Contents
Displaying 17161-17170 of 25113 results.
Content:
17533
Category: 1
Sub Category:
Heading: "എനിക്കും അവിടെ ഉടനെ ചേരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു": സുഹൃത്തിന്റെ മരണത്തില്‍ ബെനഡിക്ട് പാപ്പയുടെ സന്ദേശം
Content: റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ സുഹൃത്തിന്റെ വേര്‍പാടില്‍ എഴുതിയ അനുശോചന സന്ദേശം ചര്‍ച്ചയാകുന്നു. ഫാ. ജെറാർഡ് വിംഗ്ളർ എന്ന വൈദിക സുഹൃത്തിന്റെ മരണത്തിന് പിന്നാലെ പാപ്പ രേഖപ്പെടുത്തിയ സന്ദേശം ഓസ്ട്രിയയിലെ വിൽഹേറിങ് അബി പ്രസിദ്ധീകരിച്ചതോടെയാണ് അതിലെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇപ്പോൾ അദ്ദേഹം മറ്റൊരു ലോകത്താണെന്നും നിരവധി സുഹൃത്തുക്കൾ ജെറാർഡിന്റെ വരവ് കാത്തിരിക്കുകയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവരോടൊപ്പം തനിക്കും ഉടനെ ചേരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു. മരണമടഞ്ഞ സിസ്റ്റേറിയൻ സഭാംഗമായിരുന്ന ഫാ. ജെറാർഡ്, ബെനഡിക്റ്റ് പാപ്പയുടെ അടുത്ത സുഹൃത്തായിരുന്നു. ജർമനിയിലെ പ്രശസ്തമായ റീജൻസ്ബർഗ് യൂണിവേഴ്സിറ്റിയിൽ ഒരേ കാലയളവിൽ ഇരുവരും സേവനം ചെയ്തിട്ടുണ്ട്. മറ്റുള്ള സഹപാഠികളെക്കാളും സുഹൃത്തുക്കളെക്കാളും ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഫാ. ജെറാർഡ് വിംഗ്ളറെന്നും അദ്ദേഹത്തിൻറെ ചുറുചുറുക്കും, വിശ്വാസവും തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്നും ബെനഡിക്ട് പാപ്പ സ്മരിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 16നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു 94 വയസ് തികഞ്ഞിരിന്നു. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. പാപ്പയുടെ ആരോഗ്യനില സംബന്ധിച്ച വിവിധ ഊഹാപോഹങ്ങള്‍ നേരത്തെ പുറത്തുവന്നിരിന്നു. വാര്‍ദ്ധക്യ സഹജമായ വിവിധ ബുദ്ധിമുട്ടുകള്‍ പാപ്പയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നാണ് സൂചന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-20-20:29:04.jpg
Keywords: പാപ്പ, ബെനഡി

17534
Category: 18
Sub Category:
Heading: ഭക്ഷണ സാധനങ്ങളും കിടക്കകളും മരുന്നുകളുമായി ചങ്ങനാശേരി അതിരൂപത ദുരന്ത മേഖലയില്‍
Content: ചങ്ങനാശേരി: കനത്ത മഴയും ഉരുള്‍പൊട്ടലും സംഹാരതാണ്ഡവമാടിയ കൂട്ടിക്കലും ഏന്തയാറിലും ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യസ്പര്‍ശവുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും വൈദിക പ്രതിനിധികളുമെത്തി. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നവരെ സംഘം സന്ദര്‍ശിച്ചു. ഭക്ഷണ സാധനങ്ങളും ബെഡ്ഷീറ്റുകളും കിടക്കകളും മരുന്നുകളും ക്യാന്പുകളില്‍ വിതരണം ചെയ്തു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ ടീമും സംഘത്തിലുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, അമ്മ ക്ലാരമ്മ, ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരെ സംസ്‌കരിച്ച കാവാലി സെന്റ് മേരീസ് പള്ളിയിലെ കബറിടത്തിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ഥനയും നടത്തി. ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചാരിറ്റി വേള്‍ഡ്, കുട്ടനാട്ടില്‍ പുതുതായി ആരംഭിച്ച ക്രിസ് സൊസൈറ്റി, റേഡിയോ മീഡിയാ വില്ലേജ്, സിഎംസി, എഫ്‌സിസി, എസ്എബിഎസ് കോണ്‍ഗ്രിഗേഷനുകള്‍ എന്നിവരും ഉദാരമതികളും നല്‍കിയ ഭക്ഷണ സാധനങ്ങളും സാമഗ്രികളുമാണ് ക്യാന്പുകളില്‍ എത്തിച്ചത്. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ.ഡോ. ഐസക്ക് ആലഞ്ചേരി, ചാസ് ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍, ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ടോണി കൂലിപ്പറന്പില്‍ എന്നിവര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
Image: /content_image/India/India-2021-10-20-21:22:58.jpg
Keywords: ചങ്ങനാശേരി

17535
Category: 11
Sub Category:
Heading: അപ്രതീക്ഷിതമായി വേദിയില്‍ പ്രവേശിച്ച ബാലന്റെ ആഗ്രഹം നിറവേറ്റി പാപ്പയുടെ സ്നേഹ സമ്മാനം
Content: വത്തിക്കാന്‍ സിറ്റി: ഒരു അസാധാരണ സംഭവത്തിനാണ് ഇന്ന്‍ ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ പതിവനുസരിച്ചുള്ള ബുധനാഴ്ച പൊതു അഭിസംബോധനക്കിടയില്‍ അപ്രതീക്ഷിതമായി വേദിയില്‍ പ്രവേശിപ്പിച്ച മാനസിക വികാസമില്ലാത്ത ഒരു ആണ്‍കുട്ടി പാപ്പയെ ചുറ്റിപറ്റി നിലയുറപ്പിക്കുകയായിരിന്നു. പോള്‍ ആറാമന്‍ ഹാളില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുന്നതിനു തൊട്ടുമുന്‍പാണ് കുട്ടി വേദിയിലേക്ക് നടന്നു കയറിയത്. പാപ്പ അവനോടു കുശലാന്വേഷണം നടത്തി തന്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചു. ബാലൻ ഇവിടെ നിലയുറപ്പിച്ചതോടെ മാർപാപ്പയുടെ വലതുവശത്ത് ഇരിന്ന പേപ്പൽ വസതിയുടെ ഉത്തരവാദിത്വമുള്ള മോൺ. ലിയോനാർഡോ സപിയൻസ ആ കുഞ്ഞിന് ഇരിക്കുവാൻ തന്റെ കസേര ഒഴിഞ്ഞു കൊടുത്തു. കസേരയില്‍ ഈ മകന്‍ ഇരിന്നതോടെ വലിയകരഘോഷമാണ് ഹാളില്‍ നിന്നും ഉയര്‍ന്നത്. തുടര്‍ന്നു ഈ ബാലനും കൈയടിച്ചു. തീര്‍ന്നില്ല, പിന്നെ പാപ്പയുടെ തലയിലുള്ള തൊപ്പിയായിരിന്നു ഈ കുഞ്ഞിന്റെ ലക്ഷ്യം. ഇത് ചൂണ്ടിക്കാട്ടി ഇത് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ പുതിയ വെള്ളത്തൊപ്പി പാപ്പ അവനു സമ്മാനിച്ചു. പുഞ്ചിരിയോടെ കൈവീശിയാണ് പാപ്പ അവനെ വേദിയില്‍ നിന്നും യാത്രയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. </p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F569645507578340%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> പിന്നീട് തന്റെ പ്രസംഗത്തിനിടയില്‍ പാപ്പ ആ കുട്ടിയെ കുറിച്ച് പരാമര്‍ശം നടത്തി. പ്രത്യേകതരം പഠനവൈകല്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു അവനെന്നും ആ കുട്ടി സ്വന്തം വീട്ടിലെന്നപോലെ സ്വതസിദ്ധമായ ശൈലിയില്‍ സ്വതന്ത്രമായി പെരുമാറിയപ്പോള്‍ "നിങ്ങൾ കുട്ടികളെപ്പോലെയാകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ല” എന്ന് യേശു പറഞ്ഞത് തന്റെ ഓര്‍മ്മയില്‍ വന്നെന്നും പാപ്പ പറഞ്ഞു. ഈ കുട്ടി നമ്മളെ എല്ലാവരേയും പഠിപ്പിച്ച പാഠത്തിന് നന്ദി പറയുന്നുവെന്ന് പറഞ്ഞ പാപ്പ കർത്താവിനെ സമീപിക്കാൻ ധൈര്യം കാണിക്കണമെന്നും ആഹ്വാനം ചെയ്തു..
Image: /content_image/News/News-2021-10-20-22:44:13.jpg
Keywords: പാപ്പ

17536
Category: 17
Sub Category:
Heading: ഷുഗര്‍ അനിയന്ത്രിതമായി ഉയരുന്നു; ഇപ്പോള്‍ സഹായിച്ചില്ലേങ്കില്‍ ഡേവീസിന്റെ വൃക്ക തകരാകും
Content: ഇത് ഡേവിസ്. തുടര്‍ച്ചയായ രോഗവും സാമ്പത്തിക ഞെരുക്കവും കടുത്ത പ്രഹരമേല്‍പ്പിച്ചതിന്റെ പേരില്‍ ജീവിതം പൊരുതാന്‍ ഏറെ പാടുപ്പെടുന്ന എറണാകുളം കുത്തിയതോട് സ്വദേശിയായ യുവാവ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലയളവില്‍ പുല്‍ക്കൂട് നിര്‍മ്മാണത്തിനിടെ ഷോക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ആ കാര്യം കണ്ടെത്തുന്നത്, ബാലനായിരിന്നിട്ടും ഡേവീസിന്റെ ശരീരത്തിലെ ഷുഗറിന്റെ അളവ് വളരെ കൂടുതലാണ്. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഇതില്‍ കാര്യമായ കുറവ് വന്നില്ല. ഒടുവില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു, ഡേവീസിന് ടൈപ്പ് 1 ഡയബറ്റിക്കാണ്. അന്ന് മുതല്‍ തന്നെ ഇന്‍സുലിന്‍ ആരംഭിച്ചു. പത്താം ക്ലാസിന് ശേഷം വീണ്ടും ഷുഗര്‍ ലെവല്‍ ക്രമാതീതമായി ഉയരുകയും തുടര്‍ച്ചയായി ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യവും വന്നു. ആരോഗ്യാവസ്ഥ കൂടുതല്‍ ദയനീയമായപ്പോള്‍ അപ്പോളോ ഹോസ്പിറ്റലിലും ലിസ്സി ഹോസ്പിറ്റലിലും അഡ്മിറ്റായി. കുറച്ചു ദിവസം ശമനം ലഭിക്കും, വീണ്ടും പഴയപ്പടി തന്നെ. ഇന്‍സുലിന്‍ ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം. ഇതിനിടെ മൂന്നു വര്‍ഷം വിദേശത്തു ജോലി ചെയ്തു. നാട്ടില്‍ മടങ്ങിയെത്തിയ സമയത്തായിരിന്നു കേരളക്കരയെ നടുക്കിയ പ്രളയമുണ്ടായത്. വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഇത് ഏല്‍പ്പിച്ച മാനസിക സമ്മര്‍ദ്ധം ഒരുപാട് വലുതായിരിന്നുവെന്ന് ഡേവിസ് പറയുന്നു. സാമ്പത്തിക ഞെരുക്കം കൊണ്ട് ഇന്‍സുലിന്‍ വരെ മുടക്കി. ഒരു രീതിയിലും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കണ്ണിന്റെ കാഴ്ച കുറയുന്നതായി അനുഭവപ്പെട്ടതോടെയാണ് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ വീണ്ടും പരിശോധനയ്ക്കു വിധേയനായത്. ഞരമ്പുകള്‍ക്ക് എന്തോ പ്രശ്നമുണ്ടെന്നും അതിനാല്‍ ആന്‍ജിയോഗ്രാം ഉടനെ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി രക്തപരിശോധന നടത്തിയപ്പോള്‍ 'ക്രിയാറ്റിന്റെ' അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തുകയായിരിന്നു. ഈ സമയങ്ങളില്‍ ഷുഗറിന്റെ അളവ് 500 ആയിരിന്നു. ഇവ നിയന്ത്രണവിധേയമാക്കാതെ മുന്നോട്ട് ചികിത്സ നിലവില്‍ നല്‍കാന്‍ സാധിക്കില്ലായെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒന്നിന് പിറകെ ഒന്നായുള്ള രോഗാവസ്ഥകള്‍ തളര്‍ത്തുമ്പോഴും ജീവിതം പൊരുതി ജയിക്കുവാന്‍ ഡേവിസ് ശ്രമിക്കുകയായിരിന്നു. അധികം വൈകാതെ ലിസി ആശുപത്രിയിലെ വൃക്കരോഗ വിദഗ്ദ്ധനെ ഇദ്ദേഹം സന്ദര്‍ശിച്ചു. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിക്കപ്പെടാത്തത് കൊണ്ട് ഷുഗര്‍ ലെവല്‍ നിയന്ത്രണാതീതമായി തുടരുവാന്‍ സാധ്യതയുണ്ടെന്നും ഇതിനെ നിയന്ത്രിക്കുന്ന സംവിധാനം ക്രമീകരിക്കുക എന്നതാണ് പോംവഴിയെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കൃത്യമായ ഇടവേളകളില്‍ ശരീരത്തിലെ ഷുഗര്‍ ലെവല്‍ പരിശോധിക്കുകയും ആവശ്യമായ ഇന്‍സുലിന്‍ ഓടോമാറ്റിക്കായി ഇഞ്ചക്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്‍സുലിന്‍ പമ്പ് ശരീരത്തു ക്രമീകരിക്കുക എന്നതാണ് ഇതിനുള്ള ലളിതവും ഫലവത്തായതുമായ മാര്‍ഗ്ഗമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്‍സുലിന്‍ പമ്പിനും മരുന്നിനും കുറഞ്ഞത് നാല് ലക്ഷത്തോളം രൂപ ചെലവ് വരും. ഇത് സംബന്ധമായ ക്രമീകരണം ചെയ്യാന്‍ വൈകും തോറും വൃക്ക തകരാറിലാകുവാനുള്ള സാധ്യത ഏറെയാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ നിറകണ്ണുകളോടെ നിസ്സഹായവസ്ഥയില്‍ തുടരുകയാണ് ഈ സഹോദരന്‍. ശാരീരികമായും മാനസികമായും പറ്റേ തകര്‍ന്ന ഈ യുവാവിന് പുതുജീവിതം ആരംഭിക്കുവാന്‍ അടിയന്തരമായി വേണ്ടത് ഒരു കൈത്താങ്ങാണ്. മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും ഏല്‍പ്പിച്ച കനത്ത മുറിവുകളിലൂടെ ആയിരിക്കാം നാം കടന്നുപോകുന്നത്, എന്നാല്‍ ഏത് സമയവും വൃക്ക തകരാറിലാകുവാന്‍, ജീവന്‍ അപകടത്തിലാകുവാന്‍ സാധ്യതയുള്ള ഈ സഹോദരന് നാം പങ്കുവെയ്ക്കുന്ന ഓരോ ചില്ലിതുട്ടും പുതുജീവിതം സമ്മാനിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ആരോഗ്യം അല്‍പ്പമെങ്കിലും വീണ്ടെടുത്താല്‍ ഉടനെ ഏത് ജോലിയിലേക്ക് പ്രവേശിക്കുവാന്‍ താന്‍ തയാറാണെന്നും ഈ സഹോദരന് വലിയ നിശ്ചയദാര്‍ഢ്യത്തോടെ ആവര്‍ത്തിക്കുന്നുണ്ട്. ജീവിതം പൊരുതി നേടാന്‍ വലിയ ആഗ്രഹത്തോടെ നിലകൊള്ളുന്ന, പുതു ജീവിതം കൊതിക്കുന്ന ഡേവീസിന് മുന്നില്‍ ദയവായി കരുണയുടെ കരം നീട്ടണമെയെന്ന് യാചിക്കുകയാണ്. ഓരോ കൊച്ചു സഹായം ഈ സഹോദരന് വലിയ ഒരു കൈത്താങ്ങ് ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നമ്മുടെ ഈ സഹോദരനേ ചേര്‍ത്തുപിടിച്ച് സഹായിക്കാം, ഒപ്പം നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അക്കൌണ്ട് വിവരങ്ങള്‍
Image:
Keywords:

17537
Category: 18
Sub Category:
Heading: ദുരന്തമുഖത്ത് കരുതലായി മാര്‍ ജോസഫ് കല്ലറങ്ങാട്ടും യുവ വൈദികരും
Content: പാലാ: ഉരുൾപൊട്ടലും വെള്ളപൊക്കവും കനത്ത മഴയും സൃഷ്ടിച്ച കടുത്ത ദുരിതത്തിൽ കൂട്ടിക്കൽ ടൗണിൽ ശുചീകരണത്തിന് സഹായവുമായി പാലാ രൂപതയിലെ പതിനഞ്ചോളം വൈദികർ. പണിയായുധങ്ങളുമായി കൂട്ടിക്കൽ ടൗണിൽ എത്തിയ യുവവൈദികരും യുവജനങ്ങളും വെള്ളപ്പൊക്കത്തിൽ തകർന്ന കട വൃത്തിയാക്കി. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, വൈദികർ വൃത്തിയാക്കുന്ന കൂട്ടിക്കൽ ടൗണിലുള്ള കടയിൽ എത്തിച്ചേർന്ന് പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകി. അടിയന്തരമായി വൃത്തിയാക്കി വീടുകൾ വാസയോഗ്യമാക്കിയതിനു ശേഷം കൂട്ടിക്കൽ ദേശത്തിന്റെ പുനർ നിർമ്മാണത്തിനും ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളുമായി ചേർന്ന് എല്ലാ സഹകരണവും നൽകുമെന്ന് ബിഷപ്പ് പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തി ഭാവി പദ്ധതികൾ നിശ്ചയിക്കാൻ കൂട്ടിക്കൽ പള്ളിയിൽ വൈകുന്നേരത്തോടെ എത്തിച്ചേർന്നു. ദുരന്തമുഖത്ത് സഹായവുമായി വിവിധ രൂപതകൾ സജീവമാണ്.
Image: /content_image/India/India-2021-10-21-11:22:58.jpg
Keywords: വൈദിക

17538
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു: സന്ദര്‍ശനം നടത്തി മാര്‍ ജോസ് പുളിക്കല്‍
Content: കാഞ്ഞിരപ്പള്ളി: ദുരന്തബാധിത മേഖലകളില്‍ സഹായവും സാന്ത്വനവുമായി യുവജനങ്ങള്‍. റോഡുകള്‍ വൃത്തിയാക്കിയും ദുരിതാശ്വാസ ക്യാന്പുകളില്‍ ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചും കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം പ്രവര്‍ത്തകര്‍ . രൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള യുവജനങ്ങളാണ് ടീമായി തിരിഞ്ഞ് ദുരന്തബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. ചെളി അടിഞ്ഞു കൂടിയ വീടുകള്‍ വൃത്തിയാക്കി നല്‍കിയും പാലങ്ങളിലും റോഡുകളിലും അടിഞ്ഞുകൂടിയ വലിയ കമ്പുകളും കല്ലുകളും മാറ്റിയും യുവജനങ്ങള്‍ നാടിനായി ഒന്നു ചേര്‍ന്നു. നൂറില്‍പ്പരം യുവജനങ്ങളുടെ നേതൃത്വത്തില്‍ അഞ്ചിലിപ്പ, ചെറുവള്ളി പ്രദേശങ്ങളിലെ വീടുകളിലും മഠങ്ങളിലും ആതുരാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മഴക്കെടുതിയില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന ഏന്തയാര്‍, മുക്കുളം, വടക്കേമല, കൂട്ടിക്കല്‍ പ്രദേശങ്ങളിലേക്ക് മൂന്നൂറില്‍പ്പരം യുവജനങ്ങളെത്തി. ഈ പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന റോഡ് പൂര്‍ണമായും നശിക്കുകയും ഗതാഗതയോഗ്യമല്ലാതാകുകയും ചെയ്തതിനെ തുടര്‍ന്ന് തകര്‍ന്നു കിടന്ന റോഡ് പുനരുദ്ധരിക്കുകയും ഗതാഗതയോഗ്യമാക്കി തീര്‍ക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കാഞ്ഞിരപ്പള്ളി രൂപത രൂപീകരിച്ച എസ്എംവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം നിരവധി പേര്‍ക്കാണ് ആശ്വാസമേകിയത്. യുവജനങ്ങള്‍ക്കൊപ്പം മാര്‍ ജോസ് പുളിക്കലും എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കലും വൈദികരും സന്യസ്തരും കൂടെയുണ്ട്. മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളായ മുക്കുളം, വടക്കേമല, കൂട്ടിക്കല്‍, ഏന്തയാര്‍, മേലോരം അഴങ്ങാട് ഭാഗങ്ങളുള്‍പ്പെടുന്ന പെരുവന്താനം മേഖല, മുണ്ടക്കയം, പാലൂര്‍ക്കാവ്, തെക്കേമല, എരുമേലി, കുറുവാമൂഴി, പഴയ കൊരട്ടി, കാഞ്ഞിരപ്പള്ളി ടൗണ്‍, അഞ്ചലിപ്പ, ചിറക്കടവ്, ചെറുവള്ളി എന്നിവിടങ്ങളില്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദര്‍ശനം നടത്തിയിരിന്നു. വെള്ളം കയറി നശിച്ച ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളുമുള്‍പ്പെടെ മാര്‍ ജോസ് പുളിക്കല്‍ സന്ദര്‍ശിച്ചു. പ്രളയാനന്തരം പരിക്കേറ്റ് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ആവശ്യമുള്ളവര്‍ക്ക് സൗജന്യ ചികിത്സയുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്ക് വേണ്ട നിര്‍ദേശം നല്കുകയും ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2021-10-21-12:31:19.jpg
Keywords: കാഞ്ഞിര

17539
Category: 14
Sub Category:
Heading: വലിച്ചെറിയുന്ന പേപ്പര്‍ കഷണങ്ങള്‍ ബൈബിളാക്കുന്ന പാപ്പിറസ് മിഷനെ ഓര്‍മ്മിപ്പിച്ച് ഫിയാത്ത് മിഷന്റെ ഷോര്‍ട്ട് ഫിലിം
Content: മിഷ്ണറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് ഓര്‍മ്മിപ്പിച്ച് ഫിയാത്ത് മിഷന്റെ പുതിയ ഷോര്‍ട്ട് ഫിലിം 'നന്മ മരത്തിലെ കടലാസ് പൂക്കൾ ' പുറത്തിറങ്ങി. കോവിഡിന്റെ കാലത്ത് ആത്മീയ മന്ദതയും സാമുദായിക ഐക്യവുംചർച്ചയാകുമ്പോൾ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും വെല്ലുവിളിയോടെ ഓർമ്മിപ്പിക്കുന്നതാണ് ഈ ഹൃസ്വചിത്രം. ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ് ഡേവിസ് തെക്കൂടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട് ഓഫീസിലേക്ക് വരുന്ന ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതവും അതുമായി ബന്ധപ്പെട്ട് ഓഫീസിലെ മറ്റുള്ളവരിൽ വരുന്ന മാറ്റങ്ങളും പുതിയ തുടക്കങ്ങളുമാണ് ഫിലിമിലെ പ്രഥാന പ്രമേയം.. കഴിഞ്ഞ 8 വർഷമായി ഫിയാത്ത് മിഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോജക്റ്റാണ് പാപ്പിറസ്. പഴയ കടലാസ് പേപ്പറുകൾ കളക്ട് ചെയ്ത് പേപ്പർ കമ്പനികളിൽ എത്തിക്കുന്നു.അവർ പകരമായി തരുന്ന പേപ്പർ ഉപയോഗിച്ഛ് ബൈബിളാക്കി, ഇതുവരെ സ്വന്തമായി ബൈബിൾ വായിക്കാത്തവർക്ക് വിതരണം ചെയുന്നു. ഫിയാത്തിന്റെ ഈയൊരു മിഷൻ പ്രോജെക്ടിനെയാണ് ഫിലിമിലൂടെ അവതരിപ്പിക്കുന്നത്. നീതു, സിമി, ലോയിഡ്,ഡെല്ല, ജിസ് മരിയ എന്നിവരാണ് പ്രഥാന റോളുകൾ ചെയ്തിരിക്കുന്നത്. കഥ ജോസഫ് & വർഗീസ്, ഛായാഗ്രഹണം പിന്റോ & സനിൽ, എഡിറ്റിങ് ഐബി, ഒറിജിനൽ ബിജിഎം ജീനോ, മ്യൂസിക്കൽ വീഡിയോ ലിറിക്‌സ് & മ്യൂസിക് പ്രിൻസ് ഡേവിസ്, പാടിയത് അനീഷ് ഇന്ദിര വാസുദേവ്, റെക്കോർഡിങ് അമൽ, മിക്സ് & മാസ്റ്ററിങ് സിനോജ്, ശബ്ദം മേഴ്‌സി, എഫ്ഫെക്ട്സ് ലോയിഡ്, ഡിസൈൻ നിധിൻ, ടീസർ പ്രോമോ ലിജോ, ടീസർ മ്യൂസിക് സിനോജ് , ആർട്ട് പിഞ്ചു, കോസ്റ്റുംസ് അനുപം, പ്രൊഡക്ഷൻ മാനേജർ സിനി,പ്രൊഡക്ഷൻ ഹൗസ് ഫിയാത്ത് മീഡിയ.
Image: /content_image/India/India-2021-10-21-12:53:32.jpg
Keywords: ബൈബി, ഫിയാത്ത

17540
Category: 1
Sub Category:
Heading: സന്യസ്തർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് ആശങ്കാജനകം: കെസിബിസി ഐക്യജാഗ്രത കമ്മീഷൻ
Content: കൊച്ചി: സന്യാസ വസ്ത്രം ധരിച്ച് യാത്ര ചെയ്യുന്ന ക്രൈസ്തവ സന്ന്യാസിനികളെ വർഗീയവാദികൾ വ്യാജ ആരോപണങ്ങളുന്നയിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതും, നിയമപാലകർ ആൾക്കൂട്ട ആരവങ്ങൾക്ക് കൂട്ടുനിന്ന് സന്യസ്തർക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതുമായ സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് കെസിബിസി ഐക്യജാഗ്രത കമ്മീഷൻ. വാരണാസിയിൽ ഈ മാസം പത്താം തീയതി ട്രെയിൻ യാത്രക്കായി എത്തിയ രണ്ട് സന്യാസിനിമാർ വർഗീയവാദികളുടെ അതിക്രമത്തിനിരയാവുകയും മതപരിവർത്തനം ആരോപിച്ച് പോലീസ് കെണിയിൽപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കെസിബിസിയുടെ പ്രസ്താവന. സന്യസ്തർക്കെതിരായുള്ള ഇത്തരം അതിക്രമങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാണിക്കുന്ന അലംഭാവവും വിലയിരുത്തപ്പെടേണ്ടതാണെന്ന് കെസിബിസി പ്രസ്താവിച്ചു. വാരണാസിയിൽ നടന്ന അതിക്രമം അപൂർവ്വം ചില മാധ്യമങ്ങൾ മാത്രമാണ് യഥാസമയം റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും, മാധ്യമങ്ങളിൽ ഇവ വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതും ദൗർഭാഗ്യകരമാണ്. ഭാരതമെമ്പാടും ക്രൈസ്തവ സമർപ്പിതർക്കും അവരുടെ സാമൂഹിക - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എതിരായി, രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയവാദികളുടെ ആസൂത്രിത നീക്കങ്ങളുണ്ട് എന്നത് വ്യക്തമാണ്. തികച്ചും വാസ്തവവിരുദ്ധമായ ദുഷ്പ്രചരണങ്ങളും മതംമാറ്റം പോലെയുള്ള ആരോപണങ്ങളുമാണ് സന്യസ്തർക്കും ക്രൈസ്തവ സമൂഹങ്ങൾക്കും എതിരെ ചില കേന്ദ്രങ്ങൾ പതിവായി ഉയർത്തുന്നത്. ഭാരതത്തിൽ എല്ലായിടത്തും വിദ്യാഭ്യാസ- ആതുരാലയ- സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തർ ഭീഷണിയിൽ അകപ്പെട്ടിരിക്കുന്നതും, ആക്രമിക്കപ്പെടുന്നതും ഗൗരവപൂർണമായ സർക്കാർ- മാധ്യമ ഇടപെടലുകൾ ആവശ്യമുള്ള വിഷയങ്ങളാണ്. അടുത്തകാലത്തായി വിവിധ സംസ്ഥാനങ്ങളിൽ നിലവിൽവന്നിട്ടുള്ള മതംമാറ്റ നിരോധന നിയമങ്ങളുടെ മറവിലാണ് ഇത്തരം അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുന്നത്. ഇത്തരം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ നിരപരാധികൾക്കെതിരെ അത് ഉപയോഗിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനുള്ള ചുമതലകൂടി അതത് സർക്കാരുകൾക്കുണ്ട്. മതപരവും വർഗ്ഗീയവുമായ കാലുഷ്യങ്ങൾ തീരെയില്ലാതിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും വ്യത്യസ്തമല്ല. കഴിഞ്ഞവർഷം ഓണാഘോഷത്തോടനുബന്ധിച്ചുണ്ടായ ഒരു വിവാദം ഒരു സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായിരുന്ന സന്യാസിനിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. തന്റെ വിദ്യാർത്ഥികൾക്ക് ആ സന്യാസിനി നൽകിയ സന്ദേശത്തെ വിവാദമാക്കി മാറ്റുകയും, പൊതുസമൂഹമധ്യത്തിൽ അവരെ അവഹേളിക്കുകയും ചെയ്തവർക്ക് വർഗീയ ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. സഹിഷ്ണുത പുലർത്താൻ മനസാകാത്ത ഒരു വിഭാഗം നമുക്കിടയിൽ വളർന്നുവരുന്നതിന്റെ സൂചന ആ സംഭവത്തിലൂടെ വ്യക്തമായതാണ്. സമാനമായ മറ്റൊരുവിവാദം സമീപകാലത്ത് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളുമായി ബന്ധപ്പെട്ട് ഉടലെടുക്കുകയുണ്ടായിരുന്നു. ഒരു പ്ലസ്‌ടു അഡ്മിഷനുമായി ബന്ധപ്പെട്ട് രൂപപ്പെട്ട നിസാരമായ ഒരു ആശയക്കുഴപ്പം വലിയ വിവാദവും വാർത്തയുമാക്കി മാറ്റി, കേസെടുപ്പിച്ച്, സ്‌കൂൾ അധികാരികളായ സന്യസ്തരെ കെണിയിൽപ്പെടുത്താനുള്ള ശ്രമമാണ് അവിടെ നടന്നത്. ആ സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങൾ ആസൂത്രിതമായി അവതരിപ്പിച്ചുകൊണ്ട് ചിലർ മുന്നിട്ടിറങ്ങിയ കാഴ്ച ഇന്ന് നമുക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയ ധ്രുവീകരണത്തിന്റെ നേർചിത്രമാണ്. ഇത്തരം സംഭവങ്ങളെയെല്ലാം വിവാദമാക്കി മാറ്റാനും സന്യസ്തർക്കെതിരെ പൊതുവികാരം ഉണർത്താനും മുന്നിട്ടുനിൽക്കുന്നത് ചില ഹിന്ദു - മുസ്ലീം തീവ്ര വർഗീയ സംഘടനകളും അവരുടെ ജിഹ്വയായി പ്രവർത്തിക്കുന്ന ചില മാധ്യമങ്ങളുമാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണെന്നും കെസിബിസി പ്രസ്താവിച്ചു. സമർപ്പിതർക്കെതിരായുള്ള അതിക്രമങ്ങളും അവഹേളനങ്ങളും വ്യാജപ്രചരണങ്ങളും നല്കുന്ന സൂചനകളിൽ നിന്ന് ഈ കാലഘട്ടത്തിലെ യഥാർത്ഥ വെല്ലുവിളിയെ നിർണ്ണയിക്കാനാകും. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി ഒട്ടേറെ സാമൂഹിക സേവന മേഖലകളിൽ കർമ്മ നിരതരായിരിക്കുന്ന, അതിനായി ജീവിതം മുഴുവനായി മാറ്റിവച്ചിരിക്കുന്ന പതിനായിരക്കണക്കിന് സമർപ്പിതരെ നിഷ്കരുണം ചവിട്ടിയരയ്ക്കാൻ മടിയില്ലാത്ത ഒരു വിഭാഗം നമുക്കിടയിൽ പ്രബലരാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഭാരതത്തിന്റെ മതേതരത്വ സംസ്കാരത്തിനും മനുഷ്യത്വത്തിന് തന്നെയും വെല്ലുവിളിയാണ്. ഇല്ലാക്കഥകൾ മെനഞ്ഞും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ആവർത്തിച്ചും അത്തരക്കാർ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നത്, കത്തോലിക്കാ സഭയെ മാത്രമല്ല, നന്മയെയും നിസ്വാർത്ഥതയെയും സാമൂഹിക സൗഹൃദത്തേയും വിലകല്പിക്കുന്ന ഭാരത സംസ്കാരത്തെയും, ആ സംസ്കാരത്തെ പിന്തുടരുന്ന ഇവിടുത്തെ ഭൂരിപക്ഷം പൗരന്മാരെയുമാണ്. വർദ്ധിച്ചുവരുന്ന ഭൂരിപക്ഷ - ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വർഗീയ - വിധ്വംസക പ്രവണതകൾക്കെതിരെ ഭാരതത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി മൂന്നിട്ടിറങ്ങേണ്ടതുണ്ട്. എല്ലാവർക്കും, വിശിഷ്യാ, സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്നവർക്കും മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേകം നടപടികൾ സ്വീകരിക്കേണ്ടതുമാണെന്നും കെസിബിസി പ്രസ്താവിച്ചു.
Image: /content_image/News/News-2021-10-21-13:40:45.jpg
Keywords: കെസിബിസി

17541
Category: 1
Sub Category:
Heading: വേണ്ട യോഗ്യതയില്ല: ജ്ഞാനസ്നാന മാതാപിതാക്കളെ വിലക്കാൻ ഇറ്റാലിയൻ അതിരൂപത
Content: കറ്റാനിയ: മാമ്മോദീസ ചടങ്ങുകളിൽ ജ്ഞാനസ്നാന മാതാപിതാക്കൾക്ക് മൂന്നുവർഷത്തേക്ക് ഇറ്റാലിയൻ അതിരൂപതയായ കറ്റാനിയ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. പണം സമ്പാദിക്കാൻ വേണ്ടി ആളുകളുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരു അവസരമായി പലരും ഇതിനെ കാണുന്ന സാഹചര്യമാണ് സഭാ നേതാക്കന്മാരെ ഇത്തരമൊരു തീരുമാനങ്ങളിലേക്ക് നയിക്കുന്നതെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. തലതൊട്ടപ്പന്മാരായി മാമ്മോദീസ ചടങ്ങുകളിൽ പങ്കെടുക്കുന്ന 99 ശതമാനം ആളുകൾക്കും വേണ്ടവിധത്തിലുള്ള യോഗ്യതയില്ലെന്ന് അതിരൂപതയുടെ വികാരി ജനറൽ ഫാ. സാൽവത്തോർ ഗഞ്ചി പറഞ്ഞു. കുട്ടികൾക്ക് നല്ല മാതൃക നൽകാൻ അവർക്ക് സാധിക്കില്ല. വിശ്വാസമില്ലാത്തവരും, പാപത്തിൽ ജീവിക്കുന്നവരും ജ്ഞാനസ്നാനത്തെ അവസരമായി കാണുന്നുവെന്നും ആരോപണമുണ്ട്. അതേസമയം ഈ വിലക്ക് താൽക്കാലികം മാത്രമാണെന്നാണ് ഫാ. സാൽവത്തോർ ഗഞ്ചി പറയുന്നത്. നല്ല മാതാപിതാക്കളെയും, ജ്ഞാനസ്നാന മാതാപിതാക്കളെയും രൂപീകരിക്കാൻ സഭയ്ക്ക് ഈ നാളുകളിൽ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2014ൽ പത്തുവർഷത്തേക്ക് ഇങ്ങനെ ഒരു വിലക്ക് നടപ്പിലാക്കാൻ രാജ്യത്തെ ഒരു മെത്രാൻ പദ്ധതിയിട്ടെങ്കിലും, മറ്റ് പ്രാദേശിക മെത്രാൻമാരുടെ എതിർപ്പുമൂലം തീരുമാനം നടപ്പിലാകാതെ വരികയായിരുന്നു.
Image: /content_image/News/News-2021-10-21-14:43:50.jpg
Keywords: ജ്ഞാന

17542
Category: 1
Sub Category:
Heading: ക്രിസ്ത്യൻ സമൂഹത്തിന്റെ മാത്രം സർവ്വേ നടത്തുന്നത് എന്തുകൊണ്ട്?; കർണ്ണാടക സർക്കാരിനെതിരെ ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത
Content: ബെംഗളൂരു: മതപരിവർത്തനമെന്ന പേരിൽ കര്‍ണാടകയിലെ ക്രൈസ്തവ ദേവാലയങ്ങളെ കുറിച്ച് സര്‍വ്വേ നടത്തുവാനുള്ള പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനത്തിൽ വിമർശനവുമായി ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റർ മച്ചാഡോ. ഇത് പൂര്‍ണ്ണമായും അനാവശ്യമായ തീരുമാനമാണെന്നും, മതവിരുദ്ധ വികാരങ്ങള്‍ ശക്തമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം സര്‍വ്വേകള്‍ നടത്തുന്നത് അപകടകരമാണെന്നും ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു. തങ്ങളുടെ വൈദികരെയും, സന്യസ്തരെയും തിരിച്ചറിയുവാനും, ആക്രമിക്കപ്പെടാനും ഈ സര്‍വ്വേ കാരണമാകുമെന്ന ആശങ്കയും മെത്രാപ്പോലീത്ത പ്രസ്താവനയിൽ പങ്കുവെക്കുന്നുണ്ട്. ഉത്തരേന്ത്യയിലും, കര്‍ണാടകയിലും ഇത്തരം സംഭവങ്ങള്‍ തങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആരാധനാലയങ്ങളേയും, സഭാ നേതാക്കളേയും കുറിച്ച് മാത്രം സര്‍വ്വേ നടത്തുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച മെത്രാപ്പോലീത്ത വിശാലമനസ്കനായ വ്യക്തിയെന്ന് തങ്ങള്‍ വിചാരിച്ചിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വര്‍ഗ്ഗീയവാദികളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയതിലുള്ള ദുഃഖവും പ്രകടിപ്പിച്ചു. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യപരിപാലന കേന്ദ്രങ്ങളും കണക്കിലെടുത്താല്‍ തന്നെ രാഷ്ട്രനിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെകുറിച്ച് ഏതാണ്ടൊരു ആശയം ലഭിക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ എത്രപേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും, ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം ചെയ്യുന്നവരാണെങ്കില്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ ശതമാനം കുറഞ്ഞുവരുന്നതിന്റെ കാരണമെന്തെന്നും മെത്രാപ്പോലീത്ത ചോദ്യമുയർത്തി. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുവാന്‍ ഭരണഘടന അനുശാസിക്കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട്, പിന്നൊരു മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ആവശ്യകതയുണ്ടോയെന്നും മെത്രാപ്പോലീത്ത ചോദിച്ചു. പള്ളിയില്‍ പോകുന്നത് കൊണ്ടോ ക്രിസ്ത്യന്‍ മതപ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ടോ ഒരാള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് പറയുവാന്‍ കഴിയില്ലെന്ന മദ്രാസ് ഹൈകോടതിയുടെ പരാമര്‍ശത്തേ ചൂണ്ടിക്കാട്ടിക്കൊണ്ട് ക്രൈസ്തവ സമൂഹം ദേശസ്നേഹികളാണെന്നും, സര്‍ക്കാരിന്റെ പ്രോത്സാഹനവും, പിന്തുണയും ക്രിസ്ത്യന്‍ സമൂഹത്തിനും ആവശ്യമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവന അവസാനിക്കുന്നത്. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നിരീക്ഷണത്തിന് സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-21-16:25:30.jpg
Keywords: കര്‍ണ്ണാ