Content | ചങ്ങനാശ്ശേരി: സീറോ മലബാർ സഭയിൽ വിശുദ്ധ കുര്‍ബാന ഏകീകരണത്തിനെതിരെ സംഘടിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. "സീറോ മലബാർ സഭയിൽ ഐക്യം ഉണ്ടാകരുതെന്ന് ആർക്കാണ് നിർബന്ധം?" എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശനവും അനൈക്യത്തിലുള്ള ദുഃഖവും ബിഷപ്പ് പങ്കുവെച്ചിരിക്കുന്നത്.
സഭയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും അനൈക്യം നിലനിൽക്കണമെന്നാഗ്രഹിക്കുമോയെന്ന ചോദ്യം കുറിപ്പില്‍ ഉയര്‍ത്തിയ മാര്‍ തോമസ് തറയില്‍ അനുസരണ വ്രതമെടുത്തവരുടെ അനുസരണക്കേടു ജനത്തിന് ഉതപ്പേകുന്നുണ്ടെന്നും കുറിച്ചു. ജനാഭിമുഖമോ അൾത്താരാഭിമുഖമോ എന്ന ചോദ്യത്തെക്കാൾ പ്രധാനപ്പെട്ടത്, ഐക്യം വേണമോ വേണ്ടയോ സിനഡിനെ അനുസരിക്കണമോ വേണ്ടയോ എന്ന ചോദ്യമാണ് അഭിമുഖീകരിക്കേണ്ടതെന്നും ബിഷപ്പ് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
#{blue->none->b->ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം }#
സീറോ മലബാർ സഭയിൽ ഐക്യം ഉണ്ടാകരുതെന്ന് ആർക്കാണ് നിർബന്ധം?
കുർബാനയിൽ അനൈക്യം തീരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ലോകമെമ്പാടുമുള്ള യുവജനങ്ങളാണെന്നതാണെന്റെ അനുഭവം. അവർക്കു അവരുടെ സഭയെക്കുറിച്ച് അഭിമാനിക്കാൻ ആഗ്രഹമുണ്ട്. ഐക്യമുള്ള സഭയാണ് അവർക്കു ശക്തിയായി മാറുന്നത്. അതുകൊണ്ടു അടുത്ത തലമുറക്കുവേണ്ടി നമുക്ക് ഒന്നിക്കാം.
ജനാഭിമുഖമോ അൾത്താരാഭിമുഖമോ എന്ന ചോദ്യത്തെക്കാൾ പ്രധാനപ്പെട്ടത്, ഐക്യം വേണമോ വേണ്ടയോ സിനഡിനെ അനുസരിക്കണമോ വേണ്ടയോ എന്ന ചോദ്യമാണ്. വിശ്വാസികൾ ഒന്നടങ്കം വൈദികരോടാവശ്യപ്പെടുന്നത് മാർപാപ്പയുടെ ആഹ്വാനം ശ്രവിച്ചു സിനഡിന്റെ തീരുമാനം അനുസരിച്ചു സഭയെ ഐക്യത്തിൽ വളർത്താനാണ്. സഭയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും അനൈക്യം നിലനിൽകണമെന്നാഗ്രഹിക്കുമോ? അനുസരണവ്രതമെടുത്തവരുടെ അനുസരണക്കേടു നമ്മുടെ ജനത്തിന് ഉതപ്പാണ്.
ഐക്യമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|