category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: ദൈവപിതാവ് കണ്ടെത്തിയ മെന്‍റര്‍
Contentമെന്‍റര്‍ എന്ന ഇംഗ്ലീഷ് വാക്കിനെ വഴികാട്ടി, മാർഗ്ഗദർശകൻ എന്നൊക്കെ മൊഴിമാറ്റം നടത്താം. ഒരുമെൻ്ററിനു അഥവാ നേതാവിനു അടിസ്ഥാനപരമായി മൂന്നു സ്വഭാവസവിശേഷതകൾ ഉണ്ട്. അവനു നടക്കേണ്ട വഴി അറിയാം, അവൻ ആ വഴിയെ ചരിക്കുന്നു. മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ വഴി കാണിച്ചു കൊടുക്കുന്നു. ദൈവപുത്രന്റെ വളർത്തു പിതാവായ യൗസേപ്പിതാവ് ദൈവ പിതാവ് ലോകത്തിനായി കണ്ടെത്തിയ മെൻ്റെറായിരുന്നു. പിതാവായ ദൈവം തനിക്കായി ഒരുക്കിയ വഴി ഏതാണന്ന് അവനറിയാമായിരുന്നു. അവൻ ആ വഴിയിലൂടെ വിശ്വസ്തതയോടെ നടന്നു. സഭയുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായിക്കൊണ്ട് സഭാ തനയരെ ഈശോ മിശിഹാ ആകുന്ന വഴിയിലൂടെ നടക്കാൻ യൗസേപ്പിതാവ് വഴി കാണിച്ചു കൊടുക്കുന്നു. മെന്‍റര്‍ ഒരു വ്യക്തിയുടെ ഭൂതകാലത്തെ അംഗീകരിക്കാനും വർത്തമാനകാലത്തെ പടുത്തുയർത്താനും അവന്റെ ഭാവിയെ അഭിമുഖീകരിക്കാനും ഒരുവനെ സജ്ഞനാക്കുന്നു. ശുഭാപ്തി വിശ്വാസത്തിൽ ഒരു വ്യക്തിയെ വളർത്തുവാനും മെൻ്ററിനു സവിശേഷമായ ഒരു പങ്കുണ്ട്. ദൈവ പിതാവു നമുക്കു സമ്മാനിച്ച യൗസേപ്പിതാവ് എന്ന മെൻ്ററിൻ്റെ കൈ പിടിച്ച് ഈശോയാകുന്ന വഴിയിലൂടെ നിത്യത തേടിയുള്ള യാത്ര നമുക്കു തുടരാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-21 20:16:00
Keywordsജോസഫ്, യൗസേ
Created Date2021-11-21 20:16:53