Contents

Displaying 17351-17360 of 25107 results.
Content: 17723
Category: 22
Sub Category:
Heading: ജോസഫ്: നിസ്സാരതയിൽ വിശുദ്ധി കണ്ടെത്തിയവൻ
Content: നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക്( To holiness through lowliness) ലോകത്തിലെ ഏറ്റവും വലിയ സന്യാസിനി സമൂഹങ്ങളിലൊന്നായ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ (FCC) ആദർശവാക്യമാണ്. ഫ്രാൻസിസ് അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റയും ക്ലാര പുണ്യവതിയുടെയും ആത്മീയ പൈതൃകത്തിൽ സമർപ്പണ ജീവിതത്തിൽ മുന്നേറുന്ന ഈ സഭയുടെ ആദർശ വാക്യത്തിലെ യൗസേപ്പ് ചൈതന്യമാണ് ഇന്നത്തെ ജോസഫ് ചിന്ത. നിസ്സാരവും ചെറുതുമായ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്താൽ വിശുദ്ധിയിലേക്കു വളരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യൗസേപ്പിതാവ്. ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ദൈവ പിതാവ് അവനെ ഭരമേല്പിച്ചിരുന്നതെങ്കിലും അത് ഉൾകൊള്ളുന്ന ഏറ്റവും നിസ്സാരവും ചെറുതുമായ കാര്യങ്ങൾ വിശ്വസ്തതയോടെ യഥാസമയം നിർവ്വഹിക്കാൻ യൗസേപ്പിതാവ് സന്നദ്ധനായിരുന്നു. മാനുഷിക ദൃഷ്ടിയിൽ നിസ്സാരമെന്നു തോന്നിയ പല കാര്യങ്ങളോടും തിടുക്കത്തിൽ പ്രത്യുത്തരിച്ചപ്പോൾ സ്വർഗ്ഗം പോലും ആ വിശുദ്ധിക്കു അംഗീകാരം നൽകി. നിസ്സാരതയിൽ ദൈവത്തെ കണ്ടെത്താൻ കഴിയുന്നതാണല്ലോ വിശുദ്ധിയുടെ ഉരകല്ല്. ദൈവീക പദ്ധതയിൽ ചെറുതോ വലുതോ എന്ന തരം തിരിവില്ല ഏല്പിക്കപ്പെടുന്ന കാര്യങ്ങളോടുള്ള വിശ്വസ്തതയ്ക്കാണ് പ്രാധാന്യം. ക്ലാരസഭയുടെ പ്രിയപ്പെട്ട പുത്രിമാരായ വിശുദ്ധ അൽഫോൻസാമ്മയും വാഴ്ത്തപ്പെട്ട റാണിമരിയയും നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക് ഉയർത്തപ്പെട്ടവരാണ്. നിസ്സാരതയിൽ വിശുദ്ധി കണ്ടെത്താൻ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-11-12-20:26:31.jpg
Keywords: ജോസഫ്, യൗസേ
Content: 17724
Category: 13
Sub Category:
Heading: അസ്സീസിയില്‍ അഞ്ഞൂറോളം പാവങ്ങളോടൊപ്പം ചെലവഴിച്ച് പാപ്പ: സമ്മാനം കൈമാറിക്കൊണ്ട് കരുതല്‍
Content: റോം: ദരിദ്രരുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ അസ്സീസി സന്ദര്‍ശിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പാവങ്ങളോടൊപ്പം ചെലവഴിച്ചു. കത്തോലിക്കാ സഭ നാളെ ദരിദ്രര്‍ക്കായുള്ള ദിനം ആചരിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുടെ സ്വകാര്യ സന്ദര്‍ശനം. ദരിദ്രരില്‍ ദരിദ്രനായി ജീവിക്കാനുള്ള ദൈവവിളി വിശുദ്ധ ഫ്രാന്‍സിസിനു ലഭിച്ച ഹോളി മേരി ഓഫ് ദ ഏഞ്ചല്‍സ് ബസിലിക്കയില്‍വച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അഞ്ഞൂറോളം ദരിദ്രരുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരില്‍ ഭൂരിഭാഗവും ഭവനരഹിതരും അഭയാര്‍ഥികളും തൊഴില്‍രഹിതരുമായിരുന്നു. തുടര്‍ന്ന് മാര്‍പാപ്പ ബസിലിക്കയ്ക്കുള്ളില്‍ അവരോടൊത്തു പ്രാര്‍ത്ഥിച്ചു. ഇന്നലെ രാവിലെ അസ്സീസിയിലെത്തിയ പാപ്പാ ആദ്യം വിശുദ്ധ ക്ലാരയുടെ ബസിലിക്കയിലെത്തി, അവിടെയുള്ള വിശുദ്ധ ക്ലാരയുടെ പാവപ്പെട്ട സഹോദരിരുടെ മഠത്തിൽ സന്ന്യാസിനിമാരുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി. അസ്സീസിയിലെ ബസിലിക്കയിയിലേക്കുള്ള യാത്രയിൽ വഴിയിൽവച്ച് ഫ്രാൻസിസ് പാപ്പ പാവപ്പെട്ടവരും, കുടിയേറ്റക്കാരും, തീർത്ഥാടകരുമായ നൂറുകണക്കിന് ആളുകളെ കണ്ടു സംസാരിച്ചു. നമ്മോടൊത്തുള്ളവരെ സഹയാത്രികരായി കാണുകയും നമ്മൾ പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യന്നതിലുള്ള സന്തോഷമാണ് പോർസ്യുങ്കൊളയിൽ വിശുദ്ധ ഫ്രാൻസിസ് നമുക്ക് പഠിപ്പിച്ചു തരുന്നതെന്നും പാവപ്പെട്ടവരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് നാമാരും അസഹിഷ്‌ണുക്കളാകരുതെന്നും അവരെക്കുറിച്ച് നമുക്ക് കരുതലുണ്ടാകണമെന്നും ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു. അസ്സീസിയിലെ സമ്മേളനത്തിൽ പങ്കെടുത്ത അഞ്ഞൂറോളം പാവപ്പെട്ടവർക്ക് ഭക്ഷണവും, വസ്ത്രങ്ങളടങ്ങിയ സമ്മാനവും പാപ്പ കൈമാറിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-13-07:05:28.jpg
Keywords: പാവ, ദരിദ്ര
Content: 17725
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ തുകയും മാനദണ്ഡങ്ങളും ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
Content: ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ തുകയും മാനദണ്ഡങ്ങളും ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക വിഭാഗ, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒരേ തുക നല്‍കുന്ന വിധത്തിലാണ് പരിഷ്‌കാരം. ഇതിനായുള്ള നടപടികള്‍ക്ക് അന്തിമരൂപം നല്‍കിക്കഴിഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായുള്ള മന്ത്രിതല സമിതി സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുന്നതിനുള്ള ശിപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസിനു നല്‍കി. ഇതു സംബന്ധിച്ച തീരുമാനം ഈ സാന്പത്തികവര്‍ഷം തന്നെ ഉണ്ടാകും. എല്ലാ വിഭാഗത്തില്പെപട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒരേ മാനദണ്ഡവും സമയക്രമവും നടപടിക്രമങ്ങളും യോഗ്യതയും തുകയും നിശ്ചയിക്കും. എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഒരൊറ്റ പോര്‍ട്ടലില്നിഎന്നുതന്നെ വ്യത്യസ്ത വിഭാഗങ്ങളില് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള കുടുംബവരുമാന പരിധി എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ രീതിയിലാക്കും. നിലവില്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്നി‍ന്നുള്ള വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. ന്യൂനപക്ഷ വിഭാഗങ്ങളില്നിരന്നുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയാണ്. വിവിധ വിഭാഗങ്ങളില്‍ പെട്ട മൂന്നു കോടിയോളം വിദ്യാര്‍ഥികള്‍ക്കാണു വിവി ധ മന്ത്രാലയങ്ങള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. നിലവില്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ട 2.1 കോടി വിദ്യാര്‍ഥികള്‍ക്കും 90 ലക്ഷം പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കും 30 ലക്ഷം പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-13-07:12:55.jpg
Keywords: സ്കോള
Content: 17726
Category: 18
Sub Category:
Heading: കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ അസംബ്ലി ഇന്ന്
Content: കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) ജനറല്‍ അസംബ്ലി പ്രഥമ യോഗം ഇന്നു പാലാരിവട്ടം പിഒസിയില്‍ നടക്കും. രാവിലെ പത്തിന് 'കേരള െ്രെകസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍'എന്ന വിഷയത്തില്‍ സിമ്പോസിയം. കെസിബിസി ലെയ്റ്റി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. കെസിഎഫ് പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിക്കും. രണ്ടാമത്തെ സെഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2021-11-13-07:17:08.jpg
Keywords: പിഒസി
Content: 17727
Category: 1
Sub Category:
Heading: ഐ‌എസ് തീവ്രവാദികള്‍ തകര്‍ത്ത മൊസൂളിലെ ആശ്രമദേവാലയം യു‌എസ് സഹായത്തോടെ പുനരുദ്ധരിച്ചു: സമര്‍പ്പണം നവംബര്‍ അവസാനം
Content: മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്ത നാശനഷ്ടം വരുത്തിയ മാര്‍ കൊര്‍ക്കിസ് ആശ്രമത്തിലെ പ്രധാന ദേവാലയം അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെ പുനരുദ്ധരിച്ചു. നവംബര്‍ അവസാനമാണ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍ദായ വിശുദ്ധ സെന്റ്‌ ഓര്‍മിസ്‌ദായുടെ സന്യാസ സമൂഹമാണ് മേല്‍നോട്ടം വഹിച്ചത്. പെന്നിസില്‍വാനിയ സര്‍വ്വകലാശാലയുടെ ഹെറിറ്റേജ് ആന്‍ഡ്‌ സിവിലൈസേഷന്‍ വിഭാഗം വടക്കന്‍ ഇറാഖില്‍ നടത്തുന്ന ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ ദേവാലയത്തിന്റേയും പുനരുദ്ധാരണം നടത്തിയത്. നഗര കേന്ദ്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മൊസൂള്‍-ദോഹുക് റോഡില്‍ ടൈഗ്രിസ്‌ നദിയുടെ വലത് വശത്തായിട്ടാണ് മാര്‍ കൊര്‍ക്കിസ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിന് ശേഷം പത്താം നൂറ്റാണ്ടിലാണ് ഈ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് ചരിത്ര രേഖകളില്‍ നിന്നും ലഭിക്കുന്ന വിവരം. 2015 മാര്‍ച്ചില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ദേവാലയത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിരിന്നു. ദേവാലയത്തിന്റെ മുഖവാരത്തിനും, താഴികക്കുടത്തിനുമാണ് തീവ്രവാദികള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരിന്നത്. ദേവാലയത്തിന്റെ മകുടത്തിലും മേല്‍ക്കൂരയിലും ഉണ്ടായിരുന്ന കുരിശുകള്‍ 2014 ഡിസംബറില്‍ തീവ്രവാദികള്‍ വേരോടെ പിഴുത് കളഞ്ഞിരിന്നു. ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട നിരവധി ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്ന ദേവാലയ സെമിത്തേരിയും തീവ്രവാദികള്‍ വെറുതെ വിട്ടില്ല. സെമിത്തേരി തകര്‍ക്കുന്ന ഫോട്ടോകളും ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരിന്നു. അധിനിവേശ കാലത്ത് മറ്റൊരു ആശ്രമമായിരുന്ന സെന്റ്‌ ജോര്‍ജ്ജ് ആശ്രമം ഒരു തടവ് കേന്ദ്രമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. 2014 ഡിസംബറില്‍ തടവുകാരെ കൈകളും കണ്ണും കെട്ടിയ നിലയില്‍ ഇവിടേക്ക് മാറ്റുകയുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ എതിരാളികളായ സുന്നി ഗോത്ര മുഖ്യന്‍മാരും, ബാദുഷ് ജെയിലില്‍ തടവിലായിരുന്ന മുന്‍ സുരക്ഷാസേനാ അംഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിന്നു. എഞ്ചിനീയര്‍മാരേയും, ആര്‍ക്കിടെക്റ്റുകളേയും, പ്രാദേശിക തൊഴിലാളികളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-13-14:40:02.jpg
Keywords: ആശ്രമ
Content: 17728
Category: 1
Sub Category:
Heading: പീഡനമനുഭവിക്കുന്ന കോപ്റ്റിക് ക്രൈസ്തവരെ സ്മരിച്ച് എലിസബത്ത് രാജ്ഞി
Content: ലണ്ടന്‍: കോപ്റ്റിക് പുതുവര്‍ഷ ആഘോഷമായ നേറൌസ് പുതുവത്സരാഘോഷത്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എലിസബത്ത് രാജ്ഞിയുടെ സന്ദേശം. വെസ്റ്റ്മിൻസ്റ്ററിലെ സെന്റ്‌ മാര്‍ഗരെറ്റ്സ് ദേവാലയത്തില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് രാജ്ഞിയുടെ സന്ദേശം വായിച്ചത്. അന്‍ഗേലോസിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ മെത്രാപ്പോലീത്തയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന സന്ദേശത്തില്‍ വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി സഹനങ്ങള്‍ അനുഭവിക്കുന്നവരെ ഓര്‍മ്മിക്കുന്നതിനുള്ള ദിവസമാണിതെന്നും, അവര്‍ നമ്മുടെ പ്രാര്‍ത്ഥനകളിലും ചിന്തകളിലും അവര്‍ ഉണ്ടായിരിക്കുമെന്നും രാജ്ഞി പ്രസ്താവിച്ചു. കോപ്റ്റിക് ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യത്തേയും സഹിഷ്ണുതയേയും ഓര്‍മ്മിക്കുകയും ആദരിക്കുകയും ചെയ്യേണ്ട ഈ സുദിനത്തില്‍ എല്ലാ കോപ്റ്റിക് ക്രൈസ്തവര്‍ക്കും സമാധാനപരവും, അനുഗ്രഹീതവുമായ ഒരു വര്‍ഷം ആശംസിച്ചുക്കൊണ്ടാണ് രാജ്ഞിയുടെ സന്ദേശം അവസാനിക്കുന്നത്. വെസ്റ്റ്മിൻസ്റ്ററിലെ സെന്റ്‌ മാര്‍ഗരെറ്റ്സ് ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ ഉന്നത സര്‍ക്കാര്‍ പ്രതിനിധികളും, മനുഷ്യാവകാശ മത പ്രതിനിധികളും പങ്കെടുത്തു. ബ്രിട്ടീഷ് രാജ്ഞിയ്ക്കു പുറമേ, വെയില്‍സ് രാജകുമാരനും, കാന്റര്‍ബറി മെത്രാപ്പോലീത്തയും, ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നു. മതപരമായ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനമായ കൂട്ടായ്മകളുടെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നതായിരുന്നു ചാള്‍സ് രാജകുമാരന്റെ സന്ദേശം. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, അനീതിക്കും, മതപരമായ അടിച്ചമര്‍ത്തലിനും ഇരയാവുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ താനും പങ്കുചേരുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നുണ്ട്. ലോകമെമ്പാടുമായി വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും, മതവിശ്വാസങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു. ലോകത്ത് നിലനില്‍ക്കുന്ന മതസ്വാതന്ത്ര്യ സംബന്ധിയായ പ്രശ്നങ്ങളെ കുറിച്ച് അവബോധം വളര്‍ത്തേണ്ടതിനെ കുറിച്ചാണ് വിംബിള്‍ണിലെ ലോര്‍ഡ്‌ അഹമദ് നല്‍കിയ സന്ദേശത്തില്‍ പറയുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ സംരക്ഷിക്കുവാന്‍ തയ്യാറാകുക എന്നതാണ് ഇന്നത്തെക്കാലത്ത് ഒരാളുടെ വിശ്വാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-13-17:15:10.jpg
Keywords: രാജ്ഞി
Content: 17729
Category: 1
Sub Category:
Heading: ആഫ്രിക്കൻ രാജ്യങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രൂക്ഷം: എ‌സി‌എന്‍ റിപ്പോര്‍ട്ട്
Content: അബൂജ: വൈദികരും സന്യസ്തരും അല്‍മായ പ്രേഷിതരും കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടു പോകപ്പെടുകയോ മറ്റുതരത്തിൽ പീഡിപ്പിക്കപ്പെടുകയോ ചെയ്യപ്പെടുന്ന ലോകത്തിലെ അനേക രാജ്യങ്ങളിൽ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ മുൻപന്തിയിലാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ്. അങ്കോള, ബുർക്കിന ഫാസോ, സൗത്ത് സുഡാൻ, നൈജീരിയ, കാമറൂൺ, മാലി തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം പീഡനം കൂടുതലായും അരങ്ങേറുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. നവംബർ പത്താംതീയതി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം കുറഞ്ഞത് 17 സഭാ നേതാക്കൾ കൊല്ലപ്പെട്ടുവെന്നും ഇരുപതു പേര്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായതായും പരാമര്‍ശമുണ്ട്. ലോകത്തുടനീളം വൈദികരും സന്യസ്തരും ഇത്തരം ആക്രമണങ്ങൾക്ക് കൂടുതൽ ഇരയായി മാറുന്നുവെന്നുള്ളത് ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വൈദികനോ സന്യാസിനിയോ ആയിരിക്കുകയെന്നത് സുരക്ഷിതത്വം നല്കുന്ന കാര്യമല്ലായെന്നും അവർ പലപ്പോഴും കൂടുതലായി ആക്രമണത്തിന് ഇരകളാകുന്നുണ്ടെന്നും എ സി എൻ എക്സിക്യൂട്ടീവ് പ്രസിഡന്‍റായ തോമസ് ഹെയ്ൻ ഗെൽ ഡേൺ പറഞ്ഞു. ചിലപ്പോഴൊക്കെ സാമ്പത്തിക ലക്ഷ്യംവെച്ചാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത്. പല രാജ്യങ്ങളിലും ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നൈജീരിയയിലെ സാഹചര്യം പ്രത്യേകമായി വിധം ഭയം ഉളവാക്കുന്നതാണ്. വ്യത്യസ്ഥ രീതിയിലും സാഹചര്യങ്ങളിലുമാണ് അക്രമ സംഭവങ്ങൾ അരങ്ങേറുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ആക്രമിക്കുന്നവരുടെ ഉദ്ദേശം പലപ്പോഴും സഭയുടെ പ്രവാചകശബ്ദത്തെ ഇല്ലാതാക്കുകയാണ്. കാരണം സഭ എപ്പോഴും അനീതിയെയും അക്രമത്തെയും എതിർത്തു സംസാരിക്കുന്നു. കയ്യേറ്റങ്ങളും പീഡനങ്ങളും മത സ്വാതന്ത്ര്യത്തിന് അഭാവവും വർധിച്ചു വരുന്നതായും തോമസ് ഹെയ്ൻ പറഞ്ഞു. സുരക്ഷിതമെന്ന് പറയാവുന്ന ഒരു സ്ഥലമോ സമയമോ ഇല്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നത്. അത് അവരുടെ വീട്ടിൽവെച്ചോ ദേവാലയത്തിൽവച്ചോ അല്ലെങ്കിൽ വഴിയിൽവെച്ചോ ബാങ്കിൽ നിന്ന് ഇറങ്ങി വരുന്നതിനിടയിലോ നടന്നു പോകുന്നതിനിടയിലോ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലോ ഒക്കെയാകാമെന്നും തോമസ് ഹെയ്ൻ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 20നു പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ 23 എണ്ണവും ലോകമെമ്പാടും ഉയർന്ന മതപീഡന കേസുകളുള്ള 62 രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്നു വ്യക്തമായിരിന്നു.
Image: /content_image/News/News-2021-11-13-18:57:42.jpg
Keywords: ആഫ്രിക്ക
Content: 17730
Category: 22
Sub Category:
Heading: ജോസഫ്: സഹജരോട് ദയ കാണിച്ചവൻ
Content: എല്ലാ വർഷവും നവംബർ പതിമൂന്നാം തീയതി ലോക ദയാ ദിനമായി (World Kindness Day) ആചരിക്കുന്നു. ലോക ദയ ദിനം ആദ്യമായി സംഘടിപ്പിച്ചത് 1998-ൽ The Kindness Movement എന്ന സംഘടനയാണ്. സഹ മനുഷ്യരോട് സഹാനുഭൂതിയും അനുകമ്പയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക ദയാ ദിനത്തിൻ്റെ ലക്ഷ്യം നിരവധി ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലോക ദയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വ്യക്തി സാമൂഹ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന മഹത്തായ ഒരു പുണ്യമാണ് ദയ. ദയ എന്ന വികാരം മനുഷ്യ മനസ്സില്‍ നിന്ന് ഇല്ലാതാകയാല്‍ ലോകത്തിൻ്റെ താളക്രമത്തെത്തന്നെ അതു ബാധിക്കും. രക്ഷാകര ചരിത്രത്തിലേക്കു വരുമ്പോൾ അതിൽ നസറത്തിലെ യൗസേപ്പ് എന്ന മരപ്പണിക്കാരൻ്റെ ദയയുടെ ചരിത്രവും ഉണ്ട്. സംശയങ്ങളും തെറ്റിദ്ധാരണകളും അവന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ വിവാഹ നിശ്ചയം ചെയ്തിരുന്ന മറിയം എന്ന യുവതിയോട് അവൻ ദയാപൂർവ്വം പെരുമാറുന്നു. തുടർന്ന് ഈശോയുടെ മനുഷ്യവതാരത്തിൻ്റെ ഓരോ ഘട്ടങ്ങളിലും ദയയോടും കാരുണ്യത്തോടും കൂടി യൗസേപ്പിതാവു സഹകരിക്കുന്നു. ആളുകൾ പരസ്പരം ട്രോളുകയും എളുപ്പത്തിൽ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കാലത്ത് ദയയും കാരുണ്യവും മറ്റുള്ളവരോടുള്ള ബന്ധത്തിൽ കാണിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സഹോദരങ്ങളോടും സഹജീവികളോടും ദയ കാണിക്കാത്ത ദിനം നഷ്ടപ്പെട്ടതാണ് എന്ന സത്യം നമുക്കു മനസ്സിൽ സൂക്ഷിക്കാം. മറ്റുള്ളവരോടു നമ്മൾ ദയ കാണിച്ചാൽ കര്‍ത്താവ്‌ നമ്മളോടു, ദയയും വിശ്വസ്‌തതയും കാണിക്കും.
Image: /content_image/SeasonalReflections/SeasonalReflections-2021-11-13-19:06:02.jpg
Keywords: ജോസഫ്, യൗസേ
Content: 17731
Category: 11
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി: മതപരിവര്‍ത്തനത്തിനും വിവാഹത്തിനും സമ്മര്‍ദ്ധം
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പന്ത്രണ്ടു വയസുള്ള ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ശ്രമം. പഞ്ചാബിലെ സാഹിവാള്‍ സ്വദേശിയായ മീരാബ് അബ്ബാസാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിക്കുന്നത്ബ ലൂചിസ്ഥാന്‍ പ്രവിശ്യാ സ്വദേശിയായ മുഹമ്മദ് ദൗദ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം ചെയ്യാനാണ് ദൗദിന്റെ പദ്ധതിയെന്നും പറഞ്ഞു. വിധവയായ അമ്മ ഫര്‍സാനയ്‌ക്കൊപ്പമാണ് മീരാബ് താമസിച്ചിരുന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പെണ്‍കുട്ടിയെ വിട്ടുകിട്ടിയിട്ടില്ല.പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഇതില്‍ പുറത്തുവന്ന ഒടുവിലത്തെ സംഭവമാണ് മീരാബിന്റെ തട്ടിക്കൊണ്ടുപോകല്‍. അതേസമയം തട്ടിക്കൊണ്ടുപോകലിന്റേയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റേയും ഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ബില്‍ തള്ളിയതിനെതിരെ രാജ്യത്തെ ക്രൈസ്തവര്‍ വന്‍ പ്രതിഷേധത്തിലാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ മനുഷ്യാവകാശ മന്ത്രാലയം തയ്യാറാക്കിയ ബില്‍ ഇസ്ലാമികമല്ലെന്ന് പറഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പാര്‍ലമെന്ററി കമ്മീഷന്‍ തള്ളിയത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന ബില്ലായിരിന്നു ഇത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-14-07:46:56.jpg
Keywords: പാക്ക, പാക്കി
Content: 17732
Category: 18
Sub Category:
Heading: കെ.എം. ഫ്രാന്‍സിസ് കെസിഎഫ് പ്രസിഡന്റ്, ജസ്റ്റിന്‍ കരിപ്പാട്ട് സെക്രട്ടറി
Content: കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്റെ (കെസിഎഫ്) പുതിയ ഭാരവാഹികളായി പ്രഫ. കെ.എം. ഫ്രാന്‍സിസ് പ്രസിഡന്റ്, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് ജനറല്‍ സെക്രട്ടറി, വി.പി. മത്തായി ട്രഷറര്‍ എന്നിവരെ പിഒസിയില്‍ നടന്ന ജനറല്‍ അസംബ്ലി തെരഞ്ഞെടുത്തു.
Image: /content_image/India/India-2021-11-14-07:51:32.jpg
Keywords: കെ‌സി‌എഫ്