Content | പുതുതലമുറയെ ദൈവവചനത്തിൽ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് ഇടവകയിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ മത്സരം ഒരുങ്ങുന്നു. മൽസരത്തേക്കാൾ അപ്പുറം ദൈവവചനം പഠിക്കാൻ പുതുതലമുറയെ ഒരുക്കുക എന്നതാണ് സംഘാടകരായ ഇടവകയിലെ ജീസസ് യൂത്ത് നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നത്. 2021 ഡിസംബർ 25ന് മുമ്പായി സങ്കീർത്തനങ്ങളുടെ പുസ്തകത്തിലെ 50 അധ്യായങ്ങള്‍ മനപ്പാഠമാക്കാൻ കഴിയുന്ന 25 വയസ്സിന് താഴെയുള്ള യുവജനങ്ങൾ അഥവാ കുട്ടികളെ ലക്ഷ്യമിട്ടാണ് മത്സരം നടക്കുന്നത്. 50,000 രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏത് കത്തോലിക്ക രൂപതയില്‍ നിന്നുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം.
ഗാനരൂപത്തിലോ, ഗദ്യരൂപത്തിലോ, പദ്യരൂപത്തിലോ സങ്കീർത്തനങ്ങൾ മനപ്പാഠമാക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരു വീട്ടിലെ എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. ആദ്യം സെലക്ട് ചെയ്യുന്ന 50 പേർക്ക് മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. ഡിസംബർ 18, 19 ദിവസങ്ങളിൽ ഓൺലൈനിലൂടെ ഫസ്റ്റ് റൗണ്ട് ഓഡിഷൻ നടത്തപ്പെടും. അതിൽ വിജയിക്കുന്നവരായിരിക്കും ഫൈനൽ റൗണ്ടിൽ പ്രവേശനം ലഭിക്കുന്നത്. ഓഡിഷനിലും ഫൈനൽ റൗണ്ടിലും പങ്കെടുക്കുന്ന മുഴുവൻ പേര്‍ക്കും സമ്മാനം ലഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
* വിശദവിവരങ്ങള്‍ക്ക്: 9539926026, 98477 25464, 7736736026 |