Content | നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക്( To holiness through lowliness) ലോകത്തിലെ ഏറ്റവും വലിയ സന്യാസിനി സമൂഹങ്ങളിലൊന്നായ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ (FCC) ആദർശവാക്യമാണ്. ഫ്രാൻസിസ് അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റയും ക്ലാര പുണ്യവതിയുടെയും ആത്മീയ പൈതൃകത്തിൽ സമർപ്പണ ജീവിതത്തിൽ മുന്നേറുന്ന ഈ സഭയുടെ ആദർശ വാക്യത്തിലെ യൗസേപ്പ് ചൈതന്യമാണ് ഇന്നത്തെ ജോസഫ് ചിന്ത. നിസ്സാരവും ചെറുതുമായ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്താൽ വിശുദ്ധിയിലേക്കു വളരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യൗസേപ്പിതാവ്.
ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ദൈവ പിതാവ് അവനെ ഭരമേല്പിച്ചിരുന്നതെങ്കിലും അത് ഉൾകൊള്ളുന്ന ഏറ്റവും നിസ്സാരവും ചെറുതുമായ കാര്യങ്ങൾ വിശ്വസ്തതയോടെ യഥാസമയം നിർവ്വഹിക്കാൻ യൗസേപ്പിതാവ് സന്നദ്ധനായിരുന്നു. മാനുഷിക ദൃഷ്ടിയിൽ നിസ്സാരമെന്നു തോന്നിയ പല കാര്യങ്ങളോടും തിടുക്കത്തിൽ പ്രത്യുത്തരിച്ചപ്പോൾ സ്വർഗ്ഗം പോലും ആ വിശുദ്ധിക്കു അംഗീകാരം നൽകി. നിസ്സാരതയിൽ ദൈവത്തെ കണ്ടെത്താൻ കഴിയുന്നതാണല്ലോ വിശുദ്ധിയുടെ ഉരകല്ല്.
ദൈവീക പദ്ധതയിൽ ചെറുതോ വലുതോ എന്ന തരം തിരിവില്ല ഏല്പിക്കപ്പെടുന്ന കാര്യങ്ങളോടുള്ള വിശ്വസ്തതയ്ക്കാണ് പ്രാധാന്യം. ക്ലാരസഭയുടെ പ്രിയപ്പെട്ട പുത്രിമാരായ വിശുദ്ധ അൽഫോൻസാമ്മയും വാഴ്ത്തപ്പെട്ട റാണിമരിയയും നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക് ഉയർത്തപ്പെട്ടവരാണ്. നിസ്സാരതയിൽ വിശുദ്ധി കണ്ടെത്താൻ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |