category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാക്ക് ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി: മതപരിവര്‍ത്തനത്തിനും വിവാഹത്തിനും സമ്മര്‍ദ്ധം
Contentഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പന്ത്രണ്ടു വയസുള്ള ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ശ്രമം. പഞ്ചാബിലെ സാഹിവാള്‍ സ്വദേശിയായ മീരാബ് അബ്ബാസാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിക്കുന്നത്ബ ലൂചിസ്ഥാന്‍ പ്രവിശ്യാ സ്വദേശിയായ മുഹമ്മദ് ദൗദ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം ചെയ്യാനാണ് ദൗദിന്റെ പദ്ധതിയെന്നും പറഞ്ഞു. വിധവയായ അമ്മ ഫര്‍സാനയ്‌ക്കൊപ്പമാണ് മീരാബ് താമസിച്ചിരുന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പെണ്‍കുട്ടിയെ വിട്ടുകിട്ടിയിട്ടില്ല.പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഇതില്‍ പുറത്തുവന്ന ഒടുവിലത്തെ സംഭവമാണ് മീരാബിന്റെ തട്ടിക്കൊണ്ടുപോകല്‍. അതേസമയം തട്ടിക്കൊണ്ടുപോകലിന്റേയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റേയും ഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ബില്‍ തള്ളിയതിനെതിരെ രാജ്യത്തെ ക്രൈസ്തവര്‍ വന്‍ പ്രതിഷേധത്തിലാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ മനുഷ്യാവകാശ മന്ത്രാലയം തയ്യാറാക്കിയ ബില്‍ ഇസ്ലാമികമല്ലെന്ന് പറഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പാര്‍ലമെന്ററി കമ്മീഷന്‍ തള്ളിയത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന ബില്ലായിരിന്നു ഇത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-14 07:46:00
Keywordsപാക്ക, പാക്കി
Created Date2021-11-14 07:46:56