുന്ന വഴിയിലൂടെ നിത്യത തേടിയുള്ള യാത്ര നമുക്കു തുടരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-11-21-20:16:53.jpg
Keywords: ജോസഫ്, യൗസേ
Content: 17789
Category: 11
Sub Category:
Heading: തമിഴ് മക്കളിലേക്ക് ജീവന്റെ വചനം പകര്‍ന്നു കൊടുക്കുവാന്‍ സഹായിക്കാമോ?
Content: ലോകരക്ഷകനായ യേശു ക്രിസ്തുവിനെ ഇനിയും അറിയാത്ത കോടിക്കണക്കിന് സഹോദരങ്ങളിലേക്ക് അവിടുത്തെ പങ്കുവെയ്ക്കുന്ന അനേകം ശുശ്രൂഷകള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ഇത്തരത്തില്‍ അനേകം സഹോദരങ്ങളിലേക്ക് യേശുവിനെ പകര്‍ന്നു നല്‍കിയ ഒരു കൂട്ടായ്മയാണ് ആവേ മരിയ മെസേഞ്ചേഴ്സ് മിനിസ്ട്രി. യേശുക്രിസ്തുവെന്ന ജീവിക്കുന്ന സത്യത്തെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ താമസിക്കുന്ന ആയിരങ്ങളിലേക്ക് എത്തിക്കുവാന്‍ ഈ ശുശ്രൂഷയ്ക്കു ഇതുവരെ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം എണ്ണായിരത്തോളം 'പുതിയ നിയമം' മിനിസ്ട്രി എത്തിച്ചു നല്‍കിയിരിന്നു. വരും നാളുകളില്‍ ജീവിക്കുന്ന ദൈവത്തിന്റെ വചനം കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ പ്രാര്‍ത്ഥനയും ത്യാഗവുമായി തയാറെടുക്കുകയാണ് മിനിസ്ട്രിയിലെ അംഗങ്ങള്‍. ഇതിനായി ജീവന്റെ വചനം പകരുവാന്‍ സാമ്പത്തികമായി സഹായം തേടുകയാണ് കൂട്ടായ്മ. ആവേ മരിയ മെസേഞ്ചേഴ്സ് മിനിസ്ട്രിയുടെ ശുശ്രൂഷയില്‍ ഭാഗഭാക്കാക്കുവാന്‍ നിങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുകയാണ്. പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കിൽ തമിഴ് കത്തോലിക്കാ സമ്പൂര്‍ണ്ണ ബൈബിൾ വാങ്ങിച്ച് തന്നുകൊണ്ട് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ദൈവത്തിന്റെ വചനമാകുന്ന വിത്ത് വിതയ്ക്കാൻ നിങ്ങള്‍ക്കു സാധിക്കും. നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നു കഴിയുന്ന തുക പങ്കുവെയ്ക്കുമ്പോള്‍ ജീവിക്കുന്ന നമ്മുടെ ദൈവത്തെ അനേകരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ അത് കാരണമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. യേശുവിനെ അറിയാതെ ജീവിക്കുന്ന മക്കൾക്ക് സമ്മാനിക്കുന്നതിന് ആവശ്യമായ തമിഴ് സമ്പൂര്‍ണ്ണ ബൈബിളുകള്‍ മുരിങ്ങൂര്‍ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിൽ നിന്നാണ് മിനിസ്ട്രിക്ക് ലഭിക്കുന്നത്. ഒരു തമിഴ് സമ്പൂര്‍ണ്ണ ബൈബിളിനു ₹178.50 രൂപയാണ് ചെലവ് വരിക. പരിശുദ്ധാത്മാവ് ഈ സുവിശേഷവേലയിൽ പങ്കാളിയാകാൻ താങ്കളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിന്റെ(മുരിങ്ങൂർ) താഴെ കാണുന്ന അക്കൗണ്ടിൽ തുക നിക്ഷേപിക്കുക. ശേഷം മിനിസ്ട്രിയില്‍ ശുശ്രൂഷ ചെയ്യുന്ന ബ്രദർ പീറ്ററിനെ +91 75 11 10 83 99 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ, ആ തുകയ്ക്കുളള തമിഴ് സമ്പൂര്‍ണ്ണ ബൈബിൾ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിൽ നിന്നും മിനിസ്ട്രിക്ക് ലഭിക്കും. ഒരു കാര്യം ആവര്‍ത്തിക്കട്ടെ, 'ദൈവാത്മാവ് നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെങ്കില്‍ മാത്രം ഈ മഹത്തായ ശുശ്രൂഷയിലേക്ക് തുക നല്‍കുക. ആ തുകയ്ക്കുള്ള വിശുദ്ധ ഗ്രന്ഥം യേശുവിനെ അറിയാത്ത അനേകം മക്കളിലേക്ക് എത്തും. ഇതിനായി നിങ്ങള്‍ മാറ്റിവെക്കുന്ന ഓരോ ചില്ലികാശും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വലിയ നിക്ഷേപമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. "നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" എന്ന കര്‍ത്താവിന്റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ഈ മഹത്തായ സുവിശേഷവത്ക്കരണ ശുശ്രൂഷയില്‍ ഭാഗഭാക്കാകുവാന്‍ ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു. #{blue->none->b->Account Details ‍ ‍}# #{black->none->b->Name: ‍}# Divine Printers & Publishers #{black->none->b->Bank: ‍}# South Indian Bank #{black->none->b->Account Number: ‍}# 033 108 1000 000 001 #{black->none->b->Branch: ‍}# Angamaly #{black->none->b->IFSC Code: }# SIBL0000331 പണം അയക്കുന്നവര്‍ ദയവായി +917511108399 (പീറ്റര്‍) ഈ നമ്പറില്‍ വിളിച്ച് അറിയിക്കണമേയെന്നും ശുശ്രൂഷയുടെ വിജയത്തിനായി പ്രാര്‍ത്ഥനകളില്‍ പ്രത്യേകം ഓര്‍ക്കണമെയെന്നും അപേക്ഷിക്കുകയാണ്.
Image: /content_image/News/News-2021-11-21-20:32:55.jpg
Keywords: ബൈബി
Content: 17790
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ സംഭാവനകളെ കുറിച്ച് പഠനം വേണം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
Content: കോട്ടയം: മിഷ്ണറിമാരടക്കമുള്ള ക്രൈസ്തവ സമൂഹം ദേശീയതലത്തിലും കേരളത്തിലും വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ പഠനവും ഗവേഷണവും നടത്തണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. രാഷ്ട്രദീപിക ലിമിറ്റഡ് പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്കായ ഐക്കണ്സ്ട ഓഫ് സക്‌സസിന്റെ പ്രകാശനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രവേശനത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഭാരതത്തിന്റെ സാംസ്‌കാരിക രംഗത്തും ദേശീയബോധത്തിന്റെ വളര്‍ച്ചയ്ക്കും ക്രൈസ്തവ സമൂഹം അമൂല്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അച്ചടിരംഗത്തും ഭാഷകളുടെ പരിപോഷണത്തിനു വഴിതെളിച്ച നിഘണ്ടു, വ്യാകരണ പുസ്തകങ്ങളുടെ രചനയിലും ക്രൈസ്തവര്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.ക്രൈസ്തവരുടെ സംഭാവനകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതില്‍ ദീപിക വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു വിജയഗാഥ രചിച്ചവരെ ഉള്‍ക്കൊള്ളിച്ച് ഐക്കണ്സ് ഓഫ് സക്‌സസ് ബുക്ക് പ്രസിദ്ധീകരിച്ചതിലൂടെ സ്വയംപര്യാപ്ത ഇന്ത്യക്കുള്ള മാധ്യമങ്ങളുടെ പങ്കാണ് ദീപിക നിര്‍വഹിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും ലാഭനഷ്ടം നോക്കാതെ ദീപിക ജനങ്ങള്‍ക്കുള്ള സന്ദേശമായി പ്രവര്‍ത്തിക്കുന്നു. സഹനജീവിതത്തിലൂടെ വിശുദ്ധപടവുകള്‍ കയറിയ വിശുദ്ധ അല്‍ഫോന്‍സാമ്മ ചെറിയൊരു കാലഘട്ടംകൊണ്ടുതന്നെ ഈശ്വരസാക്ഷാത്കാരമാണ് ജീവിതത്തില്‍ നിര്‍വഹിച്ചതെന്നും ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പറഞ്ഞു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദേശം നല്‍കി. ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷല്‍ സിസ്റ്റര്‍ ലിസ് മേരി എഫ്‌സിസി, രാജി മാത്യു ആന്‍ഡ് കന്പനി പാലാ മാനേജിംഗ് ഡയറക്ടര്‍ രാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നന്ദിയും പറഞ്ഞു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഐക്കണ്സ്ക ഓഫ് സക്‌സസ് കോപ്പി രാജി മാത്യുവിനു നല്‍കി പ്രകാശനം ചെയ്തു.
Image: /content_image/India/India-2021-11-22-08:23:11.jpg
Keywords: മിഷ്ണ
Content: 17791
Category: 18
Sub Category:
Heading: ഷംഷാബാദ് രൂപത ബിഷപ്‌സ് ഹൗസിന്റെ വെഞ്ചരിപ്പ് നടന്നു
Content: ഷംഷാബാദ് (തെലങ്കാന): ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്‌സ് ഹൗസിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. വെഞ്ചരിപ്പിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പ് ഡോ.അന്തോണി പൂലാ വചനസന്ദേശം നല്കി. പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പു അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്ത്, ഷംഷാബാദ് രൂപത ബിഷപ്പ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, തെലുങ്ക് റീജണല്‍ ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ്പ് ഡോ. മോസസ് പ്രകാശം, പ്രിയങ്ക വര്‍ഗീസ്, ബെഡങ്ക്‌പേട്ട് മുനിസിപല്‍ കോര്‍പറേഷന്‍ മേയര്‍ ശികിരിന്ത പാരിജാതറെഡ്ഡി എന്നിവര്‍ പ്രസംഗിച്ചു. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, ഉജ്ജെയ്ന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, വികാരി ജനറല്‍ മോണ്‍. എബ്രാഹം പാലത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-11-22-08:39:45.jpg
Keywords: ഷംഷാ
Content: 17792
Category: 18
Sub Category:
Heading: വിശുദ്ധ മദര്‍ തെരേസയെ ഏറ്റവും ഒടുവില്‍ കുമ്പസാരിപ്പിച്ച ഫാ. ചെറിയാന്‍ കാര്യാങ്കല്‍ അന്തരിച്ചു
Content: കോട്ടയം: വിശുദ്ധ മദര്‍ തെരേസയെ ഏറ്റവും ഒടുവില്‍ കുമ്പസാരിപ്പിച്ച വൈദികന്‍ എന്ന നിലയില്‍ സവിശേഷ ശ്രദ്ധ നേടിയ വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. ചെറിയാന്‍ കാര്യാങ്കല്‍ അന്തരിച്ചു. ഒഡീഷയിലെ സ്‌റ്റെല്ലാ മരിയ നേവിഷേറ്റ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്ന അദ്ദേഹത്തിന് 88 വയസ്സായിരിന്നു, മദര്‍തെരേസയുടെ ആത്മീയ ജീവിതം ഏറ്റവും കൂടുതല്‍ തൊട്ടറിഞ്ഞ വ്യക്തിയാണ് ഫാ. ചെറിയാന്‍. 1996 മുതല്‍ മദര്‍ തെരേസയുടെ സന്യാസിനി സമൂഹത്തിന്റെ കുമ്പസാരക്കാരനായിരുന്നു. നല്ല ഒരുക്കത്തോടെയായിരിക്കണം കുമ്പസാരിക്കേണ്ടത് എന്നു നിര്‍ബന്ധമുള്ള അച്ചന്‍, മദറിന്റെ അഭ്യര്‍ത്ഥന പ്രകാരം കുമ്പസാരത്തിനു മുന്പ് സന്ദേശം നല്‍കുകയും കൂദാശ സ്വീകരണത്തിനായി അംഗങ്ങളെ ഒരുക്കുകയും ചെയ്തിരുന്നു. വിശുദ്ധ കുര്‍ബാനയും കുമ്പസാരവും കൂദാശയുമാണ് മദറിന്റെ ആത്മീയ ജീവിതത്തിന്റെ ഊര്‍ജമെന്ന് അച്ചന്‍ പറയുമായിരുന്നു. 1952ല്‍ വിന്‍സെന്‍ഷ്യന്‍ മിഷ്ണറീസിന്റെ കട്ടക് മിഷനില്‍ ചേര്‍ന്നു. 1963ലായിരുന്നു പൗരോഹിത്യം. വിവിധ സ്ഥലങ്ങളിലെ സേവനങ്ങള്‍ക്കു ശേഷം 1996 മുതല്‍ മദര്‍ തെരേസയുടെ സന്യസിനി സമൂഹത്തിന്റെ കുമ്പസാരക്കാരനായി. കൊല്‍ക്കത്ത അതിരൂപതയുടെ ചാപ്ലിയ്നായും സേവനം ചെയ്തിട്ടുണ്ട്. പാലാ വേഴാങ്ങാനം കാര്യാങ്കല്‍ ചുമ്മാര്‍ മാണി പാലാ കിഴക്കേക്കര അന്ന ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ.എം. മാണി, പരേതരായ കെ.എം. ജോസഫ്, ചുമ്മാര്‍ മാണി. പരേതയായ മേരി ജോസഫ് കോച്ചേരില്‍, അന്നക്കുട്ടി ജോസഫ് കല്ലാക്കാവുങ്കല്‍. സംസ്‌കാരം ഇന്നു രാവിലെ 11ന് ഒറീസയിലെ ഗോപാല്‍പുരിലുള്ള സെന്റ് ബനഡിക്ട് പള്ളിയില്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-22-08:54:12.jpg
Keywords: മദര്‍ തെരേസ