Contents

Displaying 17381-17390 of 25107 results.
Content: 17753
Category: 18
Sub Category:
Heading: മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ ശ്രവണ വൈകല്യമുള്ളവര്‍ക്കു ലഭ്യമാക്കാന്‍ കെസിബിസി മീഡിയ കമ്മീഷന്‍
Content: കൊച്ചി: ശ്രവണ വൈകല്യമുള്ളവര്‍ക്കും സഭയുടെ പ്രബോധനങ്ങള്‍, വിശ്വാസപരമായ പഠനങ്ങള്‍, മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ എന്നിവ അറിയുന്നതിന് അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഉള്‍പ്പെടെ സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള്‍ ആംഗ്യഭാഷയില്‍ ലഭ്യമാക്കുന്ന സോള്‍ (സൈന്‍ ഓഫ് ലൗ) മാധ്യമപരിപാടിക്കു തുടക്കമായി. തലശേരി ആദം മിഷന്‍ ഡയറക്ടര്‍ ഫാ. പ്രിയേഷ്, കാലടി സെന്റ് ക്ലെയര്‍ എച്ച്എസ്എസിലെ അധ്യാപികയും എഫ്സിസി സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ അഭയ എന്നിവരാണു പരിപാടിയുടെ ചുമതല വഹിക്കുന്നത്. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടന്‍ ടിനി ടോം നിര്‍വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജെ. പാലയ്ക്കാപ്പിള്ളി, ജോണ്‍പോള്‍, റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. അലക്സ് ഓണമ്പിള്ളി, ഫാ. മില്‍ട്ടണ്‍, ഫാ. പ്രിയേഷ്, സിസ്റ്റര്‍ അഭയ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-11-17-09:49:00.jpg
Keywords: കെ‌സി‌ബി‌സി
Content: 17754
Category: 18
Sub Category:
Heading: കുടുംബ വര്‍ഷത്തോടനുബന്ധിച്ച് മാധ്യമവിമുക്ത മണിക്കൂറുമായി ചങ്ങനാശേരി അതിരൂപത മാതൃപിതൃ വേദി
Content: തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപത കുടുംബ പ്രേഷിത വിഭാഗമായ മാതൃവേദി പിതൃവേദി യുടെ നേതൃത്വത്തില്‍ കുടുംബ വര്‍ഷത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന മാധ്യമ വിമുക്ത മണിക്കൂറിന്റെ പ്രമോഷണല്‍ വീഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മം പോങ്ങുമ്മൂട് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു.മാധ്യമങ്ങളെ ഒഴിവാക്കി കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നു പ്രാര്‍ഥനയിലും സ്‌നേഹ സംഭാഷണത്തിലും ഏര്‍പ്പെടുന്ന ഒരു മണിക്കൂര്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കുടുംബത്തിലെ ഓരോ അംഗവും കൂട്ടായി പരിശ്രമിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഫൊറോനാ ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍ സ്വാഗതവും അതിരൂപത ട്രഷറര്‍ ജിനോദ് ഏബ്രഹാം നന്ദിയും പറഞ്ഞു. മാതൃവേദി അതിരൂപത വൈസ് പ്രസിഡന്റ് ജെസി സോണി, പിതൃവേദി മുന്‍ പ്രസിഡന്റ് ആന്റണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2021-11-17-10:15:45.jpg
Keywords: മാധ്യമ
Content: 17755
Category: 14
Sub Category:
Heading: യുഎഇ ഫ്രാന്‍സിസ് പാപ്പയ്ക്കു സമ്മാനിച്ച പരവതാനിയുടെ ഡിജിറ്റൽ മാതൃക വിൽപ്പനയ്ക്ക്
Content: ദുബായ്: അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ വത്തിക്കാന്‍ സന്ദർശനത്തിനിടെ സമ്മാനിച്ച പരവതാനിയുടെ ഡിജിറ്റൽ മാതൃക അബുദാബി കലാ പ്രദർശന വേദിയിൽ വിൽപ്പനയ്ക്ക് വയ്ക്കും. 2016 സെപ്റ്റംബർ മാസം മുഹമ്മദ് ബിൻ സയിദ് വത്തിക്കാനില്‍ നടത്തിയ സന്ദർശനത്തിനിടെയാണ് പരവതാനി പാപ്പയ്ക്കു സമ്മാനിച്ചത്. ഈ ആഴ്ച നടക്കുന്ന പ്രദർശനത്തിൽ പരവതാനിയുടെ വില 1,50,000 ഡോളറായാണ് നിശ്ചയിച്ചിട്ടുണ്ട്. 65 ഇഞ്ച് ഡിജിറ്റൽ ക്യാൻവാസിലാണ് സ്വർണ്ണ ഫ്രെയിം ഉപയോഗിച്ച് പരവതാനിക്ക് രൂപം നൽകിയിരിക്കുന്നത്. ഫാത്തിമ ബിന്റ് മുഹമ്മദ് ബിൻ സൈദ് ഇനിഷ്യേറ്റീവ് എന്ന പ്രസ്ഥാനത്തിന്റെ റീട്ടെയിൽ വിഭാഗമായ സുലേയാണ് ഇത്തരമൊരു പ്രദർശനത്തിന് മുൻകൈയെടുത്തത്. പരവതാനി നിർമ്മിച്ച അഫ്ഗാനിസ്ഥാനിലെ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വിൽപ്പനയിൽ നിന്നും ലഭിക്കുന്ന 80 ശതമാനം തുക നൽകും. യഥാർത്ഥ സമ്മാനമായ പരവതാനി ഫ്രാൻസിസ് മാർപാപ്പയുടെ കൈവശമാണുള്ളത്. തങ്ങളുടെ സൃഷ്ടി ലോകശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നത് മാത്രമല്ല, ക്ലേശം അനുഭവിക്കുന്ന അഫ്ഗാനിലെ നിർമ്മാണ തൊഴിലാളികൾക്ക് പുതിയൊരു വരുമാന സ്രോതസ്സ് തുറക്കുക എന്നതുകൂടി ഉദ്ദേശംവെച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ഫാത്തിമ ബിന്റ് മുഹമ്മദ് ബിൻ സൈദ് ഇനിഷ്യേറ്റീവിന്റെ ചീഫ് എക്സിക്യൂട്ടീവ് ചുമതല വഹിക്കുന്ന മെയ്വാന്ത് ജെബാർക്കിൽ പറഞ്ഞു. ഡിജിറ്റൽ പരവതാനി വാങ്ങുന്നയാൾക്ക് സംഘാടകർ യഥാർത്ഥ പരവതാനിയുടെ ഒരു മാതൃകയും സമ്മാനമായി നൽകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-17-10:55:43.jpg
Keywords: അബുദാ
Content: 17756
Category: 10
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ കലാപം വഴികാട്ടിയായി: അന്ന് ഒളിവില്‍ കഴിഞ്ഞ യുവാവ് തിരുപ്പട്ടം സ്വീകരിച്ചു
Content: കന്ധമാല്‍: ഭാരതത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും തീരാത്ത കളങ്കമാക്കിയ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ കന്ധമാലില്‍ നിന്നും വീണ്ടും തിരുപ്പട്ട സ്വീകരണം. കന്ധമാല്‍ ജില്ലയിലെ ടിയാങ്ങിയ ഗ്രാമത്തില്‍ നിന്നുമുള്ള ബികാഷ് നായക് എന്ന ഇരുപത്തിയൊന്‍പതുകാരനാണ് ഇക്കഴിഞ്ഞ നവംബര്‍ 6-ന് പാട്ന മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ കല്ലുപുരയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തനായത്. നൂറിലേറെ ക്രൈസ്തവരെ നിഷ്കരുണം കൊലചെയ്യുകയും, മുന്നൂറിലധികം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും, ആയിരത്തിലേറെ ക്രിസ്ത്യന്‍ ഭവനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് 2008-ല്‍ ഹിന്ദുത്വവാദികള്‍ നരനായാട്ട് നടത്തിയ ഒഡീഷയിലെ കന്ധമാല്‍ ഇന്നും ക്രൈസ്തവരുടെ ഉള്ളിലെ തീരാവേദനയാണ്. ടിയാങ്ങിയ ഗ്രാമത്തില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കുന്ന ഒന്‍പതാമത്തെ വൈദികനാണ് ഫാ. ബികാഷ്. ഇവരില്‍ ഏഴു പേരും 2008-ലെ കന്ധമാല്‍ കലാപത്തിന്റെ ഇരകളാണ്. നവംബര്‍ 13ന് സ്വന്തം ഗ്രാമമായ ടിയാങ്ങിയയില്‍ ഫാ. ബികാഷ് നായക് തന്റെ പ്രഥമ ബലിയര്‍പ്പണം നടത്തി. 2010-ല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള മാസി ഗുരുകുല്‍ സെമിനാരിയിലൂടെ വൈദീക പഠനം ആരംഭിച്ച ഫാ. ബികാഷ് നാഗ്പൂരിലും, ഡല്‍ഹിയിലുമായിട്ടാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. വര്‍ഗ്ഗീയ വാദികളുടെ പീഡനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ ദൈവരാജ്യത്തിനായി സ്വജീവിതം സമര്‍പ്പിക്കുവാനുള്ള തന്റെ ആഗ്രഹത്തെ തടയുവാന്‍ കഴിഞ്ഞില്ലായെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ഫാ. ബികാഷ് പറഞ്ഞു. 2008-ല്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണത്തിനിടെ തനിക്ക് കാട്ടില്‍ ഒളിവില്‍ കഴിയേണ്ടതായി വന്നുവെന്നും, വര്‍ഗ്ഗീയവാദികളുടെ ഇത്തരത്തിലുള്ള ഭീഷണികള്‍ യേശുവിന് സാക്ഷ്യം വഹിക്കുന്ന കാര്യത്തില്‍ തനിക്ക് ശക്തിപകരുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കട്ടക്ക്-ഭുവനേശ്വര്‍ രൂപതയുടെ ട്രഷററും, തന്റെ സ്വന്തം ഗ്രാമവാസിയും, ബന്ധുവുമായിരുന്ന ഫാ. ബെര്‍ണാര്‍ഡ് ഡിഗാല്‍ ആണ് തന്റെ പ്രചോദനമെന്നു ഫാ. ബികാഷ് പിന്നീട് പറഞ്ഞു. വര്‍ഗ്ഗീയവാദികളുടെ കൈകളില്‍ നിന്നും ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയ തന്റെ മകനെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നായിരിന്നു ഫാ. ബികാഷിന്റെ അമ്മയുടെ പ്രതികരണം. തന്റെ മക്കളോടൊപ്പം ഭക്ഷിക്കാനോ പാനം ചെയ്യാനോ ഇല്ലാതെ കാട്ടില്‍ ചിലവഴിച്ച ഉറക്കമില്ലാത്ത രാത്രികള്‍ ഇപ്പോഴും തന്റെ ഓര്‍മ്മയില്‍ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രഥമ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പോയി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും നവവൈദികന്‍ മറന്നില്ല. ബീഹാറിലെ ബക്സര്‍ രൂപതാ വൈദികനായിട്ടാണ് ഫാ. ബികാഷ് തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. 17 ഇടവകകള്‍ ഉള്ള ബക്സര്‍ രൂപതയില്‍ 19 വൈദികരും 33,000-ത്തോളം വിശ്വാസികളുമാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-17-12:50:00.jpg
Keywords: കന്ധമാ
Content: 17757
Category: 1
Sub Category:
Heading: സുകുമാരകുറുപ്പിനോടും കൂട്ടുപ്രതികളോടും ക്ഷമിച്ച ചാക്കോയുടെ കുടുംബം: പനയ്ക്കലച്ചന്‍റെ ഇടപെടലില്‍ നടന്ന ആ കൂടിക്കാഴ്ച ഇന്നും ശ്രദ്ധേയം
Content: കൊച്ചി: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കേന്ദ്രീകരിച്ച് 'കുറുപ്പ്' എന്ന സിനിമ പുറത്തിറങ്ങിയതോടെ ചര്‍ച്ചയായി മാറിയിരിക്കുന്ന ചാക്കോവധക്കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കൂടിക്കാഴ്ച നവമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രമുഖ വചനപ്രഘോഷകനും ഡിവൈന്‍ യു‌കെ ഡയറക്ടറുമായ ജോര്‍ജ്ജ് പനയ്ക്കലച്ചനോടൊപ്പം, ചാക്കോവധക്കേസിലെ രണ്ടാംപ്രതി ഭാസ്കരപിള്ളയെ സന്ദര്‍ശിച്ച ചാക്കോയുടെ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നത്. സുകുമാരക്കുറുപ്പിനോട് പൂര്‍ണമായും ക്ഷമിച്ചുവെന്ന് ചാക്കോയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. 2018 ജൂണ്‍ 30നാണ് സുകുമാരക്കുറുപ്പിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവായ ഭാസ്കരപിള്ളയെ ചാക്കോയുടെ കുടുംബം ചെങ്ങന്നൂരിലെത്തി സന്ദര്‍ശിച്ചത്. മാധ്യമപ്രവർത്തകനായ കുര്യാക്കോസ് മുഖേന വീട്ടിലെത്തിയ ഡിവൈൻ ഡയറക്ടർ ഫാ.ജോർജ് പനയ്ക്കലിനോട‍ാണു ചാക്കോയുടെ ഭാര്യ ശാന്തമ്മ, സുകുമാരക്കുറുപ്പിനോടും മറ്റു പ്രതികളോടും ക്ഷമിക്കാനും അവരെ നേരിൽക്കാണാനുമുള്ള ആഗ്രഹം അറിയിച്ചത്. ഇതേ തുടര്‍ന്നു പനയ്ക്കലച്ചന്‍റെ ഇടപെടലില്‍ വിവരം രണ്ടാം പ്രതിയും സുകുമാരക്കുറുപ്പിന്റെ അടുത്തബന്ധുവുമായ ഭാസ്കരൻപിള്ളയെ അറിയിച്ചു. ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിനു സമീപം ഇരുകൂട്ടർക്കും തമ്മിൽ കണ്ടു സംസാരിക്കാൻ ഫാ. ജോര്‍ജ്ജ് പനയ്ക്കൽ അവസരമൊരുക്കി. "ചേട്ടനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്, ഒരു വിധ ദേഷ്യമോ വിദ്വേഷമോ പരിഭവം പോലുമോ ഞങ്ങൾക്കില്ല"- ചാക്കോയുടെ സഹോദരൻ ജോൺസൻ ഭാസ്കരൻപിള്ളയോടു പറഞ്ഞത് ഇപ്രകാരമായിരിന്നു. ശിക്ഷകഴിഞ്ഞു ജയിലിൽ നിന്നിറങ്ങിയതിനെക്കാൾ സന്തോഷം, "ക്ഷമിച്ചു" എന്ന ശാന്തമ്മയുടെ വാക്കുകൾക്കാണെന്നു ഭാസ്കരൻപിള്ളയും പറഞ്ഞു. ഇന്നും പ്രതിയെ കുറിച്ച് ദുരൂഹതകളേറെയുള്ള ഒരു കേസില്‍ ക്രിസ്തീയ ക്ഷമയുടെ മഹത്തായ മാതൃക ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുവാന്‍ ദൈവം ഉപകരണമാക്കിയത് പനയ്ക്കലച്ചനിലൂടെയായിരിന്നു. 1984 ജനുവരി 22-നാണ്‌ സമ്പന്നനാകാനുള്ള സുകുമാരക്കുറുപ്പിന്റെ അത്യാഗ്രഹത്തെ തുടര്‍ന്നു ഫിലിം റപ്രസന്റേറ്റീവ്‌ ചാക്കോ ദാരുണമായി കൊല്ലപ്പെട്ടത്‌. സുകുമാരക്കുറുപ്പും നഴ്‌സായ ഭാര്യയും ഗള്‍ഫിലായിരുന്നു. ഇതിനിടെ കുറുപ്പ്‌ എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തു. താന്‍ മരിച്ചെന്നു വരുത്തിത്തീര്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി സുകുമാരക്കുറുപ്പും ഭാസ്‌കരപിള്ളയും പൊന്നപ്പനും സുകുമാരക്കുറുപ്പിന്റെ സഹായിയായ ഷാഹുവും ഗൂഢാലോചന നടത്തി. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ച്‌ കാറിലിട്ടു കത്തിക്കാനായിരുന്നു ആദ്യപദ്ധതി. പലവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു മൃതദേഹം സംഘടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വഴിയില്‍ വണ്ടി കാത്തു നിന്ന സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തുകയായിരിന്നു. കേസ് അന്വേഷണം മുറുകി പോലീസ് പിടിയില്‍ കൂട്ടുപ്രതികള്‍ പിടിയിലായപ്പോള്‍ മുങ്ങിയ സുകുമാരക്കുറുപ്പിനെ പിന്നെ കണ്ടെത്താന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-17-17:02:03.jpg
Keywords: പനയ്ക്ക
Content: 17758
Category: 13

Image: /content_image/News/News-2021-11-17-17:03:33.jpg
Keywords: ക്ഷമ
Content: 17759
Category: 1
Sub Category:
Heading: നൈജീരിയയിലെ സുരക്ഷ പ്രതിസന്ധി എല്ലാവരുടെയും ചിന്തകള്‍ക്കുമപ്പുറം: സാഹചര്യം വിവരിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍
Content: കടൂണ: ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യമായ നൈജീരിയയിലെ സുരക്ഷാ പ്രതിസന്ധി എല്ലാവരുടെയും ചിന്തകള്‍ക്കു അപ്പുറമാണെന്ന് നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. വടക്ക് - പടിഞ്ഞാറന്‍ നൈജീരിയയിലെ കടൂണ സംസ്ഥാനത്തിലെ അരക്ഷിതാവസ്ഥയാണ് ഏറ്റവും ആശങ്കാജനകമെന്നു കത്തോലിക്ക സഭയിലെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) യിലെ അംഗങ്ങള്‍ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് കടൂണ സംസ്ഥാനത്തിലെ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധി വിശ്വാസികളാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് നൈജീരിയയിലെ സുരക്ഷാ പ്രതിസന്ധിയെക്കുറിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍ വിവരിച്ചത്. സംസ്ഥാനത്തെ ക്രൈസ്തവരുടെ സംരക്ഷണത്തിനായി ലോകമെമ്പാടുമുള്ള സുമനസ്കര്‍ രംഗത്ത് വരണമെന്നു സി.എ.എന്‍ അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് സി.എ.എന്‍ സംസ്ഥാന ചെയര്‍പേഴ്സണ്‍ പാസ്റ്റര്‍ ജോസഫ് ഹയാബ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. പ്രദേശത്തെ സുരക്ഷയില്ലായ്മ ചിന്തകള്‍ക്കും അപ്പുറത്തേക്ക് വളരുകയും രാജ്യത്തിന് തന്നെ ഭീഷണിയാവുകയും ചെയ്തിരിക്കുകയാണെന്നും കടൂണയിലേയും നൈജീരിയയിലേയും ഒരു സാധാരണക്കാരന് താങ്ങാന്‍ കഴിയാവുന്നതിനേക്കാള്‍ വലിയ തിന്മയേയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ചികുണ്‍ പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലുള്ള ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ഒക്ടോബര്‍ 31-ന് നടന്ന ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 66 വിശ്വാസികളില്‍ 2 പേര്‍ നവംബര്‍ 6-ന് കൊല്ലപ്പെട്ടതായും 5 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ഈ വര്‍ഷം ജൂലൈ മാസത്തിനും സെപ്റ്റംബര്‍ മാസത്തിനും ഇടയില്‍ മാത്രം കവര്‍ച്ചകളിലും അക്രമങ്ങളിലും 343 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 830 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, 210 പേര്‍ക്ക് ആക്രമണങ്ങളില്‍ മുറിവേല്‍ക്കുകയും, 10 പേര്‍ ബലാത്സംഗത്തിനിരയാവുകയും ചെയ്തതായി ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ്‌ ഹോം അഫയേഴ്സ് കമ്മീഷണര്‍ സാമുവല്‍ അരുവാന്‍ കഴിഞ്ഞ മാസം അറിയിച്ചിരിന്നു. ‘നൈജീരിയയിലെ തട്ടിക്കൊണ്ടുപോകലുകളുടേയും, കവര്‍ച്ചകളുടേയും പ്രഭവകേന്ദ്രം’ എന്നാണ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സി.എസ്.ഡബ്ല്യു) കടൂണ സംസ്ഥാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കടുണ എക്ലേസിയസ്റ്റിക്കല്‍ പ്രവിശ്യയിലെ കത്തോലിക്ക മെത്രാന്മാരും സംസ്ഥാനത്തെ അരക്ഷിതാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഇസ്ലാമിക തീവ്രവാദമെന്ന തിന്മയുടെ ശക്തികള്‍ അപഹരിച്ചിരിക്കുകയാണെന്നും മതപീഡനം ജനങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചിരിക്കുകയാണെന്നും മെത്രാന്‍മാര്‍ പ്രസ്താവിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-17-19:00:52.jpg
Keywords: നൈജീ
Content: 17760
Category: 22
Sub Category:
Heading: ജോസഫ്: സഹിഷ്ണതയുടെ പര്യായം
Content: ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും നവംബർ 16 അന്താരാഷ്ട്ര സഹിഷ്ണുത ദിനം (International Day for Tolerance) മായി ആചരിക്കുന്നു. അസഹിഷ്ണുതയുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം. കുടുംബങ്ങളിലും സമൂഹങ്ങളിലും വ്യക്തി ജീവിതത്തിലും സ്നേഹവും സമാധാനവും ഒരുമയും സംതൃപ്തിയും നിലനിർത്താൻ സഹിഷ്ണുതയ്ക്ക് നിർണായക പങ്കുണ്ട്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയ മന്ത്രം സഹിഷ്ണുതയാണ്. പല പ്രശ്നങ്ങളും ഒരല്പം സഹിഷ്ണത കാണിക്കാൻ മനുഷ്യർ തയ്യാറായാൽ തീരാവുന്നതേയുള്ളു. യൗസേപ്പിതാവ് സഹിഷ്ണതയുടെ പര്യായമായിരുന്നു . അവൻ്റെ സഹിഷ്ണുത തിരുകുടുംബവീട്ടിലെ അലങ്കാരമായിരുന്നു. ദൈവ പിതാവിനുപോലും താൽപര്യമുള്ള സഹിഷ്ണുതയായിരുന്നു അത്. പെരുമാറ്റത്തിന്റെ സുവർണ്ണനിയമം പരസ്പര സഹിഷ്ണുതയാണന്നു നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പഠിപ്പിക്കുന്നു. ലോകസമാധാനത്തിനും കുടുംബത്തിലെ സ്വസ്ഥതയ്ക്കും വ്യക്തി ജീവിതത്തിലെ ആത്മസംതൃപ്തിക്കുമായി സഹിഷ്ണുതയുള്ളവരാകാൻ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമുക്കു നേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-11-17-19:09:01.jpg
Keywords: ജോസഫ്, യൗസേ
Content: 17761
Category: 11
Sub Category:
Heading: സങ്കീര്‍ത്തനങ്ങള്‍ 50 അധ്യായങ്ങള്‍ മനപാഠമാക്കാമോ? യുവജനങ്ങളെയും കുട്ടികളെയും കാത്ത് അരലക്ഷം രൂപയുടെ സമ്മാനങ്ങള്‍
Content: പുതുതലമുറയെ ദൈവവചനത്തിൽ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് ഇടവകയിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ മത്സരം ഒരുങ്ങുന്നു. മൽസരത്തേക്കാൾ അപ്പുറം ദൈവവചനം പഠിക്കാൻ പുതുതലമുറയെ ഒരുക്കുക എന്നതാണ് സംഘാടകരായ ഇടവകയിലെ ജീസസ് യൂത്ത് നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നത്. 2021 ഡിസംബർ 25ന് മുമ്പായി സങ്കീർത്തനങ്ങളുടെ പുസ്തകത്തിലെ 50 അധ്യായങ്ങള്‍ മനപ്പാഠമാക്കാൻ കഴിയുന്ന 25 വയസ്സിന് താഴെയുള്ള യുവജനങ്ങൾ അഥവാ കുട്ടികളെ ലക്ഷ്യമിട്ടാണ് മത്സരം നടക്കുന്നത്. 50,000 രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏത് കത്തോലിക്ക രൂപതയില്‍ നിന്നുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഗാനരൂപത്തിലോ, ഗദ്യരൂപത്തിലോ, പദ്യരൂപത്തിലോ സങ്കീർത്തനങ്ങൾ മനപ്പാഠമാക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരു വീട്ടിലെ എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. ആദ്യം സെലക്ട് ചെയ്യുന്ന 50 പേർക്ക് മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. ഡിസംബർ 18, 19 ദിവസങ്ങളിൽ ഓൺലൈനിലൂടെ ഫസ്റ്റ് റൗണ്ട് ഓഡിഷൻ നടത്തപ്പെടും. അതിൽ വിജയിക്കുന്നവരായിരിക്കും ഫൈനൽ റൗണ്ടിൽ പ്രവേശനം ലഭിക്കുന്നത്. ഓഡിഷനിലും ഫൈനൽ റൗണ്ടിലും പങ്കെടുക്കുന്ന മുഴുവൻ പേര്‍ക്കും സമ്മാനം ലഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. * വിശദവിവരങ്ങള്‍ക്ക്: 9539926026, 98477 25464, 7736736026
Image: /content_image/India/India-2021-11-18-09:30:45.jpg
Keywords: സങ്കീര്‍
Content: 17762
Category: 1
Sub Category:
Heading: ഈജിപ്ഷ്യന്‍ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി കൈകോര്‍ത്ത് സര്‍ക്കാരും കോപ്റ്റിക് സഭയും
Content: കെയ്റോ: ഈജിപ്തില്‍ ചിതറിക്കിടക്കുന്ന കുഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായി ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയും ഈജിപ്ഷ്യന്‍ സര്‍ക്കാരും കൈകോര്‍ക്കുന്നു. “മാന്യമായ ജീവിതത്തിന്” എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പരസ്പര ധാരണ പത്രത്തില്‍ ഇരു വിഭാഗവും ഒപ്പുവെച്ചു. ഇമിഗ്രേഷന്‍ ആന്‍ഡ്‌ ഈജിപ്ഷ്യന്‍ അഫയേഴ്സ് എബ്രോഡ് വിഭാഗം മന്ത്രിയായ നബില മക്രം അബ്ദേല്‍ ഷാഹിദും, കോപ്റ്റിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ എക്യുമെനിസം ആന്‍ഡ്‌ സോഷ്യല്‍ ഇഷ്യൂസ് വിഭാഗം തലവനായ അന്‍ബാ ജൂലിയസുമായിരുന്നു പദ്ധതിയുടെ പ്രോട്ടോക്കോളില്‍ ഒപ്പുവെച്ച പ്രമുഖര്‍. പദ്ധതിയുടെ മൂന്നാം കക്ഷിയായ 'ഡീസന്റ് ലൈഫ് ഫൗണ്ടേഷന്‍' ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പ്രസിഡന്റ് അയാ ഒമര്‍ അല്‍ ക്വാമറിയും, ഇമിഗ്രേഷന്‍ ആന്‍ഡ്‌ ഈജിപ്ഷ്യന്‍ പ്രവാസീ കാര്യാലയ മന്ത്രാലയത്തിന്റെ അസിസ്റ്റന്റായ അമര്‍ അബ്ബാസും ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദുര്‍ബ്ബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അവികസിത മേഖലകളിലെ സാമൂഹിക വികസനത്തിനായി ഈജിപ്ത് വിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് വടക്കേ അമേരിക്കയിലും, യൂറോപ്പിലും പ്രവാസികളായി കഴിയുന്ന ഈജിപ്ഷ്യന്‍ ജനതയുടെ സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. സാമൂഹ്യ ക്ഷേമപദ്ധതികളിലും, ജീവിത നിലവാരത്തിലും ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ക്ക് സമ്പൂര്‍ണ്ണ സമത്വത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന ഇത്തരമൊരു പദ്ധതിയെ പിന്തുണക്കുവാനുള്ള അവസരം നല്‍കിയതില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാന്‍ ജൂലിയസ് കത്തോലിക്ക സഭക്ക് നന്ദി അറിയിച്ചു. നിലവിലെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന ‘ഈജിപ്ത് വിഷന്‍ 2030’ എന്ന വികസന പരിപാടിയുടെ ഭാഗമായിട്ടാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ ‘മാന്യമായ ജീവിതത്തിന്’ പദ്ധതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഏതാണ്ട് അന്‍പതോളം രാഷ്ട്രങ്ങളിലായിട്ടാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് പ്രവാസീ സമൂഹം ചിതറിക്കിടക്കുന്നത്. ഇവരുടെ കാര്യങ്ങള്‍ നോക്കുവാനായി മാത്രം ഏതാണ്ട് മുപ്പതോളം മെത്രാന്‍മാര്‍ ഈജിപ്തിന് പുറത്ത് സജീവമാണ്.
Image: /content_image/News/News-2021-11-18-10:46:11.jpg
Keywords: ഈജി