category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ്
Contentയൗസേപ്പിതാവിന്റെ വലിയ ഭക്തയായ ഒരു ക്രോയേഷ്യൻ ചിത്രകാരിയും അവളുടെ ചിത്രവുമാണ് ഇന്നത്തെ ജോസഫ് ചിന്ത. ഐറിസ് മിഹാറ്റോവ് മിയോസിക് (Iris Mihatov Miočić) എന്ന ക്രോയേഷ്യൻ വനിത ചിത്രകാരിയും ഭാര്യയും അമ്മയുമാണ്, "റുവാ അഡോനായ്" " (Ruah Adonai )എന്ന പ്രാർത്ഥന കൂട്ടായ്മയുടെ നേതാവു കൂടിയാണ് ഈ മുപ്പത്തിയെട്ടുകാരി. സദറിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ദൈവാലയത്തിലെ സജീവ അംഗമായ ഐറിസ് വിശുദ്ധ ചിത്രങ്ങളിലൂടെ സഭയിൽ നിരവധി പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു . കർത്താവിൽ നിന്ന് വേർപിരിയാതിരിക്കുക എന്നതാണ് അവളുടെ അദമ്യമായ ആഗ്രഹം. പ്രാർത്ഥനയിലൂടെയും, കൂദാശകളിലൂടെയും സേവനത്തിലൂടെയും ദൈവത്തിന്റെ അനന്തമായ സ്നേഹവും കരുണയും തൻ്റെ മക്കളെ പരിചയപ്പെടുത്തുക എന്നതും അവൾ ജീവിത വ്രതമായി സ്വീകരിച്ചിരിക്കുന്നു. ഐറിസിൻ്റെ ജീവിത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം വഴി അത്ഭുതകരമായ പല കാര്യങ്ങളും നടന്നതിൻ്റെ ഉപകാരസ്മരണയായി ഉണ്ണീശോയെ മാറോടു ചേർത്തു പിടിച്ചിരിക്കുന്ന യൗസേപ്പിതാവിൻ്റെ ഒരു ചിത്രം വരച്ചു. മഹാനായ വിശുദ്ധ യൗസേപ്പിതാവിനാൽ സ്വാധീനിക്കപ്പെടുന്ന എല്ലാവർക്കും നിരവധി കൃപകളും അനുഗ്രഹങ്ങളും ലഭിക്കുമെന്ന് ഐറിസ് ഉറപ്പു തരുന്നു. ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ് നമ്മളെയും മാറോടണക്കുകയും കൃപകളും അനുഗ്രഹങ്ങളും തരുകയും ചെയ്യും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-15 19:46:00
Keywordsജോസഫ്, യൗസേ
Created Date2021-11-15 19:46:34