Content | പാരീസ്: ‘സർവ്വശക്തനായ ദൈവ നാമത്തിൽ' സത്യപ്രതിജ്ഞ ചെയ്യണമെന്ന ഭരണഘടന അനുച്ഛേദത്തിനെതിരെ ഐറിഷ് രാഷ്ട്രീയപ്രവർത്തകർ നൽകിയ പരാതി യൂറോപ്യൻ മനുഷ്യാവകാശ കോടതി തള്ളി. കോടതിയിലെ ഏഴംഗ ബെഞ്ചാണ് പ്രസിഡന്റായും കൗൺസിൽ അംഗങ്ങളായും അധികാരമേൽക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും ഭരണഘടനാനുസൃതം പ്രവർത്തിക്കാനുമുള്ള സന്നദ്ധത ‘സർവശക്തനായ ദൈവത്തിന്റെ നാമത്തിൽ’ പ്രതിജ്ഞ ചെയ്യുന്നത് ഭരണഘടന പ്രകാരം തുടരാമെന്നു വ്യക്തമാക്കിയിരിക്കുന്നത്.
ഐറിഷ് ഭരണഘടനയിലെ 12.8, 31.4 എന്നീ അനുച്ഛേദങ്ങൾ പ്രകാരമുള്ള ‘സർവശക്തനായ ദൈവം’ എന്ന സത്യപ്രതിജ്ഞാവാചകം അക്രൈസ്തവരും അവിശ്വാസികളുമായ കൗൺസിൽ അംഗങ്ങളുടെ സ്വാതന്ത്ര്യത്തെ നിഹനിക്കുന്നുവെന്ന വാദമാണ് പരാതിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ സത്യപ്രതിജ്ഞാ വാചകങ്ങൾ തങ്ങളെ ഏതെങ്കിലും തരത്തിൽ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് വസ്തുതാപരമായി തെളിയിക്കുന്നതിൽ പരാതിക്കാർ പരാജയപ്പെട്ടെന്നും സ്വീകാര്യമായ കാര്യങ്ങളൊന്നും പരാതിക്കാർ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പരാതി തള്ളിക്കളഞ്ഞത്.
ജോൺ ബ്രാൻഡി, റോയ്‌സിൻ ഷോർട്ടാൾ, ഡേവിഡ് നോറിസ്, ബർനാർഡോസ് മുൻ സി.ഇ.ഒ ഫെർഗൂസ് ഫിൻലെ, ഡബ്ലിൻ ട്രിനിറ്റി കോളജ് ചാൻസിലർ ഡേവിഡ് മക്‌കോണൽ എന്നിവരാണ് നേരത്തെ കോടതിയെ സമീപിച്ചത്. ക്രിസ്തീയ മൂല്യങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും തള്ളിക്കളഞ്ഞുക്കൊണ്ട് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് കോടതി വിധി.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |