category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ തുകയും മാനദണ്ഡങ്ങളും ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
Contentന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ തുകയും മാനദണ്ഡങ്ങളും ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക വിഭാഗ, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒരേ തുക നല്‍കുന്ന വിധത്തിലാണ് പരിഷ്‌കാരം. ഇതിനായുള്ള നടപടികള്‍ക്ക് അന്തിമരൂപം നല്‍കിക്കഴിഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായുള്ള മന്ത്രിതല സമിതി സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുന്നതിനുള്ള ശിപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസിനു നല്‍കി. ഇതു സംബന്ധിച്ച തീരുമാനം ഈ സാന്പത്തികവര്‍ഷം തന്നെ ഉണ്ടാകും. എല്ലാ വിഭാഗത്തില്പെപട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒരേ മാനദണ്ഡവും സമയക്രമവും നടപടിക്രമങ്ങളും യോഗ്യതയും തുകയും നിശ്ചയിക്കും. എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഒരൊറ്റ പോര്‍ട്ടലില്നിഎന്നുതന്നെ വ്യത്യസ്ത വിഭാഗങ്ങളില് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള കുടുംബവരുമാന പരിധി എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ രീതിയിലാക്കും. നിലവില്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്നി‍ന്നുള്ള വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. ന്യൂനപക്ഷ വിഭാഗങ്ങളില്നിരന്നുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയാണ്. വിവിധ വിഭാഗങ്ങളില്‍ പെട്ട മൂന്നു കോടിയോളം വിദ്യാര്‍ഥികള്‍ക്കാണു വിവി ധ മന്ത്രാലയങ്ങള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. നിലവില്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ട 2.1 കോടി വിദ്യാര്‍ഥികള്‍ക്കും 90 ലക്ഷം പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കും 30 ലക്ഷം പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-13 07:12:00
Keywordsസ്കോള
Created Date2021-11-13 07:12:55