Content | കോഴിക്കോട്: മാര്‍ തോമാശ്ലീഹായുടെ ഭാരതത്തിലെ സാന്നിധ്യം ചരിത്രസത്യമാണെന്നും ഭാരതത്തിലെ ക്രൈസ്തവ സാന്നിധ്യം അതിനു നേര്‍സാക്ഷ്യമാണെന്നും ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള. ഡോ. ഏബ്രഹാം ബെന്‍ഹര്‍ രചിച്ച ജൂത ഭാരതം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായുടെ ഭാരത സാന്നിധ്യത്തെ തള്ളിപ്പറയുന്നവരുടെ കണ്ണു തുറപ്പിക്കുന്നതാവും ബെന്‍ഹറിന്റെ ഈ പുസ്തകമെന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന്‍ അലി അക്ബര്‍ ആശംസകളര്‍പ്പിച്ചു. പ്രഫ. ശോഭീന്ദ്രന്‍ സ്വാഗതവും കെ. ടി. തോമസ് നന്ദിയും പറഞ്ഞു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |