category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഈസ്റ്റര്‍ സ്ഫോടനം: രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ശ്രീലങ്കന്‍ വൈദികന് ഭീഷണി
Contentകൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ നടന്ന ഭീകരാക്രമണത്തില്‍ ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച വൈദികനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമായി. ലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം ആക്രമണത്തില്‍ ഇടപെട്ടിട്ടുണ്ടാകുമെന്നു ഫാ. സിറില്‍ ഗാമിനി പറഞ്ഞതായി രഹസ്യാന്വേഷണവിഭാഗം തലവന്‍ മേജര്‍ ജനറല്‍ സുരേഷ് സാലി നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ചോദ്യംചെയ്യലിനു ഹാജരാകാന്‍ ഫാ. സിറിലിനോടു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സിഐഡി) ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റ് മുന്നില്‍ക്കണ്ട് ഫാ. സിറില്‍ ശ്രീലങ്കന്‍ സുപ്രീംകോടതിയെ സമീപിച്ചു. മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ഫാ.സിറിലിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് വൈ ദികന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ സന്യസ്തര്‍ സുപ്രീംകോടതി വളപ്പിനു പുറത്ത് പ്രതിഷേധിച്ചത്. നൂറുകണക്കിനു സന്യസ്തര്‍ മൗനപ്രതിഷേധത്തില്‍ പങ്കെടുത്തു. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയ സഹ്‌റാന്‍ ഹാഷിമിന് ലങ്കന്‍ രഹസ്യാന്വേഷണവിഭാഗം സാന്പത്തികസഹായമുള്‍പ്പെടെ നല്‍കിയെന്ന് ഫാ.സിറില്‍ പറഞ്ഞതായാണ് ആരോപണം. വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറ്റോര്ണി‍ ജനറല്‍ വകുപ്പുവഴി സിഐഡി കോടതിയെ അറിയിക്കുകയായി രുന്നു. 2022 ഏപ്രില്‍ 20 നു കേസ് വീണ്ടും പരിഗണിക്കും. ആഗോളതലത്തില്‍ ശ്രീലങ്കയ്ക്കു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ഈസ്റ്റര്‍ദിന ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ക്രൈസ്തവ നേതൃത്വം നേരത്തെയും അതൃപ്തി അറിയിച്ചിരുന്നു. രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടുണ്ടായിട്ടും ക്രൈസ്തവ ദേവാലയങ്ങള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്താന്‍ അന്നത്തെ പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയും തയാറായില്ല എന്നതായിരുന്നു പ്രധാന ആക്ഷേപം. രാജ്യാന്തരസമൂഹത്തില്‍ നിന്നുവരെ വിമര്‍ശനം ഉയര്‍ന്നതോടെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് സിരിസേന പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രസിഡന്റിന്റെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അനാസ്ഥ ചൂണ്ടിക്കാട്ടി ഈ അന്വേഷണസംഘവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിരിസേന ഉള്‍പ്പെടെ ഭരണനേതൃത്വത്തിനെതിരേ ക്രിമിനല്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു. അതേസമയം ആക്രമണം സംബന്ധിച്ച് മുന്‍കൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല എന്നാണ് സിരിസേന വാദിക്കുന്നത്. 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരേ നാഷണല്‍ തൗഹീദ് ജമാഅത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 270 പേരാണ് കൊല്ലപ്പെട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-09 09:04:00
Keywordsശ്രീലങ്ക
Created Date2021-11-09 09:05:38