category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പ്രതിഷേധം വകവെയ്ക്കാതെ മതപരിവർത്തന നിരോധന നിയമവുമായി കർണ്ണാടക മുന്നോട്ട്
Contentബെംഗളുരു: പ്രതിഷേധം വകവെയ്ക്കാതെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് അൻപതോളം കാധിപതിമാർ എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ട മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ശീതകാല സമ്മേളനത്തിൽ തന്നെ നിയമം പാസാക്കുമെന്നാണു സൂചന. ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കടുത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് നിയമം പാസാക്കുവാന്‍ ത്വരിതഗതിയില്‍ നീക്കങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. കർണാടക സർക്കാർ ക്രൈസ്തവരെ ഭീതിയിലാഴ്ത്തുകയാണെന്ന് കാത്തലിക് ബിഷപ്പ്സ് കൗൺസിൽ നേരത്തെ പ്രസ്താവിച്ചിരിന്നു. അനാവശ്യ സർവ്വേകളും നടപടികളും മതസൗഹാർദ്ദം തകർക്കുകയെയുള്ളൂവെന്നും ബിഷപ്പ്സ് കൗൺസിൽ മുന്നറിയിപ്പ് നല്‍കി. കർണാടകയിൽ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ല. ക്രൈസ്തവർ ആരെയും നിർബന്ധിച്ച് മതംമാറ്റുന്നില്ല.ക്രൈസ്തവർ ആശങ്കയിലും ഭീതിയിലുമാണ്. ക്രൈസ്തവരുടെ സമാധാനം തകർക്കരുത്. സർക്കാർ സർവ്വേ അവസാനിപ്പിക്കണമെന്നും ബെംഗളുരു ആർച്ച് ബിഷപ്പ് പറഞ്ഞു. പ്രതിഷേധം ശക്തമായി മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചു സർവേ നടത്താനുള്ള നീക്കം സർക്കാർ ആരംഭിച്ചെങ്കിലും താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ മതപരിവര്‍ത്തന നിരോധന ബില്ലുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-15 09:31:00
Keywordsകര്‍ണ്ണാ
Created Date2021-11-15 09:31:42