Content | വിയന്ന: യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിൽ ദയാവധം നിയമവിധേയമാക്കാൻ സർക്കാർ രൂപം നൽകിയ കരട് ബില്ലിനെതിരെ ദേശീയ മെത്രാൻസമിതി. രാജ്യതലസ്ഥാനമായ വിയന്നയിൽ നവംബർ 11നു അവസാനിച്ച പ്ലീനറി സമ്മേളനത്തില്‍ ദയാവധത്തെ ശക്തമായ എതിർക്കുന്ന നിലപാട് സ്വീകരിച്ചു കൊണ്ടാണ് ബില്ലിന്മേലുളള അവലോകന ചർച്ചകളിൽ മെത്രാൻ സമിതിയിലെ അംഗങ്ങൾ പങ്കെടുത്തത്. ദയാവധത്തിന് അംഗീകാരം നൽകാത്ത രാജ്യത്തെ ക്രിമിനൽ നിയമം ഭരണഘടനാവിരുദ്ധമാണെന്നും, അതിനാൽ ദയാവധ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും കഴിഞ്ഞ വർഷം ഡിസംബർ മാസം ഓസ്ട്രിയയിലെ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിനെ "സാംസ്കാരിക വ്യതിയാനം" എന്നാണ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഫ്രാങ്ക് ലാക്നർ വിശേഷിപ്പിച്ചത്.
മധ്യ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയുടെ ജനസംഖ്യ 90 ലക്ഷമാണ്. ഇതിൽ 57 ശതമാനം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം ദയാവധത്തിനെതിരെയുളള കത്തോലിക്കാ സഭയുടെ നിലപാട് വത്തിക്കാന്റെ വിശ്വാസ തിരുസംഘം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മനുഷ്യജീവൻ അതിന്റെ സ്വാഭാവിക അന്ത്യം വരെ സംരക്ഷിക്കപ്പെടണം എന്ന പൊതുവായ സാമൂഹ്യ ധാരണയാണ് ഭരണഘടന കോടതിവിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടതെന്ന് പ്ലീനറി സമ്മേളനത്തിന് ശേഷം പുറത്തുവിട്ട പത്രക്കുറിപ്പിൽ മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. ദയാവധത്തിന് പകരമായി കൗൺസിലിങും, മറ്റ് ചികിത്സകളും ലഭ്യമാണെന്ന കാര്യം ദയാവധത്തിന് വിധേയരാകാൻ ആഗ്രഹിക്കുന്ന ആളുകളെ ബോധ്യപ്പെടുത്തണമെന്ന വ്യവസ്ഥ കരട് ബില്ലിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മെത്രാൻ സമിതി വിശദീകരിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|