Contents

Displaying 17361-17370 of 25107 results.
Content: 17733
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റായി ജോണ്‍സണ്‍ ചുരേപ്പറമ്പിലിനെ തെരഞ്ഞെടുത്തു. ജെയിംസ് ആഴ്ച്ചങ്ങാടനാണ് ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍: ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, ഡോ. ഫെലിക്സ് ജെയിംസ്, മോന്‍സി ജോര്‍ജ് വൈസ് പ്രസിഡന്റുമാര്‍, ജെസ് ലിന്‍ ജോ, സെമിലി സുനില്‍, ലിസ തോമസ്, ഇഗ്‌നേഷ്യസ് വിക്ടര്‍, നോര്‍ബര്‍ട്ട് കക്കാരിയില്‍, ബിജു കോട്ടേപ്പറമ്പില്‍ സെക്രട്ടറിമാര്‍, ടോമി പ്ലാത്തോട്ടം ട്രഷറര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ് ആനിമേറ്റര്‍മാര്‍.
Image: /content_image/India/India-2021-11-14-07:59:16.jpg
Keywords: പ്രോലൈ
Content: 17734
Category: 18
Sub Category:
Heading: പാവങ്ങളുടെ ദിനാഘോഷം നാളെ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ
Content: കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തിങ്കളാഴ്ച രാവിലെ 9.30-ന് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നടക്കുന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുൻ മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സീറോമലബാർ സഭയുടെ ഫാമിലി, ലൈറ്റി & ലൈഫ് കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളി വികാരി റവ. ഫാ. മാത്യു കാക്കനാട്ട്, പ്രോലൈഫ് അപ്പോസ്റ്റലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷൻ ഓഫ് മെന്റലി ഡിസേബിൾഡ് സെക്രട്ടറി സന്തോഷ്‌ ജോസഫ്, ബ്രദർ മാവുരൂസ് മാളിയേക്കൽ, ലവ് ഹോം രക്ഷാധികാരി മാത്തപ്പൻ, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ് സി സി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു തുടങ്ങിവർ പ്രസംഗിക്കും. ചടങ്ങിൽ കാരുണ്യ ശുശ്രൂഷകരെ ആദരിക്കും. സ്നേഹ സംഗമത്തിൽ ദിവ്യരക്ഷാലയത്തിലെ ഇരുന്നൂറ്റി അമ്പത്തോളം സഹോദരങ്ങളും വിവിധ മേഖലയിലെ ജീവകാരുണ്യപ്രവർത്തകരും പങ്കെടുക്കും. ദിവ്യരക്ഷാലയത്തോടനുബന്ധിച്ചു ഡി-അഡിക്ഷൻ സെന്റർ, പാലിയേറ്റീവ് കെയർ, മാതൃ ശിശുസംരക്ഷണ കേന്ദ്രം എന്നിവയും പ്രവർത്തിച്ചുവരുന്നുണ്ട്. "അഗതികളുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന ദൗത്യം" എന്ന സന്ദേശം പ്രചരിപ്പിക്കാനും സംരക്ഷണശുശ്രൂഷകരെ ആദരിക്കാനും വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-14-08:05:21.jpg
Keywords: പാവ, ദരിദ്ര
Content: 17735
Category: 14
Sub Category:
Heading: യു വേര്‍ഷന്‍ ബൈബിള്‍ ആപ്പ് 50 കോടി ഡൗണ്‍ലോഡ്‌സ് പൂര്‍ത്തിയാക്കി: ദൈവം തങ്ങളിലൂടെ വലിയ കാര്യം ചെയ്തുവെന്ന് നിര്‍മ്മാതാക്കള്‍
Content: ന്യൂയോര്‍ക്ക്: സൗജന്യ ബൈബിള്‍ ആപ്ലിക്കേഷനായ ‘യുവേര്‍ഷന്‍’ന് 50 കോടി ഉപയോക്താക്കള്‍ തികഞ്ഞു. ആപ്പിന്റെ ഉടമസ്ഥരായ ‘ക്രെയിഗ് ഗ്രോയിഷെല്‍’ന്റെ ‘വേഴ്സ് ഓഫ് ദി ഡേ’ വീഡിയോക്കൊപ്പമാണ് ആപ്പ് 50 കോടി മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട വിവരം പുറത്തു വിടുന്നത്. ദൈവത്തിന്റെ നന്മയുടെ സാക്ഷ്യത്തേയും, ദൈവ വചനത്തിന്റെ ശക്തിയേയുമാണ്‌ ഈ നേട്ടം സൂചിപ്പിക്കുന്നതെന്നു ക്രെയിഗ് ഗ്രോയിഷെല്‍ വിശേഷിപ്പിച്ചു. “ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്സ്വലവുമാണ്. ഇരുതല വാളിനേക്കാള്‍ മൂര്‍ച്ച ഏറിയതും, ചേതനയിലും, ആത്മാവിലും സന്ധിബന്ധങ്ങളിലും, മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വികാരങ്ങളേയും, നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4:12) എന്ന ബൈബിള്‍ വാക്യം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിന് മുന്‍പ് ബൈബിള്‍ വായനയില്‍ താന്‍ ശരാശരിയിലും താഴെയായിരുന്നെന്നും, ആപ്പ് നിര്‍മ്മിച്ചു കൊണ്ടിരിക്കുമ്പോള്‍ താന്‍ നിരന്തരം ബൈബിള്‍ വായിക്കാറുണ്ടായിരുന്നുവെന്നും ആപ്പിന്റെ നിര്‍മ്മാതാവായ ബോബ്ബി ഗ്രൂയന്‍വാള്‍ഡ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു വെബ്സൈറ്റ് എന്ന നിലയിലാണ് യുവേര്‍ഷന്‍ ആദ്യമായി ആരംഭിക്കുന്നത്. എന്നാല്‍ അത് വിജയം കണ്ടില്ല. മൊബൈല്‍ ഫോണിനു യോജിക്കാത്ത കാരണത്താലാണ് ഇത് പരാജയപ്പെട്ടത്.. ഇതോടെയാണ് താനും തന്റെ ടീമും 2008 ജൂലൈ മാസത്തില്‍ യൂവേര്‍ഷന് ആരംഭം കുറിച്ചത്. ആരംഭത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 83,000-ത്തോളം മൊബൈലുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരുന്നു. ദൈവം തങ്ങളിലൂടെ ഒരു വലിയ കാര്യം ചെയ്യുകയായിരുന്നെന്നു ഈ നേട്ടത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞു. ആരംഭത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ് എന്നീ രണ്ടു ഭാഷകളില്‍ മാത്രമായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് 1,750-ലധികം ഭാഷകളില്‍ ഈ ആപ്പ് ലഭ്യമാണ്. ദൈവവചനവുമായി ബന്ധപ്പെടുന്നതിനുള്ള പ്രാര്‍ത്ഥനാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആപ്പില്‍ ലഭ്യമാണ്. 2020-ലാണ് “ഇന്നത്തെ വാക്യം” (വേഴ്സ് ഓഫ് ദി ഡേ) ആരംഭിക്കുന്നത്. കടുത്ത നിരാശയേയും, ആത്മഹത്യാ ചിന്തകളേയും അതിജീവിക്കുവാനും, ശിഥിലമായ വിവാഹ ബന്ധങ്ങള്‍ നേരേയാക്കുവാനും ഈ ആപ്പ് നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷന്‍ അല്ല, മറിച്ച് ബൈബിളാണ് മാറ്റത്തിന്റെ പിന്നിലെ ശക്തിയെന്നും, ഭാവിയില്‍ ആപ്പില്‍ കൂടുതല്‍ സവിശേഷതകള്‍ ചേര്‍ക്കുവാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-14-08:36:46.jpg
Keywords: ആപ്ലി
Content: 17736
Category: 1
Sub Category:
Heading: ഓസ്ട്രിയയിൽ ദയാവധം നിയമവിധേയമാക്കാനുള്ള ശ്രമത്തിനെതിരെ മെത്രാൻ സമിതി
Content: വിയന്ന: യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിൽ ദയാവധം നിയമവിധേയമാക്കാൻ സർക്കാർ രൂപം നൽകിയ കരട് ബില്ലിനെതിരെ ദേശീയ മെത്രാൻസമിതി. രാജ്യതലസ്ഥാനമായ വിയന്നയിൽ നവംബർ 11നു അവസാനിച്ച പ്ലീനറി സമ്മേളനത്തില്‍ ദയാവധത്തെ ശക്തമായ എതിർക്കുന്ന നിലപാട് സ്വീകരിച്ചു കൊണ്ടാണ് ബില്ലിന്മേലുളള അവലോകന ചർച്ചകളിൽ മെത്രാൻ സമിതിയിലെ അംഗങ്ങൾ പങ്കെടുത്തത്. ദയാവധത്തിന് അംഗീകാരം നൽകാത്ത രാജ്യത്തെ ക്രിമിനൽ നിയമം ഭരണഘടനാവിരുദ്ധമാണെന്നും, അതിനാൽ ദയാവധ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും കഴിഞ്ഞ വർഷം ഡിസംബർ മാസം ഓസ്ട്രിയയിലെ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിനെ "സാംസ്കാരിക വ്യതിയാനം" എന്നാണ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഫ്രാങ്ക് ലാക്നർ വിശേഷിപ്പിച്ചത്. മധ്യ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയുടെ ജനസംഖ്യ 90 ലക്ഷമാണ്. ഇതിൽ 57 ശതമാനം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം ദയാവധത്തിനെതിരെയുളള കത്തോലിക്കാ സഭയുടെ നിലപാട് വത്തിക്കാന്റെ വിശ്വാസ തിരുസംഘം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മനുഷ്യജീവൻ അതിന്റെ സ്വാഭാവിക അന്ത്യം വരെ സംരക്ഷിക്കപ്പെടണം എന്ന പൊതുവായ സാമൂഹ്യ ധാരണയാണ് ഭരണഘടന കോടതിവിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടതെന്ന് പ്ലീനറി സമ്മേളനത്തിന് ശേഷം പുറത്തുവിട്ട പത്രക്കുറിപ്പിൽ മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. ദയാവധത്തിന് പകരമായി കൗൺസിലിങും, മറ്റ് ചികിത്സകളും ലഭ്യമാണെന്ന കാര്യം ദയാവധത്തിന് വിധേയരാകാൻ ആഗ്രഹിക്കുന്ന ആളുകളെ ബോധ്യപ്പെടുത്തണമെന്ന വ്യവസ്ഥ കരട് ബില്ലിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മെത്രാൻ സമിതി വിശദീകരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-14-08:54:31.jpg
Keywords: ഓസ്ട്രി
Content: 17737
Category: 10
Sub Category:
Heading: രാഷ്ട്രീയ അനുഭാവങ്ങൾക്ക് ഉപരിയായി കത്തോലിക്ക വിശ്വാസത്തിന് പ്രാധാന്യം നൽകണമെന്ന് മുൻ യുഎസ് കോൺഗ്രസ് അംഗം
Content: ന്യൂയോര്‍ക്ക്: നാം ജീവിക്കുന്ന സമൂഹത്തിൽ രാഷ്ട്രീയ അനുഭാവങ്ങൾക്ക് ഉപരിയായി കത്തോലിക്ക വിശ്വാസത്തിന് പ്രാധാന്യം നൽകണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ കോൺഗ്രസ് അംഗം ഡാൻ ലിപിൻസ്കി. നവംബർ പന്ത്രണ്ടാം തീയതി നോട്ടർ ഡാം യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഡ നിക്കോള ഫാൾ കോൺഫ്രൻസിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളുടെ ഇടയിൽ ദൈവ വിശ്വാസം കുറഞ്ഞത് 'രാഷ്ട്രീയത്തെ ദൈവമായി' കാണാൻ അവർക്ക് പ്രേരണ നൽകുന്നുണ്ടെന്ന് ലിപിൻസ്കി ചൂണ്ടിക്കാട്ടി. മൂല്യങ്ങൾക്ക് പ്രാധാന്യം നൽകാതെ പാർട്ടി നോക്കി മാത്രം വോട്ട് ചെയ്യുന്ന നിരവധി ആളുകൾ ഇടതുപക്ഷത്തും, വലതുപക്ഷത്തും രൂപമെടുത്തുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പ്രവണത കൂടുതലും ഇടതുപക്ഷ ചായ്‌വുള്ള ആളുകളിലാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള വോട്ടർമാർ പാർട്ടികളുടെ നയങ്ങൾ മാത്രമല്ല, സ്വന്തം മതമോ, ലിംഗമോ പോലും പാർട്ടിക്ക് താഴെയാണ് കാണുന്നതെന്നും അമേരിക്കൻ ജേർണൽ ഓഫ് പൊളിറ്റിക്കൽ സയൻസ് 2019ൽ പ്രസിദ്ധീകരിച്ച ലേഖനം ഉദ്ധരിച്ചുകൊണ്ട് ഡാൻ ലിപിൻസ്കി പറഞ്ഞു. മറുപക്ഷത്തോടുള്ള വെറുപ്പാണ് ഇവരെ ഒരുമിപ്പിക്കുന്നത്. ഒരു മതമായി പാർട്ടിയെ കാണാൻ ഇവർക്ക് പ്രേരണ ലഭിക്കുന്നു. അതിനു സാധിക്കാത്തവർ പുറത്താക്കപ്പെടുന്നു. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ പ്രോലൈഫ് നിലപാടുകളുള്ള ചുരുക്കം ചില നേതാക്കന്മാരിൽ ഒരാളായിരുന്നു ലിപിൻസ്കി. ഈ വർഷം നടന്ന പ്രൈമറി ഇലക്ഷനിൽ ഭ്രൂണഹത്യ അനുകൂല നിലപാടുകളുളള മേരി ന്യൂമാനോട് ഡാൻ ലിപിൻസ്കി പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് അംഗമായി 16 വർഷം നീണ്ട കാലയളവിൽ കത്തോലിക്ക വിശ്വാസത്തിൽ അനുസൃതമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് കോൺഗ്രസിലേക്ക് പോയത്. എന്നാൽ നിലപാടുകളിൽ ഉറച്ചു നിന്നു. പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ നിലപാട് താൻ സ്വീകരിച്ചതിനെ വഞ്ചനയായി വിശേഷിപ്പിച്ച ആളുകൾ ഡെമോക്രാറ്റിക് പാർട്ടിയിൽ ഉണ്ടെന്ന് ലിപിൻസ്കി പറഞ്ഞു. ഒരു ഡെമോക്രാറ്റിക് പാർട്ടി അംഗം എന്നതിനേക്കാൾ ഉപരിയായി കത്തോലിക്ക വിശ്വാസം പിന്തുടരുക എന്നതിനാണ് താൻ പ്രാധാന്യം നൽകിയതും അദ്ദേഹം വ്യക്തമാക്കി. എട്ട് ടേമിലായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഡാൻ ലിപിൻസ്കി.
Image: /content_image/News/News-2021-11-15-08:53:02.jpg
Keywords: കോണ്‍ഗ്ര
Content: 17738
Category: 18
Sub Category:
Heading: കൊച്ചിയുടെ മദര്‍ തെരേസ സിസ്റ്റര്‍ ഫാബിയോളയ്ക്കു കെസിബിസിയുടെ ആദരം
Content: കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മാതൃകയായി കൊച്ചിയുടെ മദര്‍ തെരേസയെന്ന് അറിയപ്പെടുന്ന അപ്പസ്‌തോലിക്ക് സിസ്‌റ്റേഴ്‌സ് ഓഫ് കോണ്‍സലാത്ത സഭാംഗം സിസ്റ്റര്‍ ഫാബിയോള ഫാബ്രിയക്ക് കെസിബിസി മീഡിയ കമ്മീഷന്റെ ആദരം. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി സിസ്റ്ററെ ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, നടന്‍ ടിനി ടോം, ഫാ. അലക്സ് ഓണമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ച സിസ്റ്റര്‍ ഫാബിയോള ഫാബ്രി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1996ലാണ് ഇന്ത്യയിലെത്തുന്നത്.നിരാലംബരായവര്‍ക്ക് തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ സിസ്റ്റര്‍ നല്കിയ സംഭാവനങ്ങള്‍ നിസ്തുലമാണ്. 2005ലാണ് ഫോര്‍ട്ട് കൊച്ചിയില്‍ എട്ട് കുട്ടികളുമായി ആശ്വാസ ഭവന്‍ ആരംഭിക്കുന്നത്. അനാഥരായ കുഞ്ഞുകളുടെ അമ്മയും അപ്പനുമെല്ലാം സിസ്റ്റര്‍ തന്നെയാണ്. എട്ട് പേരില്‍ നിന്നും ആരംഭിച്ച ആശ്വാസ ഭവനില്‍ ഇന്ന് 80 കുട്ടികളാണുള്ളത്. ഇവരുടെയെല്ലാം വിദ്യാഭ്യാസവും,വിവാഹവും എല്ലാം മാതാപിതാക്കാളുടെ സ്ഥാനത്ത് നിന്ന് സിസ്റ്റര്‍ നടത്തി കൊടുക്കുന്നു. ആശ്വാസ ഭവനിലെ 6 പേരുടെ വിവാഹമാണ് ഇതുവരെ നടന്നത്.5 സിസ്റ്റേഴ്സ് ഉള്‍പ്പെടെ 23 സ്റ്റാഫുകളും ആശ്വാസ ഭവനില്‍ സിസ്റ്ററിനെ സഹായിക്കാനുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവിന് ആലപ്പുഴ രൂപതയുടെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് വലിയ സന്ദേശം നല്കുന്ന പശ്ചാത്തലത്തിലാണ് കെസിബിസി മീഡിയ കമ്മീഷന്‍ സിസ്റ്റര്‍ ഫാബിയോള ഫാബ്രിയ്ക്കു ആദരവ് അര്‍പ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-15-09:06:21.jpg
Keywords: കെ‌സി‌ബി‌സി
Content: 17739
Category: 18
Sub Category:
Heading: പ്രതിഷേധം വകവെയ്ക്കാതെ മതപരിവർത്തന നിരോധന നിയമവുമായി കർണ്ണാടക മുന്നോട്ട്
Content: ബെംഗളുരു: പ്രതിഷേധം വകവെയ്ക്കാതെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് അൻപതോളം കാധിപതിമാർ എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ട മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ശീതകാല സമ്മേളനത്തിൽ തന്നെ നിയമം പാസാക്കുമെന്നാണു സൂചന. ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കടുത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് നിയമം പാസാക്കുവാന്‍ ത്വരിതഗതിയില്‍ നീക്കങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. കർണാടക സർക്കാർ ക്രൈസ്തവരെ ഭീതിയിലാഴ്ത്തുകയാണെന്ന് കാത്തലിക് ബിഷപ്പ്സ് കൗൺസിൽ നേരത്തെ പ്രസ്താവിച്ചിരിന്നു. അനാവശ്യ സർവ്വേകളും നടപടികളും മതസൗഹാർദ്ദം തകർക്കുകയെയുള്ളൂവെന്നും ബിഷപ്പ്സ് കൗൺസിൽ മുന്നറിയിപ്പ് നല്‍കി. കർണാടകയിൽ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ല. ക്രൈസ്തവർ ആരെയും നിർബന്ധിച്ച് മതംമാറ്റുന്നില്ല.ക്രൈസ്തവർ ആശങ്കയിലും ഭീതിയിലുമാണ്. ക്രൈസ്തവരുടെ സമാധാനം തകർക്കരുത്. സർക്കാർ സർവ്വേ അവസാനിപ്പിക്കണമെന്നും ബെംഗളുരു ആർച്ച് ബിഷപ്പ് പറഞ്ഞു. പ്രതിഷേധം ശക്തമായി മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചു സർവേ നടത്താനുള്ള നീക്കം സർക്കാർ ആരംഭിച്ചെങ്കിലും താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ മതപരിവര്‍ത്തന നിരോധന ബില്ലുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-15-09:31:42.jpg
Keywords: കര്‍ണ്ണാ
Content: 17740
Category: 10
Sub Category:
Heading: ചരിത്രത്തിലെ ഏറ്റവും മാനവികതയാര്‍ന്ന സന്ദേശമാണ് സുവിശേഷം: യുനെസ്കോയ്ക്കു നല്‍കിയ സന്ദേശത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷം ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണെന്നും അത് എല്ലാ കാലഘട്ടത്തിലും മാനവകുടുംബത്തിൻറെ ശാസ്ത്രീയവും സാംസ്കാരികവുമായ വളർച്ചയ്ക്കും പ്രചോദനമേകിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. യുനെസ്കോയുടെ എഴുപത്തിയഞ്ചാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അതിൻറെ പ്രവർത്തനങ്ങൾക്കും പ്രസ്തുത സംഘടനയുടെ പ്രവർത്തകർക്കും നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചരിത്രത്തിൽ അറിയപ്പെടുന്ന ഏറ്റവും മാനവികതയാർന്ന സന്ദേശം സുവിശേഷമാണെന്നും സഭ സുവിശേഷത്തിന്റെ സേവനത്തിനായി നിലകൊള്ളുന്നുവെന്നും പാപ്പ പറഞ്ഞു. ഈ സേവനാഭിമുഖ്യമാണ് യുനെസ്കൊയുമായി സഭയ്ക്കുള്ള സവിശേഷബന്ധത്തിന് നിദാനം. സമാധാനം, മനുഷ്യ വ്യക്തിയുടെ സമഗ്രമായ പുരോഗതി, നരകുലത്തിൻറെ സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവയ്ക്കായുള്ള പൊതുവായ സേവനത്തിൽ ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന, പരിശുദ്ധസിംഹാസനത്തിൻറെ സവിശേഷ പങ്കാളിയായി ഭവിച്ചിരിക്കുന്നു. യുനെസ്കോയുടെ പ്രവർത്തനങ്ങൾക്കും പ്രസ്തുത സംഘടനയുടെ പ്രവർത്തകർക്കും ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് കൊണ്ടാണ് സന്ദേശം സമാപിക്കുന്നത്. യുനെസ്കോ വാര്‍ഷികാഘോഷത്തില്‍ പാപ്പയുടെ സന്ദേശം പ്രദര്‍ശിപ്പിച്ചിരിന്നു. 1945 നവംബര്‍ 16-ന് ലണ്ടനിൽവച്ചാണ് യുനെസ്കൊ സ്ഥാപിതമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-15-09:48:39.jpg
Keywords: പാപ്പ, യുനെസ്
Content: 17741
Category: 11
Sub Category:
Heading: പുതിയ അമേരിക്കന്‍ വൈദികരില്‍ അധികവും തിരുസഭ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നു: സര്‍വ്വേ ഫലം
Content: വാഷിംഗ്‌ടണ്‍ ഡി.സി: 2010-ന് ശേഷം തിരുപ്പട്ടം സ്വീകരിച്ച അമേരിക്കന്‍ കത്തോലിക്ക വൈദികര്‍ തങ്ങളുടെ മുന്‍ഗാമികളെ അപേക്ഷിച്ച് ദൈവശാസ്ത്രപരമായും ധാര്‍മ്മികപരവുമായ സഭാ പ്രബോധനങ്ങളില്‍ കൂടുതല്‍ യാഥാസ്ഥിതിക മനോഭാവമുള്ളവരാണെന്ന് സര്‍വ്വേ ഫലം. 2002-ലെ ലോസ് ആഞ്ചലസ് ടൈംസ് നടത്തിയ പഠനത്തെ അവലംബമാക്കി 2021-ല്‍ “ഓസ്റ്റിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ഫാമിലി ആന്‍ഡ് കള്‍ച്ചര്‍” നടത്തിയ പഠനഫലത്തിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ ലൈംഗീകത, ജനനനിയന്ത്രണം, വിവാഹേതര ലൈംഗീക ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് 2021-ലെ സര്‍വ്വേയില്‍ വൈദികരോട് അഭിപ്രായമാരാഞ്ഞത്. സമീപകാലത്ത് തിരുപ്പട്ടം സ്വീകരിച്ച വൈദികര്‍ കൂടുതല്‍ യാഥാസ്ഥിതികരാണെന്ന വസ്തുതയിലേക്കാണ് പഠനഫലം വിരല്‍ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 1980-ന് മുന്‍പ് തിരുപ്പട്ടം സ്വീകരിച്ച വൈദീകരില്‍ 56 ശതമാനമാണ് അബോര്‍ഷനെ തിന്മയായി കാണുന്നത്. എന്നാല്‍ 2010-ന് ശേഷം തിരുപ്പട്ടം സ്വീകരിച്ച വൈദീകരില്‍ 90 ശതമാനവും ഗര്‍ഭഛിദ്രം ഒരു തിന്മതന്നെയാണെന്ന് സമ്മതിക്കുന്നുണ്ട്. സ്വവര്‍ഗ്ഗരതിയും വിവാഹേതര ലൈംഗീക ബന്ധങ്ങളും പാപമാണെന്നു പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിലും ഇത്തരത്തില്‍ വലിയ വര്‍ദ്ധനവുണ്ട്. കാലം മാറുന്നതിന് അനുസരിച്ചു തിന്മയെ നന്‍മയായി കാണുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും തിരുസഭ പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന നവ യു‌എസ് വൈദികരുടെ ശക്തമായ നിലപാട് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വൈദികരാകുന്നവരുടെ എണ്ണത്തിലെ കുറവിനെ കുറിച്ചും പഠനഫലം വിശകലനം ചെയ്യുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-15-10:10:50.jpg
Keywords: ലൈംഗീ
Content: 17742
Category: 18
Sub Category:
Heading: മതപരിവര്‍ത്തന നിരോധന നിയമ മറവിലുള്ള ക്രൈസ്തവ പീഡനം മതേതര ഇന്ത്യയ്ക്ക് അപമാനകരം: കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമത്തെ ദുരുപയോഗിച്ച്, കത്തോലിക്കാസഭയുടെ കീഴിലുള്ള വിവിധ സാമൂഹ്യസേവന സ്ഥാപനങ്ങള്‍ക്കും, വൈദികര്‍ക്കും സന്യസ്തര്‍ക്കുമെതിരായി കള്ളക്കേസ് ചമയുന്ന പശ്ചാത്തലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ചില രാഷ്ട്രീയമത സംഘടനകള്‍ അടിസ്ഥാനരഹിതമായി മതപരിവര്‍ത്തനാരോപണം ഉന്നയിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. നിയമക്കുരുക്കില്‍ അകപ്പെടുത്തി വൈദികരെയും സമര്‍പ്പിതരെയും ജയിലിലടക്കാനും, വസ്തുവകകള്‍ കൈവശപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം രാഷ്ട്രീയപ്രേരിതമായ വര്‍ഗീയ ശ്രമങ്ങളെന്ന് വ്യക്തമാണെന്ന് കെസിബിസി പ്രസ്താവിച്ചു. മധ്യപ്രദേശിലെ സാഗര്‍ രൂപതയിലെ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീസമൂഹം നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കായി വര്‍ഷങ്ങളായി നിയമാനുസൃതം നടത്തിവരുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ അധികാരികള്‍ നടത്തുന്ന നിയമവിരുദ്ധ ശ്രമം, സാഗറിലെ പിപ്പര്‍ഖേഡിയില്‍ സി എം സി സന്യാസിനീസമൂഹം എയ്ഡ്സ് ബാധിതരായവരുടെ മക്കള്‍ക്കു വേണ്ടി നടത്തിയ ക്യാംപിനെ തുടര്‍ന്ന് നേരിടേണ്ടിവന്ന അതിക്രമങ്ങളും നിയമ നടപടികളും, സാഗര്‍ രൂപതയുടെ തന്നെ അനാഥാലയത്തിനെതിരെ കഴിഞ്ഞയിടെ ഉയര്‍ന്ന വ്യാജ ആരോപണങ്ങളും രൂപതയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒക്ടോബര്‍ മാസം പത്താം തീയതി ട്രെയിന്‍യാത്രക്കായി എത്തിയ രണ്ട് ഉര്‍സുലൈന്‍ ഫ്രാന്‍സിസ്കന്‍ സന്യാസിനിമാരും, മാര്‍ച്ച് പത്തൊമ്പതിന് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിന്‍ യാത്രയിലായിരുന്ന രണ്ട് തിരുഹൃദയ സന്യാസിനിമാരും വര്‍ഗീയവാദികളുടെ അതിക്രമത്തിനിരയായതുമൊക്കെ അടുത്തകാലത്തുണ്ടായ പ്രതിഷേധാര്‍ഹവും മതേതര ഇന്ത്യയ്ക്ക് അപമാനകാരവുമായ ചില സംഭവങ്ങളാണ്. പ്രസ്തുത വിഷയങ്ങളില്‍ പലതിലും നിയമവിരുദ്ധ നടപടികള്‍ സന്യസ്തര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ സ്വീകരിക്കാന്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദം തങ്ങള്‍ക്കുമേലുണ്ട് എന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ അതീവം ആശങ്കാജനകമാണ്. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങളില്‍ മതപരിവര്‍ത്തനശ്രമമാണ് കുറ്റമായി ആരോപിക്കപ്പെടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം കത്തോലിക്കാസഭയുടെ നയമല്ലാതിരിക്കെതന്നെ, മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് അവര്‍ അനുഭവിക്കേണ്ടിവരുന്ന അതിക്രമങ്ങളെകുറിച്ചും കള്ളകേസുക ളുടെ പേരില്‍ നേരിടേണ്ടി വരുന്ന നിയമനടപടികളെകുറിച്ചും സത്യസന്ധമായ ഉന്നതതല അന്വേഷണം ആവശ്യമാണ്. തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായുള്ളതോ, അവര്‍ക്ക് ദുരുപയോഗിക്കാന്‍ അവസരമൊരുക്കുന്നതോ, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നതോ ആയിരിക്കരുത് മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍. നിസ്വാര്‍ത്ഥമായി രാജ്യത്തുടനീളം സാമൂഹ്യസേവനം ചെയ്യുന്ന സമര്‍പ്പിതരെയും അവരുടെ സ്ഥാപനങ്ങളെയും ശത്രുതാപരമായി സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. രാജ്യത്തിന്‍റെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ അതിക്രമങ്ങളില്‍ ഇടപെടാനും, മതേതരത്വവും മതസൗഹാര്‍ദ്ദവും പുനഃസ്ഥാപിക്കാനും ഭരണാധികാരികള്‍ മുന്‍കൈയെടുക്കണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-11-15-18:01:22.jpg
Keywords: കെ‌സി‌ബി‌സി